കാവ്യമയൂരം: ഭാഗം 17

kavyamayooram

രചന: അഭിരാമി ആമി

സീതയേയും ചാരുവിനെയും കൂട്ടി ശിവപ്രസാദ് ഹോസ്പിറ്റലിൽ എത്തുമ്പോൾ അവിടെഎല്ലാവരും ഉണ്ടായിരുന്നു. ചൈതന്യയേ ഓപറേഷൻ തിയേറ്ററിൽ കയറ്റിക്കഴിഞ്ഞിരുന്നു. " എന്റെ.... എന്റെ മോൾക്കെന്താ ഇന്ദു പറ്റിയത് ??? " കോറിഡോറിൽ നിരത്തിയിട്ട കസേരകളിലൊന്നിൽ കരഞ്ഞുതളർന്നിരിക്കുകയായിരുന്ന ഇന്ദിരയുടെ അരികിലേക്ക് ചെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് സീതയത് ചോദിച്ചത്. " എനിക്കൊന്നുമറിയില്ല സീതേ.... കാല് കടച്ചിലുണ്ടെന്ന് പറഞ്ഞപ്പോ മുറിയിൽ കൊണ്ടാക്കിയിട്ട് ഞാൻ പുറത്തോട്ട് വന്നതേയുള്ളായിരുന്നു. അതിനിടയിൽ എന്തുണ്ടായെന്ന് എനിക്കറിയില്ല..... ഈശ്വരാ എന്റെ കുഞ്ഞുങ്ങൾ..... " നെഞ്ച് തകർന്ന് കരയുന്ന അവരോടെന്ത് പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു ബാക്കിയെല്ലാവരും. മനുവാണെങ്കിൽ എല്ലാം നഷ്ടപ്പെട്ടത് പോലെ ചുമരിൽ ചാരി അല്പം മാറി നിൽക്കുന്നുണ്ടായിരുന്നു. അപ്പോഴൊന്നും ഡോക്ടർമാരോന്നും അവസ്ഥയെന്താണെന്ന് പോലും വ്യക്തമായൊന്നും പറയുന്നുണ്ടായിരുന്നില്ല.

കുറച്ചുസമയം കൂടി കഴിഞ്ഞപ്പോൾ ശിവപ്രസാദ് പറഞ്ഞറിഞ്ഞ് സിദ്ധുവും അരുന്ധതിയും കൂടി ഹോസ്പിറ്റലിൽ എത്തി. അരുന്ധതിയേ കണ്ടതും സീതയും ഇന്ദിരയുമൊരുപോലെ കരഞ്ഞുപോയിരുന്നു. സിദ്ധുവാണെങ്കിൽ നേരെ മനുവിന്റെ അരികിലേക്ക് ചെന്നു. " മനു..... " അവന്റെ തോളിൽ തൊട്ടുകൊണ്ട് അവൻ വിളിച്ചതും അവനൊരു ദയനീയ ഭാവത്തിൽ അവനെ നോക്കി. ആ നോട്ടത്തിലുണ്ടായിരുന്നു അവന്റെ ഉള്ളിലെ നൊമ്പരമത്രയും. ഫോൺ വഴി പരസ്പരം നല്ല ബന്ധമായിരുന്നത് കൊണ്ടുതന്നെ സിദ്ധുവിന്റെ വരവ് മനുവിനപ്പോൾ വളരെ ആശ്വാസമായിരുന്നു. " എന്താടാ ഇങ്ങനെ ??? എല്ലാവരും തളർന്നിരിക്കുമ്പോൾ നീ കൂടി ഇങ്ങനെ ആയാലോ ??? " " ഞാൻ.... ഞാൻ പിന്നെന്താഡാ വേണ്ടത് ??? അവളെയൊന്ന് കാണാൻ.... ഒന്ന് ചേർത്തുപിടിക്കാൻ എത്ര മോഹിച്ചാ ഞാനോടി വന്നതെന്നറിയോ ???

പക്ഷേ വന്നപ്പോ അവൾ കിടന്നകിടപ്പ്..... അത് ഞാനെങ്ങനെ സഹിക്കുമെടാ..... അവൾ...... അവളൊറ്റയ്ക്കല്ലെടാ അവളുടെ ഉള്ളിൽ എന്റെ കുഞ്ഞുമുണ്ടെടാ..... ഈ അവസ്ഥയിലാ അവൾക്കിങ്ങനെ..... ഞങ്ങടെ കുഞ്ഞിനെന്തെങ്കിലും പറ്റിയാൽ അവളെക്കൂടിയെനിക്ക് നഷ്ടപ്പെടുമെടാ ..... പിന്നെ ഞാൻ മാത്രമായിട്ടെന്തിനാ..... " സിദ്ധുവിന്റെ കൈകളിൽ മുറുകെപ്പിടിച്ച് കൊച്ചുകുഞ്ഞിനെപ്പോലെ പദം പറഞ്ഞൂകരയുന്ന അവനെക്കണ്ട് എല്ലാക്കണ്ണുകളും നിറഞ്ഞിരുന്നു. " ചേ.... നീയെന്തൊക്കെയാ ഈ പറയുന്നത് ??? അവൾക്കും കുഞ്ഞിനും ഒന്നും പറ്റില്ല.... നീ സമാധാനപ്പെട്. " പറഞ്ഞുകൊണ്ട് സിദ്ധുവവനെ തന്നിലേക്ക് ചേർത്തുപിടിച്ചു. മനുവാണെങ്കിൽ ഒരാശ്രയം കിട്ടിയത് പോലെ അവനെ കെട്ടിപ്പിടിച്ച് അതുവരെ ഉള്ളിലടക്കിപ്പിടിച്ചിരുന്ന വേദനയെല്ലാം ഇറക്കിവച്ചു.

മണിക്കൂറുകൾ യുഗങ്ങളുടെ ദൈർഗ്യത്തോടെ കടന്നുപോയി. ഒടുവിൽ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു. അയാളെ കണ്ടതും ഒന്നോടി അടുത്തേക്ക് ചെന്ന് ഉള്ളിൽ കിടക്കുന്ന തന്റെ പ്രാണനെയും അവളുടെ ഉള്ളിലെ തുടിപ്പിനെയും പറ്റി ചോദിക്കാൻ പോലുമുള്ള ധൈര്യം പോലും മനുവിൽ നിന്നും ചോർന്ന് പോയിരുന്നു. അവൻ തളർച്ചയോടെ സിദ്ധുവിന്റെ കൈകളിൽ മുറുകെപ്പിടിച്ചു. പക്ഷേ ഡോക്ടർ നേരെ ഇറങ്ങി മുന്നിൽ നിന്നിരുന്നവരെയൊക്കെ താണ്ടി നേരെ മനുവിന്റെ അരികിലേക്ക് വന്നു. എല്ലാവരുടെ ഹൃദയവും ഭയം കൊണ്ട് പൊട്ടിപ്പോകുമെന്ന അവസ്ഥയിൽ എത്തിയിരുന്നു അപ്പോഴേക്കും. " കോൺഗ്രാജുലേഷൻസ് മനു...... ചൈതന്യയുടെ സിസേറിയൻ കഴിഞ്ഞു. മോളാണ്.... " അവന്റെ തോളിൽ തട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞതും അവിടെ നിന്നിരുന്ന മുഖങ്ങളൊക്കെയും തെളിഞ്ഞു.

പക്ഷേ ഭീതിയപ്പോഴും മനുവിനെ വിട്ടൊഴിഞ്ഞിരുന്നില്ല. അപ്പോഴേക്കും പുറത്തേക്ക് വന്ന നേഴ്സിൽ നിന്നും ഡോക്ടർ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു ചോരകുഞ്ഞിനെ വാങ്ങി അവന്റെ കയ്യിലേക്ക് നൽകി. " ഡോക്ടർ..... എന്റെ..... എന്റെ ചിത്തു.... അവൾക്..... " " പേടിക്കണ്ടഡോ ചൈതന്യക്കിപ്പോ ഒരു കുഴപ്പവുമില്ല. മയക്കം വിട്ടുണർന്നിട്ടില്ല. ഉണരുമ്പോൾ ഒരാൾക്ക് കയറിക്കാണാം. പിന്നെ റൂമിലേക്ക് നാളെയേ മാറ്റു. വേറെ പ്രശ്നങ്ങളൊന്നുമില്ല. " ഡോക്ടറുടെ വാക്കുകൾ കേട്ട് അവനിൽ നിന്നും ഭയമൊഴിഞ്ഞു. പതിയെ പുഞ്ചിരിച്ചു. " എനിക്കെന്താ പറയേണ്ടതെന്നറിയില്ല ഡോക്ടർ..... ഒരുപാട് നന്ദിയുണ്ട്.... " " നന്ദിയൊക്കെ ദൈവത്തിനോട്‌ പറഞ്ഞാൽ മതി...... താൻ തല്ക്കാലം ഇവളെയൊന്ന് വാങ്ങിക്ക്..... " ആനന്ദക്കണ്ണീരോടെ അവൻ പറഞ്ഞതും ഡോക്ടർ ചിരിയോടെ പറഞ്ഞു. അപ്പോഴാണ് മനുവിന്റെ നോട്ടവും ആ കുരുന്നിലേക്ക് നീണ്ടത്.

അവൻ വേഗത്തിൽ ഇരുകൈകളും നീട്ടി കുഞ്ഞിനെ വാങ്ങിച്ചു. ആ നെറ്റിയിൽ അരുമയായി ചുംബിച്ചു. തന്റെ ചോരയ്ക്കുള്ള ആദ്യത്തെ ചുംബനം 😘😘. ആ ഉമ്മയുടെ അവകാശിയേ തിരിച്ചറിഞ്ഞത് പോലെ ആ കുരുന്നുചുണ്ടിലുമൊരു പാൽപുഞ്ചിരി വിരിഞ്ഞു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 പിറ്റേദിവസം ഉച്ചക്ക് ശേഷമായിരുന്നു ചിത്തുവിനെ റൂമിലേക്ക് മാറ്റിയത്. സിസേറിയന്റെ മുറിവിന്റെ വേദനയൊഴിച്ചുനിർത്തിയാൽ അവൾക്കും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. " എന്താ മോളേ ഉണ്ടായത് ??? മോളെങ്ങനെയാ വീണത് ??? " റൂമിൽ എല്ലാവർക്കുമൊപ്പം ഇരിക്കുമ്പോൾ ആയിരുന്നു ചിത്തുവിനോടായി ഇന്ദിര ചോദിച്ചത്. കുഞ്ഞിനെ മടിയിൽ വച്ചുകൊണ്ടിരിക്കുകയായിരുന്ന സീതയും ഒപ്പം മറ്റുള്ളവരുമെല്ലാം അപ്പോൾ മുഖമുയർത്തി ചിത്തുവിനെ നോക്കി. " അതമ്മേ..... ഞാൻ നല്ല ഉറക്കത്തിലായിരുന്നു. അപ്പോഴാ വണ്ടി വന്ന ഒച്ച കേട്ടത്. പെട്ടന്ന് ചാടിയെണീറ്റ ഞാൻ പുറത്തേക്ക് വരാൻ തുടങ്ങുമ്പോ നിലത്തുകിടന്ന തുണിയിൽ ചവിട്ടി കാല് തെന്നിപ്പോയി.

വണ്ടിയുടെ എരപ്പ് കൊണ്ട് ബോധം പോകും മുൻപ് ഞാനെത്ര വിളിച്ചിട്ടും നിങ്ങളാരും കേട്ടില്ല. ബോധം പോകും മുൻപ് ഉള്ളിൽ നിന്നും ചോരയൊഴുകിയിറങ്ങുന്നത് കണ്ട് ഞാൻ വല്ലാതെ പേടിച്ചുപോയിരുന്നു. ഞാൻ വിചാരിച്ചു എന്റെ.... എന്റെ മോളെ.... " പൂർത്തിയാക്കും മുൻപ് അവൾ വിതുമ്പിപ്പോയിരുന്നു. ആ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു. പെട്ടന്നവളുടെ അരികിലിരുന്ന മനുവവളെ ചേർത്തുപിടിച്ചു. ചിത്തു വേഗമവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ദിവസങ്ങൾ കടന്നുപോയി ചിത്തുവിനെ ഡിസ്ചാർജ് ചെയ്ത് സ്മൃതിയിലേക്ക് കൊണ്ടുവന്നു. അവളുടെ പ്രസവശുശ്രൂഷയും മറ്റുമൊക്കെ മുറയ്ക്ക് നടന്നു. ദിവസങ്ങളോടി മറയുന്നതിനിടയിൽ കുഞ്ഞിന്റെ പേരിടൽ ചടങ്ങും തീരുമാനിക്കപ്പെട്ടു. ഒടുവിൽ കാത്തിരുന്ന ആ ദിവസമെത്തി. കുന്നത്തെയും ദേവരാഗത്തിലെയും എല്ലാം എല്ലാവരും സ്മൃതിയിൽ എത്തിയിരുന്നു. മനുവും അരികിൽ ചിത്തുവും കുഞ്ഞിനെയും മടിയിൽ വച്ച് തറയിൽ ഇരുന്നു. നൂലുകെട്ട് ചടങ്ങുകളെല്ലാം കഴിഞ്ഞതും പേരിടീലിലേക്ക് കടന്നു.

ചുറ്റും നിൽക്കുന്നവരെല്ലാം ആകാംഷയോടെ നോക്കി നിൽക്കുമ്പോൾ കുഞ്ഞിന്റെ ഒരു കാത് അടച്ചുപിടിച്ച് മറുകാതിൽ മനു പേര് ചൊല്ലിവിളിച്ചു. " ധ്രുവിക......" ചാരു സെലക്ട്‌ ചെയ്ത ആ പേര് എല്ലാവർക്കും നന്നേ ഇഷ്ടമായിരുന്നു. " ഇനിയും ഇവരെ ഇങ്ങനെ നിർത്തിയാൽ മതിയോഡോ ഇവരേം ഒന്ന് കൂട്ടിക്കെട്ടണ്ടേ ??? " ചടങ്ങുകളും സദ്യയുമൊക്കെ കഴിഞ്ഞ് മൂന്നച്ഛൻമാരും കൂടി മുറ്റത്തേ പന്തലിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അങ്ങോട്ട്‌ വന്ന ചാരുവിനെയും സിദ്ധുവിനേയും മാറിമാറി നോക്കിക്കൊണ്ട് മനുവിന്റെ അച്ഛൻ മോഹനൻ ചോദിച്ചത്. അത് കേട്ടതും അതുവരെ ചിരിച്ചുകൊണ്ട് നിന്നിരുന്ന ചാരുവിന്റെ മുഖത്ത് വെപ്രാളം നിറഞ്ഞു. എത്രയൊക്കെ വേണ്ടെന്ന് വച്ചിട്ടും അവളുടെ മിഴികൾ സിദ്ധു നിൽക്കുന്നിടത്തേക്ക് പാഞ്ഞു. അവനും അപ്പൊൾ അവളെ നോക്കി നിൽക്കുകയായിരുന്നു. ചാരു നോക്കുന്നെന്ന് കണ്ടതും അവൻ വേഗം നോട്ടമവളിൽ നിന്നും മാറ്റി മുഖത്ത് പുച്ഛം നിറച്ചു. ( ഇയാൾക്കിപ്പോ എന്തിനാ ഇത്രേം പുച്ഛം ???

ഇനി ജോലിയുള്ളോണ്ട് കല്യാണം കഴിക്കൂലെന്നെങ്ങാനും പറയാൻ പോകുവാണോ ???? എങ്കിൽ ഇയാളേം കൊല്ലും ഞാനും ചാവും..... ഹും.... ) അവനെ നോക്കി നിൽക്കുമ്പോൾ ചാരു ഓർത്തു. ( ദൈവമേ എല്ലാമൊന്ന് കരക്കടുത്ത് വരുവാ ഇനിയീ നെത്തോലി കേറി വല്ല ഉടക്കും പറയുമോ എന്തോ..... ജാഡയിട്ട് നിന്നിട്ട് ഇനി എങ്ങനേലും അവളെയൊന്നിങ്ങ് പിടിച്ചുതാന്ന് പറയാനും വയ്യല്ലോ ദൈവമേ ..... ) - സിദ്ധു " അതേടോ ഇനി അവരുടെ കാര്യവും വച്ചുതാമസിപ്പിക്കേണ്ടെന്നാണ് എന്റെയും അഭിപ്രായം..... " മോഹനന്റെ വാക്കുകളെ പിൻതാങ്ങിക്കൊണ്ട് നരേന്ദ്രനും പറഞ്ഞു. " എല്ലാവരുടെയും അഭിപ്രായമതാണെങ്കിൽ പിന്നെ എനിക്കെന്താ തടസ്സം. അതും കയ്യോടങ്ങ് നടത്തിയേക്കാം.... " ശിവപ്രസാദും പറഞ്ഞു. അങ്ങനെ ആ വിവാഹവും തീരുമാനമായി. ആ ദിവസം പിരിയുമ്പോൾ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ സിദ്ധുവിന്റെയും ചാരുവിന്റെയും വിവാഹത്തിനുള്ള മുഹൂർത്തം കുറിപ്പിക്കാമെന്ന തീരുമാനത്തിൽ ആയിരുന്നു. പുറമേ പ്രകടിപ്പിച്ചില്ല എങ്കിലും സിദ്ധുവിന്റെയും ചാരുവിന്റെയും ഉള്ളം സന്തോഷം കൊണ്ട് വിങ്ങുകയായിരുന്നു അപ്പോൾ. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕

ദിനങ്ങൾ കൊഴിയവേ എല്ലാവരും വിവാഹത്തിരക്കുകളിലേക്ക് ഊളിയിട്ടുതുടങ്ങി. ഷോപ്പിങ്ങും മറ്റൊരുക്കങ്ങളുമൊക്കെ തകൃതിയായി നടന്നുകൊണ്ടിരുന്നു. വിവാഹം പ്രമാണിച്ച് സിദ്ധുവും ചാരുവും ഒരുമാസത്തെ ലീവെടുത്തിരുന്നു. തറവാട്ടിൽ നിന്നും എല്ലാവരും ദേവരാഗത്തിൽ എത്തിയിരുന്നു. എല്ലാം കൊണ്ടും ആകെമൊത്തമൊരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു ഇരുകുടുംബങ്ങളിലും. ചാരുവിനാണെങ്കിൽ ഒരു വശത്ത് സിദ്ധുവിനോട് ചേരുന്നതിന്റെ സന്തോഷമായിരുന്നുവെങ്കിൽ മറുവശത്ത് സ്വന്തം വീട്ടിലുള്ളവരെ പിരിയുന്ന വിഷമവുമുണ്ടായിരുന്നു. ഡെലിവറി കഴിഞ്ഞിട്ടധികമായിട്ടില്ലായിരുന്നതിനാൽ ചിത്തുവും സ്മൃതിയിൽ തന്നെയുണ്ടായിരുന്നു. ദുവ എന്ന് വിളിച്ചിരുന്ന ധ്രുവികയാണെങ്കിൽ ഏത് സമയവും ചാരുവിന്റെ കയ്യിൽ തന്നെയായിരുന്നതിനാൽ അവൾക്ക് മോളെ പിരിയുന്നതും വല്ലാത്ത സങ്കടമായിരുന്നു.

ദേവരാഗം ഗ്രുപ്പ്സിന്റെ തന്നെ ഓഡിറ്റോറിയത്തിൽ ആയിരുന്നു വിവാഹവും തീരുമാനിച്ചിരുന്നത്. വിവാഹത്തിന്റെ തലേദിവസം സ്മൃതിയിൽ വച്ച് ഹൽദി യും അറേഞ്ച് ചെയ്തിരുന്നു. ഇന്നാണ് ചാരുവിന്റെ ഹാൽദി ഫങ്ഷൻ. അതിരാവിലെ തന്നെ മരിയയും പ്രിയയും അനീറ്റയും സ്മൃതിയിൽ എത്തിയിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ മുതൽ ഹാൽദിക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങി. സന്ധ്യയോടെ പാട്ടും മേളവുമൊക്കെയായി ഫങ്ഷൻ ആരംഭിച്ചു. ദേവരാഗത്തിൽ നിന്നും മൃദുവും സഞ്ജയും മാത്രമായിരുന്നു എത്തിയിരുന്നത്. നിറയെ മഞ്ഞനിറത്തിലുള്ള പൂക്കളും കർട്ടൻസുമൊക്ക വച്ച് അലങ്കരിച്ച സ്റ്റേജിലേക്കാണ് ചാരുവിനെ കൊണ്ടുവന്നത്. മൃദൂലയും അനീറ്റയും പ്രിയയും മരിയയുമെല്ലാം കൂടി ഡാൻസും പാട്ടുമൊക്കെയായി അരങ്ങ് തകർക്കുന്നുണ്ടായിരുന്നു.

മുഹൂർത്തം അതിരാവിലെ ആയതിനാൽ അധികം രാത്രി ആവും മുന്നേ ഫങ്ഷൻ അവസാനിച്ചു. ഈ സമയം ദേവരാഗത്തിലും ഒരുക്കങ്ങൾ തകൃതിയായിരുന്നു. സിദ്ധു മാത്രം തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ് മുകളിലെ ബാൽക്കണിയിലിരുന്ന് ആകാശം നോക്കിയിരിക്കുകയായിരുന്നു. ഈയൊരു രാത്രി കൂടി പുലർന്നാൽ ചാരു എന്നന്നേക്കുമായി തന്റേതാകുമെന്ന ചിന്തയിൽ അവന്റെ അധരങ്ങളിലൊരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു. ആ നിമിഷം അവളെ ആദ്യം കണ്ട നിമിഷം മുതലുള്ള എല്ലാസംഭവങ്ങളും അവന്റെ ഓർമ്മകളിലൂടെ കടന്നുപോയി. അവളോടൊപ്പം കഴിഞ്ഞ ഓരോ നിമിഷങ്ങളും അവനിൽ വല്ലാത്തൊരു കുളിര് പടർത്തി. " കണ്ണാ മതി കേട്ടോ ഇവിടിങ്ങനെ ഇരുന്നത്.....നാളെ നേരത്തെ എണീക്കേണ്ടതാ ചെന്നുകിടന്നുറങ്ങാൻ നോക്ക്..... " എന്തോ എടുക്കാൻ മുകളിലേക്ക് വന്ന അരുന്ധതി പറഞ്ഞത് കേട്ടാണ് സിദ്ധു ചിന്തകളിൽ നിന്നുണർന്നത്. അവനൊരു. പുഞ്ചിരിയോടെ ഒന്ന് മൂളിയിട്ട് വീണ്ടുമതെ ഇരുപ്പ് തുടർന്നു. അരുന്ധതി ധൃതിയിൽ താഴേക്കും പോയി. " ഇനിയവളെന്റെ സ്വന്തമാകുന്നത് വരെ..... ഈ വീട്ടിലേക്ക് കയറി വരുന്നത് വരെ എനിക്കെങ്ങനെ ഉറക്കം വരാനാ???? '" മനോഹരമായൊരു ചിരിയോടെ അവനോർത്തു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story