കാവ്യമയൂരം: ഭാഗം 46

kavyamayooram

രചന: അഭിരാമി ആമി

സിദ്ധു പെട്ടന്ന് ഫോണെടുത്ത് ഏതോ ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു. " ഹലോ സാർ.... " മറുപുറത്തുനിന്നും മറുപടിയെത്തി. " ആഹ് ഈശ്വർ...... എന്റെ വൈഫും അച്ഛനും മിസ്സിങ്ങാണ്. എന്റെയൊരു സുഹൃത്തും വീട്ടിലുണ്ടായിരുന്നു... അവനേം ഇപ്പൊ കാണുന്നില്ല. ആള് മെന്റലി അത്ര ഓക്കേയല്ല. പെട്ടന്ന് അവരെ ട്രേസ് ചെയ്യണം. അല്ലെങ്കിൽ ചിലപ്പോൾ എന്റെ ചാരു.... " " സാറ് പേടിക്കണ്ട സാർ മാഡത്തിനും അച്ഛനും ഒന്നും സംഭവിക്കില്ല. അതിന് മുൻപ് നമ്മളവരെ കണ്ടെത്തും. സാറൊരു കാര്യം ചെയ്യ്. അവർ മൂന്നുപേരുടെയും ഓരോ ഫോട്ടോ എന്റെ വാട്സ്ആപ്പിലേക്ക് സെന്റ് ചെയ്തേക്ക്. നേരം വെളുക്കും മുന്നേ അവരേ കണ്ടെത്തിയിരിക്കും. " അയാൾ പറഞ്ഞെങ്കിലും സിദ്ധു ആകെ തകർന്ന അവസ്ഥയിൽ തന്നെയായിരുന്നു. അതവന്റെ സ്വരത്തിൽ മുഴച്ചുനിന്നിരുന്നു. എങ്കിലും മറുപടിയൊരു മൂളലിലൊതുക്കി അവൻ കാൾ കട്ട് ചെയ്തു. എന്നിട്ട് പെട്ടന്ന് തന്നെ ഈശ്വറിന്റെ നമ്പറിലേക്ക് ചാരുവിന്റെയും നരേന്ദ്രന്റെയും ഒപ്പം വൈശാഖിന്റെയും ഫോട്ടോസയച്ചുകൊടുത്തു.

ശേഷം മുറ്റത്ത് നിന്നും തിരിഞ്ഞാവീടിനെയൊന്ന് നോക്കി. . അതിന്റെയേതൊ കോണിൽ നിന്നും ചാരുവിന്റെ പൊട്ടിച്ചിരികളും പാദസരക്കിലുക്കവുമൊക്കെ ഉയർന്ന് കേൾക്കും പോലെ തോന്നിയവന്. ആ നിമിഷം നെഞ്ചിലൊരു ഭാരം കേറിയത് പോലവന് തോന്നി. സന്തോഷം മാത്രം നിറഞ്ഞ് നിന്നിരുന്ന ആ വീടിനെ എത്ര വേഗമാണ് ദുരന്തം വിഴുങ്ങിയതെന്നവനോർത്തു. " ചാരു..... " അവനൊന്ന് ദീർഘമായി നിശ്വസിച്ചു. പിന്നെ കാറിലേക്ക് കയറി എങ്ങോട്ടെന്ന് പോലുമറിയാതെ മുന്നോട്ട് പാഞ്ഞു. ഇരുളിനെ കീറിമുറിച്ച് ലക്ഷ്യമില്ലാതെ ആ വണ്ടി മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഇതേസമയം മറ്റൊരു വഴിക്ക് ഒരു വാൻ പായുകയായിരുന്നു. '' ഒന്ന് വേഗം വിടെടാ എത്രയും വേഗം ചുരം കേറണം. ഇപ്പൊ തന്നെ സിറ്റിയുടെ മുക്കിലും മൂലയിലും വരെ പോലീസ് വലവിരിച്ചുകാണും.

ജില്ലാകളക്ടറുടെ ഭാര്യേം തന്തേമാ ബോധം കെട്ടീ വണ്ടിക്കകത്ത് കിടക്കുന്നത്. പോലീസിന്റെ കയ്യിലൊമറ്റൊ കിട്ടിയാൽ എല്ലാത്തിന്റേം എല്ലവന്മാരിടിച്ച് വെള്ളമാക്കിക്കളയും. " ഡ്രൈവിങ് സീറ്റിന്റെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന അലക്സ്‌ ഡ്രൈവിംഗിലായിരുന്ന വൈശാഖിനെയൊന്ന് തട്ടിക്കൊണ്ട്‌ പറഞ്ഞു. " ഒന്ന് മിണ്ടാതിരിയെടോ..... കുറേ നേരമായല്ലോ... തന്റെയൊരു..... പേടിയാണെങ്കി ആദ്യമേ പറഞ്ഞൂടാരുന്നോ ഞാൻ വേറെ വഴി നോക്കിയേനെല്ലോ..... അപ്പോ അയാക്കടെയൊരു വീമ്പ്. കോപ്പിലെ എസ്റ്റേറ്റ് , കാപ്പിതോട്ടം , ബംഗ്ലാവ്...... എന്നിട്ടിപ്പോ തനിക്കെന്നാടോ മുള്ളാൻ മുട്ടുന്നുണ്ടോ..... " വൈശാഖ് കലിപ്പോടെ അലക്സിന്റെ നേർക്ക് ചീറി. അതോടെ അയാൾ നിശബ്ദനായി. ആ വണ്ടിയിൽ അവരിരുവരെയും കൂടാതെ അലക്സിന്റെ അനിയൻ ക്രിസ്റ്റിയുമുണ്ടായിരുന്നു.

അവൻ പിന്നിലെ സീറ്റിൽ ബോധം കെടുത്തിയിട്ടിരുന്ന നരേന്ദ്രന്റെയും ചാരുവിന്റെയും ഒപ്പം ഇരിക്കുകയായിരുന്നു. ആ പാവങ്ങൾ ചുറ്റും നടക്കുന്നതൊന്നുമറിയാതെ മയക്കത്തിൽ തന്നെയായിരുന്നു അപ്പോഴും.. ക്രിസ്റ്റിയുടെ കണ്ണുകളാണെങ്കിൽ ബോധമില്ലാതെ കിടക്കുകയായിരുന്ന ചാരുവിന്റെ ഉടലിലൂടിഴയുകയായിരുന്നു. '' നിന്റെയീ മേനി എത്ര രാത്രികൾ എന്റെയുറക്കം കളഞ്ഞിട്ടുണ്ടെന്നറിയോ മോളേ നിനക്ക്...... നിന്റെ മറ്റവൻ തല്ലി തകർത്തതാ എന്റെയീ ശരീരം. ഇതിന്റെയെല്ലാപ്പകയും നിന്റെയീ കിളുന്ന് ശരീരത്തിൽ ഞാൻ തീർക്കും...... " അവളുടെ കവിൾത്തടത്തിൽ അമർത്തിയൊന്ന് കടിച്ച് അവൻ പറഞ്ഞു. അവിടത്രയും ഭാഗം പല്ല് പതിഞ്ഞ് ചോര കിനിഞ്ഞുനിന്നു. അതുകണ്ട് അവൻ വികൃതമായി ചിരിച്ചു. " എടാ കൊച്ചനെ ആക്രാന്തം കാണിച്ചാൽ കാര്യം കഴിയും മുന്നേ അവളുടെ കാറ്റ് പോകും. അവളുടെ വയറ്റിലൊരു വിത്ത് നാമ്പിട്ടിട്ടുണ്ട്. ആ സിദ്ധുവിന്റെ ചോര...... " പിന്നിലേക്കൊന്ന് തിരിഞ്ഞ് നോക്കി വൈശാഖ് താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.

" ഓഹോ.... എന്നാൽ ആദ്യമതിനെ ചവിട്ടിക്കലക്കണം. എന്നിട്ട് വേണം സിദ്ധാർത്തിന് മാത്രമവകാശപ്പെട്ട ഇവളെയെനിക്ക് അനുഭവിക്കാൻ..... " ക്രിസ്റ്റിയൊരു വന്യ മൃഗത്തിന്റെ ക്രൗര്യത്തോടെ പൊട്ടിച്ചിരിച്ചു. സിദ്ധു നേരെ പോയത് കമ്മീഷണറോഫിസിലേക്കായിരുന്നു. അവിടെചെന്ന് കേസിന്റെ മൂവ്മെന്റ്സൊക്കെ തിരക്കിയറിഞ്ഞ ശേഷമവൻ പുറത്തേക്ക് വരുമ്പോഴായിരുന്നു ഫോൺ റിങ് ചെയ്തത്. " ഈശ്വരാ അമ്മയാണല്ലോ.....ഞാനിപ്പോ എന്ത് പറയും..... " ഡിസ്പ്ലേയിൽ തെളിഞ്ഞ അരുന്ധതിയുടെ നമ്പർ കണ്ട് അവൻ വെപ്രാളത്തോടെ ഓർത്തു. പിന്നെ രണ്ടും കല്പ്പിച്ച് ഫോണെടുത്ത് കാതോട് ചേർത്തു. " ആഹ് കണ്ണാ നീ വീട്ടിലെത്തിയോ..... " " ഇ.... ഇല്ലമ്മേ എത്താറായി.. അമ്മയെന്താ വിളിച്ചത്. അവിടെന്തേലും ആവശ്യമുണ്ടോ....???? " " ഇവിടെ പ്രത്യേകിച്ച് ആവശ്യമൊന്നുല്ല. നീയിനി രാത്രി വീണ്ടുമിങ്ങോട്ട് ഓടാൻ നിക്കണ്ടാന്ന് പറയാനാ ഞാൻ വിളിച്ചത്. ചാരുമോളും വയ്യാത്തതല്ലേ. നാളെ രാവിലെ ആകുമ്പോഴേക്കും വൈശാഖ് നോർമലായാൽ അവനേം കൂട്ടി വന്നാൽ മതി നീയിനി. "

അരുന്ധതി പറഞ്ഞതെല്ലാം മൂളി കേൾക്കുമ്പോൾ അവന്റെ നെഞ്ചിലൊരു നെരിപ്പോടെരിയുന്നുണ്ടായിരുന്നു. വീട്ടിൽ അവരാരും ഇല്ലെന്നോ വൈശാഖിനെ പറ്റി പറയാനോ അവൻ ഭയന്നു. അതുകൊണ്ട് തന്നെ എല്ലാം ഉള്ളിലടക്കി കേട്ടുനിന്നു. " അമ്മേ ജ്യോതിക്കെങ്ങനുണ്ട്....??? " പെട്ടന്നോർത്തത് പോലെ അവൻ ചോദിച്ചു. " ഒന്നും പറയാറായിട്ടില്ല എന്നാ മോനെ പറയുന്നത്. ഡോക്ടറ് വീണ്ടും വന്നിരുന്നു. ട്രീറ്റ്മെന്റ് ഒന്നും തുടങ്ങിയിട്ടില്ല. ജ്യോതി മോൾക് ബോധം വന്നാലേ ട്രീറ്റ്മെന്റിലേക്കൊക്കെ കടക്കൂ എന്നാ പറഞ്ഞത്. പ്രാർത്ഥിച്ചോളാൻ പറഞ്ഞു. പാവമെന്റെ കുട്ടി..... " അരുന്ധതിയുടെ സ്വരമിടറി. " മ്മ്ഹ് ശെരിയലമ്മേ അമ്മ വച്ചോ.... " " ആഹ് കണ്ണാ..... " " എന്താമ്മേ.....??? " " നീ അച്ഛനെയൊന്ന് നോക്കിയേക്കണം. കാര്യവും പറയണം. അവിടെ നടന്നതൊന്നും അച്ഛനറിഞ്ഞിട്ടില്ല. മരുന്നിന്റെ മയക്കത്തിൽ ആയിരുന്നു. " അരുന്ധതി പറഞ്ഞു. " മ്മ്ഹ് ഞാൻ നോക്കിക്കോളാം അമ്മ വച്ചോ.... " പറഞ്ഞിട്ട് അവൻ പെട്ടന്ന് ഫോൺ കട്ട് ചെയ്തു. എന്നിട്ട് സീറ്റിലേക്ക്‌ ചാരി കണ്ണുകളടച്ചു. ആ കണ്ണുകൾ നിറഞ്ഞൊഴുകി.

'' ചാരുവും അച്ഛനും വീട്ടിലില്ലെന്ന് ഞാനെങ്ങനെല്ലാരോടും പറയും ദൈവമേ..... എവിടെപ്പോയി ഞാനവരെ തിരയും.....???? " അപ്പോഴേക്കും സമയമേകദേശം വെളുപ്പാൻകാലമായിരുന്നു. കിഴക്ക് വെള്ളകീറിത്തുടങ്ങിയിരുന്നു. ഉണർത്തുപക്ഷികളുടെ ചിലപ്പ് ഉയർന്ന് കേട്ടുകൊണ്ടിരുന്നു. അടുത്തേതൊ മുസ്ലിം പള്ളിയിൽ നിന്നും ആദ്യത്തെ വാങ്ക് മുഴങ്ങിത്തുടങ്ങി. അതേസമയം അലക്സിന്റെ വാൻ ഒരു എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുറ്റത്ത് വന്നുനിന്നിരുന്നു. വണ്ടി വന്നുനിന്നതും അലക്സ്‌ നേരത്തെ വിളിച്ചുപറഞ്ഞതനുസരിച്ച് കാത്തുനിന്നിരുന്ന ജോലിക്കാർ ഓടി അവർക്കരികിലേക്ക് വന്നു. " ബാക്ക്സീറ്റിൽ കിടക്കുന്ന രണ്ടിനെയുമെടുത്ത് അകത്തുകൊണ്ട് കിടത്തെടാ..... " വോക്കിങ് സ്റ്റിക്കിന്റെ സഹായത്തിൽ പുറത്തേക്കിറങ്ങിയ ക്രിസ്റ്റി പറഞ്ഞു. അത് കേട്ടതും വന്നവർ വേഗം ചെന്ന് ആദ്യം നരേന്ദ്രനേയും പിന്നെ ചാരുവിനെയും എടുത്ത് അകത്ത് കൊണ്ട് കിടത്തി. എന്നിട്ട് അവർക്കുള്ള ഭക്ഷണം റെഡിയാക്കാനായി അടുക്കളയിലേക്ക് പോയി.

" വാ നമുക്കും ഒന്നുമയങ്ങാം. ഇത്രേം നേരം ഉറക്കമൊഴിഞ്ഞതല്ലേ..... " വൈശാഖിനെ നോക്കി അലക്സ്‌ പറഞ്ഞു. പക്ഷേ അവനതിനൊട്ടും താല്പര്യമുണ്ടായിരുന്നില്ല. അവൻ ചുറ്റുപാടും നോക്കി തങ്ങളെത്തിയിരിക്കുന്ന സ്ഥലത്തിന്റെ സുരക്ഷയുറപ്പാക്കിക്കൊണ്ടിരുന്നു. അത് മനസ്സിലായത് പോലെ അലക്സ്‌ പതിയെ ചിരിച്ചു. എന്നിട്ടവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു..... " പേടിക്കണ്ട വൈശാഖ്.... ഇത് ഈ അലെക്സിന്റെ താവളമാ. ഇവിടേക്ക് ഒരു പൂച്ചക്കുഞ്ഞുപോലും കേറി വരില്ല. പിന്നെ എനിക്കിങ്ങനെ ഒരു എസ്റ്റേറ്റ് ഉണ്ടെന്ന് അധികമാർക്കും അറിയുകയുമില്ല. " അയാൾ പറഞ്ഞത് കേട്ട് വൈശാഖ് മനസ്സില്ലാമനസോടെ അകത്തേക്ക് കയറി. ഫോൺ വീണ്ടും റിങ് ചെയ്യുന്നത് കേട്ടുകൊണ്ടായിരുന്നു സീറ്റിൽ ചാരി കിടന്നിരുന്ന സിദ്ധു കണ്ണുകൾ തുറന്നത്. ഈശ്വറായിരുന്നു. " എന്താ ഈശ്വർ എന്തെങ്കിലും ഇൻഫോർമേഷൻ.....??? " അവൻ പ്രതീക്ഷയോടെ അതിലുപരി ഭയത്തോടെ ചോദിച്ചു. " യേസ് സാർ..... സാറിന്റെ വീടിന് മുന്നിലുള്ള സിസി ടീവി ഫൂട്ടേജ് ചെക്ക് ചെയ്തു അതിൽ രാത്രി സാറ് പറഞ്ഞ സമയത്ത് ഒരു വാൻ സാറിന്റെ വീട്ടിലേക്ക് വന്നുപോയിട്ടുണ്ട്. നമ്പർ വച്ച് സേർച്ച്‌ ചെയ്തപ്പോ അത് പ്ലാന്റർ അലക്സ്‌ തോമസിന്റെ പേരിലുള്ള വണ്ടിയാണ്. " ..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story