കാവ്യമയൂരം: ഭാഗം 9

kavyamayooram

രചന: അഭിരാമി ആമി

" കണ്ണേട്ടാ...... " പെട്ടന്നായിരുന്നു തളർന്ന സ്വരത്തിൽ അവൾ വിളിച്ചത്. ആദ്യമവനൊന്ന് ഞെട്ടിയെങ്കിലും പിന്നീട് മനസിലായി അവൾ ഗാഡമായ നിദ്രയിൽ തന്നെയാണെന്ന്. അതറിഞ്ഞതും ഒരു പുഞ്ചിരിയോടെ അവൻ കുനിഞ്ഞവളുടെ നെറുകയിൽ മുത്തി. " കണ്ണേട്ടാ...... " " സ്നേഹത്തോടൊരു വാക്ക് പോലും തന്നിട്ടില്ലാത്ത എന്നോടെന്ത് കണ്ടിട്ടാ പെണ്ണേ നിനക്കിത്ര സ്നേഹം ??? ഉറക്കത്തിലും എന്റെ സാന്നിധ്യം നീയറിയുന്നുണ്ടോ ??? " മൗനമായവളോട് ചോദിച്ചുകൊണ്ട് അവൻ വെറുതെ ആ മുടിയിഴകളിലൂടെ വിരലുകളോടിച്ചു. കുറച്ചുസമയം കൂടി അങ്ങനെ ഇരുന്നിട്ട് പുറത്തേക്ക് പോകാനായി എണീക്കുമ്പോഴായിരുന്നു കയ്യിലൊരു പിടി വീണത്. " ക....കണ്ണേട്ടാ..... ഇപ്പോഴും എന്നോടൊരു പൊടിയോളം പോലും ഇഷ്ടമില്ലേ ???? അന്ന് പറഞ്ഞത് പോലെ വേറെ വഴിയില്ലാത്തത് കൊണ്ട് മാത്രം എന്നേ സഹിക്കുവാണോ ഇപ്പോഴും ??? "

ആഴമേറിയ ഉറക്കത്തിലായിരുന്നുവെങ്കിലും ചുണ്ടുകൾ വിടർത്തി ഏങ്ങലടിച്ചുവിതുമ്പിക്കൊണ്ട് അവൾ ചോദിച്ചു. അപ്പോഴത്തെയവളോട് ഒരു കുഞ്ഞുകുട്ടിയോടുള്ള വാത്സല്യമാണവന് തോന്നിയത്. " പൊടിയോളമല്ല പെണ്ണേ ഇപ്പൊ നിന്നോളമിഷ്ടമെനിക്ക് മറ്റൊന്നിനോടുമില്ല. നിനക്കറിയോ എത്രയും വേഗത്തിൽ നിന്നേയെന്റെയാക്കാനെന്ത്‌ ചെയ്യണമെന്നാ ഇപ്പൊ എന്റെ ചിന്ത.... അത്രയ്ക്കിഷ്ടാഡീ പൊട്ടിപ്പെണ്ണേ നിന്നെയെനിക്ക്..... " പറഞ്ഞുകൊണ്ടവളുടെ കയ്യിൽ പതിയെ തഴുകിയവൻ. " കണ്ണേട്ടാ എനിക്ക്.... എനിക്കൊരുമ്മ തരുമോ ??? " " ഈ പെണ്ണിന്റെയൊരു കാര്യം..... " ചിരിയോടെ പറഞ്ഞുകൊണ്ടവൻ കുനിഞ്ഞവളുടെ ഇരുകവിളിലും ചുംബിച്ചു. പിന്നീടവിടെ നിക്കാതെ അവൻ വേഗമെണീറ്റ് പുറത്തേക്ക് പോയി. അവൻ പോയെന്നുറപ്പായതും അതുവരെ ഉറക്കം നടിച്ചുകിടന്നിരുന്ന ചാരു കണ്ണുകൾ തുറന്ന് വാതിൽക്കലേക്ക് നോക്കി.

" ഹമ്പട കള്ളക്കണ്ണേട്ടാ....... ഇതിപ്പോ എന്നേക്കാൾ പ്രേമം മൂത്തിരിക്കുന്നത് നിങ്ങക്കാണല്ലോ..... ഹും ദുഷ്ടൻ..... എന്നാലും ഉള്ളകാര്യം നേരിട്ട് പറയില്ല എന്നിട്ട് ഉറങ്ങിക്കിടക്കുമ്പോൾ ഉമ്മ വെക്കാൻ വന്നേക്കുന്നു ...... ഇനി നിങ്ങളെ ഞാൻ വെറുതെ വിടില്ലഡോ കള്ളകളക്ടറേ...... ഇപ്പൊ ഇത്രേമൊക്കെ ആ മനസ്സിന്ന് തോണ്ടി പുറത്തിടാൻ പറ്റിയെങ്കിൽ ഇനി " ചാരു നീയെന്റെ ജീവനാടി....നീയില്ലാതെനിക്ക് ജീവിക്കാൻ പറ്റില്ലെഡീ " ന്ന് പറയിപ്പിചില്ലെങ്കിൽ എന്റെ പേര് നിങ്ങടെ പട്ടിക്കിട്ടോ... അയ്യേ അതുവേണ്ടല്ലേ.... പക്ഷേ നിങ്ങളെക്കൊണ്ട് ഞാൻ പറയിച്ചിരിക്കും ഹും ഈ എന്നോടാ അയാക്കടെ കള്ളക്കളി.... " വെല്ലുവിളിയോടെ പറഞ്ഞിട്ടവൻ ചുംബിച്ച കവിളിലൊന്ന് തലോടിക്കൊണ്ട് അവൾ വീണ്ടും കിടക്കയിലേക്ക് ചാഞ്ഞു. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞 പിറ്റേദിവസമായപ്പോഴേക്കും ചാരുവിന്റെ പനിയൊക്കെ കുറഞ്ഞു. എങ്കിലും ഒരുദിവസം കൂടി റസ്റ്റെടുത്തിട്ട് കോളേജിൽ പോയാൽ മതിയെന്ന് സീത പറഞ്ഞെങ്കിലും അവളത് കേൾക്കാതെ പതിവ് പോലെ കോളേജിലേക്കിറങ്ങി.

ഫോണിൽ നോക്കി റോഡ് സൈഡിൽ കൂടി നടക്കുമ്പോഴായിരുന്നു പെട്ടന്നൊരു കാർ വന്നരികിൽ ബ്രേക്കിട്ടത്. " ഡീ...... " ഫോണിൽ നിന്ന് തല ഉയർത്താതെ തന്നെ മുന്നോട്ട് നടന്ന അവൾ പെട്ടന്ന് തിരിഞ്ഞുനോക്കി. കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് കണ്ണുരുട്ടുന്ന സിദ്ധുവിനെ കണ്ടതും അവളുടെ മുഖം വിടർന്നു. വേഗത്തിൽ ഫോൺ ബാഗിന്റെ സൈഡിലെ ഉറയിലേക്കിട്ടുകൊണ്ട് അവളോടി അങ്ങോട്ട്‌ ചെന്നു. എന്നിട്ട് മറുപുറത്തേ ഡോർ തുറന്ന് അകത്തേക്ക് കയറിയിരുന്നു. " ഡീ നിന്നോടാര് പറഞ്ഞു കാറിൽ കേറാൻ ?? " ഗൗരവം നടിച്ചുകൊണ്ട് അവൻ ചോദിച്ചു. " എന്റെ കണ്ണേട്ടന്റെ കാറിലല്ലാതെ ഞാൻ പിന്നാരുടെ കാറിലാ കണ്ണേട്ടാ കേറണ്ടേ ?? " അവനെ നോക്കിയൊരു കുസൃതിച്ചിരിയോടെ ചാരു ചോദിച്ചു. " നിന്ന് കിണുങ്ങാതെ ഇറങ്ങിപ്പോടീ.... " " ഇറങ്ങിപ്പോകാനോ...... അപ്പോ കണ്ണേട്ടനെന്നെ കോളേജിൽ കൊണ്ടുവിടാൻ വന്നതല്ലേ ???? " " ഓ പിന്നേ എനിക്കതല്ലേ പണി വേണേൽ ബസ്സിൽ കേറി പോടീ..... " " ഞാൻ പോവില്ല..... " " നീയിറങ്ങുന്നോ അതോ ഞാൻ ചവിട്ടി പുറത്തിടണോ ??? "

" ഓഹോ അത്രക്കായോ എന്നാ ശരി ഞാനമ്മേ വിളിച്ചുപറയാം.... " പറഞ്ഞതും ഒരു വെല്ലുവിളിപോലെ അവനെ നോക്കിയിട്ട് അവൾ ഫോൺ കയ്യിലെടുത്ത് അരുന്ധതിയുടെ നമ്പർ തപ്പാൻ തുടങ്ങി. " അടങ്ങിയിരിയെടി കോപ്പേ അവിടെ.... " അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചവളുടെ മടിയിലേക്ക് തന്നെ ഇട്ടുകൊണ്ട് അവൻ പറഞ്ഞു. എന്നിട്ട് കാർ മുന്നോട്ടെടുത്തു. ഒരു വിജയിയുടെ ഭാവത്തിൽ അവളവനെ നോക്കി പുഞ്ചിരിച്ചു. പോകും വഴിയെല്ലാം ചാരു കിലുകിലെ സംസാരിച്ചുകൊണ്ടിരുന്നെങ്കിലും സിദ്ധു ഗൗരവം നടിച്ചു തന്നെയിരുന്നു. " ഇനിയെങ്കിലും ഒന്നിറങ്ങിപ്പോകാമോ ? " ചാരുവിന്റെ കോളേജ് ഗേറ്റിന് മുന്നിൽലെത്തിയതും അവളെ നോക്കി അവൻ ചോദിച്ചു. അപ്പോഴും അവൾ കുസൃതിയോടവനെ നോക്കി ചിരിച്ചു. " എന്താ പോണില്ലേ???? ഇനിയെന്താടി നിനക്ക് വേണ്ടത് ??? " " എന്ത്‌ ചോദിച്ചാലും തരുമോ ?? എന്നാൽ ദേ ഇവിടൊരു ഉമ്മ തന്നേക്ക്...." കണ്ണുകളിറുക്കിയടച്ചൊരു കുഞ്ഞിനെപ്പോലെ ചിരിച്ചുകൊണ്ട് പറയുന്ന അവളെ കണ്ടതും തികട്ടി വന്ന ചിരിയെ അവനെവിടെയോ ഒളിപ്പിച്ചു.

( ദൈവമേ ഈ പെണ്ണിന്നെന്നേക്കൊണ്ടെന്തെങ്കിലും ചെയ്യിക്കും..... ) " ഇനി കണ്ണേട്ടന് തരാൻ മടിയാണെങ്കിൽ ഞാൻ തന്നെ തരാം....." പറഞ്ഞതും സീറ്റിൽ നിന്നൊന്നുയർന്ന് പൊങ്ങി അവന്റെ കവിളിൽ അമർത്തി ചുംബിച്ചു ചാരു. ശരീരത്തുകൂടിയൊരു തരിപ്പ് കടന്നുപോകുന്നത് പോലെ തോന്നിയ സിദ്ധുവിന്റെ വിരലുകൾ സ്റ്റിയറിങ്ങിലമർന്നു. " അപ്പോ ഞാൻ പോട്ടെ മോനെ കണ്ണേട്ടാ.... " ചിരിയോടവന്റെ മീശയിലൊന്ന് പിടിച്ചുവലിച്ചുകൊണ്ട് അവൾ പുറത്തേക്കിറങ്ങാനൊരുങ്ങുമ്പോഴായിരുന്നു സിദ്ധു പെട്ടന്നവളുടെ ഇടുപ്പിൽ പിടിച്ചകത്തേക്ക് തന്നെ നീക്കിയിരുത്തി. എന്നിട്ടെന്താണ് സംഭവിക്കുന്നതെന്നവൾക്ക് മനസ്സിലാകും മുന്നേ ഡോർ വലിച്ചടച്ച് കാർ മുന്നോട്ടെടുത്തു. " ക്.... കണ്ണേ... കണ്ണേട്ടാ എങ്ങോട്ടാ പോണത് ??? എനിക്ക്.... എനിക്കിറങ്ങണം... " " അങ്ങനങ്ങ് ഇറങ്ങിയാലോ മോളെ നീ ചോദിച്ചത് വേണ്ടേ ??? " " വ്... വേണ്ട....ഞാൻ ചുമ്മാ.... തമാശക്ക്.... " അവൾ വിക്കി. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവിങ്ങിൽ മാത്രമായിരുന്നു അവന്റെ ശ്രദ്ധ. ഒടുവിൽ കാർ ചെന്ന് നിന്നത് സാമാന്യം വലിയൊരു ഗ്രൗണ്ടിലായിരുന്നു.

കാർ ഗ്രൗണ്ടിന്റെ ഒത്ത നടുക്ക് കൊണ്ട് നിർത്തിയിട്ട് അവനൊരു കുസൃതിച്ചിരിയോടെ അവളെ നോക്കി.. അപ്പോഴേക്കും ചാരുവിന്റെ മുഖമാകെ ചുവന്നുതുടുത്തിരുന്നു. മൂക്കിൻ തുമ്പിലും ചുണ്ടിന് മുകളിലും കഴുത്തടിയിലുമെല്ലാം വിയർപ്പുമണികളുരുണ്ട് കൂടി. സിദ്ധുവപ്പോഴും അവളിലെ ഭാവമാറ്റങ്ങളൊക്കെയൊരു കൗതുകത്തോടെ ഒപ്പിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. ചാരുവാണെങ്കിൽ അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെ പതർച്ചയോടെ ചുറ്റുപാടും മിഴികളോടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ അവൾ വിരലുകൾ കൊണ്ട് സീറ്റ് ബെൽറ്റിൽ അമർത്തിപ്പിടിച്ചു. " കണ്ണേട്ടാ നമുക്ക്.... നമുക്ക് തിരിച്ചുപോകാം..... " പറയുമ്പോൾ അവളുടെ സ്വരം വളരെ നേരത്തിരുന്നു. " അപ്പോൾ നിനക്ക് ഉമ്മ വേണ്ടേ.... " അവളുടെ മുഖത്തേക്ക് മുഖമടുപ്പിച്ച് പതിഞ്ഞ സ്വരത്തിൽ ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിലെ ഭാവമവൾക്ക് അന്യമായിരുന്നു. " മ്മ്ഹ്ഹൂം......... " നിഷേധാർദ്ധത്തിൽ മൂളിക്കൊണ്ടവൾ പതിയെ തല ചലിപ്പിച്ചു.

പക്ഷേ അപ്പോഴേക്കും സിദ്ധുവവളുടെ മുഖം കൈക്കുമ്പിളിലെടുത്തിരുന്നു. അവൾക്ക് തടയാനാകും മുൻപ് തന്നെ തന്റെ ചുണ്ടുകൾ കൊണ്ടവളുടെ അധരങ്ങളെയവൻ ബന്ധിച്ചിരുന്നു. ഒപ്പം തന്നെ വളരെ പതിയെ ആ കൈകൾ അവളുടെ കഴുത്തിലൂടിഴഞ്ഞ് കൈകൾക്കിടയിലൂടെ സഞ്ചരിച്ചൊടുവിൽ അവളുടെ ഇടുപ്പിൽ മുറുകി. ഒപ്പം അവളുടെ അധരങ്ങളെ മോചിപ്പിക്കാതെ തന്നെ സീറ്റല്പം പിന്നിലേക്ക് ചായ്ച്ച് ഒന്നുകൂടി അവളിലേക്ക് ചേർന്നു. എന്നിട്ട് അവളുടെ വിടർന്ന അധരങ്ങളിൽ നിന്നും നാവിലേക്ക് പടർന്നിറങ്ങി. അപ്പോഴേക്കും അവളുമാ ചുംബനത്തിലേക്ക് അലിറങ്ങിത്തുടങ്ങിയിരുന്നു. അവന്റെ ചുംബനത്തിന്റെ ആഴമേറും തോറും അവന്റെ പുറത്തിഴഞ്ഞിരുന്ന ചാരുവിന്റെ നഖങ്ങളവനിൽ പോറലുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. അതൊക്കെയും അവനിൽ വീണ്ടും വീണ്ടുമാവേശം നിറച്ചുകൊണ്ടിരുന്നു. അവനവളുടെ ഇടുപ്പിൽ അമർത്തിപ്പിടിച്ചുകൊണ്ട് അവളുടെ അധരങ്ങളിലേക്ക് ഭ്രാന്തമായി ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു...... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story