കാശിനാഥൻ: ഭാഗം 71

രചന: മിത്ര വിന്ദ

പാറു...നീ കാശിയുടെ കൂടെ പോ പെണ്ണേ.... കല്ലുവിനെ കൊണ്ട് വന്നത് ഞാൻ ആണെങ്കിൽ തിരികെ കൊണ്ട് ആക്കാനും ഇനിക്ക് അറിയാം കേട്ടോ..

അർജുൻ അവളെ നോക്കി പറഞ്ഞു നിറുത്തി.

അത് വേണ്ട സാറെ... ഞാൻ  ചേച്ചിടേ ഒപ്പം പോയ്കോളാം...

കല്ലു പെട്ടന്ന് പറഞ്ഞതും അർജുന്റെ മുഖം വാടി.

പാറുവിനും കാശിയ്ക്കും അത് വ്യക്തമാക്കുകയും ചെയ്തു.

"ഓഹ് അത് ശരി, അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ അല്ലേ....പാറു ഒരു കാര്യം ചെയ്താലോ, കല്ലുവിനെ കൊണ്ട് വന്ന സ്ഥിതിയ്ക്കു അർജുൻ തന്നെ തിരിച്ചു കൊണ്ട് പൊയ്ക്കോട്ടേ, ഇനി അതിന്റെ പേരിൽ ഒരു പ്രശ്നം ഉണ്ടാവേണ്ടന്നേ...."

കാശി പെട്ടന്ന് പറഞ്ഞതും പാറുവും അത് ശരി വെച്ച്.

"കല്ലു....ഞങ്ങൾക്ക് ജസ്റ്റ്‌ ഒന്ന് രണ്ട് ഫ്രണ്ട്സ് നെ കൂടി വണ്ടിയിൽ കൊണ്ട് പോകേണ്ടി വരുംടാ, അതുകൊണ്ട് നീയ് തത്കാലം അർജുന്റെ കൂടേ പൊയ്ക്കോളൂ ട്ടൊ... "

അത് കേട്ടതും കല്ലു വിഷമത്തോടെ പാറുവിനെ നോക്കി.


"പേടിക്കണ്ടന്നേ... ഞങ്ങൾ തൊട്ടു പിന്നാലെ ഉണ്ട് മുത്തേ "

അവളുടെ തോളിൽ കൂടി കൈ ഇട്ടു കൊണ്ട് പാറു ചേർത്തു പിടിയ്ക്കുന്നത് കണ്ടതും അർജുന്റെ ഉള്ളിൽ ഒരല്പം കുശുമ്പ് പൊങ്ങി വന്നു..

ഹും... എന്റെ പെണ്ണിനെ ഏത് നേരത്തും ഇങ്ങനെ ചേർത്തുപിടിക്കേണ്ട കാര്യം ഒന്നും ഇല്ലാ കേട്ടോ പാറു....അതിനൊക്കെ ഈ ഞാനുണ്ട്...

പതിയെ പിറു പിറുത്തു കൊണ്ട് അർജുൻ പാർക്കിംങ്ങിലേയ്ക്ക് നടന്നു.

എന്താണ് കല്ലു തനിക്ക് എന്നോട് മാത്രം ഇത്രയ്ക്ക് പേടി,ഞാൻ തന്നെ പിടിച്ചു തിന്നാനൊന്നും വന്നിട്ടില്ലല്ലോ....

വണ്ടി മുന്നോട്ട് എടുക്കവേ അർജുൻ അല്പം ഗൗരവത്തിൽ അവളോട് ചോദിച്ചു.

പെട്ടന്ന് അത് കേട്ടതും, അവളൊന്നു വല്ലാതെ ആയി.

"അയ്യോ സാർ.. അത് കൊണ്ട് ഒന്നും അല്ല, ജാനകി ആന്റി വന്നിട്ടില്ലേ, ഇനി അഥവാ എന്തെങ്കിലും സംശയം തോന്നിയാൽ പിന്നെ അതോടെ തീരും, എനിക്ക് പേടിയാ സാറെ.... അതുകൊണ്ട് ആണ്.. "

"ഇങ്ങനെ പേടിച്ചാൽ പിന്നെ മുന്നോട്ട് ഇനി എന്ത് ചെയ്യും കൊച്ചേ,ഞാൻ പാട് പെടേണ്ടി വരുമോ ആവോ "

അവൻ ചോദിച്ചു പോയി.

"ങ്ങെ..... എന്താ പറഞ്ഞെ "

പെട്ടന്ന് കല്ലുവിന് ഒന്നും മനസിലായില്ല..

"അല്ലടോ, ഇത്രയ്ക്ക് അങ്ങ് പേടിച്ചാല്, ഇഷ്ടം ഇല്ലാത്ത ചെക്കനെയും കെട്ടി,അവന്റെ കുഞ്ഞുങ്ങളെയും കൊണ്ട് അടിമയെ പോലെ ജീവിക്കേണ്ടി വരും കേട്ടോ..ആദ്യം കുറച്ചു ധൈര്യം ഒക്കെ സംഭരിച്ചു വെയ്ക്കു, ഇല്ലെങ്കിൽ ലൈഫ് വേസ്റ്റ് ആയി പോകും...."

അവൻ എന്തെക്കൊയോ സംസാരിച്ചു കൂട്ടി എങ്കിലും കല്ലു ഒന്നും മറുപടി പറയാതെ കൊണ്ട് അങ്ങനെ ഇരുന്നു.

അർജുൻ സാർ പറയുന്നത് ഒക്കെ ശരിയാണ്, പക്ഷെ തനിക്ക് വേറൊരു മാർഗ്ഗവുമില്ല, അമ്മ പറയുന്നത് അനുസരിച്ചേ മതിയാവു.... ഇളയ രണ്ടു കുട്ടികൾ... അവരെ കുറിച് ഓർക്കുമ്പോൾ.... അവരുടെ ഭാവി ഇപ്പോൾ തന്റെ കൈയിലാണ് ഉള്ളത് എന്ന അമ്മയുടെ വാക്കുകൾ..

ആ നേരത്ത് ആയിരുന്നു കല്ലുവിന്റെ ഫോൺ ശബ്ധിച്ചത്.

ഞെട്ടി വിറച്ചു കൊണ്ട് അവൾ അത് എടുത്തു നോക്കി.

അമ്മയാണ്...

പേടിയോടെ അവൾ അർജുനെ നോക്കി.

"എടുക്ക്, എന്നിട്ട് സംസാരിക്കു കല്ലു "


"ഇനി ജാനകി ആന്റി എങ്ങാനും എന്തെങ്കിലും പറഞ്ഞൊ സാറെ...ഓർത്തിട്ട് എനിക്ക് പേടിയാകുവാ,"

"ഹോ.. ഈ കൊച്ചിന്റെ കാര്യം... ഞാൻ ഇത്ര നേരം പറഞ്ഞത് വെറുതെ കേട്ടിരുന്നേ ഒള്ളു അല്ലേ "

പെട്ടന്ന് അവൻ വണ്ടി ഒരു വശത്തേക്ക് ഒതുക്കി നിറുത്തി.

അപ്പോളേക്കും കല്ലുവിന്റെ ഫോൺ ശബ്ദം നിലച്ചു.

"അമ്മയേ തിരിച്ചു വിളിക്ക് കല്ലു.. എന്നിട്ട് എന്താണ് എന്നു ചോദിച്ചു നോക്ക് "

"അത് പിന്നെ സാറെ,,,, അമ്മ,,, ഞാൻ പുറത്തു പോയത് എങ്ങാനും അറിഞ്ഞോ ആവോ.. ജനകീ ആന്റി ഇനി "


"ആന്റി അങ്ങനെ ഒന്നും പറയില്ല.. അവരൊരു പാവം സ്ത്രീയാണ്.... താൻ ഇങ്ങനെ പേടിക്കാതെ "

അവൻ അവളുടെ കൈയിൽ നിന്നും ഫോൺ തട്ടി പറിച്ചു കൊണ്ട് അവളുടെ അമ്മയെ ഫോൺ ചെയ്യാനായി തുടങ്ങിയതും, വീണ്ടും സ്ക്രീനിൽ അമ്മ കാളിംഗ് എന്നു എഴുതി കാണിച്ചു കൊണ്ട് കാൾ വന്നതും ഒരുമിച്ചു ആയിരുന്നു "

അവളോട് ഒന്നും പറയാതെ കൊണ്ട് അർജുൻ അത് അറ്റൻഡ് ചെയ്തു..

എന്നിട്ട് അവളുടെ കാതിലേക്ക് ചേർത്തു.

ഹെലോ അമ്മേ...

ആഹ് കല്ലു, നീ കിടന്നാരുന്നോ മോളെ...

ഇല്ലമ്മേ.... കിടന്നില്ല..

ഹ്മ്മ്... ഭക്ഷണം കഴിച്ചോ നീയ്..

ഉവ്വ്.. കഴിച്ചു, അമ്മയോ..

ഞാനും പിള്ളേരും കഴിച്ചു കിടന്നു...നീ നാളെ കാലത്തെ തന്നെ ഇങ്ങോട്ട് പോരണം കേട്ടോ... അവരോക്കെ നിന്നേ കാണാൻ നാളെ വൈകിട്ട് വരുമെന്ന് ഇപ്പോ വിളിച്ചു പറഞ്ഞു...


ആര്.... ചെറുക്കൻകൂട്ടരോ.

ഹ്മ്മ്.... മറ്റന്നാളു, അവർക്ക് എവിടോ പോകണമെന്ന്, അതുകൊണ്ട് നീ നേരത്തെ ഇറങ്ങണെ കുട്ടി..

അമ്മേ... അത്.. അത് വേണോ, എനിക്ക്.. സത്യം പറഞ്ഞാൽ പേടിയാകുന്നു....

അത് പറയുകയും കല്ലുവിന്റെ ശബ്ദം വിറച്ചു.

ഇഷ്ടം ആയെങ്കിൽ നടത്തിയാൽ മതി, ഇല്ലെങ്കിൽ വേണ്ടന്ന് വെയ്ക്കാം എന്നാ ചിറ്റപ്പൻ പറഞ്ഞെ, മോളൊന്നു വന്നു കണ്ടിട്ട് പൊയ്ക്കോ... നിനക്ക് താല്പര്യം ഇല്ലെങ്കിൽ വേണ്ടന്നേ....

അവര് അത് പറയുമ്പോൾ കല്ലുവിന്റെ മുഖത്ത് പ്രതീക്ഷയുടെ തെളിനിലാവ് ഉദിച്ചത് പോലെ ആയിരുന്നു അർജുന് തോന്നിയത്..

ഫോൺ കട്ട്‌ ആക്കിയ ശേഷം അവൾ അവനെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു..

ഇത്രയ്ക്ക് ഭംഗി ഉണ്ടോ ഇവളുടെ പുഞ്ചിരിയ്ക്ക്...

അർജുൻ ഒരു വേള അവളെ നോക്കിയതും കല്ലുവിന് എന്തോ ഒരു വല്ലായ്മ പോലെ തോന്നി.

അവന്റെ ഇരു മിഴികളിലും അവളോട് ഉള്ള പ്രണയം നിറഞ്ഞു തുളുമ്പി നിൽക്കുകയാണ്..

സാർ.. പോകാം നമ്മൾക്ക്...

ഒരു പതർച്ചയോടെ കല്ലു അവനെ നോക്കി ചോദിച്ചു.

ഹ്മ്മ്....

നേർത്ത ഒരു മൂളൽ മാത്രം.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു...
അർജുന്റെ ഭാഗത്തു നിന്നും യാതൊരു അനക്കവുമില്ല....

സാർ.....

അവൾ വീണ്ടും വിളിച്ചതും അർജുൻ ഒന്ന് ചെരിഞ്ഞു ഇരുന്നു കൊണ്ട് അവളുടെ മുഖം തന്റെ കൈ കുമ്പിളിൽ എടുത്തതും ഒരുമിച്ചു ആയിരുന്നു..

"നീയ് .... നീ ഈ അർജുന്റെ ആണ് പെണ്ണേ,എന്റെ മാത്രം, ആർക്കും വിട്ടു കൊടുക്കില്ല, എനിക്ക്, എനിക്ക് വേണം, നാളെ നീയ് എവിടേക്കും പോകണ്ട,ഒരുത്തന്റെയും മുന്നിൽ പോയി നിൽക്കുകയും വേണ്ട.. കേട്ടല്ലോ പറഞ്ഞെ..."

അവളുടെ മിഴികളിലേക്ക് നോക്കി കൊണ്ട് അർജുൻ പറഞ്ഞതും കല്ലു ഞെട്ടി പിടഞ്ഞു കൊണ്ട് അവന്റെ കൈകൾ തട്ടി മാറ്റി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story