കാശിനാദം: ഭാഗം 5

kashinatham

എഴുത്തുകാരി: MUFI

താഴെ ചാരു കസേരയിൽ ഇരുന്നു കാശിയോട് സംസാരിക്കുന്ന ആളെ കണ്ടു രുദ്രയുടെ കാലുകൾ നിശ്ചലമായി.. വിശ്വൻ സർ..... രുദ്രയുടെ ചുണ്ടുകൾ ആ പേര് ഉരുവിട്ടു.. ഏട്ടത്തി.... ലച്ചുവിന്റെ വിളിയാണ് രുദ്രയെ ബോധത്തിൽ എത്തിച്ചത്... അവൾ വേഗം പടികൾ ഇറങ്ങി.. ലച്ചുവിന്റെ കൂടെ രുദ്രയെ കണ്ട് വിശ്വനാഥൻ അവളെ നോക്കി പുഞ്ചിരിച്ചു.. എന്താ രുദ്ര മോളെ എന്നെ കണ്ട് ആകെ ഞെട്ടി ഇരിക്കുകയാണെല്ലോ.. ഒരു നറുചിരിയോടെ പറഞ്ഞു കൊണ്ട് രുദ്രയെ നോക്കി... അദ്ദേഹത്തിന്റെ സംസാരം കേട്ട് രുദ്രയെക്കാൾ ഞെട്ടിയത് കാശിയും ലച്ചുവും ആയിരുന്നു.. അച്ഛൻ ഇവളെ മുൻ പരിജയം ഉണ്ടോ... കാശി അതികം ചിന്തിക്കാതെ ചോദിച്ചു ഹാ നമ്മൾ തമ്മിൽ അഞ്ചു വർഷങ്ങൾക്ക് മുന്നേ കണ്ടു ചെറിയ ഒരു പരിജയം ഉണ്ട് എല്ലേ മോളെ... രുദ്ര അതെ എന്നർത്ഥത്തിൽ തലയനക്കി ചിരിച്ചു.. സർനെ പിന്നീട് കണ്ടു മുട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല... നമ്മൾ പ്രതീക്ഷിക്കാത്ത പലതും ആണെല്ലോ കുട്ടി നമ്മുടെ ജീവിതത്തിൽ നടക്കുന്നത് അദ്ദേഹം അത്രയും പറഞ്ഞു കാശിയെ നോക്കി.. അച്ഛൻ ഏട്ടത്തിയെ എങ്ങനെയാ പരിജയം അതൊന്ന് പറഞ്ഞു തരുമോ..

കണ്ണേട്ടൻ ആണെങ്കിൽ ഒരു ദിവസം ചേച്ചിയുമായി കയറി വന്ന് ഞാൻ താലി കെട്ടിയ പെണ്ണാണ് എന്ന് പറയുന്നു അമ്മ ആണെങ്കിൽ നിലവിളക്ക് കൊടുത്തു സ്വീകരിക്കുന്നു.. ദേ ഇപ്പോൾ അച്ഛൻ വന്നപ്പോൾ കാശിയേട്ടനോട് ഒരു വാക്ക് പോലും ഇതിനെ കുറിച്ച് ചോദിക്കുന്നില്ല ചേച്ചിയെ കണ്ടപ്പോൾ പരിജയം ഉണ്ട് പോലും... ഇവിടെ ഞാനും അമ്മയും മാത്രമാണ് വിഡ്ഢികൾ അച്ഛനും മോനും എല്ലാമറിയാം... ഇനി കുഞ്ഞേട്ടൻ കൂടെ ഇതൊക്കെ അറിയുമോ എന്ന് നോക്കട്ടെ എന്നിട്ട് ഞാൻ ബാക്കി പറഞ്ഞു തരാം... ലച്ചു അവളുടെ പരിഭവം മൊത്തം പറഞ്ഞു കൊണ്ട് മുഖം വീർപ്പിച്ചിരുന്നു.. അവളുടെ കാട്ടികൂട്ടലുകൾ കണ്ടു ബാക്കി ഉള്ളവർ ചിരി അടക്കാൻ പാട് പെട്ടു.. രുദ്ര മോൾ നല്ല പോലെ പഠിക്കുന്ന കുട്ടിയാണ്.. മോൾക്ക്‌ പ്ലസ് ടു അധ്യാന വർഷം 1200 ൽ 1200 മാർക്ക് ഉണ്ടായിരുന്നു അതും സയൻസ് വിഷയത്തിൽ.. അതിനെ തുടർന്നു സ്കൂളിൽ ഒരു പ്രോഗ്രാം സംഘടിപ്പിച്ചു അതിലെ മുക്യ അതിഥിയായി അവർ എന്നെയായിരുന്നു വിളിച്ചത്..

മോൾക്ക്‌ ക്യാഷ് പ്രൈസും ട്രോഫിയും ഒക്കെ സമ്മാനിച്ചത് ഞാൻ ആണ്... പ്രോഗ്രാം കഴിഞ്ഞ് മടങ്ങാൻ നിൽകുമ്പോൾ മോളെ വീണ്ടും കണ്ടു അങ്ങനെ ഞങ്ങൾ സംസാരിച്ചു പരിചയപെട്ടു.. കാണാൻ ഭാഗ്യം ഉണ്ടെങ്കിൽ പിന്നീട് എപ്പോയെങ്കിലും കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു... അതിന് ശേഷം ഇന്നാണ് ഞാൻ മോളെ കാണുന്നത്... ഇവൻ വിളിച്ചു ഞാൻ ഒരു കുട്ടിയെ വിവാഹം ചെയ്യാൻ പോവുന്നു അച്ഛൻ സമ്മതം ആണോ എന്ന് ചോദിച്ചു.. ഞാൻ പറഞ്ഞു നിന്റെ ഇഷ്ട്ടം എന്താണോ അത് പോലെ ചെയ്തോളു എന്ന് പിന്നെ എന്റെ കണ്ണൻ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അതിൽ ശെരിയുണ്ടാവും അതെനിക്ക് ഉറപ്പായിരുന്നു അത് കൊണ്ട് ഞാൻ അവൻ പൂർണ സമ്മതം നൽകി... എന്നാലും അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നില്ലേ കണ്ണേട്ടന്റെ വിവാഹം കാണാൻ... ലച്ചു വീണ്ടും ചോദ്യവുമായി എത്തി.. അതിന് ആര് പറഞ്ഞു ഞാൻ എന്റെ കണ്ണന്റെ വിവാഹം കണ്ടില്ലെന്ന്...

എനിക്ക് കല്യാണം വീഡിയോ കോളിലൂടെ ശിവൻ കാണിച്ചു തന്നു ഞാൻ മാത്രം എല്ല നിന്റെ മുത്തശ്ശിയും അമ്മയും ഓക്കേ കണ്ടിരുന്നു... ദുഷ്ടന്മാർ ഞാൻ മാത്രം കണ്ടില്ല... ഞാൻ ആരോടും ഇനി മിണ്ടില്ല എന്നോട് മാത്രം ആരും ഒന്നും പറഞ്ഞതുമില്ല കാണിച്ചുതന്നുമില്ല... തികട്ടി വന്ന കരച്ചിലിനെ പാട് പെട്ട് അടക്കി നിർത്തി കൊണ്ട് ലച്ചു കോണിപടികൾ ഓടി കയറി... മോളെ ലച്ചുട്ടി അവിടെ നിൽക്ക് ഏട്ടൻ ഒന്ന് പറയട്ടെ... കണ്ണൻ അവൾക്ക് പിറകെ പോയി കൊണ്ട് പറഞ്ഞു എന്നാൽ എനിക്ക് ഒന്നും ഇനി കേൾക്കണ്ട പറഞ്ഞു വാതിൽ കൊട്ടി അടച്ചു.. കണ്ണാ നി അത് കാര്യമാക്കണ്ട അവൾ കുറച്ചു കഴിഞ്ഞാൽ സ്വയം ഇറങ്ങി വരും അവൾക്കു കൂടുതൽ സമയം കലപില കൂട്ടാതെ നിൽക്കാൻ പറ്റില്ല.. മ്മ് കാശി ഒന്ന് മൂളുക മാത്രം ചെയ്തുള്ളു.. അവന്റെ കണ്ണിൽ കണ്ണുനീർ പിടിച്ചു വെച്ച് ഓടി പോയ ലച്ചുവിന്റെ മുഖമായിരുന്നു.. ലൈക് ചെയ്തു പോകുന്നവര്ക്ക് ഒരു വരി കമന്റ്‌ ചെയ്താൽ എന്താ പ്രശ്നം... 😐

അടുത്ത പാർട്ട്‌ പോസ്റ്റ്‌ ചെയ്യണം എന്നുണ്ടെങ്കിൽ 20 ൽ കൂടുതൽ കമന്റും 100 ൽ കൂടുതൽ ലൈക്കും വേണം... ഇത് രണ്ടും ആയാൽ മാത്രമേ നെക്സ്റ്റ് ഉള്ളു പിന്നെ ഇമോജി, സ്റ്റിക്കർ പൊളി വെയ്റ്റിങ് ഈ വക കമന്റ്‌ പരിഗണിക്കില്ല... രുദ്ര പിന്നെ അവിടെ നിൽക്കാതെ അടുക്കളയിലോട്ട് പോയി... രുദ്ര പോയതും വിശ്വൻ കാശിക്ക് നേരെ തിരിഞ്ഞു.. അവളോട് ഒന്നും പറഞ്ഞില്ലേ നി.... ഇല്ല ഞാൻ ഇന്നലെ പോയിട്ട് ഇന്നാണ് വന്നത്... കാശി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.. മ്മ് മ്മ് അമ്മ പറഞ്ഞു കാര്യങ്ങൾ ഒക്കെ... നി വഴികുന്നേരം അവളെയും കൂട്ടി അമ്പാടി വരെ പോയി വാ.. മുറകൾ ഒന്നും തെറ്റിക്കണ്ട.... മനക്കലെ വിശ്വനാഥൻ വർമ്മയോട് ഉള്ള പകയും ദെയ്‌ശ്യവും ഇന്നും അമ്പാടി കാർക്കുണ്ട്.... പിന്നെ മാധവൻ തമ്പി മകളെ കെട്ടിച്ചു തന്നത് എന്ത് കൊണ്ടാണെന്നു അച്ഛൻ അറിയാമെല്ലോ... ഇന്നും ഉണ്ണിത്താൻ തമ്പി ജീവിച്ചിരിപ്പുണ്ട്... മോനെ കാലം മായിക്കാത്ത മുറിവുകൾ ഒന്നുമില്ല... നി രുദ്ര മോളെയും കൊണ്ട് ചെല്ലണം അവൾക്ക് അവരെ നഷ്ടപ്പെടുത്തരുത്... മ്മ് ഊണ് കഴിഞ്ഞിറങ്ങാം... ഹാ ആയിക്കോട്ടെ പിന്നെ കമ്പനി കാര്യങ്ങൾ ഒക്കെ എങ്ങനെ പോകുന്നു...

കുഴപ്പമില്ല അച്ഛാ... ഗൗതം കാരണം എന്റെ വലിയ സ്വപ്നം തകരുമായിരുന്നു എന്നാലും വിഷ്ണു അവരെ കയ്യോടെ പൊക്കിയത് കൊണ്ട് ഫയൽ ഒക്കെ സേഫ് ആയിട്ട് തന്നെ എനിക്ക് കിട്ടി.. ഗൗതം ഞാൻ പറഞ്ഞത് പോലെ തന്നെ ഒറ്റ ദിവസം കൊണ്ട് പുറത്തിറങ്ങി. അവനിക്കിട്ട് ഒന്ന് പൊട്ടിക്കാൻ കയ്യാത്ത വിഷമം മാത്രമേ എനിക്കുള്ളു.. ഹാ സാരമില്ല അതൊക്കെ കഴിഞ്ഞില്ലേ ഇനി അവനുമായി അങ്ങോട്ട് ഒരു പ്രശ്നത്തിന് പോവണ്ട... ആ പോവില്ല അച്ഛാ.. അച്ഛൻ വന്നപ്പോൾ തൊട്ട് ഇരിക്കുന്നതെല്ലേ പോയി റസ്റ്റ്‌ എടുത്തോ ഞാൻ ഒന്ന് ഹോസ്പിറ്റലിൽ വരെ പോയി വരാം. ഹ്മ്മ് ഉച്ചക്ക് ഊണിനു ഇവിടെ ഉണ്ടാവണം.. ഉറപ്പായും വരും അത്യാവശ്യം ആണ് പോയിട്ട് വരാം അമ്മ ചോദിച്ചാൽ അച്ഛൻ പറഞ്ഞേക്ക്.. കാശി യാത്ര പറഞ്ഞു പോയി.. ഉച്ചക്ക് ഒരുമണി ആവുമ്പോയേക്കും കാശി മനക്കൽ തിരിച്ചെത്തി.. ടാബ്ലിൽ ചോറും കറിയുമൊക്കെ വെച്ച് വെള്ളം കൊണ്ട് വെക്കുമ്പോൾ ആണ് ആരെയോ ഫോൺ ചെയ്ത് കൊണ്ട് കാശി കയറി വന്നത്.. കാശിയുടെ ശബ്ദം കേട്ട് നോക്കിയ രുദ്ര അവന്റെ വേഷം കണ്ട് ഞെട്ടി...ജഗ് അറിയാതെ തന്നെ അവളുടെ കയ്യിൽ നിന്നും നിലം പതിച്ചിരുന്നു..

എന്തോ വീണുടയുന്ന ശബ്ദം കേട്ട് കാശി നോക്കിയപ്പോൾ കണ്ടത് ഏതോ ഭീകര ജീവിയെ കണ്ടത് പോലെ തന്നെ നോക്കുന്ന രുദ്രയെ ആയിരുന്നു... ശബ്ദം കേട്ട് കൊണ്ട് അടുക്കളയിൽ നിന്നും ദേവികയും എത്തി.. എന്താ മോളെ രുദ്ര എന്താ വീണുടഞ്ഞത്.. ഹേ അമ്മേ അത് ജഗ് കയ്യിൽ നിന്നും.. രുദ്ര വാക്കുകൾ കിട്ടാതെ പതറി.. അത് സാരമില്ല മോൾ ശ്രദ്ധിച്ചു കൊണ്ട് അങ്ങോട്ട് മാറി നിൽക്ക് ഇത് അമ്മ ക്ലീൻ ചെയ്തോളാം.. അവൾ ഞാൻ ഡോക്ടർ ആണെന്ന് തീരെ പ്രതീക്ഷിച്ചില്ല എന്നത് ആ ഉണ്ടാകണ്ണും തള്ളിയുള്ള നിർത്തത്തിൽ നിന്നും മനസ്സിലായി.. ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് മുകളിലേക്ക് നടന്നു.. ലച്ചുവിന്റെ പിണക്കം ഇനിയും മാറിയില്ലേ... അവളുടെ മുറിയുടെ വാതിൽ അടഞ്ഞു തന്നെയാണെല്ലോ ഉള്ളത്.. ലച്ചു മോളെ ലച്ചുട്ടി കതക് തുറന്നെ കണ്ണേട്ടൻ മോൾക്ക് ഏറ്റവും ഇഷ്ടപെട്ട ഡയറി മിൽക്ക് സിൽക്ക് കൊണ്ടു വന്നിട്ടുണ്ടല്ലോ നല്ല കുട്ടിയായിട്ട് വാതിൽ തുറന്നെ.. ഞാൻ തൊണ്ട പൊട്ടി വിളിച്ചിട്ടും പെണ്ണിന് ഒരു അനക്കവുമില്ലല്ലോ ദേവിയെ... നിരാശയോട് കാശി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കതക് തുറക്കുന്ന ശബ്ദം കെട്ടവൻ നടത്തം നിർത്തി കൊണ്ടു തിരിഞ്ഞു നിന്നു.. കണ്ണേട്ടാ...

ഹാ നി ഇനിയും കരഞ്ഞു തീർത്തില്ലേ ഇതിന് മാത്രം കണ്ണുനീർ എവിടെ നിന്ന് വരുന്നു.. ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു തന്നെ നോക്കുന്നവളെ കാണെ എനിക്കും വിഷമമായി.. അവൾക്ക് ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടായിരുന്നു തന്റെ കല്യാണം.. ലച്ചുട്ടി വന്നേ ഏട്ടൻ കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട്... അനുസരണയോട് കൂടെ എന്റൊപ്പം ബാൽക്കണിയിലോട്ട് വന്നു ലച്ചുട്ടി കണ്ണേട്ടൻ മോളോട് എന്നും പറയാറില്ലേ ഒരു ഉണ്ടക്കണ്ണിയെ കുറിച്ച് ഈ കാശിയുടെ നെഞ്ചിൽ ഇടം നേടിയ ആ ഉണ്ടക്കണ്ണുകളെ കുറിച്ച്.. മ്മ് ഏട്ടൻ എല്ലേ ഈയിടെ പറഞ്ഞത് ആ കുട്ടീടെ വിവാഹം നിശ്ചയിച്ചു എന്ന്... ഹാ അവളുടെ നിശ്ചയം കയിഞ്ഞ് എന്നറിഞ്ഞപ്പോൾ ഒത്തിരി വേദനിച്ചു എന്നാൽ അവളെ മറക്കാൻ ഞാൻ തയ്യാറായി... പക്ഷെ വിധി മറ്റൊന്നായിരുന്നു... അവളെ നിശ്ചയം കഴിഞ്ഞ ചെറുക്കൻ ഗൗതം മേനോൻ മേനോൻ ഇൻഡസ്ട്രിയുടെ എംഡി നല്ലവൻ ആണെന്ന് വിചാരിച്ചാണ് അവളെ വീട്ടുക്കാർ കല്യാണം ഉറപ്പിച്ചത്... എന്നാൽ അവൻ പക്കാ ഫ്രോഡ് ആണ്... അവനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോൾ ആണ് അവന് അവളെ വിവാഹം ചെയ്യുന്നത് പോലും അവളുടെ സ്വത്തുക്കൾ മോഹിച്ചിട്ട് മാത്രമാണെന്ന് മനസ്സിലായത്... അവളുടെ അച്ഛനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു

എന്നാൽ സുഹൃത്തിലുള്ള അമിത വിശ്വാസം കാരണം ഒന്നും അദ്ദേഹം വിശ്വസിച്ചില്ല... അവനെ അറസ്റ്റ് ചെയ്താലും ഒരു ദിവസത്തിനകം അവൻ പുറത്ത് വരും അത് മാത്രമെല്ല അവളെ ഏത് വിദേനയും അവൻ സ്വന്തം ആക്കും... എന്റെ പ്രണയത്തെ വിട്ടു നൽകിയതാണ് എന്നാൽ അവളെ അപകടത്തിൽ അറിഞ്ഞു കൊണ്ട് തള്ളിയിടാൻ ആയില്ല അവളെ വിവാഹം കഴിക്കുക എന്നല്ലാതെ വേറൊരു മാർഗം അപ്പോൾ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.. അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു... അമ്മയെ സമ്മതിപ്പിച്ചത് അച്ഛൻ ആയിരുന്നു ഇതിനിടയിൽ എന്റെ ലച്ചുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ഉള്ള സാവഗാഷം ഈ ഏട്ടൻ കിട്ടിയില്ല മോൾ ഏട്ടനോട് ശമിക്കില്ലേ... അപേക്ഷ ആയിരുന്നു അവന്റെ സ്വരത്തിൽ... ഏട്ട അപ്പോൾ ഏട്ടൻ സ്നേഹിച്ച കുട്ടിയാണോ ഏട്ടത്തി.... അത്ഭുതം കൊണ്ട് ആ കുഞ്ഞി കണ്ണുകൾ വിടർന്നു.. മ്മ് രുദ്ര തന്റെ പ്രണയം... ❤.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story