കാവ്യമയൂരം: ഭാഗം 60

kavyamayooram

രചന: അഭിരാമി ആമി

" അടിപൊളി അപ്പൊ പവനായി ശവമായി..... ഇവരിനി ഫസ്റ്റ് വെഡിങ് ആനിവേഴ്സറിക്ക് ഒളിച്ചോടിയ കപ്പിൾസാകുമോ എന്തോ.... " അമൃത് പിറുപിറുത്തു. അതുകേട്ട് അരുന്ധതി നരേന്ദ്രനെ നോക്കി ഇപ്പൊ സമാധാനമായില്ലേ എന്ന മട്ടിൽ കണ്ണുരുട്ടി. " മിണ്ടാതിരിക്കെടാ ശവി..... വെറുതേയല്ല നിന്റെ കെട്ട് നടക്കാത്തത്. നാരദൻ..... " അയാൾ പിറുപിറുത്തു. " അല്ല ഞാനൊരു സർപ്രൈസ് ഉദ്ദേശിച്ചാ...." " എന്നിട്ടിപ്പോ എന്തായി.....?? " " ഞാൻ സർപ്രൈസ് ആയി..... " അയാൾ വെളുക്കെ ചിരിച്ചു. " എന്നാലും ഇവനാ കൊച്ചിനേം കൊണ്ടിതെങ്ങോട്ട് പോയതായിരിക്കും.....??? " അയാൾ വീണ്ടും പിറുപിറുത്തു. " അല്ല ഇവിടിങ്ങനെ നിന്ന് മഞ്ഞ് കൊള്ളുന്നതെന്തിനാ.....??? വാ നമുക്ക് അകത്തോട്ട് ചെല്ലാം.... അവിടുത്തെ അവസ്ഥയും ഇതൊക്കെ തന്നെ ആയിരിക്കും..... " മൃദു പറഞ്ഞത് ശെരി വയ്ക്കും പോലെ എല്ലാവരും കൂടെ അകത്തോട്ട് നടന്നു. അപ്പോഴേക്കും ശിവപ്രസാതും സീതയും കൂടെ പുറത്തേക്ക് വരുന്നുണ്ടായിരുന്നു. " ഇതെന്താ ചേച്ചി ഇങ്ങനെ....?? അവരെവിടെ പോയതാ.....??? " സീതയാണ്.

അതിനൊരു മറുപടി കൊടുക്കാനില്ലാതെ അരുന്ധതി നരേന്ദ്രനെ നോക്കി. " ആദ്യം നമുക്കകത്തോട്ട് കയറാം..... " പറഞ്ഞിട്ട് അയാൾ മുന്നേ നടന്നു. പിന്നാലെ തന്നെ മറ്റുള്ളവരും. അകത്തേക്ക് കയറി എല്ലാവരും ഇരുന്നു. " എന്താടോ ഇതൊക്കെ.... ഈ നേരത്തീ പിള്ളേരിതെങ്ങോട്ട് പോയതാ.....??? " ശിവപ്രസാദിന്റെ ആകാംഷ അങ്ങറ്റമെത്തിയിരുന്നു. " എനിക്കും അറിയില്ലെടോ..... അവർക്കൊരു സർപ്രൈസ് കൊടുക്കാം എന്നായിരുന്നു എന്റെയൊരു കണക്ക് കൂട്ടൽ. ഒരു സന്തോഷം..... പക്ഷേ പിള്ളേരെന്നെ കടത്തി വെട്ടിക്കളഞ്ഞു. " " ഇനിയിപ്പോ എന്താ പരിപാടി എല്ലാർക്കും പോയികിടന്നുറങ്ങിയാലോ....??? " അമൃത് പല്ലിളിച്ചുകൊണ്ട് ചോദിച്ചു. " അതെന്തായാലും വേണ്ട..... എങ്ങോട്ട് പോയാലും തിരിച്ചിങ്ങോട്ട് തന്നെ വരുമല്ലോ രണ്ടും. വരട്ടെ അതുവരെ നമ്മളിവിടെ കാണും..... ഇവിടെ പ്ലാൻ ചെയ്ത പരിപാടി ഇവിടെ വച്ച് നടത്തിയിട്ട് തന്നെ കാര്യം...... "

സഞ്ജുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു. " അതെ..... " നരേന്ദ്രനും പിന്താങ്ങി. " മോളെ മൃദു..... മോള് ചെന്നിത്തിരി ചായ വെക്ക്..... എന്തായാലും ഉറക്കം പോയി.... " " വേണ്ട മോളെ മോളിരുന്നോ..... ഞാൻ വെക്കാം..... " മൃദു എണീറ്റപ്പോഴേക്കും സീത പറഞ്ഞു. " വേണ്ടാന്റി..... ആന്റി ഇരുന്നോ ഞാൻ വെക്കാം..... " അവരെ തടഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. ഒപ്പം അരുന്ധതിയും സീതയും ചെന്നു. ❤️ ഈ സമയം സിദ്ധുവിന്റെ കാർ ബീച്ച് റോഡിൽ കൂടിയൊഴുകി നീങ്ങുകയായിരുന്നു. അവന്റെ അരികിൽ തന്നെ എങ്ങോട്ടാ ഈ യാത്രയെന്നറിയാതെ അമ്പരപ്പോടെ ആ മുഖത്തേക്ക് തന്നെ നോക്കി ചാരുവും ഉണ്ടായിരുന്നു. " എങ്ങോട്ടാ കണ്ണേട്ടാ ഈ നേരത്ത്......??? " ഒടുവിൽ ആകാംഷ സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ ചോദിച്ചു. " എങ്ങോട്ടായാലെന്താ ചാരു..... എന്റെ കൂടല്ലേ..... പേടിയുണ്ടോ നിനക്ക്.....???? "

ഒരു കൈകൊണ്ട് അവളുടെ മൂക്കിൽ പിടിച്ചുവലിച്ചു കൊണ്ട് അവൻ ചോദിച്ചു. " മ്മ്ഹ്ഹൂ..... " അവൾ ഇല്ലെന്ന അർഥത്തിൽ തലയനക്കി. അപ്പോഴേക്കും സിദ്ധു കാർ നിർത്തി. അതുവരെ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്ന ചാരു പതിയെ ചുറ്റും നോക്കി. എങ്ങും വിജനമായ ആ കടൽത്തീരത്തേയൊന്ന് പാളി നോക്കി അവൾ വീണ്ടും അവനെ നോക്കി. " വാ ഇറങ്ങ്..... " പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ ചിരിയോടെ അവൻ വിളിച്ചു. ചാരുവും ഒരു കൈ കൊണ്ട് തന്റെ വയറിനെ സുരക്ഷിതമായി പൊതിഞ്ഞുപിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. അപ്പോഴേക്കും സിദ്ധു ഇറങ്ങി വന്നവളെ ചേർത്ത് പിടിച്ചു. അവന്റെ നെഞ്ചോട് ചേർന്ന് മുന്നോട്ട് നടക്കുമ്പോൾ ചാരുവിന്റെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. തങ്ങളെ പോലെ തന്നെ നിശയുടെ സൗന്ദര്യമാസ്വദിക്കാൻ എത്തിയ വേറെയും ആളുകൾ കടൽതീരത്ത് പലയിടങ്ങളിലായി ഉണ്ടെന്ന് അവൾ നോക്കി കണ്ടു.

അവർക്കായി കപ്പലണ്ടിയും ഐസ് ക്രീംമും ഒക്കെ കരുതി ചില കടകളും ഉണർന്നിരിക്കുന്നുണ്ടായിരുന്നു അപ്പോഴും. പക്ഷേ പകലിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു തീരത്തിന്റെ ഭാവം അപ്പോൾ. പൊള്ളുന്ന ചൂടും പൊടിക്കാറ്റും ഒന്നുമില്ലാതെ തീർത്തും ശാന്തമായിരുന്നു അന്തരീക്ഷം. ആകാശവും ആഴിയും ഒരുപോലെ ഇരുൾ മൂടികിടന്നിരുന്നു. എങ്കിലും ആ ഇരുളിനും കൊതിപ്പിക്കുന്നൊരു ഭംഗിയുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു ചാരുവപ്പോൾ. കടൽക്കാറ്റിന്റെ കുളിരിൽ ശരീരവും മനസും ഒരുപോലെ തണുത്തപ്പോൾ അവൾ തന്റെ പാതിയുടെ കൈകളിൽ മുറുകെ പിടിച്ചു. " സന്തോഷായോ...... " കടലിലേക്ക് തന്നെ നോക്കി വല്ലാത്തൊരു ഭാവത്തിൽ നിന്നിരുന്നവളേ തനിക്കഭിമുഖമായ് തിരിച്ചു നിർത്തി സിദ്ധു ചോദിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അധരങ്ങൾ പുഞ്ചിരി പൊഴിച്ചു. വീശിയടിച്ച കാറ്റിൽ ശക്തമായി പാറിക്കൊണ്ടിരുന്ന അവളുടെ മുടിയിഴകളെ മാടിയൊതുക്കി ആ മിഴികളിലേക്കവൻ ഉറ്റുനോക്കി.

പിന്നെ ആ സിന്ദൂരച്ചുവപ്പാർന്ന നെറുകയിൽ മൃദുവായി ചുംബിച്ചു. " ഹാപ്പി ആനിവേഴ്സറി മൈ സോൾ..... 💞" അവനത് പറഞ്ഞതും ചാരു സന്തോഷം കൊണ്ട് വിതുമ്പിക്കരഞ്ഞു. " ക്...... കണ്ണേട്ടൻ ഓർത്തിരുന്നോ.... ഞാൻ..... ഞാൻ വിചാരിച്ചു...... മറന്നുന്ന്...... " അവൻ വീണ്ടും പുഞ്ചിരിയോടവളേ ചുംബിച്ചു. " ഞാൻ മറക്കുവോടീ പൊട്ടീ...... നമ്മുടെ ജീവിതത്തിലേ ഏറ്റവും പ്രധാനപ്പെട്ട ദിവസമല്ലേ.... എന്നോട് നിന്നെ ചേർത്ത് വച്ച ദിവസം..... അത് ഞാൻ മറക്കുവോ.....??? " ചാരു പെട്ടന്നവനെ കെട്ടിപ്പിടിച്ച് ആ നെഞ്ചിലും കഴുത്തിലും മുഖത്തുമെല്ലാം ചുംബിച്ചു. " ഹാപ്പി ആനിവേഴ്സറി കണ്ണേട്ടാ..... 💞 " അപ്പോഴേക്കും സിദ്ധു പോക്കറ്റിൽ നിന്നും ഒരു ബോക്സെടുത്ത് തുറന്ന് അതിൽ നിന്നും ഒരു ചെയിൻ എടുത്തവളുടെ കഴുത്തിൽ അണിയിച്ചു. അപ്പോഴായിരുന്നു ചാരു താൻ കയ്യിൽ കരുതിയിരുന്നത് എടുത്തത്. അതിൽ ഒരു ബ്രേസ്ലെറ്റ് ആയിരുന്നു ഉണ്ടായിരുന്നത്. ചാരു എന്ന് മനോഹരമായി എഴുതിയിരുന്ന അത് അവൾ തന്നെ അവന്റെ കയ്യിൽ അണിയിച്ചു.

സിദ്ധു പതിയെ അവൾക്ക് മുന്നിൽ മുട്ട് കുത്തി നിന്നുകൊണ്ട് അവളുടെ വീർത്ത വയറിൽ ചുണ്ടമർത്തി. " വാവേടെ അപ്പേ പാവം അമ്മ സഹിക്കാൻ തുടങ്ങിയിട്ട് ഇന്ന് ഒരുവർഷായി മുത്തേ...... " അവൻ പറയുന്നത് കേട്ട് ചാരു കിലുങ്ങിച്ചിരിച്ചു. സിദ്ധു വീണ്ടും അവളുടെ പൊക്കിൾ ചുഴിയിൽ അമർത്തി ചുംബിച്ചു. പെട്ടന്ന് ആ ചുംബനചൂടറിഞ്ഞത് പോലെ ഉള്ളിൽ കിടന്നിരുന്ന കുരുന്നൊന്ന് പിടഞ്ഞു. അതിന്റെ ചലനങ്ങൾ ചാരുവിന്റെ മിനുസമാർന്ന വയറിലേക്ക് ഉരുണ്ടുകയറി. അത് കണ്ട് ചാരുവും . സിദ്ധുവും ആനന്ദത്തോടെ പരസ്പരം നോക്കി. " നിങ്ങളെന്നും എന്നേ തോൽപ്പിക്കുവാണല്ലോ കണ്ണേട്ടാ....??? " വീണ്ടും അവനോട് ചേർന്ന് നടക്കുമ്പോൾ ചാരു പറഞ്ഞു. " എവിടാ ഇപ്പൊ എന്റെ മോള് തോറ്റ് പോയത്.....??? " സിദ്ധു കുസൃതി ചിരിയോടെ ചോദിച്ചു. " രാത്രി കണ്ണേട്ടൻ വരുമ്പോ ഈ ഗിഫ്റ്റ് തന്ന് കെട്ടിപ്പിടിച്ച് ആദ്യം വിഷ്‌ ചെയ്യാൻ കാത്തിരിക്കുവായിരുന്നു ഞാൻ..... പക്ഷേ കണ്ണേട്ടൻ..... " " അയ്യോടാ പോട്ടെ..... അടുത്ത പ്രാവശ്യം നമുക്ക് നോക്കാം..... " സിദ്ധു പുഞ്ചിരിച്ചു.

" കണ്ണേട്ടാ എനിക്കൊന്ന് കടലിൽ ഇറങ്ങണം..... " പെട്ടന്ന് അവൾ പറഞ്ഞു. സിദ്ധു അവളെന്തോ അബദ്ധം പറഞ്ഞത് പോലെ തല ചരിച്ചവളേ നോക്കി. " അത് വേണോ ചാരു ഈ അവസ്ഥയിൽ..... അതും ഈ നേരത്ത്.....???? " " അവസ്ഥയ്ക്കെന്താ കുഴപ്പം..... എന്റെ കൂടെ കണ്ണേട്ടനില്ലേ....???? " അവൾ ചിണുങ്ങി. " എന്നാലും..... " സിദ്ധു വീണ്ടും സംശയിച്ച് നിന്നു. " കണ്ണേട്ടാ..... ഇതെന്റെ മാത്രം ആഗ്രഹമല്ല കണ്ണേട്ടന്റെ മോൾടെ കൂടാ..... " അവൾ നിഷ്കളങ്കഭാവത്തിൽ പറഞ്ഞു. " ഓഹ് തുടങ്ങി കള്ളീടെ അടവ്....." അവൻ ചിരിച്ചു. പിന്നെ അവളേ കൈകളിൽ കോരിയെടുത്തുകൊണ്ട് കടലിലേക്കിറങ്ങി. ഏകദേശം അരയോളം ഇറങ്ങിയിട്ട് അവളെ വെള്ളത്തിലേക്ക് താഴ്ത്തി. ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവന്റെ കൈകളിൽ കിടന്ന് അവൾ ഇരുകൈകളും വിടർത്തി മാനത്തേക്ക് നോക്കി ഉച്ചത്തിൽ കൂവി. പിന്നെ തല ഉയർത്തി അവന്റെ അധരങ്ങളിൽ മുകർന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story