കാവ്യമയൂരം: ഭാഗം 20

kavyamayooram

രചന: അഭിരാമി ആമി

സിദ്ധു ചെന്ന് വാതിൽ തുറക്കുമ്പോൾ മൃദുലയവിടെ നിന്നിരുന്നു. " ആഹാ നീയിവിടെ ഉണ്ടായിരുന്നോ ??? " അവനെയപ്പോ അവിടെ പ്രതീക്ഷിക്കാഞ്ഞത് പോലെ അവൾ ചോദിച്ചു. " ആഹ്... അതുപിന്നെ ഏട്ടത്തി ഞാൻ ഫ്രഷാവാൻ വേണ്ടി വന്നതാ.... " ഒന്ന് പരുങ്ങിയെങ്കിലും അവൻ പെട്ടന്ന് പറഞ്ഞു. " മ്മ്ഹ്.... എന്നിട്ട് ചാരു എവിടെ ??? " " അവൾ കുളിക്കാൻ കേറിയേക്കുവാന്ന് തോന്നുന്നു. ഞാനിതുവരെ കണ്ടില്ല.... " ( ദൈവമേ ഇയാളെന്തൊരു കള്ളനാ...... നോക്കിയേ നട്ടാൽ കുരുക്കാത്ത നുണ പറയുന്നത്. ചേച്ചി വന്നില്ലാരുന്നെങ്കിൽ ഇപ്പൊ എന്നേ കടിച്ചുപറിച്ചുതിന്നേനെ.... എന്നിട്ടാ ഇപ്പോ നിന്ന് നിഷ്കു കളിക്കുന്നത്.... കാട്ടാളൻ.... ) പുറത്തേ സംസാരം ശ്രദ്ധിച്ചുനിൽക്കുകയായിരുന്ന ചാരു ബാത്‌റൂമിൽ നിന്നും പിറുപിറുത്തു. " മ്മ്ഹ്.... ശരിയെന്നാൽ രണ്ടാളും വേഗം ഫ്രഷായി താഴേക്ക് വാ.... ചാരുന്റെ വീട്ടുകാരും ഇപ്പൊഴിങ്ങെത്തും. " മൃദുല പറഞ്ഞു. " ഏഹ്...... ഇനിയുമെല്ലാരുടേം മുന്നിൽ കെട്ടിയൊരുങ്ങി നിൽക്കണോ ??? " അവൾ പറഞ്ഞത് കേട്ട് അസ്വസ്ഥതയോടെ സിദ്ധു ചോദിച്ചു.

" ആഹ് ഇതുമൊരു ചടങ്ങാ.... പിന്നെ അധികം ആളുകലുമില്ലല്ലോ നമ്മുടെ ബന്ധുക്കൾ മാത്രമല്ലേയുള്ളൂ. നീ വേഗം ചെന്ന് റെഡിയാവ്‌. ചാരുനുള്ള ഡ്രസൊക്കെ ദാ ആ കബോർഡിലുണ്ട്. " " ആഹ് ശരിയേട്ടത്തി. " പറഞ്ഞിട്ടവൻ ഡോറടച്ചിട്ട്‌ ബെഡിൽ വന്നിരുന്നു. മൃദു വേഗത്തിൽ താഴേക്ക് പോയി. അവിടെ ബന്ധുക്കളൊക്കെ വന്ന് തുടങ്ങിയിരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 അല്പം മുൻപ് നടന്ന നിമിഷങ്ങളുടെ ഓർമ്മയിൽ ബാത്‌റൂമിന്റെ ചുവരിൽ അല്പനേരം ചാരി നിന്നിട്ട് ചാരു പതിയെ ഷവറ് തുറന്നതിനടിയിലേക്ക് നിന്നു. തണുത്ത ജലകണങ്ങൾ സിരകളിലൊരു കുളിര് പടർത്തിക്കൊണ്ട് ഒഴുകിയിറങ്ങിയപ്പോൾ വല്ലാത്തൊരു സുഖം തോന്നിയവൾക്ക്. ചാരു കുളികഴിഞ്ഞിറങ്ങുമ്പോൾ ബെഡിൽ മലർന്നുകിടക്കുകയായിരുന്നു സിദ്ധു.

അവളെകണ്ടതും അവനെഴുന്നേറ്റ് വന്നവളുടെ തോളിൽ കിടന്നിരുന്ന നനഞ്ഞ തോർത്തുമെടുത്തൊരു കള്ളകള്ളച്ചിരിയോടെ ബാത്‌റൂമിലേക്ക് നടന്നു. ചാരുവാണെങ്കിൽ അവന്റെ നോട്ടവും പെരുമാറ്റവുമൊക്കെ കണ്ടൊകെ പകച്ചുനിൽക്കുകയായിരുന്നു. എങ്കിലും അവൻ കുളി കഴിഞ്ഞ് വരും മുന്നേ ഡ്രസൊക്കെ മാറ്റിയെക്കാമെന്ന് കരുതി അവൾ വേഗത്തിൽ കബോർഡിൽ നിന്നും മെറൂൺ നിറത്തിലൊരു സാരിയെടുത്തുടുത്തു. മുടിയുണക്കി വെറുതെ ചീകിവിടർത്തിയിട്ടു. കണ്ണെഴുതി നെറ്റിയിലൊരു കുഞ്ഞുപൊട്ടും നെറുകയിൽ അല്പം സിന്ദൂരവുമിട്ടു. താലിമാലയോടൊപ്പം കുഞ്ഞൊരു മാലയും ഇരുകൈകളിലും വീതിയുള്ള രണ്ട് വളകളും മാത്രമായിരുന്നു ആഭരണങ്ങളായുണ്ടായിരുന്നത്. ഒരുക്കമൊക്കെ കഴിഞ്ഞ് വെറുതെ കണ്ണാടിയിലൊന്ന് കൂടി നോക്കുമ്പോഴായിരുന്നു സിദ്ധു കുളി കഴിഞ്ഞ് വന്നത്. ഒരു മുണ്ട് മാത്രമുടുത്ത് തല തുവർത്തിക്കൊണ്ട് നിൽക്കുന്ന അവനെക്കണ്ട് അവളൊന്ന് പരുങ്ങി.

അവന്റെ വിരിഞ്ഞ നെഞ്ചിലും ദേഹത്തുമൊക്കെ അവിടവിടായി പറ്റി നിന്നിരുന്ന വെള്ളത്തുള്ളികളും കഴുത്തിലെ ഈറനിൽ പറ്റിച്ചേർന്ന് കിടക്കുന്ന സ്വർണമാലയുമൊക്കെ അവനിൽ ഒരു പ്രത്യേക ഭംഗി തോന്നിച്ചിരുന്നു. " എന്താടീ നോക്കി വെള്ളമിറക്കുന്നേ ???" അവന്റെ ചോദ്യം കേട്ടതും സ്വയം മറന്ന് നിന്നിരുന്ന ചാരു ഞെട്ടി നോട്ടം മാറ്റി. " അയ്യടാ നോക്കാൻ പറ്റിയ ചളുക്ക്.... " മുഖം നിറയെ പുച്ഛം നിറച്ച് തിരിഞ്ഞുനിന്നുകൊണ്ട് അവൾ പറഞ്ഞു. പക്ഷേ പെട്ടന്ന് തന്നെ കറന്റടിച്ചത് പോലെ അവളൊന്ന് ഉയർന്ന് പൊങ്ങി. പുറത്തേക്ക് ഉന്തിവന്ന ആ മിഴികൾ പതിയെ താഴേക്ക് പോയി. അപ്പോഴേക്കും സിദ്ധുവിന്റെ കൈകൾ അവളുടെ വയറിൽ ചുറ്റിപ്പിടിച്ചിരുന്നു. ചുണ്ടുകൾ അവളുടെ കഴുത്തിലമർന്നു. അവന്റെ തണുത്ത വിരലുകൾ സാരിയുടെ മറ ഭേദിച്ച് അവളുടെ അണിവയറിലേക്കരിച്ചിറങ്ങി.

ആ വിരലുകളുടെ തണുപ്പ് അവളിൽ വല്ലാത്തൊരു കുളിര് പടർത്തി. " ക്... കണ്.... കണ്ണേട്ടാ പ്ലീസ്.... " " ശേ.... നീയിതെന്തോന്നാഡീ ഭാര്യേ.... ഞാൻ സുന്ദരിയായിട്ടുണ്ടെന്ന് പറയാൻ വന്നതല്ലേ അപ്പോഴേക്കും ഇങ്ങനെ ആയാൽ എന്റെ മോള് കുറേ പാട് പെടുമല്ലോ.... " അവളുടെ പൊക്കിൾ ചുഴിയിലൊന്ന് നുള്ളി കഴുത്തിലൊരിക്കൽ കൂടി അമർത്തി ചുംബിച്ചുകൊണ്ട് ഒരു ചെറു ചിരിയോടെ അവനവളെ വിട്ട് പിന്മാറി. ചാരുവിന്റെ മുഖമാണെങ്കിൽ ചുവന്നുതുടുത്തിരുന്നു. അത് കണ്ടൊരു ചിരിയോടെ തന്നെ സിദ്ധു കണ്ണാടിക്ക് മുന്നിലേക്ക് മാറി നിന്ന് മുടിയൊന്ന് മാടിയൊതുക്കി. പിന്നെ കബോർഡിൽ നിന്നും ചാരുവിന്റെ സാരിയുടെ അതേ നിറത്തിലൊരു ഷർട്ടും ബ്ലാക്ക് ജീൻസുമെടുത്ത് ധരിച്ചു. അവൻ മുടിയൊക്കെ ചീകി റെഡിയായി കഴിഞ്ഞിട്ടും ചാരു അതേ നിൽപ്പ് തന്നെ നിൽക്കുകയായിരുന്നു.

" ആഹാ എന്റെ വൈഫിക്കിതുവരെ ഹാങ്ങോവർ മാറിയില്ലേ...... ദേ ഇങ്ങനെ നിന്നാൽ പോരാ താഴെ എല്ലാം റെഡിയായി നമുക്കങ്ങോട്ട് പോകണ്ടേ..... വേഗം ബാ ഈ പരിപാടി കൂടി നേരത്തെ കഴിഞ്ഞുവന്നിട്ട് വേണ്ടേ നമുക്ക് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ. " അവൻ പറഞ്ഞത് കേട്ട് കണ്ണും തള്ളി വായും തുറന്നുനിൽക്കുകയായിരുന്നു ചാരുവപ്പോൾ. " ഇങ്ങോട്ട് വാടീ പെണ്ണേ.... ഈ എക്സ്പ്രഷനിടാനൊക്കെ നമുക്കിനിയും സമയമുണ്ട്. " പറഞ്ഞതും അവളുടെ അരയിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചുകൊണ്ട് അവൻ പുറത്തേക്കിറങ്ങി. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 അവർ താഴെയെത്തുമ്പോൾ അവിടെ എല്ലാവരും വന്നിരുന്നു. കുന്നത്ത് നിന്നും സ്മൃതിയിൽ നിന്നുമൊക്കെ വന്നിരുന്നവരൊക്കെ ഒരുമിച്ച് ഇരുന്ന് നരേന്ദ്രനോടും സഞ്ജയോടും സംസാരിക്കുന്നുണ്ടായിരുന്നു. " ചിറ്റേടെ ദുവക്കുട്ടാ..... "

ചിത്തുവിന്റെ കയ്യിലിരുന്ന ദുവ മോളേ കണ്ടതും വിളിച്ചുകൊണ്ട് ചാരു അങ്ങോട്ടോടി. പിന്നാലെ തന്നെ സിദ്ധുവും. അവരിരിരുവരെയും കണ്ട് എല്ലാവരും ചിരിച്ചു. അവരെല്ലാം കൂടി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോഴായിരുന്നു മുറ്റത്തൊരു കാർ വന്നുനിന്നത്. അത് കണ്ടതും എല്ലാവരുടേയും കണ്ണുകൾ അങ്ങോട്ട് പാഞ്ഞു. " ഓഹ് ഈ അലവലാതിയായിരുന്നോ....." അങ്ങോട്ട് നോക്കിയ മൃദു പിറുപിറുക്കുന്നത് കേട്ട് ചാരു വീണ്ടും അങ്ങോട്ട്‌ തന്നെ നോക്കി. അപ്പോഴേക്കും കാറിൽ നിന്നുമൊരു പെൺകുട്ടി ഇറങ്ങി. മുട്ടിനൊപ്പം വരുന്ന സ്ക്ർട്ടും ടോപ്പുമിട്ട് മുടി കളർ ചെയ്ത് ചുണ്ടിലും കണ്ണിന് മുകളിലുമെല്ലാം ചായം പുരട്ടിയ അവളകത്തേക്ക് വന്നതും ഏതോ പെർഫ്യൂമിന്റെ മൂക്ക് തുളയ്ക്കുന്ന ഗന്ധമവിടമാകെ പരന്നു. " സിദ്ധുവേട്ടാ.... " ആദ്യം തന്നെ അവളോടിവന്ന് സിദ്ധുവിനെ കെട്ടിപ്പിടിച്ചു. അത് കണ്ടതും ചാരുവിന്റെ മുഖം വലിഞ്ഞുമുറുകി. സിദ്ധുവാണെങ്കിൽ ഒട്ടും താല്പര്യമില്ലാതെ അവളെ തിരികെയാലിംഗനം ചെയ്തു. " യൂ ലുക്ക്‌സ് വെരി ഹാൻഡ്‌സം സിദ്ധുവേട്ടാ..... "

പറഞ്ഞതും അവൾ സിദ്ധുവിന്റെ ഒരു കവിളിൽ കൈ ചേർത്ത് മറുകവിളിൽ ചുണ്ടമർത്തി. അതുകൂടെ കണ്ടതും ചാരുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവളുടെ കടപ്പല്ലുകൾ ഞെരിഞ്ഞു. മറ്റുള്ളവരുടെ മുഖവും വല്ലാതെയായി. സിദ്ധുവാണെങ്കിൽ ഏറുകണ്ണിട്ട് ചാരുവിനെ നോക്കുകയായിരുന്നു അപ്പോൾ. " ആഹ് ഇതാണ് നീലിമ. നീരജമ്മായിയുടെ മോളാണ്...... ഓസ്‌ട്രെലിയയിൽ ആയിരുന്നു. ആഹ് ഡീ ഇതാ എന്റെ വൈഫ്..... ചാരു. " സിദ്ധു പെട്ടന്ന് അവളിൽ നിന്നൊഴിഞ്ഞുമാറി ചാരുവിനെ ചേർത്ത് പിടിച്ചുകൊണ്ട് എല്ലാവരെയും പരസ്പരം പരിചയപ്പെടുത്തി. " ഹായ് ചാരു.... തനിക്ക് ലോട്ടറിയാ അടിച്ചത് കേട്ടോ. അല്ലെങ്കിൽ ഇപ്പൊ തന്റെ സ്ഥാനത്ത് നിൽക്കേണ്ടത് ഞാനായിരുന്നു. " തമാശപോലെ പറഞ്ഞുകൊണ്ട് അവൾ ചിരിച്ചു. എല്ലാം കൂടി കേട്ട് ചാരുവിന് വീണ്ടും വിറഞ്ഞുകയറി. ( അവളുടെ അമ്മൂമ്മേടെയൊരു ലോട്ടറി..... നിന്നേ ഞാനിപ്പോ നിർത്താടി... ) സിദ്ധുവിന്റെ നെഞ്ചോരം ചേർന്നാണ് നിൽപ്പെന്നോർക്കാതെ അവൾ പിറുപിറുത്തു. മറ്റാരുമത് കേട്ടില്ലെങ്കിലും സിദ്ധുവത് വ്യക്തമായി കേട്ടു.

അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു അപ്പോൾ. പരിപാടിയൊക്കെ കഴിഞ്ഞ് എല്ലാവരും രാത്രിയോടെയാണ് തിരിച്ചുപോയത്. ബന്ധുക്കളൊക്കെ പോയതും അരുന്ധതി ചാരുവിനെ മുറിയിലേക്കയച്ചു. സിദ്ധുവാണെങ്കിൽ ഏതൊക്കെയോ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ട് പുറത്ത് ഇരിക്കുകയായിരുന്നു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 മുറിയിൽ തിരികെയെത്തിയ ചാരു ഒന്നുകൂടി മേലൊക്കെ കഴുകി ഡ്രസും മാറ്റി ബെഡിൽ വന്നിരുന്നു. പിന്നെ കുറച്ചുസമയം കോൺഫറൻസ് കോളിൽ പ്രിയയും മരിയയും അനീറ്റയുമായി സംസാരിച്ചു. പിന്നെ നല്ല ക്ഷീണം തോന്നിയപ്പോൾ ഫോൺ ഓഫ് ചെയ്തുവച്ച് ബെഡിന്റെ തലയ്ക്കൽ ചാരിയിരുന്ന് പതിയെ കണ്ണുകളടച്ചു. എല്ലാവരെയും യാത്രയാക്കി സിദ്ധു മുറിയിലെത്തുമ്പോൾ ബെഡിൽ ചാരിയിരുന്ന് നല്ല ഉറക്കമായിരുന്നു ചാരു.

അല്പനേരമവളെ നോക്കി നിന്നിട്ട് അവൻ പതിയെ വാതിലടച്ച് ബോൾട്ടിട്ടിട്ട് അകത്തേക്ക് വന്നു. താനരികിലെത്തിയിട്ടുമറിയാതെ ഇരുന്നുറങ്ങുന്ന അവളെയവൻ വാൽസല്യത്തോടെ നോക്കി നിന്നു. അപ്പോഴവൾ സാരിയൊക്കെ മാറ്റി ഒരു ലോങ്ങ്‌ സ്ക്ർട്ടും ടോപ്പും ധരിച്ചിരുന്നു. കഴുത്തിലെ താലിമാലയൊഴിച്ചാൽ കയ്യിലൊകഴുത്തിലോ ഒന്നും ആഭരണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മുടിയാണെങ്കിൽ എല്ലാം കൂടി പിന്നിൽ അല്പം ഉയർത്തി ഉരുട്ടിക്കെട്ടിയിരുന്നു. നെറുകയിൽ നേരത്തെ തൊട്ട സിന്ദൂരത്തിന്റെ മാഞ്ഞുതുടങ്ങിയ അവശേഷിപ്പ് ചുവപ്പ് പടർത്തിയിരുന്നു. അവളെയങ്ങനെ കുറച്ചുസമയം കൂടി നോക്കി നിന്നിട്ട് അവൻ ബാത്‌റൂമിൽ കയറി ഫ്രഷായി വന്നു. അപ്പോഴും ഉറക്കം തന്നെയായിരുന്ന ചാരുവിനെ എടുത്ത് ബെഡിൽ നേരെ കിടത്തി. പിന്നെ ബെഡ്ലാമ്പിട്ട് അവളുടെ അരികിലായി കിടന്നിട്ട് അവളെ തന്റെ നെഞ്ചിലേക്ക് കിടത്തി. ചാരുവൊന്ന് കുറുകിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ചൊതുങ്ങിക്കൂടി. അവളെ ചേർത്തുപിടിച്ച് നെറുകയിൽ ഒന്ന് മുത്തിയിട്ട് അവനും ഉറക്കത്തിലേക്ക് വഴുതി വീണു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story