കാവ്യമയൂരം: ഭാഗം 23

kavyamayooram

രചന: അഭിരാമി ആമി

" ഇപ്പൊ ഈ ലോകത്ത് നിന്നോളം ഇഷ്ടമെനിക്കൊന്നിനോടുമില്ലെടി ചീവീടെ.... അന്ന് നമ്മുടെ നിശ്ചയം കഴിയുന്നത് വരെയും നിന്നോടെന്നല്ല ഒരു വിവാഹത്തോട് തന്നെയെനിക്ക് താല്പര്യമില്ലായിരുന്നു. പിന്നെപ്പഴാ നിന്നേ ഞാൻ സ്നേഹിച്ചുതുടങ്ങിയതെന്നെനിക്കറിയില്ല. പക്ഷേ പിന്നീടെനിക്ക് നിന്നേയെത്രയും വേഗം ദേയിങ്ങനിങ്ങ് കിട്ടിയാൽ മതിയെന്നായിരുന്നു. അതും ദേ ഇപ്പൊ നടന്നു. ഇനിയെന്താ എന്റെ വായാടിക്കറിയണ്ടേ.... " അവളുടെ പിൻകഴുത്തിൽ ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞതും ചാരുവൊരേങ്ങലോടെ തിരിഞ്ഞവനെ ഇറുക്കെ പുണർന്ന് ആ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി. " എന്താടി മരങ്കേറീ.... " അവളെ ചേർത്തുപിടിച്ചുകൊണ്ട് അവൻ ചോദിച്ചു. പക്ഷേ മറുപടിയൊന്നും പറയാതെ അവൾ വീണ്ടുമവനെ പുണർന്നു. 💞 " ഡീ പെണ്ണേ...... "

കുറേ സമയം കഴിഞ്ഞിട്ടും അവളതേകിടപ്പ് തുടർന്നപ്പോൾ അവളുടെ കാതിൽ പതിയെ കടിച്ചുകൊണ്ട് അവൻ വിളിച്ചു. " എന്താ കണ്ണേട്ടാ.... " " നീയുറങ്ങാൻ പോകുവാണോ ??? " " പിന്നീപാതിരാത്രി തലകുത്തി നിൽക്കാൻ പറ്റുമോ ??? ഒന്നുറങ്ങ് കണ്ണേട്ടാ.... " പറഞ്ഞിട്ടവൾ വീണ്ടുമവന്റെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി. " ഡീ പെണ്ണേ.... ഒരുകാര്യം പറയട്ടെ.... " " എന്തുവാ ?? " " നമുക്കൊന്ന് കറങ്ങാൻ പോയാലോടീ??? കുറച്ചുദിവസത്തേക്ക് നമ്മുടേത് മാത്രമായ ഒരു ലോകം. " അവൻ പറഞ്ഞത് കേട്ട് ചാരു പെട്ടന്ന് ചാടിയെണീറ്റു. " എന്താ പറഞ്ഞത് ??? " " എഡീ കുറച്ചുദിവസത്തേക്ക് നമുക്കെങ്ങോട്ടേലുമൊന്ന് പോയാലോന്ന്..... " " ഞാൻ സ്വപ്നം കാണുവാണോ ദൈവമേ..... കളക്ട്രേറ്റ് കള്ളൻ കൊണ്ടുപോയാലോന്ന് പേടിച്ച് രാത്രി കൂടി അവിടെ കിടന്നാലോന്ന് ചിന്തിച്ചുനടന്ന എന്റെ കെട്ടിയോൻ തന്നെയാണോ ഇത് ????

ഇങ്ങേർക്ക് ഈ വക വിചാരങ്ങളൊക്കെ ഉണ്ടോ ദൈവമേ. " കട്ടിലിന്റെ നടുക്ക് മുട്ടുകുത്തി നിന്നുകൊണ്ട് പറയുന്ന അവളെ നോക്കി സിദ്ധുവൊന്നിളിച്ചു. " എന്റെ വിചാരങ്ങളൊക്കെ നീ കാണാൻ പോകുന്നെയുള്ളൂ മോളെയിനി. തല്ക്കാലം നീയിതിന് മറുപടി പറ....." അവളെ വലിച്ച് ബെഡിലേക്കിട്ട് ചുറ്റിപ്പിടിച്ചുകൊണ്ട് സിദ്ധു വീണ്ടും ചോദിച്ചു. " എനിക്കും ഒരിടത്ത് പോണമെന്നുണ്ട്...." " പറ.... അതിനി ഈ ലോകത്തിന്റെ അറ്റത്താണെങ്കിൽ പോലും കൊണ്ടുപോയിരിക്കും നിന്നേഞാൻ. " ആവേശത്തോടെ സിദ്ധു ചോദിക്കുന്നത് കേട്ട് ചാരു പതിയെ ഒന്ന് ചിരിച്ചു. " അത്ര ദൂരെയൊന്നുമല്ല...... ഇവിടെ ഒറ്റപ്പാലം വരെ പോയാൽ മതി... " " എന്തോന്ന് ഒറ്റപ്പാലമോ??? " " ആഹ് ഒറ്റപ്പാലം തന്നെ .... അവിടെ അമ്മേടെ തറവാടില്ലേ എനിക്ക് കുറച്ചുദിവസം കണ്ണേട്ടനൊപ്പം അവിടെ പോയി നിക്കണം.... എന്താ പറ്റൂലേ???? "

" ഞാൻ വിചാരിച്ചു നീ വല്ല പാരിസോ ലണ്ടനോ ഒക്കെ പറയുമെന്ന്. എന്നിട്ട് ദാ കിടക്കുന്നു അവളുടെയൊരൊറ്റപ്പാലം.... ആഹ് എന്തായാലും ശരി ഒറ്റപ്പാലമെങ്കിലൊറ്റപ്പാലം. പോയേക്കാം..." അവൻ ചിരിയോടെ പറഞ്ഞു. അത് കേട്ട് ചാരുവും ചിരിച്ചു. പിറ്റേദിവസം തന്നെ എല്ലാവരുടേയും അനുവാദം വാങ്ങി സിദ്ധുവും ചാരുവും കൂടി അരുന്ധതിയുടെ തറവാട്ടിലേക്ക് പുറപ്പെട്ടു. പെട്ടന്ന് തീരുമാനിക്കപ്പെട്ട അവരുടെ യാത്ര നീലിമയ്ക്കായിരുന്നു ഒരടിയായത്. എങ്ങനെയെങ്കിലും അവരുടെ ഇടയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ച് ചാരുവിനെ സിദ്ധുവിൽ നിന്നകറ്റണമെന്നുള്ള അവളുടെ പ്ലാൻ കലങ്ങിയല്ലോ എന്നോർത്ത് അവൾക്ക് വല്ലാത്ത നിരാശ തോന്നി. സിദ്ധുവും ചാരുവും തറവാട്ടിലെത്തുമ്പോൾ നേരം സന്ധ്യയായിരുന്നു.

മുറ്റത്ത് കാർ നിർത്തിയതും സിദ്ധുവിനെ പോലും നോക്കാതെ ഉമ്മറത്തിരുന്ന് നാമം ജപിച്ചുകൊണ്ടിരുന്ന മുത്തശ്ശിക്കരികിലേക്കൊരോട്ടമായിരുന്നു ചാരു. " ആഹാ എത്തിയോ മുത്തശീടെ പൊന്നുമോള്.... " ഓടിവന്ന് തന്നെ കെട്ടിപിടിച്ച അവളെ ചേർത്ത് പിടിച്ചുകൊണ്ട് ആ വൃദ്ധ ചോദിച്ചു. ചാരു നിറഞ്ഞ പുഞ്ചിരിയോടവരുടെ കവിളിൽ അമർത്തി ചുംബിച്ചു. " അല്ല എന്തുപറ്റി നിന്റെ കെട്ടിയോന് അല്ലെങ്കിൽ ഇങ്ങോട്ടൊന്നിറങ്ങാൻ പോലും കളക്ടറേമാന് നേരം കിട്ടൂലല്ലോ.... " " അതൊക്കെയൊരു മാജിക്കല്ലേ മുത്തശ്ശി.... " ബാഗുമെടുത്ത് ഉമ്മറത്തേക്ക് കയറിവന്ന സിദ്ധുവിനെ നോക്കി ചിരിച്ചുകൊണ്ട് ചാരു പറഞ്ഞു.

അപ്പോഴേക്കും അവിടെയുള്ള മറ്റുള്ളവരും അങ്ങോട്ടേക്ക് വന്നു. അരുന്ധതിയുടെ ആങ്ങള അരവിന്ദനും കുടുംബവും അവരുടെ ഏറ്റവും ഇളയ സഹോദരി അനാമികയുമായിരുന്നു ആ വീട്ടിലെ അപ്പോഴത്തേ അന്തേവാസികൾ. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് അരവിന്ദന്റെ കുടുംബം. ഭാര്യ ആര്യ.... മൂത്തമകൾ വിസ്മയ വിവാഹം കഴിഞ്ഞ് ഭർത്താവിനോപ്പം വിദേശത്താണ്. അവൾക്ക് താഴെയുള്ള വിജിതയും വിജിത്രയും പഠിക്കുകയാണ്. അനാമികയാണെങ്കിൽ വിവാഹം കഴിഞ്ഞുപോയി മൂന്നാം പക്കം ഭർത്താവ് മരിച്ചതോടെ വീണ്ടും തറവാട്ടിലേക്ക് തന്നെ തിരികെ വന്നതാണ്. അതിന് ശേഷം മറ്റൊരു വിവാഹത്തിന് പോലും സമ്മതിക്കാതെ ആ തറവാടിന്റെ അകത്തളങ്ങളിലൊതുങ്ങിപ്പോയതാണ് അവർ....... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story