കാശിനാഥൻ: ഭാഗം 37

kashinathan mithra

രചന: മിത്ര വിന്ദ

കാശി ഉണർന്നു നോക്കിയത് പാറുവിന്റെ മുഖത്തേക്ക് ആയിരുന്നു.

അവൻ എഴുനേറ്റ് വാഷ് റൂമിലേക്ക്പോയി, ഫ്രഷ് ആയി വന്ന ശേഷം നോക്കിയപ്പോളും പാറു മുറിയിൽ തന്നെ ഇരിപ്പുണ്ട്.

ഇങ്ങനെ അല്ലാലോ പതിവ്,കുളി ഒക്കെ കഴിഞ്ഞ ശേഷം എഴുനേറ്റ് താഴേക്ക് പോകുന്നത് ആണ്.. ഇതിപ്പോ സമയം 6മണി ആയിട്ടും ഇവളെന്താണ് പോകാത്തത്.

ഓർത്തു കൊണ്ട് അവൻ പാറുവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

"എന്താ പാർവതി.... എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇയാൾക്ക്..."

അവൻ തലമുടി ചീവി ഒതുക്കുന്നതിനടിയിൽ അവളോടായി ചോദിച്ചതും പാറു വിഷമത്തോടെ അവനെ നോക്കി ഇരുന്നു.ഒന്നും പറയാതെ കൊണ്ട്.

"എന്താടോ പറ്റിയത്....."?
അവൻ വീണ്ടും ചോദിച്ചു

"എനിക്ക് ആണെങ്കിൽ എല്ലാവരെയും ഫേസ് ചെയ്യാൻ പേടി ആണ് കാശിയേട്ടാ, ഇന്നലത്തെ സംഭവങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് അമ്മ എന്നെ വഴക്ക് പറയും.. ഉറപ്പാണ് "


"അതിനു ഇയാളെ വഴക്ക് പറയാനും മാത്രം ഒന്നും സംഭവിച്ചില്ലലോ... ഞാൻ അല്ലേ, അവരോട് പ്രശ്നം ഉണ്ടാക്കിയത്. അപ്പോൾ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ എന്നോട് നേരിട്ട് പറഞ്ഞോളും,താൻ അതൊന്നും ആലോചിച്ചു വറീഡ് ആവേണ്ട "


"അതല്ല കാശിയേട്ടാ, ഞാൻ കാരണം അല്ലേ ഇങ്ങനെ ഒക്കെ നടന്നത്, അത് എല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ കുറ്റക്കാരിയും ഞാൻ തന്നെ അല്ലെ "

"ഹ്മ്മ്.. എന്ന് കരുതി ഇവിടെ ഇങ്ങനെ അടച്ചു പൂട്ടി ഇരിക്കാനൊന്നും പറ്റില്ലല്ലോ, താൻ എഴുനേറ്റ് താഴേക്ക് ചെല്ല്, കാര്യങ്ങൾ എങ്ങനെ ആണെന്ന് നോക്കാല്ലോ, പിന്നെ ഇപ്പൊ ഞാനും ഉണ്ടല്ലോ ഇവിടെ "

"കാശിയേട്ടനും കൂടി ഒന്ന് വരാമോ, എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടിയാ "

"ആരെയാണ് പേടി ...."

"എല്ലാവരെയും.. കൂടുതലും അമ്മയെ "

"അമ്മ കാലത്തെ അമ്പലത്തിലേക്ക് പോയി കാണും, അതുകൊണ്ട് തത്കാലം ആ പേടി വേണ്ട..."

അത് കേട്ടതും പാറു വിന്റെ മുഖം പ്രകാശിച്ചു.

"സത്യം ആണോ "
"മ്മ്.. അമ്പലത്തിൽ കൊടിയേറ്റ് കഴിഞ്ഞത് കൊണ്ട് അമ്മയും അച്ഛനും ഇനി എല്ലാ ദിവസവും പോകും "

കാശിയുടെ വാക്കുകൾ പകർന്ന ആശ്വാസത്തിൽ ആയിരുന്നു അവള് മുറിയിൽ നിന്നും ഇറങ്ങി പോയി.

അച്ഛമ്മ പതിവ് പോലെ ഉണർന്നു പത്രം വായിച്ച കൊണ്ട് ഹോളിൽ ഇരിപ്പുണ്ട്, അച്ഛനും സാധാരണയായി ഉള്ളത് ആണ്. ഇന്ന് ഒരുപക്ഷെ അമ്മയും ആയിട്ട് അമ്പലത്തിൽ പോയത് കൊണ്ട് ആവും .. പാറു ഓർത്തു.

"ആഹ്.. ഇന്നെന്തേ മോളെ ഉണരാൻ വൈകിയേ. എന്തെങ്കിലും ക്ഷീണം ആണോ "

"അല്ല അച്ഛമ്മേ, നേരത്തെ എഴുന്നേറ്റത് ഒക്കെ ആയിരുന്നു,പിന്നെ മുറിയിൽ തന്നെ കുറച്ചു സമയം ഇരുന്നു. അതാണ്.."
അവരോട് ഒന്ന് രണ്ട് വാക്കുകൾ സംസാരിച്ച ശേഷം പാറു അടുക്കളയിലേക്ക് ചെന്നു.

ജാനകി ചേച്ചി ഓരോരോ ജോലികൾ ചെയ്തു കൊണ്ട് അടുക്കളയിൽ നിൽപ്പുണ്ട്.
"ചേച്ചി...ഗുഡ് മോണിംഗ് "
പാറു വിന്റെ ശബ്ദം കേട്ടതും അവർ തിരിഞ്ഞു നോക്കി.

"ആഹ് മോളെ,, ഞാൻ ഇപ്പൊ വിചാരിച്ചേ ഒള്ളു, കണ്ടില്ലലോ എന്ന് "

"ഇന്ന് ഇത്തിരി ലേറ്റ് ആയി ചേച്ചി,ഞാനേ ഒരു കോഫി കുടിക്കട്ടെ, എന്നിട്ട് ചേച്ചിയെ സഹായിക്കാം കേട്ടോ "

അവൾ ഒരു കപ്പിലേക്ക് കാപ്പി പകർന്നു എടുത്തു കൊണ്ട് അവരെ നോക്കി പുഞ്ചിരി തൂകി.

"മോള് സഹായിക്കുക ഒന്നും വേണ്ടന്നേ... കാലത്തെക്ക് ഉള്ള ഭക്ഷണം ഒക്കെ ആയിരിക്കുന്നു,, അപ്പവും വെജ് കുറുമയും ആണ്.ഇനി ഉച്ചത്തേക്ക് ഉള്ളത് നോക്കിയാൽ മതി "

"ഹ്മ്മ്... ഇത്രവേഗം ആയൊ ചേച്ചി.."

"സുഗന്ധിക്കുഞ് അമ്പലത്തിലേക്ക് പോകാനായി 4മണി ആയപ്പോൾ എഴുനേറ്റ് വന്നു. ആ സമയത്തു തന്നെ ഞാനും ഉണർന്നു. പിന്നെ ഉറക്കം വന്നില്ല, അതുകൊണ്ട് അടുക്കളയിൽ കയറി എല്ലാം പെട്ടന്ന് ചെയ്തു തീർത്തു "

"അച്ഛനും അമ്മയും കൂടെ ഒരുമിച്ചു ആണോ പോയെ "

"അതേ മോളെ.... നിർമ്മാല്യം തൊഴാൻ പോകുന്നത് ആണെ "

"ഹ്മ്മ്...."


"മോൾക്ക് അമ്പലത്തിൽ കയറാൻ പറ്റുവോ "

"ഇല്ല ചേച്ചി.. കുറച്ചു ദിവസങ്ങൾ കൂടി കഴിയണം, എങ്കിലേ പുല കഴിയു "

"ഉത്സവം തീരും മുന്നേ പറ്റുമോ "

"പറ്റും ചേച്ചി... രണ്ട് ദിവസം അമ്പലത്തിൽ പോകാൻ എനിക്ക് പറ്റും "

ഇരുവരും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ശ്രീപ്രിയ എഴുനേറ്റു വന്നത്.

പാറുവിനെ നോക്കി ലേശം കഷ്ടപ്പെട്ട് ആണെങ്കിലും അവൾ ഒരു ചിരി വരുത്തി..

"പ്രിയയ്ക്ക് ,ഇന്ന് ഡ്യൂട്ടിക്ക് പോണോ, അതോ അവധി ആണോ "

അവൾ അടുത്ത് വന്നതും പാറു ചോദിച്ചു 

"എനിക്ക് ഡ്യൂട്ടിക്ക് പോണം പാർവതി,ലീവ് ഇല്ല "

കൂടുതൽ ഒന്നും പറയാതെ കൊണ്ട് പ്രിയ യും അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു കാപ്പി എടുത്തു കുടിച്ചു.

"പാർവതി...."

കാശിനാഥൻ വിളിച്ചതും പാറു പെട്ടന്ന് എഴുന്നേറ്റു 

"എനിക്ക് ഒരു ടീ വേണമല്ലോ "
വാതിൽക്കൽ നിന്നു കൊണ്ട് കാശി അവളോടായി പറഞ്ഞു.

പാറു വേഗം തന്നെ പാലെടുത്തു പൊട്ടിച്ചു ഒഴിച്ച്. ആവശ്യത്തിന് വെള്ളവും ഒഴിച്ച് അടുപ്പ് കത്തിച്ചു പാത്രം അതിലേക്ക് വെച്ച്.

"ഇതാ മോളെ, ഈ ഏലക്കായ കൂടി ചതച്ചു ഇട്ടോ. കാശിയ്ക്ക് അതു ഇഷ്ടം ആണ് "

ജാനകി ചേച്ചി കൊടുത്ത ഏലക്ക കൂടി ഇട്ട ശേഷം തേയിലയും പഞ്ചസാരയും ചേർത്തു നന്നായി ഇളക്കി കൊണ്ട് പാറു ചായ തയ്യാറാക്കി.

കാശിക്ക് കൊണ്ട് പോയി കൊടുക്കുവാനായി തിരിഞ്ഞതും സുഗന്ധി യുടെ മുൻപിലേക്ക്.

പാറുവിനെ കണ്ടതും അവരുടെ മുഖം ഇരുണ്ടു.


പാറു അല്പം പേടിയോട് കൂടി പിന്നോട്ട് നീങ്ങി.

"ഇന്നേ വരെ അച്ഛനോടും അമ്മയോടും എതിർത്തു ഒരക്ഷരം പറയാതെ ഇരുന്ന എന്റെ മകനെ, എന്ത് കൂടോത്രം ചെയ്ത് തട്ടി എടുത്തത് ആണ് നീയ്..."

സുഗന്ധിയുടെ ശബ്ദം ഉയർന്നു.
പാറു ഒന്നും മിണ്ടാതെ മുഖം കുനിച്ചു.

"കള്ളികളുടെ ആദ്യത്തെ ലക്ഷണം ആണിത്, എന്തെങ്കിലും പറഞ്ഞാൽ നേരെ നോക്കില്ല. മുഖം കുനിച്ചു കളയും, അതോടെ നല്ല പുള്ളയാവും താനും അല്ലേടി... ഇതൊക്കെ ആണോ നിന്റെ അച്ഛനും അമ്മയും പഠിപ്പിച്ചു വിട്ടത് "

സുഗന്ധി ഒച്ച വെച്ചതും അച്ഛമ്മ യും മാളുവും കൂടെ അടുക്കളയിലേക്ക് വന്നു.

കാശിനാഥൻ മാത്രം അനങ്ങാതെ കൊണ്ട് ഹോളിൽ ത്തന്നെ ഇരുന്നു..

"സുഗന്ധി,എന്താണ് ഇവിടെ പ്രശ്നം... നീ എന്തിനാ കിടന്നു ഒച്ച വെയ്ക്കുന്നത് "

അച്ഛമ്മ വന്നു ചോദിച്ചു

"അമ്മേ.. ഇന്നലെ ഇവിടെ നടന്ന കാര്യങ്ങൾ വല്ലതും അറിഞ്ഞോ.. ഇല്ലാലോ "

കാര്യങ്ങൾ എല്ലാം ഒന്നൊന്നായി വള്ളി പുള്ളി വിടാതെ കൊണ്ട് സുഗന്ധി അവരെ പറഞ്ഞു കേൾപ്പിച്ചു..

ഇനി പറയു ഞാൻ എന്നാ വേണമെന്നു.. എന്റെ മകനെ ഈ കുരുക്കിൽ കൊണ്ടുപോയി ചാടിച്ചവളെ പൂവിട്ടു പൂജിക്കണോ അമ്മേ.... ഇന്നലെ രാത്രിയിൽ ഞാനും കൃഷ്ണേട്ടനും ഒരു പോള കണ്ണടച്ച് ഉറങ്ങിയില്ല... എന്തൊക്കെ പ്രശ്നങ്ങൾ ഇനി ഉണ്ടാവും അമ്മേ.... ഓർക്കാൻ പോലും പേടി ആവുന്നു "

അതും പറഞ്ഞു കൊണ്ട് സുഗന്ധി കരയാൻ തുടങ്ങി.

മാളവികയും പ്രിയയും ഒക്കെ അവജ്ഞയോട് കൂടി പാറുവിനെ നോക്കി നിന്നു.
അച്ഛമ്മയും ഒന്നും മിണ്ടാതെ കൊണ്ട് ഇരിക്കുക ആണ്. അവർക്ക് പോലും വല്ലാത്ത ഭയം തോന്നി. ഇനി എങ്ങനെ ആവും കാര്യങ്ങൾ എന്നോർത്താപ്പോൾ... കാരണം, മുണ്ടക്കൽക്കാരെ കുറിച്ചു, അവർക്കും ഏകദേശം അറിയാം, മൂർത്തിയേ തകർക്കാൻ നടന്നവൻ ആയിരുന്നു...

"ഈ കുടുംബത്തിന്റെ സമാധാനം കളയാൻ വേണ്ടി അല്ലേ ഇവള് വലതു കാലു വെച്ച് കേറി വന്നത്, ഇതേ വരെ ആയിട്ടും എന്നോട് തർക്കുത്തരം പറയാതെ ഇരുന്ന എന്റെ മകൻ, ഇപ്പൊ അവനു ഞങ്ങൾ എല്ലാവരും ശത്രുക്കൾ ആയി മാറി.ഒക്കെയും ഇവൾ ഒറ്റ ഒരുത്തി കാരണം ആണ്."സുഗന്ധി ആണെങ്കിൽ വായില് വന്നത് എല്ലാം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.

പാറു ആണെങ്കിൽ ഒന്നും മിണ്ടാതെ കൊണ്ട് വെളിയിലേക്ക് കണ്ണ് നട്ടുകൊണ്ട് നിൽക്കുക ആണ്.

അവള് മുഖം കുനിച്ചു നിന്നതിനു ആണ് അവര് വായിൽ വന്നതെല്ലാം ആദ്യം വിളിച്ചു കൂവിയത്..അതുകൊണ്ട്  ആ പേടി കാരണം ആയിരുന്നു പാറു മുഖം ഉയർത്തിയത്.


"എടി... എങ്ങനെ ആണ് എന്റെ മകനെ ഇത്ര പെട്ടന്ന് വശികരിച്ചു എടുത്തത്, ഒന്ന് പറഞ്ഞു താടി നീയ്..നീ ഇത് എങ്ങനെ ആണ് പഠിച്ചത് എന്നുള്ളത് ഞങ്ങൾക്ക് കൂടി അറിയാല്ലോ.... "


"അമ്മേ......ഞാൻ പറഞ്ഞു തന്നാൽ മതിയോ എല്ലാവരോടും "

പിന്നിൽ നിന്നും കാശിയുടെ അലർച്ച കേട്ടതും എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി.

അവന്റെ കണ്ണുകളിൽ, തന്നെ ചുട്ടു ചാമ്പൽ ആക്കുവാനുള്ള അഗ്നി ജ്വലിച്ചു നിൽക്കുന്നതായി സുഗന്തിക്ക് തോന്നി പ്പോയി

അത്രമേൽ രൗദ്ര ഭാവം..

തന്റെ മകന്......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story