കാവ്യമയൂരം: ഭാഗം 24

kavyamayooram

രചന: അഭിരാമി ആമി

" അനു ചിറ്റയെവിടെ മുത്തശ്ശി.... " എല്ലാവരും ഉമ്മറത്തെത്തിയിട്ടും അനാമികയെ മാത്രം കാണാത്തതുകൊണ്ട് ഉള്ളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ടാണ് ചാരുവത് ചോദിച്ചത്. " അകത്തുണ്ടാകും മോളെ.... നിങ്ങളാ വന്നതെന്നറിഞ്ഞിട്ടുണ്ടാവില്ല അല്ലെങ്കിലിപ്പോ ഓടി വന്നേനെ. അല്ലാതെ ആര് വന്നാലും അവളവർക്ക് വെട്ടപ്പെടാറില്ല. പാവമെന്റെ കുട്ടി അതിന്റെ ഗതിയിതായി പോയല്ലോ ന്റെ കൃഷ്ണ.... " " ദേ മുത്തശ്ശി വെറുതെ കരയാൻ നിക്കണ്ടാട്ടോ..... ഞാൻ വല്യ കാര്യത്തിൽ വന്നപ്പോ കരച്ചിലും പിഴിച്ചിലുമാണേൽ ഞാൻ പോകുവാ...... വാ കണ്ണേട്ടാ പോകാം.... " ചുണ്ട് കൂർപ്പിച്ച് മുഖം വീർപ്പിച്ച് ഇരുന്നിടത്ത് നിന്നും എണീറ്റ് സിദ്ധുവിനെ നോക്കി ചാരു പറഞ്ഞു. " നീയെന്റെ കയ്യീന്ന് നല്ല തല്ല് വാങ്ങൂട്ടോ കാന്താരി..... " " വേണ്ട വേണ്ട സോപ്പിങ്ങൊന്നും വേണ്ട ഞാൻ ഞങ്ങടെ വീട്ടിൽ പോകുവാ???? "

കൊച്ചുകുഞ്ഞുങ്ങളെപ്പോലെ ചിണുങ്ങിക്കൊണ്ട് പറയുന്ന അവളെ കണ്ട് എല്ലാവരും ചിരിച്ചു. " ഞങ്ങടെ വീടോ ?? അപ്പോ ഇതാരുടെ വീടാഡീ കാന്താരീ... " " ആഹ് ഇതും എന്റെ വീടൊക്കെ തന്നെ എന്നാലും ഞാൻ പോകുവാ.... " " ആഹാ അത്ര വാശിയാണോ എന്നാ പൊക്കോ..... ഞാൻ പോയി അനൂനോട്‌ പറയാം അവളുണ്ടാക്കിയ അച്ചപ്പോം ഉണ്ണിയപ്പോമൊന്നും ഇവിടാർക്കും വേണ്ട അയലത്തെ പിള്ളേർക്കോ മറ്റോ കൊടുത്തെക്കാൻ..... " " ഏയ് അതുവേണ്ട എന്നാപ്പിന്നെ ഞാനത് തീർന്നിട്ടേ പോന്നുള്ളു..... ഞാൻ പോയി ചിറ്റേ കാണട്ടേ..... " മുത്തശ്ശിയെ തടഞ്ഞുകൊണ്ട് അകത്തെക്കോടുന്നതിനിടയിൽ അവൾ വിളിച്ചുപറഞ്ഞു. " പതിയെ പോ കുട്ട്യേ.... " അവർ പിന്നിലിരുന്ന് വിളിച്ചുപറഞ്ഞുവെങ്കിലും ചാരുവതൊന്നും ശ്രദ്ധിച്ചിരുന്നില്ല. " ഇങ്ങനൊരു കൊതിച്ചിപ്പാറു.... " ചിരിയോടെ അരവിന്ദനും പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു. ചാരു നേരെ അടുക്കളയിലേക്കാണ് പോയത്. നീളൻ വരാന്ത കടന്ന് അടുക്കളയിലേക്ക് ഇറങ്ങുമ്പോഴേ ഉണ്ണിയപ്പത്തിന്റെ നറുമണമവളുടെ മൂക്കിലേക്കിരച്ചുകയറി.

അതാസ്വദിച്ചുകൊണ്ട് അവളടുക്കളയിലേക്ക് കയറുമ്പോഴേ കണ്ടു അടുപ്പിലേ ചട്ടിയിൽ നിന്നും മൊരിഞ്ഞ ഉണ്ണിയപ്പം മുറത്തിൽ നിരത്തിയ വാഴയിലയിലേക്ക് കോരിയിടുന്ന അനാമികയെ. പുറം തിരിഞ്ഞുനിൽക്കുന്ന അവളെ ഒരു നിമിഷം ചാരുവിന്റെ നെഞ്ചിലൊരു ഭാരമിരിക്കുന്നത് പോലെ തോന്നി. ഈർക്കിൽ കരയുള്ള സെറ്റും മുണ്ടും ധരിച്ച് മുടി പിന്നിലൊതുക്കിക്കെട്ടിയ അവളെ നോക്കി നിൽക്കേ വൈധവ്യമെന്ന ശാപത്തിന്റെ ഏറ്റവും ഉഗ്രരൂപം നേരിൽ കണ്ടിട്ടെന്നപോലെ ചാരുവിന്റെ മിഴികൾ നനഞ്ഞു. ഈ കാലത്തും ഇങ്ങനെയൊരു പെണ്ണൊ എന്ന് ഒരു നിമിഷം ശങ്കിക്കാതെയുമിരുന്നില്ലവൾ. പിന്നെ പതിയെ നടന്നുചെന്നവളെ പിന്നിലൂടെ കെട്ടിപ്പിടിച്ച് ആ തോളിൽ ചുംബിച്ചു ചാരു. " അപ്പിടി വിയർപ്പാ മോളെ ചിറ്റേടെ മേത്ത്.... " അവളുടെ പിടി വിടീക്കാനൊരു പാഴ്ശ്രമം നടത്തിക്കൊണ്ട് അനാമിക പറഞ്ഞുവെങ്കിലും ചാരുവൊന്ന് കൂടി അവളെ ഇറുകെ പുണരുകയാണ് ചെയ്തത്.

" പക്ഷേ എനിക്ക് തോന്നീട്ടുള്ളതെന്റെ ചിറ്റക്കെപ്പോഴുമൊരു ഭസ്മത്തിന്റെ മണാണെന്നാ.... " ചാരു പറയുന്നത് കേട്ട് അവൾ വെറുതെയൊന്ന് ചിരിച്ചു. " എന്താ ഒരു ചിരി ??? " " ഒന്നുല്ലെഡീ കുറുമ്പീ.... നീ ദാ ഇതൊന്ന് കഴിച്ചുനോക്കിക്കേ..... " അനു വേഗമിലയിൽ നിന്നുമൊരുണ്ണിയപ്പമെടുത്ത് ഊതിത്തണുപ്പിച്ച് ചാരുവിന്റെ വായിലേക്ക് വച്ചുകൊടുത്തു. അവളൊരു കൊച്ചുകുഞ്ഞിനെപ്പോലത് കഴിച്ചു. " ഞാനൊന്ന് കുളിച്ചിട്ടുവരാം ചിറ്റേ.... പിന്നേ വൈകുന്നേരം നമുക്ക് കാവിൽ പോണോട്ടോ.... " പറഞ്ഞുകൊണ്ടൊരുണ്ണിയപ്പോമെടുത്ത് കടിച്ചുകൊണ്ട് ചാരു പുറത്തേക്ക് ഓടി. അത് നോക്കിയൊരു ചെറുചിരിയോടെ അനാമിക വീണ്ടും ജോലികളിലേക്ക് തിരിഞ്ഞു. ചാരു ഓടി ഇടനാഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് പെട്ടന്നൊരു കയ്യവളെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചെടുത്തുകൊണ്ട് അടുത്ത മുറിയിലേക്ക് കയറിയത്. " ഇങ്ങേരെന്താ എന്നേ തട്ടിക്കൊണ്ട്‌ പോണോ ?? " മുറിയിലേക്ക് കയറിയതും ഒരു കള്ളച്ചിരിയോടെ നിൽക്കുന്ന സിദ്ധുവിനെ കണ്ട് ചുണ്ട് കൂർപ്പിച്ചുകൊണ്ട് ചാരു ചോദിച്ചു.

" ഇങ്ങനെ പോയാൽ അത് വേണ്ടി വരും.... ഇവിടെ വന്നെല്ലാരേം കണ്ടപ്പോ എന്നേനിനക്ക് വേണ്ടല്ലേഡീ....." " ആഹ് വേണ്ട.... അതിനിപ്പോ എന്ത്‌ വേണം ???? " തന്റെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചുകൊണ്ട് നിന്ന് പറയുന്നവനെ നോക്കി കുറുമ്പോടെ അവളും പറഞ്ഞു. " എന്ത്‌ വേണേലും തരുമോ ???? " " അങ്ങനെ എന്തും പറ്റില്ല വേണേൽ ഈ ഉണ്ണിയപ്പം തരാം.... " അവന്റെ ചോദ്യവും നോട്ടത്തിലെ പന്തികേടുമൊക്കെ മനസ്സിലാക്കിയ അവളാ മുഖത്ത് നോക്കാതെ മതി. " മ്മ്ഹ് ശരി ഉണ്ണിയപ്പം മതി പക്ഷേ ഇത് വേണ്ട....." അവളുടെ കയ്യിലിരുന്നത് തട്ടിമാറ്റി പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു. " ആഹ് ഇത് വേണ്ടെങ്കിൽ അടുക്കളയിൽ പോയെടുത്തൊ....മാറങ്ങോട്ട് എനിക്ക് കുളിക്കാൻ പോണം. " " ഹാ അങ്ങനങ്ങ് പോയാലെങ്ങനാ തരാമെന്ന് പറഞ്ഞത് തന്നിട്ട് പോയാ മതി....." പറഞ്ഞതും ഒരു വലിക്കവളെ തന്റെ നെഞ്ചിലേക്കിട്ടവനിറുകെ പുണർന്നിരുന്നു. " കണ്ണേട്ടാ.... "

പിടയ്ക്കുന്ന മിഴികളോടവൾ വിളിച്ചതും സിദ്ധു കുനിഞ്ഞവളുടെ അധരങ്ങളെ വിഴുങ്ങിയിരുന്നു. ചാരുവിന്റെ മിഴികൾ ഒന്ന് തുറിച്ചിട്ട്‌ പതിയെ കൂമ്പിയടഞ്ഞു. കൈകൾ അവന്റെ ഷർട്ടിൽ പിടി മുറുക്കി. സിദ്ധുവിന്റെ കൈകളവളുടെ സാരിക്കിടയിലൂടെ അവളുടെ അണിവയറിലേക്കരിച്ചിറങ്ങിയതും ചാരുവൊരേങ്ങലോടെ ഉയർന്നുപൊങ്ങി. അവളുടെ വിരലുകൾ അവന്റെ മുടിയിഴകളെ കൊരുത്തുവലിച്ചു. അവളുടെയാ പ്രവർത്തികളൊക്കെയും അവനെ കൂടുതൽ ഉത്തേജിപ്പിക്കുന്നതായിരുന്നു. അവൻ വീണ്ടും വീണ്ടും അവളുടെ അധരങ്ങളിലേക്കാഴ്ന്നിറങ്ങി. ഒരു റോസാദളം പോലെ മൃദുവായ അവളുടെ അധരങ്ങളെയവൻ മാറിമാറി നുണഞ്ഞെടുത്തു. ചുണ്ടുകൾ പതിയെ നാവുകൾക്ക് വഴി മാറിയത് പോലും അറിയാതെ അവർ വീണ്ടും വീണ്ടും ഗാഡമായി ചുംബിച്ചുകൊണ്ടിരുന്നു.

ഒടുവിൽ അവനിലേ ആവേശത്തെ താങ്ങാൻ കഴിയാത്ത വിധം അവൾ തളർന്നുതുടങ്ങിയപ്പോൾ..... ശ്വാസം കിട്ടാതെ പിടഞ്ഞുതുടങ്ങിയപ്പോൾ സിദ്ധുവവളുടെ അധരങ്ങളെ മോചിപിച്ച് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പൊതിഞ്ഞുപിടിച്ചു. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 " ഡീ നീയിനിയും ഡ്രസ്സ്‌ മാറാൻ പോകുവാണോ ?? ഇനി മാറാനൊന്നും സമയമില്ല ഇതുതന്നെ മതി..... " വൈകുന്നേരം കാവിൽ പോകാൻ റെഡിയാവുകയായിരുന്നു എല്ലാവരും. അതിനിടയിൽ ഒരുക്കമൊക്കെ കഴിഞ്ഞ് വേറൊരു സാരിയുമെടുത്ത് മുറിക്ക് പുറത്തേക്ക് പോകാനൊരുങ്ങിയ ചാരുവിനെ കണ്ട് സിദ്ധു പറഞ്ഞു. " ഇത് പെട്ടന്ന് കഴിയും ഒരഞ്ചുമിനിറ്റ് കണ്ണേട്ടൻ താഴോട്ട് പൊക്കോ ഞാനങ്ങുവന്നേക്കാം.... " പറഞ്ഞിട്ട് മറുപടി കേൾക്കാൻ നിൽക്കാതെ ചാരു പുറത്തേക്ക് പോയി. പിന്നീടൊന്നും പറയാതെ സിദ്ധു റെഡിയാവാൻ തുടങ്ങി. അവൻ റെഡിയായി താഴെ വന്നിട്ടും ചാരുവും അനാമികയും മാത്രം താഴേക്ക് വന്നിരുന്നില്ല. " ഈ അനൂം ചാരുവുമിതെന്തെടുക്കുവാ ???? "

കുറേ സമയം കഴിഞ്ഞിട്ടും അവരെ കാണാതെ വന്നപ്പോൾ മുകളിലേക്ക് നോക്കി നിന്നുകൊണ്ട് ആര്യ ചോദിച്ചു. " ആഹ് അതുടനെയൊന്നും നോക്കണ്ട.... ഒരുത്തി ഉടുത്ത സാരി പോരെന്നും പറഞ്ഞ് വേറൊന്നെടുത്തോണ്ട് ചിറ്റേടടുത്തൊട്ട് പോയിട്ടുണ്ട്. ഇനി അതുടുത്ത് തീർന്നല്ലേ വരൂ...... " ഉമ്മറത്തെ സോപാനത്തിലേക്ക് ഇരുന്ന് ഫോൺ കയ്യിലെടുത്തുകൊണ്ട് സിദ്ധു പറഞ്ഞു. അതുകേട്ട് എല്ലാവരും ചിരിച്ചു. പിന്നെയും കുറച്ചുസമയം കൂടി കടന്നുപോയി. " ന്റെ കൃഷ്ണ.... ഞാനെന്താ ഈ കാണുന്നെ.... " ഊർമിളാമ്മ പറയുന്നത് കേട്ട് എല്ലാവരുമാദ്യം അവരിലേക്കും പിന്നീട് സ്‌റ്റെയർ കേസിന് മുകളിലേക്കും നോക്കി. സിദ്ധുവിന്റെ കണ്ണുകളാദ്യം പതിഞ്ഞത് ചാരുവിലായിരുന്നു. അവളാദ്യം ധരിച്ചിരുന്നസാരി തന്നെയായിരുന്നു അപ്പോഴും വേഷം. ( ഇവള് സാരി മാറ്റിയില്ലേ... പിന്നിതുവരെ എന്ത്‌ മൊട്ടയിടുവായിരുന്നു രണ്ടും കൂടി.... ) സ്വയം പറഞ്ഞുകൊണ്ടവൾക്ക് പിന്നിലേക്ക് നോക്കിയ സിദ്ധുവിന്റെ കണ്ണുകളുമൊന്ന് വികസിച്ചു. ചാരുവിന്റെ ഒപ്പം എന്തോ തെറ്റ് ചെയ്തൊരു കുട്ടിയെപ്പോലെ ഇറങ്ങിവരുന്ന അനാമികയിലായിരുന്നു അപ്പോൾ എല്ലാവരുടെയും നോട്ടം..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story