കാവ്യമയൂരം: ഭാഗം 6

kavyamayooram

രചന: അഭിരാമി ആമി

" ആഹ് നിങ്ങള് വന്നോ ??? " ഉമ്മറത്തേക്ക് ചെന്ന് കയറിയ അവരെ കണ്ടതും പുറത്തേക്ക് വന്ന മൃദൂല ചോദിച്ചു. അതിന് മറുപടിയൊരു മൂളലിലൊതുക്കി സിദ്ധു അകത്തേക്ക് പോയി. " അമ്മയൊക്കെ എവിടെ ചേച്ചി ??? " " അവരൊക്കെ അടുക്കളഭാഗത്താ ചാരു... നീ വാ ഞാൻ മുറി കാണിച്ചുതരാം ഒന്ന് കുളിച്ചിട്ട് വാ യാത്രാക്ഷീണം കാണും. " ചരുവിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിക്കൊണ്ട് മൃദു പറഞ്ഞു. എന്നിട്ട് മുകളിലേക്കുള്ള മരഗോവണി കയറാൻ തുടങ്ങി. ഒപ്പം ചാരുവും. മുകളിലേ ഇടനാഴി ചെന്നവസാനിക്കുന്നിടത്തുള്ള മുറിയായിരുന്നു അത്. ഉള്ളിൽ നിറയെ ചിത്രപ്പണികൾ ചെയ്ത വീട്ടിക്കട്ടിലും ഒരു വട്ടമേശയും ഒരലമാരയും മാത്രമായിരുന്നു ഫർണിച്ചറെന്ന് പറയാനുണ്ടായിരുന്നത്. ചുവരിൽ നിറയെ പലതരം പെയിന്റിങ്സ് തൂക്കിയിരുന്നു. " വായിനോക്കി നിക്കാതെ പോയി കുളിച്ചിട്ട് വാ പെണ്ണേ.... "

ആ മുറിയാകെ കണ്ണോടിച്ചുകൊണ്ട് നിന്നിരുന്ന ചാരുവിനെ നോക്കി ചിരിയോടെ പറഞ്ഞുകൊണ്ട് മൃദു പുറത്തേക്ക് പോയി. പിന്നാലെ തന്നെ ചാരു കുളിക്കാനും കയറി. കുളിച്ചിറങ്ങി ഡ്രസ്സ്‌ തപ്പുന്നതിനിടയിലാണ് ഷെൽഫിൽ ഇരുന്നിരുന്ന ഒരു പഴയ സെറ്റുംമുണ്ടും അവളുടെ കണ്ണിൽ പെട്ടത്. മുത്തശ്ശിയുടേതാവണം. കണ്ടപ്പോൾ ഒരു കൗതുകം തോന്നിയ അവൾ പതിയെ അത് കയ്യിലെടുത്തു. എന്തോ അതൊന്നുടുക്കാൻ വല്ലാത്ത മോഹം തോന്നിയപ്പോൾ പിന്നീടൊന്നും നോക്കാതെ അവളത് തന്നെ ഉടുത്തു. നനഞ്ഞ മുടി ഇരുവശത്ത് നിന്നും അല്പമെടുത്ത് ഒരു ചെറിയ ക്ലിപ്പ് കുത്തിയിട്ടു. മുഖത്തൽപം പൗഡർ പൂശി നെറ്റിയിലൊരു ഭസ്മക്കുറിയും തൊട്ടു. " കണ്ണന്റെ പെണ്ണെവിടെ വന്നൂന്ന് പറഞ്ഞിട്ട് ഞാൻ കണ്ടില്ലല്ലോ... " ഒരുക്കമൊക്കെ കഴിഞ്ഞ് താഴേക്ക് വരുമ്പോൾ വലിയ നടുത്തളത്തിലെ ആൾക്കൂട്ടത്തിനിടയിൽ നിന്നും മുത്തശ്ശിയുടെ ചോദ്യം കേട്ട് അവളൊന്ന് തറഞ്ഞുനിന്നു. തന്നേപ്പറ്റിയാണ് പറയുന്നതറിഞ്ഞപ്പോൾ എന്തോ ഒരു സങ്കോചമവളിൽ നിറഞ്ഞു.

അത്രയും ആളുകളുടെ നടുവിലെക്കിറങ്ങിച്ചെല്ലാൻ മടിച്ച് അവളെങ്ങോട്ട് പോകുമെന്നറിയാതെ അവിടെത്തന്നെ നിന്നു. " ചാരു കുളിക്കുവാ മുത്തശ്ശി... യാത്ര കഴിഞ്ഞ് വന്നതല്ലേ .... " മൃദുവാണ്. " ആഹാ ചാരു വന്നല്ലോ... വാ മോളെ മുത്തശ്ശി മോളെ തിരക്കിയിരിക്കുവാ... " അപ്പോഴാണ് സ്റ്റെയർകേസിൽ നിൽക്കുകയായിരുന്ന ചാരുവിനെ അരുന്ധതി കണ്ടത്. അവർ വിളിക്കുക കൂടി ചെയ്തപ്പോൾ ചെറിയൊരു പുഞ്ചിരിയോടെ മടിച്ചുമടിച്ചവൾ അങ്ങോട്ട് ചെന്നു. " വാ മോളെ....മുത്തശ്ശിയൊന്ന് കാണട്ടെ... " അരികിലേക്ക് ചെന്ന അവളെ കണ്ടതും സോഫയിൽ ഇരിക്കുകയായിരുന്ന ലക്ഷ്മിയമ്മ വിളിച്ചു. അവൾ പതിയെ അവരുടെ അരികിലേക്കിരുന്നു. തലമുടി മുഴുവൻ പഞ്ഞി പോലെ നരച്ച് കവിളുകളും കണ്ണുമെല്ലാം കുഴിഞ്ഞിരുന്നു മുത്തശ്ശിയുടെ. എങ്കിലും ആ മുഖത്തെപ്പോഴും ഐശ്വര്യം നിറഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു. സെറ്റും മുണ്ടുമാണ് വേഷം. അരികിലേക്ക് ചെന്നതും കാച്ചെണ്ണയുടേയും ഭസ്മത്തിന്റെയും കൂടികുഴഞ്ഞൊരു വാസന മൂക്കിലേക്കടിച്ചുകയറി. "

സാക്ഷാൽ മഹാലക്ഷ്മി തന്നെ... എന്റെ കണ്ണന്റെ പാതിയാവാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവൾ.... " അരികിലിരുന്ന അവളെ തഴുകിക്കൊണ്ട് നിറഞ്ഞ മനസോടെ ലക്ഷ്മിയമ്മ പറഞ്ഞു. അത് കേട്ട് എല്ലാവരുടെ മുഖവും വിടർന്നു. പക്ഷേ അല്പം മാറി എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്ന സിദ്ധു മാത്രം ഒന്നും മൈൻഡ് ചെയ്യാതെ ഇരിക്കുകയായിരുന്നു. പക്ഷേ ഇടയ്ക്കിടെ അവന്റെ മിഴികൾ ചാരുവിലേക്ക് നീണ്ടിരുന്നു. സെറ്റും മുണ്ടുമുടുത്ത അവളെ കാണും തോറും അവന്റെ കണ്ണുകൾ വിടർന്നു. ചുണ്ടിന്റെ കോണിലെവിടെയൊ ഒരു പുഞ്ചിരി നാമ്പിട്ടു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 രാത്രി അത്താഴമൊക്കെ കഴിഞ്ഞിട്ടും തറവാട്ടിൽ ആരും ഉറങ്ങിയിരുന്നില്ല. വിവാഹം നാളെയായത് കൊണ്ട് അതിനുള്ള ഒരുക്കങ്ങളിലായിരുന്നു എല്ലാവരും. പുരുഷപ്രജകളെല്ലാം കലവറയിലും പന്തലിലുമൊക്കെയായി ഓടി നടക്കുകയായിരുന്നുവെങ്കിൽ സ്ത്രീകളെല്ലാം കല്യാണപ്പെണ്ണിന്റെ മുറിയിൽ കൂടിയിരുന്ന് പുടവയും ആഭരണങ്ങളുമൊക്ക വിലയിരുത്തുന്ന തിരക്കിലുമായിരുന്നു.

കുറച്ചുസമയം അവിടെ കൂടിയെങ്കിലും പിന്നീട് മുഷിച്ചില് തോന്നിയ ചാരു പതിയെ മുകളിലേക്ക് നടന്നു. അവൾ മുകളിലെത്തുമ്പോൾ ഇടനാഴിയുടെ കൈവരിയിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു സിദ്ധു. ( ഇവിടിങ്ങനെ കുറ്റിയടിച്ച് നിക്കാതെ ഇയാൾക്ക് പോയി എന്തെങ്കിലും പണി ചെയ്തൂടെ..... വോ അങ്ങനെ ചെയ്താൽ കളക്ടർ സാറിന്റെ വിലയിടിയില്ലെ.... ) അവനെ നോക്കി മനസ്സിലോർത്തുകൊണ്ട് അവൾ തന്റെ മുറിയിലേക്ക് നടന്നു. " ആരെക്കാണിക്കാനാഡീ ഈ കത്തിവേഷം ??? " പെട്ടന്നായിരുന്നു എങ്ങോട്ടോ നോക്കി നിന്നുകൊണ്ട് സിദ്ധു ചോദിച്ചത്. " നിങ്ങക്കെന്തിന്റെ കേടാ.... കാണുമ്പോ കാണുമ്പോ എന്റെ നെഞ്ചത്തോട്ട് കേറാൻ വരുന്നതെന്തിനാ??? " പറയുമ്പോൾ ചാരുവിന് ശരിക്കും ദേഷ്യം വന്നിരുന്നു. അത് കണ്ടതും ചിരി വന്നെങ്കിലും സിദ്ധുവത് അടക്കിപ്പിടിച്ചു. " ഹോ ഇങ്ങനെ നിന്ന് കണ്ണുരുട്ടല്ലേ പെണ്ണെ കൃഷ്ണമണി നിലത്ത് വീണ് മണ്ണ് പറ്റും... " ദേഷ്യം കൊണ്ട് വിറച്ചിരുന്ന അവളുടെ മൂക്കിൻ തുമ്പിൽ തൊട്ടുകൊണ്ട് അവൻ പറഞ്ഞു.

" താൻ പോടോ പെണ്ണ്പിടിയാ.... " പെട്ടന്നൊരാവേശത്തിൽ പറഞ്ഞുപോയ വാക്കുകളുടെ ആഴമറിഞ്ഞതും അവൾ സ്വയം തലയിൽ അടിച്ചു. ( ദൈവമേ എനിക്കെന്തിന്റെ കേടായിരുന്നു..... ഇന്ന് ഞാനീ കാട്ടാളന്റെ കയ്യിന്ന് മേടിച്ചുകെട്ടും. ) ദേഷ്യം കൊണ്ട് തുറിച്ചുനോക്കി നിൽക്കുന്ന സിദ്ധുവിനെ നോക്കി നിന്ന് അവൾ മനസിലോർത്തു. അവനപ്പോഴും ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. പിന്നീടവിടെ നിൽക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്ന് തോന്നിയപ്പോൾ ചാരു പതിയെ പിന്നിലേക്ക് നീങ്ങി. പക്ഷേ തിരിഞ്ഞോടും മുൻപ് സിദ്ധുവിന്റെ കൈകൾക്കുള്ളിൽ പെട്ടിരുന്നു. " ഹാ.... അങ്ങനങ്ങ് പോയാലോ ഞാൻ പിടിച്ച പെണ്ണുങ്ങടെ മുഴുവൻ ലിസ്റ്റിവിടെ വച്ചിട്ടെന്റെ പൊന്ന്മോള് പോയാമതിയിനി. " അവളെ അരക്കെട്ടിലൂടെ ചുറ്റിപ്പിടിച്ച് തന്നോട് ചേർത്തുകൊണ്ട് അവൻ പറഞ്ഞു. അപ്പോഴേക്കും ചാരുവിനെ ആലില പോലെ വിറയ്ക്കാൻ തുടങ്ങിയിരുന്നു.

( ഈ കാലനെന്താ എന്നേ കണ്ടിട്ട് പെണ്ണായിട്ട് തോന്നുന്നില്ലേ.... പട്ടികടിക്കുംപോലെന്റെ ചുണ്ട് കടിച്ചുപറിച്ചിട്ട് ലിസ്റ്റ് വേണംപോലും.... വൃത്തികെട്ടവൻ.... ആഭാസൻ.... അലവലാതി..... ചെറ്റ.... ) " അത്.... അതുപിന്നെ കണ്ണേട്ടാ.... ഞാൻ ചുമ്മാ..... " " ശേ അങ്ങനെ പറഞ്ഞാലെങ്ങനാ .... " " കണ്ണേട്ടാ പ്ലീസ് വിട്.... " " അതെങ്ങനെ ശരിയാകും നിന്നേപ്പോലൊരു മുതലിനെ ദേ ഇങ്ങനെ കൈവെള്ളയിൽ കിട്ടിയിട്ടങ്ങ് വെറുതെ വിട്ടാൽ അത് പെണ്ണുപിടിയന്മാർക്കപമാനമല്ലേ മോളെ ??? " ഒരു വഷളൻ ചിരിയോടെ അവൻ പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ പുറത്തേക്കുന്തി. അവന്റെ പിടിയിൽ നിന്നും കുതറിമാറാനവൾ ശ്രമിക്കും തോറും അരക്കെട്ടിലിരുന്നിരുന്ന അവന്റെ കൈകളുടെ മുറുക്കവും കൂടി വന്നു. ഒരു വല്ലാത്ത ചിരിയോടെ അവനവളോടടുത്തുകൊണ്ടേയിരുന്നു. അപ്പോഴേക്കും ചാരു കണ്ണുകൾ മുറുക്കിയടച്ചു. " കണ്ണാ...... "

പെട്ടന്നായിരുന്നു അരുന്ധതിയുടെ ശബ്ദമവിടെ മുഴങ്ങിയത്. അത് കേട്ടതും ഞെട്ടിപ്പോയ സിദ്ധുവിന്റെ കൈകളയഞ്ഞു. സ്റ്റെപ്പ് കയറി മുകളിലേക്ക് വരുന്നതിനിടയിലായിരുന്നു അരുന്ധതി വിളിച്ചത്. ആ ഒരു ഞൊടികൊണ്ട് രക്ഷപെട്ട ആശ്വാസത്തിൽ തന്റെ മുറിയിലേക്കോടിക്കയറിപ്പോയിരുന്നു ചാരു. അപ്പോഴേക്കും അരുന്ധതി സിദ്ധുവിന്റെ അരികിലേക്കെത്തിയിരുന്നു. " എ....എന്താമ്മേ.... " മുഖത്തെ പരിഭ്രമം മറച്ചുകൊണ്ട് അവൻ ചോദിച്ചു. " നീയെന്താ ഇവിടെ വന്നൊറ്റയ്ക്ക് നിക്കുന്നെ ??? " " ഞാൻ... ഞാനൊരു കോള് വന്നപ്പോ..." എങ്ങനെയൊക്കെയൊ അവൻ പറഞ്ഞൊപ്പിച്ചു. " മ്മ്ഹ്ഹ്.... നീ ചാരുമോളെ കണ്ടോ ??" " ആഹ് കുറച്ചുമുന്നേ റൂമിലേക്ക് പോകുന്നത് കണ്ടു. നല്ല തലവേദനയുണ്ടെന്ന് പറഞ്ഞു... " " പാവം.... നല്ല ക്ഷീണം കാണും എന്നാ കിടന്നോട്ടെ.... രാവിലെ നേരത്തെ എണീക്കേണ്ടതല്ലേ.... " പറഞ്ഞിട്ട് അവർ വീണ്ടും താഴേക്ക് പോയി. കുറച്ചുസമയം കൂടി അവിടെത്തന്നെ നിന്നിട്ട് സിദ്ധുവും താഴേക്ക് പോയി.... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story