കാവ്യമയൂരം: ഭാഗം 47

kavyamayooram

രചന: അഭിരാമി ആമി

" എന്താ ഈശ്വർ എന്തെങ്കിലും ഇൻഫോർമേഷൻ.....??? " അവൻ പ്രതീക്ഷയോടെ അതിലുപരി ഭയത്തോടെ ചോദിച്ചു. " യേസ് സാർ..... സാറിന്റെ വീടിന് മുന്നിലുള്ള സിസി ടീവി ഫൂട്ടേജ് ചെക്ക് ചെയ്തു അതിൽ രാത്രി സാറ് പറഞ്ഞ സമയത്ത് ഒരു വാൻ സാറിന്റെ വീട്ടിലേക്ക് വന്നുപോയിട്ടുണ്ട്. നമ്പർ വച്ച് സേർച്ച്‌ ചെയ്തപ്പോ അത് പ്ലാന്റർ അലക്സ്‌ തോമസിന്റെ പേരിലുള്ള വണ്ടിയാണ്. " " വാട്ട്.......???? " " യേസ് സാർ......" " മ്മ്ഹ്..... " മറുപടിയൊരു മൂളലിലൊതുക്കി ഫോൺ കട്ട് ചെയ്യുമ്പോൾ സിദ്ധുവെന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു. അവൻ തിരികെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആയിരുന്നു ഫോൺ വീണ്ടും റിങ് ചെയ്തത്. അത് അമൃത് ആയിരുന്നു. " ആഹ് പറയെടാ..... " ശബ്ദത്തിലെ തളർച്ച മറയ്ക്കാൻ ശ്രമിച്ച് സാധാരണ പോലെ അവൻ ചോദിച്ചു. " നിങ്ങളിതെവിടാ അളിയാ.....??? "

" ഞാൻ പുറത്താ.... അത്യാവശ്യമായിട്ട് ഒരാളെ കാണാൻ പോകുവാ. " " ഏഹ് അപ്പോ ചാരുവും അങ്കിളുമൊക്കെയെവിടെ.....???? " അവൻ ചോദിച്ചതും സിദ്ധുവിന്റെ നെഞ്ചൊന്നു പിടഞ്ഞു. ഒരുനിമിഷം എന്ത് പറയുമെന്നറിയാതെ അവൻ തരിച്ചുനിന്നു. " അത്..... അവര്.... അവര് വീട്ടിലുണ്ട്. അല്ലാതെവിടെ പോകാൻ.... " അവൻ വിക്കി വിക്കി പറഞ്ഞു. " ഏഹ് വീട്ടിലോ..... ഞാൻ വീട്ടിലുണ്ട്.... ഇവിടാരും ഇല്ലല്ലോ. അവരേയൊന്നും വിളിച്ചിട്ടും കിട്ടിയില്ല അതാ അളിയനെ വിളിച്ചത്. പിന്നെ അവരെവിടെ പോയി. ചാരുവിനി അങ്കിളിനേം കൊണ്ട് ഒറ്റയ്ക്ക് ഹോസ്പിറ്റലിലോട്ടെങ്ങാനും പോയിക്കാണുമൊ. ഞാനൊന്ന് വിളിച്ചുനോക്കട്ടെ. " " വേണ്ട..... വേണ്ട..... ഇപ്പൊ അങ്ങോട്ട് വിളിച്ചാൽ അവര് ചുമ്മാ പേടിക്കും. " അമൃത് പറഞ്ഞതും സിദ്ധു പെട്ടന്ന് വെപ്രാളപ്പെട്ട് പറഞ്ഞു. കുറച്ചുസമയം മറുവശത്ത് നിന്നും അമൃതിന്റെ ശബ്ദമൊന്നും കേട്ടില്ല. " സിദ്ധു..... " " എ.... എന്താടാ.....??? " " സത്യം പറയെടാ അവരെവിടെ.....???? " സംശയം നിറഞ്ഞ സ്വരത്തിൽ അവൻ ചോദിച്ചു. " അത്..... അത്..... എനിക്കറിയില്ലെടാ.... "

" ഏഹ്..... നിനക്കറിയില്ലെ.. എന്തൊക്കെയാഡാ നീയീ പറയുന്നേ.....??? " അമൃതിന്റെ സ്വരത്തിൽ അമ്പരപ്പ് നിറഞ്ഞിരുന്നു. " ഞാൻ...... ഞാനിപ്പോ അങ്ങോട്ട് വരാം. എല്ലാം നേരിൽ പറയാം. " പറഞ്ഞതും ഫോൺ കട്ട് ചെയ്ത് ഷർട്ടിന്റെ കോളർ ഉയർത്തി കണ്ണുകളൊപ്പിയിട്ട് സിദ്ധു വണ്ടിയിലേക്ക് കയറി. വണ്ടിയോടിക്കുന്നുണ്ടായിരുന്നുവെങ്കിലും സിദ്ധുവിന്റെ ചിന്തകളിൽ മറ്റെന്തൊക്കെയോ ആയിരുന്നു നിറഞ്ഞ് നിന്നിരുന്നത്. എങ്ങനെയൊക്കെയോ കാർ ദേവരാഗത്തിലെത്തുമ്പോൾ മുറ്റത്ത് തന്നെയുണ്ടായിരുന്നു അമൃത്. അവനും ആകെ പരവേശത്തിൽ തന്നെയായിരുന്നു. " എന്താടാ ഉണ്ടായത്...... അവരെവിടെ...????? " കാർ നിർത്തി സിദ്ധുവിറങ്ങിയതും അവനോടി വന്ന് ചോദിച്ചു. പക്ഷേ അതിനൊരു മറുപടി പോലും പറയാതെ സിദ്ധുവവനെ കെട്ടിപിടിച്ചു. " സിദ്ധു..... "

നിമിഷങ്ങൾക്കുള്ളിൽ തന്റെ ഷർട്ടിന്റെ തോൾഭാഗം നനച്ച ചുടുനീരിൽ നിന്നും അമൃതറിഞ്ഞു അവൻ കരയുകയാണ്. " സിദ്ധു..... എന്താടാ ഇത്.... എന്താ ഉണ്ടായത്....???? " " എനിക്ക്.... എനിക്കൊന്നുമറിയില്ലെടാ..... എന്റെ ചാരുവും കുഞ്ഞും...... അച്ഛൻ.... അവരേയവൻ കൊന്നോന്ന് പോലും എനിക്കറിയില്ലെടാ. അവർക്കാർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ കൊന്നുതള്ളും ഞാനവനെ..... " സിദ്ധു പറയുന്നതൊക്കെ കേട്ട് എന്താ കാര്യമെന്നറിയാതെ അമ്പരന്ന് നിൽക്കുകയായിരുന്നു അമൃതപ്പോൾ. " ആരുടെ കാര്യാ സിദ്ധു നീയീ പറയുന്നത്....??? കാര്യമെന്താന്ന് തെളിച്ചുപറയെടാ..... " " അവൻ..... വൈശാഖ്..... അവനാടാ. എന്നോട് പക വീട്ടാനാ അവൻ വീണ്ടും വന്നത്. എന്റെ ചാരുവാ അവന്റെ ഇര..... അവളെയവൻ അപകടപ്പെടുത്തും. അവളൊറ്റയ്ക്കല്ലെടാ എന്റെ കുഞ്ഞും അവളുടെ വയറ്റിലുണ്ട്. " ഒരു കൊച്ചുകുഞ്ഞിനെപ്പോലെ സിദ്ധു പൊട്ടിക്കരഞ്ഞു. അവന്റെ അതുവരെ കണ്ടിട്ടില്ലാത്ത ആ ഭാവം കണ്ട് അമൃതും ആകെ വിഷമത്തിൽ തന്നെയായിരുന്നു.

തുടർന്ന് വൈശാഖിനും തനിക്കും ഇടയിലുണ്ടായിരുന്ന പ്രശ്നങ്ങളും ഇപ്പൊ ചാരുവിനെയും നരേന്ദ്രനേയും കാണാതായത് വരെയുള്ള വിവരങ്ങൾ തുറന്നുപറയുമ്പോൾ കേട്ടതൊക്കെ സത്യമാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അമൃത്. " അപ്പോ ജ്യോതി.....???? " എല്ലാം കേട്ടുകഴിഞ്ഞതും അവൻ ചോദിച്ചുപോയിരുന്നു. " അവൾ മാത്രമാണ് ഇന്നും എനിക്കൊരു ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നത്. അവന് മറ്റൊരാളെ , പ്രത്യേകിച്ച് ഒരു പെണ്ണിനെ സ്നേഹിക്കാൻ കഴിയില്ല എന്നത് എനിക്കുറപ്പാണ്. പിന്നെങ്ങനെ ജ്യോതിയവന്റെ ജീവിതത്തിലേക്ക് വന്നുവെന്നോ അവന്റെ ഭാര്യയായെന്നോ അറിയില്ല. ഒന്നുറപ്പാണ് അവളുടെ ഈ അവസ്ഥക്ക്‌ കാരണം അതും അവൻ തന്നെയാണ്..... പക്ഷേ എനിക്കിപ്പോ അതൊന്നും ചിന്തിച്ചുനിൽക്കാൻ സമയമില്ല. എത്രേം പെട്ടന്ന് ചാരുനേം അച്ഛനേം അവന്റെ കയ്യീന്ന് രക്ഷപ്പെടുത്തണം. ഇല്ലെങ്കിൽ ചിലപ്പോൾ......" " വിഷമിക്കല്ലേഡാ നമ്മളവരെ കണ്ടെത്തും. ഞാനുണ്ട് നിന്റെ കൂടെ. " അമൃതവനെ ചേർത്തുപിടിച്ചു.

" നമുക്കുടനെ പോണമെടാ..... കുറച്ചുമുന്നേ ഈശ്വർ വിളിച്ചൊരു ഇൻഫോമേഷൻ തന്നിരുന്നു. ആ അലെക്സിന്റെ കാർ രാത്രിയിവിടെ വന്ന് പോയിരുന്നുവെന്നാ അറിഞ്ഞത്. അതിനർത്ഥം അവന്റെയേതൊ താവളത്തിൽ അച്ഛനേം ചാരുനേം കൊണ്ട് വൈശാഖ് ഉണ്ട്. അതെവിടെയാണെന്ന് കണ്ടുപിടിക്കണം.... " സിദ്ധു പറഞ്ഞതിൽ നിന്നും അലക്സ്‌ ആരാണെന്നൊന്നും മനസ്സിലായില്ലെങ്കിലും ശത്രുവാണെന്ന തിരിച്ചറിവിൽ അമൃതും ആരെന്ന് പോലുമറിയാത്ത ആ ശത്രുവിന്റെ താവളം തേടിയിറങ്ങാനൊരുങ്ങി. അവരിരുവരും കയറിയ കാർ നേരെ പോയത് അലെക്സിന്റെ വീട്ടിലേക്കായിരുന്നു. അവരവിടെ ചെല്ലുമ്പോൾ പള്ളിയിൽ നിന്ന് വന്നുകയറിയതേയുണ്ടായിരുന്നുള്ളൂ റീത്തയും മകളും. " സിദ്ധു..... നീയിറങ്ങണ്ട ഞാൻ പോയിട്ട് വരാം.... " കാർ മുറ്റത്തേക്ക് കേറിയുടനെ ഡോർ തുറന്ന് പുറത്തേക്കിറങ്ങാൻ തുനിഞ്ഞ സിദ്ധുവിനെ തടഞ്ഞുകൊണ്ട് അമൃത് പറഞ്ഞു. സിദ്ധു മനസ്സിലാവാത്ത ഭാവത്തിൽ അവനെ നോക്കി. " ഈ അവസ്ഥയിൽ നീ സംസാരിക്കാൻ പോയാൽ ശെരിയാവില്ല.

മാത്രമല്ല ഒരു ജില്ലയുടെ ഭരണാധികാരിയാണ്. ആ നീയൊരു വീട്ടിൽ കയറി പ്രശ്നമുണ്ടാക്കുന്നത് ശെരിയാവില്ല. അതിനിയെന്തിന്റെ പേരിലായാലും. അതുകൊണ്ട് ഞാൻ പോകാം. " അവൻ പറഞ്ഞത് കേട്ട് സിദ്ധുവൊന്നടങ്ങി. അതോടെ ഡ്രൈവിംഗ് സീറ്റിൽ നിന്നും അമൃത് പുറത്തേക്കിറങ്ങി. സിറ്റൗട്ടിൽ തന്നെ വന്നവരാരെന്നറിയാതെ പരസ്പരം നോക്കി നിന്നിരുന്ന അമ്മയുടെയും മകളുടെയും അരികിലേക്ക് ചെന്നു. " അലക്സ്‌ ഇല്ലേ.....???? " " ഇച്ചായനിവിടില്ല..... നിങ്ങളാരാ....???? " സംശയഭാവത്തിൽ റീത്ത ചോദിച്ചു " ഞാനാരാണെന്നൊക്കെ അലക്സിനറിയാം. ഒരു ബിസിനസ് കാര്യം സംസാരിക്കാൻ ഇന്ന് ഇവിടെ വരാൻ പറഞ്ഞിരുന്നു. ആളെവിടെ പോയി....??? " " പീരുമേട് വരെ പോയേക്കുവാ. അവിടെ എസ്റ്റേറ്റിലെന്തോ പ്രശ്നമെന്നാ പറഞ്ഞത്. " " മ്മ്ഹ് ശെരി ഞങ്ങള് കണ്ടോളാം..... " പറഞ്ഞിട്ട് അമൃത് ഓടിവന്ന് കാറിൽ കയറി. " എന്താടാ അവനില്ലേ അവിടെ....?? " " ഇല്ലെന്നാ ആ സ്ത്രീ പറഞ്ഞത്. പീരുമേട്ടിൽ അവന്റെയെതൊ എസ്റ്റേറ്റിൽ എന്തൊ കാര്യത്തിന് പോയേക്കുവാണെന്ന്. "

വണ്ടി റിവേഴ്‌സ് എടുത്തുകൊണ്ട് അവൻ പറഞ്ഞു. " അതെങ്ങനെ വിശ്വസിക്കും.... ??? " " ഏയ് നുണയാവാൻ വഴിയില്ല. ഞാനവനുമായി ബിസിനസ് റിലേഷൻ ഉള്ള ആളെപ്പോലെയാ സംസാരിച്ചത്. അതുകൊണ്ട് തന്നെ അവര് സത്യമാകും പറഞ്ഞത്. " " മ്മ് എങ്കിൽപ്പിന്നെ അവരവിടെ തന്നെ കാണും. നീ വണ്ടി വിട്.... " സിദ്ധു പറഞ്ഞു. പിന്നെ ഫോണെടുത്ത് ഈശ്വറിനെ ട്രൈ ചെയ്തു. പക്ഷേ അയാൾ ഔട്ട്‌ ഓഫ് കവറേജ് ഏരിയ ആയിരുന്നു. കാറിൽ ഇരിക്കുമ്പോഴൊക്കെയും സിദ്ധുവിന്റെ മനസ്സിൽ പലവിധ ചിന്തകൾ മിന്നിമാഞ്ഞുകൊണ്ടിരുന്നു. അതിൽ ചാരുവും നരേന്ദ്രനും ജ്യോതിയും ഇനിയും ജനിച്ചിട്ടില്ലാത്ത തന്റെ പൊന്നോമനയുമൊക്കെ ഉണ്ടായിരുന്നു. അതിനിടയിൽ ഹോസ്പിറ്റലിൽ നിന്നും ഒന്ന് രണ്ട് തവണ വിളിക്കുകയും ചെയ്തിരുന്നു. ജ്യോതിക്ക്‌ ബോധം വന്നെന്നും ട്രീറ്റ്മെന്റ് സ്റ്റാർട്ട്‌ ചെയ്‌തെന്നും അറിഞ്ഞു.

സഞ്ജു അറിയിച്ചതനുസരിച്ച് ജ്യോതിയുടെ അച്ഛനമ്മമാരും ഹോസ്പിറ്റലിൽ എത്തിയിരുന്നു. ഈ സമയം പീരുമേട്ടിൽ. അലക്സും ക്രിസ്റ്റിയും വൈശാകുമെല്ലാം നല്ല ഉറക്കത്തിൽ ആയിരുന്നു. മറ്റൊരു മുറിയിൽ രണ്ട് പേരെ കാവൽ നിർത്തിയ നിലയിൽ നരേന്ദ്രനേയും ചാരുവിനെയും രണ്ട് കസേരകളിലായി കെട്ടിയിട്ടിരുന്നു. അവരിരുവർക്കും അപ്പോഴും ബോധം വന്നിരുന്നില്ല. പീരുമേട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ വച്ചായിരുന്നു പിന്നീട് സിദ്ധുവിന്റെ ഫോൺ ശബ്‌ദിച്ചത്. അവനത് കയ്യിലെടുത്തുനോക്കുമ്പോൾ ഈശ്വറായിരുന്നു. " ആരാ.... " ഡ്രൈവിംഗിനിടയിൽ തന്നെ അമൃത് ആകാംഷയോടെ ചോദിച്ചു. " ഈശ്വറാ..... "

" എടുക്ക്...." " ഹലോ ഈശ്വർ..... എന്തായി.... " ഇടറിയ സ്വരത്തിൽ അവൻ ചോദിച്ചു. " സാർ ആ വണ്ടി കുട്ടിക്കാനം പാസ്സ് ചെയ്ത് പോയത് സിസി ടീവിയിൽ പെട്ടിട്ടുണ്ട്. ഞങ്ങൾ അതിന്റെ പിന്നാലെ തന്നെയുണ്ട് സാർ. അധികം വൈകാതെ നമുക്കവരെ ട്രേസ് ചെയ്യാൻ കഴിഞ്ഞേക്കും. " തങ്ങളുടെ വഴി തെറ്റിയിട്ടില്ല എന്ന തിരിച്ചറിവിൽ സിദ്ധുവിന്റെ മുഖമൊന്ന് തെളിഞ്ഞു. ": ഓക്കേ.. ഈശ്വർ ഞാനുമെത്തിക്കോളാം. " പറഞ്ഞിട്ട് അവൻ ഫോൺ കട്ട് ചെയ്തു. " അമൃത് നമുക്ക് തെറ്റിയിട്ടില്ല. നമ്മൾ കറക്റ്റ് റൂട്ടിൽ തന്നെയാണ്. അവരങ്ങോട്ട് തന്നെയാണ് പോയേക്കുന്നത്. അലക്സിന്റെ വണ്ടി കുട്ടിക്കാനം പാസ്സ് ചെയ്തിട്ടുണ്ട്. " സിദ്ധുവത് പറഞ്ഞതും അമൃതിന്റെ കാലുകൾ ആക്‌സിലേറ്ററിൽ ഒന്നുകൂടിയമർന്നു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story