കാശിനാഥൻ: ഭാഗം 56

kashinathan mithra

രചന: മിത്ര വിന്ദ

വളരെ അധികം ഘോഷത്തോടെ ആയിരുന്നു ആറാട്ട് എഴുന്നള്ളിപ്പ് നടന്നത്..


ആ നാട് ഒട്ടാകെ ആനന്ദത്തിൽ ആറാടിയ ഉത്സവ നാളുകൾ ..

അന്നേ ദിവസം ഭഗവാൻ പുറത്തേക്ക് എഴുന്നള്ളി കഴിഞ്ഞാൽ പിന്നെ ശ്രീകോവില് അടയ്ക്കും... പിന്നീട് ആർക്കും ക്ഷേത്ര ദർശനം അനുവദനിയം അല്ല..

ഊര് ചുറ്റാൻ വരുന്ന തേവരെ കാത്തു എല്ലാ ഭവനങ്ങളിലും തിരി തെളിയും... പറയെടുപ്പും പക്ക മേളവും ഒക്കെ ആയിട്ട് അങ്ങനെ രാവ് ഇഴഞ്ഞു നീങ്ങും....

ഓരോ ദേശക്കാരും കാത്തിരിക്കും അവരുടെ നാഥന്റെ വരവിനായി..

രാത്രി 11മണിയോട് കൂടി ആറാട്ട് കുളത്തിലെ നീരാട്ടിനു ശേഷം,വീണ്ടും ഭഗവാൻ ക്ഷേത്രത്തിൽ എത്തി ചേരും..

ആ സമയത്തു ചുറ്റഅമ്പലത്തിൽ മുഴുവൻ ചിരാത് തെളിയും...


ആർപ്പ് വിളിയോട് കൂടി സ്വീകരിച്ചു കോവിലിലേക്ക് ആനയിക്കും..

പിന്നെ അകത്തു ഉള്ള പൂജയും,വഴിപാടുകളുമൊക്കെ ആണ്... എന്നിരുന്നാലും 1മണിയോളം ആകും എല്ലാം കഴിഞ്ഞു കൊടി ഇറക്കുമ്പോൾ..


പാർവതിയെ പരിചയപ്പെടാനും അവളോട് സംസാരിക്കുവാനും ഒക്കെ ആളുകൾ വരുന്നത് കാണുമ്പോൾ മാളുവിന്‌ കലി കയറി..

അതിന്റ ദേഷ്യത്തിന് സ്വന്തം മമ്മിയോട് പോലും അവൾ തട്ടി ക്കയറി.

ആ സമയത്ത് പോലും കാരണം അറിയാതെ അവർ വിഷമിച്ചു നിൽക്കുകയാണ് ചെയ്തത്....

ഗോൾഡും കാശും ഒക്കെ കിട്ടി കഴിഞ്ഞപ്പോൾ പാർവതിയോട് ഉള്ള സുഗന്ധിയുടെ മനോഭാവം പോലും മാറിയിരുന്നു..

അതാണ് അവളെ കൂടുതൽ ചൊടിപ്പിച്ചത്.

പലപ്പോളും ഒരു ഡോക്ടർ ആണെന്നുള്ളത് പോലും മറന്നു തരം താഴ്ന്ന രീതിയിലെ ചിന്തകളും വാക്കുകളും അവളുടെ ഉള്ളിൽ കടന്നു വന്നു.

"മോളെ.... ദേവി ചെറിയമ്മയെ അറിയില്ലേ നിനക്ക്, കിഴക്കേടത്തെ, മാധവൻ അങ്കിൾന്റെ വൈഫ്‌ ആണ്....."

അല്പം തടിച്ച ഒരു സ്ത്രീയെയും കൂട്ടി കൊണ്ട് സുഗന്ധി, ആണെങ്കിൽ മാളുവിന്റെ അടുത്തേക്ക് വന്നത് ആയിരുന്നു.


"ഹ്മ്മ്.... കേട്ടിട്ടുണ്ട്....."

അത്രമാത്രം പറഞ്ഞു കൊണ്ട് അവൾ മുഖം വെട്ടി തിരിച്ചു നിന്നു.

മാളുവിന്റെ ആ പ്രവർത്തിയിൽ സുഗന്തിക്ക് പോലും നാണക്കേട് തോന്നി.

"ഇളയ മരുമകൾ എവിടെ... ആ കുട്ടിയെ കണ്ടേ ഇല്ലാലോ..."

ദേവി ചെറിയമ്മ ചോദിച്ചതും സുഗന്ധി ചുറ്റിലും നോക്കി.

അച്ഛമ്മയുടെ അടുത്തായി അല്പം മാറി ഒരു കസേരയിൽ ഇരിക്കുകയാണ് പാറു.

"ദാ അവിടെ അമ്മയുടെ ഒപ്പം ഇരിപ്പുണ്ട്, ഞാൻ വിളിക്കാം കേട്ടോ..."


"വേണ്ട സുഗന്ധി,, ആ കുട്ടിയെ കാണാഞ്ഞത് കൊണ്ട് ചോദിച്ചു എന്നേ ഒള്ളു ട്ടോ....."എന്ന് പറഞ്ഞു കൊണ്ട് അവർ അവിടെ നിന്നും നടന്നു നീങ്ങി.

മുഖം കുത്തി വീർപ്പിച്ചു നിൽക്കുന്ന മാളുവിനെ കണ്ടതും സുഗന്ധി ക്ക് ഒന്നും മനസിലായില്ല.. കൈലാസും ആയിട്ട് എന്തെങ്കിലും സൗന്ദര്യ പിണക്കം ആകും എന്നാണ് അവർ കരുതിയത്.

അച്ഛനും മക്കളും കൂടി കരയോഗത്തിന്റെ ഓഫീസിന്റെ വാതിൽക്കൽ നിൽക്കുന്നത് കണ്ടു സുഗന്ധി അവിടേക്ക് പോയി.

"മോളെ... നിനക്ക് എന്താ പറ്റിയേ, പെട്ടന്ന് മുഖം ഒക്കെ വല്ലാണ്ട് ആയല്ലോ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ "


മാളൂന്റെ കൈ തണ്ടയിൽ പിടിച്ചു 
കൊണ്ട് അവളുടെ അമ്മ ചോദിച്ചു.


"എനിക്ക് എന്ത് പ്രശ്നം ആണ് മമ്മി,ഒക്കെ മമ്മിടെ തോന്നൽ ആണ്...."

"ഹേയ്.. അങ്ങനെ ഒന്നും പറഞ്ഞു ഒഴിയാമെന്ന് കരുതണ്ട, നിന്റെ മുഖം കണ്ടാൽ അറിയാം, എന്തൊക്കെയൊ നിന്റെ ഉള്ളിൽ തട്ടിയിട്ടുണ്ട് എന്ന്.....എന്താ മോളെ, എന്നതാ പ്രശ്നം "

"ഒന്നുല്ല മമ്മി, ഇപ്പൊ എല്ലാടത്തും സ്റ്റാർ ആയി നിൽക്കുന്നത് അവൾ അല്ലേ, പാർവതി...... കോടികൾ വില മതിയ്ക്കുന്ന ഫ്ലാറ്റ് വാങ്ങി കൊടുത്തു തറവാടും ഇട്ടെറിഞ്ഞു അവൻ വിളിച്ചോണ്ട് പോയില്ലേ അവളെ... എന്നിട്ട് ഓഫീസിലെ CEO ആയിട്ട് കൂടി അങ്ങ് നീയമിച്ചു വെച്ച്.. പിന്നെ അവൾക്ക് എന്നാ കുഴപ്പം... അവള് മിടുക്കി ആയില്ലേ മമ്മി..."

അമർഷത്തോടെ പറയുന്ന മാളുവിന്റെ മുഖത്തേക്ക് അമ്മ സൂക്ഷിച്ചു നോക്കി.

"തള്ളയ്ക്ക് ഇപ്പൊ അവളെ കാണുമ്പോൾ വല്ലാത്ത ഒലിപ്പീരു പോലെ,,അവരുടെ ചിരിയും ഭാവവും ഒക്കെ ഒന്ന് കാണേണ്ടത് ആണ്,ഇതൊന്നും ആർക്കും മനസിലാകുന്നില്ല എന്നാണ് അവരുടെ വിചാരം..."

"നീ അതൊന്നും ഓർത്തു വിഷമിക്കേണ്ട, നിനക്ക് ഫ്ലാറ്റ് വേണോങ്കിൽ പറയു, ഡാഡി വാങ്ങി തരും, അതിനേക്കാൾ മുന്തിയത്....... നിന്റെ സമ്മതം മാത്രം മതി അതിനു "


"ഹേയ്... അതൊന്നും വേണ്ട മമ്മി... നോക്കട്ടെ ഏതു വരെയും പോകുമെന്ന് "

മകള് എന്തോ ആലോചിച്ചു ഉറപ്പിച്ചു ആണെന്ന് അവർക്ക് തോന്നി.

"ആഹ്.... വരട്ടെ മോളെ, എന്തെങ്കിലും വഴി നമ്മൾക്ക് ഉണ്ടാക്കാം കേട്ടോ..ഇപ്പൊ എന്റെ മോള് അതൊന്നും ഓർത്തു നേർവസ് ആവേണ്ട കാര്യമില്ലന്നെ .."

അവളുടെ തോളിൽ തട്ടി കൊണ്ട് അവർ മകളെ ചേർത്ത് പിടിച്ചു.


****

പോക്കറ്റിൽ കിടന്നു ഫോൺ അടിക്കൻ തുടങ്ങിയതും കാശി അത് എടുത്തു നോക്കി.


പാറു ആയിരുന്നു..

Hello... എന്താ പാറു..

എട്ടാ... എനിക്ക് വല്ലാത്ത ദാഹം,ഏട്ടനെവിടെയാ..

"ഞാനീ, വെളിയിൽ ഉണ്ട്, നീ ഇങ്ങോട്ട് പോരേ...."

അവൻ പറഞ്ഞു കൊടുത്ത സ്ഥലത്തേക്ക് പാറു ഇറങ്ങി വന്നു.

"ഹ്മ്മ്.. എന്ത് പറ്റിടാ... ഉറക്കം വരുന്നുണ്ടോ "

അവളുടെ കണ്ണും മുഖവും ഒക്കെ വല്ലാതെ ഇരിക്കുന്നത് കണ്ടു അവൻ പാറുവിനെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.


"ഹേയ്.. ഇല്ലന്നേ, പക്ഷെ എനിക്ക് ആണെങ്കിൽ ഭയങ്കര ദാഹം.. എന്തെങ്കിലും കുടിയ്ക്കാൻ കിട്ടിയാൽ മതി...."...

"എന്താ വേണ്ടത്, ചായ വേണോ...."

"യ്യോ വേണ്ട.. എനിക്ക് ഐസ് ക്രീം മതി....ദെ അതുപോലത്തെ...."

അല്പം മാറി നിന്ന് ഐസ് ക്രീം കഴിക്കുന്ന കുറച്ചു പിള്ളേരെ ചൂണ്ടി ആയിരുന്നു അവൾ അത് കാണിച്ചത്..

"ഹ്മ്മ്... നീ ഇവിടെ നില്ക്കു.. ഞാൻ വാങ്ങിട്ടു വരാം "...

തിടുക്കത്തിൽ പുറത്തേക്ക് പോയിട്ട് അവൻ ആണെങ്കിൽ രണ്ടു ഐസ് ക്രീംസ് ഒക്കെ വാങ്ങി തിരികെ വന്നു.

അത് മേടിച്ചു നുണഞ്ഞു കഴിക്കുന്ന പാറുവിനെ നോക്കി ഒരു നിമിഷം അവൻ നിന്നു പോയി.

അവളുടെ ചുവന്നു തുടുത്ത മുഖവും അധരവും...... നീണ്ട നാസികയും, ലോലമായ കവിൾ ത്തടവും.... പാറി വീണ മുടിയിഴകൾ ഒതുക്കി കൊണ്ട് അവൾ കാശിയെ ഇടയ്ക്ക് എല്ലാം നോക്കി...


ഹ്മ്മ്.. എന്താ ഇങ്ങനെ നോക്കുന്നത്... ആദ്യം ആയിട്ട് കാണും പോലെ..

അവന്റെ വയറ്റിൽ ഒരു കുത്തു കൊടുത്തു കൊണ്ട് പാറു അവനെ നോക്കി കണ്ണു ചിമ്മി.

"ആദ്യം ആയിട്ട് ഞാനിന്ന് കാണാൻ പോകുന്ന ഒരുപാട് പ്രോപ്പർട്ടിസ് ഉണ്ട് പാറുവേ... അതൊക്കെ ഒന്ന് ഓർത്തു പോയതാ...."

എങ്ങും തൊടാതെ ഉള്ള അവന്റെ മറുപടി കേട്ടതും പാറു ഒന്നൂടെ ചുവന്നു തുടുത്തു.

എന്താ ഇവിടെ ഒരു ചർച്ച... ഞാനും കൂടി കൂടട്ടെ...

പിന്നിൽ കൈലാസിനെ കണ്ടതും പെട്ടന്ന് ഇരുവരും ഒന്ന് അമ്പരന്ന് പോയി.


ഏട്ടൻ ഇവിടെ നിൽക്ക.... ഞാൻ ഇപ്പൊ വരാം.....

കാശി പെട്ടന്ന് പുറത്തേക്ക് പോയി, ഒരു ഐസ് ക്രീം കൂടി വാങ്ങി വന്നു.


എടാ.. എനിക്ക് വേണ്ടാരുന്നു....

കഴിക്ക് ഏട്ടാ... ആകെ കൂടി ഇവിടെ ഇങ്ങനെ കൂടുമ്പോൾ അല്ലേ നമ്മള് ഈ ഐസ് ക്രീം ഒക്കെ കഴിച്ചു ഒന്ന് അർമാദിക്കുന്നത്...

ചെറുപ്പത്തിലേ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ട് ഏട്ടനും അനിയനും പൊട്ടി ചിരിച്ചപ്പോൾ പാറുവും അതിൽ പങ്ക് കൊണ്ട് എന്ന് വേണം പറയാൻ.

ആ സമയത്ത് ആയിരുന്നു മാളവികയും മമ്മിയും കൂടി പുറത്തേക്ക് വന്നത്....


മൂവരെയും ഒരുമിച്ചു കണ്ടതും അവൾക്ക് കലി കയറി.

"കണ്ടൊ മമ്മി, ഇയാളെ ഞാൻ എവിടെ എല്ലാം തിരഞ്ഞു, എത്ര നേരo ഫോൺ വിളിച്ചു നോക്കി... എന്നിട്ട് എടുത്തോ...."

"പോട്ടെ മോളെ, ഈ തിരക്കിന്റെ ഇടയിൽ കേട്ട് കാണില്ലന്നെ.. നീ വാ..."

മമ്മി അവളുടെ കൈയിൽ പിടിച്ചു..

"വേണ്ട മമ്മി... ഞാൻ അവിടേക്ക് ഒന്നും വരുന്നില്ല.... അവര് സന്തോഷിക്കട്ടെ..."

മാളു വീണ്ടും അകത്തേക്ക് പോയി.
***


കൊടിയിറക്ക് കഴിഞ്ഞപ്പോൾ മണി ഒന്നര ആയി..

ആളുകൾ ഒക്കെ പതിയെ പിരിഞ്ഞു പോകാൻ തുടങ്ങി.

ജാനകി ചേച്ചിയെ കണ്ടില്ലലോ ഏട്ടാ.....

ഇടയ്ക്ക് പാർവതി ചോദിച്ചു.

ചേച്ചിടേ ഏതോ റിലേഷനിൽ ഉള്ളവർ ഇവിടെ ഉണ്ട്... അവിടേക്ക് പൊയ്ക്കോട്ടെ എന്ന് എന്നോട് ചോദിച്ചു.. ഞാൻ പറഞ്ഞു പോയിട്ട് വന്നാൽ മതിയെന്നു.... അതല്ലേ നമ്മൾക്കും സൗകര്യം.

കാതോരം മൊഴിഞ്ഞവനെ നോക്കി നെറ്റി ചുളിച്ചു കൊണ്ട് പാറു ചുറ്റമ്പലത്തിൽ നിന്നും ഇറങ്ങി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story