കാശിനാഥൻ: ഭാഗം 46

kashinathan mithra

രചന: മിത്ര വിന്ദ

റൂമിൽ തിരികെ എത്തിയ ശേഷവും അല്പ നിമിഷങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കുകയായിരുന്നു പാർവതി..

ജീവിതത്തിൽ ആദ്യമായിട്ടാണ്,താൻ ഇങ്ങനെ പെരുമാറുന്നത്...അതും ഇത്രമാത്രം ദേഷ്യത്തിൽ. അത് ജാനകി ചേച്ചിയേ അങ്ങനെ ചെയ്തത് കൊണ്ട് മാത്രം ആണ്. ഒന്നും വേണ്ടാ, അവരുട പ്രായത്തെ എങ്കിലും ഏടത്തി യൊന്നു ഓർക്കേണ്ടത് ആയിരുന്നു.... പാവം ജാനകി ചേച്ചിയുടെ നിറഞ്ഞ മിഴികൾ ഓർക്കും തോറും അവൾക്ക് സങ്കടം തോന്നി. എത്ര കാലം ആയിട്ട് ഈ വീട്ടിൽ ഉള്ളവർക്ക് വെച്ച് ഉണ്ടാക്കി കൊടുക്കുന്നത് ആണ്, എന്നിട്ട് അമ്മയുടെ പോലും സംസാരം കേട്ടില്ലേ....

എല്ലാവരുടെയും മുന്നിൽ നിസഹായ ആയി നിൽക്കാൻ മാത്രം ആ പാവo ജാനകി ചേച്ചിയ്ക്ക് കഴിഞ്ഞുള്ളു..

ജനാലയുടെ കമ്പിയിൽ അമർത്തി പിടിച്ചു കൊണ്ട് നിൽക്കുകയാണ് പാറു.
ഇടയ്ക്ക് ഒക്കെ അവളുടെ നെറ്റി ചുരുങ്ങുകയും നിവരുകയും ചെയ്യുന്നുണ്ട്.

കാശി അവളുടെ അടുത്തേയ്ക്ക് കയറി വന്നു.

"പാർവതി......"
അവന്റെ വിളിയൊച്ച കേട്ടതും പാറു പെട്ടന്ന് തിരിഞ്ഞു നോക്കി..

"ഓഫീസിൽ പോകണ്ടേടോ.. വേഗം റെഡി ആവാൻ നോക്ക്... നേരം 8മണി കഴിഞ്ഞു "എന്ന് പറഞ്ഞതും 
അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കുകയാണ് പാറു..ആ നോട്ടത്തിൽ വ്യക്തമായിരുന്നു അവളുടെ ആത്മ സങ്കർഷം എത്രത്തോളം ഉണ്ടന്ന് ഉള്ളത്..

"ഹ്മ്മ്... എന്ത് പറ്റി പാറു.... എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്..."
"ഒന്നുല്ല കാശിയേട്ടാ, ഞാൻ വെറുത...."
. "ആഹ് എങ്കിൽ പോയി റെഡി ആയി വാടോ.... ഓഫീസിൽ ചെന്നു എല്ലാം സെറ്റ് ചെയ്തിട്ട് വേണം നമ്മൾക്ക് നമ്മുടെ ഫ്ലാറ്റിലേക്ക് പോവാൻ.... ഇന്ന് വൈകിട്ട് അവിടെ വെച്ച് ഒരു ലക്ഷ്മി പൂജ ചെയ്യണം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്... പിന്നെ നാളെ വെളുപ്പിനെ ഗണപതി ഹോമവും..."
"ഹ്മ്മ്..... ഞാൻ ഇപ്പൊ തന്നെ റെഡി ആവാം..."
എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞ പാറുവിന്റെ കൈ തണ്ടയിൽ കാശി കയറി പിടിച്ചു.. എന്നിട്ട് അവളെ തന്റെ അടുത്തേക്ക് ചേർത്ത് നിറുത്തി..
ആ മുഖം കൈ കുമ്പിളിൽ എടുത്ത ശേഷം, ഇരു മിഴികളിലും മാറി മാറി ഓരോ മുത്തം നൽകി.

"ഇങ്ങനെ ആവണം എന്റെ പാറുട്ടൻ, എന്നും....... പ്രതികരിക്കേണ്ടിടത്തു, പ്രതികരിയ്ക്കണം...എനിക്ക് ഒരുപാട് ഇഷ്ടം ആയി കെട്ടോടാ.

അവളെ അല്പം കൂടി ചേർത്ത് കൊണ്ട് കാശി പുഞ്ചിരിച്ചു.

മ്മ്.....അപ്പോൾ ആദ്യം പഠിപ്പിച്ചു തന്ന വിഷയത്തിനു ഫുൾ മാർക്ക് കിട്ടിയല്ലോ പാറുട്ടാ.... ഞാൻ ഉദ്ദേശിച്ചത് പോലെ ഒന്നും അല്ല കേട്ടോ.. നീയേ ആള് മിടുക്കി കുട്ടിയാ "


തന്റെ മിഴികളിൽ ഉറ്റു നോക്കി കൊണ്ട് നിൽക്കുന്നവളെ കാണും തോറും കാശിയ്ക്ക് തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലായി തുടങ്ങി..
സിരകൾ ഒക്കെ ചൂട് പിടിക്കും പോലെ, നെഞ്ചിടിപ്പിന് പതിവിലും വേഗം, ശരീരം എന്തിനൊക്കെയോ തയ്യാറെടുക്കുകയാണ്...ഓരോ നിമിഷവും അവളെ ആഞ്ഞു പുൽകി കൊണ്ട്, മെല്ലെ മെല്ലെ അവളിലേക്ക് ആഴത്തിൽ ഇറങ്ങി,അവളുടെ രക്തത്തിൽ അലിയാൻ തന്റെ മനസ് കെഞ്ചുകയാണ് എന്ന് അവനു തോന്നി പോയി..

അവളുടെ അധരം...

അതാണ് അവനെ കൂടുതൽ ഉന്മാദത്തിലേക്ക് കൊണ്ട് പോകുന്നത്..

നുണഞ്ഞു നുണഞ്ഞു കവർന്നെടുത്തു കൊണ്ട് പെണ്ണിനെ ശ്വാസം മുട്ടിക്കാൻ വല്ലാത്ത വെമ്പൽ പോലെ...

കാശി യുടെ മുഖം തന്നിലേക്ക് അടുത്തപ്പോൾ പാറുവിന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിപ്പോയിരുന്നു..

അവന്റെ ശ്വാസനിശ്വാസം കവിളിൽ തട്ടിയപ്പോൾ പെണ്ണിന്റ മിഴികൾ പിടയാൻ തുടങ്ങി..

കാശിയുടെ താടിയിലെ കുറ്റി രോമങ്ങൾ വന്നു അവളുടെ തുടുത്ത കവിളിനെ ഇക്കിളി കൂട്ടി,

അവന്റെ ഇരു കൈകളും അവളിൽ ഒരു കവചം തീർത്തു കൊണ്ട് വലിഞ്ഞു മുറുക്കിയപ്പോൾ പെണ്ണിന്റെ ഉടൽ വല്ലാണ്ട് വിറ കൊണ്ട് പോയി.

കാറ്റു പോലും കടക്കാത്ത അത്രയും അടുത്തേക്ക് അവളെയും പുണർന്നു കൊണ്ട് അവൻ നിന്നു...

ഇടയ്ക്ക് ഒക്കെ അടർന്നു മാറാൻ ശ്രെമിച്ച പാറുവിനെ വീണ്ടും വീണ്ടും ചേർത്തപ്പോൾ, അവളുടെ മൃദുലത പോലും അവനിലേക്ക് ഞെരുങ്ങിയമർന്നതും പെണ്ണൊന്നു അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു..
അതിനു മറുപടിയായി അവളുടെ കവിൾ തടത്തിൽ ഒന്ന് കടിച്ചു കൊണ്ട്, നാവ് കൊണ്ട് ഉഴിഞ്ഞു വിട്ടിരുന്നു കാശിയപ്പോൾ..
ആ സമയത്തു പാറു ഒന്ന് ഞെട്ടിയതയി അവനു തോന്നി...
ഇപ്പുറത്തെ കവിളിലും അതേ പ്രവർത്തി തുടർന്നപ്പോൾ, അവൾ കാറ്റ് പോലെ അവനിലേക്ക് ചേക്കേറി..
മൂക്ക് കൊണ്ട് അവളുടെ കവിളിൽ മെല്ലെ ഉരസിയ ശേഷം, ആ അധരത്തിലേക്ക് അവന്റെ അധരവും നീണ്ടു ചെന്നു.

തമ്മിൽ ഒന്ന് ഉരസിയതും, ഇരു ഹൃദയവും വേലിയേറ്റത്തിന്റെ കൊടുമുടിയിൽ എത്തി ചേർന്ന്..

എന്നിട്ടും അവൻ അനുവാദത്തിനായി അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ, അവളുടെ മുഖത്തെ പുഞ്ചിരി നൽകിയ അനുവാദം അവനിൽ നിന്നും ഒളിക്കുവാൻ പാട് പെടുക ആയിരുന്നു പാറു.
അത്രമേൽ ആർദ്രമായി, പ്രണയത്തോട് കൂടി,
അത് പതുക്കെ പതുക്കെ നുണയാൻ തുടങ്ങിയതും 
അവളുടെ മിഴികൾ പിടഞ്ഞു കൊണ്ട് കൂമ്പി അടയുന്നത് അവൻ കണ്ടു..മാറി മാറി അവളിലെ തേൻ നുകർന്നപ്പോൾ, പെണ്ണൊന്നു ഉയർന്നു പൊങ്ങി, ശ്വാസം മുട്ടി മരിച്ചു പോകും എന്ന് തോന്നിയെങ്കിലും അവനെ തന്നിൽ നിന്നും മോചിപ്പിക്കാതെ കൊണ്ട് ഇറുക്കി പുണർന്നു നിൽക്കുന്നവളെ കണ്ടതും അവന്റെ ഉള്ളിൽ  പുഞ്ചിരി തത്തി ക്കളിച്ചു..
നിമിഷങൾ പിന്നിട്ടു കൊണ്ടേ ഇരുന്നു..അവന്റെ ഉമിനീരിൽ പെണ്ണ് വീണ്ടും പൂത്തു തളിർക്കുകയാണ്..

ആദ്യം ചുംബനം... അത്രമേൽ ആഴമായി അവൾക്ക് നൽകി കൊണ്ട് കാശി അകന്നു,

പെണ്ണിന്റെ ചുവന്നു തുടുത്ത മുഖവും, അധരവും വീണ്ടും വീണ്ടും നോക്കി പോയിരുന്ന് അവൻ...

നാണത്തോടെ മുഖം കുനിച്ചവളുടെ താടി തുമ്പ് ഉയർത്തി യപ്പോൾ പെണ്ണിന് പത്തരമാറ്റ് ശോഭ ആയിരുന്നു.

ഇനിയും വേണോ...

അവളുടെ കാതിൽ ഒന്ന് കടിച്ചു കൊണ്ട് നുണഞ്ഞതും പാറു അവനെ തള്ളി മാറ്റിയിട്ട് ഓടി കളഞ്ഞു..


ഡ്രസിങ് റൂമിലേക്ക് ഓടി കയറിയ ശേഷം അവൾ തന്റെ പ്രതിബിംബത്തിൽ ഒന്ന് നോക്കി..

അവൻ നൽകിയ ആദ്യ ചുംബനം...
മനതാരിൽ ഒരായിരo വർണങ്ങൾ വാരി വിതറി കൊണ്ട് എത്ര പെട്ടന്ന് ആണ് കാശിയേട്ടൻ തന്നിലേക്ക് ചേക്കേറിയത്...


പാറു.. വേഗന്നു കെട്ടോ... നേരം പോകുന്നു..

കാശിയുടെ ശബ്ദം..

ശോ... എന്നാലും ഇത്ര പെട്ടന്ന് വേണ്ടായിരുന്നു.... ഇത് ആണെങ്കിൽ താൻ ഒട്ടും പ്രീപ്പയേഡ്‌ പോലും അല്ലാത്ത നേരത്ത്... ചെക്കനിട്ടു രണ്ട് അടിയുടെ കുറവ് ഉണ്ട്..


മുഖം കഴുകി ഫ്രഷ് ആയി വന്ന ശേഷം, ഇളംറോസു നിറം ഉള്ള ഒരു ചുരിദാർ എടുത്തു അണിഞ്ഞു..
ചെറിയ രീതിയിൽ മേക്കപ്പ് ഒക്കെ ചെയ്തു കൊണ്ട് റൂമിലേക്ക് വന്നപ്പോൾ 
കള്ളച്ചിരിയും ചിരിച്ചു കൊണ്ട് തന്നെ നോക്കി കണ്ണിറുക്കുന്ന കാശിയേ കണ്ടതും അവൾ ചുണ്ടൊന്നു കൂർപ്പിച്ചു കാണിച്ചു.

പാറു... എനിക്ക് ഒരു സംശയം ഉണ്ട് കേട്ടോ?

ഹ്മ്മ്... എന്താണ് ഏട്ടാ.... അവളുടെ നെറ്റി ചുളിഞ്ഞു.

നീയ് കാലത്തെ കൽക്കണ്ടം വല്ലോം കഴിച്ചാരുന്നോ.....

ങ്ങെ... ഞാനോ, ഇല്ലാലോ കാശിയേട്ടാ ...ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം....

കൽക്കണ്ടം പോലെ മധുരം ഉള്ളത് എന്തോ എന്റെ നാവില് ഉഴിയുന്നു...
അവൻ ആലോചനയോട് കൂടി പറഞ്ഞു.

"അതേയ് പോയി നല്ല വൃത്തി ആയിട്ട് വായും മുഖവും വാഷ് ചെയ്താൽ മതി, അപ്പോളേക്കും ഈ മധുരം എല്ലാം അങ്ങട് പൊയ്ക്കോളും കേട്ടോ...."പാറു അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു..

"ഹേയ് അതിനി സംശയം ആണ് പാറുട്ടാ , കാരണം കൂടുതൽ കൂടുതൽ മധുരവും തേനും, നുകരാൻ വെയിറ്റ് ചെയ്തു ഇരിക്കുന്ന എന്നോട് ഇതുപോലെ അറം പറ്റുന്ന വർത്തമാനo പറയാതെന്നെ...ഇപ്പൊ തന്നെ കണ്ട്രോളു മുഴുവനും പോയി കിടക്കുവാ...."

തിരിച്ചു അതേ ഗൗരവത്തിൽ തന്നെ അവനും പറഞ്ഞു..

ഉള്ളിലെ ചിരി അടക്കി പിടിച്ചു കൊണ്ട് പാറു അപ്പോളേക്കും വെളിയിലേക്ക് ഇറങ്ങി പോയിരിന്നു.

തൊട്ട് പിന്നാലെ കാശിയും.

ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാനായി പതിവ് പോലെ അന്ന് എല്ലാവരും ഒന്നിച്ചു കൂടിയില്ല..

അച്ഛൻ മാത്രം വന്നു ഇരിപ്പുണ്ട്..

ഏട്ടൻ എവിടെ..ബാക്കി എല്ലാവരും കഴിച്ചു കഴിഞ്ഞോ .?കസേര പിന്നിലേക്ക് വലിച്ചു കൊണ്ട് കാശി അച്ഛനെ നോക്കി.

അവൻ ഇന്ന് നേരത്തെ തന്നെ ഹോസ്പിറ്റലിൽ പോയി മോനെ.. എന്തോ മീറ്റിംഗ് ഉണ്ടെന്ന്...ബാക്കി ആരുടെയും കാര്യങ്ൾ എനിക്ക് അറിയില്ല...

അച്ഛന് ലേശം വിഷമം ഒക്കെ ഉണ്ടെന്ന് കാശിക്ക് അറിയാം.. ആഹ് രണ്ട് ദിവസം കൊണ്ട് ഓകെ ആയിക്കോളും, കാരണം തങ്ങള് ഇവിടെ നിന്നും പോകുല്ലോ..

പെട്ടന്ന് തന്നെ ഭക്ഷണം കഴിച്ചു എഴുനേറ്റ് അവർ മൂവരും ഓഫീസിലേക്ക് പോകാൻ തയ്യാറായി..

അച്ഛൻ ആണെങ്കിൽ റൂമിലേക്ക് കയറി പോകുന്നതും അമ്മയോട് എന്തൊക്കെയോ സംസാരിക്കുന്നതും ഒക്കെ കാശി കേട്ടിരുന്നു..

പാറു ആണെങ്കിൽ അടുക്കളയിൽ ചെന്ന ശേഷം, ജാനകി ചേച്ചിയോട് എന്തൊക്കെയോ പറഞ്ഞു, അവരെ ഒന്നൂടി അശ്വസിപ്പിച്ച ശേഷം അവളും പുറത്തേക്ക് ഇറങ്ങി വന്നത്..


ഓഫീസിലേക്ക് ഉള്ള യാത്രയിൽ അച്ഛൻ ആകെ മൗനം ആയിരുന്നു.

അമ്മ ശരിക്കും അച്ഛനെ എന്തൊക്കെയോ പറഞ്ഞു വിഷമിപ്പിച്ചിട്ടുണ്ട്  എന്നുള്ളത് അവനു വ്യക്തമായി..

ഇപ്പോൾ അതേ കുറിച്ചു ഒന്നും അച്ഛനോട് സംസാരിക്കുന്നില്ല..

ഓഫീസിൽ ചെല്ലട്ടെ, എന്നിട്ടാവാം......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story