കാശിനാദം: ഭാഗം 9

kashinatham

എഴുത്തുകാരി: MUFI

അലറി കൊണ്ട് തെറിച്ചു വീഴുന്ന ശബ്ദം കേട്ട് മുന്നിലേക്ക് നോക്കിയ രുദ്രയുടെ മിഴികൾ ഇപ്പോൾ പുറത്ത് വരും എന്നവസ്ഥയിൽ ആയി.. വാളും വീശി വന്നവൻ ഉൾപ്പെടെ വേറെയും രണ്ട് പേര് തെറിച്ചു വീഴുന്നത് കണ്ടു... അവന്റെ അടി കണ്ടു ബാക്കി ഉള്ളവർ പേടിച്ചു കൊണ്ട് പിറകോട്ടു നീങ്ങി... കാശി ഉയർന്നു വന്നത് മാത്രമേ അവർ കണ്ടുള്ളു പിന്നെ എന്താ നടന്നതെന്ന് അവർക്ക് ആർക്കും മനസ്സിലായില്ല.. ബാക്കി ഉള്ളവർക്കും കൂടെ അവൻ നന്നായിട്ട് തന്നെ കൊടുത്തു... തലവൻ എന്ന് തോന്നിക്കുന്നവൻ നിലത്ത് കിടന്നു പിടയുകയായിരുന്നു.. കാശി അവനിക്കരികിൽ ചെന്ന് അവന്റെ മൂക്കിന് നേരെ പഞ്ച് ചെയ്യാൻ പോയി അവൻ കൈ കൂപ്പി കൊണ്ട് അടിക്കല്ലേ എന്ന് പറഞ്ഞു.. എങ്കിൽ പറയ് ആരാ ഇതിന്റെ പിന്നിൽ... വളരെ ശാന്തമായി എന്നാൽ ദൃഢമായ വാക്കുകൾ ആയിരുന്നു കാശിയുടേത്.. ഗൗതം സർ പറഞ്ഞിട്ടാണ് സാറേ സർന്റെ ജീവൻ എടുത്തു രുദ്ര മാടത്തെ കൊണ്ട് പോവാൻ ആയിരുന്നു പറഞ്ഞത്... എന്നോട് ഇപ്പോൾ പറഞ്ഞത് പോലെ സത്യം മുഴുവനും എവിടെയും തുറന്നു പറയാൻ പറ്റുമോ... പറയാം സാറേ ഇത്തിരി ക്യാഷ് കിട്ടിയപ്പോൾ ഇറങ്ങി തിരിച്ചതാണ് ഇനിയും ഇടിക്കല്ല ജീവിക്കാൻ എന്തെങ്കിലും പണി എടുക്കണ്ടതാണ് സത്യം എവിടെ വേണമെങ്കിലും പറഞ്ഞോളാം.. മ്മ് കാശി ഡോർ തുറന്നു കൊണ്ട് ഫോൺ എടുത്തു ആർക്കോ വിളിച്ചു.. അൽപ്പ സമയത്തിനുള്ളിൽ തന്നെ അവിടെ പോലീസ് ജീപ്പ് വന്നു...

രുദ്ര കാറിൽ ഇരുന്ന് കൊണ്ട് പുറത്ത് നടക്കുന്നത് മുഴുവനും വീക്ഷണം നടത്തി.. പോലീസ് ജീപ്പിൽ നിന്നും SI ശിവരാജൻ ഇറങ്ങി കാശിക്ക് നേരെ സല്യൂട്ട് അടിച്ചു.. ബാക്കി കോൺസ്റ്റബിൾ മാരും അവൻ നേരെ സല്യൂട്ട് ചെയ്യുന്നത് കണ്ട് രുദ്ര മിഴികൾ തിരുമ്മി നോക്കി എന്നിട്ടും വിശ്വാസം വരാതെയവൾ കയ്യിൽ പിച്ചി വേദന എടുത്തപ്പോൾ സ്വപ്നം എല്ല യാഥാർഥ്യം ആണെന്ന് അവൾക്ക് ഉറപ്പായി.. ശിവ ഇവർ സത്യം മുഴുവനും എവിടെ ആർക്ക് മുന്നിലും പറയാം എന്ന് ഏറ്റിട്ടുണ്ട് നീ കേസ് ഫയൽ ചെയ്യണം.. പിന്നെ നാളെ രാവിലെ ഞാൻ സ്റ്റേഷനിൽ എത്താം ഗൗതം നെ എനിക്ക് നേരിട്ട് പോയി അറെസ്റ്റ്‌ ചെയ്യണം....മിഡിയാസ് മുഴുവനും ഉണ്ടാവണം @ ഷാർപ് ടൈം അവന്റെ വീട്ടിൽ... Kk... മ്മ് എന്ന പിന്നെ നിങ്ങൾ ചെല്ല് സമയം കളയാണ്ട.. കാശി ഷർട്ട്‌ ഒക്കെ നേരെയാക്കി വണ്ടിയിൽ നിന്നും വെള്ളമെടുത്തു മുഖമൊക്കെ കഴുകി... എല്ലെങ്കിൽ ദേവികുട്ടിക്ക് കാര്യം പിടികിട്ടും.. രുദ്ര അപ്പോയും ഒന്നും മനസ്സിലാവാതെ കാശിയെ ഉറ്റു നോക്കുക ആയിരുന്നു.. പോവാം.. കാശി അവളെ നോക്കി ചോദിച്ചു എന്നാൽ മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അവൻ തല ചെരിച്ചവളെ നോക്കി.. പെണ്ണ് നഖമൊക്കെ കടിച്ചു ഗഹനമായ ചിന്തയിലാണ്.. ഞാൻ ചോദിച്ചത് ഒന്നും തന്നെ ലെവൾ കേട്ടില്ല എന്ന് ആ ഇരുത്തത്തിൽ നിന്നും മനസ്സിലായി.. മെല്ലെ മുഖം അവളിലേക്ക് അടുപ്പിച്ചു... പതിയെ അവളുടെ ചെവിയോരം ഊതി..

എന്റെ ചുടുനിശ്വാസം പതിഞ്ഞതും അവൾ പൊള്ളി പിടഞ്ഞു എന്നെ ഉണ്ടകണ്ണും വെച്ച് നോക്കി പേടിപ്പിച്ചു..... ഇവൻ ശെരിക്കും ആരാ....? ഗുണ്ടയോ ഡോക്ടറോ ബിസിനസ്‌ മാനോ അതോ പോലീസോ.... ഇതൊക്കെ ചിന്തിച്ചു തലപ്പുകക്കുമ്പോൾ ആണ് ആരുടെയോ ചുടു നിശ്വാസം പതിഞ്ഞത്... ഹാർട്ട്‌ ഒക്കെ ഇപ്പോൾ പൊട്ടും എന്ന പോലെ ഇടിക്കുന്നുമുണ്ട്... നോക്കിയപ്പോൾ തൊട്ട് തൊട്ടില്ല എന്ന പോലെ മേരാ ഭർത്തു ഇളിച്ചു കൊണ്ട് ഇരിക്കുന്നു... ഞാൻ അങ്ങേരെ നോക്കി പേടിപ്പിച്ചു.. എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ... അവൻ പറയുന്നത് കേട്ടില്ലേ..ഉണ്ടക്കണ്ണി അവന്റെ കെട്ടിയോൾ. എന്റെ കൃഷ്ണ അത് ഞാനെല്ലേ എന്നെ തന്നെയല്ലേ ഇങ്ങേരിപ്പോൾ വിളിച്ചത്.. ശോ ഞാൻ എന്തൊരു മണ്ടിയാ.... അവൾ സ്വയം തലക്ക് അടിച്ചു കൊണ്ട് ഓർത്തു.. ഇവളുടെ തലക്ക് അവന്മാരുടെ അടിയോ മറ്റോ കിട്ടിയോ... എല്ലെങ്കിൽ തന്നെ സ്ഥിരത ഇല്ലാത്ത കൊച്ചാണ്...നേരത്തെ ഞാൻ വിളിച്ചപ്പോൾ അവൾ കേട്ടില്ല ഇപ്പോൾ ദേ സ്വയം എന്തൊക്കെയോ ഓർത്തു ചിരിക്കുന്നു തലക്കടിക്കുന്നു.. സത്യത്തിൽ എന്റെ തലക്ക് അടി കിട്ടിയതാണോ അതോ അവളുടെ തലക്ക് ആരെങ്കിലും അടിച്ചതോ.. നീ എന്താടി ഒറ്റക്ക് ഇരുന്നു ചിരിക്കൂന്നേ നിനക്ക് വല്ല അസുഖവും ഉണ്ടോ.

എന്റെ സംശയം ചോദിച്ചപ്പോൾ വീണ്ടും കണ്ണുരുട്ടി നോക്കാണ് ഉണ്ടക്കണ്ണി.. എന്താടി..... ഞാൻ ഇത്തിരി കടുപ്പത്തിൽ ചോദിച്ചതും പെണ്ണ് ഒന്നുമില്ലെന്ന് പറഞ്ഞു നേരെ ഇരുന്നു.. പിന്നെ അതികം ഒന്നും പറയാതെ ഞാൻ വണ്ടി നേരെ വീട്ടിലോട്ട് വിട്ടു... ഇപ്പോൾ തന്നെ ദേവി കൊച്ചു ഒന്ന് രണ്ടു തവണ വിളിച്ചിട്ടുണ്ട്... വണ്ടി അകത്തേക്ക് കയറ്റുമ്പോൾ തന്നെ കണ്ടു ആദി പിടിച്ചു ഉമ്മറത്തു തന്നെ ഇരിക്കുന്ന അച്ഛനെയും അമ്മയെയും.. കാറിൽ നിന്ന് ഇറങ്ങാൻ പോകുന്നവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു നിർത്തി.. അവൾ നെറ്റി ചുളിച്ചു കൊണ്ട് എന്നെ നോക്കി.. വണ്ടി നിന്ന് പോയത് കൊണ്ടാണ് നമ്മൾ ലേറ്റ് ആയത് വഴിയിൽ വെച്ച് തല്ല് ഉണ്ടായതൊന്നും ഇവിടെ പറയണ്ട മനസ്സിലായില്ലേ... ഞാൻ അവളെ നോക്കി പറഞ്ഞതും അവൾ ആണെന്ന് പറഞ്ഞു കൊണ്ട് ഡോർ തുറന്നു ഇറങ്ങി.. അവൾക്ക് പിറകെ ഞാനും അകത്തേക്ക് കയറി... അമ്മയുടെ മുഖം വീർപ്പിച്ചു വച്ചിട്ടുണ്ട്.. ഞാൻ വീട്ടിൽ എത്താൻ വഴികിയാൽ അമ്മക്ക് ആദിയാണ്... കാർ ഓഫ് ആയി പോയതാണ് എന്നൊക്കെ പറഞ്ഞു അമ്മ കുട്ടിയെ ഒരു വിധത്തിൽ വിശ്വസിപ്പിച്ചു മുകളിലേക്ക് നടക്കുമ്പോൾ കണ്ടു സംശയത്തോട് കൂടെ തന്നെ ഉറ്റു നോക്കുന്ന അച്ഛനെ.. അച്ഛനെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് മുറിയിലേക്ക് പോയി..

നല്ല ഷീണം ഉണ്ടായിരുന്നു രാവിലെ മുതൽ ഹോസ്പിറ്റൽ കമ്പനി ഇപ്പൊൾ ആണെങ്കിൽ അടിയും ഇടിയും ഒക്കെ കൂടെ ആയത് കൊണ്ട് ആവും.. വേഗം തന്നെ ഒന്ന് ഫ്രഷ് ആവാൻ വേണ്ടി ഡ്രെസ്സും എടുത്തു തിരിഞ്ഞപ്പോൾ ആണ് ഒരുത്തി ആടി പാടി ബാത്‌റൂമിലോട്ട് പോകുന്നത് കണ്ടത്.. അവൾ വരുന്നത് വരെയും വെയ്റ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ഓടി പോയി അവളുടെ കയ്യിൽ പിടിച്ചു പിറകോട്ടു വലിച്ചു അവൾ ബാലൻസ് ഇല്ലാതെ നിലത്തോട്ട് ലാൻഡി നോക്കണ്ട പോകുമ്പോൾ തനിച്ചു പോയില്ല എന്നെ കൂടെ കൂട്ടിനു കൂട്ടിട്ടുണ്ട് ഉണ്ടക്കണ്ണി. തനിക്കെന്താടോ വേണ്ടത് മനുഷ്യന്റെ നടു ഓടിച്ചപ്പോ സമാദാനം ആയില്ലേ.... എന്റെ ചോര ഊറ്റാതെ എഴുന്നേറ്റ് പോടോ.. അമ്മേ എന്റെ നടു... വീണപ്പോൾ അവളുടെ മുകളിൽ ആയിട്ട് ആയത് കൊണ്ട് കുറച്ചു നിമിഷം അവളുടെ മുഖം നോക്കി കിടന്നു പോയി.. അറിയാതൊരു തെറ്റ് ആർക്കും പറ്റില്ലേ.. അതിനവൾ കിടന്നു ഒച്ച വെക്കണത് കേട്ടില്ലേ ഇങ്ങള്.. നീ എന്തിനാ ഉണ്ടക്കണ്ണി എന്നെയും കൂടെ വലിച്ചത് അത് കൊണ്ടല്ലെ നിന്റെ മുകളിലായി ഞാനും വീണത്... താൻ തന്നെയെല്ലേ എന്റെ കയ്യിൽ പിടിച്ചു വലിച്ചത് തെമ്മാടി.... ആരാടി തെമ്മാടി.. അവളുടെ മുകളിൽ നിന്നും എഴുന്നേൽക്കാൻ പോയ ഞാൻ അവളുടെ ആ വിളിയിൽ ഒന്നുകൂടെ അവളിലേക്ക് അമർന്നു... വേദന കാരണം അവളുടെ കണ്ണൊക്കെ നിറഞ്ഞത് കാണെ ഞാൻ വേഗം എഴുനേറ്റു.. എഴുന്നേൽക്കാൻ പെടാ പാട് പെടുന്നവളെയും എഴുന്നേൽക്കാൻ സഹായിച്ചു ഞാൻ വേഗം ഫ്രഷ് ആവാൻ കയറി...

ഞാൻ ഫ്രഷ് ആയി ഇറങ്ങിയപ്പോൾ കണ്ടത് എന്റെ ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്ന പൊണ്ടാട്ടിയെ ആണ്... പുറത്ത് പോയി വന്നാൽ കുളിക്കാതെ ഞാൻ ബെഡിൽ ഇരിക്കാർ പോലുമില്ല അങ്ങനെ ഞാൻ കൊണ്ട് നടക്കുന്ന എന്റെ ബെഡിൽ നേളിഞ്ഞു കിടക്കുന്നവളെ കണ്ട് എന്നിൽ ദേഷ്യം വരാൻ അതികം സമയം വേണ്ടി വന്നില്ല... എടി ഉണ്ടക്കണ്ണി ആരാടി നിന്നോട് കുളിക്കാതെ എന്റെ ബെഡിൽ കയറി കിടക്കാൻ പറഞ്ഞത് ഹേ.... തന്റെ കുഞ്ഞമ്മ ഒന്ന് പോടോ തമ്മാടി... ആഹാ എന്റെ ബെഡിൽ കയറി കിടന്നിട്ട് എന്നോട് കയർത്തു സംസാരിക്കുന്നോ.... നീ ആരാന്നാടി നിന്റെ വിചാരം മര്യാദക്ക് എന്റെ ബെഡിൽ നിന്നും ഇറങ്ങി പോയി കുളിച്ചോ.. ഡോ ഡോ പറഞ്ഞു പറഞ്ഞു എങ്ങോട്ടാ എന്റെ കയ്യിൽ പിടിച്ചു വലിച്ചു എന്നെ നിലത്ത് വീഴുതിയതും പോര എന്നിട്ടിപ്പോ പറയുന്നത് കേട്ടില്ലേ... രുദ്ര ചുണ്ട് കൊട്ടി കൊണ്ട് പറഞ്ഞു.. നിന്നെ ഇന്ന് ഞാൻ ശെരിയാക തരാമെടി.. ഞാൻ അവളെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ അലറി.. എന്തിനാടി കിടന്നു ഒച്ച വെക്കുന്നെ... ഞാൻ അവളുടെ കയ്യിൽ നിന്നും പിടി വിട്ടു കൊണ്ട് ചോദിച്ചു..

അവൾ കണ്ണ് നിറച്ചു നോക്കിയതെല്ലാതെ ഒന്നും മിണ്ടിയില്ല... നിന്നോടെല്ലെടി ചോദിച്ചത്... എനിക്ക് വേദനിക്കുന്നു കാശി നടു അനക്കാൻ പറ്റുന്നില്ല.... വേദന കടിച്ചു പിടിച്ചു കൊണ്ട് പറയുന്നവളെ കാണെ അത്രയും നേരം അവനിൽ ഉണ്ടായിരുന്ന ദേഷ്യം എവിടെയോ പോയി മറഞ്ഞു പകരം വാത്സല്യവും അനുകമ്പയും വന്നു നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അറിയാതെ ആണെങ്കിൽ പോലും താൻ കാരണം ആണെല്ലോ അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് എന്ന് ആലോചിക്കെ അവന്റെ ഉള്ളം കുറ്റബോധത്താൽ താഴ്ന്നു.. എനിക്ക് പനിയാണ് തീരെ വയ്യ ഇവിടെ നിറുത്താൻ ഉദ്ദേശിച്ചതെല്ല എന്നാൽ തീരെ എഴുതാൻ പറ്റുന്നില്ല അത് കൊണ്ടാണ് ക്ഷമിക്കണം... കുറച്ചു ആളുകൾ സ്റ്റോറിക്ക് വേണ്ടി വെയിറ്റ് ചെയ്യാണെന്ന് പറഞ്ഞത് കൊണ്ടാണ് പോസ്റ്റുന്നത്... കമന്റ്‌ എഴുതി അറിയിച്ചവർക്ക് ഒരായിരം നന്ദി... തുടർന്നും പ്രതീക്ഷിക്കുന്നു.. ലെങ്ത് അഡ്ജസ്റ്റ് ചെയ്യണം... അടുത്ത പാർട്ട്‌ എപ്പോൾ പോസ്റ്റാൻ പറ്റുമെന്ന് അറിയില്ല... 😔......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story