കാശിനാഥൻ: ഭാഗം 58

kashinathan mithra

രചന: മിത്ര വിന്ദ

കഴിഞ്ഞു പോയ സുന്ദരമായ നിമിഷങ്ങൾ..... അതിന്റെ ആലസ്യത്തിൽ ആയിരുന്നു കുറച്ചു നിമിഷത്തേക്ക് ഇരുവരും...


അല്പം അകലെ നിശബ്ദയായി ഒഴുകുന്ന കായലോളങ്ങൾ.. അവിടിവിടെ ആയി അകലെ വിണ്ണിലെ താരകങ്ങൾ... കാർമേഘം അപ്പോളും മൂടി പൊതിഞ്ഞു വെച്ചിരിക്കുന്ന അമ്പിളിക്കല....


എല്ലാം നോക്കി കണ്ടു കൊണ്ട് അങ്ങനെ കിടക്കുകയാണ് കാശിയും പാറുവും.

കാശി കൈ എത്തി വിളിച്ചതും  പാറു അവന്റെ അടുത്തേക്ക് വന്നു ചേർന്ന് കിടന്നു.

"പാറുട്ടാ...."

"ഹ്മ്മ്...."


"നിന്റെ നാണം ഒക്കെ എതിലെ പോയി പെണ്ണേ...."
എന്ന് ചോദിച്ചു കൊണ്ട് അവൻ അവളെ വാരി പുണർന്നു ആ നെറുകയിൽ ഒരു മുത്തം നൽകി..

എന്റെ നാണോം മാനോം എല്ലാം എടുത്തു കളഞ്ഞപ്പോൾ നിങ്ങൾക്ക് സമാധാനം ആയോ കാശിയേട്ടാ...

അവന്റെ നെഞ്ചിൽ വേദനിപ്പിക്കാതെ ഒന്ന് കടിച്ചു കൊണ്ട് അവൾ ചോദിച്ചു.

"എന്തെ, നിനക്ക് ഇഷ്ടം ആയില്ലേ പാറു "

അവന്റെ ശബ്ദം അവളുടെ കവിളിൽ ഒന്ന് തൊട്ടു തലോടി.

മറുപടി പറയാതെ കിടക്കുന്നവളുടെ മുഖം പിടിച്ചു അവൻ മേല്പോട്ട് ഉയർത്തി.

"എന്താണ് ഭാര്യേ ഒന്നും പറയാത്തത്..... സാറ്റിസ്‌ഫൈഡ് ആയില്ലെന്ന് ഉണ്ടെങ്കിൽ ഒന്നൂടെ ട്രൈ ചെയ്യാം കേട്ടോ...."


"ച്ചി..... വഷളത്തരം മുഴുവൻ കാണിച്ചിട്ട്.... ഒന്നു മിണ്ടാതെ പോകുന്നുണ്ടോ മനുഷ്യാ "

"ങ്ങെ... ഇപ്പൊ കുറ്റം മുഴുവൻ എനിക്ക് ആയോടി ...."

എന്ന് ചോദിച്ചു കൊണ്ട് അവൻ എഴുനേൽക്കാൻ തുടങ്ങിയതും പാറു അവനെ പിടിച്ചു അവിടെ കിടത്തി..

ഉറക്കം വരുന്നു കാശിയേട്ടാ..... നേരം എത്ര ആയിന്നു വല്ല വിചാരോമുണ്ടോ.....


ഹ്മ്മ്.... നാളെ എന്തായാലും ഞാനും ലീവ് ആണ് പാറു.... നമ്മൾക്ക് മതിയാവോളം ഉറങ്ങീട്ട് എഴുന്നേറ്റാൽ മതി ന്നെ.....എന്ന് പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു വാഷ് റൂമിലേക്ക് പോയി..

തിരികെ വന്നപ്പോൾ കണ്ടു ചുരുണ്ടു കൂടി കിടക്കുന്നവളെ.

അവളെയും ചേർത്ത് പിടിച്ചു കൊണ്ട് അവനും നിദ്രയെ പുൽകി.


**
മുൻകൂട്ടി നിശ്ചയിച്ചത് കൊണ്ട് 
അടുത്ത ദിവസം രണ്ടു പേരും ഓഫീസിലേക്ക് പോയിരുന്നില്ല.

പത്തു മണി ആയപ്പോൾ ജാനകി ചേച്ചി എത്തി.

കാളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് കൊണ്ട് ആണ് കാശിയും പാറുവും ഉണർന്നത്.

ആഹ് ചേച്ചി നേരത്തെ എത്തില്ലോ,ഞങ്ങൾ ആണെങ്കിൽ വന്നു കിടന്നപ്പോൾ ഒരുപാട് ലേറ്റ് അയിന്നെ.... ഇപ്പൊ എഴുനേറ്റ് വരുന്നേ ഒള്ളു..

എന്ന് പറഞ്ഞു കൊണ്ട് പാറു ഒരു കോട്ടുവാ ഒക്കെ ഇട്ട് കൊണ്ട് വന്നു സെറ്റിയിൽ ഇരുന്നു.

"മക്കള് ഓഫീസിൽ പോയി കാണും എന്നാ ഓർത്തത്, ബസ് സ്റ്റോപ്പിൽ വന്നു നിന്നപ്പോൾ കൈലാസ് മോനെ കണ്ടു. ഹോസ്പിറ്റലിലേക്ക് പോകുവായിരുന്നു. എന്നേ കണ്ട് വണ്ടി നിറുത്തി"

"ആഹ് എന്നിട്ടോ ചേച്ചി..."

താടിക്ക് കയ്യും കൊടുത്തു കൊണ്ട് ഇരിക്കുകയാണ് പാറു.

"എന്നിട്ട് എന്നേ ഇവിടെ കൊണ്ട് വന്നു ആക്കിയിട്ടാ പോയെ..."

"അതെയോ...."


"ആഹ്, അപ്പോള് കൈലാസ് മോനാണ് പറഞ്ഞത്, ഇന്ന് നിങ്ങള് രണ്ടാളും ലീവ് ആണെന്നും, ഒരുപാട് താമസിച്ച ആയിരുന്നു അമ്പലത്തിൽ നിന്നും മടങ്ങിയത് എന്നുമൊക്കെ.."

"ഹ്മ്മ്... ആറാട്ട് വന്നു കേറി, പൂജ ഒക്കെ കഴിഞു, ഞങ്ങൾ ഇവിടെ എത്തിയപ്പോൾ രണ്ടു മണി കഴിഞ്ഞു നേരം"


"മോള് മടുത്തു പോയി കാണും അല്ലേ..."

എന്ന് ചോദിച്ചു കൊണ്ട് അവർ അടുക്കളയിലേക്ക്പോയി.

"ഹേയ്... ആ സമയത്ത് ഒന്നും കുഴപ്പം ഇല്ലായിരുന്നു ചേച്ചി, അത് കഴിഞ്ഞാ മടുത്തത് "

ന്യൂസ്‌ പേപ്പർ വായിച്ചു കൊണ്ട് ഇരുന്ന കാശിയ്ക്ക് കേൾക്കാൻ പാകത്തിന് പാറു പതിയെ പറഞ്ഞു.

പെട്ടന്ന് അവൻ മുഖം ഉയർത്തി നോക്കി കണ്ണുരുട്ടി.

കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് എഴുനേറ്റ് പോകുന്നവളെ നോക്കി അവൻ അടക്കി ചിരിച്ചു പോയിരുന്നു അപ്പോളേക്കും..

**

പിന്നീട് അങ്ങോട്ട് ഓരോ ദിവസം ചെല്ലും തോറും അവർക്ക് സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങൾ ആയിരുന്നു കടന്നു വന്നത്.

പാറു തന്റെ ബിസിനസ്‌ രംഗത്ത് പുതിയ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ അവളുടെ കഴിവ് മനസിലാക്കുകയായിരുന്നു കാശി..

എല്ലാ കാര്യങ്ങൾക്കും അവളെ സഹായിക്കുവാനും പിന്തുണയ്ക്കുവാനും അവൻ കൂടെ ഉള്ളത് കൊണ്ട് പാറുവിന് അത് വലിയൊരു താങ്ങും കൂടി ആയിരുന്നു.

പുതിയ പുതിയ വ്യക്തികളും ആയിട്ട് ബിസിനസ്‌ മീറ്റിംഗ്സ് നടക്കുമ്പോൾ ആദ്യം ഒക്കെ പാറുവിന് പേടി ആയിരുന്നു എങ്കിലും പിന്നീട് അതൊക്ക മാറി അവൾ വളരെ എഫിഷന്റ് ആയി.


ഒരു കുഞ്ഞിനെ കുറിച്ച് പോലും കാശി മൂന്നാല് വട്ടം പറഞ്ഞപ്പോൾ പാറു അത് എതിർത്തു..

"അതിനൊക്കെ ഇനിയും സമയം ഉണ്ട് ഏട്ടാ,, ആദ്യം എനിക്ക് എന്റെ ബിസിനസ്‌ ഒന്നു സെറ്റ് ചെയ്തു കൊണ്ട് വരണം, അതിനു ശേഷം ബാക്കി...."

അവളുടെ വാക്കുകളിൽ കാശിക്ക് ആദ്യം ദേഷ്യം തോന്നി എങ്കിലും പിന്നീട് ഓർത്താപ്പോൾ അവനും കരുതി എല്ലാം ഒന്നു റെഡി ആകട്ടെ എന്ന്..


"ഹ്മ്മ്... k K ഗ്രൂപ്പിന്റെ ഓണർക്ക് നിന്നോട് എന്തോ ഇത്തിരി ഒലിപ്പു കൂടുതൽ ഉണ്ടല്ലോ പാറുവേ.... ഇന്ന് മീറ്റിംഗ് നു വന്നിട്ട് ആണെങ്കിൽ അവൻ നിന്റെ മുഖത്ത് നിന്നും കണ്ണെടുക്കുന്നു പോലും ഇല്ലായിരുന്നു...."

രാത്രിയിൽ കിടക്കുന്ന നേരത്ത് ആയിരുന്നു കാശി തന്റെ ഉള്ളിലെ സംശയം അവളോട് പങ്ക് വെച്ചത്.


"ആര് കൃഷ്ണശങ്കർ സാറോ....സാറൊരു പാവം അല്ലേ ഏട്ടാ."

തന്റെ സിൽകി ഹയർ മുഴുവൻ ആയും പൊക്കി കെട്ടി വെച്ച് കൊണ്ട് സ്ലീവ് ലെസ്സ് നൈറ്റ്‌ ഗൗൺ ഒക്കെ അണിഞ്ഞു കൊണ്ട് പാറു കാശിയുടെ അടുത്തേയ്ക്ക് കയറി കിടന്നു.

"ഹ്മ്മ്.... അവൻ അത്ര പാവം ഒന്നും അല്ല, ഞാൻ ഇരിക്കെ അവൻ നിന്നേ ഇത്രയ്ക്ക് വായി നോക്കണമെങ്കിൽ നിന്റെ സാറ് ആളൊരു തരികിടയാണ് കേട്ടോ "


തന്റെ ഫോണിലേക്ക് നോക്കി പറയുന്നത് ആണെങ്കിൽ പോലും കാശിയുടെ ഉള്ളിൽ പേരറിയാത്ത എന്തോ ഒരു വികാരം മുള പൊട്ടിയിരുന്നു, അവൻ പോലും അറിയാതെ...അത് അവനിൽ ഒരു സംശയ രോഗി ഉണർന്ന് തുടങ്ങുയിട്ട് ഒന്നും അല്ലായിരുന്നു... കാരണങ്ങൾ മനസിലാക്കി തുടങ്ങിയത് കൊണ്ട് ആയിരുന്നു.


"കാശിയേട്ടാ, kk എന്നല്ല, ഏതു കൊമ്പത്തെ ആള് വന്നാലും ശരി, എനിക്ക് എന്റെ കാര്യം നോക്കി നിൽക്കാൻ അറിയാം.... നിർത്തേണ്ട സ്ഥലത്തു അവരെ നിറുത്താൻ ഈ പാർവതിയ്ക്ക് വ്യക്തമായി അറിയാം... അതൊക്കെ മനസിലാക്കി തന്നെയാണ് ഞാൻ മുന്നോട്ട് പോകുന്നതും "

അവനോട് ചേർന്നു കിടന്നു ആ നെഞ്ചിൽ തന്റെ ചൂണ്ടു വിരൽ കൊണ്ട് കോറി അവൾ പറഞ്ഞു.

"എനിക്ക് അറിയാടി പെണ്ണേ.... ഞാൻ നിന്നേ സംശയിച്ചത് ഒന്നും അല്ല, പക്ഷെ അവൻ ആളത്ര ശരിയല്ല എന്ന് തോന്നി. നി നോക്കിയും കണ്ടും ഒക്കെ നിന്നാൽ മതി.പിന്നെ നമ്മുടെ കമ്പനിയും ആയിട്ട് അവന്റെ അച്ഛന്റെ കാലം മുതൽക്കേ ഡീൽ ഉള്ളത് ആണ്... അതുകൊണ്ട് നമ്മൾക്ക് അവരെ ഒരിക്കലും ഉപേക്ഷിയ്ക്കാനും പറ്റില്ല......"

. "അതിനു ആരാ പറഞ്ഞത് അവരെ ഉപേക്ഷിക്കാൻ, കാശിയേട്ടൻ വേണ്ടാത്ത ചിന്തകൾ ഒക്കെ ഉപേക്ഷിച്ചു നല്ല കുട്ടിയായി കിടന്നു ഉറങ്ങാൻ നോക്കുന്നെ...."

അല്പം കഴിഞ്ഞതും അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ കാശി മുഖം തിരിച്ചു നോക്കി.

പാറു അപ്പോൾ മിഴികൾ പൂട്ടിയിരുന്നു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story