കാവ്യമയൂരം: ഭാഗം 4

രചന: അഭിരാമി ആമി

ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു. ഇന്നാണ് ചാരുവിന്റെ കോളേജിലെ ഫങ്ക്ഷൻ. വരാമെന്നേറ്റെങ്കിലും തക്കസമയത്ത് കാല് മാറിയാലോ എന്ന ഭയം കൊണ്ട് തലേദിവസവും അവൾ അരുന്ധതിയേ വിളിച്ച് എല്ലാം ഒന്നുകൂടി ഉറപ്പിച്ചിരുന്നു. " കണ്ണാ ചാരുമോൾടെ കാര്യം മറന്നിട്ടില്ലല്ലോ അല്ലേ ?? " ഓഫീസിലേക്കിറങ്ങിയ സിദ്ധുവിന്റെ പിന്നാലെ ഓടിവന്നുകൊണ്ട് അരുന്ധതി ചോദിച്ചു. " ആഹ് ഇല്ലമ്മേ പതിനൊന്ന് മണിക്കല്ലേ അപ്പോഴേക്കും ഞാനങ്ങ് എത്തിയേക്കാം... " പറഞ്ഞുകൊണ്ട് അവൻ കാറിലേക്ക് ചെന്ന് കയറി. കോളേജിലെത്തി ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുന്നുണ്ടായിരുന്നെങ്കിലും സിദ്ധുവിനെ പറ്റിയുള്ള ടെൻഷനായിരുന്നു ചാരുവിന്റെ ഉള്ള് നിറയെ. പക്ഷേ ചുറ്റുമുള്ളവരെല്ലാം വളരെ സന്തോഷത്തിൽ തന്നെയായിരുന്നു. ഒടുവിൽ എല്ലാഒരുക്കങ്ങളും പൂർത്തിയായി ഫങ്ക്ഷൻ തുടങ്ങി പിന്നെയും പതിനഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോഴാണ് ജില്ലാകളക്ടറുടെ കാർ കോളേജ് കവാടത്തിലെത്തിയത്.

അപ്പോൾ തന്നെ പിടിഎ ഭാരവഹികളും ചില അധ്യാപകരും എല്ലാം ചേർന്ന് അവനെ സ്വീകരിക്കാനായി പുറത്തേക്ക് ചെന്നു. സ്റ്റേജിന്റെ ഒരു സൈഡിൽ നിൽക്കുകയായിരുന്ന ചാരുവിന് അവനെ കണ്ടതോടെ വല്ലാത്ത ഒരു സമാധാനം തോന്നി. അതുവരെ അനുഭവിച്ച ടെൻഷനെല്ലാം മറന്ന് അവൾ ഭംഗിയായി പുഞ്ചിരിച്ചു. " ഭാവി കെട്ടിയോനെ കണ്ടപ്പോഴേക്കും പെണ്ണാകെപ്പാടങ്ങ് പൂത്തുലഞ്ഞല്ലോ.... ഇതുവരെ മോന്തേം വീർപ്പിച്ചുനിന്നവളാ.." അവളുടെ മുഖത്തെ തെളിച്ചം കണ്ട് അനീറ്റയും മരിയയും കൂടി കളിയാക്കി പറഞ്ഞ് ചിരിച്ചു. " ഡീ ചാരു ഒന്നിങ്ങ് വന്നേ... " പെട്ടന്നായിരുന്നു എന്തോ ആവശ്യത്തിന് പോയിരുന്ന പ്രിയ ഓടിയങ്ങോട്ട് വന്നുകൊണ്ട് പറഞ്ഞത്. " എന്താടീ... നീയെങ്ങോട്ടാ എന്നേം വലിച്ചോണ്ടീ ഓടുന്നേ ??? " അവളുടെ പിന്നാലെ സാരിയുമൊതുക്കിപ്പിടിച്ചോടുമ്പോൾ ചാരു ചോദിച്ചു. " എഡീ പുല്ലേ നിന്റെ കളക്ടറ് വേദിയിൽ വരുമ്പോൾ ബോക്കെ കൊടുക്കാനുള്ള ആളിനെ തപ്പിക്കൊണ്ടിരിക്കുവാ അവിടെ ??? " " അതിന് നീയെന്നേം കൊണ്ട് ഓടുന്നതെന്തിനാ ??? "

ഒന്നും മനസ്സിലാകാതെ ചോദിച്ച ചാരുവിനെ നോക്കി അവൾ കണ്ണുരുട്ടി. " എഡീ മരംകൊത്തി.... അങ്ങേര് കെട്ടാൻ സെറ്റ് ചെയ്തുവച്ചേക്കുന്ന നീയിവിടെ നിൽക്കുമ്പോൾ എന്തിനാടി വേറെ ആളെ തപ്പുന്നെ ?? നീ പോയാ ബോക്കെയങ്ങ് കൊടുത്തിട്ട് വാ... " പ്രിയ പറഞ്ഞത് കേട്ടതും ചാരുവിന്റെ കണ്ണ് മിഴിഞ്ഞു. ( ഒന്നാമത് അങ്ങേർക്കെന്നെ കണ്ടൂടാ... അതിന്റെ കൂടെ ബോക്കെയും കൊണ്ട് ചെന്നാൽ അത് വാങ്ങിച്ച് എന്റെ മോന്തക്ക് തന്നെ എറിഞ്ഞിട്ട് പുച്ഛിക്കുമല്ലോ ദൈവമേ... ) " ഡീ കോപ്പേ നിന്ന് സ്വപ്നം കാണാതെ ഇന്നാ ഇതങ്ങോട്ട് കൊണ്ട് കൊടുക്ക്... " ആലോചിച്ചുകൊണ്ട് നിന്ന അവളെ തട്ടിവിളിച്ച് റോസാപ്പൂക്കൾ കൊണ്ടുള്ള ഭംഗിയുള്ള ഒരു ബൊക്കെയവളുടെ കൈകളിലേക്ക് വച്ചുകൊടുത്തുകൊണ്ട് പ്രിയ പറഞ്ഞു. അപ്പോഴേക്കും സിദ്ധു വേദിയിലെത്തി മറ്റഥിതികൾക്കൊപ്പം ഇരുന്നുകഴിഞ്ഞിരുന്നു. അവിടെയുണ്ടായിരുന്ന ഓരോരുത്തരേയായി പരിചയപ്പെടുകയും കുശലം പറയുകയും ചെയ്യുന്നതിനിടയിലും അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ ആരെയോ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പെട്ടന്നാണ് കയ്യിൽ ബൊക്കെയും പിടിച്ച് പുഞ്ചിരിക്കുന്ന മുഖത്തോടെ ചാരു വേദിയിലേക്ക് കയറിച്ചെന്നത്. ചില്ലി റെഡ് കളറിലൊരു സാരിയായിരുന്നു അവളുടെ വേഷം. അതവൾക് നന്നായി ഇണങ്ങിയിരുന്നു. സ്റ്റെപ് കട്ട്‌ ചെയ്ത മുടിയിഴകളലസമായി പിന്നിൽ പാറിക്കളിച്ചിരുന്നു. ചൊടികളിൽ നേർമയായി ലിപ്സ്റ്റിക്കും കണ്ണുകളിൽ കരിയും പുരികങ്ങൾക്കിടയിൽ കുഞ്ഞൊരുപൊട്ടും അവളണിഞ്ഞിരുന്നു. ( ഇവൾക്കിത്ര ഭംഗിയുണ്ടായിരുന്നോ ദൈവമേ... അല്ലെങ്കിലും കാണുമ്പോഴൊന്നും ശ്രദ്ധിച്ച് നോക്കിയിട്ടില്ലല്ലോ ഇന്നല്ലേ പെണ്ണിനെയൊന്ന് നേരെ കാണുന്നത്... ) അവനങ്ങനെ അവളെത്തന്നെ നോക്കിയിരുന്ന് ആത്മഗതിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവളടുത്ത് വന്നതൊന്നും അവനറിഞ്ഞില്ല. " മ്മ്ഹ്മ്മ്ഹ്... " അരികിലെത്തിയിട്ടും കണ്ണ് മിഴിച്ചിരിക്കുകയായിരുന്ന സിദ്ധുവിനെ കണ്ട് അവളൊന്ന് മുരടനക്കി. പെട്ടന്ന് അവനൊരു ഞെട്ടലോടെ അവളിൽ നിന്നും നോട്ടം പിൻവലിച്ചു. ചാരു അതേ പുഞ്ചിരിയോടെ തന്നെ ബൊക്കെ അവന് നേരെ നീട്ടി.

സദസിൽ ആയത് കൊണ്ടൊ എന്തോ ഒരു പുഞ്ചിരിയോടെ തന്നെ അവനത് സ്വീകരിച്ചു. പെട്ടന്ന് ഒരു കുസൃതി തോന്നിയ ചാരു സദസിലിരിക്കുന്നവരെയെല്ലാം ഒന്ന് നോക്കി. എല്ലാവരും പരസ്പരം കുശലാന്വേഷണങ്ങളിൽ മുഴുകിയിരിക്കുകയാണെന്ന് കണ്ടതും അവളുടെ മിഴികൾ വീണ്ടും സിദ്ധുവിൽ തങ്ങി നിന്നു. അവനും അവളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. പെട്ടന്നായിരുന്നു പെണ്ണ് ചുണ്ട് കൂർപിച്ച് മിഴികളടച്ച് അവനെ നോക്കി ഉമ്മ കൊടുത്തത്. സിദ്ധു ഒരു ഞെട്ടലോടെ ഇനി തോന്നലാണോ എന്നറിയാനായി കണ്ണുകൾ തിരുമ്മി നോക്കി. പക്ഷേ അപ്പോഴും അവളത് തന്നെ കാണിച്ചു. എന്നിട്ട് കിളി പറന്നിരിക്കുന്ന. അവനെ നോക്കി ഒരിക്കൽ കൂടി ചുണ്ട് കൂർപിച്ച് ഒന്ന് കണ്ണിറുക്കി കാണിച്ച് തിരിഞ്ഞുനടന്നു. സിദ്ധുവിന്റെ കൈകൾ അറിയാതെ നെഞ്ചിലേക്ക് നീണ്ടു. അതിന്റെ മിടിപ്പ് ദ്രുതഗതിയിലായിരുന്നു അപ്പോൾ. പിന്നീട് ആശംസപ്രസംഗത്തിനൊക്കെയൊടുവിൽ അധ്യക്ഷന്റെ ക്ഷണപ്രകാരം മൈക്കിന്റെ അരികിലേക്ക് നടക്കുമ്പോൾ അവന്റെ ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി തത്തിക്കളിച്ചിരുന്നു.

അത് നോക്കി നിന്നിരുന്ന ചാരുവിന്റെ അധരങ്ങളും വിടർന്നു. ആ നിമിഷം തന്നിലേക്ക് നീണ്ട അവന്റെ പൂച്ചക്കണ്ണുകളിലേക്ക് നോക്കി നിന്ന് അവൾ വീണ്ടും ഉമ്മകൾ പറത്തി വിട്ടുകൊണ്ടിരുന്നു. അത് കണ്ടതും ഒരിക്കൽ കൂടിയൊന്ന് പകച്ചുവെങ്കിലും അവൻ വളരെ വേഗത്തിൽ തന്നെ പഴയ അവസ്ഥയിലേക്ക് തിരികെയെത്തി. എന്തോ തീരുമാനിച്ചുറച്ചത് പോലെ മനോഹരമായി പുഞ്ചിരിച്ചു. ( ഹോ ഈ കാട്ടാളനെന്നാ ലൂക്കാ.... കണ്ടാൽ പിടിച്ച് കടിക്കാൻ തോന്നും. ഹോ ഇന്ന് ഞാൻ ഉമ്മവച്ച് മരിക്കും ) " പഠനം കഴിഞ്ഞശേഷം ഒരു കോളേജിലെ പരിപാടിയിലൊക്കെ ഞാൻ പങ്കെടുക്കുന്നത് ആദ്യമാണ്... " മൈക്കിൽക്കൂടി മുഴങ്ങിയ സിദ്ധുവിന്റെ ശബ്ദമാണ് അവളെ ബോധത്തിലേക്ക് കൊണ്ടുവന്നത്. മറ്റുള്ളവരെപ്പോലെ തന്നെ അവന്റെ വാക്കുകൾക്കായി അവളും ചെവിയോർത്തു. " സ്വയമൊരു വിദ്യാർത്ഥി ആയിരുന്ന കാലയളവിലൊന്നും ഇങ്ങനെ ഒരു വേദിയിൽ ഇതിന്റെ പകുതി ആളിനെപ്പോലും ഞാനഭിമുഖീകരിച്ചിട്ടില്ല. അതിനുള്ള ധൈര്യമില്ലായിരുന്നു എന്ന് തന്നെ പറയാം...

ഇന്ന് ആ ധൈര്യം വന്നോ എന്ന് ചോദിച്ചാൽ ഇല്ല.... ഇന്നും അതേ വിദ്യാർത്ഥിയുടെ പിടയ്ക്കുന്ന മനസ്സ് തന്നെയാണെനിക്ക്...... ഈ കോളേജ് ക്യാമ്പസിൽ കാല് കുത്തിയപ്പോൾ എല്ലാവരെയും പോലെ തന്നെ എന്റെ മനസും ഓർമ്മകളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയിരുന്നു. ക്ലാസ്സ്‌ മുറികളിലൊഴികെ എല്ലായിടത്തും സുഹൃത്തുക്കളുമായി ചുറ്റിനടന്നിരുന്ന കാലം..... എത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞാലും ജീവിതത്തിൽ തിരികെ ലഭിക്കാത്ത ഒന്നേയുള്ളൂ നമ്മൾ നഷ്ടപ്പെടുത്തുന്ന സമയം.... അതുകൊണ്ട് നമ്മുടെ സമയം എത്രത്തോളം ഉപയോഗിക്കുവാൻ കഴിയുന്നോ അത്രത്തോളം ഉപയോഗിക്കുക.... അപ്പോൾ ചോദിക്കും ഇപ്പൊ മാക്സിമം ഉപയോഗപ്പെടുത്തി എന്ന് കരുതി നാളെ നഷ്ടമായ കാലമൊരു വിങ്ങലാവില്ലേ എന്ന്.... ആകും തീർച്ചയായും ആകും നമ്മുടെ ഏറ്റവും മനോഹരമായി കാലഘട്ടമാണ് വിദ്യാഭ്യാസ കാലഘട്ടം. ആ ദിനങ്ങൾ പുഞ്ചിരിക്കിടയിലും കണ്ണീരിന്റെ നനവോടെയല്ലാതെ ഓർക്കാൻ കഴിയില്ല നമുക്കാർക്കും. പക്ഷേ അത് വേണ്ട വിധം ഉപയോഗപ്പെടുത്തിയാൽ അന്നെനിക്ക് കഴിഞ്ഞില്ലല്ലോ എന്ന നഷ്ടബോധമെങ്കിലും ഒഴിവാക്കാൻ കഴിയും....

പിന്നെ എനിക്ക് ഇവിടെ വളരെ സ്പെഷ്യലായ ഒരാളോട് നന്ദി പറയാനുണ്ട്. നിങ്ങളുടെ ആർട്സ് ക്ലബ്‌ സെക്രട്ടറി കൂടിയായ നിങ്ങളുടെയെല്ലാം ഇപ്പൊ എന്റെ കൂടിയായ ചാരുവിനോട്..... " അവനത് പറഞ്ഞതും സദസ് മുഴുവൻ അവളുടെ നേർക്കായി. എങ്ങോട്ടോടണമെന്നറിയാതെ അന്തംവിട്ടവനെ തന്നെ നോക്കി തറഞ്ഞു നിൽക്കുകയായിരുന്നു ചാരു. " താങ്ക്‌ യൂ ചാരു... ഫോർ ഗിവിങ് മീ എ ചാൻസ് ടു ഗോ ബാക്ക് ടു മൈ ലോസ്റ്റ്‌ മെമ്മറീസ് വൺസ് എഗൈൻ.... " തന്റെ മിഴികളിലേക്ക് തന്നെ നോക്കി നിന്ന് പറഞ്ഞവനിലേക്ക് മാത്രമായിരുന്നു അപ്പോഴാ പെണ്ണിന്റെ ശ്രദ്ധ മുഴുവൻ. ആ നിമിഷം ചുറ്റുമുള്ള സകലതിനേയും അവൾ വിസ്മരിച്ച് പോയിരുന്നു. " ആൻഡ് വൺ മോർ തിങ്... ചാരു ഈസ്‌ എ ലിറ്റിൽ മോർ സ്പെഷ്യൽ ടു മീ... ബിക്കോസ് ഔർ എൻഗേജ്മെന്റ് ഈസ്‌ ഓവർ... " അവനത് പറഞ്ഞതും ആ വലിയ ഹോൾ കരഘോഷങ്ങളാൽ നിറഞ്ഞു. എല്ലാക്കണ്ണുകളും അവളിൽ തറഞ്ഞുനിന്നു. പെൺകുട്ടികളിൽ പലരുടേയും മിഴികളിൽ ഒരു കുഞ്ഞ് അസൂയ മൊട്ടിട്ടിരുന്നതും ഒരു കൗതുകത്തോടെ അവൾ നോക്കി നിന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ചടങ്ങൊക്കെ കഴിഞ്ഞ് ആരോടൊക്കെയൊ സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നുവെങ്കിലും ഇടയ്ക്കിടെ സിദ്ധുവിന്റെ കണ്ണുകൾ ചാരുവിനെ തേടിച്ചെന്നുകൊണ്ടിരുന്നു. അവൾ പക്ഷേ ഇതൊന്നുമറിയാതെ മരിയയുമായി എന്തൊക്കെയൊ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കെപ്പോഴോ ഒന്ന് കണ്ണ് തെറ്റിത്തിരിഞ്ഞ് നോക്കുമ്പോൾ പെണ്ണ് നിന്നിടം ശൂന്യമായിരുന്നു. ( ഇവളിതെങ്ങോട്ട് പോയി... ) ആത്മഗതിച്ചുകൊണ്ട് അവൻ നോക്കുമ്പോൾ കണ്ടു ആളുകളെ വകഞ്ഞ് മാറ്റി റസ്റ്റ് റൂമിന്റെ ഭാഗത്തേക്ക്‌ പോകുന്ന ചാരുവിനെ. അവനും പതിയെ ഫോണെടുത്ത് ആരെയോ വിളിക്കാൻ ശ്രമിക്കുന്നത് പോലെ നിന്നിട്ട് പതിയെ അങ്ങോട്ട് വച്ചുപിടിച്ചു. ചാരു റസ്റ്റ് റൂമിലേക്ക് ചെല്ലുമ്പോൾ അവിടമെല്ലാം ശൂന്യമായിരുന്നു. എല്ലാവരും ഉത്ഘാടനം നടക്കുന്ന ഹാളിലും പരിസരങ്ങളിലുമൊക്കെ ആണല്ലോ എന്നോർത്ത് കൊണ്ട് അവളകത്തേക്ക് കയറി. അകത്ത് പോയി രണ്ട് മിനിറ്റിന് ശേഷമാണ് അവൾ തിരികെഇറങ്ങിയത്. പെട്ടന്നായിരുന്നു ഫോണിലേക്ക് മിഴിയൂന്നി പുറത്തേക്ക് നടന്ന അവളുടെ കൈത്തണ്ടയിൽ ഒരു പിടി വീണത്.

ഒരു ഞെട്ടലോടെ നിലവിളിക്കാനൊരുങ്ങും മുൻപ് ഒരു കൈകൊണ്ടവളുടെ വായ മൂടി മറുകൈകൊണ്ട് ഇടുപ്പിൽ പിടിച്ചുയർത്തി അവളുമായി അയാൾ ഇരുട്ട് മൂടിക്കിടന്നൊരു റൂമിലേക്ക് കയറി. തന്നെ അകത്തേക്ക് തള്ളിയതും വാതിലടഞ്ഞ് ബോൾട്ട് വീഴുന്നതും അവളറിഞ്ഞു. പെട്ടന്ന് വെട്ടിത്തിരിഞ്ഞാ മുഖത്തേക്ക് നോക്കിയതും അവളമ്പരന്നു പോയി. ഒരു കുസൃതിച്ചിരിയോടെ നിൽക്കുന്ന സിദ്ധു. അവനെ കണ്ടതും അതുവരെ ദ്രുതഗതിയിൽ മിടിച്ചുകൊണ്ടിരുന്ന അവളുടെ ഹൃദയമിടിപ്പ് താഴ്ന്നു. " എന്താ.... ഇവിടെ കേറി പെൺപിള്ളേരേ പിടിക്കാനല്ല നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്... " മൂക്കിന്റെ തുമ്പ് വിറപ്പിച്ചുകൊണ്ട് അവൾ പറഞ്ഞത് കേട്ട് അവൻ വീണ്ടും ചിരിച്ചു. " എങ്ങനെയുണ്ടായിരുന്നു മോളുസേ ചേട്ടന്റെ പ്രസംഗം ?? " കൈകെട്ടി നിന്നുകൊണ്ട് ചോദിച്ച അവനെയവൾ തറപ്പിച്ച് നോക്കി. " വോ ഞഞ്ഞായിരുന്നു.... സത്യം പറ എന്തായിരുന്നു നിങ്ങടെ ഉദ്ദേശം ??? കണ്ണെടുത്താൽ കണ്ടുകൂടാത്ത എന്നേ നിങ്ങളിത്രേം പൊക്കിപ്പറഞ്ഞെങ്കിൽ അതിലെന്തെങ്കിലും കൊനഷ്ട് കാണുമെന്നുള്ളത് ഉറപ്പാ... "

" ഹോ നീ താനെഡീ ഉണ്മയാന പൊണ്ടാട്ടി.... ചേട്ടന്റെ മനസെത്ര കൃത്യമായി മനസിലാക്കി ഗൊച്ചുഗള്ളി... അതേടീ അലവലാതി നിനക്കിട്ടൊരു പണി തരാൻ വേണ്ടി തന്നെയാ ഞാനങ്ങനെ പറഞ്ഞത്... " അവൻ പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു ചാരു. " ഇതുവരെ ഇവിടെകിടന്ന് കുറേ ഷൈൻ ചെയ്തതല്ലേ പൊന്നുമോൾ... ഇനിയെന്റെ വാവേ ഇവിടൊരു കണ്ണുപൊട്ടൻ പോലും നോക്കില്ല.... നീയിപ്പോ ബുക്ക്ഡാണ്. അതുകൊണ്ട് തന്നെ ഇവിടിനി ഒരു പട്ടിക്കുഞ്ഞ് പോലും നിന്നേ നോക്കില്ല....." പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിരിക്കുന്ന അവനെ കണ്ട് ചാരുവിന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു. ഇതെന്തൊരു സാധനം എന്നഭാവത്തോടെ നോക്കി നിൽക്കുന്നവളെ കണ്ട് അവൻ വീണ്ടും ചിരിച്ചു. ( ഈ കാലനെന്റെ മാർക്കറ്റിടിച്ചല്ലോ ദൈവമേ... ) അവനെ നോക്കി പല്ല് ഞെരിച്ചുകൊണ്ട് അവൾ മനസ്സിലോർത്തു. " ഞാൻ പോണു..... "

ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവൾ വെട്ടിത്തിരിഞ്ഞതും അവന്റെ കൈകൾ അവളിൽ വീണ്ടും മുറുകി. " വിട്... " " ശോ അങ്ങനങ്ങ് പോയാലോ പറഞ്ഞുപറഞ്ഞ് വന്ന കാര്യമങ്ങ് മറന്നുപോയി.....നീ ഞാൻ വന്നപ്പോൾ മുതൽ കിടന്നെന്തൊക്കെ ഗോഷ്ടികളായിരുന്നു കാണിച്ചുകൂട്ടിയത് .... " " അ... അതിന്.... " " അതേയ്.... ചേട്ടനിപ്പോ മോളെ ശരിക്കും എങ്ങനെ ഉമ്മ വെക്കാമെന്ന് പഠിപ്പിക്കട്ടെ ??? " കയ്യിൽ നിന്നും പിടിവിട്ടവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ പിന്നിലേകൊതുക്കി ആ മിഴികളിലേക്കൊരു വല്ലാത്ത ഭാവത്തിൽ നോക്കി നിന്നുകൊണ്ട് അവൻ ചോദിച്ചതും ചാരുവിന്റെ മിഴികൾ പുറത്തേക്കുന്തി വന്നു. ശ്വാസതാളം വേഗത്തിലായി. " വ്.... വേണ്ട....." വിറയാർന്ന സ്വരത്തിൽ അവൾ . പറഞ്ഞൊപ്പിച്ചു. " അങ്ങനെ പറഞ്ഞാലെങ്ങനാ... മോൾടെ ഇത്രേം ചെറിയൊരാഗ്രഹം സാധിച്ചുതരാൻ പറ്റിയില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ നല്ലൊരു ഭർത്താവാകും..." അവളുടെ ചെവിയിലൂടെ ഊർന്ന വിരലുകൾ കവിളിലൂടെ ഓടിച്ച് അധരങ്ങളിൽ പതിയെ തടവിക്കൊണ്ട് പതിഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു.

" ക്... കണ്...കണ്ണേട്ടാ....പ്ലീസ്.... " അക്ഷരങ്ങൾ പെറുക്കിക്കൂട്ടിയുള്ള ആ വാക്കുകൾ പൂർണമാവും മുൻപ് അവളെ ഒന്നുകൂടി ചുറ്റിപ്പിടിച്ച് തന്നിലേക്ക് ചേർത്ത് പിൻകഴുത്തിൽ പിടിച്ച് തന്നിലേക്ക് തിരിച്ചതും ആ വിറയാർന്ന ആദരങ്ങളെ അവൻ തന്റെ ചുണ്ടുകളാൽ ബന്ധിച്ചു....ഒന്ന് പിടഞ്ഞുപോയ അവളൊരു പിടച്ചിലോടെ ഒന്നുയർന്ന് പൊങ്ങി. പക്ഷേ അവനാ പ്രതിഷേധത്തെപ്പോലും ദുർബലമാക്കിക്കൊണ്ട് ആ പെണ്ണിനെ വീണ്ടും വീണ്ടും ഞെരിച്ചുടച്ചു. അപ്പോഴേക്കും ആദ്യത്തെ പകപ്പ് മാറി അവളും അവനിലേക്കലിഞ്ഞുതുടങ്ങിയിരുന്നു. സ്വയമറിയാതെ തന്നെ അവളുടെ കൈകളും പതിയെ അവനിലമർന്നു. ഈ സമയമെല്ലാം ചുറ്റുമുള്ള ലോകം തന്നെ മറന്നുകൊണ്ട് അവളിലേക്കാവേശത്തോടെ ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു സിദ്ധു. ഇടയ്ക്കെപ്പോഴോ തീവ്രമായ ആ ചുംബനത്തിന്റെ ലഹരിയിൽ സ്വയം മറന്ന അവന്റെ വിരലുകൾ സാരിയുടെ മറഭേദിച്ച് അവളുടെ അണിവയറിലേക്കമർന്നു.

ആ വിരലുകളുടെ സ്പർശത്തിൽ അവളൊന്ന് കുറുകിയെങ്കിലും ആ സ്വരം പോലും പുറത്ത് പോകാതെ അവളിൽ നിന്നുമവന്റെ ചുണ്ടുകൾക്കുള്ളിൽ വീണ് മരിച്ചു. അവനിലേ ആവേശമേറും തോറും തന്നിലാഴത്തിൽ പതിയുന്ന അവന്റെ ദന്തങ്ങളുടെ നോവേറും തോറും ചാരുവിന്റെ കൈ വിരലുകളിലെ നീണ്ട നഖങ്ങൾ അവന്റെ പുറത്താഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. അതവനെ കൂടുതൽ ഉന്മാദത്തിലെക്കെത്തിച്ചതിന്റെ തെളിവായി അവളുടെ അധരങ്ങളിളും പൊക്കിൾ ചുഴിയിലുമുള്ള അവന്റെ പിടി മുറുകിക്കൊണ്ടിരുന്നു. ഒടുവിൽ ശ്വാസമുട്ടിയവനെ തന്നിൽ നിന്നും തട്ടിയകറ്റുമ്പോഴേക്കും ആ പെണ്ണാകെ അലങ്കോലപ്പെട്ടിരുന്നു. അവളുടെ മുടിയിഴകൾ പാറിപ്പറന്ന് മിഴികൾ ചുവന്നുകലങ്ങിയിരുന്നു.... സ്വതവേ തുടുത്ത അധരങ്ങൾ രക്തവർണമായിരുന്നു....മുഖത്തും കഴുത്തിലും വിയർപ്പ് തുള്ളികളുരുണ്ട് കൂടിയിരുന്നു. അങ്ങനെയല്പനേരം കൂടി അവളടുത്തുണ്ടായാൽ പിടി വിട്ട് പോകുമെന്ന് തോന്നിയ സിദ്ധു പെട്ടന്ന് ഡോർ തുറന്ന് പുറത്തേക്ക് പോയി. ചാരുവൊരു തളർച്ചയോടെ അവിടെയുണ്ടായിരുന്ന ബെഞ്ചിലേക്കിരുന്നു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

" ഡീ നീയിതെന്താ ഇവിടെ വന്നിരിക്കുന്നേ.... അങ്ങോട്ട് വാ നിന്റെ കളക്ടറ് പോകാനിറങ്ങുന്നു. " അങ്ങോട്ട് വന്ന അനീറ്റയുടെ ശബ്ദമാണ് എപ്പോഴോ ഇരുന്ന ഇരുപ്പിൽ നിന്നും ചാരുവിനെ ഉണർത്തിയത്. അവൾ മുഖമമർത്തി തുടച്ചുകൊണ്ട് തിരിഞ്ഞവളെ നോക്കുമ്പോൾ അവളുടെ നോട്ടം ചാരുവിലൂടിഴഞ്ഞുനടക്കുകയായിരുന്നു. " എന്താടി നീയെന്താ ആകെ വല്ലാതെ .... എന്തെങ്കിലും വയ്യായ്കയുണ്ടോ ??? " അവളുടെ ഭാവത്തിൽ എന്തോ പന്തികേട് തോന്നിയ അനീറ്റ ചോദിച്ചു. " ഏയ് ഒന്നുല്ലഡാ ഒരുപാട് സമയം മൈക്കിന്റെ അടുത്ത് നിന്നത് കൊണ്ടാകും ഒരു തലവേദന... അതാ ഞാൻ പിന്നെ ഇവിടെത്തന്നങ്ങ് ഇരുന്നത്. " എങ്ങനെയൊക്കെയൊ അവൾ പറഞ്ഞൊപ്പിച്ചു. ഈ സമയം പ്രിൻസിപ്പാളിനോടും മറ്റും യാത്ര പറഞ്ഞിറങ്ങാൻ തയാറെടുക്കുകയായിരുന്നു സിദ്ധു. എങ്കിലും അവളെ ആ പരിസരത്തെങ്ങും കാണാഞ്ഞത് അവനെ ആകെപ്പാടെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

ഒപ്പം തന്നെ അവളോട് ചെയ്തത് തെറ്റായിപ്പോയി എന്ന കുറ്റബോധവും അവനെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. കോളേജിൽ നിന്നിറങ്ങി കാറിൽ കയറിയിട്ടും ചാരുവിനൊപ്പമുള്ള നിമിഷങ്ങളവന്റെ ഉള്ളിൽ നിന്നും പോകുന്നുണ്ടായിരുന്നില്ല. അപ്പോഴും അവളിൽ നിന്നൊഴുകിപ്പരന്നിരുന്ന സുഗന്ധം തന്നെപ്പൊതിഞ്ഞ് നിൽക്കുന്നത് പോലെ അവന് തോന്നി. ആ നിർവൃതിയിൽ ലയിച്ചുകൊണ്ട് അവൻ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു. ( അവളുടെ പിന്നാലെ അവിടേക്ക് പോകുമ്പോൾ ഒരിക്കലും ഇങ്ങനെയൊന്നും കരുതിയിരുന്നില്ല. പക്ഷേ അവൾ തൊട്ടടുത്ത് നിന്നപ്പോൾ എന്തോ സ്വയം മറന്നുപോയി.....ആ സാമിപ്യം മറ്റേതോ ലോകത്തേക്ക് കൊണ്ടെത്തിച്ചു.... അവിടെ അവളും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു.... അവിടെ അവളെന്റെ മാത്രമായിരുന്നു.... വികാരങ്ങൾ വിചാരങ്ങൾക്ക് മുകളിലമർന്നപ്പോൾ അവളുടെയാ നിശ്വാസത്തെപ്പോലും സ്വന്തമാക്കുവാൻ കൊതിച്ചുപോയി.... ആ നിമിഷം അവൾക്കുമെനിക്കുമിടയിൽ തടസ്സങ്ങളേതുമുണ്ടായിരുന്നില്ല...അവളെന്റെ മാത്രമായിരുന്നു...... ) ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story