കാവ്യമയൂരം: ഭാഗം 51

kavyamayooram

രചന: അഭിരാമി ആമി

 " ഒരു കർമം കൂടി ബാക്കിയുണ്ടമ്മേ.... അത് കൂടി ഞാൻ ചെയ്തോട്ടെ.... " അവൾ ശാന്തമായി തന്നെ പറഞ്ഞു. അരുന്ധതിയുടെ കൈകൾ പതിയെ അയഞ്ഞു. മുന്നോട്ട് നീങ്ങിയ ജ്യോതി തീയിലേക്ക് നീട്ടിയ ചുരുട്ടിപ്പിടിച്ച മുഷ്ടി തുറന്നു. അതിൽ നിന്നും ഒരു താലി ആ ആളുന്ന അഗ്നിയിലേക്ക് വീണു. തന്നേ അവനുമായി ബന്ധിപ്പിച്ചിരുന്ന ഏക കണ്ണിയായിരുന്ന ആ ഒരുതരിപ്പൊന്നും അവനോടൊപ്പം ഉരുകിത്തീരുന്നത് നോക്കി നിൽക്കുമ്പോൾ അവനായി അവളുടെ മിഴികൾ ഒരിക്കൽ കൂടി നിറഞ്ഞു. ഹൃദയമുരുകിയൊലിക്കുന്ന നൊമ്പരത്തിൽ അവസാനമായി അവൾ വാവിട്ട് നിലവിളിച്ചു. " വൈശാഖ്...... എന്തിനായിരുന്നു എന്നോടിങ്ങനെയെല്ലാം.... " അവൾ നെഞ്ചുപൊട്ടി കരഞ്ഞു. " മോളേ.... " അരുന്ധതിയോടിവന്നവളെ ചേർത്തുപിടിച്ചു. " കരയല്ലേടാ..... " " ഞാൻ..... എന്നോട് എന്തിനായിരുന്നമ്മേ ഇതൊക്കെ....??? സ്നേഹിച്ചിട്ടല്ലേയുള്ളൂ ഞാനവനെ..... ഒരു പെണ്ണിനവകാശപ്പെട്ടതെല്ലാം നിഷേധിച്ചിട്ടും വെറുത്തില്ലല്ലോ ഞാനവനെ...... എന്നിട്ടും...."

അവരുടെ മാറിൽ വീണ് തേങ്ങിക്കൊണ്ടവൾ ചോദിക്കുമ്പോൾ അതിനൊരു മറുപടിയുണ്ടായിരുന്നില്ല അവർക്കാർക്കും. സത്യം പറഞ്ഞാൽ അവരിലും ആ ചോദ്യമവശേഷിച്ചിരുന്നു അപ്പോൾ. " എന്തിനായിരുന്നു വൈശാഖ് നിന്റെയീ ജന്മം....??? " ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് അവരെ മൂവരെയും വീട്ടിൽ കൊണ്ട് വിട്ടിട്ടായിരുന്നു സിദ്ധു ഓഫീസിലേക്ക് പോയത്. തിരികെയെത്തിയിട്ടും ജ്യോതിയുടെ വിഷമം ഒട്ടും തന്നെ കുറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ മൃദുവും ചാരുവും അവൾക്കൊപ്പം തന്നെയുണ്ടായിരുന്നു. ജ്യോതിയേ തിരികെ കൊണ്ടുപോകാൻ ആയിരുന്നു കൃഷ്ണകുമാറും ശ്രീജയും വന്നതെങ്കിലും ആ അവസ്ഥയിൽ അവളേയങ്ങനെ പറഞ്ഞുവിടാൻ ദേവരാഗത്തിൽ ആർക്കും ഒട്ടും തന്നെ താല്പര്യമുണ്ടായിരുന്നില്ല. എന്തുകൊണ്ടോ അവിടെ നിന്നും അത്രവേഗമൊരു മടങ്ങിപ്പോക്ക് ജ്യോതിയും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മകളേ വിട്ട് പോകാൻ വയ്യാത്തത് കൊണ്ട് വേറെ വഴിയൊന്നുമില്ലാതെ ആ മാതാപിതാക്കളും ദേവരാഗത്തിൽ തന്നെ തങ്ങി.

" നിങ്ങൾ രണ്ടും ഇങ്ങനെ വിഷമിച്ചിരുന്നാലോ.... ജ്യോതിമോൾടെ കൂടെ നമ്മളെല്ലാം ഇല്ലേ. ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ കുട്ടി രക്ഷപ്പെട്ടെന്ന് കൂട്ടിയാൽ മതി. അല്ലേ നരേട്ടാ..... " വൈകുന്നേരം ചായയുടെ നേരത്ത് ഡൈനിങ് ടേബിളിന് ചുറ്റുമിരിക്കുകയായിരുന്നവർക്കരികിലേക്ക് ചായയുമായി വന്ന അരുന്ധതി ജ്യോതിയുടെ അച്ഛനമ്മമാരായ ശ്രീജയോടും കൃഷ്ണകുമാറിനോടുമായി പറഞ്ഞു. " അതേഡോ.... കണ്ണിൽ കൊള്ളാനുള്ളത് പുരികത്ത് കൊണ്ടുന്ന് കരുതിയാൽ മതി..... " അരുന്ധതിയുടെ വാക്കുകൾ ശെരിവച്ചുകൊണ്ട് നരേന്ദ്രനും പറഞ്ഞു. പക്ഷേ അവരെ ആശ്വസിപ്പിക്കാൻ ആ വാക്കുകളൊന്നുമൊട്ടും തന്നെ മതിയാകുമായിരുന്നില്ല. കാരണം... സ്വന്തം മകളുടെ ജീവിതത്തിലുണ്ടായ തകർച്ചയുടെ കൊടുംകാറ്റിൽ ആ അച്ഛനമ്മമാരും ആടിയുലഞ്ഞ് പോയിരുന്നു. " എങ്ങനെ സമാധാനിക്കാനാഡോ.... ഇരുപത്തിമൂന്ന് കൊല്ലം പൊന്നുപോലെ നോക്കിയ മകൾ ഒരു നിമിഷം കൊണ്ട് ഞങ്ങളേ വലിച്ചെറിഞ്ഞുപോയപ്പോൾ ഞങ്ങളൊരുപാട് കരഞ്ഞതാ.

പക്ഷേ അപ്പോഴും അവൾക്ക് സന്തോഷം കിട്ടുന്ന ഒരു ജീവിതത്തിലേക്കാണല്ലോ അവൾ പോയതെന്ന് ഞങ്ങൾ വെറുതെ സമാധാനിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ കുഞ്ഞ്..... ഇന്നിപ്പോ ഞങ്ങടെ പൊന്നുമോളൊരു വിധവയുടെ വേഷത്തിൽ.... ഞങ്ങളെങ്ങനെ സഹിക്കുമെടോ.... " കൃഷ്ണകുമാർ വിമ്മിക്കരഞ്ഞു. ശ്രീജയും. അവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ കുഴങ്ങിയിരുന്നുപോയി നരേന്ദ്രനും അരുന്ധതിയും. രാത്രി ഓഫീസ് റൂമിൽ നിന്നും സിദ്ധു ബെഡ്റൂമിലെത്തുമ്പോൾ പതിവുതെറ്റിച്ചുകൊണ്ട് ചാരു അവിടെയുണ്ടായിരുന്നില്ല. അവളുടെ ഫോൺ ബെഡിൽ തന്നെ കിടപ്പുണ്ടായിരുന്നു. " ചാരു..... " വിളിച്ചുകൊണ്ട് അവൻ പതിയെ പുറത്തേക്ക് ഇറങ്ങി. സമയം ഏകദേശം പതിനൊന്ന് കഴിഞ്ഞത് കൊണ്ടുതന്നെ എല്ലാവരും ഉറങ്ങാനായി അവരവരുടെ മുറികളിൽ കയറി വാതിലടച്ചിരുന്നു. ചിലപ്പോൾ അവൾ ജ്യോതിയുടെ കൂടെ അവളുടെ മുറിയിൽ ഉണ്ടാകും എന്ന് കരുതി അവൻ മുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ ആയിരുന്നു മുൻവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്.

" ഈ പെണ്ണിന്റെയൊരു കാര്യം.... " പിറുപിറുത്തുകൊണ്ട് സിദ്ധു പുറത്തേക്ക് നടന്നു. അവൻ പുറത്തേക്ക് ചെല്ലുമ്പോൾ പ്രതീക്ഷ തെറ്റിക്കാതെ ചാരു ഗാർഡനിൽ തന്നെയുണ്ടായിരുന്നു. ഗാർഡനിലെ ഊഞ്ഞാലിൽ പിന്നിലേക്ക് ചാരി കാർമേഘം മൂടിയ വാനിലേക്ക് മിഴിനട്ട് അവളിരിക്കുന്നുണ്ടായിരുന്നു. നേർത്ത വെള്ളി നൂലിഴ പോലെ പൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്ന മഴത്തുള്ളികളിലേക്ക് കാലുകൾ നീട്ടിയാട്ടിയായിരുന്നു അവളുടെ ഇരുപ്പ്. അധരക്കോണിലൊരു ചെറു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു. അവളുടെയാ ഇരുപ്പ് നോക്കിയൊരു ചെറുചിരിയോടെ സിദ്ധുവവൾക്കരികിലേക്ക് ചെന്നു. " ഡീ പെണ്ണേ..... എന്റെ മോളേം കൊണ്ട് ഇവിടെ വന്നിരുന്ന് തണുപ്പടിച്ച് പനി പിടിപ്പിക്കാനാണോ നിന്റെ പ്ലാൻ.... " " ആഹാ കളക്ടർ സാറിന്റെ വീട്ടിലെ ഡ്യൂട്ടിയും കഴിഞ്ഞോ....??? "

അവൾ നേർത്ത ചിരിയോടെ ചോദിച്ചു. " എന്താടി പെണ്ണേ ഒരിത്തിരി വിഷമം ഉള്ളത് പോലെ..... " " ഏയ്..... ഒന്നുല്ല കണ്ണേട്ടാ.... ഞാൻ.... " അവൾ പതിയെ പറഞ്ഞു. പിന്നെ ഇരുളിലേക്ക് തന്നെ നോട്ടമെറിഞ്ഞിരുന്നു. " ചാരു....." സിദ്ധുവിന്റെ സ്വരവും വല്ലാതെ നേർത്തിരുന്നു. അവൾ പതിയെ അവന്റെ മാറിലേക്ക് ചാഞ്ഞിരുന്നു. " പലപല പ്രശ്നങ്ങൾക്കിടയിൽ ഞാൻ നിന്നേ മറന്നെന്ന് തോന്നിയോ നിനക്ക്....?? " " കണ്ണേട്ടാ ഞാൻ...... " " എനിക്കറിയാടി പെണ്ണേ.... നേരാ.... ഞാൻ കുറച്ചുദിവസമായി എല്ലാം മറന്ന അവസ്ഥയിൽ തന്നെയായിരുന്നു. വൈശാഖ്..... അവനത്രമാത്രം എന്റെ താളം തെറ്റിച്ചിരുന്നു. അതിനിടയിൽ നിന്നെയും നമ്മുടെ മോളെയും എല്ലാം ഞാൻ മറന്നിരുന്നു. പക്ഷേ മോളേ...... നിന്റെ കണ്ണേട്ടനൊരിക്കലും നിങ്ങൾക്കപ്പുറം ഒരു ലോകമില്ല. അത്രമാത്രം ഓർത്താൽ മതി നീ..... " അവളുടെ കവിൾത്തടങ്ങളിൽ കൈ ചേർത്ത് ആ തിളങ്ങുന്ന മിഴികളിലേക്ക് നോക്കിയിരുന്ന് സിദ്ധു പറഞ്ഞു. " സോറി കണ്ണേട്ടാ..... ഞാൻ.... ഞാനങ്ങനൊന്നും ഉദ്ദേശിച്ചല്ല.

പക്ഷേ.... കണ്ണേട്ടന്റെ പതിവുകളൊക്കെ മാറിയപ്പോ എനിക്കെന്തോ ഒരു ഒറ്റപ്പെട്ടുപോയപോലെ അങ്ങ് തോന്നിപ്പോയി. എത്ര ദിവസമായി കണ്ണേട്ടൻ ഞങ്ങൾക്കായി പഴയത് പോലെ ഇങ്ങനൊന്ന്‌..... " അവളുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു. " പോട്ടെടീ..... നിനക്കറിയോ വൈശാഖ് നിങ്ങളെ കൊണ്ടുപോയപ്പോൾ ഞാനനുഭവിച്ച ടെൻഷൻ..... ഭയം..... എന്നോടുള്ള പക അവൻ നിന്നോട് തീർക്കുമെന്ന് എനിക്കുറപ്പായിരുന്നു.." " ഞാനും ഒരുപാട് പേടിച്ചു കണ്ണേട്ടാ..... നമ്മുടെ മോള്.... ജീവനോടെ ഇങ്ങനെ ഈ നെഞ്ചോട് ചേർന്ന് ഒരിക്കൽ കൂടി..... വിചാരിച്ചില്ല അങ്ങനെ. പിന്നെ ആ ക്രിസ്റ്റി...... അവനെന്നെ.... " അവൾ വിതുമ്പിക്കരഞ്ഞുകൊണ്ട് സിദ്ധുവിന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. " കരയല്ലേഡാ..... ഒന്നും സംഭവിച്ചില്ലല്ലോ.... ഇനിയും ഒന്നും സംഭവിക്കില്ല. ഒന്നിനും ആർക്കും നിന്നേ ഞാൻ വിട്ടുകൊടുക്കില്ല.

ഇപ്പോ നീയതൊക്കെ വിട് ഞാനെന്റെ മോളോട് വല്ലതുമൊന്ന് മിണ്ടട്ടെടി. " അവനവളേ ചേർത്തുപിടിച്ച് നെറുകയിൽ മുകർന്നു. ചാരുവും പതിയെ പുഞ്ചിരിച്ചു. അതോടെ സിദ്ധു പതിയെ അവളുടെ മടിയിലേക്ക് കിടന്നു. എന്നിട്ട് അവളുടെ ടീഷർട്ട് പതിയെ ഉയർത്തി അവളുടെ പൊക്കിൾച്ചുഴിയിൽ അമർത്തി ചുംബിച്ചു. അവന്റെ ചുണ്ടുകളും താടിയും തന്റെ വയറിലുരഞ്ഞതും ഒന്ന് പിടഞ്ഞുപോയെങ്കിലും അവർക്കിടയിലൊരു തടസ്സം സൃഷ്ടിക്കാൻ മനസ് വരാതെ അവൾ അനങ്ങാതെയിരുന്നു. " അപ്പേടെ വാവേ....." വീണ്ടും വീണ്ടും അവളുടെ വയറിൽ അമർത്തി ചുംബിച്ചുകൊണ്ട് സിദ്ധു വിളിച്ചു. " അപ്പേടെ മുത്ത് അപ്പയെ മിസ്സ്‌ ചെയ്തോടാ.... അമ്മേപ്പോലേ അപ്പയോട് പിണങ്ങിയിരിക്കുവാണോ അപ്പേടെ കുട്ടനും....??? "

തന്റെ മടിയിൽ കിടന്ന് പിന്നിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് ഉള്ളിലെ ജീവനോട് കൊഞ്ചിക്കൊണ്ട്‌ കിടന്നവന്റെ തലമുടിയിലൂടെ ഒരു കുഞ്ഞിനോടുള്ള വാത്സല്യത്തോടെ തഴുകിക്കൊണ്ട്‌ ചാരുവൊരു നിർവൃതിയോടങ്ങനിരുന്നു.. സമയം കടന്നുപോയിക്കൊണ്ടിരുന്നത് അവരിരുവരുമറിഞ്ഞില്ല. കാരണം ആ നിമിഷങ്ങളിൽ അവരുടെ ലോകത്ത് അവരും അവരുടെ കുഞ്ഞുകണ്മണിയും മാത്രമേയുണ്ടായിരുന്നുള്ളു. " നമുക്ക് പോകാം കണ്ണേട്ടാ..... " പിന്നെയും സമയം കുറേക്കഴിഞ്ഞപ്പോൾ ചാരു പറഞ്ഞു. അതോടെ അവളുടെ ഉദരത്തിൽ ഒന്ന് കൂടി മുത്തി സിദ്ധു എണീറ്റിരുന്നു. " ഉറക്കം വരുന്നോ....??? " അവളേ തന്റെ നെഞ്ചോടുചേർത്തമർത്തിക്കൊണ്ടായിരുന്നു ചോദ്യം. " എനിക്ക് വല്ലാതെ തണുക്കുന്നു. " വളരെ നേർത്ത സ്വരത്തിൽ അവൾ കുറുകി. " അത്രേയുള്ളോ ഇങ്ങ് വാ.... " പറഞ്ഞതും സിദ്ധു അവളെ എണീപ്പിച്ച് മടിയിലേക്ക് ഇരുത്തി. എന്നിട്ട് ചേർത്തുപിടിച്ചു. " ഇപ്പൊ തണുപ് മാറിയോ....??? " അവൻ പതിയെ അവളുടെ ചെവിക്കുടയിലൊന്ന് കടിച്ചു. " ങ്‌ഹൂം...... "

നിഷേധാർധത്തിൽ ഒന്ന് മൂളിയ ചാരു തന്നേപ്പൊതിഞ്ഞിരുന്ന അവന്റെ കൈകളെ പതിയെ അടർത്തി മാറ്റി. എന്നിട്ട് അവൻ ധരിച്ചിരുന്ന സ്ലീവ് ലെസ് ടീഷർട്ട് മുകളിലേക്കുയർത്തി അതിനുള്ളിലേക്ക് നുഴഞ്ഞുകയറി. അവളുടെ തണുത്ത വിരലുകൾ അവന്റെ നഗ്നമായ പുറത്ത് ചിത്രങ്ങൾ കോറി. ആദ്യം തണുപ്പ് ശരീരം തുളയ്ക്കും പോലെ തോന്നിയെങ്കിലും പതിയെ.... വളരെ പതിയെ ഉടൽ ചൂട് പിടിക്കുന്നത് സിദ്ധുവുമറിഞ്ഞു. ഈ സമയം ചാരുവിന്റെ നേർത്ത ചൂടുള്ള അധരങ്ങൾ അവന്റെ കഴുത്തടിയിൽ പതിഞ്ഞിരുന്നു. അതോടെ പൂർണമായും ഉണർന്നുകഴിഞ്ഞിരുന്ന സിദ്ധുവിന്റെ കൈകൾ ടീഷർട്ടിനുള്ളിലൂടെ ചാരുവിന്റെ ഉടലിലിഴഞ്ഞുതുടങ്ങി. അവളുടെ ആലിലവയറിനെ തഴുകി മുകളിലേക്ക് കയറിയ അവയവളുടെ ഉയർച്ചകളെ ഞെരിച്ചുടച്ചുകൊണ്ടിരുന്നു. ഒപ്പം അവന്റെ ചുണ്ടുകൾ അവളിലതിന്റെ ഇണയോട് ഇണ ചേർന്നുകഴിഞ്ഞിരുന്നു. അവളേയൊട്ടും നോവിക്കാതെ അത്രമേൽ മൃദുവായി അവനവയെ നുണഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ അധരദളങ്ങളെ മറന്ന് ആ ചുംബനമവളുടെ നാവിലേക്കാഴ്ന്നിറങ്ങി.

പക്ഷേ അധികം വൈകാതെ ശ്വാസം വിലങ്ങിയ ചാരുവിന്റെ വിരലുകൾ അവന്റെ പുറത്ത് പിടിമുറുക്കി. അതോടെ സിദ്ധു മതിയായില്ലെങ്കിൽ പോലും അവളിൽ നിന്നും പിൻവാങ്ങി. എങ്കിലും അവളിൽ ഇനിയും ബാക്കിയായ മൃദുലതകൾ അവൻ തേടിക്കൊണ്ടേയിരുന്നു. ആവേശത്തോടെ അവളുടെ കഴുത്തിടുക്കിലേക്ക് സിദ്ധു ചേരുമ്പോൾ തളർന്നുപോയിരുന്നു ചാരു. വികാരത്തള്ളിച്ചയിൽ അവളേങ്ങിയുയർന്നു. എങ്കിൽപ്പോലും അവനെ തന്നിൽ നിന്നടർത്താതെ അവൾ മുറുകെപിടിച്ചു. " ക്..... കണ്ണേട്ടാ..... " ഇടയ്ക്കിടെ ദുർബലമായ അവളുടെ സ്വരമുയർന്നുകൊണ്ടേയിരുന്നു. അതൊക്കെയും സിദ്ധുവിനെ വല്ലാത്തൊരു ഉന്മാദത്തിലേക്ക് എത്തിച്ചുകഴിഞ്ഞിരുന്നു. അതിന്റെ പ്രതിഫലനം പോലെ അവന്റെ ദന്തങ്ങൾ അവളിൽ നേർത്ത അടയാളങ്ങൾ സൃഷ്ടിച്ചുകൊണ്ടുമിരുന്നു. " പോകാം കണ്ണേട്ടാ...... "

ഇടയ്ക്കെപ്പോഴോ അവനിൽ നിന്നുമൊന്ന് സ്വാതന്ത്രമായതും ചാരു ശ്വസിക്കാൻ ബുദ്ധിമുട്ടിക്കൊണ്ട്‌ പറഞ്ഞു. " മ്മ്ഹ്..... " ഒന്ന് മൂളിക്കൊണ്ട്‌ സിദ്ധു അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് അകത്തേക്ക് നടന്നു. റൂമിലെത്തി വാതിലടച്ച് അവളെ ബെഡിലേക്ക് കിടത്തി അവൻ പതിയെ അവളിലേക്ക് ചാഞ്ഞു. അതിരാവിലെ ജോഗ്ഗിങ്ങിന് പോകാൻ റെഡിയായി താഴേക്ക് വരുമ്പോൾ മഴപെയ്തുതോർന്ന മുറ്റത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു ജ്യോതി. മുഖം കണ്ടാൽ തന്നെ അറിയാമായിരുന്നു അവൾ രാത്രിയൊട്ടും ഉറങ്ങിയിട്ടില്ലെന്ന്. " ഹലോ ഗുഡ് മോർണിംഗ്..... " അവളുടെ അരികിലേക്ക് വന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. പെട്ടന്ന് ഏതോ സ്വപ്നത്തിൽ നിന്നെന്നപോലെ അവൾ ഞെട്ടിത്തിരിഞ്ഞു. " ഗുഡ് മോർണിംഗ്..... " " ഓഹ്‌ ഇതെന്താടോ ഒരു തണുത്ത ഗുഡ് മോർണിംഗ്....???

അല്ല താനിത്ര നേരത്തെയുണർന്നോ....??? " " അതിന് ഉറങ്ങിയിട്ട് വേണ്ടേ ഉണരാൻ.... " പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. അവളിലുറഞ്ഞു കിടന്നിരുന്ന വേദന മുഴുവനും ആ വാക്കുകളിൽ പ്രകടമായിരുന്നു. അമൃത് വളരെ വേഗത്തിൽ തന്നെ അത് തിരിച്ചറിയുകയും ചെയ്തു.. " അതൊക്കെ മറന്നേക്കെടോ.... താൻ വാ നമുക്കൊന്ന് നടക്കാം. മൈൻഡ് ഒക്കെയൊന്ന് ഫ്രഷാവട്ടെ.... " മറുപടി പോസിറ്റിവായിരിക്കില്ല എന്നുറപ്പുണ്ടായിരുന്നിട്ടും അവൻ പറഞ്ഞു. പക്ഷേ അവളൊട്ടും മടിക്കാതെ അവനോടൊപ്പം പുറത്തേക്ക് ഇറങ്ങി. മഴ പെയ്തുതോർന്ന വഴിയിലൂടെ അവർ സാവധാനം മുന്നോട്ട് നടന്നു. ഇടയ്ക്കിടെ ഈറനലിഞ്ഞൊരു കുളിർക്കാറ്റ് അവരെ തഴുകിത്തലോടി കടന്നുപോയി. അതവളെ നന്നേ കുളിരണിയിച്ചിരുന്നു. അതുകൊണ്ട് തന്നെ അവൾ കൈകൾ മാറിൽ പിണച്ചുകെട്ടിയായിരുന്നു നടന്നിരുന്നത്.

" മറക്കാൻ ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല അമൃത്..... എന്തോ കഴിയുന്നില്ല. മാത്രമല്ല മറക്കാൻ ശ്രമിക്കുമ്പോഴല്ലേ ഓർമ്മകളുടെ ശക്തിയേറുക. മറക്കണമെന്ന് എപ്പോഴും വിചാരിക്കും. പക്ഷേ അതിലും ഭ്രാന്തമായ് അവനെന്ന ചിന്ത ഞണ്ടുകളെ പോലെ എന്റെ നെഞ്ചിൽ ഇറുക്കിപിടിക്കുവാ. " അതിനൊന്നും അമൃതിൽ മറുപടിയേതുമുണ്ടായിരുന്നില്ല. അവൻ വെറുതേ അവളെ കേട്ടുകൊണ്ട് നടന്നു. " തനിക്കറിയോ അമൃത്..... നമ്മുടെ സ്നേഹം മുതലെടുത്തവരെയും സ്നേഹിച്ച് ചതിച്ചവരേയുമൊക്കെ വെറുപ്പാണെന്നൊക്കെ എല്ലാവരും വെറുതെ പറയുന്നതാ. വെറുക്കാൻ പോയിട്ട് മറക്കാൻ പോലും കഴിയില്ല. വെറുക്കാൻ ശ്രമിച്ചുശ്രമിച്ച് തോറ്റുകൊണ്ടിരിക്കുകയാവും എല്ലാവരും. . വെറുപ്പഭിനയിക്കുമ്പോഴും അവർ സമ്മാനിച്ച മുറിവുകളിൽ നിന്നും രക്തം ചിന്തിക്കോണ്ടിരിക്കുകയായിരിക്കും. " അവളുടെ കണ്ഠമിടറി. മിഴികൾ നിറഞ്ഞുവന്നു. ചൊടികൾ കടിച്ചുപിടിച്ച് നൊമ്പരമമർത്താൻ പെടാപ്പാട് പെടുന്നവളെ അമൃതലിവോടെ നോക്കി..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story