കാശിനാഥൻ: ഭാഗം 49

kashinathan mithra

രചന: മിത്ര വിന്ദ

മേശമേൽ ഇരുന്ന ബാഗിലെക്ക് ആയിരുന്നു മാളുവും സുഗന്ധിയും നോക്കിയത്. അത് ക്യാഷ് ആവും എന്ന് അവർ ഊഹിച്ചു.

"മോളെ.. പാറു "
രേഖ അപ്പോളേക്കും വന്നു പാറുവിന്റെ കൈയിൽ പിടിച്ചു. മോൾക്ക് വേണ്ടി കൊണ്ട് വന്നത് ആണ് ഇതെല്ലാം.... ഞങ്ങൾ ഇവിടെ വരാൻ വൈകി എന്നറിയാം.. എന്നാലും എന്റെ മോള് ഞങളുടെ ആ സമയത്തെ അവസ്ഥ മനസിലാക്കണം.

ഇതെന്താ ആന്റി...

പാറു ചുണ്ടനക്കി.

മോൾക്ക് വേണ്ടി മോളുടെ അച്ചൻ സ്ത്രീധനമായി പറഞ്ഞ ഗോൾഡ്, 250പവൻ അല്ലായിരുന്നോ പറഞ്ഞത്, ഇത് 300പവൻ ഗോൾഡ് ആണുള്ളത്. മോൾക്ക് ഇഷ്ടം ആകുമോ എന്നൊന്നും അറിയില്ല, എല്ലാം ഞാനും അങ്കിളും കൂടി ആണ് സെലക്ട്‌ ചെയ്തത്... മോൾക്ക് ഇഷ്ടമില്ലാത്തത് ഉണ്ടെങ്കിൽ മാറ്റി വാങ്ങിയാൽ മതി ട്ടോ .."

രേഖ പറയുന്നത് കേട്ടതും മാളുവും സുഗന്ധി യും കിളി പോയ അവസ്ഥ യിൽ ആയിരുന്നു..
"എനിക്കിനി എന്തിനാണ് ആന്റി ഈ ഗോൾഡ് ഒക്കെ, എന്റെ ജീവിതത്തിലേ ഏറ്റവും വിലമതിക്കാനാവാത്തവർ എന്നേ വിട്ട് പോയില്ലേ... ഇനി ഇതിന്റെ ഒന്നും ആവശ്യം പോലും എനിക്ക് ഇല്ല..എനിക്ക് ഇത് ഒന്നും കാണുക പോലും വേണ്ട.. ."

പാറു ആര്യുടെയും മുഖത്ത് പോലും നോക്കാതെ കൊണ്ട് ആണ് അത് പറഞ്ഞത് 

"മോളുടെ അച്ഛനോട് ഞങ്ങൾ മേടിച്ചു കൊണ്ട് പോയ സ്വത്ത്‌ മോൾക്ക് തിരിച്ചു നൽകി എന്ന് കരുതിയാൽ മതി, മറ്റൊന്നും ഓർക്കരുത്... ...പ്ലീസ് മോളെ ."

ശിവദാസ് അങ്കിൾ അവളുടെ മുന്നിൽ കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു.

എന്നിട്ട് മൂർത്തിയെയും കാശിനാഥനെയും നോക്കി.

എല്ലാം പാറുവിന്റെ തീരുമാനം ആണെന്ന് അവർ മറുപടിയും നൽകി.


കുറച്ചു സമയം കൂടി ഇരുന്ന് അവർ പാറുവിനോട് സംസാരിച്ച ശേഷം ആണ് അവൾ അത് വാങ്ങുവാൻ പോലും കൂട്ടാക്കിയത്.

അപ്പോളും പാറുവിന്റെ മിഴികൾ നിറഞ്ഞു തൂവിക്കൊണ്ടേ ഇരുന്നു.

പാറുവിനെ ചേർത്തു പിടിച്ചു അവളുടെ നെറുകയിൽ മുത്തം കൊടുത്ത ശേഷം ആണ് രേഖ യും ഭർത്താവും അവിടെ നിന്നും പിരിഞ്ഞു പോയത്.

"പാറു....ഇതൊക്ക എടുത്തു കൊണ്ട് പോയി റൂമിൽ വെയ്ക്കു മോളെ, ആരെങ്കിലും കേറി വന്നാല് "
സുഗന്ധി യുടെ പെട്ടന്ന് ഉണ്ടായ മാറ്റത്തിന്റ കാരണം എന്താണ് എന്നുള്ളത് എല്ലാവരും ഊഹിച്ചു.

"അമ്മേടെ റൂമിൽ സൂക്ഷിച്ചു വെച്ചോളൂ... എന്നിട്ട് നാളെ യൊ മറ്റൊ ബാങ്ക് ലോക്കറിൽ വെച്ചാൽ മതി. ഞാൻ ഇനി എന്തിനാണ് ഇത് എല്ലാം കൂടി എടുത്തു മുകളിലേക്ക് കൊണ്ട് പോകുന്നത് "

പാറു അവർക്ക് മറുപടി യും നൽകി.

"മോൾക്ക് കാണണ്ടേ ഇത് എന്തൊക്കെ ആണെന്ന്... ഇഷ്ടം ആയൊന്നു നോക്ക് "

"വേണ്ടമ്മേ...... എനിക്ക് ഇത് ഒന്നും കാണണ്ട... എന്റെ അച്ഛനും അമ്മയും എന്നേ വിട്ട് പോയത് ഓർക്കുമ്പോൾ.. എനിക്ക്..."

വിതുമ്പൽ അടക്കാൻ പാട് പെട്ടു കൊണ്ട് അവൾ വേഗം തന്നെ സ്റ്റെപ്സ് ഒന്നൊന്നായി ഓടി കയറി മുകളിലേക്ക് പോയി.

സുഗന്ധി... എന്തായാലും നീ തന്നെ ഇതൊക്കെ കൊണ്ട് പോയി കാണു... നിനക്ക് അല്ലേ ഈ ഗോൾഡ് നോടും സാരീ യോടും ഒക്കെ ഒരുപാട് താല്പര്യം ഉള്ളത്..... പാറു ആണെങ്കിൽ ഏറ്റവും അർഹതപ്പെട്ട കൈകളിൽ തന്നെ ആണ് ഇത് എല്ലാം ഏല്പിച്ചത് കേട്ടോ... "

കൃഷ്ണ മൂർത്തി ഭാര്യയെ നോക്കി പുച്ഛിച്ചു..

അത് കണ്ടതും സുഗന്തിക്ക് കലി കയറി.

ഭർത്താവിനോട് എന്തോ പറയാൻ വേണ്ടി തുനിഞ്ഞതും കൈലാസ് അവരെ കൈ എടുത്തു വിലക്കി..

അമ്മേ... അമ്മ ഇപ്പൊ കൂടുതൽ ഒന്നും അച്ഛനോട് പറയാൻ നിൽക്കേണ്ട.. ഒക്കെ കൊണ്ട് പോയി അകത്തു വെയ്ക്കാൻ നോക്കിക്കേ...

അവൻ അല്പം കടുപ്പത്തിൽ പറഞ്ഞതും സുഗന്ധി പിന്നീട് ഒന്നും മിണ്ടാൻ പോയില്ല.
കാശിനാഥൻ റൂമിലേക്ക് വന്നപ്പോൾ പാറു തന്റെ ഫോണിലെ അച്ഛന്റെയുമമ്മയുടെയും ഫോട്ടോയി ലേക്ക് നോക്കി പതം പെറുക്കി കരയുകയാണ്...

ഇന്ന് ഇവിടെ നടന്ന സംഭവങ്ങൾ ഒന്നൊന്നായി പറഞ്ഞു കൊണ്ട് കണ്ണീർ അടക്കാൻ പാട് പെടുന്നവളെ നോക്കി അവനും ഒന്നു നെടുവീർപ്പെട്ടു..

ഇപ്പൊ എല്ലാം ഓക്കേ ആയില്ലേ... മേടിച്ച ക്യാഷ് നു ഉള്ളത് ഒക്കെ അങ്കിൾ തന്നെ എനിക്ക് കൊണ്ട് വന്നു തന്നു... അച്ഛന്റെ സ്ഥാനത്തു നിന്നു കൊണ്ട് ആണെന്നാണ് എന്നോട് പറഞ്ഞത്.. പക്ഷെ.... ആ സ്ഥാനം... അത് ഒരിക്കലും ആർക്കും ഞാൻ നൽകില്ല... എന്റെ അച്ഛന് പകരം ആവാൻ ഈ ലോകത്തു മറ്റാർക്കും കഴിയില്ല........ എന്തിനാ രണ്ടാളും കൂടി എന്നേ വിട്ടു പോയതു...
സഹിയ്ക്കാൻപറ്റുന്നില്ല അച്ഛാ.....

അവൾ കരഞ്ഞു കൊണ്ട് പറയുന്നത് കേട്ടതും അവനു പോലും ശരിക്കും വിഷമം തോന്നി.

പാറുട്ടാ ...

അവൻ ചെന്നു അവളുടെ തോളിൽ പിടിച്ചു.
കാശിയെ കണ്ടതും നിലവിളി അല്പം കൂടി ഉച്ചത്തിൽ ആയെന്ന് വേണം പറയാൻ...
ആദ്യമൊക്കെ അവൻ അവളെ അശ്വസിപ്പിക്കാൻ കുറെ ഏറെ സമാധാനവാക്കുകൾ പറഞ്ഞു.

എവിടുന്ന്..

പാറു ഉണ്ടോ അത് വല്ലതും കേൾക്കുന്നു..


കുറച്ചു കഴിഞ്ഞതും കാശി അവളെ ഒന്ന് വിരട്ടി നോക്കി.
അത് ഏറ്റു എന്ന് വേണം പറയാൻ..


ചുരുണ്ടു കൂടി കട്ടിലിൽ കിടന്നവളെ എഴുനേൽപ്പിച്ചു കുളിയ്ക്കാനായി അവൻ വാഷ് റൂമിലേക്ക് തള്ളി കൊണ്ട് പോയി.

"വേഗം ആവട്ടെ പാറു... റെഡി ആയിട്ട് വേണ്ടേ നമ്മൾക്ക് വീട്ടിലേക്ക് പോവാൻ... തിരുമേനി ഒക്കെ 7മണി ആവുമ്പോൾ എത്തും കേട്ടോ..."


തന്നെ നോക്കി കണ്ണുരുട്ടി പറയുന്നവനെ നോക്കികൊണ്ട്, വലം കൈയാൽ മിഴികൾ തുടച്ചു അവൾ വാഷ് റൂമിന്റെ ഡോർ അടച്ചു.

അവൾക്ക് ഒരുപാട് സങ്കടം ഉണ്ടെന്ന് അറിയാം.. പക്ഷെ എന്ത് ചെയ്യാനാ പോയവർ ആരെങ്കിലും തിരിച്ചു വരുമോ..... എന്തിനാണ് അവർ രണ്ടാളും ഈ മണ്ടത്തരം കാട്ടിയെ എന്ന് അവൻ ഓർത്തു...
പാവം ഈ പെൺകുട്ടിയെ അവർ എന്ത് കൊണ്ട് ഒന്ന് ഓർത്തില്ല..

കാശി....

അച്ഛൻ വിളിച്ചപ്പോൾ അവൻ വേഗം എഴുന്നേറ്റു.എന്നിട്ട് ചെന്നു ഡോർ തുറന്നു 

എന്താ അച്ഛാ...

ആ ഗോൾഡ് ഒക്കെ കൊണ്ട് പോയി ലോക്കറിൽ വെയ്ക്കണ്ടേ... ആവശ്യം ഉള്ളത് ഒക്കെ നോക്കി എടുത്തു വെയ്ക്കാൻ മോളോട് പറയ്... "


അവൾക്ക് ആവശ്യത്തിന് ഇടാൻ ഉള്ളത് ഒക്കെ ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട് അച്ഛാ... പിന്നെ പാറുവിനു ആണെങ്കിൽ ഇതൊന്നും അത്ര ഇഷ്ടവും ഇല്ല.

ഹേയ് അങ്ങനെ പറയല്ലേ മോനേ...ഇതൊക്കെ ആ കുട്ടിക്ക് അർഹതപ്പെട്ടത് ആണ്..പിന്നെ ഇങ്ങനെ ഒക്കെ ഒരു ദുരവസ്ഥ സംഭവിക്കാൻ വിധി ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ അല്ലേ എല്ലാവർക്കും പറ്റു...

ഞാൻ അവളോട് പറഞ്ഞു നോക്കാം.. എന്തായാലും ഇപ്പൊ നമ്മൾക്ക് ഫ്ലാറ്റിലേക്ക് പോകാം അച്ഛാ.... അവിടെ കുറച്ചു കാര്യങ്ങളൊക്ക ചെയ്തു വെയ്ക്കാൻ ഉണ്ട്..

ഹ്മ്മ്... എന്നാൽ പിന്നെ മോൻ പോയി റെഡി ആവു... ഞാൻ അവളോട്കൂടി ഒന്നു പറയട്ടെ കേട്ടോ...

അച്ഛൻ ഇറങ്ങി പോയ പിന്നാലെ, പാറു കുളി കഴിഞ്ഞു വന്നിരുന്നു.

അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ കാശി അവളെ പറഞ്ഞു കേൾപ്പിച്ചു.

എനിക്ക് അതൊന്നും താല്പര്യം ഇല്ല ഏട്ടാ. ആവശ്യത്തിന് ഉള്ളത് ഒക്കെ എനിക്ക് ഇപ്പൊ ഉണ്ടലോ..അതൊക്കെ. അത് ഒക്കെ ധാരാളം മതി...

കാശി വിചാരിച്ചത് പോലെ തന്നെ പറഞ്ഞു കൊണ്ട് പാറു ഒഴിഞ്ഞു മാറി..

ഇപ്പൊൾ ഇനി ആ വിഷയത്തെ കുറിച്ച് ഉള്ള സംസാരം ഒഴിവാക്കാം എന്ന് കരുതി കൊണ്ട് അവനും തങ്ങളുടെ പുതിയ വീട്ടിലേക്ക് പോകാൻ വേണ്ടി കുളിച്ചു റെഡി ആയി ഇറങ്ങി.

അച്ഛൻ മാത്രമേ അവർക്ക് ഒപ്പം പോന്നൊള്ളു... അമ്മയും മാളവികയും ഒക്കെ കൈലാസിനെയും കൂട്ടി കൊണ്ട് കുടുംബ ക്ഷേത്രത്തിൽ പോകാനായി ഉള്ള നീക്കത്തിൽ ആയിരുന്നു.
വ്യാഴാഴ്ച കൊണ്ട് ആണ് ഉത്സവം തീരുന്നത്... ഇനിയും അഞ്ച് ദിവസം കൂടി ഉണ്ട്, കൊടിയേറ്റ് കഴിഞ്ഞാൽ എല്ലാ ദിവസവും കുടുംബത്തിൽ എല്ലാവരും പോകുന്നത് ആണ് അവിടെ... അതുകൊണ്ട് കാശി കൂടുതലായിട്ട് ആരെയും നിർബന്ധിക്കാൻ മുതിർന്നുമില്ല.

അങ്ങനെ അവർ മൂവരും കൂടി പോയി ഫ്ലാറ്റിലെ പൂജകളും ഹോമവും ഒക്കെ ഭംഗിയായി നടത്തി..

തിരികെ വീട്ടിൽ എത്തിയപ്പോൾ 10മണി ആവാറായി.

ഫുഡ്‌ ഒക്കെ കഴിച്ചിട്ട് വേഗം പോയി കിടന്നോ മക്കളെ... കാലത്തെ എഴുനേറ്റ് പോകണ്ടേ... ഗണപതി ഹോമം 5നു ആണ് കേട്ടോ..

വണ്ടിയിൽ നിന്നും ഇറങ്ങിയതും അച്ഛൻ അവരോട് രണ്ടാളോടും ആയി പറഞ്ഞു.

അവർ അങ്ങനെ തന്നെയാണ് ചെയ്തതും.

ജാനകി ചേച്ചി....

കാശി വിളിച്ചതും അവർ പെട്ടന്ന് ഡൈനിംഗ് റൂമിലേക്ക് വന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story