കാശിനാഥൻ: ഭാഗം 47

kashinathan mithra

രചന: മിത്ര വിന്ദ

ഓഫീസിൽ എത്തിയ പാടെ കാശി അച്ഛനെയും കൂട്ടി കൊണ്ട് പ്രൈവറ്റ് റൂമിലേക്ക് പോയി.

അയാളോട് കുറച്ചു ഏറെ നേരം അവൻ കാര്യങ്ങൾ ഒക്കെ സംസാരിച്ചു മനസിലാക്കി കൊടുത്തു.

എല്ലാ കേട്ടു കഴിഞ്ഞു മൂർത്തി ആണെങ്കിൽ മകനെ ചേർത്തു പിടിച്ചു.
"സത്യം പറയാല്ലോ മോനെ, എനിക്ക് ആകെ വിഷമ ആയിരുന്നു, ഇന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ ഓർത്തു.. ആ ജാനകി ആണെങ്കിൽ എത്രയോ കാലം ആയിട്ട് നമ്മുടെ വീട്ടിൽ ഉള്ളത് ആണ്, എന്നിട്ട് സുഗന്ധി പോലും മാളുവിന്റെ പക്ഷം ചേർന്നു നിന്ന്. ഒരി ക്കലും ഞാൻ തെറ്റിനെ ന്യായീകരിക്കാൻ സമ്മതിക്കില്ല,അത് ആരാണെങ്കിൽ പോലും,അതാണ് എന്റെ അച്ഛൻ എന്നേ പഠിപ്പിച്ച പാഠം.പക്ഷെ ഇന്ന് ഞാൻ നിസ്സഹായൻ ആയിരുന്നു.കാരണം മറു പക്ഷത്തു എന്റെ മരുമകൾ,എന്തെങ്കിലും ഞാൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ അവള് ഏത് രീതിയിൽ ആവും എന്നോട് ബിഹെവ് ചെയ്യുന്നത് എന്ന് പോലും പറയാൻ പറ്റില്ല.അതായിരുന്നു എന്റെ പേടി.സത്യത്തിൽ ഞാൻ ആ നിമിഷം ഓർത്തത് എന്റെ കൈലാസ് മോനെ മാത്രം ആണ്.അവന്റെ ലൈഫ്,അപ്പോൾ പോലും ഞാൻ ഒരു സ്വാർത്ഥത ഉള്ള പിതാവ് ആയി മാറി..എങ്കിലും ഈ ജാനകിയുടെ മുഖം ഓർക്കുമ്പോൾ വല്ലാത്ത വിഷമമാണ് മോനെ.... അവരോട് പോയി മാപ്പ് പറഞ്ഞ ശേഷം ആയിരുന്ന എനിക്ക് സമാധാനം ആയതു.

സാരമില്ല അച്ഛാ... പോട്ടെ ഇനി ഇതൊക്കെ പറഞ്ഞിട്ട് എന്താ കാര്യം, ഞാന് എന്തയാലും ജാനകി ചേച്ചിയെ ഞങ്ങളുടെ ഒപ്പം കൂട്ടാൻ തന്നെ തീരുമാനിച്ചു.. പാറുവിനും അതൊരു ഹെല്പ് ആകും.

വളരെ നല്ല തീരുമാനമാണ് മോനേ, പാറുവിന്റെ ഒപ്പം ആകുമ്പോൾ ജാനകിയ്ക്ക് സന്തോഷത്തോടുകൂടി കഴിയാം.. നിന്റെ അമ്മയും ഏടത്തിയും, പുതിയ സർവന്റിനെ കിട്ടുന്നതുവരെ എങ്കിലും, ഇത്തിരി കഷ്ടപ്പെടട്ടെ. അതെങ്ങനെയാണ് പണത്തിന്റെ മീതെ കിടന്നുറങ്ങുന്ന വർക്ക്  ഉണ്ടോ ഇതു വല്ലതും അറിയൂ.ആഹ്, എന്തായാലും നീ വാ, ഇവിടുത്തെ കാര്യങ്ങളൊക്കെ ചെയ്ത് തീർത്തിട്ട് പാറു മോളെയും കൂട്ടി വീട്ടിലേക്ക് പോകാൻ നോക്ക്. എന്നിട്ട് ആവശ്യമുള്ള സാധനങ്ങൾ ഒക്കെ  പോയ്‌ മേടിച്ചിട് കേട്ടോ..

ശരി അച്ഛാ.... എനിക്കു ഇത്തിരി ദൃതി ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് അവൻ പെട്ടന്ന് ഇറങ്ങി പോയി.

പാറു ആണെങ്കിൽ ആ സമയത്ത്
ടീനു വിനോടും മിഥുനോടും ഒക്കെ ചോദിച്ചു കൊണ്ട് ബിസിനസ്നെ കുറിച്ചു പഠിക്കുക ആയിരുന്നു.

അവരോടൊക്കെ ഇടപഴകി നിൽക്കുമ്പോൾ അവൾ തന്റെ വിഷമങ്ങൾ ഒക്കെ മറന്നു പ്പോയിരുന്നു..


***

"പാറു.... എന്നാൽ നമ്മൾക്ക് ഇറങ്ങിയാലോ, ഇന്നത്തെ . ലഞ്ച് പുറത്തു നിന്നും കഴിക്കാം കേട്ടോ "
കാശി പറയുമ്പോൾ അവൾ തന്റെ ബാഗ് എടുത്തു തോളിൽ തൂക്കുകയായിരുന്നു..

ഹ്മ്മ്... അച്ഛൻ എവിടെ?

അച്ഛൻ വൈകുന്നേരത്തോടെ വരുവൊള്ളൂ... ലക്ഷ്മി പൂജ യുടെ നേരത്തു. നമ്മൾക്ക് ഇപ്പോൾ ജസ്റ്റ്‌ ഫ്ലാറ്റ് ലേക്ക് ഒന്ന് പോയിട്ട് വരാം...

"എന്തെങ്കിലും അവിടേക്ക് വാങ്ങാനുണ്ടോ ഏട്ടാ "
വണ്ടിയിൽ ഇരിക്കുമ്പോൾ അവൾ കാശിയെ നോക്കി ചോദിച്ചു.

"നോ...ഫുള്ളി ഫർണിഷ്ഡ്‌ ആണ്.... ഇനി അഥവാ എന്തെങ്കിലും ഉണ്ടോ എന്ന് അവിടെ ചെന്നിട്ട് ചെക്ക് ചെയ്യാം "

അവൻ നഗരത്തിലെ തന്നെ മുന്തിയ റെസ്റ്റോറന്റ് ന്റെ മുന്നിൽ 
ആയി കൊണ്ട് ചെന്നു വാഹനം പാർക്ക്‌ ചെയ്തു..

ശേഷം പാറുവിനെയും കൂട്ടി അകത്തേക്ക് കയറി പോയി.

ഓരോ ഐസ് ക്രീംസ് ആയിരുന്നു കാശി ആദ്യം ഓർഡർ ചെയ്തത്..

അത് കേട്ടതും തന്റെമുന്നിൽ ചുണ്ട് കൂർപ്പിച്ചു ഇരിക്കുന്നവളെ അവൻ ഗൗരവത്തിൽ ഒന്ന് നോക്കി. എന്താണെന്ന് ഭാവത്തിൽ.. അപ്പോഴേക്കും ഒന്നുമില്ലെന്ന് ചുമൽ ചലിപ്പിച്ച് കാണിച്ചു പാർവതി.
ഫ്രൈഡ് റൈസും മഷ്റൂം മസാലയും ആയിരുന്നു ഇരുവരും ഓർഡർ ചെയ്തത്.. അതൊക്കെ കഴിച്ച് ഐസ്ക്രീമും കൂടി ആയപ്പോഴേക്കും പാറുവിന്റെ വയർ ആകെ നിറഞ്ഞു.
"എനിക്ക് ഇനി എവിടെയെങ്കിലും ഒന്ന് കിടന്നു സ്വസ്ഥമായി ഉറങ്ങിയാൽ മതി" അവൾ കാശിനാഥനോട് പിറു പിറുത്തു കൊണ്ട് കഴിപ്പ് മതിയാക്കി എഴുന്നേറ്റത്..

കാറിലേക്ക് വന്നു കയറി അല്പം കഴിഞ്ഞതും അവള് ഒരു പൂച്ച കുഞ്ഞിനെ പോലെ സീറ്റ് അല്പം പിന്നിലേക്ക് വലിച്ചിട്ടു കൊണ്ട് പതുങ്ങി കിടന്നു ഉറങ്ങി..

ഇടയ്ക്ക് ഒക്കെ കാശിയുടെ നോട്ടം അവളിലേക്ക് പാളി പോകുന്നുണ്ട്.

എന്തൊരു ഐശ്വര്യം ആണ് പെണ്ണേ നിന്നേ കാണാന്..... എന്റെ കണ്ട്രോൾ മുഴുവൻ കളയാൻ പാകത്തിന് ഉള്ള അവളുടെ ഒരു കിടപ്പോ...

തന്നെ താനേ പറഞ്ഞു കൊണ്ട് ഇടതു കൈ കൊണ്ട് അവളുടെ മാറിൽ നിന്നും തെന്നി മാറിയ ഷോൾ എടുത്തു നേരെ ഇട്ടു. പെട്ടന്ന് ആണ് അവള് ചാടി പിരണ്ടു എഴുന്നേറ്റത്..

ഹോ.. ഇവൾക്കിത്രയ്ക്ക് ഉറക്ക ബോധം ഒക്കെ ഉണ്ടെങ്കിൽ എന്റെ കാര്യം ഒന്നിനൊന്നു അധോഗതി ആവുല്ലോ....

മനസിൽ ഓർത്തു കൊണ്ട് അവൻ ഏറു കണ്ണിട്ട് പാറുവിനെ നോക്കി.

അവൾ അപ്പോളേക്കും ഷോൾ എടുത്തു നിവർത്തി മാറിലേക്ക് ഇടുകയാണ്.

ഇതൊക്കെ എത്രദിവസം  കൂടി മൂടി വെയ്ക്കും പെണ്ണേ.... എല്ലാം ഈ സേട്ടന് കാണാൻ വേണ്ടി ഉള്ളത് അല്ലേ....

ഒരു കള്ളച്ചിരി യോടെ ആത്മഗതം പറഞ്ഞു കൊണ്ട് അവൻ വണ്ടി ഒടിച്ചു പോയി.


സുഭാഷ് നഗറിലെ ഗോൾഡൻ പെറ്റൽസ് എന്ന ലക്ഷുറിയസ് അപാർട്ട്മെന്റ് ന് മുന്നിൽ ആയിരുന്നു കാശി യുടെ കാറ്‌ പോയി നിന്നത്..

അവര് രണ്ടാളും ഇറങ്ങിയപ്പോൾ സെക്യൂരിറ്റി ഓടി വന്നു അവനോട് കാറിന്റെ കീ മേടിച്ചു..

വളരെ അധികം പച്ചപ്പ് നിറഞ്ഞ, കേരള തനിമ വിളിച്ചോതുന്ന തരത്തിൽ ഉള്ള വിശാലമായ ഒരു കോമ്പൗണ്ട് ആയിരുന്നു അവിടെ ക്രമീകരിച്ചിരുന്നത്....

ഒരു വശത്തായി നിറയെ താമര പൂക്കൾ നിറഞ്ഞ കുളവും, അതിന്റെ ഓരത്തായി , കുറച്ചു ശില്പംങ്ങളും ഒക്കെ ഉണ്ട്.

അവിടെ നിന്നും മാറിയാണ് പ്ലേ ഏരിയ ഉള്ളത്..

റിസപ്ഷൻ ന്റെ ഭാഗത്തേക്ക്‌ ഇരുവരും കയറി ചെന്നപ്പോൾ അതി സുന്ദരിയായ രണ്ട് പെൺകുട്ടികൾ ആയിരുന്നു വന്നു അവരെ വെൽക്കം ചെയ്തത്..
ചുണ്ടൻവള്ളങ്ങളും കഥകളിയും, കേര വൃക്ഷങ്ങളും, എന്ന് വേണ്ട തനതായ രീതിയിൽ ആണ് അവിടെ എല്ലാം തന്നെ ചിത്രീകരിച്ചിരിക്കുന്നത്.
പാറു അതെല്ലാം നോക്കി കണ്ടു. അവൾക്ക് ആണെങ്കിൽ അവിടമാകെ ഒരുപാട് ഇഷ്ടം ആയിരുന്നു.


സാർ പോയാലോ..

ഒരു പെൺകുട്ടി വന്നു അനുവാദം ചോദിച്ചപ്പോൾ കാശിയും പാറുവും അവളുടെ ഒപ്പം ലിഫ്റ്റ് ന്റെ അടുത്തേക്ക് നടന്നു

14 മത്തെ ഫ്ലോറിൽ ചെന്നു കാശിയും പാറുവും ലിഫ്റ്റിൽ ഇറങ്ങി..

കൂടെ വന്ന പെൺകുട്ടി ആണെങ്കിൽ ഒരു ചെറിയ ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിൽ ഉള്ള ഒരു ട്രേ ആണ് കൈയിൽ പിടിച്ചിരിക്കുന്നത്. അത് അവള് പാറുവിന്റെ നേർക്ക് നീട്ടി..

മാം.... കീ..

അവൾ പറഞ്ഞതും 
പാറു പെട്ടന്ന് കാശിയെ നോക്കിയതും അവൻ മെല്ലെ തല കുലുക്കി കാണിച്ചു..

അങ്ങനെ ഡോറിന്റെ ലോക്ക് മാറ്റിയ ശേഷം ഇരുവരും അകത്തേക്ക് കയറി.

സാർ, എന്തെങ്കിലും സഹായം വേണമെങ്കിൽ ഞങ്ങൾക്ക് ഒരു മിസ്സ്ഡ് കാൾ തന്നാൽ മതി, സാറിന്റെ രജിസ്റ്റഡ്‌ ചെയ്ത ഫോൺ നമ്പറിൽ നിന്നും...
എന്ന് പറഞ്ഞു കൊണ്ട് അവറുടെ കൂടെ വന്ന പെൺകുട്ടി ഇറങ്ങി പോയിരുന്നു..

പാറു അപ്പോളേക്കും ചുറ്റിനും നോക്കുക ആയിരുന്നു.

എല്ലാത്തിനും ഒരു വൈറ്റ് ടച്ച് ആണുള്ളത് എന്ന് അവൾക്ക് തോന്നി.
ചുവരുകൾക്കും ഫ്ലോറിനും കർട്ടനുകൾക്കും ഒക്കെ തൂവെള്ള നിറം ആണുള്ളത്.

ആദ്യമായി വിസിറ്റിംഗ് ഏരിയ ആയിരുന്നു. അവിടെ ക്രമീകരിച്ചിരിക്കുന്ന സെറ്റിയും കസേര യും കുഷ്യനും എല്ലാം തൂവെള്ളയും ഗോൾഡനും നിറത്തോട് കൂടിയത് ആയിരുന്നു.

അവിടെ നിന്നും ചെറിയൊരു പാസ്സേജ് ഇട്ട് കൊണ്ട് ലിവിങ് ഏരിയ തിരിച്ചിട്ടുണ്ട്, അവിടെ ടി വി യും മറ്റും വെച്ചിട്ടുണ്ട്...ലിവിങ് ഏരിയ യിൽ നിന്നു, ഒരു ഭാഗത്തായി അല്പം മാറി, ഒരു പ്രൈവറ്റ് സ്പേസ്സിൽ ആയിട്ട് പൂജാ റൂം സെറ്റ് ചെയ്തട്ടുണ്ട്,നടുക്ക് കുറച്ചു ഓപ്പൺ സ്പേസ് കൊടുത്തു കൊണ്ട് അടുത്ത ഭാഗത്തായി ഇപ്പുറത്തെ വശത്തായി ഒരു ചെറിയ ലൈബ്രറി ആണുള്ളത്.
അവിടെ നിന്നും വീണ്ടും ഒരു പാസ്സെജ് കൊടുത്തിരുക്കുകയുമാണ്, അവിടെ ഒരു ബെഡ് റൂം ആണുള്ളത്. അതിന്റെ അകത്തായി വലിയൊരു കട്ടിലും, പിന്നെ വാർഡ്രോബും, ഡ്രസിങ് ഏരിയ യും ഒക്കെ ഉണ്ട്..

ഇനി ബെഡ്‌റൂം ഉള്ളത് അപ്പുറത്തെ വശത്തു ആണ് പാറു..

കാശിയുടെ ശബ്ദം കേട്ടതും അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി.

എന്നിട്ട് ഒരു പുഞ്ചിരിയോട് കൂടി അവന്റെ പിന്നാലെ നടന്നു.

3bhk ആണ് കേട്ടോ...

നടക്കുന്നതിടയിൽ അവൻ പറഞ്ഞു.
ഹ്മ്മ്... അവളൊന്നു മൂളി.
ആദ്യം കണ്ടതുപോലെ തന്നെ ഉള്ള ഒരു ബെഡ്‌റൂം ആയിരുന്നു അത്. എന്നാൽ അല്പം കൂടി വലിപ്പം ഉണ്ടെന്ന് പാറുവിനു തോന്നി.
ഇഷ്ടായോ....
അവൾ എല്ലാം നോക്കി കാണുന്നത് കണ്ടു കാശി അവളോട് മെല്ലെ ചോദിച്ചു..

സൂപ്പർ ആയിട്ടുണ്ട് ഏട്ടാ.....എനിക്ക് ഒരുപാടു ഇഷ്ടം ആയി..

എങ്കിൽ പിന്നെ നമ്മുടെ ബെഡ്‌റൂം കൂടി ഒന്നു കണ്ടാലോ..

ങ്ങെ... ഞാൻ കരുതിയത് ഇതാണ് നമ്മുടെ റൂം എന്നായിരുന്നു.

ഹേയ് അല്ലടോ... മാസ്റ്റർ ബെഡ് റൂം അപ്പുറത്ത് ആണ്.

കാശിയുടെ പിന്നാലെ അടുത്ത റൂമിലേക്ക് പോയവളെ അവൻ പിടിച്ചു മുന്നിലേക്ക് നിറുത്തി.

ഐശ്വര്യം ആയിട്ട് ഈ ഡോർ ഒന്ന് തുറക്ക് മൈ വൈഫി....

അവൻ പറയുന്നത് കേട്ടു പാറു ചിരിച്ചു. എന്നിട്ട് അവന്റെ വലം കൈ കൂടി അവൾ എടുത്തു തന്റെ കൈലേക്ക് ചേർത്തു..

ഇരുവരും കൂടി ആയിരുന്നു അവരുടെ റൂമിന്റെ ലോക്ക് മാറ്റി അകത്തേക്ക് കയറിയത്..


ഓഹ്.... സൂപ്പർബ്....

അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ തുള്ളി ചാടി.

അത്രയ്ക്ക് മനോഹരമായി ഫർണിഷ് ചെയ്ത ഒരു ലക്ഷോ റിയസ് റൂം ആയിരുന്നു അത്..

ചുവരിന്റെ ഒരു വശത്തായി മുഴുവൻ ആഡംബര രീതിയിൽ ഉള്ള വാർഡ്രോബ് സെറ്റ് ചെയ്തിരിക്കുന്നു..

പഴമയുടെ നവീന ആവിഷ്കാരം എന്ന് പറയുമ്പോലെ ആയിരുന്നു അവിടെ കിടന്ന കട്ടിലും കസേരയും ഒക്കെ...ഓരോ കര കൗശല വസ്തുക്കളും ഒക്കെ 

വൈറ്റ് നിറം ആണ് അവിടെ കട്ടനുകൾക്കു ഒക്കെ.. അതുകൊണ്ട് ഭയങ്കര ശാന്തമായ ഒരു അറ്റ്മോസ്ഫിയർ ആയിരുന്നു ആ റൂമിനുള്ളത്.

അതിനു ശേഷം ഡ്രസിങ് റൂം ആണുള്ളത്, അവിടെ നിന്നും ചെറിയൊരു സ്പേസ് ഇട്ടിരിക്കുകയാണ് മറ്റൊരു റൂമിലേക്ക്... അതിന്റെ അപ്പുറത്തായി ആണ് വാഷ് റൂം.. അത് തുറന്നതും പാറു ഒന്ന് ഞെട്ടി, എന്നിട്ട് കാശിയെ പാളി നോക്കി. പക്ഷെ അവൻ അതൊന്നും കാണാത്ത മട്ടിൽ നിന്നു.
കാരണം വാഷ് റൂമിന്റെ ഒരു വശത്തായി വിശാലമായ ഒരു ബാത്ത്ടബ് ഉണ്ടായിരുന്നു.

ഉള്ളിലെ പതർച്ച മറച്ചു വെച്ചു കൊണ്ട് പാറു അവനെ നോക്കി ഉമിനീർ ഇറക്കി.

" പാറു നിന്നെ ഒരു കാര്യം മാത്രം ഞാൻ കാണിച്ചിരുന്നില്ല, "

അതും പറഞ്ഞുകൊണ്ട് കാശ് പെട്ടെന്ന് അവളെയും കൂട്ടി ബെഡ്റൂമിലേക്ക് തന്നെ തിരികെ പോയി.

ബാൽക്കണി ആവും എന്ന് പാറു ഊഹിച്ചു.

തങ്ങളുടെ കട്ടിൽ ന്റെ വലത് വശത്തെ ചുവരിന്റെ ഒരു ഭാഗം മുഴുവനും കർട്ടനിൽ മറച്ചിരിക്കുകയാണ്, കാശിയാണെങ്കിൽ പാറുവിനെയും കൂട്ടി ആ കർട്ടന്റെ അടുത്തേക്ക് പോയി,അവളെ ഞെട്ടിച്ചുകൊണ്ട് കാശി ഒരു വശത്തെ കർട്ടൻ വകഞ്ഞു മാറ്റിയപ്പോൾ, കണ്ടത് അതി സുന്ദരിയായി ഒഴുകുന്ന കായൽ ആയിരുന്നു...

ആ നിമിഷം പാർവതിക്ക് ഭയങ്കര പീസഫുൾ ആയിട്ടാണ് തോന്നിയത്..

ഓഹ് നോ വേർഡ്സ് ടു സെ ഏട്ടാ 
അവൾ അവന്റെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story