കാശിനാഥൻ: ഭാഗം 50

kashinathan mithra

രചന: മിത്ര വിന്ദ

ജാനകി ചേച്ചി...

കാശിയുടെ വിളിയൊച്ച കേട്ടതും ജാനകി ചേച്ചി ഊണുമുറിയിലേക്ക് വന്നു

എന്താ കുഞ്ഞേ എന്നെ വിളിച്ചോ.

ഹ്മ്മ്...ഒരു കാര്യം പറയാനായിരുന്നു,ചേച്ചിഇപ്പോൾ തിരക്കാണോ?

അയ്യോ അല്ല കുഞ്ഞേ എന്താണെന്ന് വെച്ചാൽ പറഞ്ഞാട്ടെ...

ചേച്ചി നാളെ ഞാനും പാർവതിയും കൂടി ഞങ്ങളുടെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറുകയാണ്, വെളുപ്പിനെ നാലു മണിയാകുമ്പോഴേക്കും ഞങ്ങൾക്ക് ഫ്ലാറ്റിൽ എത്തണം 5 മണിക്ക് ഗണപതിഹോമം പറഞ്ഞിട്ടുണ്ട്.

ഹ്മ്മ് ഞാനറിഞ്ഞിരുന്നു, സുഗന്ധി കുഞ്ഞ് എന്നോട് പറഞ്ഞിരുന്നു...

ആഹ്.... ഞാൻ മറ്റൊരു കാര്യം കൂടി ചേച്ചിയോട് ചോദിക്കുവാനാണ് ഇപ്പോൾ വിളിച്ചത്.

എന്താണ് മോനേ....


ഞാനും പാർവതിയും താമസിക്കുന്ന ഫ്ലാറ്റിലേക്ക് നാളെ മുതൽ ചേച്ചി കൂടി ഒപ്പം വരണം,ഇനി നമ്മൾക്ക് മൂന്നുപേർക്കും കൂടി അവിടെ കഴിയാം..എന്തെ....?


കാശിയത് ചോദിച്ചു നിർത്തിയതും, ജാനകി ചേച്ചിക്ക് പെട്ടെന്ന് ഒരു ഉത്തരം കൊടുക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. കാരണം വർഷങ്ങളോളമായി  ഇവിടെ ജോലി ചെയ്യുന്നുണ്ട്, വളരെ കാര്യമായിട്ട് വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് സുഗന്ധിയും ബാക്കിയുള്ളവരും, ഒക്കെ അവരോട് പെരുമാറിയിരുന്നത്..ഇതിപ്പോ പെട്ടെന്ന് മാളവികയുടെ വരവോടുകൂടിയാണ് ഇവിടെ പ്രശ്നങ്ങളൊക്കെ തുടങ്ങിയത്..അതുകൊണ്ട്, കാശിനാഥന്റെ പെട്ടന്ന് ഉള്ള ചോദ്യത്തിൽ അവർ വല്ലാതെ വിഷമിച്ചു.ഒരു ഉത്തരം നൽകാൻ കഴിയാതെ കൊണ്ട് 

ആ സമയത്താണ് സുഗന്ധി അവിടേക്ക് കടന്നുവന്നത്.

ജാനകി ചേച്ചിയെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ കാശിനാഥൻ താല്പര്യമുണ്ടെന്ന് അറിഞ്ഞതും സുഗന്ധി പെട്ടെന്ന് തന്നെ സമ്മതിച്ചു.

കാരണം മാളവികയ്ക്ക് ആണെങ്കിൽ  ചേച്ചിയോട് തീർത്താൽ തീരാത്ത പകയുണ്ടെന്നുള്ളത് സുഗന്ധിക്ക് അറിയാമായിരുന്നു..

ഇനിയും അവർ ഇവിടെ തുടരാൻ അനുവദിക്കുക ഇല്ലെന്ന് മാളവിക അല്പം മുന്നേ അമ്പലത്തിൽ പോയപ്പോൾ അവരോട് പറയുകയും ചെയ്തു.

എങ്ങനെ ആണ് ജാനകിയേ ഒഴിവാക്കുന്നത് എന്നോർത്തു വിഷമിച്ചു ഇരുന്നപ്പോൾ ആയിരുന്നു കാശി അവന്റെ വീട്ടിലേക്ക് കൊണ്ട് പോകാനായി വിളിക്കുക കൂടി ചെയ്തതും.

സുഗന്ധിയുടെ സമ്മതം ലഭിച്ചപ്പോൾ ജാനകിചേച്ചിക്ക് സന്തോഷം ആയിരുന്നു.. കാരണം പാർവതിയെ അവർക്ക് ഒരുപാട് ഇഷ്ടം ആണ്. അവൾ മനസാക്ഷി ഉള്ളവൾ ആണെന്ന് ജാനകി പലപ്പോളും ഓർക്കും. ഇന്ന് കാലത്തെ തനിക്ക് വേണ്ടി മാളവിക യുടെ മുന്നിൽ പാർവതി ശബ്ദം ഉയർത്തിയത് കൂടി ഓർക്കും തോറും അവർക്ക് പാർവതിയോട് ഉള്ള ഇഷ്ടം കൂടുകയായിരുന്നു.


"എങ്കിൽ പിന്നെ ചേച്ചി, കൊണ്ടുപോകാൻ ഉള്ള അത്യാവശ്യ വേണ്ട ഡ്രെസ്സുകൾ ഒക്കെ എടുത്തു പാക്ക് ചെയ്തു വെച്ചോളൂ കേട്ടോ, നാലു മണി ആകുമ്പോൾ ഇവിടുന്നു ഇറങ്ങാൻ ആണ് "

കാശി പറഞ്ഞതും അവർ തല കുലുക്കി സമ്മതിച്ചു.

പാർവതിയേ നോക്കിയപ്പോൾ അവൾ അവരെ കണ്ണിറുക്കി കാണിച്ചു കൊണ്ട് പുഞ്ചിരിച്ചു.

കൈലാസും മാളവികയും കൂടി റൂമിൽ ഇരിക്കുക ആയിരുന്നു.

ആ സമയത്ത് ആയിരുന്നു ഡോറിൽ ആരോ മുട്ടുന്നത് കേട്ടത്.

അമ്മയാവും എന്ന് കരുതി മാളു വന്നു വാതിൽ തുറന്നു.നോക്കിയപ്പോൾ കാശി യും പാറുവും.

അവരെ കണ്ടതും മാളുവിന്റെ മുഖം ഇരുണ്ടു.

പാറു അവളെ നോക്കി ഒന്ന് ചിരിച്ചു എങ്കിലും മാളവിക മുഖം തിരിച്ചു കൊണ്ട് നിന്നതേ ഒള്ളു.

ഏട്ടാ.. കിടന്നാരുന്നോ.. എന്ന് ചോദിച്ചു കൊണ്ട് കാശി അകത്തേക്ക് കയറി വന്നു.

ആഹ.. നിങ്ങൾ ആയിരുന്നോ, ഞാൻ കരുതിയത് അമ്മയാവും എന്നാണ്.. വാടാ ഇരിക്ക്.

കൈലാസ് ആണെങ്കിൽ എഴുന്നേറ്റ് ഒരു കസേര വലിച്ചു ഇട്ടിട്ടു അവനെ നോക്കി പറഞ്ഞു.

ഇരിക്ക്ന്നില്ല ഏട്ടാ... ഞാനേ നാളെ ഫ്ലാറ്റിലേക്ക് മാറുന്ന കാര്യം ഒന്നൂടെ ഒന്ന് പറയാൻ വേണ്ടി വന്നത് ആണ്.. അഞ്ചുമണിക്കാണ് ഗണപതിഹോമം ഒക്കെ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഞാനും പാർവതിയും കൂടി വെളുപ്പിനെ നാലുമണി ആകുമ്പോഴേക്കും ഇവിടുന്ന് ഇറങ്ങാം എന്ന് കരുതിയാണ്,  പാലുകാച്ചൽ സമയം,രാവിലെ എട്ടിനും എട്ടരക്കും ഇടയ്ക്കാണ്.നിങ്ങൾ രണ്ടാളും കൂടി എത്തിയേക്കണം, പിന്നെ ഏടത്തിയുടെ വീട്ടിൽ ഞാന്, വിളിച്ചു പറഞ്ഞിട്ടുണ്ട്  കേട്ടോ.. അവരെല്ലാവരും എത്താമെന്നും എന്നോട് അറിയിച്ചു.. കാശി അതു പറഞ്ഞത് മാളവികയെ നോക്കിയായിരുന്നു എങ്കിലും അവൾ അവനെ ഗൗനിക്കുക പോലും ചെയ്തില്ല.. കുറച്ചു നിമിഷങ്ങൾ കൂടി അവനോട് സംസാരിച്ച ശേഷം, പാറുവും കാശിനാഥനും കൂടി റൂമിൽ നിന്നും ഇറങ്ങി പോയി..

വൈദേഹി ചേച്ചിയെയും ഏട്ടനെയും കൂടി ഒന്ന് വിളിക്കട്ടെ... അവരോട് ഞാൻ സൂചിപ്പിച്ചിരുന്നു.. ഒരു മാസം കൂടി കഴിഞ്ഞേ വരൂ രണ്ടാളും...

റൂമിൽ എത്തിയതും കാശി തന്റെ ഫോൺ എടുത്തു കൊണ്ട്, ബെഡിലേക്ക് ഇരുന്നു.

വൈദ്ദേഹിയും ഭർത്താവും കൂടി ദുബായ്il പോയത് ആണ്.. അവർ തിരികെ വരാൻ, കുറച്ചു താമസം എടുക്കും എന്നാണ് കാശിയോട് പറഞ്ഞിരുന്നത്..

അവൻ ഫോൺ ചെയ്ത നേരത്ത് പാർവതി വാഷ് റൂമിലേക്ക് പോയി...
ഫ്രഷ് ആയി മടങ്ങി വന്നപ്പോൾ കണ്ടു കാശിയേട്ടൻ ചേച്ചിയെ വീഡിയോ കാൾ ചെയ്യുന്നത്. അവളും കൂടി അവരോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ട് കുറച്ചു സമയം നിന്നു.

കുറച്ചു കഴിഞ്ഞതും, തങ്ങൾക്ക് വെളുപ്പിനെ എഴുന്നേൽക്കണം എന്ന് പറഞ്ഞു കാശി ഫോൺ കട്ട്‌ ചെയ്തു..

അലാറം ഒക്കെ സെറ്റ് ചെയ്തു വെച്ച ശേഷം, പാറുവും കാശിയും കൂടി വേഗം കിടന്നു..


***

നാലു മണി ആയപ്പോൾ തന്നെ പാറുവും കാശിയും കൂടി റെഡി ആയി താഴെ വന്നു.

ആ സമയത്തു ജാനകി ചേച്ചിയും ഉണർന്നു, കുളി ഒക്കെ കഴിഞ്ഞു നല്ലോരു സാരീ  ഉടുത്തു ഒരുങ്ങി അവര് നിന്നിരുന്നു.

ആഹ് ചേച്ചി,നേരത്തെ ഉണർന്നു റെഡി ആയല്ലേ,, എന്നാൽ പിന്നെ നമ്മൾക്ക് ഇറങ്ങിയാലോ..
സ്റ്റെപ്സ് ഇറങ്ങി വരുമ്പോൾ കാശി അവരോട് ചോദിച്ചത്.

നാലു മണി ആകുമ്പോൾ പോണം എന്ന് ഇന്നലെ എന്നോട് പറഞ്ഞില്ലേ മോന്, അതുകൊണ്ട് ചേച്ചി എഴുനേറ്റ് കുളിച്ചു ഒരുങ്ങിയത് ആണ്..

അവരെ ഇരുവരെയും നോക്കി പുഞ്ചിരിയോട് കൂടി ജാനകി ചേച്ചി പറഞ്ഞു.

ആ സമയത്ത് ആണ് 
അച്ഛന്റെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതു. കാശി അവിടേക്ക് മുഖം തിരിച്ചു.

അമ്മയും അച്ഛനും കൂടി തങ്ങളോട് ഒപ്പം പോരാൻ തയ്യാറായി ഇറങ്ങി വന്നത് കണ്ടപ്പോൾ അവനു സന്തോഷം തോന്നി.

കാശി... പൂജമുറിയിൽ വിളക്ക് കൊളുത്തി പ്രാർത്ഥിച്ച ശേഷം ഇറങ്ങാം കേട്ടോ മോനേ..

അച്ഛൻ പെട്ടന്ന് തന്നെ പൂജാ മുറിയുടെ വാതിൽ തുറന്നു അകത്തേക്ക് കടന്നു.

അങ്ങനെ എല്ലാവരും കൂടി അവിടെ നിന്നു ഒരു നിമിഷം പ്രാർത്ഥിച്ചു.

ശേഷം പുതിയ വീട്ടിലേക്ക് പുറപ്പെട്ടത്.

അച്ഛനും ഏട്ടനും തമ്മിൽ എന്തൊക്കെയോ ബിസിനസ് മാറ്റേഴ്‌സ് ഒക്കെ ഡിസ്കസ് ചെയ്യുന്നുണ്ട്.

ബാക്കി ഉള്ളവർ ഒക്കെ നിശബ്ദർ ആയിരുന്നു.

അഞ്ചു മണി ആവും മുന്നേ എല്ലാവരും ഫ്ലാറ്റിൽ എത്തി ചേർന്നു.നേരം വെളുത്തു വരുന്നതേ ഒള്ളു. അടുത്ത എവിടെയോ അമ്പലത്തിൽ നിന്നും സുപ്രഭാതം ഉയർന്നു വരുന്നുണ്ട്.. വല്ലാത്ത കുളിരും തണുപ്പും മഞ്ഞും ഒക്കെ അണിചേർന്ന ഒരു പുലരി ഉദിക്കുവാൻ വെമ്പി നിൽക്കുന്നു.

എല്ലാവരും കൂടി കാശിയുടെ ഫ്ലാറ്റിലേക്ക് ലിഫ്റ്റിൽ പോയി.

അവൻ തന്നെ യാണ് ഡോർ തുറന്ന് കൊടുത്തു എല്ലാവരെയും അകത്തേക്ക് ആനയിച്ചത്.

സുഗന്തിക്കും ജാനകി യ്ക്കും ഒക്കെ അവിടം ഒരുപാട് ഇഷ്ടം ആയിരുന്നു..

എല്ലാം നോക്കി കണ്ട് കൊണ്ട് അവർ അതിലൂടെ ഒക്കെ ചുറ്റി.

ആ സമയത്ത് തന്നെ തിരുമേനി യും രണ്ടു സഹായികളും എത്തി ചേർനറസിയ 
പറഞ്ഞ സമയത്തു തന്നെ ചടങ്ങുകൾ ഒന്നൊന്നായി നടന്നു.


പാല് കാച്ചുന്ന നേരത്ത് പാർവതി ആണെങ്കിൽ അമ്മയെയും ജാനകി ചേച്ചിയെയും ഒക്കെ ചേർത്ത നിറുത്തി ആണ് എല്ലാം ചെയ്തത്.

ആ സമയത്ത് ആയിരുന്നു കാശിയുടെ ഫ്രണ്ട്സ് ആയ മാധവും ഭാര്യ ഗായത്രി യും കൂടി എത്തിയത്.. ഒപ്പം തന്നെ അജ്മലും, റസിയയും ..അവർ ഒക്കെ തൊട്ടടുത്തു ഉള്ള ഫ്ലാറ്റിൽ ആയിരുന്നു താമസം.അജ്മലിന് ഒരു കുട്ടി ഉണ്ട്, മൂന്നു വയസ്കാരി പാത്തുകുട്ടി. അവളെയിരുന്നു അന്നത്തെ താരം.

പാറു ആണെങ്കിൽ കുഞ്ഞിനെ കൊഞ്ചിച്ചു കളിപ്പിച്ചും അതിലൂടെ നടന്നു.

ഇടയ്ക്കു എപ്പോളോ ഒരു ഭാരം തന്നിലേക്ക് വന്നു അമരുന്നതും, ഒരു കൈ തന്റെ ഇടുപ്പിൽ ചുറ്റി വരിഞ്ഞതും പാറു അറിഞ്ഞു.
.
അതാരാണ്, ആ ഗന്ധം ആരുടേത് ആണെന്ന് തിരിച്ചറിയാൻ ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവൾ പഠിച്ചിരുന്നു.

"പാറു... അവരൊക്കെ പോകാൻ ധൃതി വെക്കുന്നുണ്ട്, നീയും കൂടി വന്നേ.. ഫുഡ്‌ ഒക്കെ എടുത്തു കൊടുക്കാന്.."
അവൻ വിളിച്ചതും പാറു പെട്ടന്ന് തന്നെ കാശിയുടെ പിന്നാലെ ഡൈനിംഗ് ഹാളിലേക്ക് നടന്നു 
എല്ലാവരും കൂടി ചേർന്നപ്പോൾ ആകെ ആഘോഷം ആയിരുന്നു..

അന്നത്തെ ഫുഡ്‌ ഒക്കെ കാശി ഓർഡർ ചെയ്യുകയായിരുന്നു.

9മണിയോട് ആണ് അവന്റെ ഫ്രണ്ട്സ് മടങ്ങിപോയത്..

കൈലാസും മാളവിക യും ഉച്ചയ്ക്ക് ശേഷം എത്തി കൊള്ളാം എന്ന് കാശിയെ വിളിച്ചു അറിയിച്ചു.

ഓഫീസിലേക്ക് പോകാനായി അച്ഛനും ഇറങ്ങി.

പിന്നീട് അവർ നാലു പേരും മാത്രമായി ആ വലിയ ചുവരുകൾക്കുള്ളിൽ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story