കാവ്യമയൂരം: ഭാഗം 26

kavyamayooram

രചന: അഭിരാമി ആമി

" മതിയാക്കിക്കൂടേ അനൂ സ്വയം ശിക്ഷിച്ചുകൊണ്ടുള്ള ഈ ജീവിതം ????ഇനിയുമെന്നെയിങ്ങനെ നോവിച്ചുമതിയായില്ലേ നിനക്ക്???? " " ഇതൊരു ശിക്ഷയൊന്നുമല്ല ജയേട്ടാ..... ഇതെന്റെ വിധിയാണ്. ഈ വിധിയോട് ഞാൻ പൊരുത്തപ്പെട്ട് കഴിഞ്ഞു.....പിന്നെ നിങ്ങൾക്ക് നോവുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ കുറ്റബോധം കൊണ്ടാവും. ആ നൊമ്പരത്തിന്റെ ആക്കം കുറയ്ക്കാൻ തല്ക്കാലം ഞാനാളല്ല.... " " അനൂ ഞാൻ..... " " മതി...... വിധവയായൊരുവളിങ്ങനെ ഇരുളിന്റെ മറപറ്റിയൊരന്യപുരുഷനൊപ്പം നിന്നാൽ സമൂഹമതിനെ വ്യാക്യാനിക്കുതെങ്ങനെയാകുമെന്ന് ഞാൻ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ ജയേട്ടന്..... ദയവ് ചെയ്ത് ഇനിയങ്ങനെയൊരു പേര് കൂടിയെനിക്ക് സമ്മാനിച്ചുതരരുത്. " പറഞ്ഞിട്ട് ധൃതിയിൽ കാവിന് വെളിയിലേക്ക് നടക്കുമ്പോൾ മിഴിനീരവളുടെ കാഴ്ചയേ മറച്ചിരുന്നു.

" നീയിതെന്ത്‌ നിൽപ്പാ അനൂ.....ഈ കറിയടിക്ക് പിടിച്ചത് കണ്ടില്ലേ നീ ???? " അടുക്കളയിലേക്ക് കയറിവരുമ്പോൾ അടുപ്പിലിരുന്ന് കരിയുന്ന കറിയും മറ്റേതോ ലോകത്തിൽ മുഴുകി നിൽക്കുന്ന അനാമികയേയും കണ്ടുകൊണ്ടാണ് ആര്യയത് ചോദിച്ചത്. അത് കേട്ടതും ഒരു ഞെട്ടലോടെ സ്വബോധം വീണ്ടെടുത്ത അനു അവരെ അന്തംവിട്ട് നോക്കി നിന്നു. " എ.....എന്താ എടത്തീ..... " " നിനക്കിതെന്ത് പറ്റിയനൂ.... ഇന്നലെ മുതൽ നീയിവിടെയെങ്ങുമല്ലല്ലോ.... " ഓടിവന്ന് കറിയടുപ്പിൽ നിന്നും വാങ്ങിവച്ചുകൊണ്ട് ആര്യ വീണ്ടും ചോദിച്ചു. " ഒ.... ഒന്നൂല്യ ഏടത്തീ.... ഞാൻ..... ഞാൻ വെറുതെയോരോന്ന് ആലോചിച്ചങ്ങ് നിന്നുപോയതാ.... " പറഞ്ഞിട്ട് അവൾ വീണ്ടുമേതോ പണികളിലേക്ക് തിരിഞ്ഞു. അല്പനേരമവളുടെ ചെയ്തികൾ നോക്കി നിന്നിട്ട് ആര്യ സ്റ്റോർ റൂമിലേക്കും പോയി.

" അമ്മാമ്മേ.... എനിക്കൊരു കാര്യം പറയാനുണ്ട്.... " അരവിന്ദൻ തൊടിയിലെ തെങ്ങിന് തടമെടുത്തുകൊണ്ട് നിൽക്കുമ്പോഴാണ് സിദ്ധുവങ്ങോട്ട് വന്നത്. " എന്താടാ.... " " അതുപിന്നെ അമ്മാമ്മേ.... തല്ക്കാലം ഞാനീ പറയുന്ന കാര്യം അമ്മാമ മാത്രമറിഞ്ഞാൽ മതി......" " നീ പറയെടാ.... " മുഖവുരയോടെ പറഞ്ഞുതുടങ്ങിയ അവനെ കേൾക്കാൻ തയാറായി മൺവെട്ടി മാറ്റിവച്ച് തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് മുഖം തുടച്ചുകൊണ്ട് അല്പം മാറിയൊരു കല്ലിലേക്ക് ഇരുന്നുകൊണ്ട് അരവിന്ദൻ പറഞ്ഞു. " അതെങ്ങനെ തുടങ്ങണമെന്നെനിക്കറിയില്ലമ്മാമേ...... ---" " നീയിതെന്തൊക്കെയാ സിദ്ധു ഈ പറയുന്നത് ???? " " സത്യമാണമ്മാമേ...... ഇപ്പോഴേ വൈകിപ്പോയി ഇനിയെങ്കിലും ഈ കാര്യത്തിലൊരു തീരുമാനമെടുക്കണം...." സിദ്ധു പറഞ്ഞതെല്ലാം കേട്ട് എന്ത്‌ ചെയ്യണമെന്നറിയാതെയൊരാശയക്കുഴപ്പത്തിലിരിക്കുകയായിരുന്നു അരവിന്ദൻ. ഒപ്പം തന്നെ ഒരു കുറ്റബോധവും തന്നെ വന്ന് മൂടുന്നതയാളറിഞ്ഞു. 💕💕💕💕💕💕💕💕💕💕💕💕💕💕💕

" ദേ കണ്ണേട്ടാ ഇങ്ങോട്ട് കേറി വരുന്നുണ്ടോ..... ഞാൻ പോവാ.... " തറവാടിന് പിന്നിലെ വലിയ കുളത്തിൽ നീന്തിക്കുളിച്ചുകൊണ്ടിരിക്കുന്ന സിദ്ധുവിനെ നോക്കി വെള്ളത്തിലേക്ക് കാലിട്ടുകൊണ്ട് പടവിലിരിക്കുകയായിരുന്ന ചാരു പറഞ്ഞു. " അവിടിരുന്നലക്കാതെ ഇങ്ങോട്ടിറങ്ങി വാടി മൂശേട്ടേ..... " ഇരുകൈകൾ കൊണ്ടും വെള്ളത്തിനൊപ്പം മുഖത്തേക്ക് ഒഴുകിയിറങ്ങിയിരുന്ന മുടിയിഴകളെ പിന്നിലേക്ക് തടവിയൊതുക്കിക്കൊണ്ട്‌ സിദ്ധു പറഞ്ഞു. " ഓഹ് പിന്നേ എന്നിട്ട് വേണം നീന്തലറിയാത്ത ഞാനീ കുളത്തിൽ കിടന്ന് മുങ്ങിച്ചാകാൻ..... " " അയ്യേ മോശം.... മോശം....ഇക്കാലത്ത് നീന്തലറിയാത്തവരുണ്ടോ ??? ഇതൊക്കെ പഠിച്ചിരിക്കണ്ടേ .... ആഹ് ഇനിയിപ്പോ സാരമില്ല..... പൊന്നുമോളിങ്ങോട്ടിറങ്ങിവാ..... കണ്ണേട്ടൻ പഠിപ്പിക്കാം.... " മുഖം വീർപ്പിച്ചുവച്ചുകൊണ്ട് പറഞ്ഞ ചാരുവിനരികിലേക്ക് നീന്തിയടുത്തുകൊണ്ട് സിദ്ധു പറഞ്ഞു

. " ഏയ് അതൊന്നും വേണ്ട..... എനിക്ക് പടിക്കണ്ടാ.... " അവൻ നീന്തിവന്ന് വെള്ളത്തിലേക്ക് കിടന്നിരുന്ന അവളുടെ കാലുകളിലേക്കെത്തിപ്പിടിക്കാൻ കൈ നീട്ടിയപ്പോഴേക്കും ചാടി കരയിലേക്ക് കയറിക്കൊണ്ട്‌ ചാരു പറഞ്ഞു. " ഇങ്ങോട്ട് വാ പെണ്ണേ ഞാനല്ലേ വിളിക്കുന്നെ..... " " അതാ ഒട്ടും വരാത്തത്.... " ചാരു കുറുമ്പോടെ പറഞ്ഞുകൊണ്ട് ചിരിച്ചു. " ഓഹ് എന്നാ ശരി അങ്ങനെ ആയിക്കോട്ടെ..... " പറഞ്ഞിട്ട് കരയിലേക്ക് കയറി വരുമ്പോൾ അവന്റെ മുഖം വീർത്തിരുന്നു. കൊച്ചുകുട്ടികളെപ്പോലെ മുഖം കനപ്പിച്ചുവച്ചു നിൽക്കുന്ന അവനെക്കണ്ട് ചാരു ചിരി കടിച്ചമർത്തി. " അയ്യോടാ പിണങ്ങിയോ .??? " " ഒഞ്ഞുപോയേഡീ.... " അവളെ മൈൻഡ് ചെയ്യാതെ തോർത്തെടുത്ത് തല തുടയ്ക്കുന്നതിനിടയിൽ സിദ്ധു പറഞ്ഞു. " ഹാ ആ തല നേരെ തുടയ്ക്ക് കണ്ണേട്ടാ.... " തുടച്ചിട്ടും വെള്ളമിറ്റുവീണുകൊണ്ടിരുന്ന അവന്റെ തലയിലേക്ക് നോക്കി പറഞ്ഞുകൊണ്ട് അവനിൽ നിന്നും തോർത്ത്‌ ബലമായി പിടിച്ചുവാങ്ങി പെരുവിരലിൽ പൊങ്ങിനിന്നവന്റെ തല തോർത്തികൊടുക്കാൻ തുടങ്ങിയവൾ.

" കൊന്നക്കോല് പോലെ പൊക്കോം വച്ചോണ്ട് വന്നേക്കുവാ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ..... " പറഞ്ഞിട്ടും അവനിൽ നിന്നും മറുപടിയൊന്നുമില്ലെന്ന് കണ്ടപ്പോഴാണ് അവളുടെ നോട്ടം വീണ്ടുമാ മുഖത്തേക്കോടിയെത്തിയത്. അവനപ്പോൾ വെള്ളത്തിൽ മുങ്ങി മുങ്ങി ചുവന്ന്‌ കലങ്ങിയ കണ്ണുകൾ കൊണ്ട് വല്ലാത്തൊരു ഭാവത്തിൽ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു. ഒരുനിമിഷമാ കണ്ണുകളുടെ ആഴമളന്ന ശേഷം ആ നോട്ടത്തെ നേരിടാൻ കഴിയാഞ്ഞിട്ടെന്നത് പോലെ മുഖം കുനിച്ചുകളഞ്ഞു ചാരു. " നീന്തല് പടിക്കണ്ടേ.... " ആർദ്രമായ അവന്റെ ചോദ്യം കേട്ട് ഒന്ന് ഞെട്ടിയിട്ടെന്നപോലെ അവൾ വീണ്ടുമാമുഖത്തേക്ക് നോക്കുമ്പോഴേക്കും ഒരു കുസൃതിച്ചിരിയോടെ അവളുടെ അരക്കെട്ടിൽ പിടിമുറുക്കിയിരുന്നു സിദ്ധു. പിടയ്ക്കുന്ന മിഴികളോടെ അവന്റെ കണ്ണുകളിൽ നിന്നും അവളുടെ നോട്ടമാ കൈകളിലേക്ക് നീണ്ട അതേ നിമിഷം തന്നെ അവളെയും ചുറ്റിപ്പിടിച്ചുകൊണ്ടവൻ വെള്ളത്തിലേക്ക് മറിഞ്ഞിരുന്നു. കാലുകൾ കൽപ്പടവിൽ നിന്ന് പറിഞ്ഞതും അറിയാതെ തന്നെ ചാരുവിന്റെ കൈകളും അവനെ പുണർന്നിരുന്നു.

വെള്ളത്തിലേക്ക് വീണ ഇരുവരും ആ കുളത്തിന്റെയാഴങ്ങളിലേക്കൊന്ന് ഊളിയിട്ട ശേഷമായിരുന്നു ഉയർന്ന് വന്നത്. വെള്ളത്തിൽ നിന്നും പൊങ്ങി വരുമ്പോൾ ചാരുവിന്റെ മുടിയാകെ അവളുടെ മുഖത്തേക്ക് വീണൊട്ടിക്കിടന്നിരുന്നു. അവയെ മാടിയൊതുക്കാൻ പോലും മെനക്കെടാതെ അതുവരെ ശ്വാസം പിടിച്ചുനിർത്തിയിരുന്ന അവൾ ഉള്ളിലേക്കാഞ്ഞ് ശ്വാസമെടുത്തു. അല്പസമയങ്ങൾക് ശേഷം അവളൊന്ന് നോർമലായെന്ന് തോന്നിയപ്പോൾ സിദ്ധു തന്നെ അവളുടെ മുഖത്ത് നിന്നും മുടിയിഴകളെ പിന്നിലേക്കൊതുക്കിക്കൊടുത്തു. ചാരുവാണെങ്കിൽ അവനെയൊന്ന് കൂർപ്പിച്ചുനോക്കിക്കൊണ്ട്‌ തിരികെ കരയിലേക്ക് കയറാനൊരുങ്ങി. പക്ഷേ അപ്പോഴേക്കും സിദ്ധുവിന്റെ കൈകൾ വീണ്ടുമവളെ ചുറ്റിപ്പിടിച്ച് തന്റെ നെഞ്ചിലേക്കിട്ടിരുന്നു. അവന്റെ വിരിഞ്ഞ നെഞ്ചിൽ നിന്നും മുഖമുയർത്തി ചാരുവൊരു പിടച്ചിലോടെ നോക്കുമ്പോൾ അവന്റെ കണ്ണുകളവളുടെ നനഞ്ഞൊട്ടിയ ഉടലിലൂടൊഴുകിത്തുടങ്ങിയിരുന്നു.

വെള്ളത്താൽ നനഞ്ഞൊട്ടിയ അവളുടെ മിഴികളുമൊരുനിമിഷം അവന്റെ കണ്ണുകളുമായൊന്നിടഞ്ഞു. സിദ്ധുവിന്റെ കണ്ണുകളപ്പോഴും അവളുടെ ഉടലിലൂടൊഴുകിയിറങ്ങിക്കോണ്ടിരുന്ന വെള്ളത്തുള്ളികളെ കൗതുകത്തോടെ നോക്കിക്കാണുകയായിരുന്നു. അവളുടെ മാറിടങ്ങളിൽ തട്ടിയോളം തല്ലിക്കൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇളകിയാടുന്ന താലിമാലയും അത് ചുറ്റിപ്പിണഞ്ഞിരുന്ന ഈർപ്പമുള്ള കഴുത്തിലേക്കുമൊക്കെ നോക്കി നിൽക്കുമ്പോൾ വല്ലാത്തൊരു കൊതിയായിരുന്നു സിദ്ധുവിനവളോട് തോന്നിയത്. " വാ കണ്ണേട്ടാ പോ..... " ആ വാക്കുകൾ പൂർണമാക്കും മുൻപ് തന്നെ ഇടുപ്പിൽ ചുറ്റിയവളെയല്പമുയർത്തി ആ ഈറൻചൊടികളെ വായിലാക്കിയിരുന്നു സിദ്ധു. അവന്റെ ചുംബനത്തിന്റെ ശക്തിയിൽ ചാരുവിന്റെ മിഴികൾ പുറത്തേക്ക് തുറിച്ചുവന്നു. പിന്നെ പതിയെ അവളുമതിലേക്കലിഞ്ഞിറങ്ങി. ആ നിമിഷം തന്നെ അവരുടെ പ്രണയത്തേ പൊതിയാനെന്നപോലെ തുലാമഴയവരിലേക്ക് പെയ്തിറങ്ങി. ആ മഴത്തുള്ളികളോരോന്നും കുളത്തിലെ ജലത്തിൽ തട്ടി മുത്തുകൾപ്പോലെ ചിതറിത്തെറിച്ചു.

പക്ഷേ പരസ്പരം മധുനുകർന്നുകൊണ്ടിരുന്ന സിദ്ധുവോ ചാരുവോ അതൊന്നുമറിയുന്നുണ്ടായിരുന്നില്ല. ഒടുവിലെപ്പോഴോ ശ്വാസമവളെ തളർത്തിയെന്ന് തോന്നിയപ്പോൾ അവളുടെ അധരങ്ങളെ മോചിപ്പിച്ചുകൊണ്ട് സിദ്ധു അവളെ തന്നിലേക്ക് ചേർത്തുപിടിച്ചു. അപ്പോഴേക്കും തണുപ്പുകൊണ്ട് ചാരു ചെറുതായ് വിറയ്ക്കാൻ തുടങ്ങിയിരുന്നു. പക്ഷേ അതിലുമുപരിയായി അവന്റെ വിരലുകളുടെ ചൂടിലവൾ പൊള്ളിപ്പിടഞ്ഞുകൊണ്ടിരുന്നു. തണുപ്പിൽ വിറപൂണ്ടിരുന്ന അവളുടെ അധരങ്ങൾക്കൊരിക്കൽ കൂടി ചൂട് പകർന്ന അവന്റെ ചുണ്ടുകളാ വെളുത്ത കഴുത്തിലേക്ക് ഓടിയിറങ്ങാൻ അധികസമയമൊന്നും വേണ്ടിവന്നില്ല. തൊണ്ടക്കുഴിയിലവന്റെ ഉമിനീരിന്റെ ചൂടറിഞ്ഞതും ചാരുവവന്റെ മുടിയിഴകളിൽ വിരൽ കൊരുത്തുവലിച്ചു. ആ ചെറുനോവിനെപ്പോലും ആവേശമാക്കി അവളിലൂടൊഴുകിയിറങ്ങിക്കോണ്ടിരുന്ന ഓരോ മഴത്തുള്ളിയേ വരെ സ്വന്തമാക്കുന്ന തിരക്കിലായിരുന്നു സിദ്ധുവപ്പോൾ.

അവളുടെ പിൻകഴുത്തിലേക്ക് വീണുകിടന്ന മുടിയിഴകളെപ്പോലുമൊരാവേശത്തോടവൻ നുണഞ്ഞെടുത്തു. അതിനിടയിൽ അവന്റെ കൈകൾ അവളുടെ ഇടുപ്പിനെയും അണിവയറിനെയുമെല്ലാമൊന്നാകെ തഴുകിത്തലോടിക്കൊണ്ടുമിരുന്നു. പെട്ടന്നൊരിടി വെട്ടിയതും അവന് വിധേയയായി ഏതോ മായികലോകത്തെന്നപോലെ നിന്നിരുന്ന ചാരുവൊരു ഞെട്ടലോടവനെ തള്ളിമാറ്റി കരയിലേക്കോടിക്കേറി. അവിടെ നിന്നുമൊരിക്കൽക്കൂടിയവനെയൊന്ന് തിരിഞ്ഞുനോക്കിയിട്ട് അവൾ വേഗത്തിൽ പുറത്തേക്ക് പോയി. 💕💕💕💕💕💕💕💕💕💕💕💕💕💕💕💕 കുറേ സമയം കഴിഞ്ഞ് സിദ്ധു മുറിയിൽ വരുമ്പോൾ ബെഡിൽ ചുമരരികിലേക്ക് തിരിഞ്ഞുകിടക്കുകയായിരുന്നു ചാരു. തലയൊക്കെ തോർത്തി ഡ്രസ്സും മാറ്റിയിരുന്നു. അവളുടെയാ കിടപ്പും കുളത്തിൽ വച്ച് നടന്ന കാര്യങ്ങളുമൊക്കെക്കൂടി ഓർത്തപ്പോൾ സിദ്ധുവിനാകെയൊരു വല്ലായ്മ തോന്നി. അവൻ പതിയെ വാതിലടച്ച് ഡ്രസും മാറ്റിയിട്ട് അവളുടെ അടുത്തേക്ക് ചെന്ന് കിടന്നു.

കുറച്ചുസമയം കഴിഞ്ഞിട്ടും അവളൊന്നനങ്ങുന്നത് പോലുമില്ലെന്ന് കണ്ടപ്പോൾ അവൻ പതിയെ അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചവളെ തന്നോട് ചേർത്തുകിടത്തി ബെഡ്ഷീറ്റിനാൽ ഇരുവരെയും മൂടി. എന്നിട്ട് വീണ്ടുമവളെ ഇറുകെപ്പുണർന്നുകൊണ്ട് ആ തോളിലേക്ക് മുഖം ചേർത്ത് വച്ചു. " സോറിഡാ...... ഞാൻ പെട്ടന്ന്.... ആ സമയത്ത്..... എനിക്കെന്തോ എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല..... " അവളുടെ നഗ്നമായ ചെവിയിൽ മൃദുവായി ചുംബിച്ചുകൊണ്ട് അവൻ പറഞ്ഞതും ചാരു വെട്ടിത്തിരിഞ്ഞവനെ ഇറുകെ പുണർന്നു. " ഒന്നും പറയണ്ട.... നമുക്കിടയിൽ സോറിയൊന്നും വേണ്ട..... ഒന്നിനും അനുവാദം ചോദിക്കുകയും വേണ്ട.... അന്ന് പറഞ്ഞില്ലേ എന്റെ മനസ്സ് പൂർണമായും ആഗ്രഹിക്കാതെ നമ്മളൊന്നാവില്ലെന്ന്.... ഇപ്പൊ.... ഇപ്പൊ ഈ നിമിഷം എന്റെ മനസുമതാഗ്രഹിക്കുന്നു..... " അവന്റെ നെഞ്ചിൽ മുഖം വച്ച് കിടന്നുകൊണ്ട് മൃദുവായവൾ പറഞ്ഞു. ഒരുനിമിഷമൊന്നമ്പരന്നെങ്കിലും സിദ്ധുവൊരു ചിരിയോടെ അവളെ ചേർത്ത് പിടിച്ച് ആ നെറുകയിൽ ചുംബിച്ചു.

ആ ചുംബനത്തിൽ നിർവൃതിയോടെ മിഴികൾ കൂമ്പിയടച്ചവളെ ബെഡിലേക്ക് കിടത്തിയവൾക്ക് മുകളിൽ സ്ഥാനമുറപ്പിക്കാൻ ഒരു നിമിഷം മാത്രം മതിയായിരുന്നു അവന്. അവളുടെ നനഞ്ഞ മുടിയിഴകൾ മാടിയൊതുക്കി ആ മുഖത്തേയവൻ ചുംബനങ്ങൾ കൊണ്ട് മൂടി. പതിയെ കഴുത്തിടുക്കിലേക്ക് ചലിച്ച ആ ചുണ്ടുകൾ അവിടമാകെ നുണഞ്ഞെടുക്കുമ്പോൾ ചാരു മിഴികളിറുകെ പൂട്ടിക്കിടന്നു. അവന്റെ ഉമിനീരിനാൽ കഴുത്തും മാറുമൊക്കെ നനയുമ്പോൾ അവളിൽ നിന്നുമേങ്ങലുകളുയർന്നുകൊണ്ടേയിരുന്നു. അവന്റെ അധരങ്ങളെ പ്രതിരോധിക്കാനുള്ള ശക്തിയില്ലാതെ അവനെ തള്ളി മാറ്റി തലയിണയിൽ മുഖമമർത്തി കമിഴ്ന്നുകിടന്ന ചാരുവിനെ ഒരു നിമിഷം നോക്കിക്കിടന്നിട്ട് പതിയെ അവളുടെ പുറത്തൊന്ന് ചുംബിച്ചുകൊണ്ട് ആ ടോപ്പിന്റെ ബാക്ക് സിബ്ബ് വലിച്ചുതുറന്നു സിദ്ധു. തന്റെ നഗ്നമായ പുറത്തവന്റെ വിരലുകൾ ചിത്രമെഴുതുന്നതും ചുണ്ടുകൾ സ്നേഹമുദ്രണം ചാർത്തുന്നതും അറിഞ്ഞിരുന്നെങ്കിലും ശ്വാസം പോലുമെടുക്കാൻ മറന്നതേകിടപ്പ് കിടക്കുകയായിരുന്നു ചാരു.

വീണ്ടുമവളെ തിരിച്ചുകിടത്തി അമർത്തി പുൽകുന്നത്തിനൊപ്പം തന്നെ അവന്റെ കൈകളാലവളുടെ ഉടയാടകളഴിഞ്ഞുവീഴുകയും ചെയ്തുകൊണ്ടിരുന്നു. കഴുത്തടിയിലെയും മാറിലെയുമൊക്കെ മൃദുലതകളെ വല്ലാത്തൊരാവേശത്തിൽ നൊട്ടിനുണഞ്ഞൊടുവിൽ ആ ചുണ്ടുകൾ വളരെ പതിയെ അവിടെ നിന്നും താഴേക്കൊഴുകിയിറങ്ങി അവളുടെ അണിവയറിലെത്തിനിന്നു. അവിടെയവന്റെ ചുണ്ടുകളും നാവുകളും കുസൃതികാട്ടിത്തുടങ്ങുമ്പോൾ കിടക്കയിലമർന്നുകൊണ്ടിരുന്ന ചാരുവിന്റെ വിരലുകൾക്ക് മുറുക്കമേറിയിരുന്നു.

അവന്റെയോരോ സ്പർശത്തിലും അവളിൽ നിന്നുതീർന്നുകൊണ്ടിരുന്ന ഓരോ ഏങ്ങലുകളെയും തന്റെ അധരങ്ങളാൽ തടഞ്ഞുകൊണ്ട് ഒടുവിലെപ്പോഴോ പുറത്തുപെയ്യുന്ന മഴയേപ്പോലെ തന്നിലേ പ്രണയമൊരു കുഞ്ഞ് നോവോടെ അവളിലേക്ക് പകർന്നുനൽകിയവൻ. പുറത്തുപെയ്തുകൊണ്ടിരുന്ന തുലാവർഷപ്പെയ്ത്തിൽ കുളിരണിഞ്ഞ കാലാവസ്ഥയിലും വിയർത്തൊലിച്ചവളിൽ തന്നെയല്പസമയം മുഖമൊളിച്ച് കിടന്നിട്ട് സിദ്ധു പതിയെ ബെഡിലേക്ക് മാറിക്കിടന്നിട്ട് ചാരുവിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഇടയ്ക്കെപ്പോഴോ തന്നിലേക്ക് നീണ്ട അവളുടെ കലങ്ങിയ മിഴികളിലും സിന്ദൂരച്ചുവപ്പിലും ചുണ്ടമർത്തിയവളെ ആശ്വസിപ്പിക്കുമ്പോൾ വല്ലാത്തൊരു വാത്സല്യമായിരുന്നു അവനിൽ നിറഞ്ഞിരുന്നത്..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story