കാവ്യമയൂരം: ഭാഗം 48

kavyamayooram

രചന: അഭിരാമി ആമി

ഒരു ചെറിയ കുന്നിൻ മുകളിൽ ആയിരുന്നു ആ ബംഗ്ലാവ് സ്ഥിതിചെയ്തിരുന്നത്. അതിന്റെ ഒരു സൈഡിൽ മുഴുവൻ റബ്ബറും മറുവശത്ത് കാപ്പിയും കുരുമുളകും ആയിരുന്നു. അതിന്റെ മുൻവശത്തെ മുറ്റത്തേക്ക് നീണ്ടുകിടക്കുന്ന വഴിക്കിരുവശത്തുമായി നിറയെ കൈതകൾ വളർത്തിയിരുന്നു. ബംഗ്ലാവിന്റെ മുറ്റം നിറയെ പല നിറത്തിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചിരുന്നു. സമയം ഏകദേശം രാവിലെ പത്തുമണിയോടടുത്തപ്പോൾ ആയിരുന്നു നരേന്ദ്രന് ബോധം വന്നത്. കണ്ണുകൾ പ്രയാസപ്പെട്ട് തുറക്കാൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന് ദേഹമാസകലം ഒടിഞ്ഞുനുറുങ്ങുന്ന വേദന പോലെ തോന്നി. കൈകൾ ചലിപ്പിക്കാൻ കഴിയുന്നില്ല. നടുവിനും അസഹ്യമായ വേദന തോന്നിച്ചിരുന്നു. കാര്യം മനസിലാവാതെ നരേന്ദ്രൻ ബദ്ധപ്പെട്ട് കണ്ണുകൾ തുറന്ന് ചുറ്റുപാടും നോക്കി.

തലേ രാത്രി കിടന്ന തങ്ങളുടെ ബെഡ്‌റൂമിലല്ല ഇപ്പോൾ കിടക്കുന്നതെന്ന തിരിച്ചറിവ് അയാളെ വല്ലാതെ അമ്പരപ്പിച്ചു. വെപ്രാളത്തോടെ ചുറ്റും പരതി നോക്കുമ്പോൾ കണ്ട അടുത്ത കാഴ്ച അദ്ദേഹത്തെ കൂടുതൽ തളർത്തുന്നതായിരുന്നു. തന്റരികിൽ തന്നെ മറ്റൊരു കസേരയിൽ കെട്ടിയിട്ട നിലയിൽ ഇരിക്കുന്നുണ്ടായിരുന്ന ചാരു ആ മനുഷ്യന്റെ നെഞ്ച് പൊള്ളിച്ചു. " മോളേ...... മോളേ ചാരു..... " " ---------------------- " " മോളേ കണ്ണുതുറക്ക്...... " നരേന്ദ്രൻ വീണ്ടും വീണ്ടും വിളിച്ചെങ്കിലും ആ പെണ്ണതൊന്നും കേട്ടില്ല. അവളപ്പോഴും മയക്കത്തിൽ തന്നെയായിരുന്നു. " ആഹാ എണീറ്റോ..... " ആ ചോദ്യം കേട്ടായിരുന്നു നരേന്ദ്രൻ എതിർ ദിശയിലേക്ക് നോക്കിയത്. അപ്പോഴേക്കും റൂമിന്റെ വാതിൽ കടന്ന് അലക്സും ക്രിസ്റ്റിയും ഉള്ളിലേക്ക് വന്നിരുന്നു. " നിനക്കൊക്കെ എന്താടാ വേണ്ടത്.....??? "

" വേണ്ടത് ഞങ്ങക്കല്ലെഡോ...... ഞങ്ങൾ വെറും സഹായികളാ. പിന്നെ തന്റെ മോൻ കാരണം എന്റെ അനിയന് സംഭവിച്ച ഈ അവസ്ഥക്ക്‌ പകരം അവൻ കരയണം.. അതിന് വേണ്ടിയാ ഞങ്ങളിതിനൊക്കെ കൂട്ടുനിന്നത്. നീ നോക്കിക്കോ നരേന്ദ്രാ നിന്റെം അവന്റെ ജീവനായ ദാ ഇവളുടെയും ചത്തുചീഞ്ഞ ശവമവന്റെ കയ്യിലെത്തുമ്പോൾ ചെയ്തുപോയ തെറ്റുകളോർത്ത് സിദ്ധാർഥ് നരേന്ദ്രൻ ഐഎഎസ്‌ നെഞ്ചുപൊട്ടിക്കരയും. " അലക്സ്‌ പുച്ഛത്തോടെ പറഞ്ഞു. " ആരാടാ നിന്റെയൊക്കെ പിന്നിലുള്ളത്..... ഇനിയവനെന്താ വേണ്ടത്.....??? " നരേന്ദ്രനലറി. " ഞാനിവിടെ തന്നെ ഉണ്ടങ്കിളേ.... " ചിരപരിചിതമായ ആ ശബ്ദം കേട്ട് നരേന്ദ്രനൊന്ന് വെമ്പിപ്പോയി. പിന്നെ വളരെ ബുദ്ധിമുട്ടി തല ചരിച്ച് പിന്നിലേക്ക് നോക്കി. അവിടെ നിന്നിരുന്നവനെ കണ്ട് അയാളുടെ രക്തം പോലും മരവിച്ച് പോയി. " വൈശാഖ്..... "

" ആഹ് അത് തന്നെ..... വൈശാഖ്.... " അവനൊന്ന് പുഞ്ചിരിച്ചു. " എന്താടാ നിനക്ക് വേണ്ടത്.....??? എന്റെ വീട്ടിൽ കയറികിടന്നിട്ട് എന്തിനാടാ ഞങ്ങളോടീ ചതി ചെയ്തത്.....??? " നരേന്ദ്രൻ തേങ്ങിപ്പോയിരുന്നു. " ചതിയോ......ഹഹഹ...... എന്തായാലും തന്റെ മകൻ ചെയ്ത ചതിയോളമൊന്നും വരില്ലെടോ ഞാൻ ചെയ്ത ചതി. പിന്നെനിക്ക് വേണ്ടത്...... ദാ ഇവളെ..... ഇവളെ മാത്രം..... സിദ്ധുവിന്റെയീ പ്രാണനെയെനിക്ക് പറിച്ചെറിയ്യണം. " അരികിൽ അപ്പോഴും ബോധമില്ലാതെ കിടന്നിരുന്ന ചാരുവിന്റെ അധരങ്ങളെ വിരൽ കൊണ്ടൊന്ന് ഞെരിച്ച് അവൻ പറഞ്ഞു. ചുണ്ടിൽ നിന്നും നൊമ്പരം തലയിലേക്ക് പാഞ്ഞുകയറിയതും മയക്കം വിടാറായി കിടക്കുകയായിരുന്ന ചാരു പെട്ടന്ന് ഞെട്ടി കണ്ണ് തുറന്നു. കണ്ണ് തുറന്നതും അവളുടെ നോട്ടമാധ്യം ചെന്ന് വീണത് അരികിൽ നിന്നിരുന്ന വൈശാഖിൽ ആയിരുന്നു.

" ആഹ്....... കണ്ണേട്ടാ..... " അവനെ കണ്ടതും അവൾ ഭയന്ന് നിലവിളിക്കാൻ തുടങ്ങി. അതുകണ്ട് അവൻ ക്രൂരമായി ചിരിച്ചു. " ഇന്നലെ രാത്രി മരുമോൾ മറന്നിട്ടില്ല കേട്ടോ മൂപ്പീന്നെ.... " അവനത് പറയുമ്പോൾ ചാരുവും അതൊക്കെ തന്നെയായിരുന്നു ചിന്തിച്ചത്. ഉറക്കത്തിൽ കാലുകളാരോ ബന്ധിക്കുന്നത് പോലെ തോന്നിയപ്പോഴായിരുന്നു ചാരു ഞെട്ടിയുണർന്നത്. അവൾ ഉണരുന്നത് കണ്ടതും ബെഡിലിരുന്ന് തോർത്തോ മറ്റോ കൊണ്ടവളുടെ കാലുകൾ പരസ്പരം ബന്ധിച്ചുകൊണ്ടിരുന്നിരുന്ന വൈശാഖ് മുഖമുയർത്തി അവളേ നോക്കി. '' വൈശാഖ്..... എന്താ ഇതൊക്കെ.... നീയെന്താ ഇവിടെ...??? " അവൾ വെപ്രാളപ്പെട്ടു. അതുകണ്ടതും അവൻ അവിടെ നിന്നും ചാടിഎണീറ്റു. കിടക്കയിൽ നിന്നും പിടഞ്ഞെണീക്കാൻ തുടങ്ങിയവളുടെ കരണത്ത് ആഞ്ഞടിച്ചു. " മിണ്ടരുത്..... കൊന്നുകളയും നിന്നെ...." അവൻ മുരണ്ടു.

" കണ്ണേട്ടാ..... അമ്മേ...... ഏട്ടത്തി...... " അവളോരോരുത്തരേയും മാറിമാറി വിളിച്ചു. " കിടന്ന് വിളിക്കണ്ട ചാരു..... നീയീ വിളിക്കുന്ന ആരും ഇവിടില്ല. ആ ജ്യോതി ചത്തു..... അല്ല ഞാൻ കൊന്നു..... അവളുടെ മരണമുറപ്പിക്കാൻ ഹോസ്പിറ്റലിലേക്ക് പോയേക്കുവാ എല്ലാരും. " അവൻ പറഞ്ഞതും ചാരുവിന്റെ സിരകൾ പോലും മരവിച്ച് പോയി. അവൾ രക്ഷപെടാനൊരു വഴി തേടി ചുറ്റുപാടും പരതി. പക്ഷേ ഒന്നും കണ്ടില്ല. അതോടെ എണീറ്റ് ഓടി രക്ഷപ്പെടാൻ അവളൊരു ശ്രമം നടത്തി. പക്ഷേ കാലുകൾ ബന്ധിതമായിരുന്നതിനാൽ അതും പരാജയപ്പെടുക തന്നെ ചെയ്തു. " എങ്ങോട്ടാടീ ഓടുന്നേ.... " ചോദിച്ചുകൊണ്ട് അവൻ വീണ്ടും അവളുടെ കരണത്ത് ആഞ്ഞടിച്ചു. പിന്നെ ബെഡിലേക്ക് വീണവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഒന്ന് രണ്ട് മിനുട്ടുകൾക്കുള്ളിൽ ബോധം മറയുമ്പോഴും ചാരുവിന്റെ കൈകൾ താൻ ഉദരത്തിൽ പേറുന്ന ജീവനെ പൊതിഞ്ഞുപിടിച്ചിരുന്നു.

" ഇവളെ ഞാൻ ജീവനോടെ വിടില്ല നരേന്ദ്രാ..... " വൈശാഖിന്റെ ഒച്ച കേട്ടുകൊണ്ടായിരുന്നു ചാരു യഥാർദ്യത്തിലേക്ക് വന്നത്. " എന്നോടവൻ ചെയ്ത ചതിക്കുള്ള എന്റെ സമ്മാനമാണ് അവന്റെ കൊച്ചിനേം ഉള്ളിൽ പേറി ചത്തുമലച്ച ദാ ഇവൾ..... " അവൻ പകയോടെ അലറി. " എന്റെ മോൻ നിന്നെ എങ്ങനെ ചതിച്ചെന്നാടാ പറയുന്നേ..... " സഹികെട്ടത് പോലെ നരേന്ദ്രൻ ചോദിച്ചു. " അവൻ ചതിച്ചതെങ്ങനാണെന്ന് അറിയണോഡോ തനിക്ക്.....??? എന്നാൽ കേട്ടോ...... അവനെ മാത്രം സ്നേഹിച്ച ഈ എന്നേയവൻ പുല്ല് പോലെ വലിച്ചെറിഞ്ഞു. എന്റെ പ്രണയം അവൻ നിരസിക്കുമ്പോൾ എനിക്കവനൊരു വാക്ക് തന്നിരുന്നു. ഇനിയൊരിക്കലും ഒരു പെണ്ണവന്റെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന്. എന്നിട്ട് ആ വാക്ക് തെറ്റിച്ച് അവൻ ദാ ഈ ശവത്തിനെ കെട്ടി...... അതും പോരാഞ്ഞിട്ട് ഇവളുടെ വയറ്റിലൊരു വിഷവിത്തിനെ കൂടി സമ്മാനിച്ചിരിക്കുന്നു.

പൊറുക്കില്ല നരേന്ദ്രാ തന്റെ മകനോട് ഞാൻ. " അവൻ പറഞ്ഞതൊക്കെ കെട്ടിരിക്കുമ്പോൾ തങ്ങൾ കേട്ടതൊക്കെ നേര് തന്നെയാണോ എന്ന സംശയത്തിലായിരുന്നു നരേന്ദ്രനും ചാരുവും. വൈശാഖ് ഒരു ഗേ ആണെന്നതും അവൻ സിദ്ധുവിനെ പ്രണയിച്ചു എന്നതും ഒരു കടംകഥ പോലെയായിരുന്നു അവരിരുവർക്കും തോന്നിയത്. കാരണം അവർക്കൊരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയുന്ന ഒന്നായിരുന്നില്ല അത്. " നീ...... നീയാ എല്ലാത്തിനും കാരണം കൊല്ലുമെടീ നിന്നെ ഞാൻ.... " ചാരുവിനെ നോക്കി പറഞ്ഞതും വൈശാഖ് പാഞ്ഞുവന്നവളുടെ കഴുത്തിൽ കുത്തിപ്പിടിച്ചു. " ഗ്..... ഗ്..... യ്..... " അവൾ മരണവെപ്രാളത്തിൽ നിലത്ത് കാലുകളിട്ട് പിടപ്പിച്ചു. " അയ്യോ മോളേ ചാരു.... വൈശാഖ് എന്റെ മോളെയൊന്നും ചെയ്യരുത്. അവളുടെ വയറ്റിലൊരു കുഞ്ഞുണ്ട്..... "

ഇരുന്നയിരുപ്പിൽ ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായതയിൽ നരേന്ദ്രൻ വിലപിച്ചു. പക്ഷേ അതൊന്നും വൈശാഖിനെ പിന്നോട്ട് വലിച്ചില്ല. " എടാ വിട്..... അവളേ കൊല്ലരുത്. ചാകും മുന്നേ എനിക്കിവളെയൊന്നറിയണം. " പെട്ടന്ന് എല്ലാം കണ്ട് നിന്നിരുന്ന ക്രിസ്റ്റി വന്നവന്റെ കയ്യിൽ പിടിച്ചു. അതോടെ വൈശാഖ് ചാരുവിന്റെ കഴുത്തിൽ നിന്ന് പിടിവിട്ടു. " കൊന്നേക്കരുത്.... ഇവളെ എനിക്കെന്റെ കൈ കൊണ്ടുതന്നെ കൊല്ലണം. " പറഞ്ഞിട്ട് അവൻ പുറത്തേക്ക് പോയി. പിന്നാലെ അലക്സും. " ഓഹ് താനിവിടെ ഇരിക്കുവാ അല്ലെ.... എടാ..... " അയാൾ പുറത്തേക്ക് നോക്കി സഹായികളാരെയോ വിളിക്കാൻ തുനിഞ്ഞു.

പിന്നെ പെട്ടന്ന് തന്നെ അത് വേണ്ടെന്ന് വച്ച് അയാളെ നോക്കി വികൃതമായി ചിരിച്ചു. " അല്ലെ വേണ്ട താൻ ഇവിടിരുന്ന് എല്ലാം കണ്ടോ..... മകന്റെ കുഞ്ഞിനേം വയറ്റിൽ ഇട്ടോണ്ട് മരുമകൾ ഇഞ്ചിഞ്ചായി ചാകുന്നത് താൻ കാണണം. അവനെ പോലൊരു മകന് ജന്മം കൊടുത്തതിന് തനിക്കുള്ള ശിക്ഷയതാ.... " പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ പുറത്തേക്ക് പോയി. " അച്ഛാ...... " ഷർട്ടിന്റെ ബട്ടൻസ് വിടുവിച്ച് കൊണ്ട് തന്നോടടുക്കുന്ന ക്രിസ്റ്റിയേ കണ്ട് ചാരു ഭയന്ന് നിലവിളിച്ചു. " മോളേ.... എന്റെ ഈശ്വരാ ഈ പാഴ്ജന്മമൊന്നവസാനിപ്പിച്ച് താ ഈ മഹാപാപം എന്റെ കണ്ണിൽ കാണിക്കാതെ..... " നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ട് നരേന്ദ്രൻ കണ്ണുകൾ ഇറുക്കെയടച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story