കാശിനാഥൻ: ഭാഗം 94

രചന: മിത്ര വിന്ദ

കാശിയുടെ സ്നേഹവും പരിലാളനകളും ഒക്കെ ആവോളം ലഭിക്കുന്നുണ്ടായിരുന്നു പാർവതിക്ക്.


അവൻ ഓഫീസിലേക്ക് ഇപ്പോൾ വല്ലപ്പോഴുമൊക്കെ മാത്രമേ പോകാറുള്ളൂ. സദാ നേരവും പാർവതിയുടെ കൂടെ തന്നെയാണ്.

ഓഫീസിലെ ജോലികൾ എല്ലാം തന്നെ അവൻ ഇപ്പോൾ വീട്ടിലിരുന്നാണ് ചെയ്യുന്നത്.

അത്രയ്ക്ക് എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം ഓഫീസിൽ ഒന്നു പോയി മുഖം കാണിച്ചിട്ട് വേഗം തന്നെ വീട്ടിലേക്ക് പോരും.

പിന്നെ എല്ലാ കാര്യങ്ങളും അവൻ അർജുനെ ഏൽപ്പിച്ചിരിക്കുകയാണ്.

ആരോരുമില്ല എന്ന തോന്നൽ ഇടയ്ക്കൊക്കെ പാർവതിയെ കീഴ്പ്പെടുത്താറുണ്ടായിരുന്നു.

കാരണം അവളുടെ അച്ഛന്റെയും അമ്മയുടെയും അഭാവം.. അത് അവളെ വളരെയധികം ബുദ്ധിമുട്ടിച്ചു. ഒപ്പം തന്നെ കാശിയുടെ അച്ഛനും അമ്മയും ഒക്കെ, വിദേശത്തേക്ക് പോയതും.

തനിച്ചിരിക്കുമ്പോൾ ഒക്കെ ആവശ്യമില്ലാത്ത ചിന്തകൾ, അവളെ കടന്നാക്രമിക്കുന്നുണ്ടായിരുന്നു.

ഒരുതവണ ചെക്ക്അപ്പ് നു പോയപ്പോൾ ഡോക്ടർ ആണ് കാശിയോട് ഈ കാര്യം ഒക്കെ പറഞ്ഞു കൊടുത്തത്.
ഈ ടൈമിൽ ചില പെൺകുട്ടികൾക്ക് ഇങ്ങനെ ഒക്കെ സംഭവിക്കാറുണ്ട് എന്നും വളരെ അധികം ശ്രെദ്ധ കൊടുക്കാൻ നോക്കണം എന്നും, ഒരുപാട് ചിന്തിച്ചു ഇരിക്കുവാൻ ഉള്ള അവസരം ഒഴിവാക്കണം എന്നും ഒക്കെ.. അതിൻ പ്രകാരം ആയിരുന്നു കാശി തന്റെ ജോലിക്ക് പൊക്കുപോലും നിറുത്തിയത്..

പാർവതിയ്ക്ക് വേണ്ട സഹായം ഒക്കെ ചെയ്തു കൊടുക്കുന്നത് അവൻ തന്നെയാണ്. മായ ചേച്ചിയെ പോലും അതിൽ ഉൾപ്പെടുത്തത്തില്ല.

ആഴ്ചയിൽ രണ്ടു ദിവസം വെച്ച് അവൻ അവളുടെ മുടിയിൽ ലൈറ്റ് ആയിട്ട് ഓയിൽ മസ്സാജ് ചെയ്തു കൊടുത്തു,ശേഷം ഷാംപൂ വാഷ് ചെയ്ത് കൊടുക്കും.
അവളെ വാഷ് റൂമിൽ കൊണ്ട് പോയ്‌ കുളിപ്പിക്കുന്നതും,അവൻ ഒറ്റയ്ക്ക് ആണ്.

മായച്ചേച്ചി ആയിരുന്നു ആദ്യം ഒക്കെ അവളെ കുളിപ്പിച്ചത്.
ഒരു ദിവസം ചേച്ചി പെട്ടന്ന് വെള്ളം എടുത്തു ഒഴിക്കാൻ കുനിഞ്ഞപ്പോൾ അവരുടെ നടുവിന് എന്തോ കോച്ചി പിടിത്തം പോലെ വന്നു. രണ്ട് മൂന്നു ദിവസം വയ്യാതെ ആയി.അപ്പോളാണ് കാശി സ്വയം അവളെ കുളിപ്പിച്ചോളാം എന്ന് പറഞ്ഞു കൊണ്ട് ഒക്കെ ചെയ്യാൻ തുടങ്ങിയത്.
ഒറ്റയ്ക്ക് കുടിച്ചോളാം എന്ന് ഒക്കെ പാറു പറഞ്ഞു എങ്കിലും കാശി സമ്മതിച്ചില്ല.

"പാറൂട്ട.... നിന്നോട് ശരിക്കും റസ്റ്റ്‌ എടുക്കാൻ അല്ലേ ഡോക്ടർ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് നീയ് ആ ഒരു ഒറ്റ കാര്യം മാത്രം അനുസരിച്ചാൽ മതി. ബാക്കി ഒക്കെ ഞാൻ നോക്കിക്കോളാം "

"അത് പിന്നെ ഏട്ടാ... ഇതെല്ലാം കൂടി ഒറ്റയ്ക്ക് ചെയ്യുമ്പോൾ ഏട്ടന് ബുദ്ധിമുട്ട് ആകും..ഒന്നാമത് ഓഫീസിൽ വർക്സ് ഏട്ടന് പെന്റിങ് ഉണ്ട്...അതാണ്.... "


"എന്ത് ബുദ്ധിമുട്ട്, എന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും കാര്യം കഴിഞ്ഞു മാത്രം ഒള്ളു എനിക്ക് ബാക്കി എല്ലാം.... ഓഫീസും ജോലിയും ഒക്കെ എന്റെ സെക്കന്റ്‌ പാർട്ട്‌ ആണ്.. അത്കൊണ്ട് നീ ഇപ്പൊ അതിനെ കുറിച്ചു ഒന്നും ഓർക്കേണ്ട...
നല്ല കുട്ടി ആയിട്ട് ഇരുന്നാൽ മതി..

സമയ സമയങ്ങളിൽ 
ഫുഡ്‌ കൊടുക്കുന്നതും  കാശി ആണ്..മായ ചേച്ചി  വേണ്ടത് എല്ലാം പാറുനോട്‌ ചോദിച്ചു മനസിലാക്കിയ ശേഷം ഉണ്ടാക്കി വെയ്ക്കും...

അങ്ങനെ പാറുവിന്റെ ശേഷിച്ച ഗർഭ കാലഘട്ടവും അങ്ങനെ കഴിഞ്ഞു, കുഞ്ഞുവാവ അവന്റെ പൂർണ വളർച്ചയിൽ എത്തി.

ലാസ്റ്റ് ചെക്ക്അപ്പ് നു വന്നപ്പോൾ ഡോക്ടർ അവളെ പരിശോധന നടത്തിയ ശേഷം പറഞ്ഞു ഇനി വീട്ടിലേക്ക് പോകണ്ട, അഡ്മിറ്റ് ആക്കിക്കോളു എന്ന്...

ആദ്യം അവളുടെ സ്റ്റിച് റിമോവ് ചെയ്യണം. അതിനുശേഷം രണ്ടു ദിവസം കഴിഞ്ഞു കുഞ്ഞ്വാവ ഉണ്ടാകുവാൻ വേണ്ടി മരുന്ന് വെയ്ക്കാം എന്നും പറഞ്ഞു.

ഇത്ര നാളും എങ്ങനെ എങ്കിലും ഒന്നു പെട്ടന്ന് ദിവസങ്ങൾ കഴിഞ്ഞു കിട്ടിയാൽ മതി എന്നായിരുന്നു പാറു, കാശിനാഥനോട് പറഞ്ഞുകൊണ്ടിരുന്നത്.
എന്നാൽ സ്റ്റിച്ച് റിമൂവ് ചെയ്യുന്ന കാര്യം കേട്ടതും പാർവതി ചങ്കിടിക്കാൻ തുടങ്ങി.. അവളുടെ മുഖഭാവം മാറിയതേ കാശിക്കും കാര്യം പിടികിട്ടി.

"പാറു നീ ഇങ്ങനെ ടെൻഷൻ അടിക്കുക ഒന്നും വേണ്ട, രണ്ടുമൂന്നു ദിവസത്തിനുള്ളിൽ നമ്മുടെ കുഞ്ഞുവാവ ഇങ്ങട് എത്തുല്ലോ.... വാവയെ കണ്ടു കഴിയുമ്പോൾ നിന്റെ സങ്കടങ്ങൾ ഒക്കെ മാറും.."

"അതല്ല കാശിയേട്ടാ... ഇനിയും അനസ്തേഷ്യ തന്നിട്ടെങ്ങാനും ആണോ റിമൂവ് ചെയ്യുന്നത്....  എനിക്ക് അത്യാവശ്യം നന്നായിട്ട് ബാക്ക് പെയിനും ഉണ്ട്"


"അനസ്തേഷ്യ ഒന്നും തരില്ല, അങ്ങനെ യാതൊരുവിധ പ്രോസിജസും ഇല്ലെന്നല്ലേ ഡോക്ടർ പറഞ്ഞത്,"

" വേദന എടുക്കുമോ കാശിയേട്ടാ...  എനിക്ക് ആകെ ടെൻഷൻ"

"ഇത് ഇട്ട സമയത്തെ വേദനയുടെ അത്രയുമെടുക്കില്ലല്ലോ...നീ വാ... കുറച്ച് ടെസ്റ്റുകൾക്കൊക്കെ ഡോക്ടർ എഴുതി തന്നിട്ടുണ്ട്, നമ്മൾക്ക് എത്രയും പെട്ടെന്ന് റൂമിലേക്ക് പോകാം,  ബ്ലഡ് ടെസ്റ്റ് കളക്ട് ചെയ്യാനായി,  ലാബിൽ നിന്നും സിസ്റ്റേഴ്സ് നേരെ നമ്മുടെ റൂമിലേക്ക് എത്തിക്കോളും."

മ്മ് "

ഒന്ന് മൂളിയ ശേഷം പാറു അവനെ ദയനീയമായി ഒന്നു നോക്കി.

എന്നാൽ കാശിനാഥൻ വളരെ കൂൾ ആയിരുന്നു.

അതിനുള്ള പ്രധാന കാരണം  രണ്ടുമൂന്നു ദിവസത്തിനുള്ളിൽ കുഞ്ഞുവാവയെ കാണാം എന്നതായിരുന്നു.

അപ്പോഴേക്കും അർജുനും എത്തി.

മായ ചേച്ചിയും കുട്ടി ഫ്ലാറ്റിലേക്ക് പോയ ശേഷം, ഹോസ്പിറ്റൽ ബാഗ്സ് എടുത്തു കൊണ്ടുവരാൻ  കാശി പറഞ്ഞിട്ട് വന്നത് ആയിരുന്നു..

കല്ലുവിനു ഇനിയും, രണ്ടാഴ്ച കൂടിയുണ്ട് സമയം. എന്നാലും അത്രത്തോളം ഒന്നും പോകില്ലെന്നും, പാറുവിന്റെ ഒപ്പം അവളും ഡെലിവറി ആകും എന്നും ഒക്കെയാണ് അർജുന്റെ  നിഗമനം.

"നിങ്ങൾക്ക് ഒക്കെ ഇത് എന്തിന്റെ കേടാണ്. ആ കല്ലു അവിടെ മര്യാദക്ക് ഇരുന്ന് റസ്റ്റ്‌ എടുക്കട്ടെ... രണ്ടാഴ്ച എന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അത്രയും ദിവസം തന്നെ എടുക്കും,അതിന് അർജുൻ ഇങ്ങനെ ധൃതി കാട്ടിയിട്ട് കാര്യമൊന്നുമില്ല, കാശിഏട്ടനും കണക്കാ, ഇന്നലെവരെയും എന്തൊരു കെയറിങ് ആയിരുന്നു, ഇന്നിപ്പോൾ ഏട്ടനും തിരിഞ്ഞു, എനിക്ക് വേദനയൊന്നും എടുക്കില്ല എന്നാണ് ഏട്ടന്റെ കണ്ടെത്തൽ.. 

കാശിയുടെയും അർജുന്റെയും സംസാരം കേട്ടപ്പോൾ, പാറു ഇരുവരോടും ദേഷ്യപ്പെട്ടു...

" മൈൻഡ് ചെയ്യേണ്ട,  അവൾക്ക് സ്റ്റിച് റീമൂവ് ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ തുടങ്ങിയ ടെൻഷൻ ആണ്.. "

കാശി പിറു പിറുത്തു.

പെട്ടെന്ന് തന്നെ മായ ചേച്ചിയും അർജുനും കൂടി ഹോസ്പിറ്റലില്‍ നിന്നും പുറത്തിറങ്ങി സാധനങ്ങൾ ഒക്കെ എടുത്തു കൊണ്ട് വരാൻ പോയ്‌.

"പതിയെ കുത്തണെ... വിഷമിപ്പിക്കല്ലേ സിസ്റ്റർ ...."

ബ്ലഡ് കളക്ട് ചെയ്യാൻ സിസ്റ്റേഴ്സ് വന്നപ്പോൾ, അവരോട് ഒരു നൂറ് തവണയെങ്കിലും, പാറു പറഞ്ഞു.

"പേടിക്കണ്ട... പയ്യെ കുത്തുവൊള്ളൂ....."


അതിൽ ഒരു പെൺകുട്ടി അവളുടെ കൈ തണ്ടയിൽ തട്ടി.

അങ്ങനെ ആ ദിവസം കടന്നുപോയി.

അടുത്ത ദിവസം  കാലത്തെ തന്നെ പാറുവിനെ നോക്കുന്ന ഗൈനക്കോളജിസ്റ്റ് എത്തിയിരുന്നു.

"ലാബ് റിപ്പോർട്ട് ഒക്കെ ഓക്കെയാണ്.. ഇസിജിയിലും പ്രശ്നങ്ങൾ ഒന്നുമില്ല,  അതുകൊണ്ട് നമ്മൾക്ക് ഏകദേശം ഒമ്പതര മണിയോടുകൂടി , പാർവതിയെ  ലേബർ റൂമിലേക്ക് മാറ്റാം...."

റൗണ്ട്സിന് വന്നപ്പോൾ ഡോക്ടർ ഈ കാര്യങ്ങൾ കാശിനാഥനോട്ൻ പറഞ്ഞു.

എന്നിട്ട് വാർഡിന്റെ ഇൻചാർജ് ആയിട്ടുള്ള സിസ്റ്റർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് ഡോക്ടർ പോയത്.

വൈകാതെ തന്നെ പാറുവിനെ 
ലേബർ റൂമിൽ കൊണ്ടുപോയി.


" ഇനി അവിടെ ഏതെങ്കിലും പേഷ്യന്റ് കിടന്ന് കരയുന്നത് കണ്ടാൽ എനിക്ക് തലകറങ്ങും..."

" പേടിക്കേണ്ട ചേച്ചി അവിടെ ആരുമില്ല.. ധൈര്യമായിട്ട് ഞങ്ങളുടെ കൂടെ പോരെ .. "

അകത്തേക്ക് കയറിയതും , പാറു അവളുടെ ഒപ്പം വന്ന സിസ്റ്ററോട് പറഞ്ഞപ്പോൾ ആ കുട്ടി മറുപടി നൽകി..

അപ്പോൾ പാറുവിനു തെല്ലു  ആശ്വാസമായി...

പറഞ്ഞ സമയത്ത് തന്നെ ഡോക്ടർ എത്തി.

" വേദന അറിയാതിരിക്കാൻ ഇഞ്ചക്ഷൻ വല്ലതും ഉണ്ടോ ഡോക്ടർ "

"ഇഞ്ചക്ഷൻ ഒന്നും എടുക്കേണ്ട ആവശ്യമില്ല,പാർവതി വളരെ റിലാക്സ് ആയിട്ട് കിടന്നാൽ മതി.. ഇനി എന്തെങ്കിലും മെഡിസിൻ ഒക്കെ എടുത്ത ശേഷമാണ്, സ്റ്റിച്ച് മാറ്റേണ്ടി വരുന്നതെങ്കിൽ, തനിക്ക് നോർമൽ ഡെലിവറി ഒക്കെ ബുദ്ധിമുട്ടാകും..."

. "അയ്യോ ഡോക്ടർ..... നോർമൽ ഡെലിവറി അല്ലെങ്കിലും കുഴപ്പമില്ല, ഇപ്പോൾ എന്തെങ്കിലും ഇഞ്ചക്ഷൻ എടുക്കാമോ"


"മ്മ്.... ശരി... അങ്ങനെയെങ്കിൽ അങ്ങനെ പാർവതിയുടെ ഇഷ്ടം പോലെ...."

താൻ ടെൻഷൻ അടിക്കാതെ ഒന്നു കൂൾ ആവു...അവർ പറഞ്ഞു.

കത്രികയും സൂചിയും ഒക്കെ കണ്ടപ്പോൾ പെണ്ണിന്റെ കിളി പോയി കിടക്കുകയാണ്.

അവൾ ശ്വാസം എടുത്തു വലിച്ചു.

അത് കണ്ടതും, ഒരു സിസ്റ്റർ വന്നു,  അവളുടെ നെഞ്ചിന്റെ ഒപ്പം ഒരു കർട്ടൻ കൊണ്ട് മൂടി.. അപ്പോൾ പിന്നെ പാറുവിന് ഒന്നും കാണത്തില്ലായിരുന്നു...

ഡോക്ടർ അവളുടെ കാലുകൾ ഒക്കെ ഇരു വശത്തേയ്ക്കുമായി സെറ്റ് ചെയ്തു വെച്ചു.

"ബലം പിടിക്കാതെ കിടക്കണം കേട്ടോ... എങ്കിലേ പെട്ടന്ന് ചെയ്യാൻ പറ്റു...."

"മ്മ്... ശരി ഡോക്ടർ "
അവൾ വീണ്ടും ശ്വാസം ആഞ്ഞു വലിച്ചു.


അവിടെ നിന്നിരുന്ന ഒരു സിസ്റ്റർ വന്നു, പാറുവിന്റെ നെറുകയിൽ  മെല്ലെ തലോടിക്കൊണ്ടിരുന്നു, പാറു അപ്പോഴേക്കും ആ സിസ്റ്ററുടെ വലം കയ്യിൽ പിടിത്തം വിട്ടു... "


" പേടിക്കേണ്ട ചേച്ചി രണ്ടുമൂന്നു മിനിറ്റ് കഴിയും കേട്ടോ.... "

ആ കുട്ടി പറഞ്ഞതും പാറു ഒന്ന് തല അനക്കി..

അതുപോലെതന്നെയായിരുന്നു കാര്യങ്ങൾ...

കൃത്യം 5 മിനിറ്റ്..  അതിൽ താഴെ നേരം കൊണ്ട് ഡോക്ടർ ചോദിക്കുന്നത് അവൾ കേട്ടു...

"പാർവതി... വേദന വല്ലതും എടുത്തോ.."

"ഇല്ല ഡോക്ടർ "


"അപ്പോൾ ഇഞ്ചക്ഷൻ എടുത്തില്ലെങ്കിലും, ഈ സ്റ്റിച്ച് ഒക്കെ റിമൂവ് ചെയ്യാമെന്ന് മനസ്സിലായില്ലേ"

ചിരിയോടുകൂടി ഡോക്ടർ അവളുടെ അടുത്തേക്ക് വന്നു..

"ങ്ങെ...  അപ്പോൾ ഇഞ്ചക്ഷൻ ഒന്നും എടുത്തില്ലേ ഡോക്ടർ"

അവൾക്ക് ആശ്ചര്യമായി..

" ഇല്ലെന്നെ... അതിന്റെ ഒന്നും ആവശ്യമുണ്ടായില്ല.... ഇനി തനിയെ പ്രസവ വേദനയൊക്കെ വരുമോ എന്ന് നമ്മൾക്ക് നോക്കാം... എന്നിട്ട് ആയില്ലെങ്കിൽ മരുന്ന് വയ്ക്കാം കേട്ടോ . "


"മ്മ്...."


" ആ പിന്നെ, ഇയാളുടെ റെസ്റ്റിംഗ് ടൈം ഒക്കെ കഴിഞ്ഞു, ഇനി പതിയെ ഇതിലൂടെയൊക്കെ ഒന്നു നടക്കു, അപ്പോൾ നോർമൽ ആയിട്ട് പെയിൻ വന്നു തുടങ്ങും.... ഓക്കേ... "


ഡോക്ടർ വീണ്ടും അവളെ നോക്കി പറഞ്ഞു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story