കാശിനാദം: ഭാഗം 6

kashinatham

എഴുത്തുകാരി: MUFI

ഇതെല്ലാം കേട്ട് ശ്വാസം വിടാൻ പോലും മറന്നു കൊണ്ട് ഒരു ചുമരിനപ്പുറം അവളും ഉണ്ടായിരുന്നു രുദ്ര എല്ല രുദ്ര കാശിനാഥ്🖤 ഭക്ഷണം കഴിക്കാൻ വേണ്ടി രണ്ട് പേരെയും വിളിക്കാൻ വന്നതായിരുന്നു അവൾ... കേട്ടതൊന്നും വിശ്വസിക്കാൻ ആയില്ല കണ്ണിലൂടെ ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു നീക്കി മുഖത്തു കൃതിമ പുഞ്ചിരി വരുത്തി കൊണ്ടവൾ അവർക്കരികെ ചെന്നു.. രണ്ട് പേരെയും അമ്മ ഭക്ഷണം കഴിക്കാൻ വിളിക്കുന്നുണ്ട്... വാതിൽ പടിയിൽ നിന്നും പറഞ്ഞു കൊണ്ട് അവൾ വേഗം തിരിഞ്ഞു നടന്നു അവൾക്ക് പിറകെയായി കാശിയും ലച്ചുവും ഇറങ്ങി.. ആഹാ ഏട്ടനും അനിയത്തിയും ഒന്നായോ.. അടയും ചക്കരയും പോലെ കളിച്ചു ചിരിച്ചു കൊണ്ട് വരുന്ന ലച്ചുവിനെയും കാശിയെയും നോക്കി വിശ്വൻ പറഞ്ഞു. ഹാ ഞങ്ങൾ ആങ്ങളയും പെങ്ങളുമാവുമ്പോൾ ചിലപ്പോൾ തട്ടിയും മുട്ടിയും എന്നിരിക്കും... വിശ്വനെയും ദേവികയേയും നോക്കി കടുപ്പിച്ചു പറഞ്ഞു കൊണ്ട് അവൾ ചയറിൽ പോയി ഇരുന്നു.. അവളോട്‌ പറയാത്തതിന്റെ പരിഭവം മാറിയിട്ടില്ല എന്ന് രണ്ട് പേർക്കും മനസ്സിലായി... എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു... രുദ്ര ദേവികയോടൊപ്പം പത്രങ്ങൾ എടുത്തു വെക്കാനും മറ്റുമൊക്കെ സഹായിച്ചു.

ബാക്കി ഒക്കെ അമ്മ നോക്കിക്കോളാം മോൾ പോയി റെഡി ആയിക്കോ മോളെയും കൂട്ടി കാശി മോൾടെ വീട്ടിലോട്ട് പോകണം എന്ന് പറഞ്ഞിരുന്നു.. അത്രയും നേരം മങ്ങിയ മുഖം നിമിഷ നേരം കൊണ്ട് വിടർന്നു.. മോൾ പോയി റെഡി ആയിക്കോളൂ ലേറ്റ് ആവണ്ട... അവൾ ചിരിച്ചു കൊണ്ട് വേഗം മുകളിലേക്ക് പോയി.. എന്നാൽ മുറിക്കകത് കയറണോ വേണ്ടയോ എന്നും ചിന്തിച്ചു കുറച്ചു സമയം നിന്നു... പിന്നെ പതിയെ അകത്തേക്ക് കയറി... കാശി ലാപിന്റെ മുന്നിലിരുന്ന് വർക്ക്‌ ചെയുകയാണ് രുദ്ര ഒരു നിമിഷം അവനെ നോക്കി നിന്ന് പോയി.. ഡ്രിം ചെയ്തു ഒതുക്കിയ താടിയും അതിനിടയിൽ ആയി ചിരിക്കുമ്പോൾ മാത്രം തെളിയുന്ന നുണക്കുയിയും വെട്ടി ഒതുക്കിയ മുടിയും ഒക്കെ ആ വെളുത്ത മുഖത്തിന് കുറച്ചു കൂടെ ഭംഗി കൂട്ടിയത് പോലെ തോന്നി.. ജിമ്മ് ചെയ്തു ഉരുട്ടി കേറ്റിയ മസിൽ കാണെ രുദ്ര സ്വയം ഒന്ന് നോക്കി ഇവന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ അടുത്തത് കിട്ടുമ്പോയേക്കും ഞാൻ തറയിൽ ഉണ്ടാവുമെല്ലോ ദേവിയെ.. രുദ്ര ആത്മകതം പറഞ്ഞു കൊണ്ട് മെല്ലെ പോയി ബെഡിൽ ഇരുന്നു.. അവൾക്ക് കാശിയെ വിളിക്കണം എന്നുണ്ടെിലും എങ്ങനെ വിളിക്കും എന്നത് അവളെ ആശയ കുഴപ്പത്തിലാക്കി..

അതെ... കമ്പനിയിൽ ഇന്ന് പോവാൻ പറ്റാത്തത് കൊണ്ട് തന്നെ അത്യാവശ്യം നോക്കേണ്ട fil ദീപക്കിനെ വിളിച്ചു മെയിൽ ചെയ്യാൻ പറഞ്ഞു അത് ചെക്ക് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് മേരാ പൊണ്ടാട്ടി എന്റെ ചോര ഊറ്റണത് കണ്ടത് എന്നെ ആകമാനം സ്കാൻ ചെയ്യുന്നുണ്ട്.. എന്റെ ശ്രദ്ധ ലാപ്പിൽ ആണെങ്കിലും അവളുടെ കളികൾ ഒക്കെയും ഞാൻ നോക്കി കാണുനുണ്ടായിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ബെഡിൽ പോയി ഇരുന്നു കൊണ്ട് എന്നെ വിളിച്ചു.. മ്മ് എന്താ... ലാപ്പിൽ നിന്ന് മുഖം ഉയർത്താതെ തന്നെ ഞാൻ അവൾക്ക് മറുപടി കൊടുത്തു.... അത് പിന്നെ അമ്മ പറഞ്ഞു വീട്ടിൽ പോകുന്നുണ്ട് എന്ന്.. റെഡി ആവാൻ അതിന് എനിക്ക് ഡ്രസ്സ്‌ ഒന്നുമില്ല.. നുള്ളിപൊറക്കി കൊണ്ട് അവൾ അത്രയും പറഞ്ഞൊപ്പിച്ചു.. ഞാൻ ഷെൽഫ് തുറന്നു അവൾക്കായി വാങ്ങിയ രണ്ടു ജോഡി ഡ്രസ്സ്‌ എടുത്തു കൊടുത്തു.. ലച്ചുവിന്റെ സൈസ് അവൾക്ക് പകമായത് കൊണ്ട് അതെ അളവിൽ വാങ്ങിയതാണ്.. ഇന്ന നിനക്ക് ഇഷ്ടമുള്ളത് ഏതാണെന്നു വെച്ചാൽ ഇട്ടോളൂ... ഞാൻ ഊഹം വെച്ച് വാങ്ങിയതാണ് ബാക്കി ഇന്ന് പോകുമ്പോൾ വാങ്ങാം.. അവൾ ഒന്ന് മൂളി കൊണ്ട് അതിൽ നിന്നും ലൈറ്റ് ഗ്രീൻ കളർ ടോപ്പും ജീനും എടുത്തവൾ ബാത്‌റൂമിലേക്ക് പോയി..

അവൾക്ക് ഏറ്റവും ഇഷ്ടപെട്ട കളർ ആണത് അത് കൊണ്ട് തന്നെയാണ് അത് തന്നെ സെലക്ട്‌ ചെയ്‌തത്... കണ്ണേട്ടൻ തന്ന ഡ്രസ്സ്‌ എനിക്ക് കറക്റ്റ് ആയിരുന്നു.. എന്റെ ഫേവറൈറ്റ് കളർ ആണ് രണ്ടും കണ്ണേട്ടൻ സെലെക്ഷൻ ഒക്കെ കൊള്ളാം... എന്നെ ഇങ്ങനെ തുറിച്ചു നോക്കെല്ല പിള്ളേരെ അങ്ങേര് എനിക്ക് എന്റെ ഇഷ്ടത്തിനൊത്ത ഡ്രസ്സ്‌ ഒക്കെ കൊണ്ട് തന്നതെല്ലേ അപ്പൊ ഇത്തിരി ബഹുമാനിക്കാം എന്ന് വെച്ചു.. ഞാൻ ഫ്രഷ് ആയി ഇറങ്ങിയിട്ടും അങ്ങേര് ലാപ്ടോപ്ൽ മുഖം പൂയ്ത്തി ഇരിക്കുന്നു.. ഇങ്ങേർക്കൊന്ന് തല ഉയർത്തി നോക്കിക്കൂടെ... ഞാൻ പിന്നെ മുടിയൊക്കെ വാരി ഒന്ന് സെറ്റ് എല്ലേ എന്ന് നോക്കി.. ഞാൻ വിചാരിച്ചതിനേക്കാൾ നല്ല പോലെ അവൾക്ക് ആ ഡ്രസ്സ്‌ ഇണങ്ങുന്നുണ്ടായിരുന്നു... അവൾ ഒരുങ്ങി കഴിഞ്ഞപ്പോൾ എന്നെ നോക്കി പോകാം എന്ന് ചോദിച്ചു... പെണ്ണിന് സ്വന്തം വീട്ടിലോട്ട് പോകാൻ എന്താ ഒരു തിടുക്കം... അങ്ങനെ അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി... അവളുമായിട്ട് ആദ്യമായാണ് പുറത്ത് പോകുന്നത് എന്റെ എൻഫീൽഡ് എന്നെ നോക്കി എന്നെ കൂട്ടുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട് എന്നാൽ പിന്നീട് ഒരിക്കൽ അവളുമായി അതിൽ പോകാം എന്ന് വിചാരിച്ചു ഞാൻ കാർ ന്റെ ചാവിയുമായി നടന്നു...

ആദ്യം തന്നെ മാളിലേക്കാണ് പോയത് അവിടെ ആവുമ്പോൾ എല്ലാ ഷോപ്പും അതിനകത്തു തന്നെ ഉണ്ടാവുമെല്ലോ.. അവൾക്കും അവളുടെ വീട്ടുകാർക്കും വേണ്ടിയുള്ള ഡ്രസ്സ്‌ എടുത്തു പിന്നെ കുറച്ചു സ്വീറ്റ്സും വാങ്ങി നേരെ അമ്പാടിയിലേക്ക് യാത്രയായി... പ്രൗടിയോടെ ഉയർന്നു നിൽക്കുന്ന നാലുകെട്ട് തറവാട്... അമ്മയുടെ കഥകളിലൂടെ അറിഞ്ഞിട്ടുണ്ട് അമ്പാടിയുടെ ഓരോ ഇടവും.... തന്റെ അമ്മ ജനിച്ചു വളർന്ന വീട്.... കാശി കാറിൽ നിന്നിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിച്ചു.. പുറത്തു കാറിന്റെ ശബ്ദം കേട്ട് കൊണ്ട് മാധവൻ ഇറങ്ങി വന്നു... മുന്നിൽ കവറുകളുമായി നിൽക്കുന്ന മകളെ കാണെ അദ്ദേഹത്തിന്റെ കണ്ണുകൾ ആനന്ദം അറിയിച്ചു... അച്ഛാ... രുദ്ര വിളിച്ചു കൊണ്ട് അയൽക്കരികെ ഓടി... അവളുടെ വിളിയാണ് ചുറ്റും വീക്ഷണം നടത്തുന്ന കാശിയെ ഉണർത്തിയത് മുന്നിൽ രുദ്ര അച്ഛനെ പുണർന്നു നിൽകുന്നത് കണ്ട് അവനിൽ ഇളം പുഞ്ചിരി വിരിഞ്ഞു... അപ്പോയെക്കും അകത്തു നിന്ന് ബാക്കി ഉള്ളവർ എല്ലാം എത്തിയിരുന്നു... എല്ലാവരും രുദ്രയെ കണ്ട സന്തോഷം പ്രകടിപ്പിക്കുന്നതിനിടയിൽ കാശി എന്നൊരാൾ അവിടെ ഉള്ളത് കണ്ടില്ല... നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് മുന്നിലേക്ക് നോക്കിയപ്പോൾ ആണ് കാറിൽ ചാരി നിൽക്കുന്ന കാശിയെ മാധവൻ കണ്ടത്..

മോൻ എന്താ അവിടെ തന്നെ നിന്നത് കേറി വാ... മാധവൻ കാശിയെ അകത്തേക്ക് ക്ഷണിച്ചു.. അവൻ ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി.. രശ്മിക ഉണ്ണിത്താനെ വീൽ ചയറിൽ തള്ളി കൊണ്ട് വന്നു.. ഉണ്ണിത്താൻ കാശിയെ ഇമ ചിമ്മാതെ നോക്കി നിന്ന് പോയി... മുത്തശാ... രുദ്ര അദ്ദേഹത്തിന്റെ അരികിലായി നിന്ന് കൊണ്ട് വിളിച്ചതും അദ്ദേഹം അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് വിശേഷങ്ങൾ ചോദിച്ചു... കാശി നോക്കി കാണുകയായിരുന്നു അവിടെ ഉള്ളവർക്ക് രുദ്രയോടുള്ള സ്നേഹം... മാധവനും ഉണ്ണിത്താനും ഒന്നും കാശിയോട് അതികം സംസാരിച്ചില്ല റാം അങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും ഓർത്തില്ല... അവൻ എന്തോ ഒറ്റപ്പെട്ടത് പോലെ തോന്നി.. തന്നെ അവർ ഒരു അന്യനെ പോലെ കാണുന്നത് അവൻ സഹിക്കാൻ ആയില്ല അവൻ മെല്ലെ പുറത്തേക്കിറങ്ങി... കുറച്ചു സമയം ഫോണിൽ നോക്കി നിന്നു.. പിന്നിൽ നിന്നും മോനെ എന്നുള്ള വിളി കേൾക്കെ അവൻ തിരിഞ്ഞു നോക്കി.. നിറചിരിയാലേ കോഫിയുമായി രുദ്രയുടെ അമ്മ വസുന്ദര ആയിരുന്നു... അവൻ അവരെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.. അവരുടെ കയ്യിൽ നിന്നും കപ്പ്‌ വാങ്ങി... മോൻ എന്റെ മോളെ താലി ചാർത്തുമ്പോൾ അറിയില്ലായിരുന്നു എന്റെ ദേവിടെ മകൻ ആണെന്ന്...ദേവിക്ക് സുഖമാണോ..

മ്മ് അമ്മ സുഖമായിട്ട് ഇരിക്കുന്നു.. അമ്മയില്ലാത്ത എന്റെ അമ്മയെ ഒരമ്മയുടെ സ്നേഹം നൽകി വളർത്തിയ ഏട്ടത്തിയമ്മയെ കുറിച്ച് എന്നും പറയാറുണ്ട്... കണ്ടിട്ട് കാലം കുറെ ആയി... ഒരിക്കൽ കൂട്ടി വരണം മോൻ... മ്മ് വരാം... ഞാൻ എന്ന ഇറങ്ങട്ടെ അവളെ കൂട്ടാൻ കുറച്ചു കഴിഞ്ഞ് വരാം... മോൻ പോവണോ... കുറച്ചു കഴിഞ്ഞു ഒന്നിച്ചു പോയാൽ പോരെ.. ഞാൻ വന്നത് ആർക്കും ഇഷ്ടമായിട്ടില്ല അമ്മേ അത് കൊണ്ട് അധിക നേരം ഇവിടെ നിന്നാൽ ശെരിയാവില്ല ഞാൻ ഇറങ്ങാ.. വസുന്ദരക്ക് ആകെ വല്ലാതായി... രുദ്ര പോലും അവിടെ എത്തിയപ്പോൾ അവനെ മറന്നിരുന്നു... അവർ കപ്പുമായി അകത്തേക്ക് നടന്നു.. അമ്മേ അമ്മേടെ മരുമോൻ എവിടെ.. രുദ്ര ചുറ്റുപാടും നോക്കിക്കൊണ്ട് ചോദിച്ചു... എന്റെ മരുമോൻ നിന്റെ ആരായിട്ടു വരും വസുന്ദര ഇത്തിരി കടുപ്പത്തിൽ ചോദിച്ചതും രുദ്ര ഇളിച്ചു കൊണ്ട് മറുപടി പറഞ്ഞു എന്റെ ഭർത്താവ്... ആ ഓർമ ഉണ്ടായാൽ മതി.. അതും പറഞ്ഞു വസുന്ദര അടുക്കളയിലേക്ക് നടന്നു എല്ലമ്മേ കാശിയേട്ടൻ എവിടെ കാണുന്നില്ലാലോ... അവൻ പോയി..വസുന്ദര എല്ലാവരെയും നോക്കി ദെയ്‌ശ്യത്തിൽ പറഞ്ഞു.. പോയോ ആരോടും ഒന്നും പറയാതെ.. രുദ്രക്ക് കാശി ഒരു വാക്ക് പോലും മിണ്ടാതെ പോയതിൽ അവൾക്ക് അതിയായ വിഷമം തോന്നി...

രുദ്രയുടെ മുഖം വാടിയത് കണ്ട് റാം അവൾക്കരികെ പോയി ഇരുന്നു കൊണ്ട് പറഞ്ഞു അവൻ പോയെങ്കിൽ പോട്ടെ പൊന്നു അവൻ കുറച്ചു കഴിഞ്ഞാൽ നിന്നെ വിളിക്കാൻ വന്നോളും ഇനി വന്നില്ലെങ്കിൽ തന്നെ നിനക്കു ഇവിടെ നിൽക്കാമെല്ലോ... രുദ്ര വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു.. എല്ലെങ്കിലും അവൻ പോയത് നന്നായി അവനെ മനപ്പൂർവം അവോയ്ഡ് ചെയ്തത് തന്നെയായിരുന്നു.. റാം എന്തോ വലിയ കാര്യം പോലെ പറഞ്ഞു.. മാധവന്റെ തല താഴ്ന്നു... റാമിൻ പിറകെ അവന്റെ ഭാര്യ ദീപയും സംസാരിച്ചു തുടങ്ങി.. എല്ല രുദ്രയുടെ കാര്യത്തിൽ എന്താ നിങ്ങളുടെ ഒക്കെ തീരുമാനം...ആരെന്നോ ഏതെന്നോ അറിയാത്ത ഒരുത്തന്റെ കൂടെ ജീവിതം ജീവിച്ചു തീർക്കാൻ ആണോ നിന്റെ ഉദ്ദേശം രുദ്രക്ക് നേരെ ചോദ്യമെറിഞ്ഞു കൊണ്ട് ദീപ റാമിന്റെ അരികിലായ് ചെന്നിരുന്നു... അവൻ ഇപ്പോൾ ഇവളുടെ ഭർത്താവെല്ലേ ദീപു അപ്പൊ പിന്നെ അവന്റെ കൂടെ തന്നെയെല്ലേ അവൾ ജീവിതാവസാനം വരെയും കഴിയേണ്ടത്... അമ്മ ദീപു പറഞ്ഞതിൽ എന്താ തെറ്റ് അവനെ കുറിച്ചോ അവന്റെ വീട്ടുകാരെ കുറിച്ചോ നമ്മൾക്കറിയുമോ... നല്ല അച്ഛനും അമ്മക്കും പിറന്നതാണേങ്കിൽ ആരും ഇല്ലാതെ വന്ന് താലി കെട്ടുമോ...

ആർകെങ്കിലും പിഴച്ചു ഉണ്ടായതാവും റാം അത് കൊണ്ടായിരിക്കും വീട്ടുക്കാർ ഒന്നും വിവാഹത്തിന് ഉണ്ടാവാതിരുന്നത്... ഒരു പുച്ഛത്തോടെ ദീപ പറഞ്ഞു നിർത്തി.. മതിയാക്കുന്നുണ്ടോ രണ്ടാളും കുറെ നേരമായല്ലോ പറയാൻ തുടങ്ങിയിട്ട് അവനെ കുറിച്ച് ഒരക്ഷരം ഇനിയും വേണ്ടതീനം പറഞ്ഞാൽ ഉണ്ടല്ലോ ഈ വസുന്ദരയുടെ മറ്റൊരു മുഖം ആയിരിക്കും നിങ്ങൾ കാണാൻ... രുദ്ര അടക്കം മാധവൻ ഒഴികെ എല്ലാവരും ഞെട്ടി ഇരിക്കുകയാണ് കാരണം വസുന്ദരയെ ആരും ഇന്നേ വരെ ഇത്രയും ദെ‌ശ്യത്തിൽ കണ്ടിട്ടില്ലായിരുന്നു.. അതിനു മാത്രം ആരാ അവൻ... അച്ഛനും അമ്മക്കും മുത്തശ്ശനും മാത്രം എല്ലാം അറിയാം ഞങ്ങൾക്കും അറിയണം അവനെ കുറിച്ച് പറഞ്ഞപ്പോൾ ഇത്രയും ദേഷ്യം വരാൻ അമ്മയുടെ ആരാ അവൻ.. അവൻ എന്റെ ദേവിടെ മകനാ ഞാൻ എന്റെ മകളെ പോലെ കണ്ട് വളർത്തിയ എന്റെ ദേവിയുടെ മകൻ.... രുദ്രക്ക് തീരെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്.അമ്മ മകളെ പോലെ വളർത്തിയതാണോ ദേവികമ്മയെ.... ബാക്കി ഉള്ളവർ ആരാ ദേവിക എന്നതിൽ അവരെ ഉറ്റു നോക്കി... നിങ്ങളുടെ അച്ഛന്റെ ഒരേ ഒരു പെങ്ങൾ ആണ് ദേവിക.. വല്യേട്ടന്റെ ദേവു... അവളെ പ്രസവിച്ചതോടെ അമ്മ ഞങ്ങളെ വിട്ടു പോയി അന്ന് മുതൽ അവൾ എന്റെ കയ്യിൽ കിടന്നാണ് വളർന്നത്.. എല്ലാവർക്കും അതൊരു പുതിയ അറിവായിരുന്നു.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story