കാശിനാഥൻ: ഭാഗം 52

kashinathan mithra

രചന: മിത്ര വിന്ദ

പിന്തിരിഞ്ഞു നോക്കാൻ പോലും സമ്മതിക്കാതെ കൊണ്ട്  അവളുടെ ശംഖു പോലുള്ള കഴുത്തിലേക്ക് നാവ് കൊണ്ട് ഒന്നു ഉഴിഞ്ഞതും പെണ്ണൊന്നു ഉയർന്നു പൊങ്ങി പോയി.. എന്നാൽ അതിനു മുന്നേ തന്നെ അവൻ അവളെ പിടിച്ചു തന്നിലേക്ക് അമർത്തിയിരുന്നു..

കാശിയേട്ടാ..... വിട്...

കുതറുന്നതിടയിലും അവൾ മെല്ലെ പറഞ്ഞു.

അടങ്ങി കിടക്കു പാറുട്ടാ.....കിടന്നു ബഹളം വെയ്ക്കാനും മാത്രം ഞാൻ ഒന്നും ചെയ്തില്ലലോ....

ഒറ്റ കുതിപ്പിന് അവളെ എടുത്തു നെഞ്ചിലേക്ക് ഇട്ടു കൊണ്ട് അവൻ അവളെ സാകൂതം നോക്കി.


എന്നിട്ട് അല്പം കൂടി അവളെ തന്നിലേക്ക് അടക്കി പിടിച്ചു.

മെയ്യും മാറും അവനിലേക്ക് അമർന്നതും പെണ്ണൊന്നു തേങ്ങി പോയി.

നിനക്ക് കടിച്ചെടുക്കാൻ തോന്നുന്നുണ്ടങ്കിൽ അതങ്ങട് എടുത്തോളൂ പാറുട്ടാ, അതിനിപ്പോ ആരും ഇവിടെ ഒരു തടസം ആയിട്ട് ഇല്ലാലോ..

കാതിലെ കമ്മലിൽ ഒന്ന് തോണ്ടി കൊണ്ട് അവൻ പറഞ്ഞതും പാറുന്റെ മുഖം അങ്ങട് തുടുത്തു പോയിരിന്നു.

അവന്റ കൈ ഒന്ന് അയഞ്ഞ നേരത്തു അവൾ അവന്റെ ദേഹത്തു നിന്നും അടർന്നു മാറി നേരെ കിടന്നു..

ശ്വാസതാളത്തിന് ഒപ്പം ഉയർന്നുപൊങ്ങുന്ന മാറിടങ്ങളെ അടക്കി പിടിക്കാൻ ആവാതെ അടുത്ത് കിടന്ന പുതപ്പ് വലിച്ചെടുത്തു പാറു തന്റെ മേലേയ്ക്കിട്ടു.


പെട്ടന്ന് ആയിരുന്നു കാശി എഴുന്നേറ്റു ഇരുന്ന ശേഷം അത് വലിച്ചെടുത്തു ചുരുട്ടി ഒരേറു വെച്ചു കൊടുത്തത്..


മിഴികളിൽ പരിഭവം നിറച്ചു കൊണ്ട് നോക്കുന്നവളെ കണ്ടതും അവനു ചിരി പൊട്ടി.

"നീ കുറച്ചു ആയല്ലോ, ഇത് ഒളിപ്പിച്ചു വെയ്ക്കാൻ തുടങ്ങീട്ട്,എനിക്ക് കാണാൻ പാടില്ലാത്തത് എന്താണ് എന്ന് നോക്കിട്ടെ ഒള്ളു ബാക്കി കാര്യം,"
എന്ന് പറഞ്ഞു കൊണ്ട് അവൻ ടോപ് വലിച്ചു മേല്പോട്ട് ഉയർത്താൻ ശ്രെമിക്കെ, പാറു അവന്റെ കൈയിൽ കയറി പിടിച്ചു.

ഏട്ടാ... പ്ലീസ്.

അവൾ വളരെ വിഷമത്തോടെ കാശിയെ വീണ്ടും നോക്കി.

നമ്മൾക്കിടയിൽ ഈ ഒളിച്ചു കളിയുടെ ആവശ്യം.. അത് എന്തിനാണ് പാറുട്ടി..എനിക്ക് ഇപ്പോളും അത് മനസിലാവുന്നില്ല കേട്ടോ.


കിടന്നു കൊണ്ട് അവൻ പാറുവിനെ തന്റെ കൈ കുമ്പിളിൽ ഒതുക്കി നെഞ്ചിലേയ്ക്ക് ചേർത്തു കൊണ്ട് ചോദിച്ചു..

അതിനൊരു ഉത്തരം കൊടുക്കാൻ പാറുവിനു പോലും അറിയില്ല എന്നത് ആയിരുന്നു സത്യം..

ഹ്മ്മ്... പോട്ടെ, നിനക്ക് ഉള്ളാലെ തോന്നുന്ന സമയത്തു കാണിച്ചാൽ മതി. അത് വരെയും ഞാൻ വെയിറ്റ് ചെയ്തോളാം കേട്ടോ...

ആ നെറുകയിൽ തലോടി കൊണ്ട് നെറ്റിമേൽ വീണു കിടന്ന ചെറു മുടി ചുരുളുകൾ വിരലുകളാൽ വകഞ്ഞു മാറ്റി കൊണ്ട് കാശി സാവധാനം പറഞ്ഞു.

അതല്ല എനിക്ക് മനസിലാവാത്തത് കേട്ടോ, ഞാൻ എങ്ങനെ ആടി നിന്റെ കണ്ട്രോള് കളയുന്നതും നിന്നേ വഴി തെറ്റിയ്ക്കുന്നതും... തികച്ചും നിരപരാധി ആയ എന്നേ പറ്റി ഇത്രയ്ക്ക് ദുർ വ്യാഖ്യാനം നടത്തമോ പാറുവേ...

അവൻ അത് ചോദിച്ചതും പാറു അവന്റെ താടിമേൽ ഒന്ന് വിരൽ ഓടിച്ചു. എന്നിട്ട് അവന്റെ കവിളിൽ പിടിച്ചു ഉലച്ചു.

ഒരുപാട് റൊമാന്റിക് ആവാൻ നോക്കാതെ കൊണ്ട് കിടന്ന് ഉറങ്ങു ചെക്കാ... നേരം ഒരുപാട് ആയി ട്ടോ..

അവന്റെ ഇട നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറയുന്നവളുട താടി പിടിച്ചു മേല്പോട്ട് ഉയർത്തി അവളുടെ മിഴികളിൽ ഉറ്റു നോക്കിയതും പാറുന്റെ നെഞ്ചു പിടഞ്ഞു പോയി...

കാശിയുടെ മുഖം തന്നിലേക്ക് കൂടുതൽ കൂടുതൽ അടുത്ത് വരുന്നത് അറിയും തോറും അവളുടെ ശരീരത്തിൽ മിന്നൽ പിണറുകൾ പ്രവഹിക്കും പോലെ തോന്നി.

അവളുടെ അധരത്തേ മെല്ലെ ഒന്ന് തഴുകി തൊട്ടുണർത്തിയതും അവ വിറകൊണ്ട് പോയി.

അപ്പോളേക്കും മെല്ലെ മെല്ലെ അവൻ തന്റെ അധരം കൊണ്ട് അവളുടെ അധരത്തെ കവർന്നെടുത്തു കഴിഞ്ഞിരുന്നു.

ഇരു ദളങ്ങളും മാറി മാറി നുകർന്നു കൊണ്ട് അവൻ അവളെ ശ്വാസം മുട്ടിച്ചു.ഒപ്പം വല്ലാത്ത അനുഭൂതിയും.

വിരലുകൾ അത് വരെയും സഞ്ചരിയ്ക്കാത്ത പാത തേടാൻ തുടങ്ങിയതും പെണ്ണൊന്നു ഉയർന്നു പൊങ്ങി.

അവളുടെ പൊക്കിൾ ചുഴിയുടെ ആഴപരപ്പ് അളക്കാൻ തുടങ്ങിയ അംഗുലീയങ്ങൾക്ക് കടിഞ്ഞാൺ ഇട്ടു കൊണ്ട് പാറു അവയെ മുറുക്കി പിടിച്ചതും കാശി അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തിയിരുന്നു..

കാശിയേട്ടാ.....

ഇരു കൈകൾ കൊണ്ടും അവൾ അവന്റെ തലമുടിയിൽ കോർത്തു പിടിച്ചു വലിച്ചതും,അവന്റെ മുഖം വീണ്ടും അവളുടെ മൃദുലതയിൽ അമർന്നു കൊണ്ട് അവളെ ഇക്കിളി കൂട്ടികൊണ്ട് താഴേക്ക് ഇറങ്ങി..

ടോപ് പിടിച്ചു മേല്പോട്ട് ഉയർത്തി കൊണ്ട് അവളുടെ പൊക്കിൾ ചുഴിയിൽ നാവ് കൊണ്ട് കശക്കിയതും അവളൊന്നു അറിയാതെ നിലവിളിച്ചു പോയിരിന്നു.

അത് അവനെ കൂടുതൽ ഹരം കൊള്ളിച്ചു എന്ന് വേണം പറയാൻ...


അല്പ സമയം കൂടി അവൻ തന്റെ പ്രവർത്തി തുടർന്നു കൊണ്ടേ ഇരുന്നു.

ശേഷം അവന്റെ മുഖം അവളുടെ അണിവയറിൽ ആഴത്തിൽ ഓരോ മുത്തം കൊടുത്തു കൊണ്ട് അതിലൂടെ എല്ലാം ഓടി നടന്നു.

പാറു അപ്പോളേക്കും തരളിതയായ് മാറിയിരുന്നു.

കൂടുതൽ കൂടുതൽ വഴി തെളിച്ചു കൊണ്ട് ആ മുഖം അല്പം കൂടി താഴേക്ക് ഇറങ്ങിയതും പാറു തന്റെ സർവ ശക്തിയും ഉപയോഗിച്ച് കൊണ്ട് എഴുനേറ്റു..

എന്നാൽ അവൻ അതിനേക്കാൾ ബലത്തിൽ അവളുടെ പാവാടതുമ്പിന്റെ നാട തന്റെ പല്ലുകൾ കൊണ്ട് കടിച്ചു മാറ്റുന്ന തിരക്കിൽ ആയിരുന്നു.

കാശിയേട്ടാ... പ്ലീസ്... ഞാൻ.... എനിക്ക്..... കുറച്ചു സമയം വേണം....


വല്ല വിധേനയും അവൾ പറഞ്ഞു ഒപ്പിച്ചു.

പെട്ടന്ന് തന്നെ കാശി മുഖം ഉയർത്തി അവളെ നോക്കി.

ഇന്ന് തന്നെ വേണോ കാശിയേട്ടാ....ഞാൻ.. എനിക്ക് 

കുറുകി കൊണ്ട് അവൾ അവനെ ദീനമായി നോക്കി വാക്കുകൾക്കായി പരതി.


എന്താ... എന്ത് പറ്റി പാറു ..

അവൻ എഴുന്നേറ്റു നേരെ കിടന്നു കൊണ്ട് അവളെ നോക്കി.

അല്ലാ... അത് പിന്നെ, നാളെ... നാളെ നമ്മൾക്ക് അമ്പലത്തിൽ പോകണ്ടേ ഏട്ടാ, അതുകൊണ്ട് ഉറക്കം വെടിഞ്ഞു ഇരിക്കാതെ വേഗം കിടക്കാൻ നോക്ക്.


അവൾ ഒരു തരത്തിൽ പറഞ്ഞു ഒപ്പിച്ചു.


അവളോട് കൂടുതൽ ഒന്നും പറയാതെ കൊണ്ട് കാശി നേരെ കിടന്നു.. മുകളിലെ ചുവരിലേക്ക് ദൃഷ്ടി ഊന്നി കൊണ്ട്.

രസിച്ചു വന്നപ്പോൾ ആയിരുന്നു പെണ്ണതെല്ലാം തറ്റുടച്ചു കളഞ്ഞത്.

അതിന്റെ അല്പം നീരസം അവന്റെ മുഖത്തു കാണാം എങ്കിലും അതൊക്കെ മറച്ചു വെച്ചു കൊണ്ട് അവൻ അനങ്ങാതെ കിടന്നു.

കാശിയേട്ടാ പിണങ്ങിയോ....

അവനോട് ചേർന്ന് കിടന്ന് കൊണ്ട് പാറു ചോദിച്ചു.


"കിടന്ന് ഉറങ്ങിക്കോ, നേരം ഒരുപാട് ആയില്ലേ....നാളെ ഓഫീസിൽ പോകേണ്ടത് ആണ് "

അവൻ തന്റെ വലം കൈ എത്തിച്ചു അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് പറഞ്ഞു..

"സത്യം പറഞ്ഞാൽ പെട്ടന്ന്, എനിക്ക്... സോറി കാശിയേട്ടാ.... അതുകൊണ്ട് ആണന്നെ...."

"മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ.മതി പറഞ്ഞത് "

എന്നും പറഞ്ഞു കൊണ്ട് അവൻ മിഴികൾ പൂട്ടിയതും പാറു പിന്നീട് ഒന്നും മിണ്ടാൻ തുനിഞ്ഞില്ല.

അവൾക്ക് ആവശ്യം എന്ന് തോന്നുന്ന സമയത്ത് ഇങ്ങോട്ട് വരട്ടെ..ഇനി താനായിട്ട് ചെല്ലുന്നില്ല...

കാശി തീർച്ചപ്പെടുത്തി.

***
രാവിലെ പാറു കണ്ണ് തുറന്നപ്പോൾ കാശി ഉറക്കം തെളിഞ്ഞു എഴുന്നേറ്റു പോയിരിന്നു.

സമയം നോക്കിയപ്പോൾ 7.15

ശോ.. ഈ കാശിയേട്ടൻ ഒന്നു വിളിച്ചു കൂടി ഇല്ലാലോ... എന്നോർത്ത് കൊണ്ട് അവൾ പെട്ടന്ന് തന്നെ എഴുനേറ്റ് വാഷ് റൂമിലേക്ക് പോയി.

ഫ്രഷ് ആയി വന്ന ശേഷം ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി ചെന്നു.


കോഫി കുടിച്ചു കൊണ്ട് ഇരിക്കുന്ന കാശിയേ കണ്ടതും അവൾക്ക് തലേ ദിവസത്തെ കാര്യങ്ങൾ ഓർമ വന്നത്..

ഇനി അതുകൊണ്ട് ആവും ഏട്ടന് എന്നോട് ദേഷ്യം...ഇനി അതാണോ എന്നേ വിളിക്കാഞ്ഞത്..


ഗുഡ്മോർണിംഗ് പാറു...

അവന്റെ ശബ്ദം കേട്ടതും അവൾ മുഖം തിരിച്ചു നോക്കി.

നല്ല ഉറക്കം ആയിരുന്നുല്ലോടോ .. എന്തെങ്കിലും ക്ഷീണം ഉണ്ടോ തനീക്ക്?

ഇല്ല ഏട്ടാ...ക്ഷീണം ഒന്നും ഇല്ല. പക്ഷെ ഞാൻ കിടന്നു ഉറങ്ങി പോയി.

ഹ്മ്മ് ഇട്സ് ഓക്കേ... താൻ ചെന്നു കോഫി കുടിക്ക്.... ജാനകി ചേച്ചി അടുക്കളയിൽ കാണും..

അവൻ പറഞ്ഞതും പാറു അടുക്കളയിലേക്ക് നടന്നു...

താന്, എടോ, ഇയാള്...... ഇങ്ങനെ ഒക്കെ ആണോ എന്നേ വിളിക്കുന്നത്....അങ്ങനെ അല്ലായിരുന്നല്ലോ.. എന്നിട്ട് ഇപോ എന്ത് പറ്റി.

അവൾ ഓർത്തു..

ഇത്തിരി ജാട ഇട്ടിട്ടേ കാര്യം ഒള്ളു, ഇന്നലെ ഇവള് തന്നെ അല്ലേ ഉറങ്ങി കിടന്നവനെ വിളിച്ചു അത്താഴം ഇല്ലെന്ന് പറഞ്ഞത്..
ങ്ഹും..... വെച്ചിട്ടുണ്ടെടി കാന്താരി..നീ ഇങ്ങോട്ട് വന്നു ഉമ്മിക്കുന്നത് ഞാൻ കാണിച്ചു തരം കേട്ടോ....

ഉള്ളാലെ പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു റൂമിലേക്ക് പോയി.

പാറു കോഫി യും എടുത്തു കൊണ്ട് വന്നപ്പോൾ കാശി അവിടെ ഇല്ലായിരുന്നു.

ഇതെവിടെ പോയി.... അവൾ ചുറ്റിനും മിഴികൾ പായിച്ചു..

ബെഡ് റൂമിൽ നിന്നും ആരെയോ ഫോണിൽ വിളിക്കുന്ന അവന്റെ ശബ്ദം കേട്ടതും അവൾക്ക് മനസിലായി ആള് അവിടെ ഉണ്ടെന്ന്.

കോഫി കുടിച്ച ശേഷം അവൾ വീണ്ടും ജാനകി ചേച്ചിയേ സഹായിക്കാൻ ചെന്നു.

ചപ്പാത്തിയും പൊട്ടറ്റോ മസാലയും ആയിരുന്നു ബ്രേക്ഫാസ്റ്റ്.

അവർ അതൊക്കെ ഉണ്ടാക്കി ചൂടോടെ എടുത്തു വെച്ചിട്ടുണ്ട്...

പ്ലേറ്റ്കളും ഗ്ലാസും ഒക്കെ എടുത്തു കഴുകി കൊണ്ട് വന്നു പാറു ടേബിളിൽ നിരത്തി.

എന്നിട്ട് കാശിയെ വിളിക്കാനായി പോയി.

ഏട്ടാ.. കഴിക്കാൻ വരുന്നില്ലേ...

താൻ പോയി ഇരുന്നോ, ഞാൻ വന്നോളാം.. കുറച്ചു മെയിൽസ് ചെക്ക് ചെയ്യാൻ ഉണ്ടല്ലോടോ..


അവൻ പറഞ്ഞതും പാറു തിരിഞ്ഞു പോയിരിന്നു.

എന്നാലും അവൻ വരുന്നത് വരെയും പാറു കഴിക്കാതെ നോക്കി ഇരുന്നു.

ഏട്ടൻ ഫ്രീ ആയിട്ട് ഒക്കെ ആണ് സംസാരിക്കുന്നത്, എന്നാലും തന്റെ ഉള്ളിലെന്തോ ഒരു നൊമ്പരം പോലെ അവൾക്ക് തോന്നി.

ഫുഡ്‌ കഴിച്ചു എഴുന്നേറ്റപ്പോളും റെഡി ആയി ഓഫീസിലേക്ക് പോകുമ്പോളും എല്ലാം അവൾ നിശബ്ദ ആയിരുന്നു...

കാശിക്ക് അത് മനസിലായി എങ്കിലും അവൻ കൂടുതൽ ഒന്നും ചോദിക്കുവാൻ ശ്രെമിച്ചതുമില്ല........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story