കാശിനാഥൻ: ഭാഗം 92

രചന: മിത്ര വിന്ദ

അടുത്ത ബെഡിൽ കിടക്കുന്ന പെണ്ണിന്റെ കരച്ചില് കേട്ടതും പാർവതിയേ വിയർത്തു.


എന്താ.. എന്തെങ്കിലും വയ്യഴിക ഉണ്ടോ...

നഴ്സ് വന്നു അവളോട് ചോദിച്ചു.

"ഇല്ല... കുഴപ്പമില്ല.. ആ കുട്ടീടെ കരച്ചില് കേട്ടപ്പോൾ "

. "പേടിക്കണ്ട.... അയാൾക്ക് ഇപ്പൊ ഡെലിവറി ആവാറായി.. അതുകൊണ്ടാ... ഞങ്ങൾ ഇപ്പൊ മാറ്റും കേട്ടോ..."


"ഹ്മ്മ്...."


എന്നാൽ അവരുടെ കരച്ചില് ഉയർന്നു വരും തോറും പാറുവിനു കൺട്രാക്ഷൻ കൂടി കൂടി വന്നു.

പെട്ടന്ന് തന്നെ അവളുടെ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യാൻ ലാബിലെ ഒന്നു രണ്ടു കുട്ടികൾ വന്നു കളക്ട് ചെയ്തു കൊണ്ട് പോയ്‌.

ശേഷം അനാസ്ഥേഷ്യ കൊടുക്കുന്ന ഡോക്ടർ വന്നു അവളെ പരിശോധിച്ചു.

വൈകുന്നേരം അഞ്ചു മണിയോടെ പാറുവിന് ഓപ്പറേഷൻ തീയേറ്ററിൽ കയറ്റി.


കാശിയേ നോക്കി പാവം ഒന്നു പുഞ്ചിരിച്ചു.

"പേടിക്കേണ്ട കേട്ടോ... നമ്മുടെ വാവയ്ക്ക് വേണ്ടി അല്ലേ... വേദന ഒന്നും എടുക്കില്ല... "

അവളുടെ വലം കൈയിൽ അവൻ തന്റെ കൈ ചേർത്തു പിടിച്ചു..

എന്നിട്ട് കുനിഞ്ഞു വന്നു അവളുടെ കവിളിൽ ഒരു മുത്തം നൽകി.


വാതിൽ അടഞ്ഞു അവര് അകത്തേക്ക് പോയതും അവന്റെ മിഴികൾ നിറഞ്ഞു തൂവി.


"മോനേ... കൊച്ചിന് ഒരു കുഴപ്പോം വരില്ലെന്നെ.. ഒന്നു കൊണ്ടും പേടിക്കണ്ട...ധൈര്യം ആയിട്ട് ഇരിയ്ക്ക്...

അരികിൽ ഇരുന്നു കൊണ്ട് മായ ചേച്ചിയാണ് അവനു ധൈര്യം കൊടുത്തത്.


പാറുവിന് വയ്യെന്നും ഉടനെ തന്നെ, സ്റ്റിച്ച് ഇടേണ്ടി വരുമെന്നും ഒക്കെ പറഞ്ഞ് അവൻ സുഗന്ധിയെ വിളിച്ചതാണ്.

അപ്പോഴാണ് അവരു രണ്ടുപേരും മൂത്ത മകന്റെ അടുത്തേക്ക് പോകുവാനുള്ള ഷോപ്പിങ്ങിന് വെളിയിലേക്ക് വന്നതാണെന്ന് അറിഞ്ഞത്..

കുറച്ചു ബിസി ആണെന്നും നാളെ എത്തിക്കോളാം എന്നും പറഞ്ഞ് സുഗന്ധി ഫോൺ കട്ട് ചെയ്തു.

കാശി പിന്നീട് അവരെ വിളിക്കുവാനോ, ഹോസ്പിറ്റലിലേക്ക് വരുവാനോ ഒന്നും പറഞ്ഞതുമില്ല..


എന്നാൽ സ്വന്തം അച്ഛനെയും അമ്മയെയുംകാൾ സ്നേഹത്തോടെ ജോലിയ്ക്ക് വേണ്ടി വന്ന ചേച്ചി അവനോട് സംസാരിച്ചത്.

അർജുന്നും കല്ലുവും ജാനകി ചേച്ചി യും ഒക്കെ അപ്പോളേക്കും എത്തി.

അവരെ ഒക്കെ കണ്ടപ്പോൾ ആണ് കാശിക്ക് സമാധാനം ആയത്...

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു സിസ്റ്റർ പുറത്തേക്ക് വന്നു.

പാർവതിയുടെ പ്രൊസീജർ കഴിഞ്ഞു എന്നും ആള് നോർമൽ ആണെന്നും എന്നും അറിയിച്ചു...

സിസ്റ്റർ, എനിക്ക് അവളെ ഒന്നു കാണുവാൻ സാധിക്കുമോ?


കാശി പെട്ടന്ന് ചോദിച്ചു 

"കുറച്ചു സമയം വെയിറ്റ് ചെയ്യണേ, കാണിയ്ക്കാം.. "

അവർ മറുപടി കൊടുത്തു എങ്കിലും അവൻ ആകെ പരവശൻ ആയിരുന്നു.


പാറുവിനെ നേരിട്ട് കണ്ടാലേ അവനു സമാധാനം ആകുവൊള്ളൂ എന്ന് അർജുൻ ഓർത്തു.

നിമിഷങ്ങൾ പിന്നെയും കടന്ന് പോയ്‌.

ഡോക്ടർ വിളിക്കുന്നു എന്ന് മുന്നേ വന്നിട്ട് പോയ സിസ്റ്റർ വന്നു അറിയിച്ചതും കാശി അവരുടെ ഒപ്പം അകത്തേക്ക്പോയി.


"കാശിനാഥൻ, പാർവതി ഓക്കെ ആണ് കേട്ടോ.ആൾക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ല... പിന്നെ ഇന്ന് ഒരു ദിവസത്തേക്ക് അയാൾ സർജിക്കൽ ഐ സി യു വിൽ ആയിരിക്കും. നാളെ രാവിലെ റൗണ്ട്സിനു ശേഷം റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം.....

കാര്യങ്ങൾ ഒക്കെ വളരെ വിശദമായി ഡോക്ടർ അവനോട് പറഞ്ഞു മനസിലാക്കി കൊടുത്തു.

ഇനി ഉള്ള മൂന്നര മാസം പാറുവിന് വളരെ അധികം ശ്രദ്ധിക്കണം, എഴുന്നേറ്റു നടക്കുന്നത് പൂർണമായും ഒഴിവാക്കണം, അത്യാവശ്യ ബാത്‌റൂമിൽ പോകാൻ വേണ്ടി മാത്രം ബെഡിൽ നിന്ന് എഴുനേൽപ്പിക്കുക, അങ്ങനെ നീണ്ടു പോകുന്നു അവളെ കെയർ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ്.

എല്ലാ വളരെ ശ്രെദ്ധയോട് കൂടി അവൻ കേട്ടു.
അപ്പോളൊക്കെയും അവന്റെ മനഃസൽ പാറുവിനെ ഒന്നു കണ്ടാൽ മാത്രം മതി എന്നായിരുന്നു.

ചില്ലു ജാലകത്തിലൂടെ അവൻ അകത്തേക്ക് നോക്കിയപ്പോൾ കണ്ടു മിഴികൾ പൂട്ടി കിടക്കുന്ന തന്റെ പ്രാണനെ.

അവൻ നോക്കുന്നത് കണ്ടപ്പോൾ പാറുവിന്റെ അടുത്ത് നിന്നിരുന്ന നേഴ്സ് അവളെ കൊട്ടി എഴുനേൽപ്പിക്കുന്നുണ്ട്.. മുഖം തിരിച്ചു അവൾ അവനെ നോക്കി. എന്നിട്ട് മെല്ലെ പുഞ്ചിരി തൂകി. വലം കൈ ഉയർത്തി കാണിച്ചു, കൊണ്ട് കുഴപ്പം ഒന്നും ഇല്ല എന്നൊക്കെ പറയുന്നുണ്ട് പാവം..

അത്ര നേരം പിടിച്ചു നിന്നു എങ്കിലും കാശിയുടെ മിഴികൾ നിറഞ്ഞു തൂവി.

പാറുട്ടി...... ഈശ്വരാ അവൾ എന്ത് മാത്രം വേദന സഹിക്കുന്നു. എന്തിനാണ് ഇങ്ങനെ ആ പാവത്തെ കഷ്ടപ്പെടുത്തുന്നത്..

നിറഞ്ഞു തൂവിയ മിഴികൾ വലം കൈയാൽ അമർത്തി തുടച്ചു കൊണ്ട് കാശി വെളിയിലേക്ക് ഇറങ്ങി.


ഒരു കൂടപ്പിറപ്പിനെ പോലെ അവനെ അശ്വസിപ്പിച്ചു കൊണ്ട് ഒപ്പം തന്നെ നിന്നു അർജുൻ.

അവൻ മനസിലാക്കുകയായിരുന്നു അവരെ ഒക്കെ.

ഇടയ്ക്ക് ഒരു തവണ ഫോൺ ശബ്ധിച്ചു.

നോക്കിയപ്പോൾ അച്ഛൻ ആണ്.
ആദ്യത്തെ രണ്ടു മൂന്നു തവണ ബെൽ അടിച്ചു തീർന്ന ശേഷം ആണ് അവൻ ഫോൺ അറ്റൻഡ് ചെയ്തത്.


"എന്താ അച്ഛാ "


"മോനേ, അച്ഛൻ ഇവിടെ ഹോസ്പിറ്റലിൽ എത്തി, നീ ഏത് ഫ്ലോറിൽ ആണ് "


"തേർഡ് ഫ്ലോർ.....ഓപ്പറേഷൻ തിയേറ്റർ "


"ഒക്കെ മോനേ, ഞാൻ വന്നോളാം "


അല്പം കഴിഞ്ഞതും അച്ഛനും അമ്മയും കൂടി നടന്നു വരുന്നത് കാശി കണ്ടു.

"എങ്ങനെ ഉണ്ട് ഇപ്പൊ...."

അമ്മയാണ്.

"ആഹ് കുഴപ്പമില്ല,"


"സ്റ്റിച് ഇട്ടോടാ "

. "മ്മ്....."


"കഴിഞ്ഞോ, അതോ...."

"കഴിഞ്ഞു അമ്മേ "

"റൂമിലേക്ക് ഇന്ന് മാറ്റുമോ മോനേ "

"ഇല്ല അച്ഛാ... ഇന്ന് ഒബ്സെർവഷനിൽ ആണ്, നാളെ ഉച്ചയോട് ഇറക്കും "
.

"അയ്യോ... നാളെ കാലത്തെ 8മണി ആകുമ്പോൾ ഞങ്ങൾക്ക് എയർ പോർട്ടിൽ പോണo, അപ്പൊ ഇനി എന്ത് ചെയ്യും "

"കുഴപ്പമില്ല അമ്മേ..... നിങ്ങള് പൊയ്ക്കോളൂ "


"ഹ്മ്മ്... പിന്നെ പോകാതെ പറ്റില്ലാലോ, വേറെ ഒരു നിവർത്തിയും ഇല്ലതേ ആയി പോയ്‌.ആഹ് സാരമില്ല, ഇനി അമ്മയെയും കുഞ്ഞിനേയും ഒരുമിച്ചു കാണാം.... അല്ലേ കൃഷ്ണേട്ടാ...."


സുഗന്ധി പറഞ്ഞപ്പോൾ കൃഷ്ണൻ അത് എല്ലാം മൂളി കേട്ട് ശരി വെച്ചു.


കഷ്ടിച്ച് പതിനഞ്ച് മിനിറ്റ്... അതിനു ശേഷം രണ്ടാളും കൂടി അവിടെ നിന്ന് മടങ്ങി.


ഫുഡ്‌ കഴിച്ചിട്ട് വരാൻ പറഞ്ഞു വിട്ടത് ആയിരുന്നു അർജുനെയും കല്ലുവിനെയും..

അതേ സമയത്ത് ആണ് സുഗന്ധി എത്തിയത്.

അതേതായാലും നന്നായി എന്നു കാശി ഓർത്തു.
ഇല്ലെങ്കിൽ ഇനി കല്ലുവിനെ കണ്ടു എന്തെങ്കിലും കുത്തി നോവിച്ചേനെ അവര്..


****

അന്ന് രാത്രിയിൽ ആദ്യമായി കാശി പാറുവിനെ പിരിഞ്ഞു കിടന്നത്..

പണ്ട് ഒരിക്കൽ കല്ലു ഉണ്ടായിരുന്ന സമയത്ത് താനും അർജുന്നും ഒരു റൂമിൽ കിടന്നു, എങ്കിലും അന്ന് ഒക്കെ അത്രമാത്രം ടെൻഷൻ ഇല്ലായിരുന്നു.

പക്ഷെ ഇന്ന് ഇപ്പൊ...

അവൾക്ക് വേദന ഉണ്ടോ ആവോ, പാവം ആ വലിയ വയറും വെച്ചു എങ്ങനെ കിടക്കുന്നു...

ഓരോ ഓർമ്മകളിൽ അവനു നെഞ്ചു നീറി..

എങ്ങനെ എങ്കിലും നേരം വെളുക്കാൻ ആണ് അവൻ പ്രാർത്ഥിച്ചത്.

****

അടുത്ത ദിവസം കാലത്തെ അവളുടെ ഡ്രെസ്സും പേസ്റ്റും ബ്രഷും ഒക്കെ കൊണ്ട് വന്നു കൊടുക്ക്‌ എന്ന് പറഞ്ഞു ഒരു സിസ്റ്റർ വന്നു ഡോറിൽ തട്ടി പറഞ്ഞു.

മായ ചേച്ചിയാണ് വേണ്ട സാധനങ്ങൾ ഒക്കെ എടുത്തു കൊടുത്തത്.

എല്ലാം ആയിട്ട് കാശി ഐ സി യു വിലേയ്ക്ക് പോയി.

"സിസ്റ്റർ.. അവളെ എപ്പോളേക്കും കൊണ്ട് വരും "

"ഡോക്ടർ വന്നാലേ അറിയു...12മണിക്ക് മുന്നേ കൊണ്ട് വരും...."

. "ഹ്മ്മ്.... ഫുഡ്‌ എന്തെങ്കിലും മേടിക്കണോ "


"ഇപ്പൊ ഒന്നും വേണ്ട.. ഫ്ലൂയിഡ് കൊടുക്കുന്നുണ്ട്, ഡോക്ടർ വന്ന ശേഷം പറയുമേ "


"ഒക്കെ..."

വീണ്ടും ഒരു കാത്തിരിപ്പ് ആയിരുന്നു അവൻ അവൾക്ക് വേണ്ടി..


"മോനേ... നേരo ഇത്രേം ആയില്ലേ.. ഇന്നലെ മുതൽ ഒന്നും കഴിക്കാതെ നിൽക്കുവല്ലേ..എന്തെങ്കിലും കഴിച്ചേ.... ഇല്ലെങ്കിൽ തളർന്നപോകും കേട്ടോ "

"കുഴപ്പമില്ല മായേച്ചി..ഞാൻ ഓക്കേ ആണ്.. അവളും കൂടി വരട്ടെ... എന്നിട്ട് കഴിയ്ക്കാം ""

അവൻ പുഞ്ചിരിച്ചു.

പാർവതി ഭാഗ്യം ചെയ്ത പെൺകുട്ടിയാണ്... ഇത്രമാത്രം കരുതലും, സ്നേഹോം അവൾക്ക് നൽകാൻ ഈ ഭർത്താവ് ഉള്ളപ്പോൾ പിന്നെ എന്തിനാണ് കുടുംബവും, ബന്ധുക്കാരും ഒക്കെ...

മായ ഓർത്തു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story