കാവ്യമയൂരം: ഭാഗം 14

kavyamayooram

രചന: അഭിരാമി ആമി

ഹോസ്പിറ്റലിൽ നിന്നുമിറങ്ങുമ്പോൾ ചാരുവിനെ ഒന്ന് കാണുക മാത്രമായിരുന്നു സിദ്ധുവിന്റെ ഉദ്ദേശം. മനസ്സ് കലങ്ങി മറിഞ്ഞിരുന്നത് കൊണ്ടുതന്നെ വണ്ടി പോലും സ്വന്തം കയ്കളിലല്ലെന്ന് അവന് തോന്നി. പെട്ടന്നാണ് ഒരു കാർ അവന് കുറുകെ വന്ന് ബ്രേക്കിട്ടത്. " ആരാടാ പുല്ലേ അത്.... എടുത്തുമറ്റേടാ കോപ്പേ അവന്റെ മറ്റേടത്തെ...... " എതിരെ വന്ന വണ്ടിയിൽ നിന്നും പുറത്തേക്ക് തലയിട്ട ഒരു ചെറുപ്പക്കാരൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു. ഒപ്പം കേട്ടാലറയ്ക്കുന്ന തെറിയും. ശബ്ദത്തിൽ നിന്നുതന്നെ വ്യക്തമായിരുന്നു അവൻ നന്നായി മദ്യപിച്ചിരുന്നു എന്നത്. എങ്കിലും ഒഴിഞ്ഞുപോകുന്നേൽ പോകട്ടെന്ന് കരുതി സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ട് സിദ്ധു അങ്ങനെ തന്നെയിരുന്നു. മറുവശത്ത് നിന്നും പ്രതികരണമൊന്നുമില്ലെന്ന് കണ്ടതും അവൻ ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങി മുന്നോട്ട് വന്നു.

" പ്ഫാ ഏത് ...... ആടാ അത്...... ഈ ക്രിസ്റ്റിടെ വഴി മുടക്കാൻ ധൈര്യമുള്ള ഏത് %$##%&&$## #@@##&* ആടാ അത് ????? " അവൻ പറഞ്ഞത് കേട്ടതും അലക്ഷ്യമായിരിക്കുകയായിരുന്ന സിദ്ധു പെട്ടന്ന് നടന്നുവരുന്നവന്റെ മുഖത്തേക്ക് നോക്കി. മുന്നിൽ ഇരുളായിരുന്നുവെങ്കിലും കുറച്ചുകൂടി മുന്നോട്ട് വന്നതും സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവന്റെ മുഖമവൻ വ്യക്തമായി കണ്ടു. " ക്രിസ്റ്റി സാമൂവൽ തെക്കടം.... " അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. അപ്പോഴേക്കും കാറിന്റെ മുന്നിലെത്തിയ ക്രിസ്റ്റി കാറിന്റെ ബോണറ്റിൽ ചവിട്ടാൻ തുടങ്ങിയിരുന്നു. " ക്രിസ്റ്റി വേണ്ട പ്ലീസ് നമുക്ക് പോകാം.... " അവന്റെ കാറിൽ നിന്നുമിറങ്ങിവന്ന മോഡേണായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടി അവനെ പിന്നിലേക്ക് പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞു. " ഛീ വിടെടി......മോളെ..... നീയാരാടീ എന്നെ തടയാൻ..... എന്റെ കെട്ടിയോളോ ????

ഡീ ....മോളെ കൂടെ കിടന്നതിന്റെ അധികാരമാണ് നീ കാണിക്കുന്നതെങ്കിൽ അത് ചുമ്മാതല്ല നോട്ടുകെട്ടുകൾ വാരിയെറിഞ്ഞിട്ട് തന്നെയാടി..... എന്നുവച്ച് നീയെന്നെ കേറിയങ്ങ് ഭരിച്ചുകളയാമെന്ന് കരുതിയോ ..... പോയി കാറിലിരിയെടി..... " പിന്നീടൊന്നും മിണ്ടാതെ ആ പെണ്ണ് തിരിഞ്ഞ് കാറിലേക്ക് പോയി. ക്രിസ്റ്റി വീണ്ടും സിദ്ധുവിന് നേർക്ക് തിരിഞ്ഞു. " പ്ഫാ എന്താടാ നീ പുറത്തോട്ട് ഇറങ്ങാത്തത് അകത്ത് നീയെന്താടാ നിന്റെ തള്ളേ വച്ചോണ്ടിരിക്കുന്നോ ??? " ഡോറിനരികിലേക്ക് വന്നവൻ ചോദിച്ചതും ക്ഷമയുടെ അങ്ങേയറ്റം കഴിഞ്ഞ സിദ്ധു ഒരു ചവിട്ടിന് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ആ ഡോർ ചെന്നിടിച്ച് നിലതെറ്റി റോഡിലേക്ക് വീണ ക്രിസ്റ്റിയെ പൊക്കിയെടുത്ത് ബോണറ്റിലേക്ക് ചാരി നിർത്തി അവന്റെ ഇരുകവിളിലും അവനാഞ്ഞാഞ്ഞ് പ്രഹരിച്ചു. അവനടികൊണ്ട് അവശനായി എന്ന് തോന്നിയപ്പോൾ അവനെ പിടിച്ച് പിന്നിലേക്ക് തള്ളിയിട്ട് അവൻ തിരിഞ്ഞു നടക്കാനൊരുങ്ങി. പെട്ടന്നായിരുന്നു ക്രിസ്റ്റിയുടെ ചവിട്ട് കൊണ്ട് അവൻ നിലത്തേക്ക് കമിഴ്ന്നുവീണത്.

ഒന്നടിപതറിയെങ്കിലും ചാടി എണീറ്റ സിദ്ധു ഒരു ചവിട്ടി നിലത്തേക്കിട്ടു. നിലത്തേക്ക് വീണ അവനെ അവിടിട്ട് വീണ്ടും ചവിട്ടി. എന്നിട്ടും കലിപ്പ് തീരാതെ കാറിലേക്ക് കേറി റോഡിൽ കിടന്നിരുന്ന ക്രിസ്റ്റിയുടെ വലംകാലിലൂടെ ഓടിച്ച് കയറ്റി. ക്രിസ്റ്റിയിൽ നിന്നും തൊണ്ടപൊട്ടുന്ന മാതിരി ഒരു നിലവിളി ഉയർന്ന് കേട്ടു. കുറച്ച് മുന്നോട്ട് നീക്കി വണ്ടി നിർത്തിയ സിദ്ധു ഫോണെടുത്ത് അലക്സിന്റെ നമ്പറിലേക്ക് വിളിച്ചു. " ആഹാ എന്നതാ കളക്ടർ സാറെ ഈ നേരത്തൊരു വിളി??? " " ഇന്ന് നീയെനിക്കൊരു സമ്മാനം തന്നില്ലെ അതിന് ഒന്ന് നന്ദി പറയാമെന്ന് കരുതി. ആ പിന്നെ നിന്റെ സമ്മാനത്തിന് പകരമായി ഞാനും നിനക്കൊരു സമ്മാനം റെഡിയാക്കി വച്ചിട്ടുണ്ട് ഇവിടെ ഹോട്ടൽ ഹിൽ പ്ലാസയുടെ അടുത്ത്. " വന്യമായ ഒരു ചിരിയോടെ സിദ്ധു പറഞ്ഞത് കേട്ട് അലക്സ് ഒന്ന് പകച്ചു. " എന്താ നീ ഉദ്ദേശിച്ചത് ??? " " എനിക്കുമൊരു സ്വഭാവമുണ്ട് അലക്സ് വെറുതെ ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങില്ല..... അതിനി സമ്മാനമായാലും പകരം കൊടുത്തിരിക്കും ഞാൻ.... നിന്റെ പൊന്നനിയനില്ലേ ക്രിസ്റ്റി സാമൂവൽ തേക്കടം.....അവന്റെയൊരു കാല് ഞാനിങ്ങെടുത്തിട്ടുണ്ട്.....

എന്റെ അച്ഛന് നഷ്ടമായത് ഇനി അവനും വേണ്ട.....വന്നെടുത്തോണ്ട് പോടാ ആ ......മോനെ..... " പറഞ്ഞിട്ട് വന്യമായൊന്ന് ചിരിച്ചിട്ട് അവൻ ഫോൺ കട്ട് ചെയ്തു. 💞💞💞💞💞💞💞💞💞💞💞💞💞💞💞 " കണ്ണേട്ടാ ഇതുവരെ ഒന്നും കഴിച്ചിട്ടില്ലല്ലോ വാ വന്നുകഴിക്ക്.... " ചാരു അടുക്കളയിലേക്ക് പോയപ്പോൾ വീണ്ടും സോഫയിലേക്ക് ചാരിയ അവൻ പിന്നീടവൾ വന്നുവിളിക്കുമ്പോഴായിരുന്നു കണ്ണ് തുറന്നത്. ഒന്നും കഴിക്കാൻ തോന്നിയിരുന്നില്ലെങ്കിലും അവൻ പതിയെ എണീറ്റ് അവളുടെ പിന്നാലെ ചെന്നു.. ഡൈനിങ്ങ് ടേബിളിൽ ചോറും കറികളുമെല്ലാം അവൾ എടുത്തുവച്ചിരുന്നു. അവൻ വന്നിരുന്നതും ഒരു പ്ളേറ്റിലേക്ക് മാത്രം ആഹാരം വിളമ്പുന്ന അവളെയവൻ സംശയത്തോടെ നോക്കി. " നിനക്ക് വേണ്ടേ ???? " " ഞാൻ.... ഞാൻ കഴിച്ചു.... " " ഹാ ഇരിയെടി.... " അവനവളെ നിർബന്ധിച്ച് ഒപ്പമിരുത്തി. " എനിക്ക് വേണ്ട കണ്ണേട്ടാ..... " പറയുമ്പോൾ അവളുടെ സ്വരമിടറിയിരുന്നു. വീണ്ടുമവിടെ ഇരുന്നാൽ ശരിയാവില്ലെന്ന് തോന്നിയപ്പോൾ അവൾ വേഗത്തിൽ എണീറ്റ് മാറി നിന്നു. അവളെയൊന്ന് നോക്കിയിട്ട് സിദ്ധുവും എണീറ്റവളുടെ ഒപ്പം ചെന്നു.

" എന്താ നിന്റെ പ്രശ്നം ??? " അവളെ തനിക്ക് നേരെ പിടിച്ചുതിരിച്ചുകൊണ്ട് അവൻ ചോദിച്ചു. അപ്പോഴേക്കും അവളുടെ മിഴികൾ പൊട്ടിയൊഴുകിയിരുന്നു. അത് നോക്കി അമ്പരന്ന് നിൽക്കുകയായിരുന്നു സിദ്ധു. " കണ്ണേട്ടനും തോന്നുന്നുണ്ടോ ഞാൻ വന്നോണ്ടാണ് ഇങ്ങനൊക്കെ സംഭവിച്ചതെന്ന് ????? " വിമ്മിപ്പൊട്ടി ചോദിക്കുന്ന അവളെ കണ്ടതും ഒരു നിമിഷമവൻ നിയന്ത്രണം നഷ്ടമായത് പോലെ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് വരിഞ്ഞുമുറുക്കി. അവളുടെ കൈകളും അവനിൽ മുറുകിയിരുന്നു അപ്പോൾ. " നീ എന്റെ വീടിന് ആരാണെന്ന് എന്റമ്മയപ്പോൾ പറഞ്ഞത് അമ്മായിയോട് മാത്രമല്ല നിന്നോട് കൂടിയാണ്. മറന്നോ നീയത്. ???? " അവളുടെ മുഖം കൈക്കുമ്പിളിലെടുത്ത് ആ മിഴികളിലേക്ക് നോക്കി നിന്നുകൊണ്ട് അവൻ ചോദിച്ചു. ഇല്ലെന്ന അർഥത്തിൽ തലയനക്കിയ ആ പെണ്ണിനെയവൻ വീണ്ടും നെഞ്ചോട് ചേർത്തു. എപ്പോഴോ അവളെയും കൊണ്ട് തന്നെ അവൻ സോഫയിലേക്കിരുന്നു. അപ്പോഴും അവളിൽ ചുറ്റിയിരുന്ന അവന്റെ കൈകൾക്ക് ഒട്ടും അയവ് സംഭവിച്ചിരുന്നില്ല. ആ കൈകൾക്കുള്ളിൽ നിന്നുമൊരു മോചനം അവളുമാഗ്രഹിച്ചിരുന്നില്ല. അവളെ നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന് ആ മുടിയിൽ തലോടിക്കൊണ്ട് അവനെപ്പോഴോ മയക്കത്തിലേക്ക് വീണു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story