കാശിനാഥൻ: ഭാഗം 45

kashinathan mithra

രചന: മിത്ര വിന്ദ

പാർവതി ആണെങ്കിൽ അന്നും പതിവുപോലെ തന്നെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിലേക്ക് പോയിരുന്നു..
ജാനകി ചേച്ചി, തിരക്കിട്ട ജോലിയിൽ ആണ്.
ചേച്ചി......ഗുഡ് മോണിംഗ്..
ഒരു പുഞ്ചിരിയോട് കൂടി അവൾ അവരുടെ അടുത്തേക്ക് ചെന്നു.
"ആഹ് കുഞ്ഞേ.... കാശിമോൻ എഴുന്നേറ്റോ "
"ഇല്ല ചേച്ചി... എന്തെ "?
"അത് പിന്നെ കുഞ്ഞേ, നിങ്ങള് രണ്ടാളും ഇവിടെ നിന്നും താമസം മാറുകയാണ് എന്ന് കേട്ടത് ശരിയാണോ,"അവർ ആണെങ്കിൽ ത്തിക്കും പോക്കും നോക്കിയ ശേഷം പതിയെ ചോദിച്ചു..
"ഹ്മ്മ്... അങ്ങനെ ആണ് ചേച്ചി, കാശിയേട്ടൻ പറയുന്നത്,, സത്യം പറഞ്ഞാലേ,ഞാൻ പോലും ഇന്നലെ ആണ് കെട്ടൊ അറിഞ്ഞത് "
"അത് നന്നായി എന്റെ കുഞ്ഞേ, നിനക്ക് ഇവിടെ നിന്നും എങ്ങനെ എങ്കിലും രക്ഷപെടാമല്ലോ. കാശി മോൻ തീരുമാനം എടുത്തത് നന്നായി "
"എന്നാലും എന്റെ ചേച്ചി, ഇനിയും ആ കുറ്റവും കൂടി എന്റെ തലയിൽ ആകും,അതാണ് സങ്കടം "

"അതിനു ഇനി മോളുണ്ടോ ഇവിടെ നിൽക്കുന്നു.... ആരെന്ത് പറഞ്ഞാലും പിന്നെ നിനക്ക് എന്താണ് കുട്ടി,, പോയി സന്തോഷം ആയിട്ട് ജീവിക്കാൻ നോക്ക് "
"എന്നാലും, വളർത്തി വലുതാക്കിയ മാതാപിതാക്കൾ അല്ലേ ചേച്ചി... അവരെ ഒക്കെ നിഷ്കരുണം ഉപേക്ഷിച്ചു ഇറങ്ങിപ്പോയാൽ, ഈശ്വരൻ ക്ഷമിക്കുമോ..."
"നിന്നേ ഓരോന്നു പറഞ്ഞു കൊണ്ട് എല്ലാവരും വിഷമിപ്പിച്ചത് കൊണ്ട് അല്ലേ, കാശിമോൻ പോലും ഇങ്ങനെ കടുത്ത ഒരു തീരുമാനം എടുത്തത്, അല്ലായിരുന്നു എങ്കിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു.. എല്ലാവർക്കും സന്തോഷത്തോടെ കഴിയമായിരുന്നു ല്ലേ... ഇവിടെ സുഗന്തി ക്കുഞ് ആണെങ്കിൽ രണ്ട് മരുമക്കളെയും ഒരെ രീതിയിൽ കണ്ടിരുന്നു എങ്കിൽ യാതൊരു കുഴപ്പവും ഇല്ലായിരുന്നു.. അതിനു പകരം..... ആഹ് സാരമില്ല കുഞ്ഞേ.. ഒക്കെ ശരിയാവും കേട്ടോ...
അവളോട് പറഞ്ഞു നിറുത്തിയ ശേഷം പിന്തിരിഞ്ഞ ജാനകി കാണുന്നത് തന്നെ ഉറ്റു നോക്കി നിൽക്കുന്ന മാളുവിന്റെ മുഖത്തേക്ക് ആയിരുന്നു.

"ഓഹോ... ഉപദേശം കൊടുക്കുകയായിരുന്നു ല്ലേ ജാനകി ...അപ്പോൾ നിങ്ങളെ ഇവിടെ നിയമിച്ചത്, അടുക്കള ജോലി ചെയ്യാൻ വേണ്ടിയല്ലല്ലേ....."
മാളവിക അകത്തേക്ക് കയറി വന്നതും ജാനകി ചേച്ചിയേ പേടിച്ചു വിറച്ചു.

"ബ്രേക്ക്‌ഫാസ്റ്റ് റെഡി ആയൊ...."
"ഇല്ല കുഞ്ഞേ, അപ്പം വും ഗ്രീൻ പിസ് മസാലയും ആണു.. ഞാൻ ഉണ്ടാക്കാൻ തുടങ്ങുവാ..."
"അതെന്താ നിങ്ങളു ഇത്രയും നേരo ആയിട്ടും ഒന്നും ഉണ്ടാക്കാതെ ഇവിടെ കുന്തം പോലെ നിൽക്കുന്നത്... ജോലി ചെയ്യാൻ വേണ്ടി ആണ് മാസം തോറും നിങ്ങൾക്ക് ശമ്പളം തരുന്നത,അല്ലാതെ ചുമ്മാ ഇവിടെ സൊറ പറഞ്ഞു ഇരിക്കാൻ വേണ്ടി അല്ല കേട്ടലോ"
"കുഞ്ഞേ... ഞാൻ ഇവിടെ എല്ലാ ജോലിയും കൃത്യമായിട്ടു ആണ് ചെയ്യുന്നത്, പിന്നെ എന്തിനാണ് ഇങ്ങനെ ഒക്കെ എന്നോട് സംസാരിക്കുന്നത്, ശമ്പളം വാങ്ങുന്നതിന്റെ കൂറും നന്ദിയും ആവോളം ഉള്ളവൾ ആണ് ഈ ജാനകി....
"ഓഹോ... എന്നെ പേടിപ്പിക്കാറായോ നീയ്.... പറയുന്നത് അനുസരിച്ചു കൊണ്ട് അടങ്ങി ഒതുങ്ങി നിന്നാലേ നിങ്ങൾക്ക് കൊള്ളാം.. കേട്ടല്ലോ തള്ളേ...ഇല്ലെങ്കിൽ നിങ്ങളെ ഇവിടെ നിന്നും കെട്ടു കെട്ടിയ്ക്കാൻ ഈ മാളവികയ്ക്ക് അറിയാം..."
"അങ്ങനെ ആരുടെയും അടിമ ആയിട്ട് ഒന്നും ഞാൻ കിടക്കില്ല കുഞ്ഞേ... വേറെ ഏതെങ്കിലും വീട്ടില് ജോലിക്ക് കേറി ആണേലും ഞാൻ കഴിയും... എനിക്ക് എന്റെ വയറു മാത്രം നിറച്ചാൽ മതി.. മറ്റാരെയും നോക്കേണ്ട കാര്യം ഇല്ലെനിയ്ക്ക്...കുടുംബവും കുട്ടികളും ഒന്നും ഇല്ലാത്തവൾ ആണ് ജാനകി.. അതുകൊണ്ട് ഞാൻ എങ്ങനെ എങ്കിലും ജീവിയ്ക്കും അത്ര തന്നെ.."

ജാനകിചേച്ചി അത് പറഞ്ഞപ്പോൾ, മാളവികയ്ക്ക്  അപമാനം തോന്നി... അതും പാറുവിന്റെ മുന്നിൽ വെച്ച്...

"ദേ... തള്ളേ.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം, കൂടുതല് വർത്താനം ഒന്നും വേണ്ട..ഇവിടുത്തെ പണി യും ചെയ്തു കൊണ്ട് ഞങ്ങളെ അനുസരിച്ചു കൊണ്ട് എവിടെ എങ്കിലും ഒതുങ്ങി കൂടിക്കോണം..അല്ലാതെ ഒരുമാതിരി വർത്തമാനം പറഞ്ഞു വന്നാൽ ഉണ്ടലോ...വിവരം അറിയും..."

"ന്റെ കുഞ്ഞേ... നീയ് ഒന്നുമില്ലേലും ഒരു ഡോക്ടർ അല്ലേ.. ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് മോശം അല്ലെ, സമൂഹത്തിലൊരു നിലയും വിലയും ഒക്കെ ഉള്ളത് അല്ലേ കുഞ്ഞേ നിനക്ക് "

അവർ പറഞ്ഞു മുഴുവിപ്പിക്കും മുന്നേ മാളുവിന്റെ വലം കൈ പാവം ജാനകി ചേച്ചിയുടെ കവിളിൽ ആഞ്ഞു പതിച്ചു.

യ്യോ... ചേച്ചി....

എന്ന് പറഞ്ഞു കൊണ്ട് അവൾ അവരെ പിടിച്ചു കസേരയിൽ ഇരുത്തി..
കണ്ണ് നിറഞ്ഞു ഒഴുകുകയാണ്.

അപ്പോളേക്കും ബഹളം കേട്ട് കൊണ്ട് കാശി ഉണർന്നു താഴേക്ക് ഇറങ്ങി വന്നു.. ആ സമയത്ത് ആയിരുന്നു അമ്പലത്തിൽ പോയ അമ്മയും അച്ഛനും ഒക്കെ എത്തി ചേർന്നത്.

"മാളവിക ചേച്ചി എന്താണ് ഈ ചെയ്തത്.. ചേച്ചിടെ അമ്മയെക്കാൾ പ്രായം ഉള്ള സ്ത്രീ അല്ലേ ഇവര്.. എന്നിട്ട് ഒന്നും നോക്കാതെ കൊണ്ട് ഈ പാവത്തിന്റെ കരണത്തല്ലേ  അടിച്ചത്.... ഇത്രയ്ക്ക് തരംതാഴ്ന്നു പോകരുത്  ചേച്ചി...."
അത് പറയുമ്പോൾ പാറുവിനെ കിതച്ചു.

" എന്താ...എന്താ ഇവിടെ ബഹളം എന്തിനാണ് ജാനകി ചേച്ചി കരയുന്നത്...' എന്ന് ചോദിച്ചു കൊണ്ട് കാശിനാഥൻ പാറുവിന്റെ അടുത്തേക്ക് വന്നു.

സംഭവിച്ച കാര്യങ്ങൾ അത്രയും പാറു അപ്പോൾ തന്നെ കാശിനാഥനെ പറഞ്ഞു കേൾപ്പിച്ചു...
അത് കേട്ടു കൊണ്ടാണ് അച്ഛനും അമ്മയും ഒക്കെ കയറി വന്നത്.
അവരെയൊക്കെ കണ്ടതും മാളവിക അല്പം ഒന്ന് പതറി.
" എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ, അത് ചേച്ചി പറഞ്ഞു തീർക്കേണ്ടത് എന്നോട് മാത്രം ആണ്..അല്ലതെ ഈ പാവത്തിനോട് അല്ല.... ഒന്നുമില്ലെങ്കിലും ചേച്ചി വന്നപ്പോൾ മുതൽ, കഴിക്കുവാനുള്ള ഭക്ഷണം ഉണ്ടാക്കി തന്നു എന്നുള്ള ഒരു കരുണ എങ്കിലും കാട്ടിക്കൂടായിരുന്നോ... " പാറുവിന്റെ ശബ്ദം ഉയർന്നു..

"പാർവതി നീയെന്തിനാണ് ഒച്ച വയ്ക്കുന്നത്..."
മാളവികയോട് കയർക്കുന്ന പാറുവിനെ കണ്ടതും സുഗന്ധിക്ക് ദേഷ്യമായി.
"അമ്മേ... ഒരു തെറ്റും ചെയ്യാത്ത ഈ ജാനകി ചേച്ചിയെയാണ് , ഇവര് തല്ലിയത്..."
"അത് മാളുവിന് എന്തെങ്കിലും ഒരു കൈയബദ്ധം  പറ്റിയതാണ്.. അതിന് നീ ഇത്രമാത്രം ഇവിടെ കിടന്നു ബഹളം കൂട്ടേണ്ട കാര്യമില്ല"
" അങ്ങനെ വെറുതെ ഒരു കൈയബദ്ധം പറ്റിയതല്ല അമ്മേ... ഇത് ചേച്ചി മനഃപൂർവം ചെയ്തത് ആണ്, ഈ പാവത്തിനാകുമ്പോൾ ചോദിക്കാനും പറയാനും ആരുമില്ലല്ലോ... "
"അതൊന്നും നീ നോക്കേണ്ട കാര്യമില്ല പാർവതി "
" കാര്യമുണ്ട് അമ്മേ....ജാനകി
ചേച്ചിക്ക് ആരോരുമില്ല എന്ന് കരുതി എന്നും പറയാം എന്നുള്ള തന്റേടവും അഹങ്കാരവും, കാരണം ആണ് ഇന്ന് ഈ പ്രവർത്തി ഇവിടെ നടന്നത്. പണത്തിനു മേലെ കിടന്നുറങ്ങുന്ന മാളവിക ചേച്ചിക്ക് ഈ പാവങ്ങളുടെ അവസ്ഥ ഒന്നും അറിയില്ല "
" നീയൊന്ന് നിർത്തുന്നുണ്ടോടി  മര്യാദയ്ക്ക്, കുറെ നേരമായി അവളു നിന്നു ചിലയ്ക്കാൻ തുടങ്ങിയിട്ട്... അത്രയ്ക്ക് ദെണ്ണമാണെങ്കിൽ നീ പോകുമ്പോൾ ജാനകിയെയും കൂട്ടിക്കോളൂ  " മാളവികയെ രക്ഷിക്കുവാൻ ഉള്ള അവസാന ശ്രമം എന്നവണ്ണം സുഗന്ധി ആണെങ്കിൽ പാർവതിയെ നോക്കി ദേഷ്യപ്പെട്ടു.

" ഹ്മ്മ്... അതിൽ സംശയമുണ്ടോ അമ്മേ... ഞാനും കാശിയേട്ടനും ഇവിടെ നിന്ന് പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ജാനകി ചേച്ചിയും ഉണ്ടാവും..ഇവരുടെ അവസാന ശ്വാസം വരെയും  കൂടെ കാണുകയും ചെയ്യും..വെറുമൊരു വേലക്കാരി ആയിട്ട് അല്ല.... എന്റെ അമ്മയുടെ സ്ഥാനത്ത് .. "

അവൾ അത് പറഞ്ഞപ്പോൾ ജാനകി ചേച്ചി നിറ മിഴിയാലേ അവളെ നോക്കി.

"അമ്മയും കരുതി ഇരുന്നോളു... അടുത്ത അടി വൈകാതെ കിട്ടിന്നത് അമ്മയ്ക്കിട്ട് ആയിരിക്കും.. അപ്പോളും അമ്മ ഇതേ വാചകങ്ങൾ ഒക്കെ ഓർത്താൽ നന്ന് .സുഗന്തിയെ ഒന്നു ഓർമിപ്പിച്ച ശേഷം ജാനകിചേച്ചിയേ ഒന്നൂടി തോളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് അടുക്കളയിൽ നിന്നും 
പാറു വെളിയിലേക്ക് ഇറങ്ങി പോന്നു..

ഇരു കൈകളും മാറിൽ പിണച്ചു കൊണ്ട് എല്ലാം കേട്ടു നിൽക്കുന്ന കാശിയെ കണ്ടതും അവൾ ഒന്നു പുഞ്ചിരിച്ചു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story