കാശിനാഥൻ: ഭാഗം 61

kashinathan mithra

രചന: മിത്ര വിന്ദ

കല്യാണി അല്ലേ....

അകത്തേക്ക് കയറവെ പാറു അവളെ നോക്കി ചോദിച്ചു.

"ഹ്മ്മ്... അതെ ചേച്ചി "

"എന്റെ പേര് പാർവതി, അറിയാല്ലോ അല്ലേ, ഈ നിൽക്കുന്ന ആളുടെ വൈഫ്‌ ആണ്..."

കാശിയുടെ വയറിൽ ചെറുതായ് ഒരു കുത്തു കൊടുത്തു കൊണ്ട് ആണ് പാറു അത് പറഞ്ഞത്.

കല്യാണി അതൊക്കെ കണ്ടു ഒരു പുഞ്ചിരിയോട് കൂടി നിന്നു.

"മാഡം ഞാൻ എന്നാൽ പൊയ്ക്കോട്ടേ..."

പെട്ടന്ന് ആയിരുന്നു പിന്നിൽ നിന്നും മിഥുന്റെ ശബ്ദം കേട്ടത്.


ആഹ്ഹാ .. താനീതു വരെ ആയിട്ടും പോയില്ലെടോ.....എന്ന് ചോദിച്ചു കൊണ്ട് പാറു അവനെ നോക്കി കണ്ണുരുട്ടിയപ്പോൾ മിഥുന്റെ മിഴികൾ കല്യാണിയിൽ ആയിരുന്നു.

ആഹ്.... എന്നാൽ പിന്നെ മിഥുൻ വിട്ടോളു....നേരം വൈകിക്കണ്ട കേട്ടോ...


ഒരു പ്രേത്യേക ഈണത്തിൽ പാറു പറഞ്ഞതും മിഥുന്റെ മിഴികൾ ഒന്നു കൂടി കല്യാണിയെ കടക്ഷിച്ചു കൊണ്ട് കടന്നു പോയി..

"ചേച്ചി... കോഫി എടുക്കാം കേട്ടൊ..."

എന്ന് പറഞ്ഞു കൊണ്ട് കല്ലു അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞതും പാറു അവളുടെ കൈയിൽ കടന്ന് പിടിച്ചു.

"ദൃതി വേണ്ടടാ... കുറച്ചു കഴിയട്ടെ, കല്ലുവിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്, കേൾക്കട്ടെ.."

കല്യാണിയേയും ആയിട്ട് പാറു സെറ്റിയിലേക്ക് ഇരുന്നു.

"ഞങ്ങടെ അച്ഛൻ മരിച്ച ശേഷം ഇപ്പൊ ഞാനും അമ്മേം എന്റെ അനുജത്തിമാരും കൂടി താമസിക്കുന്നത്, അച്ഛന്റെ പെങ്ങടെ വീട്ടിൽ ആണ്..അമ്മ ആണെങ്കിൽ ഒരു വീട്ടില് തൊഴിൽ ഉറപ്പിനു പോകുവാ..അനിയത്തിമാര് രണ്ട് പേരും പഠിക്കുവാണെ "

"ഹ്മ്മ്....കല്ലു പഠനം ഒന്നും കംപ്ലീറ്റ് ചെയ്തില്ല എന്നതൊക്കെ കേട്ടപ്പോൾ പാറുവിന് സങ്കടം ആയിരുന്നു.."

"ചേച്ചി പോയി, ഈ വേഷം ഒക്കെ ഒന്ന് മാറ്റി വാ... ഞാന് കോഫി എടുത്ത് വെയ്ക്കാം കേട്ടോ ...."

കല്ലു എഴുനേറ്റ് അടുക്കളയിലേക്ക് പോയി..

കാശിയേട്ടാ.... ആ കൊച്ചിനെ കണ്ടിട്ട് എനിക്ക് വല്ലാത്ത വിഷമം പോലെ.....

റൂമിൽ എത്തിയ പാടെ അവൾ കാശിയുടെ അടുത്തേക്ക് ചെന്നുകൊണ്ട് അവന്റെ ഷർട്ട്‌ന്റെ ബട്ടണിൽ പിടിച്ചു ഞെരിച്ചു കൊണ്ട് പറഞ്ഞു.

അവൻ അപ്പോള് ആരെയോ ഫോണിൽ വിളിച്ച ശേഷം അത് കട്ട്‌ ചെയ്തു മേശമേൽ വെയ്ക്കുകയായിരുന്നു.
.
"പാവം കല്യാണി... എന്നാ പ്രായം ഉണ്ട് അല്ലേ ഏട്ടാ, അതിനെ കൊണ്ട് എങ്ങനെ ആണ് നമ്മള് ഈ വീട്ടിലെ ജോലി ഒക്കെ ചെയ്യപ്പിക്കുന്നത്"

"ആഹ്..... എന്ത് ചെയ്യാനാടോ, ഓരോരുത്തർക്കും ഓരോ വിധി അല്ലേ... "

അവൻ ഷർട്ട്‌ ന്റെ ബട്ടണുകൾ ഒന്നൊന്നായി ഊരി മാറ്റി കൊണ്ട് പറഞ്ഞു..

"ശോ... എനിക്ക് അങ്ങോട്ട് സങ്കടം വരുവാ ഏട്ടാ, അതിന്റെ മുഖം കാണുമ്പോൾ.. എന്തൊരു ശാലീനത ആണ് അല്ലേ..."

"ഹ്മ്മ്... പാവം ആണെന്ന് തോന്നുന്നു.... വരട്ടെ നോക്കാം... നീ ഇപ്പൊ ഈ വേഷം ഒക്കെ ഒന്ന് മാറ്റിക്കെ.... എന്നിട്ട് വന്നു എന്തെങ്കിലും കഴിക്കാൻ നോക്ക് "


താൻ പറഞ്ഞിട്ടും അനങ്ങാതെ ഇരിക്കുന്നവളെ പോയി പിടിച്ചു എഴുനേൽപ്പിച്ചു ഉന്തി തള്ളി അവൻ ഡ്രസിങ് റൂമിൽ ആക്കി.

"പോയി ഡ്രസ്സ് എല്ലാം മാറ്റി ഒന്ന് ഫ്രഷ് ആയി വാടോ...... ആ കൊച്ച് അവിടെ കോഫി എടുത്തു വെച്ചത് മുഴുവൻ തണുത്തു പോയി കാണും..."


അവൻ കണ്ണുരുട്ടിയതും പാറു തന്റെ ടോപ് മുകളിലേക്ക് വലിച്ചു ഊരി മാറ്റിയ ശേഷം വാഷ് റൂമിലേക്ക് പോയി.

തിരികെ വന്നു രണ്ടാളും കൂടി കല്ലു എടുത്തു വെച്ച കോഫി ഒക്കെ കുടിച്ചു, സ്നാക്ക്സ് ആയിട്ട് കാശി സമോസയും പഴം പൊരിയും വാങ്ങി കൊണ്ട് വന്നായിരുന്നു.കല്ലുവിനെയു കൂടി നിർബന്ധ പൂർവ്വം പാറു തങ്ങളുടെ ഒപ്പം പിടിച്ചു ഇരുത്തി.
ഒരു അനുജത്തിയേ പോലെ അവളെ സ്നേഹിക്കുന്ന പാറുവിനെ നോക്കി കാശി ഇടയ്ക്ക് നെറ്റി ചുളിച്ചു.

ഇവളെ അങ്ങോട്ട് പിടി കിട്ടുന്നില്ലലോ എന്റെ പൂർണത്രയീശാ.....

അവൻ മനസ്സിൽ ഉരു വിട്ടു കൊണ്ട് എഴുന്നേറ്റു പോയി.

അന്ന് രാത്രിയിൽ കഴിക്കുവാനായി ഗോതമ്പ് പുട്ടും ഗ്രീൻ പീസ് മസാല കറിയും ആയിരുന്നു കല്ലു ഉണ്ടാക്കിയത്.

ജാനകി ചേച്ചിയേ പോലെ, തന്നെ അത്യാവശ്യം കൈ പുണ്യം ഒക്കെ ഉള്ളവൾ ആയിരുന്നു കല്ലുവും.

റസിയയും അജ്മലും പാത്തുകുട്ടിയും കൂടി വന്നപ്പോൾ പുതിയ ആളെ കണ്ടു അവരും ഞെട്ടി.

കാണാൻ ഒക്കെ ഭംഗി ഉള്ള ഒരു കൊച്ചു പെൺകുട്ടി.

സെർവെൻറ് ആണെന്ന് ഉള്ള കാര്യം കാശിയും പാറുവും അവരോട് പറഞ്ഞതും ഇല്ല...

ജാനകി ചേച്ചി പോയത് കൊണ്ട് പാറുവിനെ ഒന്ന് സഹായിക്കാൻ വേണ്ടി, കുറച്ചു ദിവസത്തേക്ക് കൂട്ടി കൊണ്ട് വന്നത് ആണെന്നും കാശിയുടെ ബന്ധത്തിൽ ഉള്ള ഒരു പെൺകുട്ടി ആണെന്നും ആയിരുന്നു അവർ പറഞ്ഞത്.

കുറച്ചു സമയം സംസാരിച്ചു ഇരുന്ന ശേഷം ആയിരുന്നു ഇരുവരും മടങ്ങി പോയത്.


ഡിന്നർ ഒക്കെ കഴിച്ച ശേഷം പാറു ആണെങ്കിൽ കല്ലുവിനോട് പിന്നെയും ഓരോ കാര്യങ്ങൾ ഒക്കെ ചോദിച്ചു അറിഞ്ഞു.

**

പെട്ടന്ന് തന്നെ പാറു, കല്യാണിയോട് അടുത്തു.

ശരിക്കും ഒരു കൂടപ്പിറപ്പിനെ പോലെ തന്നെ ആയിരുന്നു പാറു അവളോട് പെരുമാറിയത്.

ഓഫീസിൽ നിന്നും വന്നാൽ കൂടുതൽ സമയവും അവള് കല്ലുവിന്റെ കൂടെ ആവും. അതിനു ശേഷം, അവരുടെ റൂമിനോട് ചേർന്നു ക്രമീകരിച്ചിരിക്കുന്ന ഓഫീസ് റൂമിലേക്ക് കയറി പോകും. പിന്നെ ഓരോ പെന്റിങ് വർക്ക്‌കുകൾ ചെയ്തു കൊണ്ട് അവിടെ ഇരിക്കും...

കാശിയോട് അവൾക്ക് യാതൊരു വിധ അകൽച്ചയും ഇല്ല.... സ്നേഹം മാത്രം...

പക്ഷെ അവനു ഒരു ഭാര്യയിൽ നിന്നും ലഭിക്കേണ്ട യാതൊരു കാര്യങ്ങളും കിട്ടുന്നില്ലായിരുന്നു.

ഇടയ്ക്ക് എങ്ങാനും കാശിയെ ഇറുക്കേ പുണർന്നു ഒരു ചുംബനം..

അത് മാത്രം ആയിരുന്നു അവളുടെ ആകെ ഉള്ള ഒരു പ്രവർത്തി.

ഒരു ഞായറാഴ്ച... ഉച്ച തിരിഞ്ഞു രണ്ടു മണി ആയതേ ഒള്ളു... പാറു ആണെങ്കിൽ ഒന്ന് relax ആകാൻ വേണ്ടി ഏതോ മൂവി ഒക്കെ കണ്ടു കൊണ്ട് കിടക്കുകയാണ്. കാശി പുറത്തേക്ക് ഒന്ന് പോയത് ആയിരുന്നു. ഏതോ ഫ്രണ്ട് ണെ കാണാൻ വേണ്ടി..
അവൻ തിരികെ വന്നത് 
അല്പം ഡ്രിങ്ക്സ് അടിച്ചിട്ട് ആയിരുന്നു വന്നത്...

കല്ലു അന്ന് ആണെങ്കിൽ അവളുടെ വീട് വരെ ഒന്ന് പോയിരിക്കുകയാണ്.

വൈകുനേരം തിരിച്ചു എത്തുവൊള്ളൂ 

കാളിംഗ് ബെൽ അടിച്ചപ്പോൾ പാറു ചെന്നു വാതിൽ തുറന്നു..

ആഹാ.. നേരത്തെ കഴിഞ്ഞോ പാർടി ഒക്കെ എന്ന് ചോദിച്ചു കൊണ്ട് പാറു അവനെ നോക്കി ചിരിച്ചു.

ഹ്മ്മ്.... ഒന്നിരുത്തി മൂളി കൊണ്ട് അവൻ അകത്തേക്ക് കയറി.

നീ കുളി ഒക്കെ നേരത്തെ കഴിഞ്ഞോ..

അവളുടെ അഴിഞ്ഞു വീണു കിടക്കുന്ന മുടിയിഴയിൽ പിടിച്ചു കൊണ്ട് അവൻ ചോദിച്ചു.

ആഹ്.... ഞാൻ ആണെങ്കിൽ ഹെയർ ഒക്കെ ഒന്ന് എണ്ണ തേച്ചു നല്ല പോലെ മസ്സാജ് ചെയ്തു, അത് കഴിഞ്ഞു പിന്നെ അങ്ങട് കുളിച്ചത് ആണ് ഏട്ടാ...അവൾ മറുപടി പറയുന്നതിന് ഒപ്പം തന്നെ ഡോർ അടച്ചു ലോക്ക് ചെയ്തു.

അപ്പോളേക്കും കാശി അവളെ എടുത്തു ഉയർത്തി കഴിഞ്ഞിരുന്നു.

യ്യോ.. ഏട്ടാ.. എന്താ ഈ കാണിക്കുന്നേ, വിടുന്നെ....

അവൾ കാശിയുടെ കൈയിൽ കിടന്നു കുതറി.

പക്ഷെ അവൻ അവളെ താഴെ നിർത്താതെ കൊണ്ട് നേരെ ബെഡ് റൂമിലേക്ക് പോയി.

അവളെ തോളത്തു ഇട്ട് കൊണ്ട് തന്നെ തിരിഞ്ഞു നിന്നു ബെഡ് റൂമിന്റെ വാതിൽ അടച്ചു അകത്തു നിന്നും കുറ്റി ഇട്ടിരുന്നു.


കാശിയേട്ടാ... വിടാനല്ലേ പറഞ്ഞത്.. ഇത് എന്തുവാ ഈ കാട്ടുന്നെ...

പാറു അവന്റെ തോളത്തു കിടന്ന് കൊണ്ട് കൈ കാലുകൾ ഇളക്കി..

അടങ്ങി കിടക്കെടി..മര്യാദ ആണെങ്കിൽ മര്യാദ...

അവന്റെ ശബ്ദം ആദ്യമായി ഉയർന്നു....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story