കാശിനാഥൻ: ഭാഗം 73

kashinathan mithra

രചന: മിത്ര വിന്ദ

എന്നാലും എന്റെ പാറുട്ടാ.. നിന്നേ ഞാൻ സമ്മതിച്ചു തന്നേക്കുന്നു കേട്ടോ...ഇന്നത്തെ ദിവസം എനിക്ക് എന്റെ ലൈഫിലെ ഏറ്റവും സന്തോഷം നിറഞ്ഞത് ആയിരുന്നു.

കുളി കഴിഞ്ഞു ഇറങ്ങി വന്നു നിന്നു കൊണ്ട് തല മുടി എല്ലാം അഴിച്ചു തോർത്തി ഇടുകയാണ് പാറു.
അപ്പോളാണ് കാശി അവളുടെ അടുത്തേയ്ക്ക് വന്നത്.

അങ്ങനെ കാശിയേട്ടന്റ പാറുട്ടൻ പടി പടിയായി ഉയരങ്ങൾ താണ്ടുവാൻ തുടങ്ങിയിരിക്കുന്നു അല്ലേ...


അവൻ പറഞ്ഞതു കേട്ടതും ഒരു ചിണുങ്ങലോട് കൂടി പാറു അവന്റെ നെഞ്ചിലേയ്ക്ക് മുഖം ഒളിപ്പിച്ചു.

എനിക്ക് അറിയാമായിരുന്നു നീയ് കഴിവ് ഉള്ള ഒരു കുട്ടി ആണെന്ന്..... അതുകൊണ്ട് അല്ലേ ഇങ്ങനെ ഒരു പൊസിഷനിൽ ഇരുന്നു കൊണ്ട് നീ നിന്റെ വർക്ക്‌ ഇത്രയ്ക്ക് ആക്റ്റീവ് ആയി ചെയ്തു തീർത്തത്..

എന്നെ ഇങ്ങനെ പുകഴ്ത്താതെ കാശിയേട്ടാ, എനിക്ക് നാണം തോന്നുവാ.

പിന്തിരിഞ്ഞു കൊണ്ട് അവൾ വീണ്ടും മുടി എല്ലാം കൂടി വലതു തോളിലൂടെ മുൻ വശത്തേയ്ക്ക് ഇട്ടു.

എന്നിട്ട് കണ്ണാടിയിൽ കൂടി അവനെ കോക്രി കാണിച്ചു.


പിന്നിൽ നിന്നും അവളെ വരിഞ്ഞു മുറുക്കിയ ശേഷം അവളുടെ കഴുത്തിന്റെ ഇടത് വശത്തായി കാണുന്ന കാക്ക പുള്ളിയെ ഒന്ന് കടിച്ചു നുണഞ്ഞതും പെണ്ണൊന്നു ഉയർന്നു പൊങ്ങി പോയിരിന്നു.


യ്യോ.. കാശിയേട്ടാ, വിടുന്നുണ്ടോ, നിക്ക്....

പറഞ്ഞു തീരും മുന്നേ അവൻ അവളുടെ അധരം നുകർന്നു തുടങ്ങിയിരുന്നു.

ശ്വാസതാളം നിലയ്ക്കും പോലെ തോന്നിയതും പാറു അവനെ തള്ളി മാറ്റാൻ ശ്രെമിച്ചു.

പക്ഷെ അവന്റ പിടിത്തം വീണ്ടും മുറുകി.

പെട്ടന്ന് ആയിരുന്നു കാശിയുടെ ഫോൺ ശബ്‌ദിച്ചത്.

അർജുൻ ആയിരുന്നു.
ഹോ ഇവന്റ കാര്യം..

ഹെലോ... എടാ, ആഹ് പറഞ്ഞോടാ... ഇല്ലില്ല, കിടന്നില്ല 

.ഇരുവരും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ പാറു ബെഡ്ഷീറ്റ് ഒക്കെ കൊട്ടി വിരിച്ചു....

ആ സമയത്തു കാശി ബാൽക്കണിയിലേക്ക് ഇറങ്ങി പോയിരിന്നു.

കാശിയേട്ടാ.... അർജുനിത് എന്ത് ഭാവിച്ചോണ്ടാ...ആ കല്ലു ആണെങ്കിൽ ഒരു പാവം ആയിരുന്നു കേട്ടോ.... അവളെ അവന്റെ കൂടെ വിടണ്ടായിരുന്നു. അതിപ്പോ പേടിച്ചു ഇരിയ്ക്കുവാകും .

കാശിയുടെ നെഞ്ചിലെ രോമത്തിലൂടെ വിരൽ ഓടിച്ചു കൊണ്ട് അവനോട് അത്രമേൽ പറ്റി ചേർന്നു കിടന്നു പറയുകയാണ് പാറു....

ഹ്മ്മ്.... അവൻ സീരിയസ് ആണ് പെണ്ണേ.... കല്ലുവിനെ മാത്രം വിവാഹം കഴിക്കൂ എന്ന് ശപഥം എടുത്താണ് ആശാന്റെ നിൽപ്പ്...ഇങ്ങനെ ഒരു കാമുകൻ അവനിൽ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് ഉള്ളത് സ്വപ്നത്തിൽ പോലും ഓർത്തില്ല കേട്ടോ..

കാശി ഒരു ചിരിയാലേ പറഞ്ഞു.


ശോ.... ഇനി  ഇത് എങ്ങനെ ആവും.
ഏട്ടാ... അഥവാ അവൾക്ക് അങ്ങനെ ഒന്നും അർജുനോട് ഇല്ലെങ്കിലോ...?


എന്തായാലും അർജുൻ ഇന്ന് അവളോട് തന്റെ ഉള്ളിരുപ്പു ഉറപ്പായിട്ടും പറയും.. അവളുടെ മറുപടി എന്താണ് എന്ന് നോക്കാം.. എന്നിട്ട് ബാക്കി ഒക്കെ വരുന്നത് പോലെ വരട്ടെ....

എന്നാലും കാശിയേട്ട.... എനിക്ക് എല്ലാ കൂടി ആലോചിക്കുമ്പോൾ.

നീ ഇപ്പൊ തത്കാലം അത് ഒന്നും ആലോചിക്കേണ്ട....സമയം ഒരുപാട് ആയി, കിടന്ന് ഉറങ്ങാൻ നോക്ക്.

"അവര് വരുമ്പോൾ ഡോർ തുറന്നു കൊടുക്കണ്ടേ..."

"കീ എടുത്തു ഞാൻ കസേരയുടെ അടിയിൽ വെച്ചിട്ടുണ്ട്, അവനോട് വിളിച്ചുo പറഞ്ഞു..അവര് വന്നു ഡോർ തുറന്നു കേറിക്കോളും..അത് പോരേ..."

"ഹ്മ്മ്......."

ഒന്ന് നീട്ടി മൂളിയ ശേഷം അവളൊന്നു മുഖം ഉയർത്തി നോക്കിയതും കണ്ടു കണ്ണുകൾ അടച്ചു കിടക്കുന്ന കാശിയെ.

കാശിയേട്ടൻ ഉറങ്ങാൻ പോവാ....?

"മ്മ്.... എന്തെ...

ഹേയ് ഒന്നൂല്ലാ വെറുതെ....

അവന്റെ കവിളിൽ അമർത്തി ഒരു കടി കൊടുത്ത ശേഷം, പാറു അവന്റെ ദേഹത്തേക്ക് കയറി കിടന്നു..

ഉറങ്ങെടി പൊട്ടിക്കാളി.... നാളെ കാലത്തെ എനിക്ക് അമ്പലത്തിൽ പോകണം... പക്കപിറന്നാൾ അല്ലേ.... പൂജ ഉണ്ട്....ആ കാര്യം ഞാൻ മറന്നു പോയി.

അവളുടെ ഉദ്ദേശം മനസിലായതും കാശി കണ്ണുകൾ അടച്ചു കിടന്നു കൊണ്ട് തന്നെ പറഞ്ഞു.

പിന്നെ..... ഉറങ്ങി കിടന്ന എന്നെ വിളിച്ചു ഉണർത്തിയിട്ട് അത്താഴം ഇല്ലെന്ന് പറയുന്നോ...നടക്കില്ല മോനെ.....


പാറു ഒന്ന് ഉയർന്നു പൊങ്ങി അവന്റെ ഇരു മിഴികളിലും മാറി മാറി ചുംബിച്ചു..

ടി... കിടന്നു ഉറങ്ങാൻ നോക്ക്..

തന്റെ ദേഹത്തു കിടക്കുന്നവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ തോളിൽ മെല്ലെ തട്ടികൊടുത്തു കൊണ്ട് അവൻ പറഞ്ഞു..

അപ്പോളേക്കും പാറു അവന്റെ മൂക്കിൻ തുമ്പിൽ തന്റെ മൂക്ക് കൊണ്ട് ഒന്ന് ഉരസി.

പാറു.... അടങ്ങി കിടക്കു പെണ്ണേ...


അവളുടെ ആ പ്രവർത്തിയിൽ അവൻ തന്റെ കാല് കൊണ്ട് അവളുടെ കാലിൽ ഒരു കൊട്ട് കൊടുത്തു.

പക്ഷെ അപ്പോളേക്കും പാറു അവന്റെ മീശ ത്തുമ്പ് ഒന്ന് കശക്കിയ ശേഷം, അവന്റെ അധരം നുണഞ്ഞു തുടങ്ങിയിരുന്നു.

കാശിയുടെ കൈകൾ അവളെ അല്പം കൂടി വരിഞ്ഞു മുറുക്കി.

പെണ്ണിന്റെ പൂവുടൽ അല്പം കൂടി അവനിലേക്ക് അമർന്നതും, അവളൊന്നു കിതച്ചു.

വീണ മീട്ടി തുടങ്ങിയ അവളുടെ അധരദളങ്ങളിലൂടെ അവന്റെ നാവ് ഒരു നാഗത്തെ പോലെ കെട്ടു പിണഞ്ഞപ്പോൾ പെണ്ണിന്റെ ഉള്ളിൽ ഒരു കോരി തരിപ്പ് ആയിരുന്നു..
ഒരു പ്രകാരത്തിൽ അവനെ തള്ളി മാറ്റിയ ശേഷം ബെഡിലേക്ക് ഊർന്നു ഇറങ്ങി കിടന്നു കൊണ്ട് അവൾ കിതച്ചു.

ഉയർന്നു തഴുന്ന മൃദുലതയിലേക്ക് അവൻ മുഖം പൂഴ്ത്തിയതും പെണ്ണ് എഴുന്നേൽക്കാൻ ഭാവിച്ചു.

ഇടം കൈയാൽ അവളെ ചുറ്റി പിടിച്ചു, എഴുനേൽക്കാൻ സമ്മതിക്കാതെ കൊണ്ട്.

കാശിയേട്ടാ.......

ഹ്മ്മ്.....

അമ്പലത്തിൽ പോണ്ടേ... ഞാൻ വെറുതെ.......

അമ്മയേ പറഞ്ഞു വിടാം....

ഒരു കള്ള ചിരിയോടെ മുഖം ഉയർത്തി കൊണ്ട് അവൻ പറഞ്ഞ ശേഷം, തരളിതയായി തന്റെ അരികിൽ കിടക്കുന്നവളുടെ ടോപ് മാറ്റിയ ശേഷം അവളുടെ അണി വയറിൽ നാവ് കൊണ്ട് ഒന്ന് മുത്തി തുടച്ചു.

കാശിയേട്ടാ.....

അവന്റെ ആ ചെയ്തിയിൽ പാറു ഒന്ന് ഞെളിഞ്ഞു കുത്തി.

അവന്റെ അധരവും നാവും സഞ്ചാര പാത തേടി മേല്പോട്ട് ഉയർന്നു വന്നപ്പോൾ പാറു ആകെ വിയർത്തു തുടങ്ങിയിരുന്നു.

ആടകൾ ഓരോന്ന് അഴിച്ചു മാറ്റി കൊണ്ട് അവൻ തന്റെ പ്രാണനെ ആഞ്ഞു പുൽകി...

കാശിയേട്ടാ...

കാതോരം അവളുടെ ശബ്ദം..


അവളുടെ നഗ്നമായ മേനിയിലൂടെ അവൻ വീണ്ടും അലഞ്ഞു...

ശൃംഗാര ലീലകൾ ഒന്നൊന്നായി നൽകി കൊണ്ട്  അവൻ അവളെ കൂടുതൽ വിവശയാക്കി.

അവളുടെ കുറുകലുകൾ, ഇടയ്ക്ക് ഉള്ള അവളുടെ വിളിയൊച്ച.... അതെല്ലാം മതി ആയിരുന്നു അവളുടെ വികാരങ്ങളെ അവനു തൊട്ടു ഉണർത്താൻ..

ഒടുവിൽ രാത്രിയുടെ ഏതോ യാമത്തിൽ അവളിലേക്ക് വീണ്ടും അവൻ ചേക്കേറി തുടങ്ങി..

ആദ്യം മെല്ലെ മെല്ലെ....

പിന്നീട് അതിന്റെ പാരമ്യതയിൽ..

ഏറി വന്നിരുന്ന കിതപ്പും ശ്വാസവും ഒന്ന് കെട്ടടങ്ങിയതും പാറു ഒരു ചിരിയോടെ അവന്റെ കൈ കുഴിയിൽ മുഖം ചേർത്ത്.

"ഉറങ്ങി കിടന്ന നിന്നെ വിളിച്ചു എഴുനേൽപ്പിച്ചു അത്താഴം കഴിപ്പിച്ചു,വെള്ളോം കുടിപ്പിച്ചു...ഇനി കിടന്നു ഉറങ്ങിക്കോ..."

അവളുടെ തോളിൽ മൃദുവായി തട്ടി കൊണ്ട് കാശി ആ നെറുകയിൽ ഒരു നേർത്ത ചുംബനം നൽകി..

***

കല്ലു..... ഞാൻ പറഞ്ഞത് ഒക്കെ ഓർമ ഉണ്ടല്ലോ....ഡോർ ഓപ്പൺ ചെയ്യും മുന്നേ മറുപടി yes ആണേലും നോ ആണേലും എന്നോട് നേരിട്ട് പറയണം..


കാറിൽ നിന്നു ഇറങ്ങവേ അർജുൻ പറയുന്നത് കേട്ടതും കല്ലു ഞെട്ടി വിറങ്ങലിച്ചു ..

അവളുടെ പാദങ്ങൾക്ക് വേഗത തീരെ പോരായിരുന്നു..

പിച്ച വെയ്ക്കാതെ ഒന്ന് നടന്നു വരൂ കല്ലു... ഇത് എത്ര നേരം ആയി..

പാർക്കിംഗ്ൽ ഇറങ്ങിയിട്ട് ലിഫ്റ്റ് ന്റെ ഭാഗത്തേക്ക്‌ നടന്നു വരുന്ന കല്ലുവിനെ നോക്കി അർജുൻ ശബ്ദം ഉയർത്തി.

മിടിക്കുന്ന ഹൃദയവുമായി അവൾ അർജുന്റെ ഒപ്പം ലിഫ്റ്റിലേക്ക് കയറി.

മുഖം ഉയർത്തി അവനെ നോക്കുവാൻ പോലും കല്ലുവിന് അപ്പൊൾ ഭയം ആയിരുന്നു.

എങ്കിലും മനസ്സിൽ കുറച്ചു കണക്ക് കൂട്ടലുകൾ ഒക്കെ അവൾ നടത്തിയിരുന്നു.

Say yes or no..


വാതിൽക്കൽ എത്തിയതും കാളിംഗ് ബെൽ അടിയ്ക്കുവാൻ തുനിഞ്ഞ കല്ലുവിനെ പിടിച്ചു വലിച്ചു ദേഹത്തേയ്ക്ക് ഇട്ടു കൊണ്ട് അർജുൻ അവളുടെ കാതിൽ മൊഴിഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story