കാശിനാഥൻ: ഭാഗം 68

രചന: മിത്ര വിന്ദ

അവൾ പറഞ്ഞതും എല്ലാവരും പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു, അമൽ മാധവും വിവേക് കൃഷ്ണനും കൂടി നടന്നു വരുന്നത്.

അവിടെ കൂടിയിരുന്നുവർ എല്ലാവരും എഴുനേറ്റ് ഒരുമിച്ചു കൈ അടിച്ചു..

കാശി യും അച്ഛനും കൂടി ഇറങ്ങി വന്നു ആണ് അവരെ വേദിയിലേക്ക് സ്വീകരിച്ചു ഇരുത്തിയത്.


സ്വപ്ന തുല്യമായ നിമിഷങ്ങൾ ആയിരുന്നു IGAAN ഗ്രൂപ്പിലെ ഓരോ സ്റ്റാഫസിനും..

തങ്ങളുടെ കമ്പനിയെ കുറിച്ചും കമ്പനിയുടെ പ്രത്യേകതകളെ കുറിച്ചും ഒക്കെ നിഷ്പ്രയാസം സംസാരിക്കുന്ന പാറുവിൽ ആയിരുന്നു ഓരോ മിഴികളും തറഞ്ഞു നിന്നത്.

ഒരു പൂച്ച കുട്ടിയേ പോലെ പതുങ്ങി കാശിയുടെ പിന്നിൽ ഒളിച്ചു നിന്നിരുന്ന പാറുവിന്റെ മാറ്റങ്ങൾ...... അതിനെ കുറിച്ചു കുറഞ്ഞത്  ഒരു വാക്ക് എങ്കിലും വർണിക്കാത്ത ഒരാള് പോലും ആ ഓഫീസിൽ ഉണ്ടാവില്ല.

കാശിയും അമൽമാധവും ഒക്കെ ചേർന്ന് പ്രൊജക്റ്റ്‌ന്റെ ഡീറ്റെയിൽസ് ഒക്കെ സംസാരിച്ചു.

ഔദ്യോഗികം ആയിട്ടുള്ള ചടങ്ങ് ഒക്കെ പിന്നീട് ആണെങ്കിൽ പോലും രണ്ടു വാക്കു സംസാരിക്കാതെ ഇരിക്കാൻ ആയില്ല അമൽ മാധവിനു.

ആദ്യം തന്നെ അയാൾ കൃഷ്ണ മൂർത്തിയെ കുറിച്ച് ആണ് പറഞ്ഞത്.

വർഷങ്ങൾക്ക് മുന്നേ ചെറിയൊരു മുതൽ മുടക്കിൽ തുടങ്ങിയ സ്ഥാപനം , ആദ്യം 10il താഴെ സ്റ്റാഫ്സ് ആയിരുന്നു ഉള്ളത്.. പടി പടിയായി ഉയർന്നു വന്ന ബിസിനസ്‌.... പിന്നീട് മകന്റെ വരവോടെ അതൊരു സാമ്രാജ്യം ആയി മാറി...... സ്റ്റാഫ്സ് ന്റെ എണ്ണം കൂടി, ഒപ്പം കാശി നാഥന്റെ ഗ്രൂപ്പും ആയിട്ട് ലിങ്ക് ചെയ്യുവാൻ മറ്റുള്ള കമ്പനികൾ മത്സരിച്ചു... പലപ്പോഴും തങ്ങളും ആഗ്രഹിച്ചിരുന്നു എങ്കിലും ഇപ്പോളാണ് അത് സാധിച്ചത്... ഒരു പക്ഷെ  അത് ഇത്രയും നാളും ലേറ്റ് ആയത് പാർവതി കാശിനാഥൻ ഈ ഗ്രൂപ്പിന്റെ അമരത്തു എത്തുവാൻ വേണ്ടി ആവും...എന്ന് പറഞ്ഞു കൊണ്ട് അമൽ മാധവ് തന്റെ പ്രഭാഷണം തുടർന്ന്.... ശേഷം അയാൾ മൈക്ക് എടുത്തു പാറുവിന് കൈ മാറി.

First of all, as sir said, our dear father who is the founder of our business group.Everyone in our family has only one prayer to give our father all kinds of health.

If I have been able to become anything in my life, there is only one reason for it. That  is none other than my husband.

The man behind my success is him.He is my piller of strength. I'm standing here because of his support.He taught me every fundamental of the business.

പാറു അത് പറയുമ്പോൾ കാശിയുടെ ഹൃദയം സന്തോഷത്തിൽ നിറഞ്ഞു നിന്നു.


ചടങ്ങുകൾക്ക് ശേഷം നടത്തിയ ചായ സൽക്കാരത്തിൽ പങ്കെടുത്തു ആണ് അവർ രണ്ടാളും മടങ്ങിയത്.


You are my proud എന്ന് പറഞ്ഞു കൊണ്ട് കൃഷ്ണ മൂർത്തി തന്റെ മരുമകളെ ചേർത്തു പിടിച്ചു,

പാർവതി ആണെങ്കിൽ അച്ഛന്റെ പാദത്തിൽ തൊട്ടു നമസ്കരിച്ചു.

എന്നാലും ഇത് വലിയൊരു സർപ്രൈസ് ആയി പോയി അല്ലേ മോനേ.... സത്യത്തിൽ ഒരുപാട് ഊഹാ പോഹങ്ങൾ തോന്നി എങ്കിലും എല്ലാത്തിനെയും ഞെട്ടിച്ചു കൊണ്ട് ആണ് പാറു ഇന്ന് ഇവിടെ പ്ലാൻ ചെയ്ത പ്രോഗ്രാം നടന്നത്..

കാശി അടുത്തേക്ക് വന്നതും അച്ഛൻ അത്യഹ്ലാദത്തോടെ പറഞ്ഞു

ഹ്മ്മ്..... ഒന്ന് മൂളിയ ശേഷം അവൻ അല്പം വെയിറ്റ് ഇട്ട് കൊണ്ട് ഫോൺ പോക്കറ്റിൽ നിന്നും എടുത്തു ആരെയോ വിളിച്ചു കൊണ്ട് നടന്നു നീങ്ങി.

അത് കണ്ടതും അത്രയും നേരം സന്തോഷത്തിന്റെയും അഭിനയത്തിന്റെയും കൊടുമുടിയിൽ നിന്നിരുന്ന പാറുവിന്റെ നെഞ്ച് ഒന്ന് കലങ്ങി മറിഞ്ഞു.


അവളുടെ മുഖം പെട്ടന്ന് വാടിയത് പോലെ മൂർത്തിക്കും തോന്നി.

ഒരു പക്ഷേ കാശിയോട് പറയത്തതിന്റെ പരിഭവം ആകും എന്ന് അയാൾക്ക് തോന്നി.

അത് അവരു രണ്ടാളും സോൾവ് ചെയ്യട്ടെ എന്ന് മനസാൽ ഓർത്തു കൊണ്ട് കൃഷ്ണ മൂർത്തി വെളിയിലേക്ക് പോയി.

കാശി ആണെങ്കിൽ അവളോട് അല്പം ദേഷ്യം കാണിച്ചു എങ്കിലും തന്റെ ഭാര്യ യുടെ ന്യൂ പ്രൊജക്റ്റ്‌ നെ കുറിച്ചു ബെസ്റ്റ് ഫ്രണ്ട്സിനോട്‌ എല്ലാം വിളിച്ചു സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു.

ഹോസ്പിറ്റലിൽ ചെക്ക് അപ്പ്‌ ഉള്ളത് കൊണ്ട് സുഗന്തിയെ കൂട്ടി പോകാൻ, മുൻ കൂട്ടി തീരുമാനിച്ചത് കൊണ്ട് കാശിയോട് യാത്ര പറയുവാൻ എത്തിയ കൃഷ്ണ മൂർത്തി കാണുന്നത്, പാറുവിനെ കുറിച്ച് വാ തോരാതെ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുന്ന കാശിയെ ആണ്.


എടാ കള്ളാ, നീ ആ പാവം കൊച്ചിനെ സങ്കടപ്പെടുത്താൻ ആക്ട് ചെയ്തത് ആണ് അല്ലേ.... ഹ്മ്മ്... കൊള്ളാം കേട്ടോ...

മകനെ നോക്കി പിറു പിറുത്തു കൊണ്ട് അയാൾ അകത്തേക്ക് ചെന്നു.

അച്ഛനെ കണ്ടതും അവൻ ഫോൺ കട്ട്‌ ചെയ്തു.


എന്താ അച്ഛാ...

ആഹ് മോനേ, ഹോസ്പിറ്റലിൽ വരെ ഒന്ന് പോണം, ഞാൻ എന്നാൽ ഇറങ്ങിക്കോട്ടേ...അമ്മ റെഡി ആയി നിൽക്കുവാ..

അയാൾ വാച്ചിലേക്ക് നോക്കി മകനോട് പറഞ്ഞു 

ആഹ് ശരി അച്ഛാ, നേരം കളയാതെ എന്നാൽ പിന്നെ ഇറങ്ങിക്കോളു കേട്ടൊ...

അവൻ ആണെങ്കിൽ ഫോൺ മേശപ്പുറത്തേയ്ക്ക് വെച്ച് കൊണ്ട് അച്ഛനോട് പറഞ്ഞു.

പാറുവിനോട് കൂടെ യാത്ര പറഞ്ഞ ശേഷം അയാൾ ഓഫീസിൽ നിന്നും ഇറങ്ങിയത്.

***
അന്ന് പകല് നാലഞ്ച് തവണ കൂടി കല്ലുവിനെ അവളുടെ അമ്മ ഫോണിൽ വിളിച്ചു.

ഈ ഞായറാഴ്ച ചെറുക്കൻ കൂട്ടരു എത്തും എന്നും, തലേ ദിവസം നേരത്തെ കല്ലു വീട്ടിലേക്ക് വരണം എന്നും ഒക്കെ ആയിരുന്നു അവളുടെ അമ്മയുടെ നിബന്ധനകൾ.

താൻ ഇനിയും വീട്ടിലേക്ക് പോകാതെ യാതൊരു നിർവഹവും ഇല്ല എന്ന് കല്ലുവിന് തോന്നി.

അന്ന് മുഴുവനും അവൾ മുറിയിൽ ചടഞ്ഞു കൂടി ഇരുന്നു.

അർജുന് അന്ന് അത്യാവശ്യം ആയിട്ട് വീട് വരെയും പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. അതുകൊണ്ട് അവനും പെട്ടന്ന് എത്താം എന്ന് അവളോട് പറഞ്ഞു കൊണ്ട് പോയതാണ്.

സമയം മൂന്നു മണി കഴിഞ്ഞിട്ടും അർജുൻ എത്തിയില്ല.

എന്നതെങ്കിലും അത്യാവശ്യം ആകും, അതായിരിക്കാം വൈകുന്നത് എന്ന് അവൾ ഊഹിച്ചു...

അമ്മ ആലോചിച്ച കല്യാണ ചെറുക്കാനെ പറ്റി കൂടെ പഠിച്ചിരുന്ന ഒന്ന് രണ്ട് ആൺ സുഹൃത്തുക്കളോട് അവൾ വിളിച്ചു ചോദിച്ചു...

ഇഷ്ടം പോലെ കാശുണ്ടെന്നും,  പക്ഷേ ആളൊരു കൂതറ ആണെന്നും, അവന്റെ കയ്യിൽ ഇല്ലാത്ത തരികിട പരിപാടികൾ ഇല്ലെന്നും ഒക്കെ പറഞ്ഞു അവരെല്ലാവരും കല്ലുവിനെ ഈ ബന്ധത്തിൽ നിന്നും പിന്മാറ്റുവാൻ ശ്രമിക്കുകയാണ് ചെയ്തത്.

ഈ കാര്യങ്ങളൊക്കെ അപ്പോൾ തന്നെ അവൾ തന്നെ അമ്മയെ വിളിച്ച് അറിയിച്ചതാണ്, പക്ഷേ അമ്മയ്ക്ക് അതൊന്നും മനസ്സിലാവുന്നില്ലായിരുന്നു.

നിനക്ക് വരുന്ന സൗഭാഗ്യങ്ങൾ തല്ലിക്കൊടുത്തുവാനാണ് നിന്റെ സുഹൃത്തുക്കൾ ശ്രമിക്കുന്നത് എന്നും പറഞ്ഞ്, അമ്മ അവളെ ശാസിച്ചു.

ഇനി കൂടുതലൊന്നും ഇവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നു കല്ലുവിന് അപ്പോൾ തോന്നി.

ഇന്നത്തെ കാലത്ത് ഇങ്ങനെയും മാതാപിതാക്കൾ ഉണ്ടോ എന്ന് പോലും അവൾക്ക് സംശയമായി.

90% മാതാപിതാക്കളും തങ്ങളുടെ മകൾക്ക് സ്വന്തമായി ഒരു ജോലി,
കിട്ടിയതിനുശേഷം മതി വിവാഹം എന്നാണ് ചിന്തിക്കുന്നത്.

എന്നാൽ ഇവിടെ തന്റെ അമ്മ നേരെ തിരിച്ചാണല്ലോ എന്ന് ഓർത്തപ്പോൾ, അവൾക്ക് വല്ലാത്ത സങ്കടം തോന്നി.

ചിന്തകൾ കാടുകയറി സഞ്ചരിക്കും തോറും അവളുടെ മിഴികൾ നിറഞ്ഞു തൂകി.


ആ സമയത്തായിരുന്നു കോളിംഗ് ബെൽ ശബ്ദിച്ചത്.

ക്ലോക്കിലേക്ക് നോക്കിയപ്പോൾ കാശിയേട്ടനും ചേച്ചിയും വരാറായിട്ടില്ല എന്ന് അവൾക്ക് മനസ്സിലായി...

ഓടിച്ചെന്ന് അവൾ വാതിൽ തുറന്നു.

അർജുൻ സാർ ആയിരുന്നു വെളിയിൽ.

കല്ലുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ അകത്തേക്ക് കയറി.

"അമ്മ വിളിച്ചോ കല്ലു "?

"ഹ്മ്മ്...."

"എന്ത് പറഞ്ഞു..."

"ഞായറാഴ്ച തന്നെ, ചെക്കന്റെ കൂട്ടരു എത്തുമെന്നും, ശനിയാഴ്ച ഉച്ചയ്ക്ക് മുന്നേ വീട്ടിലേക്ക് വന്നു കൊള്ളണമെന്നും അമ്മ എന്നോട് പറഞ്ഞു"

അവന് കുടിക്കുവാൻ ആയി തുളസിയില ഇട്ട, ഇളം ചൂടുവെള്ളം ,ഒരു ഗ്ലാസ്സിലേക്ക് പകർന്നു കൊടുത്തു കൊണ്ട് കല്ലു പറഞ്ഞു.

"എന്നിട്ട് എന്ത് തീരുമാനിച്ചു, പോകുന്നുണ്ടോ ഇയാള്...."


വെള്ളം ഒരു കവിൾ ഇറക്കിക്കൊണ്ട് അവൻ കല്ലൂവിനെ  നോക്കി....

"പോകാതെ പറ്റില്ല സാർ....."

മറ്റെവിടേയ്ക്കോ ദൃഷ്ടി ഊന്നി പറയുന്നവളെ അവൻ സാകൂതം നിരീക്ഷിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story