കാവ്യമയൂരം: ഭാഗം 19

kavyamayooram

രചന: അഭിരാമി ആമി

" താലി കെട്ടിക്കോളൂ.... " തിരുമേനി പറഞ്ഞതും നരേന്ദ്രനെടുത്തുനൽകിയ താലി വാങ്ങി സിദ്ധു അവളുടെ കഴുത്തിൽ കെട്ടി. ഒപ്പം തന്നെ നാദസ്വരമേളവും മുറുകി. കൈ കൂപ്പി മിഴികളടച്ചിരുന്നിരുന്ന ചാരുവിന്റെ സീമന്തരേഖയിൽ അവന്റെ വിരലുകൾ ചുവപ്പ് പടർത്തി. ആ നിമിഷമറിയാതെ അവളുടെ മിഴികൾ നിറഞ്ഞു. മനം നിറഞ്ഞ പ്രാർത്ഥനകളോടെ അവളാതാലി മാറോടമർത്തിപ്പിടിച്ചു. പിന്നിൽ നിന്നിരുന്ന സീതയുടെയും ശിവപ്രസാദിന്റെയും മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞു. വിവാഹശേഷമുള്ള അനുഗ്രഹം വാങ്ങലും ഫോട്ടോഷൂട്ടും സദ്യയുമെല്ലാം മുറയ്ക്ക് നടന്നു. ഒരേ ഇലയിൽ വിളമ്പിയ ഭക്ഷണം പങ്കിടുമ്പോഴും ചാരുവിന്റെ നോട്ടം ചമ്മലോടെ ചുറ്റും പാറി വീണുകൊണ്ടിരുന്നു. പക്ഷേ സിദ്ധുവിനാണെങ്കിൽ ഒരു കുലുക്കവുമുണ്ടായിരുന്നില്ല. അവൻ ഭംഗിയായി ചിരിച്ചുകൊണ്ട് തന്നെ ഇരുന്നുകൊടുത്തു എല്ലാത്തിനും. ഒടുവിൽ അവിടുത്തെ കാര്യങ്ങളൊക്കെ കഴിഞ്ഞ് യാത്രയയപ്പ് സമയമായപ്പോഴേക്കും സീതയുടെയും ചിത്തുവിന്റെയും മിഴികൾ നിറഞ്ഞു.

ഇരുവരും മാറി മാറിയവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു. ശിവപ്രസാദ് പക്ഷേ ഉള്ളിലെ വേദനയൊളിപ്പിച്ച് പുഞ്ചിരിച്ചുകൊണ്ട് തന്നെ നിന്നു. ഒടുവിൽ ബന്ധുക്കളോടൊക്കെ യാത്ര പറഞ്ഞശേഷം അല്പം മാറി നിന്നിരുന്ന പ്രിയയയുടെയും അനീറ്റയുടേയും മരിയയുടേയും അടുത്തേക്കാണ് ചാരു ചെന്നത്. പുഞ്ചിരിച്ചുതന്നെ നിൽക്കുകയായിരുന്നുവെങ്കിലും അവളെപ്പിരിയുന്നതിന്റെ വിഷമം മൂവരിലും നന്നേ ഉണ്ടായിരുന്നു എന്ന് വ്യക്തമായിരുന്നു. " പോട്ടെഡീ..... " " മ്മ്ഹ്..... " ചാരു പറഞ്ഞതിന് മറുപടിയായി മൂവരും ഒരുപോലെ മൂളി. പെട്ടന്ന് മരിയ ഒരേങ്ങലോടെ അവളെ ചുറ്റിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അത് കണ്ടതും ചാരുവിനും മറ്റുരണ്ട് പേർക്കും നിയന്ത്രണം നഷ്ടപ്പെട്ടവളെ ചുറ്റിപ്പിടിച്ച് കരഞ്ഞു. "

ഇങ്ങനെ കരയാൻ ഞാൻ നാട് വിട്ട് പോകുവൊന്നും അല്ലല്ലോഡീ മറിയാമ്മേ.... " അവളുടെ താടി പിടിച്ചുയർത്തിക്കൊണ്ട് ചാരു പറഞ്ഞു. " അയ്യോ അതല്ലെഡീ.... നിന്നേക്കാൾ മുന്നേ കെട്ടാൻ മുട്ടി നിന്ന ഞാനിവിടെ നിക്കുമ്പോ നീ കെട്ടിപ്പോവാണല്ലോഡീ ....." അവൾ പറഞ്ഞത് കേട്ട് മറ്റുമൂന്നുപേരും എന്തോ ഭീകരജീവിയെ കണ്ടത് പോലവളെ നോക്കി. ചാരുവിന്റെ നോട്ടം സിദ്ധുവിലേക്ക് പാളി വീഴുമ്പോൾ അവൻ ചിരി കടിച്ചുപിടിക്കാൻ പാട് പെടുകയായിരുന്നു. " നീ പോകാൻ നോക്കെടി ഈ പേപിടിച്ചവളിന്ന് ഗുളിക കഴിച്ചില്ലെന്ന് തോന്നുന്നു..... " മരിയെ കനപ്പിച്ച് നോക്കിക്കൊണ്ട് അനീറ്റ പറഞ്ഞു. " എടിയേ.... നീ ഒറ്റയ്ക്ക് ഹണിമൂൺ പോകല്ലേഡീ.... " മരിയ വീണ്ടും വിളിച്ചുപറഞ്ഞു. അതുകേട്ട് മറ്റുള്ളവരൊക്കെ ചിരിച്ചുവെങ്കിലും ചാരുവിന്റെ കണ്ണ് നിറയുകയാണ് ചെയ്തത്. "

മതിയെടി മറിയാമ്മേ എന്നേ സമാധാനിപ്പിക്കാനുള്ള ഈ നാടകം..... " അവളത് പറഞ്ഞതും മരിയയുടെ മിഴികൾ വീണ്ടും നിറഞ്ഞു. അവളൊന്നുകൂടി ചാരുവിനെ കെട്ടിപ്പിടിച്ചുമ്മ വച്ചിട്ട് വേഗം പിന്നിലേക്ക് മാറി. പിന്നാലെ മറ്റുരണ്ടുപേരും. ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞ് ചാരുവും കാറിലേക്ക് കയറി. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 സിദ്ധുവിന്റെ കാർ ദേവരാഗത്തിലെത്തുമ്പോഴേക്കും അവിടെ ഗ്രഹപ്രവേശത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. അരുന്ധതിയും മൃദുലയും കൂടി ആരതിയുഴിഞ്ഞ് ചാരുവിന്റെ കയ്യിൽ നിലവിളക്ക് കൊടുത്തവരെ അകത്തേക്ക് കയറ്റി. പൂജാമുറിയിൽ ചെന്ന് പ്രാർഥനയൊക്കെ കഴിഞ്ഞതും മൃദുല വന്ന് ചാരുവിനെ സിദ്ധുവിന്റെ മുറിയിലേക്ക് കൊണ്ടുചെന്നാക്കിക്കൊടുത്തു. മൃദു പോയതും ചാരു പതിയെ ആ മുറിയാകെയൊന്ന് കണ്ണോടിച്ചു.

വളരെ വിശാലമായ ഒരു മുറിയായിരുന്നു അത്. നടുവിലായി ഒരു ഫാമിലികോട്ടും ഒരു സൈഡിൽ അലമാരകളും മറ്റൊരു സൈഡിൽ ഒരു ടേബിളും ഒക്കെ അറേഞ്ച് ചെയ്തിരുന്നു. രാവിലെ മുതലുള്ള അലച്ചിലായിരുന്നതിനാൽ നല്ല ക്ഷീണമുണ്ടായിരുന്ന അവൾ പതിയെ ബെഡിലേക്ക് വന്നിരുന്നപ്പോഴാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. അവൾ തിരിഞ്ഞുനോക്കുമ്പോൾ വാതിലടച്ച് ബോൾട്ടിടുന്ന സിദ്ധുവിനെയാണ് കണ്ടത്. അവനെ കണ്ടതും ചാരുവിനാകെയൊരു വെപ്രാളം തോന്നി. അവൾ വേഗമെണീറ്റ് അലമാരക്കരികിലേക്ക് പോയി. സിദ്ധു പക്ഷേ അവളെയൊന്ന് മൈൻഡ് പോലും ചെയ്യാതെ ഫോണിൽ നോക്കിക്കോണ്ട് നിൽക്കുകയായിരുന്നു. ( ഹോ ഭാഗ്യം.... ഇനി ഇങ്ങോട്ട് നോക്കും മുന്നേ പോയി കുളിച്ചേക്കാം.... )

ഓർത്തുകൊണ്ട് അവൾ ബാത്‌റൂമിലേക്ക് പോകാൻ തുടങ്ങുമ്പോഴായിരുന്നു ഇടുപ്പിലൂടൊരു കയ്യിഴഞ്ഞുവന്നവളെ വരിഞ്ഞുമുറുക്കിയത്. " അങ്ങനങ്ങുപോയാലോ ഭാര്യേ..... നീയെന്താഡീ മണ്ഡപത്തിൽ വച്ച് പറഞ്ഞത് കല്യാണം അല്ലായിരുന്നെങ്കിൽ നീ ചെക്കന്മാരെ വായിനോക്കുമായിരുന്നെന്നോ ???? " അവളെ തനിക്ക് നേരെ തിരിച്ചുനിർത്തി ആ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് അവൻ ചോദിച്ചു. താൻ അപ്പോൾ ആത്മഗതിച്ചതിന്റെ ശബ്ദം കൂടിപ്പോയെന്ന് അപ്പോൾ മാത്രമായിരുന്നു ചാരുവിന് മനസ്സിലായത്. അതോർത്ത് അവളൊന്ന് പരുങ്ങി. " എനിക്ക് കുളിക്കണം..... " അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറയുമ്പോൾ ചാരുവിന്റെ സ്വരം വിറച്ചിരുന്നു. " നീ ആദ്യം ഇത് പറ.... പിന്നെ നമുക്കൊരുമിച്ച് കുളിക്കാം..... " അവൻ പറഞ്ഞത് കേട്ട് ചാരുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു.

( ദൈവമേ ഈ കാട്ടാളനും റൊമാൻസോ ??? അതോ ഇനിയിങ്ങേരടെ പ്രേമഞരമ്പ് വല്ലോം പൊട്ടിയോ.... ) " എന്റെ റൊമാൻസൊക്കെ എന്റെ മോള് കാണാൻ കിടക്കുന്നതല്ലേയുള്ളൂ.... പിന്നെ പൊട്ടിയത് പ്രേമഞരമ്പല്ല വേറെ ചില ഞരമ്പുകളാ. പറയട്ടെ... " പിന്നേം ശബ്ദം കൂടിപ്പോയ ചാരുവിന്റെ ചോദ്യം കേട്ട് ചോദിച്ചുകൊണ്ട് അവനെവളുടെ കവിളിലൊന്ന് കടിച്ചു. " പറ നീ നോക്കുമോ ??? " ചാരു നിന്നനിലയിൽ പെരുവിരലിൽ ഉയർന്നുപൊങ്ങി. ഇല്ലെന്ന അർഥത്തിൽ തല ചലിപ്പിക്കുമ്പോൾ അവളാകെ വിയർത്തുപോയിരുന്നു. സിദ്ധുവൊരു ചിരിയോടെ അവളുടെ ഇടുപ്പിൽ പിടിച്ചവളെ തന്റെ കാൽപാദത്തിലേക്ക് കയറ്റി നിർത്തി. സാരി മാറി നഗ്നമായിക്കിടന്ന അവളുടെ അണിവയറിൽ അവന്റെ കൈകളമർന്നതും ചാരു മിഴികളിറുകെയടച്ചു. അധരങ്ങൾ വിറച്ചു. നിമിഷനേരം കൊണ്ട് അവളുടെ ശ്വാസഗതി വല്ലാതെ വർധിച്ചതിന് തെളിവായി അവളുടെ മാറിടങ്ങൾ വല്ലാതെ ഉയർന്ന് താഴ്ന്നിരുന്നു.

സിദ്ധുവപ്പോഴും അവളിലുണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളെയൊക്കെ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു. ആ നോട്ടമവളുടെ മുഖമാകെ ഓടിനടന്നു. ചാരുവപ്പോഴും മിഴികളടച്ച് തന്നെ നിൽക്കുകയായിരുന്നു. പെട്ടന്ന് കഴുത്തിലൊരു തണുപ്പറിഞ്ഞതും അവൾ മിഴികൾ വലിച്ചുതുറന്നു. അപ്പോഴേക്കും സിദ്ധു അവളുടെ കഴുത്തിനെ നുണഞ്ഞുതുടങ്ങിയിരുന്നു. ഒപ്പം തന്നെ അവന്റെ വിരലുകൾ അവളുടെ അണിവയറിലൂടെ ഒഴുകിക്കൊണ്ടുമിരുന്നു. ചാരുവാണെങ്കിൽ വല്ലാത്തൊരവസ്തയിൽ ആയിരുന്നു അപ്പോൾ. അവന്റെ ചുണ്ടുകളും വിരലുകളും നൽകുന്ന അനുഭൂതിയിൽ അവൾ തളർന്നുപോയിരുന്നു. അറിയാതെയവളുടെ കൈകളും അവനിൽ ചുറ്റി. ആ മുറിയാകെ അവളുടെ ഉയർന്ന ശ്വാസമലയടിച്ചു. അതൊക്കെയും സിദ്ധുവിൽ വീണ്ടും വീണ്ടും ആവേശം നിറച്ചു. " സിദ്ധു...... " പുറത്തുനിന്നും മൃദുലയുടെ വിളി കേട്ടതും ചാരു പിടഞ്ഞുണർന്നു. അവൾ സിദ്ധുവിനെ തള്ളിമാറ്റി ഭിത്തിയിലേക്ക് ചാരി നിന്ന് കിതച്ചു. " ഇനി ബാക്കി പിന്നെ പറഞ്ഞുതരാമേ.... " ഒരു കുസൃതിച്ചിരിയോടെ പറഞ്ഞുകൊണ്ട് അവൻ വാതിലിന് നേർക്ക് നടന്നു. ആ സമയം കൊണ്ട് ചാരുവോടി ബാത്‌റൂമിൽ കയറി. ചുളുങ്ങിയ ഷർട്ടൊക്കെ നേരെയാക്കി മുടിയൊക്കെ ഒന്നൊതുക്കിവച്ചുകൊണ്ട് സിദ്ധു ചെന്ന് വാതിൽ തുറന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story