കാവ്യമയൂരം: ഭാഗം 10

kavyamayooram

രചന: അഭിരാമി ആമി

ഒടുവിലെപ്പോഴോ ശ്വാസം കിട്ടാത്ത വിധം അവൾ തളർന്നെന്ന് തോന്നിയപ്പോൾ മനസ്സില്ലാമനസോടെ സിദ്ധു അവളിലെ പിടിഅയച്ച് ആ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി കിടന്നു. അവനിൽ നിന്നുമധരങ്ങൾ മോചിതമായതും മറ്റെല്ലാം മറന്നുകൊണ്ട് അവൾ സീറ്റിലേക്ക് ചാരി മിഴികളടച്ചിരുന്ന് ശ്വാസമാഞ്ഞ് വലിച്ചു. സിദ്ധുവപ്പോഴും അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് അവളുടെ വലതുതോളിനും കഴുത്തിനുമിടയിലായി തല വച്ച് കിടക്കുകയായിരുന്നു. അപ്പോഴാണ് വല്ലാതെ ഉയർന്ന് താഴുന്ന അവളുടെ മാറിടങ്ങളുടെ ചലനമവന്റെ കണ്ണിൽ പെട്ടത്. ആ കഴുത്തിടുക്കിൽ വിയർപ്പ് തുള്ളികൾ സ്ഥാനം പിടിച്ചിരുന്നു. വെളുത്തുമെലിഞ്ഞ് നീലഞരമ്പുകൾ തെളിഞ്ഞിരുന്ന അവളുടെ കഴുത്തിൽ ചുറ്റിപ്പിണഞ്ഞ് കിടന്നിരുന്ന നൂലുപോലെ നേർത്ത സ്വർണചെയിൻ ആ കഴുത്തിന് വല്ലാത്തൊരു ഭംഗി തോന്നിച്ചിരുന്നു.

തൊണ്ടക്കുഴിയിൽ തൊട്ടിരുന്ന ചന്ദനവും കുങ്കുമവും ചേർന്ന മിശ്രിതം വിയർപ്പിനാൽ കുതിർന്നിരുന്നു. എല്ലാം കൂടി വീണ്ടുമവന്റെ സമനില തന്നെ തെറ്റിക്കുകയായിരുന്നു. സ്വയമറിയാതെ നനവ് പടർന്ന കഴുത്തിടുക്കിൽ അമർത്തി ചുംബിച്ചു. എന്നിട്ടും മതിവരാതെ അവളുടെ കഴുത്തിലാകെ ചുണ്ടുകൾ കൊണ്ടുഴിഞ്ഞു. ഇടയ്ക്കെപ്പോഴോ തൊണ്ടക്കുഴിയിലൊരു ചൂട് കലർന്ന നനവനുഭവപ്പെട്ടപ്പോഴാണ് ചാരു ഞെട്ടി കണ്ണുകൾ തുറന്നത്. " കണ്ണേട്ടാ.......... " നഷ്ടമായ അവന്റെ മനസ്സിനെ തിരിച്ചുപിടിക്കാനെന്ന പോലെ ശാസനയുടെ സ്വരത്തിൽ ഉച്ചത്തിൽ വിളിച്ചുകൊണ്ടവനെ തള്ളിമാറ്റിയവൾ ചാടി എണീറ്റു. അപ്പോഴേക്കും താൻ ചെയ്തുപോയതിനെപ്പറ്റിയുള്ള ബോധം സിദ്ധുവിനും വന്നിരുന്നു. ഇരുവരും പരസ്പരം നോക്കാൻ പോലും മടിച്ചൽപ്പനേരമിരുന്നു. സിദ്ധു തന്റെ ചുണ്ടുകളമർത്തി തുടയ്ക്കുമ്പോൾ ചാരുവൊരു ജാള്യതയോടെ പുറത്തേക്ക് മിഴിയോടിച്ചുകൊണ്ടിരുന്നു.

സിദ്ധുവപ്പോഴും അവളുടെ തൊണ്ടക്കുഴിയിൽ നിന്നും ചുണ്ടുകൾ കൊണ്ടൊപ്പിയെടുത്ത കുറിയിൽ നോക്കിയിരുന്നൂറി ചിരിക്കുകയായിരുന്നു. " എന്താടീ ചീവീടെ ഇറങ്ങുന്നില്ലേ നീ ??? " തിരികെ അവളെയും കൊണ്ട് കോളേജിന് ഫ്രണ്ടിലെത്തി കാർ ബ്രേക്കിട്ടുകൊണ്ട് അവൻ ചോദിച്ചു. ചാരുവപ്പോഴും മറ്റേതോ ലോകത്ത് തന്നെയായിരുന്നു. ( ചീവീട് തന്റെ കെട്ടിയോ..... അല്ലേ വേണ്ട അതുതന്നെയല്ലേ അങ്ങേരും വിളിച്ചത്. ) " നല്ല ഫ്ലേവറാട്ടോ.... " ഡോർ തുറന്നവൾ പുറത്തേക്കിറങ്ങിയതും ഒരു കള്ളച്ചിരിയോടെ കുനിഞ്ഞവളെ നോക്കിയിട്ട് സിദ്ധു പറഞ്ഞു. " എന്തോന്ന് ??? " " അല്ല ലിപ്സ്റ്റിക്...... " ചുണ്ടുകൾ തടവി മീശ പിരിച്ചുകൊണ്ടവൻ പറഞ്ഞതും ചാരുവിന്റെ മുഖം ചുവന്ന്‌ തുടുത്തു. അവൾ വെപ്രാളത്തോടെ കയ്യുയർത്തി മുഖവും ചുണ്ടുമെല്ലാം അമർത്തിത്തുടച്ചു. അതുകൂടി കണ്ടതും സിദ്ധുവൊരു കുസൃതിച്ചിരിയോടെ സ്റ്റിയറിങ്ങിൽ താളമിട്ടുകൊണ്ടിരുന്നു.

" എന്റെ ചുണ്ട് കടിച്ചുപൊട്ടിച്ചിട്ടിരുന്ന് കിണിക്കുന്നോ കാലാ.... " പറഞ്ഞത് മനസ്സിലാണെങ്കിലും ആവേശം കൊണ്ട് ശബ്ദമല്പം കൂടിപ്പോകുകയും സിദ്ധുവത് വ്യക്തമായി കേൾക്കുകയും ചെയ്തു. " കാലൻ നിന്റച്ഛൻ..... " മനഃപൂർവമല്ലെങ്കിലും അവൻ പറഞ്ഞതങ്ങനെയാണ്. അതുകേട്ടതും ചാരുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നുതുടുത്തു. " നീ പോടാ പട്ടി..... " " ഡീ...... " " ഒഞ്ഞുപോടോ വൃത്തികെട്ടവനെ.... ആഭാസാ..... കടിയൻ പട്ടീ..... " പറഞ്ഞുകൊണ്ടവൾ അകത്തേക്ക് ഓടി. ആദ്യം ദേഷ്യമാണ് വന്നതെങ്കിലും പതിയെ അവനിലൊരു ചിരി വിടർന്നു. " നിന്നെയെന്റെ കയ്യിലേക്ക് തന്നെയല്ലേഡീ ചീവീടെ കിട്ടാൻ പോകുന്നത്...... അന്ന് ഞാൻ കാണിച്ചുതരാം നിനക്ക് എന്റെ കയ്യിൽ എന്തോരം ആഭാസത്തരമുണ്ടെന്ന്.... " ഓടിപ്പോകുന്നവളെ നോക്കിയിരുന്ന് ചിരിച്ചുകൊണ്ട് അവൻ പതിയെ വണ്ടി പിന്നിലേക്കെടുത്ത് ഒടിച്ചുപോയി. " ഒരവസരം കിട്ടിയാലപ്പോ പിടിച്ചുകടിക്കുന്ന ഈ ജന്തുവിന്റെ കൂടെ ഈ ജീവിതം ഞാനെങ്ങനെ ജീവിച്ചുതീർക്കുമെന്റീശ്വരാ.... " അവന്റെ കാറകന്ന് പോകുന്നത് നോക്കി നിന്നുകൊണ്ട് ചാരു സ്വയം പിറുപിറുത്തു.

എന്നിട്ട് വേഗം ബാഗിൽ നിന്നുമൊരു ലിപ്സ്റ്റിക്കെടുത്ത് ചുണ്ടിൽ പുരട്ടാൻ തുടങ്ങി. " ആഹ്ഹ്.... കടിച്ചുപൊട്ടിച്ചല്ലോ ദൈവമേ നീറീട്ട് പാടില്ല....ഈ കണ്ണേട്ടന്റെയൊരു കാര്യം..... " ഫോണിൽ നോക്കി ലിപ്സ്റ്റിക് ഇട്ടുകൊണ്ട് മുന്നോട്ട് നടക്കുന്നതിനിടയിൽ ചുണ്ടിലൊരു നീറ്റലനുഭവപ്പെട്ടപ്പോൾ ഒരിളം ചിരിയോടെ അവളോർത്തു. 💞💞💞💞💞💞💞💞💞💞💞💞💞💞💞 ചാരുവിനെ വിട്ടിട്ട് സിദ്ധു നേരെ ഓഫീസിലേക്കാണ് പോയത്. ഓഫീസിലെത്തി അവൻ നേരെ തന്റെ റൂമിലേക്ക് ചെന്നുകയറിയതും ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു. " ഹലോ .... " " സാർ ഞാൻ അലക്സാണ്.... " " അതിന് ??? " " സാറ് കാലത്തെ തന്നെ നല്ല ചൂടിലാന്നല്ലോ ???? എന്റെ പൊന്ന് സാറേ ഞാൻ വഴക്കിനൊന്നും വിളിച്ചതല്ല. " " പിന്നെ താനെന്താ എനിക്ക് കല്യാണമാലോചിക്കാൻ വിളിച്ചതാണോ ??? " ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളുകയായിരുന്നു സിദ്ധുവപ്പോൾ. " അയ്യോ സാറിനിനി ഞാനും കൂടി കല്യാണമാലോചിക്കണോ ??? നല്ല പഴുത്ത കാന്താരി മുളക് പോലൊരു കൊച്ചിനെയല്ലിയോ സാറിന് കല്യാണമുറപിച്ച് വച്ചേക്കുന്നെ....

പറയാണ്ടിരിക്കാൻ മേല കേട്ടോ സാറേ കൊച്ചൊരൊന്നൊന്നര പീസ് തന്നെ.... ഉഫ് ഓർക്കുമ്പോൾ തന്നെ ഐവാ..... " പതിഞ്ഞ സ്വരത്തിൽ ചാരുവിനെപ്പറ്റി അവൻ പറയുന്നത് കേട്ട് നിൽക്കും തോറും സിദ്ധുവിന്റെ രക്തം തിളച്ചു. " ചീ നിർത്തെടാ @#&%%&...... " " ഛേ ഛേ..... എന്നതാ സാറേ ഈ നിസാരകാര്യത്തിനിങ്ങനെ കൊച്ചുപിള്ളേരെപ്പോലെ...... ഈ സൗന്ദര്യമെന്ന് പറയുന്നത് ആസ്വദിക്കാനുള്ളതല്ലിയോ.... സാറിന്റെ പെണ്ണിനാണെങ്കിൽ അത് വേണ്ടുവോളമുണ്ടും താനും.... ആഹ് അതുപോട്ടെ ഞാനിപ്പോ വിളിച്ചതതിനൊന്നുമല്ല ഇന്നല്ലിയോ നമ്മടെയാ കേസിന്റെ ഹിയറിങ്........ സാറിന്റെ റിപ്പോർട്ടിനനുസരിച്ചല്ലേ വിധി വരൂ...... അപ്പോ സാറ് വേണ്ടാതീനമൊന്നും കോടതിയിൽ റിപ്പോർട്ട്‌ ചെയ്യാതെ നോക്കെണ്ടതെന്റെ കടമയല്ലിയോ ??? അത് സാറിനെയൊന്നോർമ്മിപ്പിക്കാമെന്ന് കരുതി വിളിച്ചതാ ഞാൻ. "

" നീയെന്താ എന്നേ ഭീഷണിപ്പെടുത്തുവാണോ ??? " " ഛേ ഛേ ..... എന്നതൊക്കെയാ സാറീ പറയുന്നേ ??? അലക്സിന്റെ ഭീഷണിടെ സ്വരമിങ്ങനെയല്ല സാറേ.... ഇത് ചുമ്മാ ഒരോർമ്മപ്പെടുത്തൽ...... അത്രേയുള്ളൂ...." " മനസ്സിലായെടാ പുല്ലേ നിന്റെ ഭീഷണിയൊക്കെയങ്ങ് കയ്യിൽ വച്ചേക്ക്. ഇതേ സിദ്ധാർത്ഥണ്.... ദേവരാഗത്തിൽ നരേന്ദ്രനാഥിന്റെ മകൻ സിദ്ധാർഥ്. ഇവിടെയിതൊന്നും ഏൽക്കില്ല. കോടതിയിൽ ഇന്ന് തന്നെ ഞാൻ റിപ്പോർട്ട്‌ സബ്‌മിറ്റ് ചെയ്യും. അതെങ്ങനെവേണമെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. അതുതടയാൻ നിന്റെയീ വിളിയൊന്നും പോരാ...... അത് തടയണമെങ്കിൽ നീയെന്നെയങ്ങ് മോളിലോട്ടെടുപ്പിക്കണം. വച്ചിട്ട് പോടാ പുല്ലേ....... " പറഞ്ഞതും മുഖത്തടിക്കുന്നത് പോലെ അവൻ ഫോൺ കട്ട് ചെയ്തു. ഈ സമയം കയ്യിലിരുന്ന ഫോൺ മുന്നിലെ ഭിത്തിയിലേക്കെറിഞ്ഞ് തവിട്പൊടിയാക്കിയിരുന്നു അലക്സ്. ദേഷ്യം കൊണ്ടവന്റെ മുഖം വലിഞ്ഞുമുറുകി...... കണ്ണുകൾ ചുവന്നു.... പല്ലുകൾ ഞെരിഞ്ഞമർന്നു. എന്നാൽ വളരെ വേഗം തന്നെ അവന്റെ മുഖത്ത് ക്രൂരത നിറഞ്ഞൊരു ചിരി വിടർന്നു. അത് പതിയെയൊരു പൊട്ടിച്ചിരിയായി ഒരട്ടഹാസമായി അവിടമാകെ പ്രതിധ്വനിച്ചു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story