കാശിനാഥൻ: ഭാഗം 15

kashinathan mithra

രചന: മിത്ര വിന്ദ

കിരൺ ആണെങ്കിൽ റെഡി ആയി ഇറങ്ങി വന്നപ്പോൾ പാർവതി യേ അവിടെ എങ്ങും കണ്ടില്ല.

അവൻ തല വട്ടം തിരിച്ചു നോക്കി കൊണ്ട് ഇറങ്ങി വരുന്നത് കണ്ടപ്പോൾ കാശിക്ക് ദേഷ്യം ഇരച്ചു കയറി.

"വണ്ടി എത്തിയിട്ടുണ്ട്... നീ ചെല്ല്...."


അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു....


"ഏട്ടൻ വരുന്നില്ലേ.... പാർവതി എവിടെ... റെഡി ആവാൻ പോയോ "


"ഞങ്ങൾ വരുന്നില്ല.... വേറെ കുറച്ചു ആവശ്യങ്ങൾ ഉണ്ട്... നീ ചെല്ല് "....

"ങ്ങേ... ഏട്ടൻ പോകുന്നില്ലേ..."


"ഇല്ല...."


അതും പറഞ്ഞു കൊണ്ട് കാശി നേരെ മുകളിലേക്ക് കയറി പോയി...


അവിടെ ചെന്നപ്പോൾ കണ്ടു എന്തോ ആലോചന യോട് കൂടി ബെഡിൽ ഇരിക്കുന്ന പാർവതി യേ..


അവൻ അകത്തേക്ക് കയറി യതും, അവൾ വേഗം എഴുനേറ്റ്.

എന്നിട്ട് എന്തോ പറയാൻ ഉള്ളത് പോലെ അവനെ ഒന്ന് നോക്കി.

ഹ്മ്മ്... എന്താ....

അത് പിന്നെ.... എനിക്ക് നാളെ ഒന്ന് എന്റെ വീട് വരെയും പോകണം..


എന്താ വിശേഷം.. അവിടെ ആരെ എങ്കിലും കാണാൻ ഉണ്ടോ നിനക്ക്... അതോ നിന്നെയും കാത്തു ആരെങ്കിലും അവിടെ ഇരിക്കുന്നുണ്ടോ 

അതിനു മറുപടി പറയാതെ പാർവതി മുഖം കുനിച്ചു നിന്നു.

"നിന്നോട് ചോദിച്ചത് കേട്ടില്ലേ "


അവന്റ ശബ്ദം ഉയർന്നതും പാർവതി മുഖം ഉയർത്തി.


ആ മിഴികൾ നിറഞ്ഞു തൂവിയിരുന്നു...


പാർവതിയേ ഇനി കാത്തിരിക്കുവാൻ എനിക്കായി ഈ ലോകത്തു ആരും ഇല്ല കാശിയേട്ടാ....... എല്ലാവരും പോയില്ലേ എന്നെ ഉപേക്ഷിച്ചു....


മിഴികൾ അമർത്തി തുടച്ചു കൊണ്ട് അവൾ അവനെ നോക്കി.


"എന്റെ ഒരു വല്യമ്മ വിളിച്ചു... കർമ്മങ്ങൾ ഒക്കെ ചെയ്യണമെന്നു പറഞ്ഞു....അവര് ഏതോ ഒരു പുരോഹിതനെ ഏർപ്പാടാക്കി പോലും....അതുകൊണ്ട്,എനിക്ക് നാളെ എന്റെ വീട് വരെയും പോകണം... മറ്റന്നാൾ ആണ് സഞ്ചയനം..... "

"ഹ്മ്മ്......എപ്പോളാണ് പോകേണ്ടത് എന്ന് പറഞ്ഞാൽ മതി... വണ്ടി അറേഞ്ച് ചെയ്യാം..."


അതു കേട്ടതും അവൾക്ക് ആശ്വാസം ആയിരുന്നു...


"താങ്ക് യു...'


അവൾ പതിയെ പിറു പിറുത്തു.

അവൻ പക്ഷെ അത് കേട്ടത് ആയി പോലും ഭാവിച്ചില്ല.

റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി പോവാനായി വാതിൽക്കൽ വരെ എത്തിയിട്ട് പാർവതി ഒരു നിമിഷം ശങ്കിച്ചു നിന്നു..


"മ്മ്... എന്താ...."


അവൻ ചോദിച്ചതും ഒന്നുമില്ലെന്ന് അവൾ ചുമൽ ചലിപ്പിച്ചു..


എന്നിട്ട് ഡോറിന്റെ, അടുത്തുനിന്ന് പുറത്തേക്ക് വലിഞ്ഞു നോക്കുന്നത് കാശി കണ്ടു..

"എന്താടി..."


അവന്റെ ശബ്ദം ഉയർന്നതും  അവൾ ഒന്ന് പിന്തിരിഞ്ഞു..


"അതു പിന്നേ.... അയാൾ ഉണ്ടോ താഴെ..."

. ഒരു പ്രകാരത്തിൽ അവൾ അത്രയും ചോദിച്ചു..


"ആര് കിരണോ "


"ഹ്മ്മ് "


"ഇല്ല... അവൻ പോയി...."


"ഇപ്പോഴെങ്ങാനും തിരികെ എത്തുമോ...."


" എന്താ നിനക്ക് അവനെ കാണേണ്ട അത്യാവശ്യം വല്ലതുമുണ്ടോ"


"ഇല്ല....."


"പിന്നെ...."


" വെറുതെ ചോദിച്ചെന്നേയുള്ളു "


അവൾ വാതിൽ കടന്നു ഇറങ്ങി പോകുമ്പോൾ പറഞ്ഞു..

അവനിൽ എന്തെങ്കിലും സ്പെല്ലിങ് മിസ്റ്റേക്ക് ആയിട്ട് പാർവതിക്ക് തോന്നിയിട്ടുണ്ടാവും എന്ന് കാശി ഊഹിച്ചു....


അല്ലെങ്കിൽ പിന്നെ ഇപ്പോൾ ഇങ്ങനെ ഒരു ചോദ്യം ഉണ്ടാവില്ല....


കിരണിനെ കുറിച്ച് ഓർക്കുംതോറും കാശിക്കു വിറഞ്ഞു കയറി...


അവന്റെ വായിനോട്ടം ഇവിടെ എന്റെ കുടുംബത്തിൽ ഇറക്കാൻ ഞാൻ സമ്മതിക്കില്ല..... വെട്ടിയരിഞ്ഞു കളയും...


കാശി ഉള്ളിൽ ഓർത്തു...

രാത്രിയിൽ ഒൻപതു മണി ആയപ്പോൾ കാശി അത്താഴം കഴിക്കുവാനായി വന്നിരുന്നു.


ചപ്പാത്തി യും എഗ്ഗ് കുറുമയുമായിരുന്നു..


അവനു വിളമ്പി കൊടുത്ത ശേഷം പാർവതി വേഗം അടുക്കളയിലേക്ക് പോയി.

കാശി അത് ശ്രെദ്ധിക്കുകയും ചെയ്തു.

അവനൊട്ട് അവളെ വിളിക്കുവാനും തുനിഞ്ഞില്ല..ഭക്ഷണം കഴിച്ചശേഷം കുറച്ചുസമയം ടിവി നോക്കിക്കൊണ്ടിരുന്നു..

പിന്നീട് ഫോൺ എടുത്തു വാട്സ്ആപ്പ് തുറന്നു...


വിവാഹ ഫോട്ടോകൾ മൂന്നുനാലെണ്ണം ഫോട്ടോഗ്രാഫർ അയച്ചിട്ടുണ്ടായിരുന്നു..

അവൻ അത് എടുത്തു നോക്കി...


പാർവതിയെ കണ്ടതും,അവന്റെ മുഖത്ത് ഒരു പുച്ഛചിരി വിരിഞ്ഞു.....


ആരെ കാണിക്കാനായിരുന്നു തന്തയും തള്ളയും മോളും കൂടെ ഈ കോപ്രായങ്ങളൊക്കെ ഒപ്പിച്ചത്..... തന്റെ അച്ഛന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഇയാൾ എന്നല്ലേ പറഞ്ഞത്, എന്നിട്ട് അയാളുടെ ബിസിനസ് ഡൗൺ ആയിട്ട്, എന്തുകൊണ്ട് തന്റെ അച്ഛനെ പോലും അറിയിച്ചില്ല....  ശരിക്കും അവർ തന്നെ
ട്രാപ്പിൽ ആക്കുകയാണ് ചെയ്തത്... എന്നിട്ട് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുവാനായി ഒരു ആത്മഹത്യ ചെയ്യും..... സ്വന്തം മകളെ കുറിച്ച് പോലും രണ്ടാളും ഓർത്തിരുന്നില്ലല്ലോ എന്ന് അവൻ വിചാരിച്ചു...

രാത്രി പതിനൊന്നു മണി ആയിട്ടും വീട്ടിൽ ആരും മടങ്ങി എത്തിയിരുന്നില്ല.


പാർവതി ഇരുന്ന് ഉറക്കം തൂങ്ങുക ആണ്.

"നിനക്ക് ഉറക്കം വരുന്നുണ്ട് എങ്കിൽ പോയി കിടന്നോളു...."


"ഹേയ്... കുഴപ്പമില്ല... അവര് വരട്ടെ..."

"അതൊക്ക ഇനി എപ്പോളാ... നീ പോയി കിടന്നോ "

അവൻ ഒന്നൂടെ പറഞ്ഞപ്പോൾ പാർവതി എഴുനേറ്റ് റൂമിലേക്ക് പോയി.....


കുറച്ചു സമയം കൂടി കഴിഞ്ഞാണ് എല്ലാവരും എത്തിയത്..

കാശി എഴുന്നേറ്റ് പോയി വാതിൽ തുറന്നു.


ഓരോരുത്തർ ആയി അകത്തേക്ക് കയറി..

"നീ കിടന്നില്ലായിരുന്നോ കാശി...."


കൈലാസവന്റെ തോളിൽ തട്ടി ചോദിച്ചു...


"ഹേയ് ഇല്ല...  കിടക്കുന്ന സമയം ആവുന്നതല്ലേ ഉള്ളൂ'


അവൻ ഏട്ടനോട് മറുപടിയും നൽകി..


മാളവികയാണെങ്കിൽ കാശിയെ ഒന്ന് നോക്ക് പോലും ചെയ്യാതെ അകത്തേക്ക് കയറി....


അവൻ ആണെങ്കിൽ അത്രയ്ക്ക് പോലും അവളെ മൈൻഡ് ചെയ്തിരുന്നില്ല എന്ന് വേണം പറയാൻ...

അച്ഛനും അമ്മയും ചേച്ചിയും ഒക്കെ പിന്നാലെ വരുന്നുണ്ട്.


എല്ലാവരും നന്നേ ക്ഷീണിച്ചു..

ഉച്ച തിരിഞ്ഞപ്പോൾ ഇറങ്ങിയത് അല്ലേ...

ഒടുവിലായി ആണ് കിരൺ വന്നത്.


"ഏട്ടൻ കിടന്നില്ലേ.... "

അവൻ അടുത്ത് വന്നപ്പോൾ മദ്യ ത്തിന്റെ മണം അടിച്ചു.

"ഇല്ല...."

"മോനെ.. പാർവതി കിടന്നോടാ..."


"ഉവ്വ് അച്ഛാ...."

ഡോർ ലോക്ക് ചെയ്ത ശേഷം അവൻ പിന്തിരിഞ്ഞു..


കാശി കിടക്കാനായി വന്നപ്പോൾ പാർവതി ഉറക്കം പിടിച്ചു...


ചെരിഞ്ഞു കിടന്ന് ആണ് ഉറങ്ങുന്നത്..


ഇരു കാലുകളുo മടക്കി ചുവരിൽ മുട്ടിച്ചു, വെച്ചാണ് കിടപ്പ്...


കൈകൾ രണ്ടും കൂപ്പി പിടിച്ചത് പോലെ അവനു തോന്നി.


അടുത്ത് വന്നു ശ്രെദ്ധിച്ചപ്പോൾ ആണ് കണ്ടത് എന്തോ ഒന്ന് കൈകുമ്പിളിൽ ഇരിക്കും പോലെ..


അവൻ പതിയെ കൈ  വിടർത്തി..


അപ്പോളാണ് അവൻ കണ്ടത് താൻ അണിയിച്ച താലി ആയിരുന്നു അവൾ കൂട്ടി പിടിച്ചത് എന്ന്..

ഒരു വേള അവളുട കിടപ്പ് നോക്കി അവൻ ഇരിന്നു.


പാർവതിയേ ഇനി കാത്തിരിക്കുവാൻ എനിക്കായി ഈ ലോകത്തു ആരും ഇല്ല കാശിയേട്ടാ....... എല്ലാവരും പോയില്ലേ എന്നെ ഉപേക്ഷിച്ചു

അല്പം മുൻപ് 
കരഞ്ഞു കൊണ്ട് തന്നെ നോക്കി 
പറയുന്നവളുടെ മുഖം ഓർത്തപ്പോൾ എന്തോ ഒരു വല്ലാഴിക പോലെ തോന്നി പോയി..


പെട്ടന്ന് ആയിരുന്നു പാർവതി കണ്ണ് തുറന്നത്.

തന്റെ അടുത്ത് ഇരിക്കുന്നവനെ കണ്ടതും അവൾ ചാടി എഴുന്നേറ്റു.

എന്താ.....


അവൾ ചോദിച്ചതും കാശി ഒന്ന് വല്ലാതെ ആയിരുന്നു..


ഒന്നും പറയാതെ കൊണ്ട് അവൻ ഇടത് വശത്തേക്ക് നീങ്ങി കിടന്നു.

പാർവതി ക്ക് ആണെങ്കിൽ കിടന്നിട്ട് ഉറക്കം വരുന്നില്ല..


എന്തിനാണ് കാശി ഏട്ടൻ അങ്ങനെ ഇരുന്നേ..

അതും അത്രമേൽ സമീപത്തായി..


അവൾ ആലോചനയോടു കൂടി താടിമേൽ ചൂണ്ടു വിരൽ മുട്ടിച്ചു.


"സ്വപ്നം കണ്ടു കൊണ്ട് ഇരിക്കാതെ കിടന്ന് ഉറങ്ങെടി വേഗം...."


അവന്റെ ശബ്ദം കേട്ടതും പാർവതി വേഗന്നു കിടന്നു..

എന്നിട്ട് 
പുതപ്പെടുത്തു തലവഴി മൂടി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story