കാശിനാദം: ഭാഗം 3

kashinatham

എഴുത്തുകാരി: MUFI

 അച്ഛാ അച്ഛൻ എന്ത് കണ്ടിട്ടാ ഒന്നും അറിയാത്ത അവൻ അവളെ കല്യാണം കഴിപ്പിച്ചു കൊടുത്തത്.. വീട്ടിൽ എത്തിയതും ആരോടും ഒന്നും പറയാതെ അകത്തേക്ക് പോകുന്ന മാധവനെ തടഞ്ഞു നിർത്തി കൊണ്ട് റാം അയാൾക്ക് നേരെ ചോദ്യങ്ങൾ ഉന്നയിച്ചു.. അവന്റെ ശബ്ദം കേട്ട് കൊണ്ട് വീൽ ചെയർ തള്ളി കൊണ്ട് മദ്യവയസ്കനും റാമിന്റെ ഭാര്യ ദീപയും അവിടേക്ക് വന്നു.. എന്താ മോനെ റാമേ.. നീ എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നത് എന്താ അതിന് മാത്രം സംഭവിച്ചത്.. വീൽ ചെയറിൽ ഇരുന്ന് കൊണ്ട് ഉണ്ണിത്താൻ തമ്പി ചോദിച്ചു.. മുത്തശ്ശ നമ്മളെ പൊന്നുവിന്റെ കല്യാണം മുടങ്ങി അവളെ ഏതോ ഒരുത്തൻ വന്ന് ഒന്നും പറയാതെ താലി കെട്ടി.. അച്ഛനോട് പോലും സമ്മതം ചോദിക്കുന്നില്ല എന്ന് പറഞ്ഞു അവളെ കഴുത്തിൽ താലി കെട്ടാൻ മാത്രം ആരാ അവൻ..അതിന് ശേഷം അച്ഛൻ ഒരക്ഷരം ചോദിച്ചിട്ട് പറയുന്നില്ല.. റാം വളരെ ദെയ്‌ശ്യത്തിൽ ആയിരുന്നു.. എന്താ മാധവ ഞാൻ ഈ കേൾക്കണത് എന്റെ കുട്ടീടെ വിവാഹം മുടങ്ങേ അതിന് മാത്രം എന്താ നടന്നത് എന്റെ മോളെവിടെ അവളെ ആർക്കാ വിവാഹം കഴിപ്പിച്ചു കൊടുത്തത്..

അച്ഛാ ഗൗതം നമ്മൾ ഉദ്ദേശിച്ചത് പോലെ നല്ലവൻ എല്ല അവൻ നിയമവിരുദ്ധമായാ പല പരിവാടിയും ഉണ്ട് അവനെ പോലീസ് വന്ന് അറസ്റ്റ് ചെയ്ത് കൊണ്ട് പോയി.. രുദ്രയെ കാശ്ശിനാഥൻ വിവാഹം കഴിച്ചു.. ഏത് കാശ്ശിനാഥൻ അവന്റെ വീട് എവിടെ അവൻ കുടുംബം ഒക്കെ എങ്ങനെ ഉള്ളതാണ് എന്നൊക്ക നിനക്ക് അറിയുമോ.. എല്ലാം എന്നേക്കാൾ നന്നായി അച്ഛൻ അറിയാം അവൻ വിശ്വനാഥൻ വർമയുടെ മൂത്ത മകൻ കാശിനാഥ് വർമ.. ഇതിൽ കൂടുതൽ എന്തെങ്കിലും ഞാൻ പറയണോ അച്ഛാ... അയാളുടെ കണ്ണുകൾ നിറഞ്ഞു ആരെയും നോക്കാതെ വീൽ ചെയർ തള്ളി കൊണ്ടയാൾ മുറിയിലേക്ക് പോയി.. അച്ഛാ അച്ഛൻ അറിയുമോ അവനെ... അറിയാം എനിക്ക് അവനെ അറിയാം കൂടുതൽ ഒന്നും നീ ഇപ്പോൾ ചോദിക്കരുത്.. അത്രയും പറഞ്ഞു ആരുടേയും ചോദ്യം കേൾക്കാൻ നില്കാതെ അയാൾ ഉള്ളിലേക്ക് പോയി... വിശ്വനാഥൻ വർമ എന്ന പേര് വസുന്ധരയുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു അവർ വേഗത്തിൽ മാധവന്റെ അടുത്തേക്ക് പോയി...

വിദൂരതയിൽ കണ്ണും നട്ടിരിക്കുക ആയിരുന്നു മാധവൻ.. മാധവേട്ട അവൻ ആ കാശിനാഥൻ ദേവിയുടെ മകൻ ആണോ.. മ്മ് ഒരു മൂളലിൽ മാധവൻ ഉത്തരം ഒതുക്കി കൂടുതൽ ഒന്നും ചോദിക്കാൻ ഇല്ലാത്തതു കൊണ്ട് അവർ ഒന്നും ചോദിക്കാതെ മുറിവിട്ടിറങ്ങി.. സന്ധ്യ കഴിഞ്ഞിട്ടും കാശി തിരിച്ചെത്തിയില്ല.. ദേവികയുടെ ഉള്ളിൽ ആദി കയറാൻ തുടങ്ങി.. മോളെ ലച്ചു നീ ഒന്ന് അവനെ വിളിച്ചു നോക്കിയേ ഉച്ചക്ക് പോയ കുട്ടിയെല്ലേ ഇത് വരെ ആയിട്ടും തിരിച്ചെത്തിയില്ലല്ലോ.. ഉമ്മറ വാതിലിൽ നിന്നും പുറത്തേക്ക് നോക്കി കൊണ്ട് ദേവിക പറഞ്ഞു.. എന്റമ്മേ ഏട്ടൻ ഇത് ആദ്യമായിട്ടൊന്നും എല്ലല്ലോ ഇത് പോലെ വഴികുന്നത്.. വല്ല തിരക്കിലും ആവും വിളിച്ചാൽ നല്ല വഴക്ക് കിട്ടും അമ്മ തന്നെ സംസാരിച്ചോ എന്ന് പറഞ്ഞു ഫോൺ ദേവികക് നേരെ നീട്ടി..റിങ് ഉണ്ടെങ്കിലും കാൾ അറ്റൻഡ് ചെയ്യാതെ തന്നെ കട്ടായി.. ഞാൻ പറഞ്ഞില്ലേ വല്ല തിരക്കിലും ആവുമെന്ന്.. എന്നത്തേയും പോലെ എല്ലല്ലോ മോളെ ഇന്ന് അവന്റെ വിവാഹം കഴിഞ്ഞതല്ലേ ആ ഒരു ബോധം എങ്കിലും അവൻ ഉണ്ടോ.. കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ അടിഞ്ഞു കാശിയാണെന്ന് കണ്ടതും ദേവിക വേഗം ഫോൺ എടുത്തു ചെവിയിൽ വെച്ച്.

മോനെ നീ ഇതെവിടെയാ.. എന്റമ്മേ ഞാൻ അൽപ്പം തിരക്കിലാണ് നാളെ രാവിലെ വരുള്ളൂ.. നിങ്ങൾ ഭക്ഷണം കഴിച്ചു കിടന്നോളു. കാശി നീ. ദേവിക പറയാൻ തുടങ്ങുമ്പോയേക്കും അപ്പുറത്തു നിന്നും കാശി സംസാരിച്ചു കൊണ്ട് ഫോൺ വെച്ചു.. അമ്മേ ഞാൻ അൽപ്പം തിരക്കിലാണ് നാളെ കാണാം.. ഈ ചെക്കൻ എപ്പോഴാ ഈശ്വരാ ഒന്ന് നേരെയാവുക.. എന്താ അമ്മേ കണ്ണേട്ടൻ പറഞ്ഞത്.. അവൻ നാളെ വരുള്ളൂ എന്ന് അവനെ കാത്തു നിൽക്കണ്ട എന്ന്.. ദേവിക അത്രയും പറഞ്ഞു അടുക്കളയിലോട്ട് പോയി.. രുദ്രക്ക് താൻ ഒറ്റപ്പെട്ടത് പോലെ തോന്നി.. ലച്ചു പഠിക്കാൻ ഇരുന്നതും അവൾ മെല്ലെ അടുക്കളയിലോട്ട് പോയി.. അമ്മേ ഞാൻ എന്താ ചെയ്യണ്ടത്..അടുക്കളയിലോട്ട് വന്ന് കൊണ്ട് രുദ്ര ചോദിച്ചു.. മോൾ ഒന്നും ചെയ്യണ്ട അവിടെ എവിടേലും ഇരുന്നോളു ഇതൊക്കെ എനിക്ക് ചെയ്യാൻ മാത്രമേ ഉള്ളു.. അവൾക്ക് ദേവികയുടെ സംസാരം കേൾക്കെ ആശ്വാസം തോന്നി... അവൾ ചിരിച്ചു കൊണ്ട് കറി ഇളക്കി കൊണ്ടിരുന്നു.. മോളോട് ഞാൻ പറഞ്ഞില്ലേ ഒന്നും ചെയ്യണം എന്നില്ല എന്ന് മോളവിടെ ഇരുന്നോ.. മോൾക്ക് ഇതൊന്നും ചെയ്ത് പരിജയം ഉണ്ടാവില്ലെന്ന് അമ്മക്കറിയാം അവൾ അത്ഭുതത്തോടെ ദേവികയെ നോക്കി..

അമ്മക്ക് എന്നെ അറിയുമോ.. ദേവിക ഒന്ന് പുഞ്ചിരിച്ചു... എനിക്ക് മോൾടെ വീട്ടുകാരെ അറിയാം അത് പോലെ മോളെ കുറിച്ചും അറിയാം.. മോൾക്ക് കാശിയെ മുന്നേ പരിജയം ഉണ്ടോ.. ഇല്ല ഇന്നാണ് ആദ്യമായി കാണുന്നത് പോലും ആരെന്നോ എന്തെന്നോ അറിയില്ല കഴുത്തിൽ താലി വീണപ്പോൾ ആണ് താലി കെട്ടിയ ആളെ കാണുന്നത് പോലും.. അവൾ വേദനയിൽ കലർന്ന ചിരി ദേവികക്ക് നേരെ സമ്മാനിച്ചു.. മോൾടെ അച്ഛൻ ഈ വിവാഹത്തിന്... ദേവികയെ പറഞ്ഞു മുയപ്പിക്കും മുന്നേ രുദ്ര പറഞ്ഞു ഒന്നും മിണ്ടിയില്ല അച്ഛൻ ഒരു വാക്ക് പോലും പറഞ്ഞില്ല.. അച്ഛൻ എന്താ പറ്റിയതെന്ന് അറിയില്ല.. മ്മ് മോൾ ഇപ്പോൾ ഒന്നും ആലോചിച്ചു കൂട്ടണ്ട എല്ലാം ശെരിയാവും.. മോൾക്ക് വീട്ടിൽ വിളിക്കണം എന്നുണ്ടെങ്കിൽ വിളിച്ചോളൂ ഫോൺ അവിടെ ഉണ്ട്.. അവൾ വേഗം ഫോൺ വാങ്ങി അമ്മയുടെ നമ്പർലോട്ട് കാൾ ചെയ്തു.. മറുതലക്കൽ ഫോൺ കണക്ട് ആയതും രുദ്ര സംസാരിച്ചു... ഹലോ അമ്മേ ഇത് ഞാന രുദ്ര.. മോളെ മോൾക്ക്‌ സുഖമാണോ മോൾ ആരുടെ ഫോണിൽ നിന്ന വിളിക്കുന്നത് കാശിമോൻ അടുത്തുണ്ടോ.. എനിക്ക് ഇവിടെ കുഴപ്പം ഒന്നുമില്ല അമ്മ ഇല്ല രാവിലെ എന്നെ ഇവിടെ ഇറക്കിയിട്ട് പോയതാണ് പിന്നെ വന്നിട്ടില്ല..

അവിടെ എല്ലാവർക്കും സുഖമെല്ലെ.. മ്മ് സുഖം ഫോൺ അച്ഛൻ കൊടുക്കാം ഞാൻ.. മോളെ പൊന്ന.. അച്ഛന്റെ ശബ്ദം കാതിൽ പതിച്ചതും രുദ്ര അത്രയും നേരം പിടിച്ചു വെച്ച കണ്ണുനീർ പുറത്തേക്ക് വന്നു... അച്ഛാ.... ശബ്ദം ഇടറി കൊണ്ട് രുദ്ര വിളിച്ചതും മാധവനും അയാളുടെ സങ്കടം ഒതുക്കി അവളോട് സംസാരിച്ചു... മോളെ രുദ്ര മോൾക്ക് അച്ഛനോട് ദെയ്‌ശ്യമുണ്ടോ.. ഗൗതം നെ പോലെ ഒരുത്തനെ വരാനായി തെരഞ്ഞെടുത്തത് കൊണ്ട്... കാശിനാഥനുമായുള്ള വിവാഹത്തിന് അച്ഛൻ എതിർ പറയാത്തതിന്.. കൊച്ചു കുട്ടികളെ പോലെ ഓരോന്നും എന്നിയേണ്ണി ചോദിക്കുമ്പോൾ മാധവന്റെ ശബ്ദവും ഇടറിയിരുന്നു.. മക്കളുടെ കൂട്ടത്തിൽ അയാൾക്ക് ഏറ്റവും ഇഷ്ട്ടം രുദ്രയെ ആയിരുന്നു അവളുടെ വിവാഹം അത് ഏറ്റവും നല്ല രീതിയിൽ ആവണം എന്നയാൾക്ക് നിർബന്ധം ആയിരുന്നു... നല്ലൊരു കുടുംബത്തിൽ തന്നെ അവളെ പറഞ്ഞു വിടണം എന്നത് അയാളുടെ വലിയൊരു ആഗ്രഹം ആയിരുന്നു എന്നാൽ ഇന്നതെല്ലാം നിമിഷങ്ങൾക്കുള്ളിൽ തകർന്നു..

അച്ഛാ കരയല്ലേ പൊന്നുവിന് സങ്കടം ഒന്നുമില്ല അച്ഛൻ വിഷമിക്കല്ലേ... അയാളെ എന്തൊക്കെയോ പറഞ്ഞു രുദ്ര സമദാനിപ്പിച്ചു.. അച്ഛാ ഞാൻ ഫോൺ വെക്കാണുട്ടോ ഇത് ഇവിടത്തെ അമ്മയുടെ ഫോൺ ആണ് ഞാൻ എന്റെ ഫോൺ എടുക്കാൻ വിട്ട് പോയി. ഹ്മ്മ് ശെരി മോളെ മോൾ വെച്ചോ.. എന്റെ കുട്ടി സന്തോഷ വാതിയായി ഇരുന്നാൽ മാത്രം മതി ഈ അച്ഛൻ.. അവൾ ഫോൺ തിരികെ ദേവികക്ക് നൽകി തലവേദന ആണെന്നും പറഞ്ഞു മുകളിലേക്ക് പോയി ലച്ചു അവൾക്ക് കാശിയുടെ മുറി തുറന്നു കൊടുത്തു.. ഏട്ടത്തി കിടന്നോളു... എന്തെങ്കിലും വേണം എന്നുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി.. അത്രയും പറഞ്ഞു ലച്ചു മുറിവിട്ടിറങ്ങി.. രുദ്ര ബെഡിൽ കിടന്നു കൊണ്ട് അത്രയും നേരം അടക്കി വെച്ച സങ്കടമെല്ലാം കരഞ്ഞു തീർത്തു..ലച്ചു ഭക്ഷണം കഴിക്കാൻ അവളെ വിളിച്ചെങ്കിലും വേണ്ട എന്ന് തീർത്തു o പറഞ്ഞു കൊണ്ട് പോയില്ല.. കരഞ്ഞു തളർന്നു എപ്പോയോ അവൾ മയങ്ങി പോയി.. രാവിലെ രുദ്രയെ വിളിക്കാൻ വേണ്ടി ലച്ചു വന്നപ്പോൾ ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന രുദ്രയെ ആയിരുന്നു..

അവൾ വിറക്കുന്നത് പോലെ തോന്നിയതും ലച്ചു അരികിൽ പോയി അവളെ വിളിച്ചു എന്നാൽ അവൾ ഒന്ന് നേരങ്ങിയത് എല്ലാതെ കണ്ണ് തുറന്നില്ല ലച്ചു തൊട്ട് നോക്കിയപ്പോൾ ശരീരം നല്ല ചൂട്... അപ്പോൾ തന്നെ അവൾ ദേവികയെ വിളിച്ചു കൊണ്ട് തായേക്ക് ഓടി.. പതിനൊന്നു മണി ഒക്കെ ആയപ്പോൾ ആണ് കാശി വീട്ടിൽ എത്തിയത്.. പുറത്തു മീരയുടെ കാർ കണ്ട് നെറ്റി ചുളിച്ചു കൊണ്ടവൻ അകത്തേക്ക് കയറി എന്നാൽ അവിടെ ആരെയും കാണാതെ വന്നതും അവന് അടുക്കളയിൽ പോയി നോക്കി അവിടെയും ആരും ഇല്ലാത്തത് കാരണം അവൻ മുകളിലേക്ക് കോണിപടികൾ കയറി തന്റെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ലച്ചുവിനെയും ദേവികയേയും കണ്ട് അവൻ അവർക്ക് നേരെ പുഞ്ചിരിച്ചു.. അമ്മയുടെ മുഖം ഇനിയു തെളിഞ്ഞില്ലേ ഇന്നലെ ഒരു അർജെന്റ് കേസ് വന്നു അത് കൊണ്ടാണ് വരാതിരുന്നത് അതിന് ഇങ്ങനെ മുഖം വീർപ്പിച്ചു നിന്നാലോ... നീ ഇന്നലെ ഒരു കുട്ടിയെ വിവാഹം കഴിച്ചത് മോനിക്ക് ഓർമയുണ്ടോ.. ദേവിക അൽപ്പം ദെയ്‌ശ്യത്തിൽ ചോദിച്ചതും കാശി ഇളിച്ചു കൊണ്ട് തലയാട്ടി.. അതെങ്കിലും ഓർമ ഉണ്ടെല്ലോ ഭാഗ്യം അവളോട്‌ നി ഇന്നലെ വിളിച്ചു അവൾക്ക് ഇവിടെ സുഖം ആണോ എന്നൊ ഫുഡ്‌ കഴിച്ചോ എന്നിങ്ങനെ എന്തെങ്കിലും ചോദിച്ചോ...

ശെരിയാണ് അമ്മ പറഞ്ഞത് ഇന്നലെ അവളെ ഇവിടെ ആക്കി പോയതാണ് ഗൗതം ന്റെ കേസ് പിന്നെ നൈറ്റ്‌ അർജന്റ് ഓപ്പറേഷൻ കേസ് വന്നത് കൊണ്ട് ഇങ്ങോട്ട് വരാൻ പറ്റിയില്ല.... കാശി തെറ്റ് ചെയ്ത കുട്ടിയെ പോലെ തല താഴ്ത്തി നിന്നു... ആഹാ ആരാ ഇത് തല കുനിച്ചു നില്കുന്നെ വീര ശൂര പരക്രമിയോ... പൊട്ടിച്ചിരിച്ചു കൊണ്ട് മീരയുടെ സംസാരം കേട്ട് കാശി അവനെ നോക്കി പല്ല് കടിച്ചു.. എന്തായി മോളെ... ആന്റി പേടിക്കാൻ മാത്രം ഒന്നുമില്ല.. ഇന്നലെ അവൾ ഫുഡ്‌ കഴിക്കാത്തത് കാരണം ബോഡി വീക്കായതാണ്.. പിന്നെ പനിയും ഉണ്ട്.. ആന്റി അവൾക്ക് കഞ്ഞിയോ മറ്റോ കൊടുക്ക് എന്നിട്ട് ടാബ്ലറ്റ് കൂടെ കൊടുത്താൽ മതി.. അവൾക്കെന്താ പറ്റിയത്.. ചോദിക്കുന്നത് കേട്ടില്ലേ കെട്ടികൊണ്ട് വന്നാൽ മാത്രം പോര അവളുടെ കാര്യങ്ങൾ അന്വേഷിക്ക കൂടെ ചെയ്യണം.. ദേവിക ദെയ്‌ശ്യത്തിൽ അത്രയും പറഞ്ഞു പോയി. ഏട്ടത്തിയെ രാവിലെ വിളിക്കാൻ വന്നപ്പോൾ ആണ് ആൾ വിറച്ചു കൊണ്ട് കിടക്കുന്നത് കണ്ടത് തൊട്ട് നോക്കിയപോൾ നല്ല പനിയും ഉണ്ടായിരുന്നു.. അമ്മയെ കൂട്ടി വന്നു അമ്മ ഒരുപാട് തവണ വിളിച്ചു എന്നാൽ ഏട്ടത്തി കണ്ണ് പോലും തുറന്നില്ല അപ്പോ തന്നെ അമ്മ ഏട്ടനെ വിളിച്ചു കിട്ടാതെ വന്നാപ്പോൾ മീരേചിയേ വിളിച്ചു.. ഓ ഞാൻ ഓപിയിൽ കേറുമ്പോൾ സ്വിച്ച് ഓഫ് ആക്കിയതാണ് പിന്നെ ഓൺ ചെയ്തില്ല... എല്ല അവൾ ഇന്നലെ ഒന്നും കഴിച്ചില്ലേ...

ഇല്ല ഉച്ചക്ക് വെറുതെ ഇരുന്ന് കുറച്ചു എന്തോ കഴിച്ചെന്ന് വെരുത്തി എണീറ്റു.. യത്രി തലവേദനയാണ് ഒന്നും വേണ്ടന്ന് പറഞ്ഞു.. മ്മ് ഞാൻ ഒന്ന് കാണട്ടെ.. ഹ്മ്മ് കാശി അവൾ മയക്കത്തിലാണ് ഉണർത്തണ്ട.. അവന് ശെരിയെന്ന പോലെ തലയാട്ടി അകത്തേക്ക് കയറി.. ബെഡിൽ തളർന്നു കിടക്കുന്നവളെ കാണെ അവന് വിഷമം തോന്നി.. ഒരു ദിവസം കൊണ്ട് അവൾ ആകെ കോലം കേട്ടത് പോലെ തോന്നി അവൻ.. അവൻ വേഗം തന്നെ പുറത്തേക്കിറങ്ങി അടുക്കളയിലോട്ട് പോയി.. അവൾക്കുള്ള കഞ്ഞി ഉണ്ടാക്കുന്ന ദേവികയെ പിടിച്ചുപുറത്തു നിർത്തി അടുക്കള വാതിൽ അടച്ചു എന്നിട്ട് അവൾക്കുള്ള കഞ്ഞിയും ജ്യൂസ്‌ ഒക്കെ അവന് തന്നെ ഉണ്ടാക്കി അതുമായി മുകളിലേക്ക് പോയി അവന്റെ പോക്കും നോക്കി നിന്നവരിൽ പുഞ്ചിരി വിരിഞ്ഞു.. രുദ്ര എഴുനേറ്റെ ഈ കഞ്ഞി കുടിക്കാലോ.. കാശി രുദ്രയെ തട്ടി വിളിച്ചു.. മയക്കത്തിൽ നിന്നും ആരുടെയോ വിളി കേട്ടാണ് കണ്ണ് തുറന്നത്.. മെല്ലെ എഴുന്നേൽക്കാൻ നോക്കിയപ്പോൾ കഴിഞ്ഞില്ല.. അപ്പോയെക്കും തന്നെയാരോ പിടിച്ചു എഴുന്നേൽപ്പിച്ചു ചാരി ഇരുത്തിയിരുന്നു.. മിഴികൾ ഉയർത്തിയപ്പോൾ കണ്ടത് അയാളെ ആയിരുന്നു കാശിനാഥനെ..

നി എന്താ ഇന്നലെ ഒന്നും കഴിക്കാതെ കിടന്നത്.. ഗൗരവത്തോട് കൂടെ ഉള്ള അവന്റെ ചോദ്യം കേട്ട് അവൾ അവനെ നോക്കാതെ തല താഴ്ത്തി ഇരുന്നു.. എനിക്ക് വിശന്നില്ല അത് കൊണ്ട് കഴിച്ചില്ല.. എവിടെ നിന്നോ കിട്ടിയ ഇത്തിരി ധൈര്യത്തിൽ അവൾ പറഞ്ഞൊപ്പിച്ചു.. മ്മ് ഇനി മുതൽ വിശന്നാലും ഇല്ലെങ്കിലും വല്ലതും കഴിച്ചോളണം.. പറഞ്ഞത് മനസ്സിലായില്ലേ.. മ്മ് അവൾ മറുപടി മൂളലിൽ ഒതുക്കി.. ഇത് കഴിക്ക് മെഡിസിൻ കുടിക്കാൻ ഉള്ളതാണ്.. അവൾ മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് സ്പൂണിൽ കഞ്ഞി കോരി തനിക്കായ് നീട്ടുന്ന കയ്യിലേക്ക് തറഞ്ഞു നിന്നു.. അവൾ പോലും അറിയാതെ വായ തുറന്നു പോയി.. .....(തുടരും...)

ഫുൾ ബിസി ആയിരുന്നു ഫ്രീ കിട്ടുമ്പോൾ കുറച്ചായി എഴുതി വെച്ചതാണ്.. തെറ്റുണ്ടാകാം ക്ഷമിക്കണം... ഇത് വരെ പോസ്റ്റിയതിനേക്കാൾ ലെങ്ത് ഉണ്ട് അപ്പൊ റിവ്യൂ നല്ല ലെങ്ത്തിൽ തന്നെ പോന്നോട്ടെ..ഈ പാർട്ട്‌ മിക്കവാറും ബോർ ആവൻ ആണ് ചാൻസ്.. എന്തായാലും നിങ്ങൾ അഭിപ്രായം റിവ്യൂ ആയി എഴുതുക.. റിവ്യൂ കാണുമ്പോൾ എഴുതാൻ പ്രതേക ഒരു എനർജി aanu 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story