കാശിനാഥൻ: ഭാഗം 75

രചന: മിത്ര വിന്ദ

കല്യാണി...


ഒരു വിളിയൊച്ച കേട്ടതും കല്ലു പിന്തിരിഞ്ഞു നോക്കി. അടുക്കളയിൽ ആയിരുന്നു അവള്..

ശിവന്റെ അമ്മയായ സരസ്വതി അവളുടെ അടുത്തേയ്ക്ക് വന്നു.

"എന്താ അമ്മേ....."

"ശിവൻ എവിടെ പോയി.."

"അറിയില്ലമ്മേ....."

"ഹ്മ്മ്..... ഇന്ന് ഉച്ച തിരിഞ്ഞു ഒന്നു റെഡി ആയി നിന്നോണം, എന്റെ തറവാട്ടിൽ വരെയും പോകണം.. അവിടെ അമ്മ ഉണ്ട്, വയ്യാതെ കിടക്കുന്നത് കൊണ്ട് ഈ കല്യാണത്തിന് വന്നില്ല...."

മ്മ്.. പോകാം.."

അവള് മറുപടി പറഞ്ഞതും സരസ്വതി അടുക്കളയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു.

ഒരു ചേച്ചി അടുക്കളയിൽ സഹായത്തിനു വന്നിട്ടുണ്ട് എങ്കിലും കല്ലുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചത് അല്ലാതെ ഒരക്ഷരം പോലും സംസാരിച്ചില്ല..

അവര് ചിക്കൻ കറി വെയ്ക്കാനായി തുടങ്ങിയപ്പോൾ കല്ലു വന്നു സവാളയും വെളുത്തുള്ളിയും ഒക്കെ തൊലി കളഞ്ഞു വെച്ചു.

ഇതൊന്നും മോള് ചെയ്യേണ്ട, കൊച്ചമ്മ എങ്ങാനും കണ്ടോണ്ട് വന്നാല് എന്നെ ചീത്ത വിളിയ്ക്കും.

അവര് ശബ്ദം താഴ്ത്തി പറഞ്ഞു.

കുഴപ്പമില്ല ചേച്ചി... ഒറ്റയ്ക്ക് ആ മുറിയിൽ എത്ര നേരം എന്ന് വെച്ചിട്ടാ ... മടുത്തിട്ടാ ഇറങ്ങി വന്നേ...


ഒരു തരം നിർവികാരതയോടെ അവൾ പറഞ്ഞു..

ശിവൻകുഞ്ഞ്നെ ഒന്ന് ശ്രെദ്ധിച്ചോണം മോളെ.. ആദ്യത്തെ പെണ്ണിനെ എന്തൊക്കെയോ ചെയ്തു ഉപദ്രവിച്ചു എന്നൊക്കെയാ പറഞ്ഞെ, ആ കൊച്ചു അവന്റെ ഇഷ്ടത്തിന് ഒന്നും നിന്നില്ലത്രെ.... നേരാണോ എന്നൊന്നും എനിക്ക് അറിഞ്ഞൂടാ കേട്ടോ... മോളെ കണ്ടിട്ട് ഒരു പാവം ആയതു കൊണ്ട് പറഞ്ഞതാ..

അവർ തിക്കും പോക്കും നോക്കിയ ശേഷം പറഞ്ഞത്.

ഒന്ന് മൂളിയത് അല്ലാതെ അവൾ ഒരക്ഷരം പോലും പറഞ്ഞില്ല...

വത്സലേ.....

ശേഖരൻ മുതലാളിയുടെ ശബ്ദം കേട്ടതും അവർ വാതിൽക്കലേക്ക് ഓടി..

എന്തായിരുന്നു അവിടെ ഒരു അടക്കം പറച്ചില്... കൂടുതൽ സംസാരം ഒന്നും വേണ്ടന്ന് ഞാൻ പറഞ്ഞിട്ടില്ലേ....

ഞാൻ... ഞാൻ ഒന്നും പറഞ്ഞില്ല മുതലാളി.....

പിന്നെ ഇപ്പൊ കേട്ടതോ..... ഞാനെന്താടി പൊട്ടൻ ആണെന്നാ നീ കരുതിയെ.....എന്നോട് നുണ പറയാൻ നിന്നാൽ ഉണ്ടല്ലോ 

അയാളുടെ ശബ്ദം ഉയർന്നതും,അടുക്കളയിൽ നിന്ന കല്ലു പോലും വിറച്ചു പോയിരുന്ന്...
.
അതിനേക്കാൾ ഉപരിയായി അല്പം മുൻപ് അവര് പറഞ്ഞ വാചകങ്ങൾ ഓർത്തപ്പോൾ അക്ഷരർത്ഥത്തിൽ അവൾ ഞെട്ടി...

കാലത്തെ പോകും മുന്നേ ശിവൻ പറഞ്ഞ വാചകങ്ങൾ..

എല്ലാംകൂടി ഓർത്തപ്പോൾ, അവളെ കിലു കിലെ വിറച്ചു.


മര്യാദക്ക് ആണെങ്കിൽ നീ ഇവിടെ നിന്നാൽ മതി, അല്ലെങ്കിൽ ഇറങ്ങിക്കോണം...

സരസ്വതിഅമ്മയും കൂടി ഇറങ്ങി വന്നു അവരെ ശകാരിക്കുന്നത് കേട്ടു കൊണ്ട് കല്ലു അടുക്കളയിൽ നിന്നു.


കല്യാണി..നീ എന്തിനാ ഇവിടെ നിൽക്കുന്നെ, മുറിയിലേക്ക് കയറി ചെല്ല്... ശിവൻ ഇപ്പൊ എത്തും,തറവാട്ടില് നേരത്തെ പോയിട്ട് വരാം....

അമ്മയെ നോക്കി തല കുലുക്കി കൊണ്ട് കല്ലു പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി പോയിരിന്നു.

ചടഞ്ഞു കൂടി വെറുതെ അവൾ മുറിയിൽ ഇരുന്നു.

ഏതോ ഒരു വണ്ടി വന്നു നിൽക്കും പോലെ തോന്നിയതു കല്ലു ജനാലയുടെ അരികിലേക്ക് ഓടി.

ശിവൻ ഇറങ്ങി വരുന്നത് കണ്ടതും, അവളുടെ നെഞ്ചിടിപ്പ് ഏറി.

ശ്വാസം എടുത്തു വലിച്ചു കൊണ്ട് അവൾ ചുവരിൽ ചാരി നിന്നു.

കുറച്ചു കഴിഞ്ഞതും റൂമിന്റെ വാതിൽ തുറക്കുന്നത് അവൾ അറിഞ്ഞു.പേടി കാരണം മുഖം പോലും ഉയർത്താൻ അവൾക്ക് ആയില്ല എന്നത് ആണ് സത്യം.
.

അവൻ വന്നു നേരെ വാഷ് റൂമിലേക്ക് പോയി. കുളി കഴിഞ്ഞു ഇറങ്ങി വന്ന ശേഷം, കബോർഡ് തുറന്നു ഒരു ഷർട്ടും മുണ്ടും എടുത്തു ധരിച്ചു..

"നീ വരുന്നില്ലേ അച്ഛമ്മയെ കാണാൻ..."

അവൻ ചോദിച്ചതും കല്ലു പതിയെ തലയാട്ടി..

"വേഗം ആവട്ടെ, തിരിച്ചു വന്ന ശേഷം എനിക്ക് ഇന്ന് തന്നെ ബാംഗ്ലൂർക്ക് പോണം.. "

മുടി ചീവി ഒതുക്കി കൊണ്ട് അവൻ പറഞ്ഞു..

"ആഹ് പിന്നേ,നീയും റെഡി ആയിക്കോ. നമ്മൾ ഒരുമിച്ചു ആണ് പോകുന്നത് കേട്ടോ..."

തന്റെ മൊബൈൽ ഫോണും കൈയിൽ എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോകും മുന്നേ ശിവൻ പറയുന്നത് കേട്ട് കൊണ്ട് തരിച്ചു നിൽക്കുകയാണ് കല്ലു.


ഈശ്വരാ... അപ്പോൾ താനും ഇനി, ഇയാളുടെ ഒപ്പം പോകണോ....തന്നോട് ഇയാൾ എങ്ങനെ പെരുമാറും... പേടിയായിട്ട് അവൾക്ക് എന്ത് ചെയ്യണം എന്നു പോലും അറിയില്ല.

കണ്ണിൽ കണ്ട ഒരു ചുരിദാർ വലിച്ചെടുത്തു കൊണ്ട് അവൾ ഡ്രസിങ് റൂമിലേക്ക് കയറി.

അഞ്ച് മിനിറ്റ് കൊണ്ട് റെഡി ആയി ഇറങ്ങി വന്നപ്പോൾ അമ്മയും പോകാൻ തയ്യാറായി വന്നു നിൽപ്പുണ്ട്...


അമ്മയാണ് ശിവേട്ടന്റെ ഒപ്പം കാറിലേക്ക് കയറി കോ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നത്.

പിറകിലെ ഡോർ തുറന്ന ശേഷം താനും കയറി ഇടുന്നതും വണ്ടി മുന്നോട്ട് ചലിച്ചു..

ഏതൊക്കെയോ വഴികൾ പിന്നിട്ടു കൊണ്ട് അങ്ങനെ താൻ പോയ്കൊണ്ടേ ഇരിയ്ക്കുകയാണ്ന്നു അവൾ ഓർത്തു.

ഒരു വലിയ വീടിന്റെ മുന്നിൽ വന്നു വണ്ടി നിന്നതും, കല്ലുവും അമ്മയോടൊപ്പം ഇറങ്ങി..

പ്രൗടിയോടു കൂടി ഉള്ള അമ്മയുടെ നടപ്പ് കണ്ടപ്പോൾ താൻ അവരുടെ  ഒരു വേലക്കാരി ആണോ എന്നു പോലും അവൾ ഓർത്തു പോയി..

ആരൊക്കെയോ ഇറങ്ങി വരുന്നതും അമ്മയോട് സംസാരിക്കുന്നതും ഒക്കെ നോക്കി കൊണ്ട് കല്ലു അല്പം മാറി അമ്മയുടെ പിന്നിലായി നിന്നു.

മുത്തശ്ശിയേ കണ്ടില്ലേ നീയ്..

ശിവന്റെ ശബ്ദം, തന്റെ കാതോരം കേട്ടതും കല്ലു ഞെട്ടി തിരിഞ്ഞു.

അവളോട് ചേർന്ന് നിൽക്കുകയാണ് ശിവൻ..

കണ്ടില്ല എന്നു ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവൾ കുറച്ചു മുന്നോട്ട് കേറി നിന്നു.

"വിദേശ യാത്ര പോയവരൊക്കെ എത്തി ചേർന്നിട്ടുണ്ട് കേട്ടോ സരസ്വതി,, കണ്ടിട്ട് പോയാൽ മതി..."

ഒരു ട്രേയിലായി നാലഞ്ച് ഗ്ലാസ്‌ ജ്യൂസ്‌ നിരത്തി കൊണ്ട് തങ്ങളുടെ അരികിലേക്ക് കടന്നു വന്ന ഒരു സ്ത്രീ അമ്മയെ നോക്കി പറഞ്ഞു.

"ആഹ്....നേരത്തെ വരികയാണെൽ കണ്ടിട്ട് പോകാം ഹെമേ..."

ആദ്യം തന്നെ ശിവന്റെ അടുത്ത് കൊണ്ട് വന്നു ആണ് അവർ ജ്യൂസ്‌ ന്റെ ട്രേ നീട്ടിയത്..


അവൻ അതിൽ നിന്നു ഒരെണ്ണം എടുത്തു.

പെട്ടന്ന് തന്നെ കുടിയ്ക്കുകയും ചെയ്ത്.

"ഇതാ കുട്ടി, എടുക്കു..."

കല്ലുവും ശിവൻ ചെയ്തത് പോലെ ഒറ്റ വലിയ്ക്ക് അത് കുടിച്ചു തീർത്തു.

ആഹാ.... വാന്നോ ന്റെ മക്കള്, എത്ര നേരം ആയിട്ട് മുത്തശ്ശി കാത്തിരിക്കുന്നുന്നു അറിയുമോ...

കല്ലു തിരിഞ്ഞു നോക്കിയതും കരി നീലക്കര ഉള്ള ഒരു സെറ്റും മുണ്ടും ഒക്കെ ഉടുത്തു കൊണ്ട്, നെറ്റിയിൽ വലിയൊരു ഭസ്മ കുറിയും തൊട്ട്, ചുവന്ന പളുങ്കുമാല കഴുത്തിൽ ഇട്ട് കൊണ്ട് ഒരു അമ്മൂമ്മ അവരുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.


മുത്തശ്ശിടെ കുളി കഴിഞ്ഞോ...

അവരെ പിടിച്ചു സെറ്റിയിൽ ഇരുത്തി കൊണ്ട് വളരെ സ്നേഹത്തോടെ ശിവൻ ചോദിച്ചു.

"കാലത്തെ കഴിയുന്നത് ആണ് ന്റെ കുളിയൊക്കെ....ഇന്ന് ഇത്തിരി താമസിച്ചു പോയി മോനേ, കാലിനു ഒക്കെ വല്ലാത്ത കടച്ചിൽ പോലെ ആയിരുന്നു....പിന്നെ ലീല ഇത്തിരി കൊട്ടൻ ചുക്കാദി എടുത്തു പുരട്ടി തന്നു.. അതാണ് "

ഹ്മ്മ്...

ഒന്ന് മൂളിയ ശേഷം ശിവൻ കൈ എടുത്തു കല്യാണിയേ വിളിച്ചു.

അല്പം മടിച്ചു ആണെങ്കിൽ പോലും കല്ലുവും അവന്റ അരികിലേയ്ക്ക് ചെന്നു നിന്നു.

"മുത്തശ്ശിയ്ക്ക് ആളെ മനസ്സിലായോ, ഇതാണ് കല്യാണി..."

അവൻ പറഞ്ഞു കഴിഞ്ഞതും ഒരു പുഞ്ചിരി തനിക്ക് സമ്മാനിച്ചു കൊണ്ട് മുത്തശ്ശി  കൈ കാട്ടി വിളിയ്ക്കുന്നതായി കല്ലു കണ്ടു.

ഒരു തരം പകപ്പോട് കൂടി അവളും അവരുടെ അടുത്തേക്ക് നടന്നു ചെന്നു.

"കല്യാണി... മോൾക്ക് എന്നെ മനസ്സിലായോ....."
.
വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി കൊണ്ട് അവർ ചോദിച്ചതും അവൾ മെല്ലെ ഒന്ന് തല കുലുക്കി..

വീട് എവിടെ ആണ്, വീട്ടിൽ ആരൊക്കെ ഉണ്ട്, ഏത് വരെയും പഠിച്ചു.... എന്നെല്ലാം ചോദിച്ചു കൊണ്ട് മുത്തശ്ശി അവളുടെ വലം കൈയിൽ തഴുകി.

മുറ്റത്തൊരു വാഹനം വന്നു നിന്നതും അമ്മയും ശിവേട്ടനും ഒക്കെ എഴുന്നേറ്റു പോകുന്നതും നോക്കി അവള് മുത്തശ്ശിയുടെ അടുത്തായി ഇരുന്നു.

പരിചിതമായ ശബ്ദം കേട്ട പോലെ തോന്നിയപ്പോൾ അവളുടെ മിഴികൾ അവിടേക്ക് പാഞ്ഞു.

കാശിയേട്ടന്റെ അമ്മയും അച്ഛനും ആയിരുന്നു അത്.

ശിവേട്ടന്റെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് കാശിയേട്ടൻറെ അച്ഛൻ എന്തൊക്കെയോ പറയുന്നുണ്ട്.

ങ്ങെ..... ഇവൾക്ക് എന്താ ഈ വീട്ടിൽ കാര്യം,

കോപത്തോടു കൂടി തന്നെ നോക്കി ചോദിക്കുന്ന കാശിയേട്ടന്റെ അമ്മയെ കണ്ടതും കല്ലു വേഗം എഴുന്നേറ്റു.


"നിനക്ക്  അതിനു കല്യാണിയെ പരിചയം ഉണ്ടോ സുഗന്ധി "?

സരസ്വതിയമ്മയാണ്.

"ഹാ... അത് എന്ത് ചോദ്യം ആണ് ചേച്ചി "

"എങ്ങനെ "

".. കാശിടെ വീട്ടിൽ മൂന്നാല് ആഴ്ചയോളം ഉണ്ടായിരുന്നു, ജാനകിയ്ക്ക് വയ്യാതെ അവരുടെ വീട്ടിലേക്ക് പോയപ്പോൾ പകരം വന്നതാ..."

അവജ്ഞയോടു കൂടി തന്നെ നോക്കി പറയുന്നതിന് ഒപ്പം ആ മുഖം ഇരുളുന്നതും, ദേഷ്യം വന്നു നിറയുന്നതും ഒക്കെ നോക്കി കല്ലു നിന്നിടത്തു തന്നെ നിന്നു..


അർജുൻ കെട്ടും  എന്നു പറഞ്ഞിട്ട് എന്തോ പറ്റി, ഉപേക്ഷിച്ചു പോയോടി നിന്നെ.....അപ്പൊ വല്യ വീട്ടിലെ ആൺപിള്ളേരെ വല വീശി പിടിക്കുന്ന സ്വഭാവക്കാരി ആണ് നീയ് അല്ലേ...

കല്യാണ ഫോട്ടോ കണ്ടപ്പോൾ പോലും അത് ഇവൾ ആണെന്ന് എനിക്ക് മനസിലായില്ല കേട്ടോ ഹെമേ ...

എവിടുന്നു കിട്ടി ചേച്ചി, ഈ സാധനത്തെ... ഹോ, കഷ്ടം തന്നെ..

സുഗന്ധി വായിൽ തോന്നിയത് എല്ലാം വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു.

അവരുടെ ഉള്ളിൽ അവളോട് ഉള്ള ദേഷ്യം പതഞ്ഞു പൊങ്ങിയിരുന്നു..


എല്ലാം കേട്ട് കൊണ്ട് നിന്ന ശിവന്റെ മുഖം വലിഞ്ഞു മുറുകി..

ദേഷ്യത്താൽ അവൻ തന്റെ മുഷ്ടി ചുരുട്ടി കൊണ്ട് കല്ലുവിനെ നോക്കി കടപ്പല്ല് ഞെരിച്ചു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story