കാശിനാദം: ഭാഗം 4

kashinatham

എഴുത്തുകാരി: MUFI

ഇത് കഴിക്ക് മെഡിസിൻ കുടിക്കാൻ ഉള്ളതാണ്.. അവൾ മുഖമുയർത്തി നോക്കിയപ്പോൾ കണ്ടത് സ്പൂണിൽ കഞ്ഞി കോരി തനിക്കായ് നീട്ടുന്ന കയ്യിലേക്ക് തറഞ്ഞു നിന്നു.. അവൾ പോലും അറിയാതെ വായ തുറന്നു പോയി.. അവളെ കഞ്ഞി മുഴുവനും കുടിപ്പിച്ചു ശേഷം മരുന്നും കൊടുത്തു അവൻ മുറിവിട്ടിറങ്ങി... അവൻ ആരെന്നോ തന്നോട് അവൻ കാണിക്കുന്നത് സ്നേഹമാണോ എന്നൊന്നും അറിയാതെ രുദ്ര ചിന്തയിലാണ്ടു.. അവൻ അടുക്കളയിൽ പോയി പത്രങ്ങൾ ഒക്കെ അവിടെ വെച്ച് തിരിഞ്ഞപ്പോൾ ദേവിക അവനെയും കാത്ത് നിൽപുണ്ടായിരുന്നു.. എന്ത് പറ്റി എന്റെ പൊന്നു ദേവൂന് ഹേ.. കള്ളച്ചിരിയുമായി അവർക്കാരികെ നടന്നു കൊണ്ട് കാശി ചോദിച്ചു... **** ഞാൻ നിന്നെ കുറ്റപ്പെടുത്തിയതെല്ല മോനെ അവൾക്ക് ഒന്നും അറിയില്ലല്ലോ നി ഇന്നലെ വരാതിരുന്നപ്പോൾ ഞാൻ കരുതി... ദേവിക മുഴുവനക്കാതെ പാതിയിൽ വെച്ച് നിറുത്തി. അപ്പൊ എന്റെ പൊന്നാര അമ്മ വിചാരിച്ചു ഞാൻ അവളെ കല്യാണം കഴിച്ചത് പ്രതികാരം ചെയ്യാൻ വേണ്ടിയാണെന്നെല്ലേ... മോനെ കണ്ണാ ഞാൻ..... അമ്മയുടെ കണ്ണൻ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ അമ്മക്ക്.. ഒരിക്കലും ഇല്ലെടാ പെട്ടന്ന് ആ ഒരു ചിന്ത വന്ന് പോയി അതാ മോൻ അമ്മയോട് ക്ഷമിക്കണം..

അയ്യേ എന്താണ് ദേവിക കുട്ടി ഇതൊക്കെ മോശമാണുട്ടോ കേണൽ അറിയണ്ട. മ്മ് അച്ഛൻ എപ്പോഴാ വരുക എന്ന് താന്തോന്നിയോട് പറഞ്ഞിരുന്നോ... ഹാ നാളെ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്... മീര എവിടെ പോയോ.. മീരേച്ചി ഏട്ടത്തിയുടെ മുറിയിലോട്ട് പോയിട്ടുണ്ട്.. മ്മ് ഞാൻ ഒന്ന് മൂളി കൊണ്ട് മുകളിലേക്ക് കോണി പടികൾ കയറി... കണ്ണേട്ടാ രുദ്രക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല ഇന്നൊരു ദിവസം റസ്റ്റ്‌ എടുത്തോട്ടെ.. ഹാ നി ഇപ്പോൾ പോകുന്നുണ്ടോ അതോ ഊണ് കഴിഞ്ഞോ... ഞാനിപ്പോൾ തന്നെ ഇറങ്ങും കണ്ണേട്ടാ കണ്ണേട്ടൻ ഇന്നലെ ഇടിച്ചു പരിപ്പിളക്കി കൊണ്ട് വന്ന ഒരുത്തൻ ഇനിയും ബാത്റൂമിൽ പോകാൻ പറ്റിയിട്ടില്ല ഇമ്മാതിരി ഇടിയൊക്ക ഇടിച്ചാലേ ആൾ അങ്ങ് പരലോകത്തു എത്തുമെല്ലോ.. എടിയെടി പറഞ്ഞു കൊണ്ട് എങ്ങോട്ടാ മോൾ.. നി എല്ലേ പോവാണെന്നു പറഞ്ഞത് അപ്പൊ മോൾ ചെന്നട്ടെ മോൾക്കുള്ള പരിപ്പ് വട ഞാൻ വഴികാതെ എത്തിച്ചേരാം... അതേയ് ആ കൊച്ചിനെ വെറുതെ വിടണേ ഇന്നൊരു ദിവസം അതിന് നല്ല ഷീണം ഉണ്ട്.. ഓടി വാതിൽ പടിയിൽ നിന്ന് തല അകത്തേക്കിട്ട് കൊണ്ട് മീര പറഞ്ഞു... എടി കാശി അലറിയതും അവളെ കുണുങ്ങി ചിരിച്ചു കൊണ്ട് ഓടിയിരുന്നു... ഈ പെണ്ണിന്റെ ഒരു കാര്യം..

കാശി ചിരിച്ചു കൊണ്ട് പോയി ഡോർ ലോക്ക് ചെയ്തു തിരിഞ്ഞു രുദ്രയെ നോക്കിയപ്പോൾ പേടിച്ചു കൊണ്ട് തന്നെ നോക്കുന്ന ആ ഉണ്ടക്കണ്ണുകൾ ആണ്.. എന്താ... ഞാൻ കനപ്പിച്ചു കൊണ്ട് ചോദിച്ചതും അവൾ ഉമിനീറിറക്കി കൊണ്ട് ഒന്നുമില്ല എന്ന് പറഞ്ഞു.. ഞാൻ വന്ന ചിരിയെ അടക്കി പിടിച്ചു കൊണ്ട് ഫ്രഷവാൻ കയറി.. ഞാൻ തിരികെ ഇറങ്ങുമ്പോയെക്കും അവൾ ഉറങ്ങിയിരുന്നു.. ഞാൻ പിന്നെ ഓഫീസിലെ കുറച്ചു വർക്കുകൾ പെന്റിങ് ഉള്ളത് കൊണ്ട് ലാപ്പും എടുത്തു അതുമായി ബാൽക്കണിയിലോട്ട് പോയി ബിൻ ബാഗിൽ ഇരുന്നു കൊണ്ട് വർക്ക്‌ ഓരോന്നും ചെയ്തു തീർത്തു... വർക്ക്‌ ഒക്കെ ഏകദേശം കയ്യാറായപ്പോൾ ആണ് ശിവയുടെ കാൾ വന്നത് കാൾ അറ്റൻഡ് ചെയ്തതും അവൻ പറഞ്ഞ കാര്യങ്ങൾ കേൾക്കെ എനിക്ക് ദെയ്‌ശ്യം ഏതൊക്കെ വഴിയിൽ കൂടിയാണ് വന്നതെന്ന് അറിയില്ല.. ഞാൻ നിന്നോട് പറഞ്ഞതല്ലേടാ അവൻ അത്ര പെട്ടന്നൊന്നും പുറത്ത് ഇറങ്ങരുതെന്ന് എന്നിട്ട് ഞാൻ മാക്സിമം കണ്ട്രോൾ ചെയ്തു.... മറുപുറത്തു നിന്ന ശിവ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും അതൊന്നു എന്നിൽ ആളി കത്തുന്ന തീയെ അണക്കാൻ കഴിഞ്ഞില്ല.. അവൻ ജാമിയം കിട്ടിയത്രേ എന്തോരം കഷ്ടപെട്ടാണ് അവനെ പൂട്ടിയത്... കാശി അവന്റെ ദേഷ്യം ലാപ്പിൽ കുത്തി തീർത്തു...

കാശിയുടെ അലറൽ കേട്ട് കൊണ്ടാണ് രുദ്ര നിദ്രയിൽ നിന്നും നെട്ടി ഉണർന്നത്.. ഗൗതം ന്റെ കാര്യം പറഞ്ഞു ആരോടോ ഫോണിൽ കൂടെ ദെയ്‌ശ്യപെടുന്ന കാശിയെ കാണെ ഉള്ളിൽ വീണ്ടും ഭയത്തിന്റെ വിത്തുകൾ പാകി.. അവൾ ബെഡിൽ ഇരുന്നു കൊണ്ട് ഇത് വരെയും നടന്ന ഓരോന്നും ഓർത്തു നോക്കി... മാധവൻ തമ്പി കൃഷ്ണ ഗ്രൂപ്പിസിന്റെ എംഡി.. മക്കൾ മൂന്ന് പേര് മൂത്തത് റാം രണ്ടാമത് താൻ പിന്നെ തനിക്ക് തായേ രശ്മിക.. പ്ലസ് ടു വരെ എറണാകുളം തന്നെയായിരുന്നു പഠിച്ചത്... എന്നാൽ ഡോക്ടർ ആവണം എന്ന തന്റെ ആഗ്രഹത്തിന് ആരും എതിർ നിന്നില്ല.. യു എസ്സിൽ ഏറ്റവും നല്ല കോളേജിൽ തന്നെ എനിക്കച്ചൻ അഡ്മിഷൻ ശെരിയാക്കി തന്നു.. പിന്നീട് ഈ അഞ്ചു വർഷകാലവും അവിടെ തന്നെയായിരുന്നു ഇടയ്ക്ക് ഏട്ടന്റെ കല്യാണത്തിന് ആണ് നാട്ടിൽ വന്നത്.. ആകെ രണ്ടാഴ്ച മാത്രമായിരുന്നു നാട്ടിൽ ഉണ്ടായിരുന്നത്.... ഏട്ടന്റെ കല്യാണത്തിന് വന്നപ്പോൾ ആണ് ഗൗതമുമായി പരിചയപെടുന്നത്.. തന്നെ കണ്ടു ഇഷ്ടപ്പെട്ടു വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് അവൻ അവന്റെ അച്ഛൻ വഴി എന്റെ അച്ഛനെ അറിയിച്ചു.. ഒരിക്കൽ പോലും ആരോടും ഒരു ഇഷ്ടവും തോന്നാത്തത് കൊണ്ട് തന്നെ അച്ഛൻ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ പൂർണ സമ്മതം തന്നെ പറഞ്ഞു..

.അവരുടെ ആഗ്രഹം അതാണെങ്കിൽ അത് തന്നെ നടക്കട്ടെ എന്ന് വിചാരിച്ചു... അതിനു ശേഷം ഇരുവീട്ടുകാരും ചേർന്ന് കല്യാണം ഉറപ്പിച്ചു.. ഇടയ്ക്കൊക്കെ ഗൗതം വിളിക്കാറുണ്ട് അപ്പോയൊക്കെയും എന്ത് നല്ല സ്വഭാവം ആയിരുന്നു അവൻ വേറൊരു മുഖം കൂടെ ഉണ്ടായിരുന്നുവോ... അറിയില്ല ഒന്നും.. ഈ നാട് അച്ഛൻ ജനിച്ചു വളർന്ന നാടാണ് അച്ഛന്റെ തറവാട് വീട് ഇവിടെയാണ്... എറണാകുളത്ത് നിന്നും കല്യാണത്തിന് ഒരാഴ്ച മുന്നെയാണ് ഇങ്ങോട്ട് വീട് മാറിയത് മുത്തശ്ശന്റെ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം തറവാട് ഷേത്രത്തിൽ വെച്ച് നടത്തണം എന്നത് അതിന് അച്ഛൻ എതിർ നിൽക്കാൻ ആയില്ല.. നാടുനീളെ തന്നെ അച്ഛൻ കല്യാണം ക്ഷണിച്ചു ഇവിടെ ആരെയും മുൻ പരിജയം ഇല്ല അത് കൊണ്ട് തന്നെ കാശിനാഥൻ ആരെന്നോ എന്തെന്നോ ഒന്നും അറിയില്ല... അവൻ എന്തിനു തന്നെ വിവാഹം ചെയ്തു ഗൗതമിനോടുള്ള വാശി പുറത്തു താലി കെട്ടിയതാവുമോ... അച്ഛൻ എന്ത്‌ കൊണ്ടാവും ഒന്നും എതിർക്കാതിരുന്നത് ഗുണ്ട ആയത് കൊണ്ടാവുമോ മകളെ ഒരു ഗുണ്ടക്ക് കെട്ടിച്ചു കൊടുക്കാൻ മാത്രം അച്ഛൻ ആവുമോ ഒന്നും അറിയില്ല എന്നാൽ എല്ലാം അറിയണം തനിക്ക് അതും ഇന്ന് തന്നെ കാശിനാഥൻ തന്നെ പറയണം എല്ലാത്തിനുമുള്ള ഉത്തരം...

മനസ്സിൽ പലതും കണക്ക് കൂട്ടി കൊണ്ട് ഞാൻ ബെഡിൽ നിന്നും എഴുനേറ്റു.. ബാത്‌റൂമിൽ പോയി ഫ്രഷ് ആയി ഇറങ്ങി... ബാൽക്കണിയിലോട്ട് ചുവട് വെച്ചു.. വർക്കുകൾ മുഴുവനും തീർത്തു മനസ്സ് ഒന്ന് ശാന്തമാവാൻ വേണ്ടി അവിടെ തന്നെ ഇരുന്നു.. കുറച്ചു സമയം കയിഞ്ഞ് എഴുനേറ്റപ്പോൾ ആണ് വാതിൽക്കൽ രുദ്രയെ കണ്ടത്.. താൻ ഇത്ര പെട്ടെന്ന് എഴുന്നേറ്റോ.. ഒരു ചിരിയാലേ ഞാൻ ചോദിച്ചു.. എന്നാൽ അവൾ ഗൗരവത്തോടെ ഒന്ന് മൂളി... അവളുടെ നിർത്തം കണ്ടപ്പോൾ തന്നെ എന്തൊക്കെയോ അറിയണം എന്ന തോന്നി.. തനിക്കെന്തെങ്കിലും ചോദിക്കാൻ ഉണ്ടോ.. മ്മ്.. എന്താണെന്നു വെച്ചാൽ ചോദിക്ക്... അത് താൻ എന്തിനാ എന്റെ വിവാഹം മുടക്കിയത്.. അതിനു നിന്റെ വിവാഹം മുടങ്ങിയില്ലല്ലോ നിന്നെ ഞാൻ കെട്ടിയില്ലെടി.. അവൾ തന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ ചിരി വന്നു പോയി..... താൻ തമാശ വിട് കാര്യം പറയ്... എന്തിനു വേണ്ടിയാണ് എന്നെ താലി കെട്ടിയത് mr ഗുണ്ട കാശിനാഥ്.... നിന്നോടരടി ഉണ്ട കണ്ണി ഞാൻ ഗുണ്ട ആണെന്ന് പറഞ്ഞത്.... അന്ന് അമ്പലത്തിൽ നിന്ന ആരൊക്കെയോ പറയുന്നത് കേട്ട് പിന്നെ നേരത്തെ എന്നെ നോക്കിയ ഡോക്ടറും പറഞ്ഞെല്ലോ ഇയാൾ അടിച്ച ഒരാളുടെ അവസ്ഥ പരിതാപകരമാണെന്ന്... ഗുണ്ടയോ ഞാനോ അവളുടെ ഒലക്കമ്മലെ വർത്താനം കേട്ട് എനിക്ക് അടിമുടി ചൊറിഞ്ഞു കേറുന്നുണ്ടായിരുന്നു...

ആരെങ്കിലും ഓക്കേ പറഞ്ഞാൽ ഒരാൾ ഗുണ്ട ആവുമോ... ഞാൻ പിരികം പൊക്കി ചോദിച്ചതും അവൾ ഇല്ല എന്ന കുമൽകൂച്ചി കാണിച്ചു... ഹാ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് കണ്ണും അടച്ചു വിശ്വസിക്കരുത്... കേട്ടോ... ഞാൻ കനപ്പിച്ചു പറഞ്ഞതും അവൾ ആ എന്ന പോലെ തലയാട്ടി... ഞാൻ അവളെ മറികടന്നു പോവാൻ നിന്നതും അടുത്ത ചോദ്യവും വന്നു.. എന്നെ എന്തിനു വേണ്ടിയാണ് ഇയാൾ കല്യാണം കഴിച്ചത്..... ഗൗതമിനോടുള്ള ദേഷ്യം എന്നോട് തീർക്കാൻ വേണ്ടിയാണോ... ഇവൾ ഇന്ന് എന്റെ കയ്യിൽ നിന്നും മിക്കവാറും വാങ്ങിക്കും..... ആടി അവനോടുള്ള ദേഷ്യം തീർക്കാൻ വേണ്ടി തന്നെയാണ് നിന്നെ കല്യാണം കഴിച്ചത് ഇനി എന്തെങ്കിലും ചോദിക്കാൻ ഉണ്ടോടി.... ദെയ്‌ശ്യത്തിൽ അത്രയും പറഞ്ഞു അവളെ നോക്കിയപ്പോൾ പറയേണ്ടേർന്നില്ല എന്ന തോന്നി പോയി കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.. ഞാൻ പിന്നെ ഒന്നും പറയാതെ പുറത്തേക്ക് പോയി.. നേരെ ഉമ്മറത്തു പോയ്‌ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അടുത്ത് അമ്മ വന്നതറിഞ്ഞു.. ഞാൻ അമ്മയെ പിടിച്ചവിടെ ഇരുത്തി അമ്മയുടെ മടിയിൽ തല വെച്ച് കിടന്നു.. മനസ്സിലെ പിരിമുറക്കം അമ്മയുടെ വാത്സല്യതോടെയുള്ള തലോടലിൽ അലിഞ്ഞില്ലതായി തീരുന്നത് ഞാൻ അറിഞ്ഞു..

അമ്മമാർക്ക് മക്കളോടുള്ള സ്നേഹം അത് കളങ്കമില്ലാത്ത ഒന്നാണ്..അമ്മയോന്ന് ചേർത്ത് പിടിച്ചാൽ നമ്മൾ എത്ര വളർന്ന കുട്ടി ആയാലും ഒരു കൊച്ചു കുഞ്ഞിലേക്ക് തന്നെ മടങ്ങുന്ന പോലെ തോന്നും..അമ്മയില്ലാത്തവർക്കേ അതിന്റെ വിഷമം മനസ്സിലാവുള്ളു... എന്താ എന്റെ കള്ള കണ്ണന്റെ ഉള്ളിൽ വിഷമം.. ഒന്നുമില്ല അമ്മ ഞാൻ എന്തൊക്കെയോ ആലോചിച്ചു ഇരുന്നതാ.. ആണോ.. രുദ്ര മോളുമായ് എന്തെങ്കിലും സംസാരിച്ചോ നി.. മ്മ് ചെറുതായിട്ട്.. പക്ഷെ ഞാൻ ഒന്നും പറഞ്ഞില്ല അമ്മ.. എല്ലാം പതിയെ പറയാം എന്ന് കരുതി.. മ്മ് നി മോളെ കൂട്ടി അവളുടെ വീട് വരെ ഒന്ന് പോയിട്ട് വാ മോനെ അവൾക്ക് അവരെയൊക്കെ കാണാൻ തോന്നുന്നുണ്ടാവില്ലേ... അത് വേണോ അമ്മേ അവർക്ക് ഞാൻ അവിടെ പോകുന്നതിൽ ഇഷ്ടക്കേട് ഉണ്ടാവും.. മോനോട് ആർക്കും ഒരിഷ്ടക്കേടും ഉണ്ടാവില്ല മോൻ നാളെ അവളെയും കൂട്ടി പോവണം.. മ്മ്.. അവൻ ഒന്ന് മൂളി കൊണ്ട് എഴുനേറ്റ് അകത്തേക്ക് നടന്നു... കാറിന്റെ ഹോൺ അടി ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ആണ് അച്ഛൻ വന്നത് കണ്ടത് വേഗത്തിൽ പുറത്തേക്കിറങ്ങി ഡോർ തുറന്നു അച്ഛനെ കൈ പിടിച്ചു ഇറക്കി.. ഹാ ദേവി നി എന്തിനാ ആ മുഖം ഇങ്ങനെ വീർപ്പിച്ചു വെച്ചേക്കണത്... ഒന്നുമാറിയില്ലല്ലോ അച്ഛനും മോനും..

നിങ്ങൾ രണ്ട് പേരും ഒന്നെല്ലേ ഞാൻ മാത്രമെല്ലെ പുറത്ത്... അയാൾ കണ്ണ് കൊണ്ട് കാര്യമെന്താണെന് കാശിയോട് ചോദിച്ചു.. അത് അച്ഛനോട് മാത്രമെല്ലെ ഞാൻ വിവാഹ കാര്യം പറഞ്ഞുള്ളു അതിന്റെ പരിഭവം ആണ്.. അത് ഇത് വരെയായും തീർന്നില്ലേ അയ്യേ ദേവി നി എന്താ ഇപ്പോഴും ഏട്ടന്റെ വാലിൽ തുങ്ങി നടക്കുന്ന കുഞ്ഞു കുട്ടി ആണോ.. വിശ്വനാഥൻ തമാശ രൂപേണ പറഞ്ഞു.. എന്നാൽ ദേവികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.... അവർ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.. അച്ഛൻ എന്ത് പണിയ കാണിച്ചത് എന്തിനാ ഇപ്പോ അങ്ങനെ പറഞ്ഞത് എടാ ഞാൻ ആ ഒരു ഫ്ലോയിൽ പറഞ്ഞു പോയതാ ഇനി ആ ടാപ്പ് പൂട്ടണം എന്നുണ്ടെങ്കിൽ കാവിൽ ഉത്സവം ആവണം.. കാശി അത് കേൾക്കെ പൊട്ടിച്ചിരിച്ചു.. നി ചിരിക്ക് നിന്റെ കൂടെ ഓരോ കാര്യത്തിന് നിന്നിട്ട് അവസാനം പണി കിട്ടിയത് എനിക്കും... ഏണി വെച്ച് കയറി എടുത്തത് പോലെ യെല്ലേ അച്ഛാ ഇന്ന് കിട്ടിയെ പണി... ഹ്മ്മ് അതൊക്കെ പോട്ടെ എവിടെ എന്റെ മരുമോൾ രുദ്ര.. ഹോ മരുമോളെ കാണാൻ എന്തൊരു തിടുക്കമാ..

നി പോടാ ചെക്ക ഞാനെ അവളെ കണ്ടെച്ചും വരാം... മോളെ ലച്ചു... എന്താ അച്ഛാ.... ലച്ചു അങ്ങോട്ടേക്ക് വന്നു... ലച്ചു നി രുദ്ര മോളെ വിളിച്ചു വന്നേ ഒന്ന് ഞാൻ എന്റെ മരുമോളെ ഒന്ന് കാണട്ടെ... ഹാ ഇപ്പോൾ വരാം അച്ഛാ... രുദ്ര ബെഡിൽ ഹെഡ് ബോർഡിൽ തലചായ്ച്ചു കിടക്കായിരുന്നു... ഏട്ടത്തി.... ലച്ചുവിന്റെ വിളി കേട്ട് രുദ്ര മിഴികൾ തുടച്ചു കൊണ്ട് എഴുനേറ്റ് ഡോർ തുറന്നു... ഏട്ടത്തി വായോ അച്ഛൻ വന്നിട്ടുണ്ട് ഏട്ടതിയെ അച്ഛൻ ഇത് വരെയും കണ്ടില്ലല്ലോ വരി... രുദ്ര അവൾക്കൊപ്പം തായേക്കിറങ്ങി... തായെ ചാരു കസേരയിൽ ഇരുന്നു കാശിയോട് സംസാരിക്കുന്ന ആളെ കണ്ടു രുദ്രയുടെ കാലുകൾ നിശ്ചലമായി.. വായിച്ചിട്ടു അഭിപ്രായം കമന്റ് ചെയ്യണേ... .....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story