കാശിനാഥൻ: ഭാഗം 69

kashinathan mithra

രചന: മിത്ര വിന്ദ

കല്ലുവിനോട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു കാശിയുടെ കാൾ അർജുനെ തേടി വന്നത്.

അവൻ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്തു.

ഹെലോ.. കാശി..... എന്നാടാ, ഞാൻ ഇവിടെ ഉണ്ടല്ലോ.... ഹ്മ്മ്... എല്ലാം സെറ്റ് ചെയ്തു, ആഹ്, ഞാനും കല്ലുവും കൂടി അങ്ങ് എത്തിക്കോള്ളാം... ഇല്ലില്ല.. ഒന്നും പറഞ്ഞിട്ടില്ല.... ആഹ് കൊടുക്കാം ഒരു മിനിറ്റ്....

എന്ന് പറഞ്ഞു കൊണ്ട് അർജുൻ ആണെങ്കിൽ കല്ലുവിന്റെ നേർക്ക് ഫോൺ നീട്ടി.

ഹെലോ..... കാശിയേട്ടാ, എന്തോ, ഞാൻ ഒന്നും എടുക്കുവല്ല, അതെയോ.... ആഹഹാ കൊള്ളാലോ... അവളുടെ മിഴികളിലെ നക്ഷത്രതിളക്കം നോക്കി കൊണ്ട് അർജുൻ അങ്ങനെ ഇരുന്നു.


കുറച്ചു സമയം സംസാരിച്ച ശേഷം കല്ലു പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു.

പാറുചേച്ചി മിടുക്കിയാണല്ലോ....

അർജുന്റെ നേർക്ക് ഫോൺ നീട്ടി കൊണ്ട് കല്ലു പുഞ്ചിരിച്ചു.

ഹ്മ്മ്...... ഞാനും കാശിയും ഒക്കെ കിണഞ്ഞു ശ്രെമിച്ചിട്ടു പോലും നടക്കാത്ത കാര്യം ആണ് പാറു ഇന്ന് നേടി എടുത്തത്.. നല്ല ആക്റ്റീവ് ആയിട്ടുള്ള ഒരു പെൺകുട്ടിയാണ് അവൾ..

മനസ് തുറന്നു തന്നെയാണ് അർജുൻ അത് പറഞ്ഞത് പോലും.

എവിടെ വെച്ച് ആണ് കാശിയേട്ടൻ പാർട്ടി നടത്തുന്നത്.
ഒരുപാട് ദൂരം ഉണ്ടോ സാറെ...?

ഹേയ് ഇല്ലെടോ... അര മണിക്കൂറിനു ഉള്ളിൽ എത്തും..

ഹ്മ്മ്....

ആലോചനയോട് കൂടി അവൾ അങ്ങനെ നിന്നു.

എന്താടോ... ഇത്രമാത്രം ചിന്തിച്ചു കൂട്ടുന്നത്..

അവൻ കല്ലുവിനെ സൂക്ഷിച്ചു നോക്കി.

അത് പിന്നെ സാറെ, ഞാൻ അങ്ങനെ പോയി എന്ന് അറിഞ്ഞാൽ എന്റെ അമ്മ എന്നെ വഴക്ക് പറയും, അതുകൊണ്ട് ഞാൻ വരണോ....

അല്പം പേടിച്ചു ആണ് അവൾ അത് ചോദിച്ചത്.


അതൊന്നും കുഴപ്പമില്ല കല്ലു, ഏറിയാൽ രണ്ടു മണിക്കൂർ, അതിനുള്ളിൽ എല്ലാം കഴിഞ്ഞു നമ്മള് തിരിച്ചു എത്തും, പിന്നെ പാറുവും ഉണ്ടല്ലോ, ഒപ്പം ഞങ്ങളുടെ കുറച്ചു ബെസ്റ്റ് ഫ്രണ്ട്സും ഉണ്ട്.... അവരും ഫാമിലി ആയിട്ട് തന്നെയാണ്... So ഡോണ്ട് വറി...

സെറ്റിയിൽ നിന്നും എഴുന്നേറ്റു അവളുടെ തോളിൽ ഒന്ന് തട്ടിയ ശേഷം അർജുൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.

വേഗം കുളിച്ചു റെഡി ആയി വാ, കറക്റ്റ് ടൈമിൽ ചെന്നില്ലെങ്കിൽ പിന്നെ അത് മതി, അവൻ കിടന്നു ദേഷ്യപ്പെടും.

അർജുൻ പറഞ്ഞതും അവൾ മനസില്ലമനസോടെ തലയാട്ടി.

കാളിംഗ് ബെൽ ശബ്ധിച്ചതും ആരാണ് വന്നത് എന്ന് നോക്കാൻ വേണ്ടി കല്ലു വാതിൽക്കലേക്ക് വന്നു.


അവൾ പുറത്തു പോകാൻ റെഡി ആയി നിൽക്കുകയാണ്. അർജുൻ ആരെയോ ഫോൺ വിളിക്കുന്നുണ്ട് താനും.

ഡോർ തുറന്നതും വെളിയിൽ നിൽക്കുന്ന ജാനകി ആന്റിയേ കണ്ടു കല്ലു ഞെട്ടി പോയി.

ആന്റി....

ആഹ്, ഞാൻ ഇങ്ങട് പോന്നു മോളെ, നിന്റെ അമ്മ ആണെങ്കിൽ സ്വൈര്യം തരില്ല, ഏതോ ചെക്കൻ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞു കൊണ്ട് ആകെ ബഹളം, നീ ഇന്ന് വീട്ടിലേയ്ക്ക് പോകുന്നുണ്ടെങ്കിൽ പൊയ്ക്കോ, ഇനി ഞാൻ ആയിട്ട് നിനക്ക് വന്ന സൗഭാഗ്യം തല്ലി കളയില്ല കുഞ്ഞേ,

തന്റ കൈയിൽ ഇരുന്ന ബാഗ് എടുത്തു മേശ പ്പുറത്തു കൊണ്ട് വെച്ച് കൊണ്ട് അവർ പറഞ്ഞു നിറുത്തി.

അപ്പോളാണ് അർജുൻ ഇറങ്ങി വരുന്നത് കണ്ടേ..

ആ ചേച്ചി.... എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ.....

അയ്യോ... മോനിവിടെ ഉണ്ടായിരുന്നോ,ഞാൻ അത് അറിഞ്ഞില്ല കേട്ടോ 
.
അവർ അവനെ നോക്കി ചിരിച്ചു.

"ഹ്മ്മ്
. ഞാൻ വന്നിട്ട് രണ്ടു ദിവസം ആയി, കാശി വിളിച്ചിട്ട് ഒന്ന് പുറത്തേക്ക് പോകാൻ നിൽക്കുവാരുന്ന്.. കല്ലു ഇയാള് റെഡി ആയോ"

അർജുൻ ചോദിച്ചതും കല്ലു ഒന്ന് വല്ലാതെ ആയി.

"എവിടെ പോകുവാ മോളെ "

ജാനകി ചേച്ചി ചോദിച്ചതും കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ കൊണ്ട് കല്ലു അവരോട് പറഞ്ഞു.


"ആഹ് എന്നാൽ പിന്നെ നീയും കൂടി പോയിട്ട് വാ കൊച്ചേ, എന്നായാലും ഒരുങ്ങിയത് അല്ലേ..."

അവരൂ കൂടി നിർബന്ധിച്ചപ്പോൾ കല്ലു അങ്ങനെ അർജുന്റെ ഒപ്പം പോകാൻ ഇറങ്ങി.

അവന്റെ കാറിൽ കയറിയതും അവൾക്ക് പതിവില്ലാതെ നെഞ്ച് ഇടിച്ചു.

ആദ്യം ആയിട്ട് ആണ് ഒരാണിന്റെ കൂടെ... അതും ഒറ്റയ്ക്ക്.


അവളുടെ പേടിയോടെ ഉള്ള ഇരുപ്പു കണ്ടതും അർജുൻ ചിരിച്ചു പോയി..

എടോ കൊച്ചേ, ഇങ്ങനെ മസിലു പിടിച്ചു ഇരിക്കാതെ, ഞാൻ ഇയാളെ പിടിച്ചു തിന്നാനൊന്നും വരില്ലന്നേ....

പല കാര്യങ്ങൾ പറഞ്ഞു അവളെ ഒന്ന് ചിരിപ്പിക്കാൻ അർജുൻ ഒരുപാട് ശ്രെമിച്ചു എങ്കിലും യാതൊരു അനക്കവും അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല....

**

ഈ സമയത്തു ഗൗരവത്തോടെ വണ്ടി ഓടിക്കുന്ന കാശിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കിയ ശേഷം വിഷമത്തോടെ ഇരിക്കുകയാണ് പാറു.

തന്നെ ജസ്റ്റ്‌ ഒന്ന് അഭിനന്ദിച്ചു കൊണ്ട് നടന്നു നീങ്ങിയ കാശിയേട്ടന്റെ മുഖം ആയിരുന്നു അവളുടെ മനസ്സിൽ അപ്പോളും.

എല്ലാവരും അഭിനന്ദനങ്ങൾ കൊണ്ട് വീർപ്പു മുട്ടിച്ചപ്പോൾ, താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ആളിൽ നിന്നും യാതൊരു വിധ പരിഗണനയും കിട്ടിയില്ല എന്നതാണ് സത്യം.

കാശിയേട്ടനോട് എല്ലാ കാര്യങ്ങളും മറച്ചു വെച്ചതിൽ ആവാം ഒരുപക്ഷെ....

എന്നാല് താൻ ഒരു ബിഗ് സർപ്രൈസ് കൊടുക്കാം എന്ന് കരുതി മാത്രം ആയിരുന്നു...

ഇനി ഏട്ടനെക്കാൾ താൻ പൊങ്ങി പോകുമോ എന്നോർത്തു കൊണ്ട് ആണോ....

ഹേയ്... അങ്ങനെ ഒന്നും ചിന്തിച്ചു കൂട്ടുന്ന ആളൊന്നും അല്ല...

എന്നാലും ഇത് എന്താ പറ്റിയേ... ഇനി താൻ ഓവർ സ്മാർട്ട്‌ ആയിരുന്നോ....
ഒന്നും വേണ്ടായിരുന്നു, എല്ലാം വലിച്ചെറിഞ്ഞു എങ്ങോട്ട് എങ്കിലും ഒന്ന് ഓടി പോയാലോ എന്ന് പോലും അവൾ ആഗ്രഹിച്ചു.

കാരണം അത്രമേൽ അവളെ കഴിഞ്ഞു പോയ ഓരോ നിമിഷവും മുറിവ് ഏൽപ്പിച്ചു കൊണ്ടേ ഇരുന്നു.


ഒരേങ്ങൽ ഉയർന്നു വന്നതും കാശി മുഖം തിരിച്ചു പാറുവിനെ നോക്കി.

"എന്ത് പറ്റി പാറു "

പെട്ടന്ന് അവൻ വണ്ടി റോഡിന്റെ ഓരം ചേർന്നു ഒതുക്കി.

ഒന്നുമില്ലന്നു ചുമൽ ചലിപ്പിച്ചു കാണിച്ചു കൊണ്ട് അവൾ വിങ്ങി പ്പൊട്ടി ഇരുന്നു..


"നീ എന്തിനാ കരയുന്നത്, കാര്യം പറയെടോ "

"ഒന്നുല്ലാ... ഞാൻ വെറുതെ, ഓരോന്ന് ആലോചിച്ചു കൊണ്ട്....."

വാക്കുകൾക്കായി പരതുന്നവളെ 
കണ്ടതും ചുണ്ടിലെ ചിരി അവൻ സമർഥമായി ഒളിപ്പിച്ചു..

"അത്രമാത്രം ആലോചിക്കാൻ എന്താ ഉള്ളത്, ഞാനും കൂടി കേൾക്കട്ടെ... "

പക്ഷെ മറുപടി ഒന്നും അവളുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.


കരച്ചിൽ ചീളുകൾ വീണ്ടും ചിന്നി ചിതറി.

പാറു... എന്തെങ്കിലും ഉണ്ടെങ്കിൽ വായ തുറന്നു പറഞ്ഞോണം, അല്ലാതെ ചുമ്മാ മോങ്ങി കൊണ്ട് ഇരുന്നാൽ ഉണ്ടല്ലോ...

അവന്റെ ശബ്ദം ഉയർന്നതും അവൾ പെട്ടന്ന് മിഴികൾ തുടച്ചു.

"ഞാൻ... ഞാൻ ഇനി ഓഫീസിലേക്ക് വരുന്നില്ല.... എല്ലാം.... എല്ലാം അവസാനിപ്പിച്ചു, കൂടുതൽ ഒന്നും കാശിയേട്ടൻ എന്നോട് ഇപ്പോൾ ചോദിക്കണ്ട.. എനിക്ക് വല്ലാത്ത തലവേദന, പെട്ടന്ന് ഒന്ന് വീട് എത്തിയാൽ മാത്രം മതി "

ശബ്ദം നേരെയാക്കി കൊണ്ട് പാറു മുന്നിലേക്ക് പരന്നു കിടക്കുന്ന റോഡിലേക്ക് മിഴികൾ പായിച്ചു കൊണ്ട് പറഞ്ഞു നിറുത്തി.

കാര്യം ഏറെ കുറെ പിടി കിട്ടി എങ്കിലും കാശി ഒരക്ഷരം പോലും അവളോട് തുറന്നു സംസാരിക്കാതെ കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു.

കണ്ണുകൾ അടച്ചു കൊണ്ട് സീറ്റിലേക്ക് ചാരി കിടന്നവൾ മെല്ലെ അങ്ങട് മയങ്ങി പോകുകയും ചെയ്തു.

അതൊക്കെ നോക്കി കൊണ്ട് തന്റെ സ്വതവേ ഉള്ള ആ കള്ളച്ചിരിയാലെ കാശി വണ്ടി ഓടിച്ചു പോയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story