കാവ്യമയൂരം: ഭാഗം 25

kavyamayooram

രചന: അഭിരാമി ആമി

" ന്റെ കൃഷ്ണ.... ഞാനെന്താ ഈ കാണുന്നെ.... " ഊർമിളാമ്മ പറയുന്നത് കേട്ട് എല്ലാവരുമാദ്യം അവരിലേക്കും പിന്നീട് സ്‌റ്റെയർ കേസിന് മുകളിലേക്കും നോക്കി. സിദ്ധുവിന്റെ കണ്ണുകളാദ്യം പതിഞ്ഞത് ചാരുവിലായിരുന്നു. അവളാദ്യം ധരിച്ചിരുന്നസാരി തന്നെയായിരുന്നു അപ്പോഴും വേഷം. ( ഇവള് സാരി മാറ്റിയില്ലേ... പിന്നിതുവരെ എന്ത്‌ മൊട്ടയിടുവായിരുന്നു രണ്ടും കൂടി.... ) സ്വയം പറഞ്ഞുകൊണ്ടവൾക്ക് പിന്നിലേക്ക് നോക്കിയ സിദ്ധുവിന്റെ കണ്ണുകളുമൊന്ന് വികസിച്ചു. ചാരുവിന്റെ ഒപ്പം എന്തോ തെറ്റ് ചെയ്തൊരു കുട്ടിയെപ്പോലെ ഇറങ്ങിവരുന്ന അനാമികയിലായിരുന്നു അപ്പോൾ എല്ലാവരുടെയും നോട്ടം. സ്ഥിരമണിയാറുള്ള സെറ്റും മുണ്ടിനും പകരം പീച്ച് നിറത്തിലുള്ളൊരു പട്ടുസാരിയായിരുന്നു അവളുടെ വേഷം. നെറ്റിയിലെ പതിവ് ഭസ്മക്കുറി മാറ്റി കുഞ്ഞൊരു സ്റ്റിക്കറ് പൊട്ട് വച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം ആദ്യമാണല്ലോ അവളൊരു നിറമുള്ള വസ്ത്രം ധരിക്കുന്നതെന്നോർത്ത് ഊർമിളമ്മയുടെ മിഴികൾ നിറഞ്ഞൊഴുകി.

പക്ഷേ തനിക്കർഹമല്ലാത്തതെന്തോ കരസ്ഥമാക്കിയ ഭാവമായിരുന്നു അനുവിന്റെ മുഖത്തപ്പോഴും. കൂടുതൽ സംസാരിച്ചവളെ വേദനിപ്പിക്കേണ്ടെന്ന് കരുതി ആരുമതിനെപ്പറ്റി കൂടുതലൊന്നും സംസാരിക്കാൻ നിന്നിരുന്നില്ല അപ്പോൾ. പക്ഷേ എല്ലാവരും കാറിലേക്ക് കയറുന്നതിനിടയ്ക്കും ചാരുവിലേക്ക് പാളിയെത്തിയ സിദ്ധുവിന്റെ നോട്ടത്തിൽ വല്ലാത്തൊരു ബഹുമാനം നിറഞ്ഞിരുന്നു അവളോട്. കാവിലെത്തി ദീപാരധനയൊക്കെ കഴിഞ്ഞ് അവർ തിരിക്കാനൊരുങ്ങുമ്പോഴായിരുന്നു അനാമിക ഒപ്പമില്ലെന്നകാര്യം ചാരു ശ്രദ്ധിച്ചത്. അവൾ പതിയെ മറ്റുള്ളവരുടെ കൂടെ നിന്നും മാറി കാവിനുള്ളിലേക്ക് ചെന്നു. പക്ഷേ അവളകത്തേക്ക് ചെല്ലും മുൻപ് തന്നെ കണ്ടു ഉള്ളിലെ ഇരുളടഞ്ഞ ഭാഗത്ത്‌ നിന്നും അനുവിറങ്ങി വരുന്നത്. നടക്കുന്നതിനിടയിൽ അവൾ മിഴികളമർത്തി തുടയ്ക്കുന്നതും ചാരു ശ്രദ്ധിച്ചിരുന്നു. " ചിറ്റേ.... " മുന്നിൽ നിന്നിരുന്ന തന്നെ ശ്രദ്ധിക്കാതെ മുന്നോട്ട് പോകാൻ തുനിഞ്ഞ അനുവടുത്തെത്തിയതും ചാരു പെട്ടന്ന് വിളിച്ചു. ആ വിളി കേട്ട് അനാമിക വിരണ്ടവളെ നോക്കി.

അപ്പോൾ മാത്രമായിരുന്നു ചാരുവവിടെ നിന്നിരുന്നത് പോലും അവൾ കണ്ടത്. പ്രതീക്ഷിക്കാതെയുണ്ടായ ആ കണ്ടുമുട്ടലിന്റെ പതർച്ച മുഴുവനും അവളുടെ മുഖത്തപ്പോഴുണ്ടായിരുന്നു. " ചിറ്റയിതെവിടെപ്പോയതാ ??? " അവളുടെ മിഴികളിലേക്ക് നോക്കി ചാരു ചോദിച്ചു. " അത്.... ഞാൻ.... പിന്നെ..... ഞാനൊന്നൂടെ തൊഴാൻ പോയതാ....." എങ്ങനെയൊക്കെയോ വിക്കി വിക്കി അവൾ പറഞ്ഞൊപ്പിച്ചു. ആ വാക്കുകളിൽ എന്തോ പൂർണമായ വിശ്വാസം തോന്നിയിരുന്നില്ലെങ്കിലും ചാരുവൊന്ന് മൂളി. " ബാ മോളെ നമുക്ക് പോകാം..... " പിന്നെയുമെന്തോ ഒളിക്കാനുള്ളത് പോലെ ചാരുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് അവൾ ധൃതിയിൽ പുറത്തേക്ക് നടന്നു. പക്ഷേ അവളുടെയൊപ്പം നടക്കുമ്പോഴും ചാരുവിന്റെ നോട്ടമവൾ വന്നിടത്തേക്കായിരുന്നു. അവിടമാകെ ഇരുളിൽ മുങ്ങിയിരുന്നു. പക്ഷേ ആ ഇരുളിന്റെ മറപറ്റി മറ്റൊരാൾ കൂടി അവിടെ നിന്നിരുന്നത് അവൾ കണ്ടിരുന്നില്ല. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 രാത്രി ആഹാരമൊക്കെ കഴിഞ്ഞ് വെറുതെ പൂമുഖത്തേക്ക് ഇറങ്ങിയതായിരുന്നു സിദ്ധു.

അവന്റെ പിന്നാലെ തന്നെ ചാരുവും വന്നു. അപ്പോഴേക്കും മറ്റുള്ളവരെല്ലാം അവരവരുടെ മുറികളിലേക്ക് പോയിരുന്നു. തൂണിൽ ചാരി പുറത്തെ നിലാവിലേക്ക് നോക്കി നിൽക്കുകയായിരുന്ന ചാരുവിനെ തന്നെ നോക്കി സോപാനത്തിണ്ണയിൽ കാലുനീട്ടിയിരിക്കുകയായിരുന്നു സിദ്ധു. ഒരു ബനിയനും മുട്ടിന്റെ താഴെ നിൽക്കുന്ന ഒരു പാവാടയുമായിരുന്നു അപ്പോഴത്തെ അവളുടെ വേഷം. സ്റ്റെപ് കട്ട് ചെയ്ത മുടിയിഴകൾ പിന്നിൽ വിടർത്തിയിട്ടിരുന്നു. കാതിലെ സെക്കന്റ്‌ സ്റ്റഡൊഴിച്ചാൽ ആഭരണണങ്ങളൊന്നും തന്നെ അവളണിഞ്ഞിരുന്നില്ലെങ്കിലും അപ്പോഴും വല്ലാത്തൊരു ഭംഗിയവളിൽ തോന്നിച്ചിരുന്നു. അങ്ങനെ കുറേ സമയം കൂടവളെത്തന്നെ നോക്കിയിരുന്നിട്ട് സിദ്ധു പതിയെ എണീറ്റവളുടെ അരികിലേക്ക് ചെന്നു. അപ്പോഴുമെന്തോ ചിന്തകളിൽ മുഴുകി നിന്നിരുന്ന അവളതൊന്നുമറിഞ്ഞിരുന്നില്ല. " എന്തുപറ്റി എന്റെ ചീവിടിന്നാകെ സൈലെന്റാണല്ലോ ??? " ചാരുവിനെ പിന്നിലൂടെ ചെന്ന് ചേർത്തുപിടിച്ചുകൊണ്ട് സിദ്ധു ചോദിച്ചു. " ഒന്നുല്ല കണ്ണേട്ടാ.... "

" അങ്ങനല്ലല്ലോ എന്തോ ഉണ്ട്.... എന്തുപറ്റി ???? " അവളൊഴിഞ്ഞുമാറാൻ ശ്രമിച്ചുവെങ്കിലും സിദ്ധു വിടാൻ ഭാവമില്ലായിരുന്നു.. " ഞാൻ ചിറ്റേടെ കാര്യമോർക്കുവാരുന്നു.... " " ചിറ്റക്കിപ്പോ എന്തുപറ്റി ?? " സോപാനത്തിണ്ണയിലേക്കിരുന്നുകൊണ്ട് അവളെയും പിടിച്ചുതന്റെ മടിയിലേക്കിരുത്തിക്കൊണ്ട് അവൻ ചോദിച്ചു. " ഒ..... ഒന്നൂല്ല.... ഞാൻ വെറുതെ ഓരോന്നോർത്തതാ.... " അവനോടങ്ങനെ പറഞ്ഞുവെങ്കിലും കാവിൽ വച്ചുനടന്ന സംഭവങ്ങളായിരുന്നു അവളുടെ തല നിറയെ. " ചാരു..... സത്യം പറഞ്ഞാൽ അപ്പൊ നിന്നേ ദേ ഇതുപോലെ കെട്ടിപ്പിടിച്ചൊരുമ്മ തരാനാ എനിക്ക് തോന്നിയെ. " " അതെന്തിനാ ??? " തന്നേ മുറുകെ കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് പറയുന്നവന്റെ നെഞ്ചോടൊന്നുകൂടി ഒട്ടിചേർന്നുകൊണ്ട് ചാരു ചോദിച്ചു.

" അതോ.... നിനക്കറിയോ വിവാഹം കഴിഞ്ഞ് മൂന്നിന്റന്നാ ചിറ്റേടെ ഭർത്താവ് മരിക്കുന്നത്. അതോടെ ആ വീട്ടിൽ ചിറ്റയൊരപശകുനം പിടിച്ചവളായി. അങ്ങനെയാണ് മുത്തശ്ശനും അമ്മാവനും കൂടി ചെന്ന് അവരെ തിരികെ ഇങ്ങോട്ട് തന്നെ കൊണ്ടുവന്നത്. പക്ഷേ അപ്പോഴേക്കും തന്റെ ദോഷം കൊണ്ടാണ് ഭർത്താവ് മരിച്ചതെന്നുള്ള ചിന്ത വേരുറച്ചിരുന്നു. പിന്നീട് എല്ലാത്തിൽ നിന്നും എല്ലാരിൽ നിന്നുമൊരൊളിച്ചോട്ടമായിരുന്നു ചിറ്റയുടെ ജീവിതം. ശരീരത്തിലേതെന്ന പോലെ ജീവിതത്തിലെ നിറങ്ങളും അവരുപേക്ഷിച്ചു. തറവാട്ടിലെ തന്നെ എന്തെങ്കിലും വിശേഷം വന്നാലും അതിൽ നിന്നൊക്കെ ഒഴിഞ്ഞുനിൽക്കാനായിരുന്നു ശ്രമിച്ചിരുന്നത്. അങ്ങനെ ജീവിച്ച ചിറ്റയൊരു നിറമുള്ള തുണിയുടുത്ത് കണ്ടതിന്നാണ്. അതിന് കാരണം എന്റെയീ വായാടിപ്പെണ്ണാ..... നിനക്കെന്താഡീ ഞാനിപ്പോ തരിക ???? "

" ഒരുമ്മമതി ..... " അവന്റെ ചോദ്യം കേട്ട് വളകിലുങ്ങും പോലെ ചിരിച്ചുകൊണ്ട് ചാരു പറഞ്ഞു. അതുകേട്ട് ആ ഇരുളിലും സിദ്ധുവിന്റെ മുഖം തെളിയുന്നതവൾ കണ്ടു. ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവൻ കുനിഞ്ഞവളുടെ അധരങ്ങളെ നാവുകൊണ്ട് പതിയെ ഒന്ന് തഴുകിയിട്ട് അവയെ വായിലാക്കി നുണഞ്ഞു. ചാരു ഇരുകൈകൾ കൊണ്ടും അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു. സിദ്ധുവിന്റെ വിരലുകളപ്പോഴേക്കും അവളിലൂടൊഴുകിത്തുടങ്ങിയിരുന്നു. ദീർഘമായൊരു ചുംബനത്തിന് ശേഷം ചാരുവിൽ നിന്നൊന്നകന്നുവെങ്കിലും അതേ വേഗത്തിൽ തന്നെ അവൻ വീണ്ടുമവളുടെ കഴുത്തടിയിൽ മുഖം പൂഴ്ത്തി.

അവിടെമാകെ എന്തോ തിരഞ്ഞൊടുവിൽ അവന്റെ അധരങ്ങൾ അവളുടെ തൊണ്ടക്കുഴിയിൽ വന്നടിഞ്ഞു. അവിടുത്തെ പിടപ്പിനെ നാവുകൊണ്ട് തഴുകി നൊട്ടിനുണയുന്നത്തിനൊപ്പം തന്നെ അവളുടെ വയറിലൂടിഴയുകയായിരുന്നു അവന്റെ കൈ. ചുണ്ടുകൾ കഴുത്തിൽ നിന്ന് താഴേക്ക് ചലിച്ചവളുടെ നെഞ്ചിലേക്കമർന്ന അതേ സമയം തന്നെയായിരുന്നു സിദ്ധുവിന്റെ ചാരുവിന്റെ പൊക്കിൾചുഴിയിലമർന്നത്. ആ നിമിഷമൊരേങ്ങലവളിൽ നിന്നുമുയർന്നെങ്കിലും ഇടം കൈകൊണ്ടവളുടെ വായ മൂടി സിദ്ധുവതിനെ തടഞ്ഞിരുന്നു. ചാരു വീണ്ടുമവനെ തന്നിലേക്കമർത്തിപ്പിടിച്ചു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story