കാവ്യമയൂരം: ഭാഗം 58

kavyamayooram

രചന: അഭിരാമി ആമി

" നരേട്ടനെന്തുവാ പറഞ്ഞേ.....???? " അയാളെന്തോ പറഞ്ഞത് പോലെ തോന്നിയ അരുന്ധതി ഉമ്മറത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. " ഏയ് ഞാനൊന്നും പറഞ്ഞില്ല ..... കണ്ണനോട് പറഞ്ഞതാ.... " അയാൾ പറഞ്ഞു. " അവൻ പോയൊ.....??? " " മ്മ്ഹ്..... ഇപ്പൊ ഇറങ്ങിതേയുള്ളൂ. " " മ്മ്ഹ്...... " " അല്ല എന്തായി കാര്യങ്ങൾ താൻ പിള്ളേരോടൊക്കെ പറഞ്ഞോ..... എന്താ അവരുടെ അഭിപ്രായം.....??? " നരേന്ദ്രൻ ചോദിച്ചു. " ഞങ്ങൾ റെഡിയാ പക്ഷേ എന്താ അച്ഛന്റെ പ്ലാൻ.....???? " മൃദുവായിരുന്നു അത്. അവളുടെ കൂടെ തന്നെ സഞ്ജുവും ഉണ്ടായിരുന്നു. അവരും ഉമ്മറത്തേക്ക് വന്നിരുന്നു. " പ്ലാനൊക്കെ സിംപിൾ...... നമ്മൾ രാത്രി പന്ത്രണ്ട് മണിക്ക് മുന്നേ സ്മൃതിയിലേക്ക് പോകുന്നു. അവിടെ വച്ച് സർപ്രൈസ് ആയിട്ട് അവരെക്കൊണ്ട് കേക്ക് മുറിപ്പിക്കുന്നു. ശിവപ്രസാദും സീതയും എല്ലാം റെഡിയായിരിക്കും.. " നരേന്ദ്രൻ ചിരിയോടെ പറഞ്ഞതും മറ്റുമൂന്ന് പേരും പരസ്പരം അന്തം വിട്ടു നോക്കി. " പക്ഷേ അച്ഛാ നമ്മളങ്ങ് പോകും..... പക്ഷേ സിദ്ധു ഇല്ലാതെ നമ്മൾ മാത്രം പോയിട്ട് കാര്യമില്ലല്ലോ.

അവനെ എങ്ങനെ കൃത്യസമയത്ത് അവിടെത്തിക്കും.....???? " മൃദു തന്റെ സംശയം മറച്ചുവച്ചില്ല. " അതൊക്കെ ശെരിയാക്കാം..... " " പക്ഷേ എങ്ങനെ.....??? എന്തുപറഞ്ഞ് പാതിരാത്രി അവനെ കൊണ്ടുപോകും.....??? " " അവനെ നമ്മള് കൊണ്ടുപോവൊന്നും വേണ്ട ..... അവൻ സ്വയം പൊക്കോളും..... " " നിങ്ങളെന്തുവാ ഉദ്ദേശിക്കുന്നേ.... പെൺകൊച്ചിന്റെ ഈ അവസ്ഥയിൽ ചെറുക്കനോട്‌ നുണയൊന്നും പറയാൻ . പറ്റില്ല. അവൻ ചുമ്മാ പേടിക്കും. " " അത് നേരാ..... അത് പിന്നെ കൂടുതൽ കുഴപ്പമാകും.... " അരുന്ധതിയുടെ വാക്കുകളെ മൃദുലയും പിൻതാങ്ങി. " എന്റെ പൊന്നുമോളെ അവനോട് ഒരു നുണയും പറയേണ്ട കാര്യമില്ല..... അവൻ സ്വയം പൊക്കോളും..... " " അച്ഛനിങ്ങനെ തലേം വാലും ഇല്ലാതെ പറയാതെ കാര്യം കൃത്യമായി പറയെന്ന്. " സഞ്ജു പറഞ്ഞു. " തല്ക്കാലം ഇത്രേയൊക്കെ അറിഞ്ഞാൽ മതി. നിങ്ങള് തല്ക്കാലം ഞാൻ പറയുന്ന പോലെ ചെയ്യ്. ബാക്കി കാര്യങ്ങൾ നിങ്ങൾക്കും ഒരു സർപ്രൈസ് ആയിട്ടിരിക്കട്ടെ.... " അയാൾ എണീറ്റ് അകത്തേക്ക് പോകാൻ തുടങ്ങി.

" അല്ലച്ഛാ..... ഇതവരുടെ ഫസ്റ്റ് വെഡിങ് ആനിവേഴ്സറി അല്ലേ..... അതിങ്ങനെ പാതിരാത്രി നമ്മൾ രണ്ട് കുടുംബക്കാരും കൂടി മാത്രം ആഘോഷിച്ചാൽ മതിയോ.....???? " മൃദു പെട്ടന്ന് ചോദിച്ചു. അപ്പോഴായിരുന്നു അതിനേക്കുറിച്ച് മറ്റുള്ളവരും ചിന്തിച്ചത്. ഒരു നിമിഷം അരുന്ധതിയും നരേന്ദ്രനും പരസ്പരമൊന്ന് നോക്കി. " രാത്രി നമ്മുടെ പ്ലാനിങ് പോലെ അവർക്ക് സർപ്രൈസ് പാർട്ടി കൊടുക്കാം. ബാക്കി . ഫാമിലിക്കും ഫ്രണ്ട്സിനും ഒക്കെയായി പിറ്റേദിവസം വൈകുന്നേരം ഒരു പാർട്ടി ഇവിടെ വച്ച് നടത്താം..... അപ്പൊ എല്ലാരേം ക്ഷണിക്കുവേം ചെയ്യാം.... " സഞ്ജു പെട്ടന്ന് പറഞ്ഞു. അത് എല്ലാവർക്കും സ്വീകാര്യമായ ഒരു അഭിപ്രായം ആയിരുന്നു. അതുകൊണ്ട് തന്നെ എല്ലാവരും സമ്മതഭാവത്തിൽ പുഞ്ചിരിച്ചു. " അപ്പൊ അതങ്ങനെ ഫിക്സ് ചെയ്യാം..... ഇവിടുത്തെ പാർട്ടിടെ കാര്യം മുഴുവൻ ഞാനും അമൃതും ഏറ്റു.... " സഞ്ജു വീണ്ടും പറഞ്ഞു. എല്ലാവരും ആ തീരുമാനം തലകുലുക്കി അംഗീകരിച്ചു. ❤️

ദിവസങ്ങൾ പതിയെ കൊഴിഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. സിദ്ധുവും ചാരുവും അവരുടെ ലോകത്ത് ഹാപ്പിയായിരുന്നു. ഈ സമയം സ്മൃതിയിലും ദേവരാഗത്തിലും അവരറിയാതെ ആ ദിവസത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ നടന്നുകൊണ്ടിരുന്നു.. ഫോണിലൂടെ വേണ്ടപ്പെട്ടവർ ക്ഷണിക്കപ്പെട്ടുകൊണ്ടിരുന്നു. അതിനിടയിൽ സിദ്ധുവിന്റെ മതില് ചാട്ടവും ചാരുന്റെ തട്ടുകട ഫുഡടിയുമൊക്കെ മുറപോലെ നടന്നുകൊണ്ടിരുന്നു. ❤️ ഇരുപതാം തീയതി. ഇന്നാണ് സിദ്ധുവിന്റെയും ചാരുവിന്റെയും വിവാഹവാർഷികം. രാവിലെ പതിവുപോലെ സിദ്ധു ഓഫീസിലേക്ക് പോയതിന് ശേഷമായിരുന്നു രാത്രി അരങ്ങേറേണ്ട നാടകത്തിന്റെ ബാക്കി പ്ലാനിങ് നടന്നത്. ഹാളിൽ എല്ലാവരും ഒത്തുകൂടിയിരുന്നു. നരേന്ദ്രന്റെ പ്ലാൻ എന്താണെന്നറിയാനായി എല്ലാവരുടെയും നോട്ടം അയാളിൽ തന്നെയായിരുന്നു. " അപ്പൊ പ്ലാൻ എ : രാത്രി അവൻ വന്ന് ഫുഡ് കഴിച്ചുകഴിഞ്ഞാൽ നിങ്ങൾ രണ്ടാളും കൂടി അവന്റെ പുറകെ കൂടിക്കോണം.... " " അതെന്തിനാ അങ്കിളേ.....??? " അമൃത് ആയിരുന്നു. " അതൊക്കെയുണ്ട്..... നിങ്ങള് പറയുന്നത് ചെയ്താൽ മതി. അവന് നേരത്തെ ഉറക്കമൊക്കെ വരും. പക്ഷേ എന്തൊക്കെ പറഞ്ഞാലും പത്ത് പതിനൊന്നര വരെ അവനെ ഇടംവലം വിട്ടേക്കരുത്. "

" പക്ഷേ അച്ഛാ..... " " എന്റെ പൊന്നുമക്കള് തല്ക്കാലം ഇത്രേം ചെയ്യ്..... ബാക്കി പ്ലാൻ വഴിയേ പറയാം. ആഹ് പിന്നെ നാളത്തെ കാര്യം മുഴുവൻ സെറ്റാണല്ലോ....??? " " അതൊക്കെ ഓക്കേയാണ്. എല്ലാരേം വിളിച്ചും കഴിഞ്ഞു. " " എല്ലാരും എത്തില്ലേ.....??? " " മ്മ്ഹ് ...... ജ്യോതി വരാനൊന്ന് മടിച്ചു. എങ്കിലും എല്ലാരും കൂടി നിർബന്ധം പറഞ്ഞപ്പോ വരാം എന്ന് പറഞ്ഞിട്ടുണ്ട്.... " മൃദു അത് പറഞ്ഞപ്പോൾ ജ്യോതിയുടെ പേര് കേട്ടതും അമൃതിന്റെ അതുവരെയുണ്ടായിരുന്ന ഉത്സാഹമൊന്ന് മങ്ങിയത് പോലെ തോന്നി. " മ്മ്ഹ്..... അപ്പൊ ബാക്കി രാത്രി..... " പറഞ്ഞിട്ട് നരേന്ദ്രനെണീറ്റ് അകത്തേക്ക് പോയി. ❤️ രാത്രി എട്ടരയോടെ സിദ്ധു എത്തിയിരുന്നു. അവൻ വന്നപാടെ കുളിയൊക്കെ കഴിഞ്ഞ് ബെഡിലേക്ക് ചാഞ്ഞുകിടന്നുകൊണ്ട് ചാരുവിനെ വിളിച്ചു. " എന്താ കണ്ണേട്ടാ ഇന്ന് വരില്ലേ.....??? " " അതെന്താടി അങ്ങനൊരു ചോദ്യം....??? വരണ്ടേ.....???? " " അല്ല എന്നും ഇങ്ങോട്ട് വരുന്നോണ്ട് ഈ നേരത്തൊരു വിളി പതിവില്ലല്ലോ..... അതുകൊണ്ട് ചോദിച്ചതാ. " അവൾ പറഞ്ഞു.

" മ്മ്ഹ്..... ഇവിടെ എല്ലാരും കിടന്നാൽ അപ്പഴേ ഞാനിറങ്ങും. എന്റെ പൊന്നുമോള് കഴിച്ചിട്ട് കിടന്നോ. കാത്തിരിക്കണ്ടാ..... പിന്നേ..... വാതിൽ പൂട്ടുമ്പോ സ്പെയർ കീ പുറത്ത് വച്ചേക്ക്...... " " മ്മ്ഹ്..... " അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട് ഫോൺ വച്ചു. ❤️ " കണ്ണാ..... വന്ന് കഴിക്ക്..... " താഴെ നിന്നും അരുന്ധതിയുടെ വിളി കേട്ടപ്പോൾ അവൻ പതിയെ താഴെക്കിറങ്ങിച്ചെന്നു. അവൻ ചെല്ലുമ്പോൾ എല്ലാവരും ഡൈനിങ് ടേബിളിന് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരെയും നോക്കിയൊന്ന് പുഞ്ചിരിച്ച് തന്റെ സീറ്റിലേക്ക് സിദ്ധു ഇരുന്നു. " അല്ലളിയാ ഇന്ന് ലേറ്റായോ.....???? " " മ്മ്ഹ്..... കുറച്ച് ഫയൽസ് ക്ലിയർ ചെയ്യാനുണ്ടായിരുന്നു. പിന്നെ നാളെ ഞാൻ ലീവാ..... അതുകൊണ്ട് ഇറങ്ങാൻ കുറച്ച് ലേറ്റായി.... " കഴിക്കുന്നതിനിടയിൽ തന്നെ അവൻ മറുപടി പറഞ്ഞു. അത്താഴമൊക്കെ കഴിഞ്ഞ് സിദ്ധു പതിവുപോലെ സിറ്റൗട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ നരേന്ദ്രൻ അമൃതിനേയും സഞ്ജുവിനെയും നോക്കി ഒരു സിഗ്നൽ കൊടുത്തു. ഉടനെ അവരിരുവരും കൂടി അവന്റെ പിന്നാലെ ചെന്നു. " ഹോ എന്താ ചൂട്.....???? "

സിദ്ധുവിനെതിരെ സോപാനത്തിൽ ചെന്നിരിക്കുമ്പോൾ ടീ ഷർട്ടിന്റെ കോളർ ഇളക്കി ഉള്ളിലേക്ക് ഒന്നൂതിക്കൊണ്ട്‌ സഞ്ജു പറഞ്ഞു. " ശെരിയാ അളിയാ..... നമുക്ക് ഇന്ന് കുറച്ചു നേരം ഇവിടിങ്ങനെ ഇരിക്കാം.... ചൂട് കുറഞ്ഞിട്ട് ചെന്നു കിടക്കാം. " ഒന്നും അറിയാത്ത ഭാവത്തിൽ അമൃതും പറഞ്ഞു. അത് കേട്ടതും സിദ്ധുന്റെ നെഞ്ചിടിപ്പേറി. ദൈവമേ ഇവന്മാരൊരു പാരയാകുമോ എന്നോർത്തുകൊണ്ട് അവനിരുന്നു. അപ്പോഴേക്കും അവരിരുവരും പരസ്പരബന്ധമില്ലാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. " എന്നാ ശെരി ഞാൻ കിടക്കാൻ പോവാ ഗുഡ് നൈറ്റ്‌..... " കുറച്ചു നേരം കഴിഞ്ഞപ്പോ പിന്നാമ്പുറത്തെ മതില് ചാടുവേലും ചെയ്യാമെന്ന് ഓർത്തുകൊണ്ട് പറഞ്ഞിട്ട് സിദ്ധു എണീറ്റു. " ഹാ ഇരിക്കെടാ..... എന്തായാലും നാളെ നീ ലീവാണെന്നല്ലേ പറഞ്ഞത്.... "

സഞ്ജു പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. " അല്ല.... ഞാൻ..... " " ഹാ ഇരിക്കളിയാ.... " അമൃതും പറഞ്ഞു. അതോടെ വേറെ വഴിയില്ലാതെ മനസുകൊണ്ടവരെ പ്രാകിക്കൊണ്ട്‌ സിദ്ധു തിരികെ കസേരയിലേക്ക് തന്നെയിരുന്നു. സമയം ഏകദേശം പത്തര കഴിഞ്ഞിട്ടും അവരവിടെ തന്നെ ഇരിക്കുകയായിരുന്നു. സിദ്ധുവാണേൽ സമയം പോകുന്നത് കണ്ട് ഞെരിപിരി കൊള്ളുകയായിരുന്നു. " നിങ്ങക്കെന്തുവാ നരേട്ടാ..... എന്തിനാ അവനെയിങ്ങനെ അവിടെ പിടിച്ചിരുത്തിയേക്കുന്നെ....???? " ഇടയ്ക്ക് പുറത്തേക്ക് വന്നെത്തി നോക്കിയ അരുന്ധതി നരേന്ദ്രനോട്‌ ചോദിച്ചു. " കുറച്ചുകൂടി കഴിയുമ്പോ ഇതിനുള്ള ഉത്തരം നിങ്ങക്ക് കിട്ടും.... അതുവരെ താനൊന്ന് ക്ഷമിക്കെടോ.... " നരേന്ദ്രൻ വീണ്ടും അർഥഗർഭമായ് പുഞ്ചിരിച്ചു..... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story