കാശിനാഥൻ: ഭാഗം 59

kashinathan mithra

രചന: മിത്ര വിന്ദ

അല്പം കഴിഞ്ഞതും അനക്കം ഒന്നും കേൾക്കാതെ വന്നപ്പോൾ കാശി മുഖം തിരിച്ചു നോക്കി.

പാറു അപ്പോൾ മിഴികൾ പൂട്ടിയിരുന്നു.

ഇങ്ങനെ ഈ കിടപ്പ് തുടർന്നിട്ട് ഇപ്പൊ മാസം 6,7കഴിഞ്ഞു..

താങ്കൾ ഭാര്യാ, ഭർത്താക്കന്മാരായി ജീവിച്ചിട്ട് എന്നർത്ഥം.


പാറു എന്തിനാണ് ഇതിൽ നിന്ന് ഒക്കെ ഒഴിഞ്ഞു മാറുന്നത്..

അവൾക്ക് എപ്പോളും തിരക്കും കാര്യങ്ങളും മാത്രം.

ഒന്ന് റിലാക്സ് ആവാൻ വേണ്ടി നമ്മൾക്ക് രണ്ടാൾക്കും ജീവിക്കണ്ടേ പാറു എന്ന് എത്ര വട്ടം ചോദിച്ചു...
അവൾക്ക് അതിനോട് ഒന്നും താല്പര്യം ഇല്ല പോലും.
ആദ്യമാദ്യം താൻ അവളുടെ കാലു പിടിച്ചു അങ്ങോട്ട് ചെന്നു.
അവൾക്ക് ഇഷ്ടം ആകുന്നില്ല എന്ന് മനസിലായതും പിന്നേ താനും വാശിയോട് അകന്നു മാറി.. ഭാര്യ യുട മുന്നിൽ ആണല്ലോ എന്ന് കരുതി താൻ ഒരുപാട് താഴ്ന്നു കൊടുത്തു..എന്നാൽ പാറുവിനു അഹങ്കാരം വർധിക്കുകയാണ് ചെയ്തത്.
എല്ലാം ഇന്നല്ലെങ്കിൽ നാളെ ശരിയാവും എന്ന് കരുതി, മൂകമായി പ്രാർത്ഥിച്ചു കൊണ്ട് അങ്ങനെ കാത്തു ഇരിക്കുകയാണ്.


ഓർമ്മകൾ ഒരു നേർത്ത മൂടൽ മഞ്ഞല പോലെ വന്നു തഴുകി തലോടി...

ആ രാത്രിയിലും കാശിയുടെ ഉറക്കം നഷ്ടമായി..

അവന്റെ നെഞ്ചിലെ വിങ്ങലും നൊമ്പരവും മനസിലാക്കാതെ കൊണ്ട് പാറു അപ്പോളും ഗാഡനിദ്രയിൽ ആയിരുന്നു.

***

അടുത്ത ദിവസം കാലത്തെ ജാനകി ചേച്ചി കൊടുത്തു കോഫി യും കുടിച്ചു കൊണ്ട് ഇരിക്കുകയാണ് കാശി..

മോനേ കാശി..എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു 

ജാനകി ചേച്ചി കാശിയുടെ അടുത്ത് വന്നു നിന്നു കൊണ്ട് അവനെ നോക്കി.

എന്താണ് ജാനകി ചേച്ചി.....പറഞ്ഞോളൂന്നേ.

നാലഞ്ച് ദിവസം ആയിട്ട് എനിക്ക് തീരെ വയ്യ മോനേ, വല്ലാത്ത കാലിന് വേദന, എഴുന്നേറ്റു ഇരിക്കാൻപോലും വയ്യ...

എന്നിട്ട് ചേച്ചി എന്താണ് ഇതേ വരെയും ആയിട്ട് പറയാഞ്ഞത് എന്നോട്, രാവിലെ റെഡി ആയിക്കോ, നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം കേട്ടോ..

"കുഞ്ഞേ, ഞാൻ എന്റെ വീടിന്റെ അടുത്ത് ഒരു ആശുപത്രിയിൽ പോയി കാണിച്ചോണ്ട് ഇരുന്നത്, ഇനി വേദന വരുവണേൽ റസ്റ്റ്‌ എടുത്തു രണ്ടു മൂന്നു മാസം ഇരിക്കാൻ ആയിരുന്നു ആ ഡോക്ടർ പറഞ്ഞത്...."


"അതെയോ.. എന്നാൽ പിന്നെ അങ്ങനെ ചെയ്യാം ചേച്ചി...."

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് ചേച്ചി, ഞങ്ങൾക്ക് ആരെയും സഹായത്തിനു കിട്ടാതെ കൊണ്ട്,ഞാനും ഏട്ടനും കാലത്തെ പോകുന്നത് അല്ലേ "

അവരുടെ സംസാരം കേട്ട് കൊണ്ട് ആയിരുന്നു പാറു അവിടേക്ക് വന്നത്.


"ഹ്മ്മ്... ഇതിന്റെ ഇടയ്ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടല്ലോ.. എന്നാലും സാരവില്ല,ഇപ്പൊ ചേച്ചിടെ വയ്യഴിക ഒക്കെ മാറട്ടെ, അത് വരെയും നമ്മൾക്ക് എന്തെങ്കിലും വഴി നോക്കാം പാറു "
.. "എന്ത് വഴിയാണ് ഏട്ടൻ ഉദ്ദേശിച്ചത് , ചേച്ചി പെട്ടന്ന് അങ്ങനെ പോയാല് ഇവിടെ ഇപ്പൊ ആരെയാ വെയ്ക്കുന്നത്, ഒരാള് ഇല്ലാതെ പറ്റില്ലന്നെ.. അതല്ലേ പ്രശ്നം....."

. "എന്റെ തന്നെ വകേൽ ഒരു കൊച്ചു ഉണ്ട്, അവളെ രണ്ടു മാസത്തേക്ക് വിടാമോ എന്ന് ഞാൻ അവളുടെ അമ്മോട് ചോദിച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞു അവര് വിളിച്ചു പറയും മോളെ "

. "ആഹ് അങ്ങനെ എന്തെങ്കിലും നോക്കീട്ട് പോകാം ചേച്ചി, അല്ലാതെ ഇപ്പൊ എന്നാ ചെയ്യുംന്നേ..."


പാറു ജിംലേക്ക് പോകുന്നതിനിടയിൽ പറഞ്ഞു..

" ആ കുട്ടി വന്നാലും വന്നില്ലേലും ശരി,ജാനകി ചേച്ചി പോകുന്നതിന് ഉള്ള കാര്യങ്ങൾ നീക്കിക്കോളൂ.. ഞാൻ വീട്ടിൽ കൊണ്ട് ചെന്നു വിടാം കേട്ടോ... "

കാശി അത് പറഞ്ഞപ്പോൾ ജാനകി ചേച്ചി അവനെ നോക്കി തലയാട്ടി കാണിച്ചു..

***

പാറുവിനെ കൊണ്ട് പോയി ഓഫീസിൽ ഇറക്കി വിട്ട ശേഷം, കാശി വീണ്ടും ഫ്ലാറ്റ്ലേക്ക് പോയി.

ജാനകി ചേച്ചി അപ്പോളേക്കും തന്റെ സാധനങ്ങൾ ഒക്കെ കെട്ടി പൂട്ടി എടുത്തു ഒരു ബാഗിലെക്ക് വെച്ചിരുന്നു.

അവൻ ഫോണിൽ വിളിച്ചതും ചേച്ചി പാർക്കിംഗ് ഏരിയയിലേക്ക് വന്നു..

"ഹോസ്പിറ്റലിൽ കേറീട്ടു പോണോ ചേച്ചി...."

വളരെ ബദ്ധപ്പെട്ടു നടന്നു വരുന്ന അവരെ നോക്കി കാശി വണ്ടിയിൽ നിന്നും ഇറങ്ങി ചെന്നു ബാഗ് മേടിച്ചു പിടിച്ചു.

"വേണ്ട മോനേ, ഞാൻ എന്റെ വീടിന്റെ അടുത്തുള്ള ആ ഡോക്ടറേ കാണിച്ചോളാം.. അതാകുമ്പോൾ എനിക്ക് പരിചയം ഉള്ളത് കൊണ്ട്, അയാളു പെട്ടന്ന് മരുന്ന് തരും.."


"ആഹ്, ചേച്ചിടേ ഇഷ്ടം പോലെ ചെയ്യൂ കേട്ടൊ "

ഇരുവരും കൂടി യാത്ര തിരിച്ചു.

ജാനകി ചേച്ചിയ്ക്ക് സ്വന്തം ആയിട്ട് മക്കളോ ഭർത്തവൊ ഒന്നും ഇല്ലാത്തത് കൊണ്ട് ഏതോ ഒരു ബന്ധു വീട്ടിൽ ആയിരുന്നു നിൽക്കുന്നത്...

അവർ പറഞ്ഞു കൊടുത്ത വഴിയിൽ കൂടി കാശി തന്റെ വണ്ടി ഓടിച്ചു പോയി...


"മോനേ, എന്റെ കുഞ്ഞമ്മേടെ മോൾടേ മോളാണ് പേര് കല്യാണി, ഡിഗ്രി ഒക്കെ കഴിഞ്ഞ കുട്ടിയാ, ഇവള് നിന്നോളും രണ്ടു മാസത്തേക്ക് പാറുമോളെ സഹായിക്കാനായി.."


വെളുത്തു മെലിഞ്ഞ ഒരു പെൺകുട്ടി, മറ്റൊരു സ്ത്രീ യുടെ പിന്നിലായി നിൽക്കുകയാണ്...

ജാനകി ചേച്ചിടേ വീട് എത്തിയപ്പോൾ വണ്ടി നിറുത്തി കാശിയും ഇറങ്ങിയിരുന്നു.

ആ സമയത്ത് ആണ് ഒരു സ്ത്രീ മുറ്റത്തേക്ക് ഇറങ്ങി വന്നത്.

അവരുടെ പിന്നിലായി നിൽക്കുന്ന പെൺകുട്ടിയെ ചൂണ്ടി ആയിരുന്നു ജാനകി ചേച്ചി ഈ കാര്യം പറഞ്ഞത്..

അവൻ മുഖം ഉയർത്തി നോക്കിയതും ആ പെൺകുട്ടി അല്പം പരുങ്ങലോട് കൂടി കുറച്ചുടേ ഒതുങ്ങി നിന്നു.

"സാറെ... കേറി ഇരുന്നട്ടെ, സൗകര്യം ഒക്കെ കുറവാണ് എന്നാലും വന്നാട്ടെ സാറെ....."
. ആ സ്ത്രീ അവനെ നോക്കി വളരെ ഭവ്യതയോടെ പറഞ്ഞു.


"ഹേയ്.. വേണ്ടന്നെ..... അതൊക്കെ പിന്നീട് ആവാം, ഞാൻ ഇപ്പൊൾ തിരിച്ചു പോകുവാ, എനിക്ക് ഓഫീസിൽ പോകണം, നേരം ഒരുപാട് ആയി"
. അവൻ ഒരു പുഞ്ചിരിയാലെ അവരെ നോക്കി പറഞ്ഞു.


"കല്യാണി.... മോൾടെ തുണിയും സാധനോം ഒക്കെ എടുത്തു കൊണ്ട് വാ, ഈ സാറിന്റെ വീട്ടിലാ മോള് നിൽക്കേണ്ടത് കേട്ടോ..."


ജാനകി ചേച്ചി പറഞ്ഞപ്പോൾ ആ പെൺകുട്ടി വേഗം തന്നെ അകത്തേക്ക് കയറി പോയിരുന്ന്.

പെട്ടന്ന് തന്നെ ഒരു ബാഗും എടുത്തു മടങ്ങി വരികയും ചെയ്തു.

നരച്ചു നിറം മങ്ങിയ ഒരു കോട്ടൺ ചുരിദാർ ആയിരുന്നു അവളുടെ വേഷം.

അകത്തു നിന്ന് ഇറങ്ങി വന്നപ്പോൾ ആണ് കാശി അവളെ കണ്ടത്..

അവൻ നോക്കുന്നത് കണ്ടപ്പോൾ അവളും അവനെ ഒന്നു നോക്കി ചെറുതായ് പുഞ്ചിരിച്ചു.

അവരോട് യാത്ര പറഞ്ഞു കൊണ്ട് കാശി പെട്ടന്ന് തന്നെ വണ്ടിയിൽ ചെന്നു കയറി.

ജാനകി ചേച്ചിയോടും അവിടെ നിന്ന സ്ത്രീയോടും യാത്ര പറഞ്ഞു കൊണ്ട് കല്യാണി യും കാറിന്റെ അടുത്തേക്ക് വന്നു.

കല്യാണിയുടെ ഒപ്പം ഉണ്ടായിരുന്ന സ്ത്രീയ്ക്ക് അവളെ പറഞ്ഞു അയക്കാൻ വളരെ താല്പര്യം ഉണ്ടെന്ന് കാശിക്ക് തോന്നി.

കാറിന്റെ ഡോർ തുറക്കാൻ കല്യാണിക്ക് അറിയില്ലായിരുന്നു.അതുകൊണ്ട് കാശി വീണ്ടും ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്നു ബാക്ക്ലേ ഡോർ തുറന്നത്കൊടുത്തു..

തിരികെ ഉള്ള യാത്രയിൽ അവർ ഇരുവരും നിശബ്ദർ ആയിരുന്നു.

പുറം കാഴ്ചകൾ നോക്കി കൊണ്ട് കല്യാണി പിന്നിൽ ഇരിക്കുന്നത്, മിററിൽ കൂടി ഇടയ്ക്കൊക്കെ കാശി കാണുന്നുണ്ട്.


കല്യാണി എവിടെയാണ് പഠിച്ചത്..?

അല്പം കഴിഞ്ഞതും അവൻ ചോദിച്ചു.

St :മാർട്ടിനിൽ ആയിരുന്നു...

"ഹ്മ്മ്.. ഏത് വരെ, "

"എം കോം ഫസ്റ്റ് ഇയർ....."

"ഇല്ല സാർ..."

"അതെന്താ പറ്റിയേ"

"അപ്പോളേക്കും എന്റെ അച്ഛൻ മരിച്ചു പോയിരുന്നു, പിന്നീട് എനിക്ക് പഠിക്കാൻ പോകാൻ ഒന്നും പറ്റിയില്ല...."

"വീട്ടിൽ വേറെ ആരൊക്കെ ഉണ്ട് "


"അമ്മയും രണ്ടു അനുജത്തിമാരും"

"തന്റെ അമ്മയല്ലേ അവിടെ നിന്നത്.."

"അല്ല സാറെ, എന്റെ അമ്മ ഇവിടെ അടുത്തൊരു വീട്ടിൽ പണിക്ക് പോകുന്നുണ്ട്, അവിടെയാണ് "

"അപ്പൊൾ ആ സ്ത്രീ "

"അമ്മേടെ ആങ്ങളയുടെ ഭാര്യ ആണ്..."


"ഹ്മ്മ്......നിങ്ങൾ ഇപ്പൊ ഇവിടെ ആണോ താമസം, അതോ "

"അതേ സാറെ, അച്ഛൻ മരിച്ചിട്ട് രണ്ട് വർഷം ആവാറായി, അത്കൊണ്ട് ഞങ്ങള് എല്ലാവരും കൂടി അമ്മാവന്റെ വീട്ടിൽ ആണ് നിൽക്കുന്നത്"

"നിങ്ങൾക്ക് സ്വന്തം ആയി വീടില്ലേ "
"ഉണ്ടായിരുന്നു, അച്ഛൻ മരിച്ച ശേഷം, അച്ഛന്റെ പെങ്ങളും ഭർത്താവും കൂടി വന്നു അവിടെ താമസം ആക്കി, അച്ഛമ്മയ്ക്ക് വയ്യാത്തത് ആണേ, അപ്പൊ അച്ഛമ്മേടെ കാര്യം നോക്കാനും സഹായിക്കാനും ഒക്കെ ആയിട്ടാ വന്നത്.. എന്റെ അമ്മയ്ക്ക് ആണെങ്കിൽ പണിക്കും പോണമായിരുന്നു. അങ്ങനെ കുറച്ചു ദിവസം നിന്ന ശേഷം അപ്പച്ചി പിന്നീട് ബഹളം ഒക്കെ ആയി, അവർക്ക് സ്വത്ത്‌ വേണം എന്നൊക്കെ പറഞ്ഞു... അച്ഛമ്മേടെ പേരിൽ ഉള്ള വസ്തുവാണ്.... അങ്ങനെ അവരിപ്പോ അവിടെ താമസം ആയി "

ഹ്മ്മ്.....

അവൻ ഒന്നിരുത്തി മൂളി.

സാറെ... ഇവിടെ ഒന്ന് നിർത്താമോ, ഞാൻ പെട്ടന്ന് വരാം...

ഇടയ്ക്ക് ഒരു സ്കൂളിന്റെ മുന്നിൽ എത്തിയതും കല്യാണി പറഞ്ഞപ്പോൾ കാശി വണ്ടി ഒതുക്കി...


ഡോർ തുറക്കാൻ അവൾക്ക് വശം ഇല്ലായിരുന്നു.

കാശി പിന്നിലേക്ക് ആഞ്ഞു ഡോറിന്റെ ലോക്ക് എടുത്തു മാറ്റി കൊടുത്തു.

അവൾ പെട്ടന്ന് തന്നെ വെളിയിലേക്ക് ഇറങ്ങി പോയി.
കാശിയും തന്റെ വാഹനത്തിൽ നിന്നും ഇറങ്ങി വെളിയിൽ നിന്നു.


സ്കൂളിന്റെ ഓഫീസ് റൂമിലേക്ക് ഓടി പോകുന്നതും ആരോടോ അവള് സംസാരിക്കുന്നതും, രണ്ടു പെൺകുട്ടികൾ വരുന്നതും ഒക്കെ കാശി നോക്കി കണ്ടു.

ആ കുട്ടികളെ കെട്ടിപിടിച്ചു കൊണ്ട് അവരോടു എന്തെക്കെയോ പറയുന്നുണ്ട് അവള്.

അല്പം കഴിഞ്ഞതും കല്യാണി നടന്നു വരുന്നത് നോക്കി കാശി തന്റെ കാറിന്റെ അടുത്ത് നിന്നു .

കവിളിലേ കണ്ണീര് വലം കൈയാൽ തുടച്ചു കളഞ്ഞു കൊണ്ട് അവള് വന്നു കാശിയുടെ അടുത്ത് നിന്നു..

"പോയേക്കാം സാറെ..."

ഇടറിയ ശബ്ദത്തിൽ അവൾ കാശിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.


"എടോ... ഇതാ, കുറച്ചു പൈസയാണ്.. ഇത് കൊണ്ട് പോയി അനുജത്തിമാരെ ഏൽപ്പിച്ചിട്ട് വരു....."

പേഴ്സ് തുറന്ന് കുറച്ചു കാശ് എടുത്തു അവൾക്ക് നേർക്ക് നീട്ടി കൊണ്ട് കാശി പറഞ്ഞു.

വേണ്ട സാറെ... ഇപ്പൊ പൈസ ഒന്നും വേണ്ട.... കാശൊക്കേ ഉണ്ട്...എന്ന് പറഞ്ഞു കല്യാണി അത് വാങ്ങാൻ കൂട്ടക്കാതെ നിന്നു.

പിന്നീട് ഒന്നും പറയാതെ കൊണ്ട് അവൻ ഡോർ തുറന്ന് കൊടുത്തപ്പോൾ കല്യാണി വീണ്ടും വണ്ടിയിലേക്ക് കയറി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story