കാശിനാഥൻ: ഭാഗം 95

രചന: മിത്ര വിന്ദ

ആ പിന്നെ, ഇയാളുടെ റെസ്റ്റിംഗ് ടൈം ഒക്കെ കഴിഞ്ഞു, ഇനി പതിയെ ഇതിലൂടെയൊക്കെ ഒന്നു നടക്കു, അപ്പോൾ നോർമൽ ആയിട്ട് പെയിൻ വന്നു തുടങ്ങും.... ഓക്കേ... "

ഡോക്ടർ വീണ്ടും പാർവതിയെ നോക്കി പറഞ്ഞു..

സ്റ്റിച് റിമൂവ് ചെയ്തശേഷം, റൂമിലേക്ക് പാർവതി വളരെ കൂൾ ആയിട്ട് നടന്നാണ് വന്നത്.

ലേബർ റൂമിന്റെ വാതിൽക്കൽ തന്നെ കാശിനാഥൻ ഇരിപ്പുണ്ടായിരുന്നു..

പുഞ്ചിരിയോടുകൂടി ഇറങ്ങിവരുന്ന അവളെ കണ്ടതും അവന് സമാധാനമായി.

അതുവരെയും പാവം പ്രാർത്ഥനയോടുകൂടിയായിരുന്നു കഴിഞ്ഞത്.

" എങ്ങനെയുണ്ട്da...നിനക്ക് വേദന എടുത്തോ "?

അവൻ ചോദിച്ചതും പാറു ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്ന് ചുമൽ ചലിപ്പിച്ചു കാണിച്ചു....


" പെയിൻ ഒന്നും അറിഞ്ഞത് പോലുമില്ല, ഇഞ്ചക്ഷൻ പോലും എടുക്കേണ്ടി വന്നില്ല ഏട്ടാ,  പെട്ടെന്ന് തന്നെ കഴിയുകയും ചെയ്തു"

കാശിയുടെ കൈത്തണ്ടയിൽ പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.

"ഹ്മ്മ്,  ഇപ്പോൾ സമാധാനമായില്ലേ'

"ഉവ്വ് "

അവളെയും ചേർത്തുപിടിച്ചുകൊണ്ട് കാശിനാഥൻ റൂമിലേക്ക് കയറി പോയി.


രണ്ടുദിവസം  കൂടി നോക്കിയിട്ട്  പാറുവിന് നോർമൽ ആയിട്ടുള്ള പെയിൻ ഒന്നും വന്നില്ലെങ്കിൽ മരുന്നു വയ്ക്കാം എന്നായിരുന്നു ഡോക്ടർ അറിയിച്ചത്.

അന്ന് മുഴുവനും അവൾ വളരെ റിലാക്സ് ആയിട്ട് അതിലൂടെയൊക്കെ വളരെ സാവധാനം നടന്നു.

ഇങ്ങനെ പതിയെ നടന്നാൽ പറ്റില്ല കുറച്ചൊക്കെ സ്പീഡിൽ ആവണം കേട്ടോ...ഇത്ര ദിവസം ചേച്ചി റെസ്റ്റ് എടുത്തു കിടന്നതുകൊണ്ട്,  കുറച്ചുകൂടെ ആക്റ്റീവ് ആയാൽ പറ്റുവൊള്ളൂ. അഥവാ എന്തെങ്കിലും ചെയ്യണമെന്ന് വന്നാലും സാരമില്ല ഇവിടെ ഹോസ്പിറ്റലിലാണല്ലോ, ഡോക്ടറും ഞങ്ങളും ഒക്കെ ഉണ്ടല്ലോ ഇവിടെ, അതുകൊണ്ട് കൈകൾ രണ്ടും വീശി കുറച്ചു വേഗത്തിൽ നടന്നോളൂ കേട്ടോ 

വാർഡിന്റെ ഇൻചാർജ് ആയിരുന്ന സിസ്റ്റർ പാറുവിന്റെ ബിപി നോക്കാൻ വന്നപ്പോൾ ആയിരുന്നു അവളോട് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തത്.


അതൊക്കെ കേട്ട് കാശിയും പാറുവും തലകുലുക്കി.

അന്ന് രാത്രിയിൽ ചെറിയ രീതിയിൽ പാറുവിന് പെയിൻ വന്നു തുടങ്ങിയെങ്കിലും, സാരമാക്കേണ്ടതില്ല എന്ന് കരുതി അവൾ ആരോടും പറഞ്ഞില്ല.

പിറ്റേദിവസം കാലത്തെ ഡോക്ടർ അവളെ പരിശോധിക്കുവാനായി എത്തിയിരുന്നു.

അവൾക്ക് ഇഷ്ടമുള്ള ഫുഡ് ഒക്കെ വാങ്ങിക്കൊടുത്ത്,  ധാരാളം വെള്ളം ഒക്കെ കുടിപ്പിക്കുവാൻ, നിർദ്ദേശം നൽകിയശേഷം ഡോക്ടർ  പോയത്..

ബ്രേക്ഫാസ്റ്റ് കഴിഞ്ഞ്, കുറച്ചു സമയം, കോറിഡോറിലൂടെ പാർവതി നടക്കുകയായിരുന്നു, ഒപ്പം തന്നെ കാശിനാഥനും ഉണ്ട്. അപ്പോഴൊക്കെ അവൾക്ക് വയറിന് ഒരു മുറുക്കം പോലെ ഫീൽ ചെയ്തു.

പെട്ടെന്ന് തന്നെ അതങ്ങ് മാറിപ്പോവുകയും ചെയ്തതിനാൽ പാറു കുറച്ചു കൂടി വെയിറ്റ് ചെയ്തു.

പിന്നെയും ഒരു മുക്കാൽ മണിക്കൂറിനു ശേഷം അവൾക്ക് ആ പെയിൻ ആവർത്തിക്കാൻ തുടങ്ങി.

വേദന തുടങ്ങുമ്പോൾ അവൾ കാശിയുടെ കയ്യിൽ പിടുത്തം മുറുക്കി.

എന്താ പാറു,,,നിനക്ക് എന്തെങ്കിലും വയ്യാഴിക ഉണ്ടോടാ?

കുഴപ്പമില്ല കാശിയേട്ടാ ചെറിയ വേദന പോലെ, മൂന്നാലു മാസമായിട്ട് ഞാൻ റസ്റ്റ് അല്ലായിരുന്നോ ചിലപ്പോൾ അതിന്റെ ആവും..

അവൾ പറഞ്ഞതും കാശിയും കരുതി അത് ശരിയാണെന്ന്.

പത്തിരുപത് മിനിറ്റ് കൂടി നടന്നശേഷം അവൾ ആകെ ക്ഷീണിതയായി.


സെക്കന്റുകൾക്കുള്ളിൽ മാറിപ്പോയിരുന്ന വേദനയുടെ തീവ്രത മെല്ലെ കൂടുവാൻ തുടങ്ങി...

കാശിനാഥൻ വേഗം ചെന്ന് സിസ്റ്ററെ വിളിച്ചുകൊണ്ടുവന്നു.

പാറുവിന്റെ ബിപി ചെക്ക് ചെയ്തു ഒപ്പം തന്നെ കുഞ്ഞിന്റെ ഹൃദയമിടിപ്പും പരിശോധിച്ചു..

സിസ്റ്റർ അവളുടെ വലത് കരം പാറുവിന്റെ വയറിന്മേൽ വെച്ചുകൊണ്ടിരിക്കുകയാണ്..

"ആഹ്,  വേദനിക്കുന്നു സിസ്റ്റർ"

" ചേച്ചി പതിയെ എഴുന്നേൽക്ക് നമ്മൾക്ക് ലേബർ റൂമിലേക്ക് പോകാം. കൺട്രാക്ഷൻ സ്റ്റാർട്ട് ചെയ്തു കേട്ടോ"

സിസ്റ്റർ പറഞ്ഞതും പാറുവിനെ വിയർക്കാൻ തുടങ്ങി.

" ഇപ്പോഴേ പോകണോ സിസ്റ്ററെ കുറിച്ച് സമയം കൂടി കഴിഞ്ഞിട്ട് പോരെ "

അവൾ ദയനീയമായി സിസ്റ്ററുടെ മുഖത്തേക്ക് നോക്കി.

"മോളെ പാറു, പേടിക്കൊന്നും വേണ്ട എല്ലാം പെട്ടെന്ന് തന്നെ കഴിയും, വേദന വരുന്നതുകൊണ്ട് മോൾക്ക് നോർമൽ ഡെലിവറിയും നടന്നുകൊള്ളും " മായ ചേച്ചി വന്ന് അവളെ സമാധാനിപ്പിച്ചു.

എന്നാൽ പാറുവിന് നെഞ്ചിടിപ്പിന് വേഗത ഏറി.

" കാശിയേട്ടാ എനിക്ക് ശരിക്കും പേടിയാവുന്നുണ്ട്.."

പാറുവിന്റെ മിഴികളൊക്കെ നിറഞ്ഞു തൂവാൻ തുടങ്ങി.

" പേടിക്കേണ്ട പാറൂട്ടാ, എത്രമാത്രം വേദന നീ അനുഭവിച്ചു, ഇനിയിപ്പോൾ നമ്മുടെ കുഞ്ഞുവാവ എത്താറായില്ലേ, നീ ധൈര്യമായിട്ട് പോയിട്ട് വാ '

ഉള്ളിൽ ഒരായിരം വിഷമങ്ങൾ ഉണ്ടെങ്കിലും കാശി അവൾക്ക് ആത്മവിശ്വാസം നൽകി.


" ചേച്ചിക്ക് നടന്നു വരാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ വീൽചെയർ വിളിക്കട്ടെ"

സിസ്റ്റർ ചോദിച്ചതും അവൾ വേണ്ടെന്ന്  കൈകൊണ്ട് കാണിച്ചു.

" പതിയെ എഴുന്നേറ്റ് പോരേ ചേച്ചി,ഇപ്പോൾ സമയ 12മണി കഴിഞ്ഞു.. എന്തായാലും ഇന്ന് തന്നെ ഡെലിവറി ഉണ്ട്, പിന്നെ നോർമൽ ആയിട്ട് ഉള്ള വേദന അല്ലേ വന്നത്...  അതുകൊണ്ട് ചേച്ചി ഒട്ടും ഭയക്കേണ്ടതില്ല"

പാറുവിനെ ലേബർ റൂമിന്റെ വാതിൽക്കൽ വരെ എത്തിച്ച ശേഷം, കാശിനാഥൻ വേഗം ഡോക്ടറുടെ ഒപിയിലേക്ക് പോയി.


" വിവരങ്ങൾ എല്ലാം ഡോക്ടറോട് അവൻ പറഞ്ഞു. അതിനു മുന്നേ വാതിലെ സിസ്റ്റർ ഡോക്ടറുടെ അടുത്ത് ചെന്ന്  പാറുവിന് പേയിൻ ആരംഭിച്ചു എന്നും അറിയിച്ചിരുന്നു..

കാശിനാഥൻ ഡോണ്ട് വറി, നമ്മുടെ വാവ ഇങ് എത്താറായി,കാലത്തെ റൗൺസിനു വന്നപ്പോൾ തന്നെ എനിക്കത് വ്യക്തമായിരുന്നു,, പോയിരുന്നു പ്രാർത്ഥിച്ചോളൂ എല്ലാം പെട്ടെന്ന് തന്നെ കഴിയട്ടെ..

അവർ ഒരു പുഞ്ചിരിയോടുകൂടി കാശിയോട് പറഞ്ഞു.

"ഡോക്ടർ,ലേബർ റൂമിലേക്ക് ഇപ്പോൾ വരുന്നില്ലേ,"


" ഞാൻ ഇപ്പോൾ വന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ല, അവിടെ സിസ്റ്റേഴ്സ് ഒക്കെ ഉണ്ട്, ഒപ്പം തന്നെ അസിസ്റ്റന്റ് ഡോക്ടേഴ്സ് ഉണ്ട്, പിന്നെ പ്രൈമി  ആയതുകൊണ്ട് പെട്ടെന്നൊന്നും നടക്കില്ല കുറച്ച് ടൈം എടുക്കും.

ഒരുപാട് സമയം എടുക്കുമോ ഡോക്ടർ.?അവൾക്ക് ഒത്തിരി വേദന എടുക്കുമോഅതുകേട്ടതും കാശിക്ക് പിന്നെയും ടെൻഷനായി 

ഇല്ലെന്ന് അങ്ങനെയൊന്നും പ്രശ്നമില്ല....ഈ വേദനയൊക്കെ സഹിക്കാവുന്നതേയുള്ളൂ, ആ ഒരു പരുവത്തിലാണ് ഈശ്വരൻ സ്ത്രീ ശരീരത്തെ സജ്ജമാക്കിയിരിക്കുന്നത്  .  കാശിനാഥൻ ധൈര്യമായിട്ട് പൊയ്ക്കോളൂ പിന്നെ പാർവതിയെ ഇടയ്ക്ക് കാണണമെങ്കിൽ കേറി കാണിക്കുകയും ചെയ്യാം നോ പ്രോബ്ലം  

അയ്യോ അത് വേണ്ട ഡോക്ടർ എനിക്ക് അവളുടെ കരച്ചിൽ കാണാൻ പറ്റില്ല

അവൻ പെട്ടന്ന് പറഞ്ഞു.

"ആഹാ, അത് ശരി, എന്നാൽ പിന്നെ കാശി വേഗം പൊയ്ക്കോളൂ, ഇയാൾക്ക് ഇനി ടെൻഷൻ അടിച്ചു ബി പി കൂടാതെ നോക്കിക്കണം "

ഡോക്ടർ പറഞ്ഞതും അവൻ പതിയെ വെളിയിലേക്ക് ഇറങ്ങി പോയ്‌.


മായ ചേച്ചി ആണെങ്കിൽ ലേബർ റൂമിന്റെ വാതിൽക്കൽ ഉണ്ട്. കാശിയിം അവരുടെ ഒപ്പം പോയ്‌ ഇരുന്നു.

"മോനേ... അർജുനെ ഒന്ന് വിളിക്ക്.. ഒന്ന് മിണ്ടാനും പറയാനും ഒന്നും മോന്റെ അടുത്ത് ആരും ഇല്ലാലോ... "

അവന്റെ അവസ്ഥ കണ്ടു കൊണ്ട് മായ ചേച്ചി പറഞ്ഞു.

"സാരമില്ല ചേച്ചി... ആദ്യം ആയിട്ട് ഉള്ള അനുഭവം അല്ലേ, അതുകൊണ്ടാണ് ഈ ടെൻഷൻ, പിന്നെ ഇന്ന് അത്യാവശ്യമായിട്ട് കമ്പനിയിൽ ഒന്ന് രണ്ട് മീറ്റിംഗ്സ് ഉണ്ട്, എല്ലാത്തിനും അർജുൻ അവിടെ ഉണ്ടാകണം, കുഴപ്പമില്ലെന്ന് ചേച്ചി എന്റെ അടുത്ത് ഉണ്ടല്ലോ, അതുമതി "

പറഞ്ഞുകൊണ്ട് അവൻ അവരെ നോക്കി ഒന്ന് മന്ദഹസിച്ചു.

അച്ഛനും അമ്മയും ഒക്കെ പോയിട്ട് രണ്ടുമൂന്നു മാസമായി, ഇടക്കെങ്ങാനും ഒന്ന് വിളിക്കും, സംസാരിക്കും, വിശേഷങ്ങളൊക്കെ ചോദിക്കും, അതും അച്ഛൻ, അമ്മ എപ്പോഴും തിരക്കാണ്, വാട്സാപ്പിൽ സ്റ്റാറ്റസ് ഇടാനും ഇൻസ്റ്റാഗ്രാമിൽ ഫോട്ടോസ് ഇടാനും ഒക്കെ ഉള്ളൂ സുഗന്ധി മാഡത്തിന് നേരം. ചുക്കാൻ പിടിക്കാനായി കുറെ സൊസൈറ്റി ലേഡീസ് ഉണ്ട്, പിന്നത്തെ കാര്യം പറയണ്ടല്ലോ... ആഹ് എന്തെങ്കിലും ആവട്ടെ, എനിക്ക് എന്റെ പാറു ഉണ്ട്, പിന്നെ ഞങ്ങളുടെ വാവ യും... കാശിക്ക് ഇനി ഉള്ള കാലം മുഴുവൻ അവര് മതി....

അവൻ തീരുമാനിച്ചു ഉറപ്പിച്ചു കൊണ്ട് കസേരയിൽ ഒന്ന് കൂടി അമർന്നു ഇരുന്നു.


പാറുവിനെ ഒരുപാട് വേദനിപ്പിക്കാതെ കുഞ്ഞിനെ പെട്ടന്ന് നൽകണേ എന്നൊരു പ്രാർത്ഥന മാത്രം ഉള്ളയിരുന്നു അവനു.


നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് അവനു തോന്നി 

ഒന്നും ആയിട്ടില്ല ചേട്ടാ, ടൈം എടുക്കും കെട്ടോ....

ഇടയ്ക്ക് ഒക്കെ സിസ്റ്റേഴ്സ് ഇറങ്ങി വരുമ്പോൾ അവൻ അവരുടെ അടുത്തേക്ക് ഓടി ചെല്ലുംമ്പോൾ അതായിരുന്നു അവരുടെ മറുപടി.

പിന്നെയും അവൻ കാത്തിരുന്നു.. തന്റെ ജീവനെയും ജീവത്തുടിപ്പിനെയും ഒരു നോക്ക് കാണുവാൻ വേണ്ടി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story