കാശിനാദം: ഭാഗം 8

kashinatham

എഴുത്തുകാരി: MUFI

കാശി പുറത്തെ മാവിൻ ചുവട്ടിൽ പോയി നിന്നു.. രുദ്രക്ക് ഒരു വേള കാശിയെ മറന്നു പോയത് വല്ലാത്ത നോവായി.. അവളുടെ കയ്യിൽ അവന്റെ നമ്പർ പോലും ഉണ്ടായിരുന്നില്ല ഒന്ന് വിളിച്ചു നോക്കാൻ.. രുദ്ര അവൻ വരുന്നുണ്ടോ എന്ന് നോക്കാൻ വേണ്ടി വെറുതെ ഒന്ന് ഉമ്മറത്തേക്കിറങ്ങി മുറ്റത്തു കിടക്കുന്ന കാർ കണ്ടതും രുദ്ര മിഴികൾ ചുറ്റിലും കാശിക്കായി തിരഞ്ഞു ഒടുവിൽ അവനെ കണ്ടപ്പോൾ മിഴികൾ അവനിലായി നിന്നു. കാശിയും നോക്കി കാണുകയായിരുന്നു അവളുടെ ഭാവങ്ങൾ.. രുദ്ര അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവനടുത്തേക്ക് ചുവടുകൾ വെച്ചു.. അവളിൽ നിന്നും ആദ്യമായി കിട്ടിയ പുഞ്ചിരിയിൽ ലയിച്ചു നിൽക്കുകയായിരുന്നു കാശി.. തന്റെ പ്രണയിനിയിൽ നിന്നും ആദ്യമായിട്ട് തനിക്കായി വിരിഞ്ഞ പുഞ്ചിരി.... അവൻ ഏതോ മായ ലോകത്ത് എത്തിയത് പോലെ തോന്നി... രുദ്ര അവനരികിൽ എത്തിയത് ഒന്നും അവൻ അറിഞ്ഞിട്ടില്ല... രുദ്രക്ക് ഇത് വരെയും തോന്നാത്ത ഒരു പരവേഷം അനുഭവപ്പെട്ടു.. അവന്റെ മിഴികൾ തന്റെ മുഖത്തു തന്നെ ഉറച്ചു നിൽക്കുന്നത് കാണെ അവളിൽ എന്തൊക്കെയോ ഇത്‌ വരെയും ഇല്ലാത്ത വികാരങ്ങൾ ഉടലെടുക്കുന്നത് അവൾ അറിയുകയായിരുന്നു.. അവൾക്ക് അവനെ വിളിക്കണം എന്നുണ്ടെങ്കിലും എന്ത് പറഞ്ഞു വിളിക്കും എന്നത് അവളെ ആശയ കുഴപ്പത്തിലേക്കി..

കാശിയുടെ ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് അവനെ ബോധ mandalathil എത്തിച്ചത്.. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു.. അവൻ സംസാരിച്ചു കഴിയുന്നത് വരെയും അവനെയും നോക്കി രുദ്ര നിന്നു.. ഇയാൾ എന്താ പറയാതെ പോയത്.. പറയാൻ നീ ഇവിടെ എത്തിയത് മുതൽ എന്നെ ശ്രദ്ധിച്ചിരുന്നോ... അത് പിന്നെ വീട്ടുക്കാരെ കണ്ടപ്പോൾ മറന്നു പോയി.. മ്മ്... നമുക്ക് ഇറങ്ങാം പിന്നെ ഒരിക്കൽ വരാം.. കാശിക്ക് അവിടെ അതികം നിൽകാൻ താല്പര്യം ഉണ്ടായിരുന്നില്ല.. വന്നിട്ട് കുറച്ചു സമയമെല്ലെ ആയിട്ടുള്ളു രാത്രിയിൽ ഫുഡ്‌ കഴിച്ചു ഇറങ്ങിയാൽ പോരെ.. കുഞ്ഞു പിള്ളേരെ പോലെ പറയുന്നവളെ കാണെ അവൻ എതിർ പറയാൻ തോന്നിയില്ല... മ്മ്.. അവൻ ഒന്ന് മൂളി... ഇവിടെ പുറത്തു നിൽക്കാതെ അകത്തേക്ക് വാ.. അവനെ വിളിച്ചു കൊണ്ട് അവൾ മുന്നിൽ നടന്നു അവൾക്ക് പിറകെയായി കാശിയും.. കുറച്ചു സമയം അവിടെ ടീവി കണ്ടിരുന്നു.. റാമിൻ കാശിയോട് സംസാരിക്കണം എന്നുണ്ടെങ്കിലും എന്തോ ഒരു മടി കാരണം അവൻ ഒന്നും സംസാരിച്ചില്ല... രശ്മിക കാശിയുമായി വേഗത്തിൽ തന്നെ കൂട്ടായി... അവളോട് ഓരോന്നും പറഞ്ഞു ചിരിക്കുന്ന കാശിയെ കാണെ രുദ്രയുടെ മുഖം ബലൂൺ പോലെ വീർത്തു വന്നു..

സംസാരം രശ്മികയോട് ആണെങ്കിലും കാശി ഒളിക്കണ്ണിട്ട് കൊണ്ട് രുദ്രയുടെ ഭാവങ്ങൾ ഒക്കെയും നോക്കി കാണുന്നുമുണ്ട്.. അങ്ങേർക്ക് എന്തൊരു ജാടയാ... ഇത്രയും ദിവസം ഒന്നിച്ചു ഉണ്ടായിട്ട് എന്നോട് പോലും ഇത്രയും സോഫ്റ്റ്‌ ആയിട്ട് സംസാരിച്ചിട്ടില്ല എന്നിട്ടോ ഇന്ന് പരിചയപെട്ട അവളോട് എന്താ ഒരു കൊഞ്ചൽ... രുദ്ര എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവിടെ നിന്നും എഴുനേറ്റ് പോയി.. റാം പതിയെ കാശിക്ക് എതിരെ ഉള്ള സോഫയിൽ പോയി ഇരുന്നു.. കാശി ഇപ്പോൾ എന്ത് ചെയ്യുന്നു.. സംസാരത്തിൻ തുടക്കം കുറിച്ച് കൊണ്ട് റാം ചോദിച്ചു.. ഞാൻ ഇപ്പോൾ അച്ഛന്റെ കമ്പനി നോക്കി കൊണ്ട് പോകുന്നു പിന്നെ ജനറൽ സർജൺ ആയിട്ട് വർമ ഹോസ്പിറ്റലിൽ തന്നെ വർക്ക്‌ ചെയ്യുന്നു... അങ്ങനെ ചെറിയ രീതിയിൽ തുടങ്ങിയ സംഭാഷണത്തിലൂടെ രണ്ട് പേർക്കും ഇടയിൽ ഉണ്ടായിരുന്ന അകൽച്ച ഇല്ലാതായി.. രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്നു കൊണ്ട് ആഹാരം കഴിച്ചു ഉണ്ണിത്താൻ തമ്പി മാത്രം മുറിയിൽ തന്നെ കൂടി... ഭക്ഷണം കഴിച്ചു എഴുന്നേറ്റ് കാശി ഉണ്ണിത്താന്റെ മുറിയിലോട്ട് പോയി.. ബെഡിൽ കിടക്കുകയിരുന്ന ഉണ്ണിത്താൻ കാശിയെ കണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.. മുത്തശ്ശൻ കിടന്നോളു എഴുന്നേൽക്കണ്ട... കാശിയുടെ നാവിൽ നിന്നും അവൻ പോലും അറിയാതെ വന്ന വാക്കുകൾ ആയിരുന്നു അത്രയും...

അയാൾ കേൾക്കാൻ കൊതിച്ചത് കേട്ടത് പോലെ അവിടെ തന്നെ കിടന്നു... കാശി ബെഡിനോരം ഉള്ള ചയറിൽ പോയി ഇരുന്നു..വീണ്ടും അദ്ദേഹത്തെ വിളിച്ചു.. മുത്തശ്ശ... അയാൾ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവനെ നോക്കി ചിരിച്ചു.. ആ ഒരു വിളി മതിയായിരുന്നു അത്രയും നാൾ അവനോടുള്ള ദേഷ്യം അലിഞ്ഞില്ലാതാവാൻ... മോനെ.... തിരിച്ചയാളും വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി കൊണ്ട് വിളിച്ചു.. മുത്തശ്ശൻ അമ്മയോട് ഇപ്പോഴും ദേഷ്യമാണോ... അവൻ അതായിരുന്നു അറിയേണ്ടത് അവന്റെ അമ്മയുടെ കണ്ണുനീർ ഇനിയും കണ്ടില്ലെന്ന് നടിക്കാൻ അവൻ ആവില്ലായിരുന്നു... ആദ്യമൊക്കെ ദേഷ്യം ആയിരുന്നു.. മക്കൾ എത്ര തെറ്റ് ചെയ്താലും മക്കൾ എല്ലാതാവില്ലല്ലോ മോനെ.. കുറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം കിട്ടിയ മകൾ ആയിരുന്നു എന്റെ ദേവൂട്ടി... എന്റെ ലക്ഷ്മി അവളെ എന്റെ കയ്യിൽ തന്ന് ഈ ലോകത്തോട് വിട പറഞ്ഞു.. എന്റെ ലക്ഷ്മിയുടെ വിയോഗത്തിൽ തളരാതിരുന്നത് എന്റെ ദേവൂട്ടിയെ ഓർത്തായിരുന്നു... അങ്ങനെ കണ്ടവൾ ഒരു നാൾ വീട് വിട്ട് ഇറങ്ങി പോയി എന്ന് അറിഞ്ഞപ്പോൾ ഈയുള്ളവൻ താങ്ങാൻ ആയില്ല... തളർന്നു പോയി മനസും ശരീരവും... ഇനി ആർക്ക് വേണ്ടി എന്നുള്ള ചോദ്യം ഉള്ളിൽ ഉയർന്നു...

ഈ ശരീരം മാത്രമേ ഇന്നുള്ളു കുട്ടിയെ മനസ്സാൽ എന്നോ ഞാൻ മരിച്ചത് പോലെയാണ്.. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടോഴുകി... അമ്മ ചെയ്ത തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു മുത്തശ്ശ... ഏയ്‌ എന്താ നീ കാട്ടണത് കുട്ടിയെ... അവൾ എന്റെ മോൾ എല്ലേ അവൾ അറിവില്ലായിമ കൊണ്ടൊരു തെറ്റ് ചെയ്തു അത് തിരുത്താൻ ഉള്ള അവസരം ഞങ്ങൾക്ക് ഉണ്ടായില്ല...എന്നാൽ അവളോട് ഒരിക്കലും ദേഷ്യം ഇല്ല ഉണ്ണി എന്നും സ്നേഹം മാത്രമേ ഉള്ളു എന്റെ മോളോട്.. മോൻ പറയണം ഈ വൃദ്ധൻ അവളുടെ മുഖം ഒരു നോക്ക് കാണാൻ വേണ്ടി മാത്രമായിട്ട് കാലനോട് ഇളവ് ചോദിച്ചു നിൽക്കുക ആണെന്ന്.. മുത്തശ്ശ എന്തൊക്കെയാ പറയുന്നത് മുത്തശ്ശൻ ഇനിയും ഒരു രണ്ട് തലമുറയോളം ജീവിക്കേണ്ട ആളെല്ലെയോ... കാശി ചെറു ചിരോയോടെ പറഞ്ഞു... ആഹാ ഹാ നീ നല്ല തമാശ കാരൻ ആണെല്ലോ.... ദേവിയുടെ മകൻ തന്നെ... അവളും ചെറുതിൽ ഇത് പോലെയൊക്കെ ആയിരുന്നു... കാശിയെ തിരക്കി വന്ന രുദ്ര കാണുന്നത് മുത്തശ്ശനുമായി കളിച്ചു ചിരിക്കുന്ന കാശിയെ ആയിരുന്നു ഒരുവേള അവളിൽ അത്ഭുതം നിറഞ്ഞു... വന്നപ്പോൾ തൊട്ട് മുത്തശ്ശൻ കാശിയെ ഒന്ന് നോക്കുക കൂടി ചെയ്തിട്ടില്ല ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും വന്നില്ല അങ്ങനെ ഉള്ള ആൾ ചിരിച്ചു കൊണ്ട് എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടി ചിരിക്കുന്നു..

കാശി ആളുകളുമായി സംസാരിച്ചു പെട്ടന്ന് തന്നെ അടുക്കുന്നുണ്ട്.... പക്ഷെ തന്നോട് മാത്രം എന്ത് കൊണ്ടാവും ഒരകലം... അവൾ അങ്ങനെ ഓരോന്നും ചിന്തിച്ചു വാതിൽ പടിയിൽ തന്നെ നിന്നു... മുത്തശ്ശന്റെ പോന്ന എന്നുള്ള വിളിയാണ് അവളെ ചിന്തകളിൽ നിന്നും തിരികെ കൊണ്ട് വന്നത്.. അവൾ നിറഞ്ഞ ചിരിയാലേ അയൽക്കരികിൽ പോയി ഇരുന്നു.. എന്താണ് മുത്തശ്ശ ഇപ്പോൾ കൊച്ചുമോനെ കിട്ടിയപ്പോൾ എന്നെ പുറത്താക്കിയെല്ലേ.. അവൾ ഇല്ലാത്ത പരിഭവം മുഖത്തു വരുത്തി കൊണ്ട് പറഞ്ഞു.. എടി കുറുമ്പി നിനക്ക് ഈ കുശുമ്പ് ഇനിയും മാറിയില്ലേ.. എന്റെ പേരക്കുട്ടിയെ ഞാൻ ആദ്യമായി കാണുന്നതാണ് നിന്നെ ഞാൻ കണ്ട് മടുത്തതെല്ലേ.. മുത്തശ്ശ.. അവൾ ഒച്ച വെച്ച് മുത്തശ്ശനുമായി അലമ്പ് ആക്കുന്നുണ്ട്.. മുത്തശ്ശൻ ആണെങ്കിൽ അവളെ ചോദിപ്പിക്കാൻ വേണ്ടി ഓരോന്നും പറഞ്ഞു കൊണ്ടിരിക്കുന്നു.. അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യണം എങ്കിൽ 150+ ലൈക്‌ 20+ share 20+ കമന്റ് (spr അടിപൊളി സ്റ്റിക്കർ ഇമോജി കണക്കിൽ എടുക്കില്ല ) ഇത് മൂന്നും kk ആയാൽ മാത്രമേ അടുത്തത് ഇടുള്ളു ☹️ അവരുടെ കളികൾ വീക്ഷിച്ചു ചെറു ചിരിയാലേ ഞാൻ നിന്നു അപ്പോഴാണ് എന്റെ ഫോണിൽ കാൾ വന്നത് നോക്കുമ്പോൾ അമ്മയാണ് ലേറ്റ് ആയത് കൊണ്ട് വിളിച്ചതാണ്.. വേഗം വരാം എന്ന് പറഞ്ഞു ഞാൻ കാൾ കട്ട്‌ ചെയ്തു.. അപ്പൊ മുത്തശ്ശ ഞങ്ങൾ ഇറങ്ങുന്നു അമ്മ വിളിക്കുന്നുണ്ട് അതികം ലേറ്റ് ആയാൽ മുത്തൂന്റെ ദേവൂട്ടി ആദി കയറി വല്ല അസുഖവും വരുത്തും..

ഞാൻ മുത്തശ്ശനോട് യാത്ര ചോദിച്ചു കൊണ്ട് മുറിവിട്ടിറങ്ങി.. ബാക്കി ഉള്ളവരോടും യാത്ര പറഞ്ഞു.. ഒരു ദിവസം മേലോടത്തേക്ക് എല്ലാവരെയും ക്ഷണിക്കാനും മറന്നില്ല.. പെണ്ണ് യാത്രയൊക്കെ ചോദിച്ചു കണ്ണൊക്കെ നിറച്ചിട്ടുണ്ട്.... പിന്നെ സമയം പോവുന്നത് കൊണ്ട് തന്നെ അവൾ വന്ന് വണ്ടിയിൽ കയറി... തിരികെ ഉള്ള യാത്രയിൽ ഞങ്ങൾക്കിടയിൽ മൗനം വിരുന്നെത്തി.. അവൾ പുറത്തേക്ക് മിഴികൾ ഊന്നി ഇരുന്നു ഞാൻ പിന്നെ ഡ്രൈവിങ്ൽ ശ്രദ്ധിച്ചു... വീടെത്താൻ കുറച്ചു കൂടെ ഉള്ളു അപ്പോഴാണ് റോഡിൽ നടുക്കായി ഒരു വണ്ടി ക്രോസ്സ് ചെയ്തു നിറുത്തിയിട്ടത് കണ്ടത്.. അത് എനിക്കുള്ള പണി ആണെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അതികം ചിന്തിച്ചില്ല.. ഞാൻ സ്റ്റിയറിങ്ങിൽ കൈ വെച്ച് കൊണ്ട് മുന്നോട്ട് തന്നെ നോക്കി ഇരുന്നു.. രുദ്ര വണ്ടി നിറുത്തിയത് കണ്ട് മുന്നിലേക്ക് നോക്കി.. നാലഞ്ചു തടിമാടന്മാർ വണ്ടിയിൽ നിന്നും ആയുധവുമായി ഇറങ്ങി വരുന്നത് കണ്ട് അവൾ ഉമിനീർ ഇറക്കി കൊണ്ട് കാശിയെ നോക്കി അവന്റെ കൂൾ ആയിട്ടുള്ള ഇരുത്തം കണ്ടവൾ ഞെറ്റി ചുളിച്ചു നോക്കി. ഞാൻ വിചാരിച്ചത് പോലെ തന്നെയാണ് കാര്യങ്ങളുടെ കിടപ്പ്... ആളുകൾ വണ്ടിയിൽ നിന്ന് ഇറങ്ങിയതും അവരുടെ കയ്യിലുള്ള ആയുധം കണ്ട് ഒരുത്തി എന്നെയും അവരെയും മാറി മാറി നോക്കുന്നുണ്ട്..

എന്റെ കൂൾ ആയിട്ടുള്ള ഇരുത്തം കണ്ട് അവൾ എന്നെ നോക്കി നെറ്റി ചുളിച്ചു.. ഞാൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു എന്നിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞു വണ്ടിയിൽ നിന്നും ഇറങ്ങി.. വണ്ടി ലോക്ക് ചെയ്ത് കീ പോക്കറ്റിൽ ഇട്ട് ഞാൻ ബോണറ്റിൽ കയറി ഇരുന്നു അവന്മാരെ ഉറ്റു നോക്കി എന്നിട്ട് ഷർട്ടിന്റെ സ്ലീവ് ഒക്കെ ഒന്ന് കയറ്റി വെച്ചു.. എന്ത് വേണം... വളരെ ശാന്തമായി ഞാൻ അവരിൽ നേതാവെന്ന് തോന്നിക്കുന്ന ഒരുത്തനോട് ചോദിച്ചു.. നിന്റെ ജീവൻ വേണമെടാ എന്തെ സർ തരാൻ തയ്യാറാണോ.. അവൻ എനിക്കരികിൽ നടന്നടുത്തു കൊണ്ട് ചോദിച്ചു.. അത് കേട്ട് ഞാൻ ഒന്ന് കൊട്ടി ചിരിച്ചു എന്റെ വാച്ച് അയിച്ചു കാറിന്റെ മേലെ വെച്ച് എന്നിട്ട് അതിൽ നിന്നും ഇറങ്ങി... ഇത്രയും സിമ്പിൾ ആയിട്ടുള്ള കാര്യം ആയിരുന്നോ... എന്നാൽ പിന്നെ സമയം കളയണ്ട എന്റെ ജീവൻ എടുത്തോളൂ... ഡാ നീ എന്താ ഞങ്ങളെ കളിയാക്കുന്നോ.... അടിച്ചു കൊല്ലെടാ അവനെ..... അവൻ അലറിയതും കൂട്ടത്തിൽ ഒരുത്തൻ വാളും വീശി കൊണ്ട് എനിക്കരികിലേക്ക് ഓടി വന്നു...

ഇവൻ ആരാ ഹീറോയോ ഹീറോയിസം കാണിക്കാൻ ഇറങ്ങി പോയത് കണ്ടില്ലേ ഇവൻ ഒറ്റക്ക് ആ തടിമടന്മാരെ എങ്ങനെ ഒതുക്കാനാ.. അവരുടെ കയ്യിൽ ആണെങ്കിൽ വാളും വടിയുമൊക്ക ഉണ്ട്... അവരിൽ ഒരുവൻ വാളും വീശി കൊണ്ട് കാശിക്കാരികെ ഓടി അടുക്കുന്നത് കാണെ രുദ്ര പിടച്ചിലോടെ കണ്ണേട്ടാ മാറി നിൽക്ക് എന്ന് പറഞ്ഞു കൊണ്ട് പുറത്തിറങ്ങാൻ നോക്കി എന്നാൽ അത് ലോക്ക് ആണെന്ന് അവൾ അപ്പോഴാണ് അറിഞ്ഞത്... അലറി കൊണ്ട് തെറിച്ചു വീയുന്നത് ശബ്ദം കേട്ട് മുന്നിലേക്ക് നോക്കിയ രുദ്രയുടെ മിഴികൾ ഇപ്പോൾ പുറത്ത് വരും എന്നവസ്ഥയിൽ ആയി.. എനിക്ക് റിവിഷൻ ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തു പിന്നെ അതികം ഫോണിൽ നോക്കി എഴുതാൻ പറ്റുന്നില്ല... ഇങ്ങനെ കുറച്ചു പ്രശ്നങ്ങൾ ഉണ്ട് അപ്പോൾ സ്റ്റോറി വേണം എന്നുണ്ടെങ്കിൽ മുകളിൽ പറഞ്ഞത് പോലെ ലൈക്‌ കമന്റ്‌ share കിട്ടണം.. സ്റ്റോറി വായിച്ചു പോകുമ്പോൾ സൂപ്പർ അടിപൊളി നൈസ് എന്ന കമന്റ്‌ ഒഴിവാക്കി ഒരു വരി അഭിപ്രായം പറയുക... തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം..... 😊 ......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story