കാവ്യമയൂരം: ഭാഗം 52

kavyamayooram

രചന: അഭിരാമി ആമി

 നേരം നന്നേ പുലർന്നിട്ടായിരുന്നു സിദ്ധുവുണർന്നത്. കണ്ണ് തുറന്നുനോക്കുമ്പോൾ തനിക്കെതിരെ തിരിഞ്ഞ് കിടന്നുറങ്ങുകയായിരുന്ന ചാരുവിന്റെ മുഖമായിരുന്നു ആദ്യം കണ്ടത്. അവളുടെ മൂക്കിലെ ചെറിയ മൂക്കുത്തിയും നെറുകയിലെ പാതി മാഞ്ഞ സിന്ദൂരചുവപ്പുമെല്ലാം അവൾക്കൊരു പ്രത്യേക ഭംഗി നൽകിയിരുന്നു. ചാരൂ..... മാറിനുമുകളിൽ വരെ മൂടിയിരുന്ന പുതപ്പിന് മുകളിലൂടെ അവളുടെ മാറിടങ്ങളുടെ മൃദുലതയിൽ ലോലമായ് ചുംബിച്ചുകൊണ്ട് അവൻ വിളിച്ചു. വിളി കേട്ടതിനാലോ അതോ അവന്റെ ചുംബനത്തിന്റെ ചൂടിനാലോ എന്ത് തന്നെയായാലും അവൾ പതിയെ മിഴികൾ ചിമ്മിത്തുറന്നു. മ്മ്ഹ്..... ഇങ്ങനെ കിടന്നാമതിയോ പെണ്ണേ..... നേരമൊരുപാടായി.... എനിക്ക് ഉറക്കം വിടുന്നില്ല കണ്ണേട്ടാ..... അവൾ കൊഞ്ചി. എങ്ങനെ വിടും..... പാതിരാത്രി വരെ മഴ കൊണ്ടിരുപ്പായിരുന്നില്ലെ.... അവന്റെയാ പറച്ചിൽ ചാരുവിനെ തെല്ലൊന്നുമായിരുന്നില്ല ചൊടിപ്പിച്ചത്. അതവളുടെ വീർത്ത കവിളുകൾ സിദ്ധുവിന് മനസ്സിലാക്കികൊടുക്കുകയും ചെയ്തു.

ഓഹോ ഇപ്പൊ അതായി കുറ്റം.... അതുകഴിഞ്ഞ് ആരാ ഉറക്കം കളഞ്ഞത്....??? ഞാനൊ അതോ കണ്ണേട്ടനോ....??? അവൾ ചോദിച്ചതും സിദ്ധുവൊരു കള്ളച്ചിരി പാസാക്കി. അതുപിന്നെ സാഹചര്യങ്ങളല്ലേഡീ പെണ്ണേ മനുഷ്യനെ വഴി തെറ്റിക്കുന്നത്. ഈ പാവപ്പെട്ട എനിക്കുമൊന്ന് വഴി തെറ്റിപ്പോയി...നീ ക്ഷെമി...." പറഞ്ഞിട്ട് അവളുടെ തുടുത്ത കവിളിൽ ഒന്നുകൂടി ചുംബിച്ചിട്ട് സിദ്ധുവെണീറ്റ് ബാത്‌റൂമിലേക്ക് പോയി. " ഡോ...... പോണ്ടേ നമുക്ക്.....??? " സ്കൂൾ ഗ്രൗണ്ടിന് സമീപം വരെ നീണ്ട നടപ്പിനോടുവിൽ അതിരാവിലത്തെ മൂടൽമഞ്ഞിൽ നനഞ്ഞ ഗ്രൗണ്ടിലെ ഫുട്ബാൾ കോർട്ടിലേക്ക് നോക്കിയിരിക്കുകയായിരുന്ന ജ്യോതിയുടെ തോളിൽ പതിയെ ഒന്ന് തട്ടി അമൃത് ചോദിച്ചു. ഇരുന്നയിരുപ്പിൽ തന്നെ തിരിഞ്ഞവനെയൊന്ന് നോക്കി അവൾ മൃദുവായൊന്ന് മന്ദഹസിച്ചു.

" മ്മ്ഹ്.... പോണം. പോയല്ലേ മതിയാവൂ.... ചിലർ അങ്ങനെയാണ് അവരെന്ന ബിന്ദുവിൽ മാത്രം കേന്ദ്രീകരിച്ചവളാണെന്നറിഞ്ഞാലും ഒരു ദയയുമില്ലാതെ പാതിവഴിയിലുപേക്ഷിച്ച് കടന്നുകളയും. ആ ഒരവസ്ത തനിക്കൂഹിക്കാൻ കഴിയുമോ അമൃത്...??? നടുക്കടലിൽ പെട്ട അവസ്ഥയായിരിക്കും. ഒരുവനെ മാത്രം പിന്തുടർന്നതുകൊണ്ട് തന്നെ തിരികെ നീന്താൻ വഴിയറിയുമറിയുന്നുണ്ടാവില്ല. മുന്നോട്ടുപോകാമെന്ന് വച്ചാൽ മുഴുവൻ ഇരുട്ടുമായിരിക്കും. ഇപ്പൊ എന്റവസ്ഥയും മറിച്ചല്ല അമൃത്. പക്ഷേ.... ഞാൻ തിരികെ നീന്തും. എനിക്ക് മടങ്ങിയേമതിയാകൂ..... ജ്യോതിയിലേക്ക്..... എന്നിലേക്ക് തന്നെ.... " ഉതിർന്നുവന്ന മിഴിനീരിനെ കുടഞ്ഞെറിഞ്ഞ് ദീർഘമായൊന്ന് നിശ്വസിച്ച് കരുത്തുള്ളൊരു പുഞ്ചിരിയോടെ അവൾ മന്ത്രിച്ചു. പിന്നെ പതിയെ എണീറ്റ് അവനൊപ്പം നടന്നു. ദിവസങ്ങൾ അതിവേഗമോടിമറഞ്ഞുകൊണ്ടിരുന്നു.

അതിനിടയിൽ സഞ്ജുവിനും മൃദുവിനും അമേരിക്കയിലേക്ക് പോകാനുള്ള വിസ വന്നിരുന്നു. അവർ അതിന്റെ തിരക്കിൽ ആയിക്കഴിഞ്ഞിരുന്നു. സിദ്ധുവും ഓഫീസ് തിരക്കുകളിലേക്ക് ഊളിയിട്ടു. ചാരുവിന് ആറാം മാസം തുടങ്ങിയിരുന്നു. അതിന്റെ അസ്വസ്ഥതകൾ അവളിൽ പ്രകടമായിരുന്നു. അതുകൊണ്ട് തന്നെ എപ്പോഴും ആരെങ്കിലുമൊക്കെ അവൾക്കൊപ്പമുണ്ടായിരിക്കണമെന്ന് നരേന്ദ്രൻ കർശനമായി നിർദ്ദേശിച്ചിരുന്നു. ജ്യോതിയും കുറച്ചുപതിയെ ആണെങ്കിലും ഏറെക്കുറെ നോർമൽ ആയിക്കഴിഞ്ഞിരുന്നു. അതിനിടയിൽ തന്റെ കാര്യത്തിൽ അമൃതിനുള്ള പ്രത്യേക പരിഗണന അവൾ ശ്രദ്ധിക്കാതെയുമിരുന്നിരുന്നില്ല. അതുകൊണ്ട് തന്നെ അവനിൽ നിന്നും ഒരകലം പാലിക്കാൻ അവൾ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. മൃദുവിനും സഞ്ജുവിനും അമേരിക്കയിലേക്ക് പോകാനിനിയും ഒരാഴ്ച കൂടി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്.

അതിന്റെ ഭാഗമായി ചെറിയൊരു ഷോപ്പിങ്ങിനിറങ്ങിയതായിരുന്നു മൃദുല. കുറച്ചുനാളത്തേക്കിനി ലോങ്ങ്‌ ലീവ് ആയത് കൊണ്ട് സഞ്ജുവിന് ഓഫീസിൽ എന്തൊക്കെയോ അർജന്റ് ജോലിയുണ്ടെന്ന് പറഞ്ഞത് കൊണ്ട് അവൾക്കൊപ്പം അമൃത് ആയിരുന്നു ഉണ്ടായിരുന്നത്. " ഡാ.... എനിക്ക് നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്. " കാറിലെ മ്യൂസിക് പ്ലയറിൽ നിന്നും ഉയർന്നുകൊണ്ടിരുന്ന നേർത്ത സ്വരത്തിലുള്ള പാട്ട് ഓഫ്‌ ചെയ്തുകൊണ്ട് മൃദുല പറഞ്ഞത് കേട്ട് അമൃത് അവളിലേക്ക് ഒന്ന് ശ്രദ്ധ തിരിച്ചു. " എന്താടി കാര്യം....??? " " എനിക്ക് ചോദിക്കാനുള്ളത് ജ്യോതിയേക്കുറിച്ചാണ്. " അവന്റെ മുഖത്തേ ഭാവം ശ്രദ്ധിച്ചുകൊണ്ട് അവൾ പറഞ്ഞു. " ജ്യോതിയേക്കുറിച്ചോ.....??? " " നിനക്കവളോട് അതിരുകവിഞ്ഞ ഒരടുപ്പമുള്ളത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. എന്റെയാ തോന്നലിൽ എന്തെങ്കിലും സത്യമുണ്ടോ...??? "

മൃദുലയുടെ ചോദ്യത്തിൽ പെട്ടന്നൊരുത്തരം പറയാൻ കഴിഞ്ഞില്ലെങ്കിലും അമൃതിൽ പ്രത്യേകിച്ച് ടെൻഷനൊന്നും പ്രകടമായിരുന്നില്ല. അവൻ സാവധാനം വണ്ടി അല്പം സൈഡ് ചേർത്തുനിർത്തി. " എടീ..... ഞാനത് നിന്നോട് പറയാനിരിക്കുവായിരുന്നു. എനിക്കവളെ ഇഷ്ടമാണ്...." തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്ന് വളരെ ഗൗരവത്തിൽ തന്നെ പറയുന്നവനെ നോക്കി അവൾ വെറുതേയങ്ങനെയിരുന്നു. അവനിൽ അങ്ങനെയൊരു ഭാവം അവളാദ്യം കാണുകയായിരുന്നു. എപ്പോഴും ചിരിയും തമാശയുമായി നടക്കുന്ന അമൃതേയായിരുന്നില്ല അവനപ്പോൾ. തികച്ചും വ്യത്യസ്തനായ ഒരാൾ. " എനിക്കൊരുപാട് പെൺകുട്ടികളോട് ക്രഷ് തോന്നിയിട്ടുണ്ട്. പക്ഷേ അവരിൽ ആരിലും ഇല്ലാത്ത എന്തോ ഒന്ന് ജ്യോതിയിൽ ഉണ്ട്. എനിക്കവളെ വേണം..... " " എടാ പക്ഷേ.... ജീവിതമെങ്ങനെയായിരുന്നാലും കുറച്ചുനാളെങ്കിലും അവൾ മറ്റൊരാളുടെ ഭാര്യയായിരുന്ന പെണ്ണാണ്.

ലോകത്തിന് മുന്നിൽ ഒരു രണ്ടാം കെട്ടുകാരി.... അതിനുമപ്പുറം ഒരു വിധവ.... " മൃദു പറഞ്ഞത് കേട്ട് അവനെന്തോ തമാശ കേട്ടതുപോലെ ഒന്ന് ചിരിച്ചു. " ഹ്മ്മ്..... ഭാര്യ..... ആ വാക്കിന്റെയർഥമെന്താടി.....??? ഏതെങ്കിലും തരത്തിൽ അവളാവാക്കിനർഹയാണോ....??? അവന്റെ ലക്ഷ്യത്തിലേക്കെത്താനുള്ള ഒരു ചവിട്ടുപടിയെന്നതിനപ്പുറം ഒരു ഭാര്യയുടെ സ്ഥാനം അവനവൾക്ക് നൽകിയിരുന്നോ എപ്പോഴെങ്കിലും....??? പോട്ടെ ഒരല്പം സ്നേഹമെങ്കിലും....??? " അമൃതത് ചോദിച്ചതും മൃദു കുറച്ചുസമയം ഒന്നും മിണ്ടിയില്ല. കാരണം അവന്റെയാ ചോദ്യത്തിനൊന്നും അവൾക്ക് മറുപടിയുണ്ടായിരുന്നില്ല. എങ്കിലും ജ്യോതിയൊരു രണ്ടാംകെട്ടുകാരിയാണെന്ന ഓർമ്മ അവളെ വല്ലാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. അത് അമൃതിന് വ്യക്തമായി മനസ്സിലാവുകയും ചെയ്തു. അവൻ സീറ്റിലൊന്ന് നിവർന്നിരുന്നു.

പിന്നെ അവളുടെ തോളിൽ കൂടി കയ്യിട്ടവളെ തന്നോട് ചേർത്തുപിടിച്ചു. " എടീ...... " " --------------- " " എടീ............. " " എന്താടാ.....???? " " നിനക്കും അവളെ ഇഷ്ടമല്ലേ.....??? " " മ്മ്ഹ്...... " " പിന്നെ കുറച്ചുകാലം ആണും പെണ്ണും കെട്ട ഒരുത്തന്റെ താലി കഴുത്തിലിട്ട് ജീവിച്ചതൊഴിച്ചാൽ അവളെന്ത്‌ തെറ്റ് ചെയ്തു.....??? " " ----------------------------- " അപ്പോഴും മൃദു മൗനമായി തന്നെയിരിക്കുകയായിരുന്നു. അത് കണ്ടതും അമൃതിന്റെ മുഖം വാടി. " മ്മ്ഹ്..... വേണ്ട..... ഞാനിത്രയൊക്കെ പറഞ്ഞിട്ടും നിനക്കവളെ അങ്ങനെ കാണാൻ കഴിയുന്നെല്ലെങ്കിവേണ്ടെടി പോട്ടെ..... " " എടാ...... " " വേണ്ടെഡീ...... എനിക്ക് പ്രയാസമൊന്നുമില്ല. അച്ഛനുമമ്മയും മരിച്ച ശേഷം എനിക്കീഭൂമിയിൽ സ്വന്തമായി ആകെയുള്ളത് നീ മാത്രമാ..... ആ നിനക്ക് വേണ്ടാത്തതൊന്നും എനിക്കും വേണ്ട...... പോട്ടെ നീയത് വിട്ടേക്ക്.... " പറഞ്ഞിട്ട് വിളറിയ ഒരു ചിരിയോടെ അവൻ വണ്ടി മുന്നോട്ടെടുത്തു. എന്ത് പറയണമെന്ന് പോലുമറിയാതെ മൃദുലയും തറഞ്ഞിരുന്നു. വണ്ടി മുന്നോട്ടുനീങ്ങും തോറും അമൃത് സ്വയമറിയാതെന്നവണ്ണം വണ്ടിയുടെ വേഗതയേറിക്കൊണ്ടേയിരുന്നു.

ആ വാഹനത്തിന്റെ നിയന്ത്രണം അവനിലാണോ എന്നുപോലും അവൾ സംശയിച്ചുപോയി. നിമിഷങ്ങൾ കടന്നുപോകവേ പെട്ടന്ന് മൃദുലയവന്റെ കയ്യിൽ കടന്നുപിടിച്ചു. സംശയത്തോടെ അവളെയൊന്ന് പാളി നോക്കി വണ്ടി ബ്രേക്കിടുമ്പോൾ ഏതൊക്കെയോ ചോദ്യങ്ങൾ വിങ്ങിനിറഞ്ഞിരുന്നു അവനിൽ. " വണ്ടി ഒറ്റപ്പാലത്തേക്ക് വിട്... " അവനെ നോക്കാതെയായിരുന്നു അവൾ പറഞ്ഞത്. " ഒറ്റപ്പാലത്തേക്കോ..... " അവന്റെ ചോദ്യത്തിൽ വല്ലാത്ത ആകാംഷ നിറഞ്ഞിരുന്നു. " മ്മ്ഹ് ജ്യോതിയുടെ വീട്ടിലേക്ക്..... കഴിയുമെങ്കിൽ ഞങ്ങൾ പോകും മുൻപ് നിങ്ങടെ കല്യാണം നടത്തണം. " " ഡീ........ " " എനിക്കും നീയല്ലേ ഉള്ളെഡാ..... ആ നിന്റെ ആഗ്രഹത്തിലും വലുതെന്താ എനിക്കുള്ളത്. ജ്യോതി നല്ല കുട്ടിയാ..... എനിക്ക് പൂർണസമ്മതാ.... " അവൾ പറഞ്ഞതും സന്തോഷം കൊണ്ട് അമൃതവളെ വാരിപുണർന്ന് കവിളിൽ ഉമ്മ വച്ചു. അവളുടെ കൈകളും അവനെ തന്നോട് ചേർത്തുപിടിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story