കാശിനാദം: ഭാഗം 7

kashinatham

എഴുത്തുകാരി: MUFI

നിങ്ങളുടെ അച്ഛന്റെ ഒരേ ഒരു പെങ്ങൾ ആണ് ദേവിക.. വല്യേട്ടന്റെ ദേവു... അവളെ പ്രസവിച്ചതോടെ അമ്മ ഞങ്ങളെ വിട്ടു പോയി അന്ന് മുതൽ അവൾ എന്റെ കയ്യിൽ കിടന്നാണ് വളർന്നത്.. എല്ലാവർക്കും അതൊരു പുതിയ അറിവായിരുന്നു... കല്യാണം കഴിഞ്ഞു കുട്ടികൾ ഇല്ലാതിരുന്ന എനിക്ക് അവൾ ഉള്ളത് കാരണം അത് ഒരു വേദനയായില്ല.. എന്റെ മകളെ പോലെ തന്നെ അവൾ വളർന്നു... പഠിത്തത്തിലും നിർത്ഥത്തിലും ഒക്കെ അവൾക്ക് നല്ല കഴിവായിരുന്നു.... അവൾ ചിലങ്ക അണിഞ്ഞു നിർത്ഥം ചെയ്യുന്നത് കാണാൻ തന്നെ നല്ല ഭംഗി ആയിരുന്നു ആരും നോക്കി നിന്ന് പോവും... കണ്ണിലൂടെ ഒഴികി വന്ന കണ്ണുനീരിനെ പുറം കയ്യാൽ തുടച്ചു കൊണ്ട് ബാക്കി പറഞ്ഞു.. അവൾ പത്താം ക്ലാസ്സ്‌ കഴിഞ്ഞു ഉയർന്ന മാർക്കോട് കൂടെ വിജയിച്ചു.. ഡോക്ടർ ആവണം എന്നായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം തന്നെ പ്രസവിച്ചപ്പോൾ അമ്മ മരിച്ചത് ഡോക്ടർ ശരിയല്ലാത്തത് കൊണ്ടാണ് അത് കൊണ്ട് എനിക്ക് പഠിച്ചു വലിയ ഡോക്ടർ ആവണം എപ്പോഴും അവൾക്ക് ഇത് പറയാൻ മാത്രമേ ഉണ്ടാവുള്ളു... അവൾ വലുതാവുന്നതിന് അനുസരിച്ചു അവൾക്ക് ഡോക്ടർ ആവാനുള്ള ആഗ്രഹം കൂടി വന്നു അത് കൊണ്ട് തന്നെ പ്ലസ് വണ്ണിൽ സയൻസ് വിഷയം എടുത്തു പഠിച്ചു..

അതിനിടയിൽ അമ്പലത്തിൽ ഉത്സവം വന്നു ദേവിടെ അരങ്ങേറ്റം ഉണ്ടായിരുന്നു.. അവളുടെ അരങ്ങേറ്റം കാണാൻ അവനും ഉണ്ടായിരുന്നു വിശ്വനാഥൻ വർമ... അതിനു ശേഷം ഒരിക്കൽ അമ്പലത്തിൽ വെച്ച് ഞങ്ങളെ കണ്ട് അയാൾ അരങ്ങേറ്റം നന്നായിട്ടുണ്ട് എന്നൊക്ക പറഞ്ഞു ദേവിയെ അഭിനന്ദിച്ചു അന്ന് മാധവി കുട്ടിയുടെ ഒരു പുസ്തകം അയാൾ ദേവിക്ക് സമ്മാനമായി നൽകി... മേലോടത്തെ രവീന്ദ്രൻ സർ ന്റെ മകൻ ആണെന്ന് അറിഞ്ഞിരുന്നു സംസാരത്തിൽ നിന്ന് മനസ്സിലായി ഇടയ്ക്ക് ഞങ്ങൾ അമ്പലത്തിൽ വെച്ച് കാണാറുണ്ട് ഇടയ്ക്കൊക്കെ ദേവിയുമായി സംസാരിക്കാറുമുണ്ട്... അങ്ങനെ ചെറിയ സംസാരത്തിലൂടെ അവർ തമ്മിൽ വലിയൊരു സൗഹൃദം ഉടലെടുത്തു.. ആ ഇടെയാണ് ഞാൻ പ്രെഗ്നന്റ് ആയത് അതോടെ ഡോക്ടർ എനിക്ക് ഫുൾ റസ്റ്റ്‌ പറഞ്ഞു അതിന് ശേഷം ദേവി തനിച്ചായിരുന്നു അമ്പലത്തിൽ പോവറുള്ളത്.. അവരുടെ സൗഹൃദം വളർന്നു പ്രണയത്തിൽ ആവാൻ അതിക കാലം ആവേണ്ടി വന്നില്ല... എല്ലാ കാര്യവും തുറന്നു പറയുന്ന എന്റെ ദേവി ഇക്കാര്യം മാത്രം എന്നിൽ നിന്നും മറച്ചു വെച്ചു.. അവളുടെ ഏതഗ്രഹവും നടത്തി കൊടുക്കാറുള്ള അവളുടെ വെള്ളിയേട്ടനോട് പോലും അവൾ ഒന്നും പറഞ്ഞില്ല.. എനിക്ക് എഴാം മാസം ആയപ്പോൾ വീട്ടിൽ നിന്നും എന്നെ കൂട്ടി കൊണ്ട് പോവാൻ അച്ഛനും അമ്മയും വന്നു ദേവുവും മാധവേട്ടനും നിർബന്ധിച്ചു കൊണ്ട് എന്നെ വീട്ടിലോട്ടു പറഞ്ഞു വിട്ടു...

സന്തോഷത്തിൽ തന്നെയായിരുന്നു എന്റെ ദേവു അവൾ എന്റെ വയറ്റിൽ വളരുന്ന കുഞ്ഞാവയെ കാണാനുള്ള കാത്തിരിപ്പിൽ ആയിരുന്നു എല്ലാ സന്തോഷവും ഒരു കല്യാണലോചനയിലൂടെ ദെയിവം തിരിച്ചെടുത്തു... ദേവിയെ ഒരു കൂട്ടർക്ക് വഴിയിൽ വെച്ച് കണ്ടിഷ്ടപ്പെട്ടു അവർ അച്ഛനെയും ഏട്ടനെയും കണ്ടു സംസാരിച്ചു നല്ല കൂട്ടർ ആയത് കൊണ്ട് ഇവർ ആ ബന്ധം ഉറപ്പിച്ചു അന്ന് ദേവി പരീക്ഷ തിരക്കിൽ ആയത് കൊണ്ട് അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ ആയിരുന്നു അത് കൊണ്ട് തന്നെ അച്ഛനും ഏട്ടനും അവളോട് സമ്മതം ചോദിക്കാൻ പറ്റിയില്ല.. നമ്മുടെ ഇഷ്ട്ടം തന്നെയാവും അവൾക്കും എന്ന ധാരണയിൽ കാര്യങ്ങൾ തീരുമാനിച്ചു നിശ്ചയത്തിനുള്ള തിയതിയും കണ്ടു.. അവളുടെ പരീക്ഷ കഴിഞ്ഞു രണ്ട് നാൾ കഴിഞ്ഞാൽ നിശ്ചയം കുറിച്ചു കല്യാണം എന്റെ പ്രസവം കഴിഞ്ഞു മാത്രമേ നടത്തുള്ളൂ എന്ന് മാധവേട്ടൻ പറഞ്ഞു അത് പ്രകാരം കല്യാണം അങ്ങനെ ആവട്ടെ എന്ന് അവരും പറഞ്ഞു... ഇതൊന്നും തന്നെ അറിയാതെ ദേവി അവളുടെ പരീക്ഷകൾ എഴുതുവായിരുന്നു.. അവൾ തിരിച്ചു വീട്ടിൽ എത്തിയ ദിവസം അവളോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു... നിശ്ചയത്തിന് തിയതി കണ്ടു വന്ന ഏട്ടനോടും അച്ഛനോടും എങ്ങനെ അവൾ പറയുമായിരുന്നു ഒരാളെ ഇഷ്ടമാണെന്ന് അവനെ മറക്കാൻ ആവില്ലെന്ന് എല്ലാം എന്റെ കുട്ടി ഉള്ളിൽ ഒതുക്കി... ഒന്ന് തുറന്നു പറയാൻ ഞാൻ പോലും ഇല്ലായിരുന്നു എന്നത് അവളെ നല്ല പോലെ തളർത്തിയിരുന്നു..

അച്ഛന്റെയും ഏട്ടന്റെയും ആഗ്രഹം താൻ കാരണം ഇല്ലാത്തവണ്ട എന്ന് തീരുമാനിച്ചു കൊണ്ട് നിശ്ചയത്തിന് എന്റെ കുട്ടി നിന്ന് കൊടുത്തു ഒരു പാവ കണക്കെ..അങ്ങനെ മേനോനും ദേവിയുമായി ഉള്ള നിശ്ചയം നടന്നു. (ഈ മേനോന്റെ മകൻ ആണ് ഇപ്പോൾ രുദ്രയെ വിവാഹം ചെയ്യാൻ വന്ന ഗൗതം ന്റെ അച്ഛൻ ) എന്റെ മോളെ ഞാൻ പിന്നെ കണ്ടത് പ്രസവ വേദന വന്ന് ഹോസ്പിറ്റലിൽ പോയപ്പോൾ ആണ് ആകെ കോലം കെട്ട് കണ്ടപ്പോൾ സഹിക്കാൻ ആയില്ല എനിക്ക് അടുത്ത് വിളിച്ചു കാരണം ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഏട്ടത്തിയെ കാണാത്തതു കൊണ്ടാണ് എന്ന... എന്റെ ഡെലിവറി കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞു ഞാൻ തിരിച്ചു ഇവിടെ വന്നു അന്ന് തന്നെ മേനോന്റെ വീട്ടുകാർ കല്യാണ കാര്യവുമായി മുന്നോട്ടു വന്നു അച്ഛനും ഏട്ടനും അടുത്ത നല്ല മൂഹൂർത്തം നോക്കി കല്യാണം കുറിക്കാം എന്ന് അവർക്ക് മറുപടി നൽകി.. അങ്ങനെ തിരുമേനിയെ കണ്ടു അടുത്തെ നല്ലൊരു മൂഹൂർത്തം കുറിച്ചു കല്യാണത്തിന് ഒരാഴ്ച ബാക്കി നിൽക്കേ ദേവി വിശ്വന്റെ കൂടെ ഇറങ്ങി പോയി... പ്രധാപിയും തറവാടിയുമായ ഉണ്ണിത്താൻ തമ്പിയുടെ മകൾ കല്യാണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ ഒളിച്ചോടിയത് നാട് മുഴുവനും അറിഞ്ഞു... കേട്ടവർ കേട്ടവർ വാർത്ത കൈമാറി...

രാവിലെ ഉണരുന്ന സമയം ആയിട്ടും ദേവിയെ കാണാത്തത് കൊണ്ട് നോക്കാൻ വേണ്ടി പോയതായിരുന്നു അവളുടെ മുറിയിലോട്ട് അവളെ എങ്ങും കാണാതെ പരിഭ്രമിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് ഡയറിയും അതിനടിയിലായി ഒരു കത്തും കണ്ണിൽ ഉടക്കിയത്... അത് കയ്യിൽ എടുത്തു വായിക്കുമ്പോൾ എന്നിൽ നിന്നും ഉയർന്ന തേങ്ങൽ പോലും പുറത്തേക്ക് വന്നില്ല .... "പ്രിയപ്പെട്ട അച്ഛനും വെല്ലിയേട്ടനും ഏട്ടത്തിയും അറിയുവാൻ വേണ്ടി നിങ്ങളുടെ സ്വന്തം ദേവൂട്ടി എഴുതുന്നു... ആദ്യം തന്നെ നിങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു അതിനുള്ള അർഹത പോലും എനിക്കില്ല എന്നറിയാം അത്രയും വലിയ പാപമാണ് നിങ്ങളോട് ഞാൻ ചെയ്തത്... എനിക്ക് മേലോടത്തെ വിശ്വേട്ടനെ ഇഷ്ടമാണ് ഒരു വർഷത്തിൽ ഏറെയായി ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിട്ട്.. എനിക്ക് കല്യാണം നോക്കി തുടങ്ങുമ്പോൾ നിങ്ങളോട് പറയാം എന്ന് കരുതി യാണ് ഇത്രയും കാലം ഇക്കാര്യം ആരോടും പറയാതിരുന്നത്... എന്നോട് ഒരു വാക്ക് പോലും സമ്മതം ചോദിക്കാതെ അച്ഛനും ഏട്ടനും വിവാഹം നിശ്ചയം വരെ തീരുമാനിച്ചു ഒന്നും എനിക്ക് ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആണ് കാര്യങ്ങൾ ഞാൻ അറിയുന്നത്.. നിങ്ങൾക്ക് എന്നോടുള്ള വിശ്വാസം കൊണ്ടാണ് നിങ്ങൾ എല്ലാം തീരുമാനിച്ചത്..

നിങ്ങളെ ആരെയും വിഷമത്തിലാക്കാൻ ദേവൂട്ടിക്ക് ആവില്ല അത് കൊണ്ട് തന്നെ വിശ്വേട്ടനെ കണ്ടു എല്ലാം പറഞ്ഞു അവസാനിപ്പിച്ചു ഞാൻ എന്നാൽ മിനിഞ്ഞാന്ന് രാത്രി എന്നെ നഷ്ടപ്പെടുത്താൻ കയ്യാത്ത സങ്കടം കൊണ്ട് ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ചു കൂട്ടുകാരൻ കണ്ടത് കൊണ്ട് മാത്രമാണ് രക്ഷപെട്ടത്... അറിഞ്ഞപ്പോൾ തകർന്ന് പോയി ഞാൻ... വിശ്വേട്ടനെ മറന്നു കൊണ്ട് വേറൊരാൾക്കൊപ്പം എനിക്ക് ജീവിക്കാൻ പറ്റില്ല അദ്ദേഹത്തിന്റെ കണ്ണുനീരിന്റെ ശാപം ഒരിക്കലും എന്നെ വിട്ടു പോവില്ല അത് കൊണ്ട് ഞാൻ അദ്ദേഹത്തോടൊപ്പം പോകുന്നു ഈ ദേവൂട്ടിയെ വെറുക്കല്ലേ എന്റെ മുന്നിൽ വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ട് മാത്രമാണ് എന്ന് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം ദേവൂട്ടി" കത്തും എടുത്തു മാധവേട്ടന്റെ അരികിലേക്ക് ഓടി അത് വായിച്ചു കണ്ണുനീർ വാർക്കാൻ എല്ലാതെ വേറൊന്നിനും കഴിഞ്ഞില്ല. കാര്യം അറിഞ്ഞ അച്ഛൻ തളർന്നു വീണു അതിനു ശേഷം അച്ഛൻ എഴുനേറ്റ് നടന്നില്ല... അവരെ കുറെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല... നാട്ടുകാരുടെയും വീട്ടുകാരുടേയുമൊക്കെ മുന്നിൽ അപമാനിതരായി.. അങ്ങനെ ദേവൂട്ടിയുടെ ഓർമകൾ ഉള്ള ഈ വീടും നാടും ഉപേക്ഷിച്ചു കൊണ്ട് ഞങ്ങൾ എറണാകുളത്തേക്ക് താമസം മാറി...

ആദ്യമൊക്കെ അവളൊരു നോവായി ഉണ്ടായെങ്കിലും പതിയെ അതൊക്കെ ഞങ്ങൾ മറന്നു റാമിലേക്കായി ഞങ്ങളുടെ ലോകം ഒതുങ്ങി.. പിന്നീട് ഒരു സുഹൃത്ത് വഴി അറിഞ്ഞു ദേവുവും വിശ്വനും നാട്ടിൽ തിരിച്ചു വന്നു എന്ന് ഞങ്ങളെ അന്വേഷിച്ചു ഇവിടെ വന്നിരുന്നെന്നും... അപ്പോൾ തന്നെ അവൾക്കുള്ള മറുപടി ഏട്ടൻ അയാളോട് പറഞ്ഞു.. അവൾ എന്ന് ഞങ്ങളെ ഉപേക്ഷിച്ചു പോയോ അന്ന് ഞങ്ങളുടെ ഒക്കെ മനസ്സിൽ അവൾ മരിച്ചു കഴിഞ്ഞു എന്ന് എനിക്ക് ഇനി ഇങ്ങനെ ഒരു അനിയത്തി ഇല്ല എന്നും ഏട്ടൻ തീർത്തു പറഞ്ഞു... പിന്നീട് ഇന്നേ വരെയും അവളെയോ വിശ്വനെയോ ഒന്നും കണ്ടില്ല... എല്ലാം പറഞ്ഞു കഴിഞ്ഞു അവർ എല്ലാവരെയും നോക്കി... ഇന്നേ വരെ ഇതൊന്നും ആരും അറിഞ്ഞിരുന്നില്ല... അച്ഛന്റെ പെങ്ങൾ ആണോ ദേവിയമ്മ അപ്പോൾ കാശി തന്റെ മുറച്ചെക്കൻ എല്ലേ..കാശിക്ക് ഇതൊക്കെ അറിയാമോ എല്ലാം അറിഞ്ഞു കൊണ്ടാണോ തന്നെ വിവാഹം കഴിച്ചത്..ഇന്ന് ലച്ചുവിനോട് പറഞ്ഞത് താനും കേട്ടതെല്ലേ തന്നെ മുന്നേ ഇഷ്ടമായിരുന്നു എന്നത് എപ്പോൾ മുതൽ ആയിരിക്കും എവിടെ വെച്ചായിരിക്കും തന്നെ കണ്ടിട്ടുണ്ടാവുക തന്റെ ഓർമയിൽ ഇന്നേ വരെ ആ മുഖം കണ്ടതായി ഓർക്കുന്നില്ല.. പലവിത ചിന്തകളുമായി രുദ്ര അങ്ങനെ ഇരുന്നു.. എല്ലാം കേട്ട് കൊണ്ട് കാശി പുറത്തുള്ളത് ആരും അറിഞ്ഞില്ല...

തന്റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചത് ആണെന്ന് മാത്രമേ തനിക്കും അറിയുള്ളു അതിനു പിന്നിലെ കഥകൾ ഒന്നും ഇത് വരെയും അവർ പറഞ്ഞിട്ടില്ല ചോദിച്ചിട്ടുമില്ല... അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണമെങ്കിൽ 100+ ലൈക്‌,10+ ശരീരം,20 + കമന്റ്‌... സ്റ്റോറി ലൈക് ചെയ്തു പോവുനവർ ഒരു വരി അഭിപ്രായം കമന്റ്‌ ആയിട്ട് എഴുതുക... പിന്നെ spr, അടിപൊളി നെക്സ്റ്റ് പാർട്ട്‌ waiting ഇതൊന്നും എണ്ണത്തിൽ എടുക്കില്ല.. നിങ്ങൾക്ക് സ്റ്റോറി ബാക്കി അറിയണം എന്നുണ്ടെങ്കിൽ മതി.. മാധവൻ ആരെയും നോക്കാതെ മുറിയിലേക്ക് പോയി... അയാളുടെ മനസ് കലങ്ങി മറിയുക ആയിരുന്നു... തന്റെയും അച്ഛന്റെയും എടുത്തു ചാട്ടം ഒന്ന് കൊണ്ട് മാത്രമാണ് തന്റെ ദേവൂട്ടിയെ തനിക്ക് നഷ്ടമായത് എന്ന ചിന്ത അയാളെ വീണ്ടും കാർന്നു തിന്നു... വസുന്ദര നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അടുക്കളയിലോട്ട് പോയി... ബാക്കി ഉള്ളവർ കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ ആയിരുന്നു... തിരക്കിട്ടു എഴുതിയത് ആണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക... നാളെ സ്റ്റോറി ഉണ്ടാവാൻ ചാൻസ് ഇല്ല തിരക്കുണ്ട്... സ്റ്റോറി വായിച്ചു ഇഷ്ടപ്പെട്ടാൽ ഒരു വരി എനിക്കായ് കുറിക്കുക്ക 😊.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story