കാവ്യമയൂരം: ഭാഗം 44

kavyamayooram

രചന: അഭിരാമി ആമി

അവൾ..... ചാരു.... എന്റെ കൈ കൊണ്ട് തന്നെ അവളില്ലാതാകും. എന്റെ പ്രണയം മോഹിച്ചതിന് , നിന്നേ പ്രണയിച്ചതിന് , നിന്റെ പ്രണയം സ്വീകരിച്ചതിന് , നിന്റെ കുഞ്ഞിനെ ഉദരത്തിൽ പേറിയതിന്..... എല്ലാത്തിനും കൂടി അവൾക്കുള്ള ശിക്ഷ മരണമാണ്. ചത്തുതുലഞ്ഞ അവളുടെ ശവമാണ് സിദ്ധു നിനക്കുള്ള എന്റെ സമ്മാനം..... അവളുടെ ശവം കണ്മുന്നിൽ കാണുമ്പോൾ നീയറിയും നീയെന്നോട് ചെയ്തത് എത്ര വലിയ തെറ്റായിരുന്നുവെന്ന്. പക്ഷേ അപ്പോഴേക്കും നീയൊരുപാട് വൈകിപോയിരിക്കും. കൊന്ന് തള്ളും സിദ്ധു ഞാനവളെ..... " പകയോടെ അവന്റെ ഉള്ളമാർത്തുവിളിച്ചു. " കണ്ണേട്ടനെന്താ അവിടെത്തന്നെ നിന്നുകളഞ്ഞത്..... ഞാൻ ചായയെടുക്കട്ടെ....???? " അങ്ങോട്ട് വന്ന ചാരുവായിരുന്നു അത്. " നീയിപ്പോ ചായയെടുക്കാനൊന്നും പോകണ്ട. അതൊക്കെ അമ്മയെടുത്തോളും. നീയൊന്നിങ്ങുവന്നെ..... "

വൈശാഖിനെയൊന്ന് പാളി നോക്കി വല്ലാത്തൊരു വെപ്രാളത്തോടെ അവളെ ചേർത്തുപിടിച്ചുകൊണ്ട് . സിദ്ധു അകത്തേക്ക് കയറി. അപ്പോഴും അവന്റെ നോട്ടം വൈശാഖിൽ തന്നെയായിരുന്നു. " എനിക്കറിയാം വൈശാഖ് എന്റെ ചാരുവിന്ന് നിന്റെ കണ്ണിലേ കരടാണ്. തരം കിട്ടിയാൽ അവളെ കൊല്ലാനും നീ മടിക്കില്ല. പക്ഷേ വിട്ട് തരില്ലെടാ ഞാൻ. എന്റെ പ്രാണനിരിക്കുന്നത് . എന്റെയീ പെണ്ണിലാ..... ഇപ്പൊ എന്റെ കുഞ്ഞിനേയും പേറിക്കൊണ്ടിരിക്കുവാ ഇവൾ..... ആ ഇവളെ നിനക്കെന്നല്ല ആർക്കും..... ഒന്നിനും വിട്ടുതരില്ല ഞാൻ. " അവളെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് അകത്തേക്ക് പോകുമ്പോൾ സിദ്ധുവിന്റെ ഹൃദയം മന്ത്രിച്ചു. ഏതൊക്കെയോ ഭയങ്ങൾ തന്നേ കാർന്നുതിന്നുന്നത് അവനറിയുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവളെയൊരല്പം അകന്ന് നടക്കാൻ പോലും അവനനുവധിച്ചില്ല. ചാരുവാണെങ്കിൽ അവന്റെയാ പ്രവർത്തിയിൽ വല്ലാതെ അമ്പരന്ന് പോയിരുന്നു. അതിലുപരി അമൃതും വൈശാഖുമൊക്കെ ഇരിക്കുന്നതിനാൽ അവളാകെ ചമ്മിപ്പോയിരുന്നു.

" ഇപ്പൊ കൊണ്ടുപൊയ്ക്കോ സിദ്ധു..... പക്ഷേ എത്ര നാൾ എന്റെ കൈപിടിയിൽ നിന്നും നിനക്കവളെ രക്ഷപ്പെടുത്താൻ കഴിയും.....???? കഴിയില്ല സിദ്ധു നിനക്ക്..... നീ തോറ്റുപോകും. നിന്റെ കുഞ്ഞിനവൾ ജന്മം നൽകില്ല. അതിന് അവളുടെ ഉദരത്തിൽ വച്ചുതന്നെ ഞാനുതകക്രിയ ചെയ്യും. പിന്നാലെ തന്നെ നിന്റെയാ പ്രാണനില്ലേ അവളെയും ഞാൻ പറിച്ചെടുക്കും. ചത്ത് മലയ്ക്കുമവൾ.... " ചാരുവിനെ ചേർത്തുപിടിച്ചിരിക്കുന്ന സിദ്ധുവിനെ നോക്കിയിരിക്കുമ്പോൾ വൈശാഖ് പകയോടെ ഓർത്തു. " കണ്ണേട്ടനെന്ത്‌ പണിയാ കാണിച്ചത്..... അവരൊക്കെ എന്ത് കരുതിക്കാണും....??? " തങ്ങളുടെ മുറിയിലെത്തി സിദ്ധു ഡ്രസ്സ്‌ മാറാൻ തുടങ്ങിയപ്പോൾ ബെഡിലേക്ക് വന്നിരുന്നുകൊണ്ട് ചാരു ചോദിച്ചു. " എന്ത് കരുതാനാ..... ആ കരുതും. അവന് ആ കൊച്ചിനോട് എന്തൊരു സ്നേഹമാന്ന് കരുതും. "

വേഷം മാറ്റിവന്നവളുടെ അരികിലേക്ക് ഇരുന്ന് ആ ഉണ്ടക്കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് അവൻ പറഞ്ഞിട്ടും ചാരുവിന്റെ മുഖം വീർത്തുതന്നെയിരുന്നു. " ആഹാ ഇത് കൊള്ളാം. ആദ്യം ഞാൻ റൊമാന്റിക് അല്ലെന്നായിരുന്നു പരാതി. ഇപ്പൊ റൊമാൻസ് കൂടിപോയതാണോ കുറ്റം..... " കുസൃതിച്ചിരിയോടെ അവളുടെ ചൊടികളെ ചെറുതായൊന്ന് ഞെരിച്ചുകൊണ്ട് അവൻ പറഞ്ഞു. " പിന്നെ ഒരു റൊമാൻസുകാരൻ വന്നേക്കുന്നു. വൈശാഖ് എന്ത് കരുതികാണുമോ എന്തോ.... " അവൾ വൈശാഖ്‌ന്റെ കാര്യം പറഞ്ഞതും സിദ്ധുവിന്റെ മുഖമിരുണ്ടു. എങ്കിലും അത് ചാരുവിൽ നിന്നുമവൻ മറച്ചുപിടിച്ചു. " അവനെന്ത് കരുതിയാൽ നിനക്കെന്താ. അവന്റെ സൗകര്യം നോക്കിയാണോ ഞാനെന്റെ ഭാര്യയോടിടപെടേണ്ടത്..... " അല്പം നീരസത്തോടെ തന്നെ പറയുന്നവനെ മനസ്സിലാവാത്തത് പോലെയായിരുന്നു ചാരു നോക്കിയത്. " എന്താടീ ചീവീടെ....??? " സിദ്ധുവവളുടെ കവിളിൽ പതിയെ ഒന്ന് കുത്തി. " അല്ല കണ്ണേട്ടന് ഞാനറിയാത്ത എന്തോ ഒന്നില്ലേ.....???? " അവൾ കണ്ണുകളിൽ സംശയം നിറച്ച് ചോദിച്ചു.

" ആഹ് നീയറിയാതെനിക്ക് ഒരു ചിന്നവീട് കൂടുണ്ട്. ഒന്ന് പോയെടീ വാലുമാക്രി..... " " അതല്ല നിങ്ങൾ ഒരുമിച്ച് പഠിച്ചതായിട്ടും കണ്ണേട്ടന് വൈശാഖിനോടെന്തോ ഒരു ഇഷ്ടക്കേട് പോലെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്താ അതിന്റെ കാരണമെന്ന് ഞാനെത്ര ചോദിച്ചു.....എന്നിട്ട് പറഞ്ഞൊ....??? " അവൾ വീണ്ടും ചോദിച്ചു. " ആഹ് നിന്റെ തല..... നീയൊന്ന് പോയെടി പെണ്ണേ അവളൊരു സിബിഐ വന്നേക്കുന്നു. " അവനൊഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷേ ചാരു വിടാൻ ഭാവമുണ്ടായിരുന്നില്ല. അവൾ വീണ്ടും അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി. " മ്മ്ഹ് ആയിക്കോട്ടെ എന്നോട് പറയാൻ വയ്യെങ്കിൽ വേണ്ട. പക്ഷേ എന്തോ ഉണ്ട്..... " " ആഹ് ഉണ്ട്.... നീയതൊക്കെ വിട് തല്ക്കാലം എന്റെ മോളിങ്ങുവന്നെ..... " പറഞ്ഞതും സിദ്ധുവവളെ കരവലയത്തിലൊതുക്കി കഴിഞ്ഞിരുന്നു. ആ കൈക്കുള്ളിൽ ഒതുങ്ങിയതും അതുവരത്തെ ഭാവമെല്ലാം മാറി ചാരു പതിയെ പുഞ്ചിരിച്ചു. ആ കരിമിഴികളിൽ.. അവനോടുള്ള പ്രണയം മാത്രം നിറഞ്ഞ് നിന്നു.

അത് കണ്ടിരിക്കെ സിദ്ധു പതിയെ അവളെയൊന്നുകൂടി ചേർത്തുപിടിച്ച് അവളുടെ ചുവന്ന അധരങ്ങളിൽ മൃദുവായൊന്ന് ചുംബിച്ചു. എന്നിട്ടവളെ മാറോടടുക്കിപിടിച്ചു. " നീയറിയാത്ത രഹസ്യം തന്നെയാണ് ചാരു അത്. പക്ഷേ ഈ അവസ്ഥയിൽ നിന്നോടത് പറയാനെനിക്ക് കഴിയില്ല. കാരണം നീയൊരിക്കലുമത് താങ്ങിയെന്ന് വരില്ല. പക്ഷേ ചാരു നിനക്ക് ഒരു വാക്ക് ഞാൻ തരാം..... ഈ ഭൂമിയിലുള്ള ഒന്നിനും , ആർക്കും നിന്നേ ഞാൻ വിട്ടുകൊടുക്കില്ല. നീയില്ലാതെ വയ്യ പെണ്ണേയെനിക്ക്..... " അവനാ പെണ്ണിന്റെ നെറുകയിൽ ആർദ്രമായി ചുംബിച്ചു. രാത്രി പേടിച്ച് പേടിച്ചായിരുന്നു ജ്യോതി മുറിയിലേക്ക് വന്നത്. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ആ മുറിയിലേക്ക് വരാതെ അവൾക്ക് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല. ജ്യോതി മുറിയിലെത്തുമ്പോൾ വൈശാഖ് ജനലോരം നിന്നേതോ ചിന്തകളിൽ ഉഴലുകയായിരുന്നു. താൻ പിന്നിലെത്തിയത് പോലുമറിയാതെ നിൽക്കുന്നവനെ നൊമ്പരത്തോടൊന്ന് നോക്കി അവൾ വാതിലടച്ച് ബോൾട്ടിട്ടു. ആ ശബ്ദം കേട്ടതും അവൻ തിരിഞ്ഞുനോക്കി അവളെ കണ്ടതും ആ മുഖം വലിഞ്ഞുമുറുകി.

പക്ഷേ ജ്യോതിയതൊന്നും ശ്രദ്ധിക്കാതെ കബോർഡിൽ നിന്നുമൊരു ഷീറ്റെടുത്ത് നിലത്ത് വിരിച്ച് അതിലേക്ക് കിടന്നു. " എന്താടി നിനക്കൊരു മാറ്റം.....??? " അവളുടെ പ്രവർത്തികൾ ശ്രദ്ധിച്ച് നിന്നിരുന്ന വൈശാഖ് പെട്ടന്ന് ചോദിച്ചു. " എന്റെ തകർച്ചയുടെ വലിപ്പം എത്രമാത്രമുണ്ടെന്ന് ഞാനെന്നേ തന്നെ പറഞ്ഞ് പഠിപ്പിക്കുകയാണ് വൈശാഖ്....... നിന്റെ മാറിൽ തല ചായ്ച്ചൊന്ന് ഉറങ്ങാൻ , നിന്റെ കരവലയത്തിലൊതുങ്ങാൻ , നിന്റെ വിയർപ്പിനോടൊട്ടാൻ ഞാനൊരുപാട് മോഹിച്ചിട്ടുണ്ട്. പക്ഷേ ഇന്നെനിക്ക് ആ മോഹമൊന്നുമില്ല. എന്റെ കഴുത്തിൽ താലികെട്ടിയത് ഒരാണല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞുപോയില്ലേ..... ഇനി അങ്ങനെയൊരു രണ്ടും കെട്ട ജന്മത്തിന്റെയൊപ്പം കിടക്ക പങ്കിടേണ്ട ഗതികേടെനിക്കില്ല. " അവന്റെ മുഖത്തടിക്കും പോലെ പറഞ്ഞതും അവൾ മറുവശത്തേക്ക് തിരിഞ്ഞ് കിടന്നുകഴിഞ്ഞിരുന്നു. അവളുടെയാ വാക്കുകൾ ചെവി തുളച്ചതും അവനോടിച്ചെന്ന് വലതുകാലുയർത്തി അവളുടെ പിൻഭാഗത്ത് ആഞ്ഞുതൊഴിച്ചു. പ്രതീക്ഷിക്കാതെ കിട്ടിയ ആക്രമണത്തിൽ ജ്യോതിയിൽ നിന്നുമൊരേങ്ങലുയർന്നു.

അതൊന്നും വകവയ്ക്കാതെ വൈശാഖ് ചെന്നവൾക്കരികിലേക്കിരുന്ന് മുടിക്ക് കുത്തിപിടിച്ചവളെ തന്റെ മുഖത്തിന്‌ നേരെ തിരിച്ചു. എന്നിട്ട് അവളുടെ ഇരുകവിളിലും മാറിമാറിയടിച്ചു. " അതേടി ഞാനാണല്ല..... ഒരാണിനെ പ്രണയിക്കുന്നവൻ തന്നെ ഞാൻ. പക്ഷേ നീയത് പറഞ്ഞതിനല്ല ഈ ശിക്ഷ..... ഇന്ന് അടുക്കളയിൽ എന്താടി ഉണ്ടായത്.....???? " അവൻ കലിയോടെ മുരണ്ടു. " ഒന്..... ഒന്നുമുണ്ടായില്ല. " വേദനയിൽ പുളഞ്ഞുകൊണ്ട് അവൾ പറഞ്ഞു. " ഉണ്ടായില്ലേ..... പിന്നെന്താടി ഇവിടെ ഒരെണ്ണം പോലും ചത്ത് തുലയാതിരുന്നത്....??? ഞാൻ വിഷം ചേർത്തുവച്ച വെള്ളമല്ലേടി നീയവർക്ക് കൊടുത്തത്....??? "

അവളുടെ മുടിക്കുത്തിലെ പിടുത്തമൊന്നുകൂടി മുറുക്കിക്കൊണ്ട്‌ അവനലറി. " അല്ല..... എനിക്ക്.... എനിക്കെന്തോ സംശയം തോന്നിയപ്പോ ഞാൻ ആ വെള്ളം കളഞ്ഞു. അടുക്കളയിൽ ഉണ്ടായിരുന്നതെല്ലാം കളഞ്ഞു. " " ഓഹ് ഡാമിറ്റ്..... " പറഞ്ഞതും അവളുടെ തല ശക്തിയിൽ തറയിലേക്ക് ഇടിച്ചിരുന്നു വൈശാഖ്. ഇടിയുടെ ആഘാതത്തിൽ ഒന്ന് ഞരങ്ങുക പോലും ചെയ്യാതെ അവൾ നിലത്തേക്ക് തന്നെ കമിഴ്ന്നുവീണു. നിമിഷനേരം കൊണ്ട് അവിടമാകെ രക്തക്കളമായി. പക്ഷേ വൈശാഖ് പ്രതികാരവെറി മൂത്ത് മുറിയിലൂടങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതിനിടയിൽ അതൊന്നും കണ്ടില്ല. ഇതേ സമയം മറ്റൊരു മുറിയിൽ ജ്യോതിയെക്കുറിച്ച് തന്നെ ചിന്തിച്ച് കിടക്കുകയായിരുന്നു അമൃത്. ഹൃദയത്തിൽ ഒരു ഭാരമായവൾ കയ്യെത്തും ദൂരത്ത് മരണത്തോട് മല്ലിട്ടുകൊണ്ടിരുന്നത് അവനുമറിഞ്ഞില്ല...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story