കാശിനാഥൻ: ഭാഗം 96 || അവസാനിച്ചു

രചന: മിത്ര വിന്ദ

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് അവനു തോന്നി 

ഒന്നും ആയിട്ടില്ല ചേട്ടാ, ടൈം എടുക്കും കെട്ടോ....

ഇടയ്ക്ക് ഒക്കെ സിസ്റ്റേഴ്സ് ഇറങ്ങി വരുമ്പോൾ അവൻ അവരുടെ അടുത്തേക്ക് ഓടി ചെല്ലുംമ്പോൾ അതായിരുന്നു അവരുടെ മറുപടി.

പിന്നെയും അവൻ കാത്തിരുന്നു.. തന്റെ ജീവനെയും ജീവത്തുടിപ്പിനെയും ഒരു നോക്ക് കാണുവാൻ വേണ്ടി..

ഏകദേശം അര മണിക്കൂർ കൂടി കഴിഞ്ഞു, മായ ചേച്ചിയും കാശിയും പ്രാർത്ഥനയോടുകൂടി ഇരിക്കുകയാണ്.

പാർവതിയുടെ കൂടെ ആരാണുള്ളത്...

ഒരു സിസ്റ്റർ വെളിയിലേക്ക് ഇറങ്ങി വന്നു.

കാശി ഓടി അവരുടെ അടുത്തേക്ക്,

സിസ്റ്റർ പാർവതി, പാർവതിയുടെ ഹസ്ബൻഡ് ആണ് ഞാൻ..

ഓക്കേ... പാർവതിക്ക്,  താമസിയാതെ ഡെലിവറി ആകും കേട്ടോ, നിങ്ങൾ ഇവിടെ കണ്ടേക്കണം...

മ്മ്.....

അവനൊന്നു മൂളി.

സത്യത്തിൽ കാശി കരുതിയത് കുഞ്ഞുവാവ ഉണ്ടായി എന്നായിരുന്നു.


അതുകൊണ്ട് അവന് എന്തോ ഒരു നിരാശ പോലെ തോന്നി.

എന്തായാലും താമസിയാതെ എല്ലാം കഴിയൂല്ലോ...അത്രയും സമാധാനം..


കാശിയും മായ ചേച്ചിയും വീണ്ടും പോയി കസേരയിൽ നിലയുറപ്പിച്ചു.

അർജുനും കല്ലും ഒക്കെ അവനെ രണ്ടുമൂന്നു തവണ ഫോണിൽ വിളിച്ചിരുന്നു.

ഒന്നും ആയിട്ടില്ലെന്നും വാവ ഉണ്ടായാൽ ഉടനെ തന്നെ അറിയിക്കാം എന്നും ഒക്കെ അവൻ കല്ലുവിനോട് പറഞ്ഞു.


തന്റെ അച്ഛനോടും അമ്മയോടും ഓക്കേ വിളിച്ചു അറിയിക്കണം എന്ന് കാശിക്ക് ആഗ്രഹം ഉണ്ടായിരുന്നു, എന്നാലും അവരുടെ ഒക്കെ പാറുവിനോട് ഉള്ള സമീപനം ഓർത്തപ്പോൾ അവൻ അത് വേണ്ടന്ന് വെച്ചു.

പാർവതീ കാശിനാഥൻ.. 


സിസ്റ്റർ വന്നു വിളിച്ചതും കാശി ഓടി ചെന്നു.


ഡെലിവറി കഴിഞ്ഞു, പെൺകുട്ടിയാണ്... നിങ്ങൾ ഇവിടെ നിൽക്കു കേട്ടോ, കുഞ്ഞിനെ കൊണ്ട് വന്നു കാണിക്കാം.....


പെൺകുട്ടിയാണെന്ന് കേട്ടതും കാശിയുടെ ഉള്ളം തുടി കൊട്ടി..
ഒപ്പം മിഴികൾ നിറഞ്ഞു തൂവി..

സിസ്റ്റർ, പാർവതിയ്ക്ക്...


അയാൾക്ക് യാതൊരു കുഴപ്പവും ഇല്ല, അമ്മയെയും കുഞ്ഞിനേയും കാണിക്കാം കേട്ടോ.


മ്മ്...t,
അവൻ അവരെ നോക്കി,,

മോനെ......

മായചേച്ചി അവന്റെ തോളിൽ പിടിച്ചു.

"ആഹ് ചേച്ചി "

. അവനു തൊണ്ടകുഴിയിൽ ഒരു ഗദ്ഗദം...മിണ്ടാൻ പോലും പറ്റുന്നില്ല..


"മോന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞിനെ ഈശ്വരൻ തന്നല്ലോ... സന്തോഷിക്ക്....പ്രാർത്ഥിക്ക് മോനേ...അതിനു പകരം ഇങ്ങനെ കരഞ്ഞു കൊണ്ട് നീൽക്കുവാണോ...."


"എനിക്ക് അറിയില്ല ചേച്ചി, എന്റെ പാറുട്ടൻ.... പാവം, അവള്... അവളെ ഒന്ന് കണ്ടാലേ സമാധാനം ആകു.., "
.
"കാണാം മോനേ, ഇപ്പൊ തന്നെ അവര് കാണിക്കും നമ്മളെ..."


"മ്മ് "
. "എല്ലാവരേം വിളിച്ചു അറിയിക്കുന്നിലേ... "

. "ആഹ് വേണം ചേച്ചി.. ആദ്യം കുഞ്ഞിനെ ഒന്ന് കാണട്ടെ "


"ആഹ് അതുമതി മോനേ...അതാണ് നല്ലത്..."

കാശിനാഥൻ അത് പറഞ്ഞപ്പോൾ മായ ചേച്ചിയും അത് ശരി വെച്ചു.

ഏകദേശം 10 20 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും,കുഞ്ഞിനെ പുറത്തേക്ക് കൊണ്ട് വരുന്നത് കാശി കണ്ടു.

ഇളം റോസ് നിറം ഉള്ള തുണിയിൽ പൊതിഞ്ഞു കൊണ്ട് വരുകയാണ് ഒരു സിസ്റ്റർ..
തന്റെ കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണുവാൻ വേണ്ടി അവന്റെ ഹൃദയം വെമ്പി.


"ഇതാ കുഞ്ഞ് പാർവതി,, കണ്ടോളു ട്ടോ "

സിസ്റ്റർ പുഞ്ചിരിയോട് കൂടി പറഞ്ഞു കൊണ്ട് കാശിയേ നോക്കി ചിരിച്ചു.

മിഴികൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നത് കൊണ്ട് കാശിക്ക് കാഴ്ച പോലും മങ്ങി.

അവൻ പെട്ടന്ന് തന്നെ കർച്ചീഫ് എടുത്തു മിഴികൾ അമർത്തി തുടച്ചു.

തന്റെ പൊന്നോമനയേ മേടിച്ചു നെഞ്ചോട് ചേർത്ത്.

സ്വപ്നത്തിൽ താൻ അന്ന് കണ്ട മുഖം,,,,,, മറന്നു പോയിരിന്നു താന്, പക്ഷെ ഇപ്പൊ വീണ്ടും.... വീണ്ടും അത് ഓർത്തു പോയ്‌.. തന്റെ കുഞ്ഞുപാർവതിയേ കണ്ടപ്പോൾ. ആള് നല്ല ഉറക്കത്തിൽ ആണ് 

കുഞ്ഞാപ്പു....

അവൻ വിളിച്ചു...

വാവയുടെ ഇമകൾ ഒന്ന് ചലിച്ചതായി അവനു തോന്നി.

അസ്സൽ അമ്മക്കുട്ടി തന്നെ....ആഹ് പിന്നെ ഒരുപാട് നേരം പറ്റില്ല കേട്ടോ ചേട്ടാ, അമ്മ ഇറങ്ങുന്നത് വരെയും NICU വിൽ ആണ് കുഞ്ഞിനെ കിടത്തുന്നത്...

സിസ്റ്റർ പറഞ്ഞതും കാശി മനസില്ല മനസോടെ
മായച്ചേച്ചിയുടെ കൈലേക്ക് കുഞ്ഞിനെ കൈ മാറി..

"അച്ഛന്റെ ആഗ്രഹം പോലെ അമ്മകുട്ടി തന്ന നിധി ആണ് കേട്ടോ...... കുഞ്ഞിപ്പാറുവേ.

മായ ചേച്ചിയും ഒന്ന് എടുത്ത ശേഷം വേഗം വാവയെ സിസ്റ്റർടെ കൈയിൽ കൊടുത്തു.

പാർവതിയേ കുറച്ചു കഴിഞ്ഞു കാണിക്കാം... ഇവിടെ തന്നെ ഇരുന്നോളുട്ടോ..

കുഞ്ഞിനെയും കൊണ്ട് തിരികെ അകത്തേക്ക് കയറി പോകുമ്പോൾ സിസ്റ്റർ പറഞ്ഞു.

ഉവ്വ്‌...

മായ ചേച്ചി തല കുലുക്കി.

പിന്നീട് കാശി എല്ലാവരെയും ഫോണിൽ വിളിച്ചു...

ആദ്യം അവൻ വിളിച്ചത് അർജുനെയും കല്ലുവിനെയും ആയിരുന്നു.

പിന്നീട് ശിവനെ വിളിച്ചു, ഓഫീസിലെ ഓരോരോ സ്റ്റാഫിനെ, തന്റെ ഫ്രണ്ട്സ്,... അങ്ങനെ എല്ലാവരെയും വിളിച്ചു പറഞ്ഞു ശേഷം ലാസ്റ്റ് ആയിരുന്നു അവൻ അച്ഛന്റെ ഫോണിലേയ്ക്ക് കാൾ ചെയ്തത്.

ഹെലോ അച്ഛാ, തിരക്ക് ആണോ 

അല്ല മോനേ, പറഞ്ഞോളൂ.

ആഹ് ഒരു കാര്യം പറയുവാൻ വേണ്ടി ആയിരുന്നു, ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചു..

"ങ്ങെ... സത്യം ആണോ മോനേ, എപ്പോൾ ആയിരുന്നു, പാറു സുഖം ആയിട്ട് ഇരിക്കുന്നോ, നോർമൽ ഡെലിവറി ആയിരുന്നോട"

ആഹ്ലാദത്തോടെ ഉള്ള അച്ഛന്റെ വാക്കുകൾ..

"കുറച്ചു സമയം ആയതേ ഒള്ളു,, നോർമൽ ആയിരുന്നു അച്ഛാ... കുഴപ്പമൊന്നും ഇല്ല... "

അവൻ മറുപടിയും കൊടുത്തു.

"ദേ മോനേ അമ്മ എന്റെ അടുത്ത് നിൽപ്പുണ്ട്, അവളുടെ കൈയിൽ കൊടുക്കാം..."


"ആഹ്...."

"മോനേ, കുഞ്ഞിനെ കാണിച്ചോടാ "അമ്മയാണ് 

"മ്മ് കാണിച്ചു "

"ഫോട്ടോ അയച്ചു തരണേടാ... ഞങ്ങൾ ഉടനെ വരുന്നുണ്ട് കേട്ടോ "

"ഫോട്ടോ ഒന്നും എടുത്തില്ലമ്മേ.... എടുത്തു കഴിഞ്ഞു അയക്കാം "

"മറക്കല്ലേടാ "

"ഞാൻ അതിനു ആരെയും മറന്നിട്ടില്ല. മറന്നത് ഒക്കെ ആരാണ് എന്ന് സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ മതി "

അവൻ പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചയ്തു.

"സാർ,, പാർവതിയേ റൂമിലേക്ക് മാറ്റം കേട്ടോ, അപ്പോളേക്കും കണ്ടാൽ പോരേ. ആള് മയക്കത്തിൽ ആണ് "

മുന്നേ വന്നിട്ട് പോയ സിസ്റ്റർ വീണ്ടും വെളിയിലേക്ക് വന്നു.

"മതി സിസ്റ്റർ, അവള് ഉറങ്ങിക്കോട്ടേ, കുറേ ദിവസങ്ങൾ ആയിട്ട് അവൾക്ക് ഊണും ഉറക്കവും ഒന്നും ഇല്ലായിരുന്നു "

"മ്മ്......  എന്നാൽ പിന്നെ നിങ്ങള് റൂമിലേക്ക് പൊയ്ക്കോളൂ,കുറച്ചു കഴിഞ്ഞു പാർവതിയുടെ ഡ്രസ്സ്‌ ഒക്കെ ഒന്ന് കൊണ്ട് വന്നാൽ മതിയേ. ഞങ്ങൾ അറിയിക്കാം "

"ഓക്കേ സിസ്റ്റർ..."


"ഫുഡ്‌ ഒക്കെ മേടിച്ചു വെച്ചോളൂ, ഇപ്പൊ തന്നെ സമയം 5മണി ആയില്ലേ...."


"മ്മ്..... എന്താണ് വാങ്ങേണ്ടത് "

"എന്തായാലും കുഴപ്പമില്ല, ഒരുപാട് എരിവും പുളിയും ഒന്നും വേണ്ട...."

"ഓക്കേ "

"ആഹ് പിന്നെ ചേട്ടനെ ഡോക്ടർ അന്വേഷിച്ചു, താഴെ ഓ പ്പിയിലേക്ക് ചെല്ലുമോ..

മറ്റൊരു സിസ്റ്റർ അകത്തു നിന്നും ഇറങ്ങി വന്നു പറഞ്ഞതും മായ ചേച്ചിയോട് റൂമിലേക്ക് പോയ്കോളാൻ പറഞ്ഞ ശേഷം അവൻ പെട്ടന്ന് താഴേക്ക് പോയ്‌.


"കാശിനാഥൻ...... മോളെ കണ്ടപ്പോൾ സന്തോഷം ആയോടോ... പേടി ഒക്കെ പോയോ...."

ഡോക്ടർ അവനോട് ചോദിച്ചതും അവൻ പുഞ്ചിരിച്ചു.

"ഭയങ്കര ടെൻഷൻ ആയിരുന്നു ഡോക്ടർ.... ഞങ്ങകൂടെ രണ്ടാളുടെയും പേരെന്റ്സ് ഇവിടെ ഇല്ല.... അതാണ് ഏറ്റവും സങ്കടം..... "

"മ്മ്...അതൊന്നും സാരമില്ലന്നേ... ഈശ്വരൻ കരുതി വെച്ചിരിക്കുന്ന നേരത്തു തന്നെ കുഞ്ഞു ഈ ലോകത്തേക്ക് വന്നിരിക്കും. അത് ആരൊക്കെ ഉണ്ടേലും ശരി ഇല്ലെങ്കിലും ശരി... പിന്നെ ഫാമിലി സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ നമ്മൾക്ക് ഒരു സമാധാനം ആണ്.. സാരമില്ല എല്ലാം നന്നായി കഴിഞ്ഞില്ലേ..."


"മ്മ് 
.. അതേ ഡോക്ടർ,,,,, എങ്ങനെയാണ് ഡോക്ടറോഡ് നന്ദി പറയേണ്ടത് എന്ന് പോലും അറിയില്ല "

"എന്നോട് അല്ല കാശിനാഥാ, സാക്ഷാൽ ഈശ്വരൻ,എല്ലാം നമ്മൾക്ക് നൽകി അനുഗ്രഹിക്കുന്ന ഈശ്വരനോട്‌ ആണ് നന്ദി പറയേണ്ടത്.. ആ ഒരു പവർ,,,,,

മ്മ്...... സത്യം തന്നെ.. ഓരോ നിമിഷവും പ്രാർത്ഥികുന്നുണ്ട്. ഇന്ന് ഇപ്പോൾ ആ ഈശ്വരന് പോലും ഡോക്ടറുടെ മുഖം ആണ്,, കാരണം പാർവതിയ്ക്ക് എത്രമാത്രം കോമ്ബ്ലിക്കേഷൻ ആയിരുന്നു. എത്രഎത്ര ഘട്ടങ്ങളിൽ കൂടി അവൾ കടന്ന് പോയ്‌... ആ നേരത്ത് ഒക്കെ ഡോക്ടറുടെ വലിയൊരു ഹെല്പ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഈ ഒരു സപ്പോർട്ട്.... എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ ഡോക്ടറും കുടുംബവും ഉണ്ടാവും...

അത് പറയുമ്പോൾ അവന്റെ വാക്കുകൾ ഇടറി.


പുഞ്ചിരിയോട് കൂടി ഡോക്ടർ എല്ലാം കേട്ട് കൊണ്ട് ഇരുന്നു..

ഡോക്ടറുടെ ഫാമിലി, മക്കൾ ഒക്കെ എന്ത് ചെയ്യുന്നു?

Husband ഡോക്ടർ ആണ്, ഓർത്തോ ഡിപ്പാർട്മെന്റ്.  പിന്നെ, മക്കൾ......

അതും പറഞ്ഞു കൊണ്ട് അവർ ഒന്ന് നിശബ്ദയായി.

"ഈ കൈകൾ കൊണ്ട് ഒരായിരം കുഞ്ഞുങ്ങളെ എടുത്തു ഈ ഭൂമിലേക്ക് ഉയർത്തി എങ്കിലും എനിക്ക് ഇതെ വരെ ആയിട്ടും ഒരു കുഞ്ഞിനെ ലഭിച്ചില്ലടോ..

അവരുടെ വാക്കുകൾ പതറി.

അത് കേട്ടു കൊണ്ട് കാശിയും ഞെട്ടലോട് കൂടി ഇരിന്നു.

സോറി ഡോക്ടർ... എനിക്ക്....

ഇട്സ് ഓക്കേ കാശിനാഥൻ.... ഓരോ ജന്മത്തിനും ഓരോ കർമം ഉണ്ട്... എന്റെ ഈ ജന്മം ഈ കർമങ്ങൾ പൂർത്തിയാക്കി പോകുവാൻ ഉള്ളത് ആയിരിക്കും.. അത്രമാത്രം വിശ്വസിക്കുന്നു...

എനിവെ... താൻ റൂമിലേക്ക് ചെല്ല്, പാർവതിയേ ഇറക്കാൻ നേരം ആയി.

അവർ പറഞ്ഞതും കാശി എഴുന്നേറ്റ് വെളിയിലേയ്ക്ക് ഇറങ്ങി പോയ്‌.


കുറച്ചു നേരം കഴിഞ്ഞു പാറുവിനെ കൊണ്ട് വന്നു.


കാശി അവളെയു കാത്തു ആ വാതിൽക്കൽ ഉണ്ടായിരുന്നു.

കാശിയെ കണ്ടതും പാറുവിന്റെ മിഴികൾ നിറഞ്ഞു തൂവി.

അവൾ കരഞ്ഞു കൊണ്ട് അവനെ നോക്കി. അവനും അപ്പോൾ കരയുകയാണ്..


ആഹാ, കുഞ്ഞുവാവ വന്നപ്പോൾ സന്തോഷിക്കണ്ടത്തിനു പകരം ഇരുവരും കരയാൻ തുടങ്ങി അല്ലേ..

ഒരു സിസ്റ്റർ വഴക്ക് പറഞ്ഞപ്പോൾ പാറു കണ്ണുകൾ തുടച്ചു.

അപ്പോളേക്കും കല്ലുവിനെയും കൂട്ടി അർജുനും എത്തി.
എല്ലാവരും ചേർന്ന് റൂമിൽ വന്നു അല്പം കഴിഞ്ഞു ആണ് കുഞ്ഞാവയെകൊണ്ട് വന്നു നഴ്സ് കിടത്തിയത്.

പാറു മുഖം തിരിച്ചു നോക്കിയപ്പോൾ കണ്ടു സുഖം ആയി ഉറങ്ങുന്ന വാവച്ചിയെ. 
കല്ലു ആണെങ്കിൽ വന്നു കുഞ്ഞിന്റെ കവിളിൽ തൊട്ടപ്പോൾ ആ ഭാഗം ചുവന്നു വന്നു. അത് കണ്ടു പാറുവും കല്ലുവും ചിരിച്ചു.

"താമസിയാതെ അടുത്ത ആളും ഇങ്ങു എത്തും, കുഞ്ഞാപ്പുവിനെ കൂട്ടായിട്ട് "
.പാറു ആണെങ്കിൽ കല്ലുവിന്റെ വീർത്ത വയറിൽ തലോടി കൊണ്ട് പറഞ്ഞപ്പോൾ മായചേച്ചി തല കുലുക്കി.

**

കൃത്യം നാലാം നാൾ ഡിസ്ചാർജ് ചെയ്തു പാറുവും കാശിയും ഒക്കെ കുഞ്ഞ്വാവയും ആയിട്ട് പോകാൻ നിന്നപ്പോൾ ആണ് അർജുൻ തിടുക്കപ്പെട്ടു ഓടി വന്നത്.


കല്ലുവിന് pain തുടങ്ങി എന്നും ഇന്ന് തന്നെ ഉണ്ടാകും എന്നും അവൻ അറിയിച്ചു.

എന്നാൽ പിന്നെ കല്ലുവിന്റെ വാവയെ കൂടി കണ്ടിട്ട് പോകാം എന്ന് പറഞ്ഞു കൊണ്ട് പാറുവും കാശിയും അവിടെ തന്നെ ഇരുന്നു.

കാശി പരവശൻ ആയി നടന്നത് പോലെ തന്നെ, അർജുനും ആ ലേബർ റൂമിന്റെ വാതിൽക്കൽ കൂടി അലഞ്ഞു.

സമാധാനം ഇല്ലല്ലോടാ... എപ്പോൾ കഴിയും ആവോ...
അർജുൻ വാച്ചിലേക്ക് നോക്കി കൂടെ കൂടെ പറഞ്ഞു.

അവനു ആശ്വാസവാക്കുകൾ പകർന്നു കൊണ്ട് കൂടെ തന്നെ ഉണ്ടായിരുന്നു കാശി.


ഉച്ചക്ക് ശേഷം നാല് മണിയോട് കല്ലു ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

സന്തോഷം വീണ്ടും...

കുടുംബക്കാര് ആരും ഇല്ലെങ്കിലും കാശിയും അർജുനും സന്തോഷത്തിൽ ആയിരുന്നു.

കാരണം രണ്ടാൾക്കും സ്വന്തം എന്നു പറയാൻ ഈ ലോകത്തു ഇപ്പോൾ അവരുടെ പാതിയും ജീവന്റെ തുടിപ്പും മാത്രം മതി ആയിരുന്നു.

അതുവരെ അനുഭവിച്ച എല്ലാ സങ്കടങളും മാറ്റി ഒരു പുതിയ ജീവിതം സ്വപ്നം കണ്ടു കൊണ്ട് ആണ് പാറുവും കാശിയും കുഞ്ഞ്വാവയും ഒപ്പം അമ്മയുടെ സ്ഥാനത്തു അവരുടെ മായച്ചേച്ചിയും ആയിട്ട് ആ ആശുപത്രിയുടെ പടികൾ ഇറങ്ങിയത് 


അവസാനിച്ചു.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story