കാശിനാഥൻ: ഭാഗം 60

kashinathan mithra

രചന: മിത്ര വിന്ദ

കല്യാണിയെ ഫ്ലാറ്റിലേക്ക് കൊണ്ട് വന്നു വിട്ട ശേഷം കാശി വീണ്ടും ഓഫീസിലേക്ക്പോയി.

പുതിയ കുട്ടിയേ കൂട്ടി കൊണ്ട് വന്ന കാര്യം കാശി, പാറുവിനെ അറിയിക്കുകയും ചെയ്തു..

ഹ്മ്മ്... എങ്ങനെ ഉണ്ട് കാശിയേട്ടാ ആ കുട്ടി...?

അവൻ പറയുന്ന കാര്യങ്ങൾ കേട്ട് കൊണ്ട് ലാപ്പിൽ നിന്ന് കണ്ണെടുക്കാതെ അവൾ ചോദിച്ചു.

കണ്ടിട്ട് പാവം ആണെന്ന് തോന്നുന്നു. ബാക്കി എല്ലാം നേരിട്ട് അറിഞ്ഞു മനസിലാക്കാം. പോരേ...


"ഹ്മ്മ്... മതി..... ഏട്ടാ ഞാനേ കുറച്ചു ബിസി ആണ്.. നമ്മൾക്ക് കാണാമെ..."

"ഒക്കേ.... നടക്കട്ടെ "


അവൻ തന്റെ ക്യാബിനിലേക്ക് അപ്പോൾ തന്നെ പോയിരുന്ന്.

***

ഇന്ന് വൈകുന്നേരം ഇതിലെ വന്നൊന്ന് കേറീട്ടു പോണം കേട്ടോ കാശി...

ഉച്ചയ്ക്ക് അവൻ അല്പ സമയം റസ്റ്റ്‌ എടുക്കുകയായിരുന്നു. ആ നേരത്ത് ആണ് കൈലാസ് വിളിക്കുന്നത്.


എന്താ ഏട്ടാ.. എന്തെങ്കിലും വിശേഷം ഉണ്ടോ...

കാശി, എടാ പേഷ്യന്റ് ഉണ്ട്.. നമ്മൾക്ക് പിന്നെ സംസാരിക്കാം കേട്ടോ..

കൂടുതൽ ഒന്നും പറയാതെ കൊണ്ട് കൈലാസ് ഫോൺ കട്ട്‌ ചെയ്തു.

അച്ഛനെ വിളിച്ചു ചോദിച്ചപ്പോൾ അവർക്ക് ആർക്കു ഒന്നും അറിയില്ല. കൈലാസും മാളുവും കൂടെ കാലത്തെ ഹോസ്പിറ്റലിൽ പോയെന്ന് മാത്രമേ പറഞ്ഞുള്ളു.

ആഹ് എന്തായാലും വൈകിട്ട് ഇറങ്ങാം എന്ന് പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട്‌ ചെയ്തു.

പിന്നീട് കാശിയ്ക്ക് കുറച്ചു തിരക്കുകൾ ഒക്കെ ആയിരുന്നു, അതുകൊണ്ട് കൈലാസിനെ വിളിക്കാൻ ഒട്ട് മറന്നു പോയി...


വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ പതിവിന് വിപരീതമായി വേറെ റൂട്ടിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ പാറു സംശയത്തോടെ മുഖം തിരിച്ചു.

ഇത് എങ്ങോട്ടാ, വീട്ടിലേക്കാണോ ഏട്ടാ..

ഹ്മ്മ്... കൈലാസേട്ടൻ അവിടെ വരെ ഒന്നു ചെല്ലണം എന്ന് പറഞ്ഞു.

ങ്ങെ... എന്തിന് ആണ് ഏട്ടാ.

അത് ഒന്നും എനിക്ക് അറിയില്ല പാറു.. കൂടുതൽ ഒന്നും എന്നോട് പറഞ്ഞില്ല താനും.

ഹ്മ്മ്.....

വീടിന്റെ ഗേറ്റ് കടന്നപ്പോൾ കണ്ടു മാളവികയുടെ അച്ഛന്റെ കാർ കിടക്കുന്നത്.

ങ്ങെ... ഇതെല്ലാരും ഉണ്ടല്ലോ ഏട്ടാ... എന്തോ കാര്യമായിട്ട് അവതരിപ്പിക്കുവാൻ ആണെന്ന് തോന്നുന്നു.
ഡോറിന്റെ ലോക്ക് എടുത്തു മാറ്റി കൊണ്ട് പാറു വെളിയിലേയ്ക്ക് ഇറങ്ങി.


കാശിയും പാറുവും ഉമ്മറത്തേയ്ക്ക് കയറവെ കണ്ടു, അച്ഛനോട് സംസാരിച്ചുകൊണ്ട് നിൽക്കുന്ന മാളവികയുടെ പപ്പയേ..

ഹായ് അങ്കിൾ എന്തൊക്കെ ഉണ്ട് വിശേഷം..
അയാളുടെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് കാശി ചോദിച്ചു.

"നല്ല വിശേഷം കാശി,,,, ഓഫീസിൽ നിന്നു നേരെ ഇങ്ങട് പോന്നു അല്ലേ..."

. "ആഹ് അതേ അങ്കിൾ.... ഇവിടെ കേറീട്ടു പോകാം എന്ന് കരുതി..."


പാറു ആണെങ്കിൽ അയാളെ നോക്കി ഒന്നു പുഞ്ചിരിച്ചു. അയാൾ തിരിച്ചും.


അവൾ അകത്തേക്ക് ചെന്നപ്പോൾ മാളവിക ഇരുന്ന് ചായ കുടിയ്ക്കുന്നുണ്ട്.

ആഹ് പാർവതി...കേറി വായോ..

വളരെ സ്നേഹത്തോടെ ഉള്ള മാളുവിന്റെ വിളിയിൽ എന്തോ ഒരു പന്തികേട് പോലെ പാറുവിന് തോന്നി.

"മോളെ... കാശി വന്നില്ലേ"

"ഉണ്ട് അമ്മേ... ഏട്ടൻ വെളിയിൽ ഉണ്ട്, അച്ഛനോട് സംസാരിക്കുന്നു..."

"ഹ്മ്മ്...ഞാൻ ചായ എടുക്കാ കേട്ടോ,കാശിയേ കൂടി വിളിക്ക് മോളെ "
സുഗന്ധി യുടെ മരുമകളോട്  സ്നേഹത്തോടെ ഉള്ള സംസാരം കേട്ട് കൊണ്ട് മാളുവിന്റെ അമ്മ ഉള്ളിൽ പതഞ്ഞു പൊങ്ങിയ അമർഷത്തോടെ നിന്നു..

പാറു ആ സമയത്ത് കാശിയെ വിളിച്ചു കൊണ്ട് അകത്തേക്ക് വന്നിരിന്നു.

അമ്മേ.... ഏട്ടൻ എവിടെ, കണ്ടില്ലലോ ഇതേ വരെ ആയിട്ടും?


അവൻ അകത്തുണ്ട് മോനെ.. കുളിക്കുവാണെന്ന് തോന്നുന്നു.


സുഗന്ധി ഒരു ഗ്ലാസ്‌ ചായ എടുത്തു മകന്റെ നേർക്ക് നീട്ടി.
.

എന്താ അമ്മേ പതിവില്ലാതെ എല്ലാവരും എത്തിയത്.... എന്തെങ്കിലും പ്രശ്നം ഉണ്ടോ.

കാശി പതിയെ ശബ്ദം താഴ്ത്തി ചോദിച്ചു.

ആഹാ... അപ്പൊ നിന്നോട് ഒന്നും പറഞ്ഞില്ലെടാ,
കാനഡയ്ക്ക് പോകുവാ രണ്ടാളും കൂടി....ഈ ശനിയാഴ്ച 3മണിക്ക് ഫ്ലൈറ്റ്.....


ങ്ങെ.....

കേട്ടത് വിശ്വസിക്കാൻ ആവാതെ കൊണ്ട് തരിച്ചു ഇരുന്ന് പോയി കാശിയും പാറുവും...

മ്മ്... അതേടാ മോനേ, ഞാൻ കരുതിയത് കാര്യങ്ങൾ എല്ലാം അറിഞ്ഞിട്ട് ആണ് നീ വരുന്നത് എന്നാണ് കേട്ടോ..

ഇല്ലമ്മേ ... എന്നോട് ഒന്നും പറഞ്ഞില്ല,ഒരു സുചന പോലും തന്നില്ല,ഇവിടെ വരെ ഒന്നു ഇറങ്ങണം എന്ന് മാത്രം ഏട്ടൻ വിളിച്ചപ്പോൾ പറഞ്ഞൊള്ളു...

ആഹ് ഇത്തിരി മുന്നേ ആണ് ഇതൊക്കെ പറയുന്നത്, പിന്നെ പോകുന്നവർ പൊയ്ക്കോട്ടേ, ഞങ്ങൾ ആരും അത് തടയില്ല....

കൃഷ്ണ മൂർത്തി അവിടെക്ക് കയറി വന്നതും അവർ സംഭാഷണം പെട്ടന്ന് അവസാനിപ്പിച്ചു.

കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്ന ശേഷം കൈലാസ് ആണ് കാര്യങ്ങൾ ഒക്കെ കാശിയോട് പറഞ്ഞത്.

മറുത്തൊരു അക്ഷരം പോലും പറയാതെ കൊണ്ട് കാശി എല്ലാം കേട്ടിരുന്നു.

ഇവിടെ ഇപ്പൊ എന്തിന്റെ കുറവ് ഉണ്ടായിട്ട് ആണ് ഏട്ടനും ഏടത്തി യും കൂടി പോകുന്നത് എന്നാ എനിക്ക് മനസിലാവാത്തത്..

വീടിന്റെ ഗേറ്റ് കടന്നതും കാശി ക്ഷോഭത്തോടെ പറഞ്ഞു.

ഇതിപ്പോളാണോ പറയുന്നേ, കൈലാസേട്ടൻ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഏട്ടന് ചോദിച്ചു കൂടാരുന്നോ...?

പാറുവിനു ദേഷ്യം വന്നു.


ഞാൻ എന്ത് പറയാനാ, ഫ്ലൈറ്റ് ടിക്കറ്റ് വരെ എടുത്തിട്ട് അല്ലേ ഏട്ടൻ ഇതെല്ലാം വെളിയിൽ വിട്ടത്... ഇനി ഞാൻ എന്നല്ല ആര് പറഞ്ഞാലും ശരി അവര് പോകും....


അവരുടെ താല്പര്യം അതാണ് എങ്കിൽ അങ്ങനെ ആകട്ടെ കാശിയേട്ടാ, അതല്ലേ നല്ലത്.. വെറുതെ ഒന്നും രണ്ടും പറഞ്ഞു ഉടക്കാൻ നിന്നാൽ അതിനെ നേരം കാണു..


"ഞാൻ ഇനി ആരോടും ഒന്നും പറയുന്നില്ല.. എല്ലാവരും സ്വന്തം ഇഷ്ടത്തിനു അല്ലേ ജീവിക്കുന്നെ.. ആയിക്കോട്ടെ...."

ഞാൻ ഓർത്തത്, ഇനി ഏടത്തി പ്രെഗ്നന്റ് ആണോ എന്ന് ആയിരുന്നു. അത് സർപ്രൈസ് ആയിട്ട് അന്നൗൺസ് ചെയ്യാൻ ആകും ഏട്ടൻ എല്ലാവരെയും വിളിച്ചു കൂട്ടിയത് എന്നാണ് കേട്ടോ..


ഹ്മ്മ്... അതിനു ഇപ്പൊ ആർക്കാ ഈ ഉത്തരവാദിത്തം ഒക്കെ എടുത്തു തലേൽ വെയ്ക്കാൻ ഇഷ്ടം...അടിച്ചുപൊളിച്ചു ജീവിക്കുമ്പോൾ ഈ കുഞ്ഞ് എന്ന് പറയുന്നത് ഒരു തടസം അല്ലേ.....


"ഹേയ്.. മാളവിക ചേച്ചി ആ ടൈപ് ഒന്നും അല്ല കേട്ടോ "


"പിന്നെ ആരാ നീയാണോ "

"ഞാനോ... ഏട്ടൻ ഇത് എന്തൊക്കെ ആണ് പറയുന്നത്..."

പാറു നെറ്റി ചുളിച്ചു കൊണ്ട് കാശിയെ നോക്കി.

"ആഹ്, നിനക്കും വേണ്ടല്ലോ ഇത് ഒന്നും, എത്ര നാളായി നമ്മള്..... വേണ്ട ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല...."


ദേഷ്യം കൊണ്ട് അവന്റെ മുഖം ചുവന്നു.

"സൗന്ദര്യം പോകുമല്ലോ എന്നോർത്തു ആണ്.. ആയിക്കോട്ടെ.. ഞാൻ ഇനി ഒരു കാര്യവും പറഞ്ഞു നിന്നേ ശല്യം ചെയ്യാൻ വരില്ല... "

"ഏട്ടാ......."

പാറു ദയനീയമായി അവനെ വിളിച്ചു.


പക്ഷെ മറുത്തൊരു വാക്കു പോലും പറയാൻ കാശി കൂട്ടാക്കിയില്ല...

***

ഫ്ലാറ്റിൽ എത്തി കാളിംഗ് ബെൽ അടിച്ച ശേഷം കാശിയും പാറുവും കൂടി പുറത്ത് അക്ഷമയോടെ നിന്നു.ആ സമയത്ത് ആയിരുന്നു അടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന മിഥുൻ അവിടേക്ക് വന്നത്.. പാറുവിന്റെ ഗ്രൂപ്പ്‌ ഹെഡ് ആണ് മിഥുൻ. അവനും കൂടേ മൂന്നു സുഹൃത്തുക്കളും ഒരുമിച്ചു ഈ ഫ്ലാറ്റിൽ ആണ് താമസം.

പാറുവിനോട് ഓഫീസിലെ എന്തോ കാര്യം സംസാരിച്ചു കൊണ്ട് മിഥുൻ നിന്നു.

ആ സമയത്ത് ആയിരുന്നു  വാതിൽ തുറക്കപ്പെട്ടത്.

പാറുവിന്റെ മിഴികൾ അവിടേക്ക് നീണ്ടു.

20...21വയസ് മാത്രം തോന്നിക്കുന്ന ഒരു മെലിഞ്ഞ പെൺകുട്ടി ആയിരുന്നു വാതിൽ തുറന്നത്.

ഒരു നനുത്ത പുഞ്ചിരിയോടെ അവൾ പാറുവിനെ നോക്കി ചിരിച്ചു.തിരികെ അവളും.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story