കാവ്യമയൂരം: ഭാഗം 49

kavyamayooram

രചന: അഭിരാമി ആമി

" മോളേ.... എന്റെ ഈശ്വരാ ഈ പാഴ്ജന്മമൊന്നവസാനിപ്പിച്ച് താ ഈ മഹാപാപം എന്റെ കണ്ണിൽ കാണിക്കാതെ..... " നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ട് നരേന്ദ്രൻ കണ്ണുകൾ ഇറുക്കെയടച്ചു. അതൊക്കെയൊരു ലഹരിയായെടുത്തുകൊണ്ട് ക്രിസ്റ്റി വികൃതമായൊരു ചിരിയോടെ ചാരുവിനോടടുത്തു. അവൻ തന്നോടടുക്കുന്നത് നോക്കിയിരിക്കവേ ഒരു ചെറുവിരലുകൊണ്ട് പോലും അവനെ തടുക്കാൻ കഴിയാത്ത നിസ്സഹായതയിൽ ആ പെണ്ണിന്റെ മിഴികൾ പൊട്ടിയൊഴുകി. " കണ്ണേട്ടാ..... " അവളുടെ അധരങ്ങൾ വിറച്ചു. " ഹാ കരയല്ലേ മോളേ..... നിന്റെ ഭർത്താവ് കാണിക്കാത്ത ഒരു സ്വർഗം മോളേ ഞാൻ കാട്ടിത്തരാം.... " അശ്ലീലച്ചുവയോടെ പറഞ്ഞുകൊണ്ട് അവൻ ഷർട്ടിന്റെ ബട്ടനുകൾ ഓരോന്നായി വിടുവിച്ചു. " എന്നേ..... എന്നേയൊന്നും ചെയ്യരുത്..... പ്ലീസ്.... എന്റെ കുഞ്ഞ്..... " അവൾ ദയനീയമായി അപേക്ഷിച്ചു.

പക്ഷേ ആ യാചനയൊന്നും അവളുടെ ഉടലിനെ മാത്രം മുന്നിൽ കണ്ടിരുന്ന ക്രിസ്റ്റിയുടെ രോമത്തെ പോലും സ്പർശിച്ചില്ല. അവൻ കൈനീട്ടി ചാരു ധരിച്ചിരുന്ന നൈറ്റ്‌ ഗൗണിന്റെ മുൻഭാഗത്ത് പിടിച്ച് വലിച്ചു. ആ വലിയുടെ ശക്തിയിൽ അതിന്റെ ഹുക്കുകൾ മുഴുവൻ വിടർന്നുപോയി. അത് ഇരുവശത്തേക്കും നീങ്ങി. തെല്ലുവീർത്ത അവളുടെ വയറും ഇന്നറിനുള്ളിൽ വീർപ്പുമുട്ടിയിരുന്ന മാറിടങ്ങളും അവളടിയിൽ ധരിച്ചിരുന്ന ലെഗ്ഗിൻസ് പാന്റും ദൃശ്യമായി. അവളുടെ ആ രൂപം കാൺകെ അവൻ വല്ലാത്തൊരാർത്തിയോടെ ചുണ്ടുകൾ നാവിനാൽ നനച്ചു. ഇരയേ മുന്നിൽ കിട്ടിയ ചെന്നായയുടെ പോലെ അവന്റെ കണ്ണുകൾ തിളങ്ങി. " ഉഫ്ഫ്..... ഇപ്പോഴും ഒരുടവും ഇല്ലല്ലോ മോളേ.... " ചോദിച്ചതും അവന്റെ വലം കൈ ആ പെണ്ണിന്റെ പാതി നഗ്നമായ മാറിടത്തിന് നേരെ നീണ്ടു. ഇനിയൊന്നും ചെയ്യാനില്ല എന്ന തിരിച്ചറിവിൽ ചാരു വെറുപ്പും ഭയവും ഇടകലർന്ന ഭാവത്തോടെ മിഴികൾ ഇറുക്കെ പൂട്ടി. സിദ്ധുവിന്റെ മുഖം അവളുടെ ഹൃദയത്തിലേക്ക് പാഞ്ഞെത്തി.

അവനിൽ മാത്രം അർപ്പിക്കുന്നപ്പെട്ടിരുന്നതൊക്കെ ഇന്ന് പെൺശരീരത്തേ വെറുമൊരു ഭോഗവസ്തുവായ്‌ മാത്രം കാണുന്ന ഒരു വിടന്റെ കൈപ്പിടിയിൽ അമരുമെന്നോർക്കേ അവളുടെ ദേഹം വിറപൂണ്ടു. ഇതേസമയം ചങ്ക് പൊടിയുന്ന വേദനയിൽ ഇരുന്നയിരുപ്പിൽ തലയുരുട്ടി നിലവിളിക്കുകയായിരുന്നു നരേന്ദ്രൻ. പെട്ടന്നായിരുന്നു ചാരുവിന് നേർക്ക് നീണ്ട ക്രിസ്റ്റിയുടെ കൈ ലക്ഷ്യമാക്കി എന്തോ ഒന്ന് പാഞ്ഞുവന്നത്. അതെന്താണെന്ന് മനസ്സിലാക്കും മുന്നേ അതവന്റെ കൈത്തണ്ട തകർത്തുകൊണ്ട് കടന്നുപോയി. " ആഹ്ഹ്ഹ്ഹ്ഹ്!!!!!!!! " അവന്റെയാ അലർച്ച കേട്ടുകൊണ്ടായിരുന്നു നരേന്ദ്രനും ചാരുവും കണ്ണ് തുറന്നത്. " കണ്ണേട്ടാ..... " അകത്തേക്ക് വന്ന സിദ്ധുവിനെയും അമൃതിനേയും കണ്ട് ചാരു വിതുമ്പലോടെ " ചാരു....." പാഞ്ഞുവന്ന സിദ്ധു അവളേ മാറോട് ചേർത്ത് പൊതിഞ്ഞു. അവളേ ആ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് അവനൊരിക്കൽ പോലും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ തന്റെ ചങ്ക് പൊടിയുന്നത് അവനറിഞ്ഞു. നിമിഷനേരം കൊണ്ട് അമൃതും ഓടിവന്ന് അവരിരുവരെയും മോചിപ്പിച്ചു. " കണ്ണേട്ടാ.... " ബന്ധനത്തിൽ നിന്നും മുക്തമായതും ചാടിയെണീറ്റ ചാരു സിദ്ദുവിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. " എന്നേ.... എന്നേയവൻ.... "

വലിച്ചുകീറപ്പെട്ട തന്റെ വേഷം കാണിച്ച് ഒരു കൊച്ചുകുഞ്ഞിനെപ്പോലേ അവന്റെ കണ്ണിലേക്കുനോക്കി നിന്ന് അവൾ വിതുമ്പി. " ഇല്ലെടാ.... ഒന്നുല്ല.... ഞാൻ വന്നില്ലേ..... " അവനവളെ പൊതിഞ്ഞുപിടിച്ച് ആശ്വസിപ്പിച്ചു. അവളുടെ മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി. ഞാനുണ്ടെന്ന് പറയാതെ പറയും പോലെ.... എന്നിട്ട് നരേന്ദ്രന്റെ അരികിലേക്ക് ചെന്ന് അയാളുടെ കൈകൾ കോർത്തുപിടിച്ചു. " അച്ഛാ.... " " എനിക്കൊന്നുല്ല മോനെ.... " ആ മനുഷ്യൻ തളർച്ചയോടെ മകന്റെ തോളിലേക്ക് ചാഞ്ഞു. അത്രമേൽ ആ ഹൃദയം തകർന്നിരുന്നു. ഈ സമയം ഇതെല്ലാം കണ്ടുകൊണ്ട് നിലത്ത് കിടന്ന് പല്ല് ഞെരിക്കുകയായിരുന്നു ക്രിസ്റ്റി. " അച്ചായാ..... വൈശാഖേ..... " പുറത്തേക്ക് നോക്കി അവൻ ഒച്ചത്തിൽ വിളിച്ചു. പക്ഷേ അതേ നിമിഷം തന്നെ നരേന്ദ്രനേയും ചാരുവിനേയും നീക്കി നിർത്തി സിദ്ധുവിന്റെ കാലുകൾ അവന്റെ നെഞ്ചിൽ തന്നെ പതിഞ്ഞിരുന്നു. " നായെ..... പെണ്ണിനോടുള്ള നിന്റെ ആർത്തി ഇനിയും കുറഞ്ഞില്ലല്ലേ..... " ചോദിച്ചുകൊണ്ട് അവന്റെ നെഞ്ചിൽ മുട്ടുകുത്തിയിരുന്ന് അവന്റെ കവിളിൽ സിദ്ധു ആഞ്ഞടിച്ചു.

എന്നിട്ടും ദേഷ്യം തീരാതെ അവന്റെ മുടിയിൽ കോർത്ത്‌ പിടിച്ച് തല ശക്തിയിൽ തറയിലേക്ക് ഇടിച്ചു. " ഡാ..... " ആ രംഗം കണ്ട് ഒരു അലർച്ചയോടെ അലക്സ്‌ മുറിയിലേക്ക് പാഞ്ഞുവന്നെങ്കിലും അമൃതിന്റെ കാൽപാദം അയാളെ അവർക്കരികിലെത്താൻ അനുവദിച്ചില്ല. അതിനും മുൻപ് അയാൾ മുറിക്ക് പുറത്തേക്ക് തെറിച്ചുവീണു. പക്ഷേ തൊട്ട് പിന്നാലെയുണ്ടായിരുന്ന വൈശാഖിന്റെ ചവിട്ടിൽ അമൃത് പിന്നിലേക്ക് മലർന്ന് വീണു. അവൻ തറയിൽ നിന്നും എണീക്കും മുന്നേ വൈശാഖ് പാഞ്ഞുചെന്ന് സിദ്ധുവിന്റെ കോളറിൽ കുത്തിപിടിച്ചു. " നീയെന്നേ ചതിച്ചു അല്ലെടാ നായെ....." ചോദ്യത്തോടൊപ്പം തന്നെ സിദ്ധുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചുകൊണ്ട് ശക്തിയിൽ പിന്നിലെ ചുവരിലേക്ക് കൊണ്ട് ഇടിച്ചു. " അയ്യോ ...... കണ്ണേട്ടാ..... " ചാരു അലറിക്കരഞ്ഞു. ആ നിലവിളിയിൽ വല്ലാത്തൊരു സംതൃപ്തി കണ്ടെത്തിയിട്ടെന്നപോൽ വൈശാഖ് സിദ്ധുവിനെ ചലിക്കാൻ വിടാതെ അവന്റെ തല വീണ്ടും വീണ്ടും ചുവരിൽ ചേർത്തിടിച്ചുകൊണ്ടിരുന്നു.

അമൃത് നിലത്തുനിന്നും എണീറ്റെങ്കിലും അലക്സ്‌ അവനെ പിന്നിലൂടെ വരിഞ്ഞുമുറുക്കി പിടിച്ചിരുന്നു. ആ സമയം കൊണ്ട് തുടരെ തുടരെയുള്ള ഇടിയിൽ തളർന്ന് പോയ സിദ്ധു നിലത്തേക്ക് കുഴഞ്ഞൂവീണു. അത് കണ്ട് അവനരികിലേക്ക് പാഞ്ഞുചെന്ന ചാരുവിന്റെ മുടിയിൽ പിടിത്തമിട്ടിരുന്നു വൈശാഖ്. " നിന്നെ ഞാൻ വെറുതേ വിടില്ലെടീ.... ഇവന്റെ ചോരയല്ലേ നിന്റെയീ വയറ്റിൽ അതിനി വേണ്ട..... " പറഞ്ഞതും അവളുടെ വയറ്റിൽ ചവിട്ടാനായി വൈശാഖ് കാല് മുന്നോട്ടുയർത്തി മതി പക്ഷേ അതവളെ തൊടും മുന്നേ എങ്ങനെയോ പിടഞ്ഞെണീറ്റ സിദ്ധു അവൾക്ക് മുന്നിലേക്ക് പാഞ്ഞുകയറി. വൈശാഖിന്റെ കാൽ കൊണ്ടുള്ള പ്രഹരത്തിൽ അവന്റെ അടിവയറിന് താഴെ ഒരു സ്ഫോടനം തന്നെയുണ്ടായി. അപ്പോഴേക്കും എങ്ങനെയോ അലെക്സിനെ അടിച്ചുവീഴ്ത്തി പാഞ്ഞുവന്ന അമൃത് ചാരുവിനെ അവന്റെ കയ്യിൽ നിന്നും വിടുവിച്ച് അകലേക്ക്‌ മാറ്റി നിർത്തി. പിന്നെ നടന്നത് വൈശാകും അലക്സും ഒന്നും പ്രതീക്ഷിക്കാത്തതായിരുന്നു. സിദ്ധുവിന്റെയും അമൃതിന്റെയും കൈക്കരുത്തിനുമുന്നിൽ അലക്സും ക്രിസ്റ്റിയും നിമിഷം കൊണ്ട് തറപറ്റി. ക്രിസ്റ്റിയോടുള്ള കലിയടങ്ങാതെ അവന്റെ കഴുത്തിൽ ഷൂസിട്ട കാലുകൊണ്ട് ചവുട്ടി ഞെരിച്ചു സിദ്ധു.

" അഹ്..... ഗ്..... " അവൻ മരണവെപ്രാളത്തിൽ പിടയുമ്പോൾ അവൻ അതേകാലുകൊണ്ട് അവന്റെ നാഭിയ്ക്കും അമർത്തി ചവിട്ടി. " ഒരു കുഞ്ഞിനെ വയറ്റിൽ പേറുന്ന പെണ്ണിനോട് പോലും കരുണ കാണിക്കാത്ത നീയൊന്നും ഇനി ജീവിക്കണ്ടെടാ..... " ഒരു പുഴു ഞുളയും പോലെ പിടയ്ക്കുന്നവനെ നോക്കി അവൻ അലറി. എന്നിട്ട് വീണ്ടും വീണ്ടും അവന്റെ ശരീരം കാലുകൊണ്ട് നിലത്തിട്ട് ചവിട്ടി മെതിച്ചു. അപ്പോഴേക്കും തീർത്തും അവശനായ ക്രിസ്റ്റിയുടെ വായിൽ നിന്നും കൊഴുത്ത രക്തം പുറത്തേക്കൊഴുകി. ബാക്കിയായ വൈശാഖിനെ അമൃതും ചേർന്ന് ഇരുവശവും നിന്ന് മാറിമാറി പ്രഹരിച്ചു. ഒടുവിൽ അവനും തളർന്ന് നിലത്തേക്ക് വീണു. " നിന്നെ ഞാൻ വെറുതെ വിട്ടതാണ്..... നീയെന്നെ സ്നേഹിച്ചു എന്ന ഒറ്റ കാരണം കൊണ്ട്..... പക്ഷേ നീ.... ഇവൾ..... ഇവളെന്റെ പ്രാണനാ.... ആ ഇവൾക്ക് നേരെ ഉയർന്ന നിന്റെയീ കയ്യിനി നിനക്ക് വേണ്ടെടാ.... "

പറഞ്ഞതും വൈശാഖ്‌ന്റെ വലതുകൈ തറയിൽ അമർത്തി ചവിട്ടിപ്പിടിച്ചുകൊണ്ട് പിന്നിലേക്ക് പിടിച്ച് ഓടിച്ചു അവൻ. അസ്ഥി പൊട്ടുന്ന വികൃതമായ ഒച്ചയേ മൂടിക്കൊണ്ട്‌ അവന്റെ നിലവിളി അന്തരീക്ഷത്തിൽ അലിഞ്ഞു. പിന്നെ അവന്റെ അടിവയറ്റിൽ മുട്ടുകാൽ കൊണ്ട് ആഞ്ഞുപ്രഹരിച്ചു. " ആഹ്ഹ്...!!!!! " ജീവൻ പറിയുന്ന വേദനയിൽ വൈശാഖ് അലറി വിളിച്ചു. തറയിൽ കിടന്ന് തല തല്ലിയവൻ നിലവിളിച്ചു. പക്ഷേ എന്നിട്ടും സിദ്ധു അടങ്ങാൻ ഭാവമില്ലായിരുന്നു. അവൻ വീണ്ടും അവന്റെ കഴുത്തിൽ കാലുകൾ അമർത്തി വച്ചു. " മതി കണ്ണേട്ടാ..... നമുക്ക് പോകാം.... " വൈശാഖിനെ അവൻ കൊല്ലുമെന്ന് തോന്നിയപ്പോൾ അവനെ പിന്നിൽ നിന്നും ഇറുക്കെ പുണർന്നുകൊണ്ടായിരുന്നു ചാരു പറഞ്ഞത്. അതോടെ അല്പമൊന്ന് ശാന്തനായ സിദ്ധു തിരിഞ്ഞുനിന്ന് അവളേ മാറോടടുക്കിപ്പിടിച്ചു.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story